Author: admin

  • ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയുമായി ഗോവയിലേക്ക് കടന്നു; 26കാരൻ അറസ്റ്റിൽ

    ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയുമായി ഗോവയിലേക്ക് കടന്നു; 26കാരൻ അറസ്റ്റിൽ

    ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയുമായി ഗോവയിലേക്ക് കടന്നു; 26കാരൻ അറസ്റ്റിൽ

    തിരുവനന്തപുരം വർക്കലയിൽ എട്ടാം ക്ലാസുകാരിയുമായി ഗോവയിലേക്ക് കടന്ന 26കാരൻ അറസ്റ്റിൽ. തുമ്പോട് തൊഴുവൻചിറ ലില്ലി ഭവനിൽ ബിനുവാണ് വർക്കല പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് ഇയാൾ ഗോവയിലേക്ക് കടത്തിയത്

    സൗഹൃദം പതിയെ പ്രതി പ്രണയത്തിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. നവംബർ 18ന് വർക്കലയിൽ നിന്ന് പെൺകുട്ടിയുമായി തിരുവനന്തപുരത്ത് എത്തിയ പ്രതി അവിടെ നിന്ന് മധുരയിലേക്ക് പോയി. അവിടെ ഒരു ദിവസം താമസിച്ച ശേഷം ട്രെയിൻ മാർഗം ഗോവയിലേക്ക് പോയി

    ഗോവയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകാനായി പെൺകുട്ടിയുമായി എറണാകുളത്ത് എത്തിയപ്പോഴാണ് വർക്കല പോലീസ് പിടികൂടിയത്. പെൺകുട്ടിയുമായി പ്രതി സഞ്ചരിച്ച അതേ വഴിയെ തന്നെ പോലീസും ഇവരെ പിന്തുടരുകയായിരുന്നു. മധുരയിലും ഗോവയിലും എത്തിച്ച് നിരവധി തവണ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി പ്രതി സമ്മതിച്ചു
     

  • തിരുവനന്തപുരത്ത് പോലീസിന് നേരെ കത്തി വീശി കാപ്പാ കേസ് പ്രതി; വെടിയുതിർത്ത് എസ്എച്ച്ഒ

    തിരുവനന്തപുരത്ത് പോലീസിന് നേരെ കത്തി വീശി കാപ്പാ കേസ് പ്രതി; വെടിയുതിർത്ത് എസ്എച്ച്ഒ

    തിരുവനന്തപുരത്ത് പോലീസിന് നേരെ കത്തി വീശി കാപ്പാ കേസ് പ്രതി; വെടിയുതിർത്ത് എസ്എച്ച്ഒ

    തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിർത്ത് പോലീസ്. കാപ്പാ കേസ് പ്രതിയായ കൈനി കിരണിന് നേർക്കാണ് ആര്യൻകോട് എസ് എച്ച് ഒ വെടിയുതിർത്തത്

    കിരൺ പോലീസിന് നേരെ കത്തി വീശിയതോടെയാണ് എസ്എച്ച്ഒ തോക്ക് എടുത്ത് വെടിയുതിർത്തത്. ആക്രമണത്തിൽ ആർക്കും പരുക്കില്ല. ഇന്ന് രാവിലെയാണ് സംഭവം

    സംഘർഷത്തിനിടെ കൈനി കിരൺ ഓടി രക്ഷപ്പെടുകയും ചെയ്തു. കാപ്പ ചുമത്തി നാടുകടത്തിയ കിരൺ വീട്ടിലെത്തിയെന്ന വിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
     

  • മലപ്പുറം നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചു

    മലപ്പുറം നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചു

    മലപ്പുറം നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചു

    മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളി ഷാരു ആണ് കൊല്ലപ്പെട്ടത്. നിലമ്പൂർ അകമ്പാടം അരയാട് എസ്റ്റേറ്റിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. 

    രാവിലെ ഒമ്പത് മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടാകുന്നത്. ജാർഖണ്ഡ് സ്വദേശിയാണ് കൊല്ലപ്പെട്ട ഷാരു. എസ്റ്റേറ്റിൽ നിന്ന് ടാപ്പിംഗ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.

    ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ചിതറിയോടി. ഷാരുവിനെ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. വനംവകുപ്പും പോലീസും സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മാറ്റും.

  • നടപടിയെടുത്താൽ അവരെല്ലാം വിളിച്ച് പറയും, അത് കാരണഭൂതനും പ്രശ്‌നമാകും: ചെന്നിത്തല

    നടപടിയെടുത്താൽ അവരെല്ലാം വിളിച്ച് പറയും, അത് കാരണഭൂതനും പ്രശ്‌നമാകും: ചെന്നിത്തല

    നടപടിയെടുത്താൽ അവരെല്ലാം വിളിച്ച് പറയും, അത് കാരണഭൂതനും പ്രശ്‌നമാകും: ചെന്നിത്തല

    സ്വർണക്കൊള്ള കേസിൽ പെട്ടവർ യഥാർഥ കാര്യങ്ങൾ വിളിച്ചു പറയുമോ എന്ന പേടിയാണ് സിപിഎം നേതൃത്വത്തിനുള്ളതെന്ന് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് ശബരിമല സ്വർണക്കൊള്ള കേസിൽ പെട്ട പത്മകുമാറിനെതിരെയും വാസുവിനെതിരെയും സിപിഎം നടപടിയെടുക്കാത്തത്. നടപടിയെടുത്താൽ അവരെല്ലാം വിളിച്ചു പറയും. അത് കാരണഭൂതനടക്കം പ്രശ്‌നമാകും. ദൈവഭൂതൻ എന്ന് പറഞ്ഞാൽ കാരണഭൂതനാണെന്നും ചെന്നിത്തല പറഞ്ഞു

    അതേസമയം തന്ത്രിക്കെതിരെ മൊഴി നൽകി പോലീസിന്റെ കസ്റ്റഡിയിലുള്ള എ പത്മകുമാർ. ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധമുണ്ട്. സ്വർണപ്പാളി അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത് തന്ത്രിയാണെന്നും പത്മകുമാർ മൊഴി നൽകി. പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ഉദ്യോഗസ്ഥരുമാണെന്നാണ് പത്മകുമാറിന്റെ മൊഴി

    ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ശബരിമലയിൽ പലകാര്യങ്ങൾക്കായി നിയോഗിക്കുകയും സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തത് ഉദ്യോഗസ്ഥരാണെന്നും അന്വേഷണ സംഘത്തിനോട് പത്മകുമാർ പറഞ്ഞു. എന്നാൽ ദേവസ്വം ബോർഡ് മിനുട്സിൽ കൃത്രിമത്വം നടന്നതെന്ന ചോദ്യത്തിന് പത്മകുമാറിന് മറുപടിയില്ല. അതേസമയം എ പത്മകുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ എസ്‌ഐടിയുടെ കസ്റ്റഡിയിൽ തുടരും

  • കൊയിലാണ്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; മട്ടന്നൂർ സ്വദേശിയായ വീട്ടമ്മ മരിച്ചു

    കൊയിലാണ്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; മട്ടന്നൂർ സ്വദേശിയായ വീട്ടമ്മ മരിച്ചു

    കൊയിലാണ്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; മട്ടന്നൂർ സ്വദേശിയായ വീട്ടമ്മ മരിച്ചു

    ദേശീയപാതയിൽ കൊയിലാണ്ടിയിൽ നടന്ന വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി ഓമനയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. മട്ടന്നൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 

    മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. സാരമായി പരുക്കേറ്റ മൂന്ന് പേരെയും ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലു ംപിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുമ്പ് തന്നെ ഓമന മരിച്ചു

    പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാമ്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
     

  • അടിച്ചു പൂസായി ഡ്രൈവറും സഹായിയും; എല്ലാവരെയും ഇടിച്ച് കൊല്ലുമെന്ന് യാത്രക്കാരോട് ഭീഷണിയും

    അടിച്ചു പൂസായി ഡ്രൈവറും സഹായിയും; എല്ലാവരെയും ഇടിച്ച് കൊല്ലുമെന്ന് യാത്രക്കാരോട് ഭീഷണിയും

    അടിച്ചു പൂസായി ഡ്രൈവറും സഹായിയും; എല്ലാവരെയും ഇടിച്ച് കൊല്ലുമെന്ന് യാത്രക്കാരോട് ഭീഷണിയും

    മദ്യലഹരിയിൽ ബസ് ഓടിക്കുന്നത് ചോദ്യം ചെയ്ത യാത്രക്കാർക്ക് നേരെ ഡ്രൈവറുടെ ഭീഷണി. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന കർണാടകയിലെ ഭാരതി ബസിലെ ഡ്രൈവറാണ് മദ്യലഹരിയിൽ വാഹനമോടിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ പരാതിപ്പെട്ടപ്പോൾ എല്ലാവരെയും ബസ് ഇടിച്ച് കൊല്ലുമെന്നായിരുന്നു ഡ്രൈവറുടെ ഭീഷണി

    ബസിലെ ഡ്രൈവറുടെ സഹായി ആകട്ടെ മദ്യപിച്ച് പൂസായി ക്യാബിനിൽ കിടന്നുറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. യാത്രക്കാർ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച മൈസൂരുവിൽ എത്തുന്നതിന് മുമ്പാണ് ബസിന്റെ പോക്കിൽ അപാകതകൾ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.

    ഇത് ഡ്രൈവറോട് ചോദിച്ചപ്പോഴാണ് യാത്രക്കാർക്കെതിരെ ഇയാൾ ഭീഷണി മുഴക്കിയത്. മൈസൂരു ടോൾ പ്ലാസക്ക് സമീപം വണ്ടി നിർത്തിയപ്പോൾ ഇനി വാഹനം ഓടിക്കേണ്ടെന്ന് യാത്രക്കാർ പറയുകയായിരുന്നു. ഇതോടെ ബസിലുണ്ടായിരുന്ന മദ്യക്കുപ്പിയുമായി ഡ്രൈവർ ഇറങ്ങിയോടി. വളരെ വൈകിയാണ് ബസിന്റെ സർവീസ് പുനരാരംഭിക്കാനായത്.
     

  • നാണംകെട്ട് തോറ്റിട്ടും സംരക്ഷണമൊരുക്കി ബിസിസിഐ; ഗംഭീറിനെ പുറത്താക്കില്ല

    നാണംകെട്ട് തോറ്റിട്ടും സംരക്ഷണമൊരുക്കി ബിസിസിഐ; ഗംഭീറിനെ പുറത്താക്കില്ല

    നാണംകെട്ട് തോറ്റിട്ടും സംരക്ഷണമൊരുക്കി ബിസിസിഐ; ഗംഭീറിനെ പുറത്താക്കില്ല

    ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീറിനെ പുറത്താക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ. ഗംഭീറിൽ വിശ്വാസം അർപ്പിക്കുന്നത് തുടരുകയാണെന്നും ടീമിനെ പുനർനിർമിക്കാൻ ഗംഭീറിന് പൂർണ പിന്തുണ നൽകുമെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി

    ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കാൻ ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മണെ നിയോഗിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്. ഇപ്പോൾ ഗംഭീറിനെ മാറ്റാൻ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം ഒരു ടീമിനെ പുനർനിർമിക്കുകയാണ്. അദ്ദേഹത്തിന്റെ കരാർ 2027 ലോകകപ്പ് വരെയാണെന്നും ബിസിസിഐ അറിയിച്ചു

    ടെസ്റ്റ് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഗംഭീറുമായി അഭിപ്രായങ്ങൾ തേടുമെന്നും ബിസിസിഐ അറിയിച്ചു. അതേസമയം താൻ പരിശീലകനായി തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്ന് ഗംഭീർ പറഞ്ഞിരുന്നു. തന്റെ കീഴിലാണ് ചാമ്പ്യൻസ് ലീഗും ഏഷ്യാ കപ്പും നേടിയതെന്നും ഗംഭീർ പറഞ്ഞിരുന്നു
     

  • റിമാൻഡ് പ്രതി കാസർകോട് ജയിലിൽ മരിച്ച സംഭവം; സ്വഭാവിക മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

    റിമാൻഡ് പ്രതി കാസർകോട് ജയിലിൽ മരിച്ച സംഭവം; സ്വഭാവിക മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

    റിമാൻഡ് പ്രതി കാസർകോട് ജയിലിൽ മരിച്ച സംഭവം; സ്വഭാവിക മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

    കാസർകോട് റിമാൻഡ് പ്രതി ജയിലിനുള്ളിൽ മരിച്ച സംഭവത്തിൽ മുബഷീറിന്റേത് സ്വാഭാവിക മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദനമേറ്റതിന്റെ ലക്ഷണമില്ലെന്നും ഹൃദയാഘാത സാധ്യതയാണെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. 

    ദേളി സ്വദേശിയാണ് മരിച്ച മുബഷിർ. അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് കുടുംബം രംഗത്തെത്തി. ജയിലിൽ കാണാൻ പോയപ്പോൾ മർദനമേറ്റ കാര്യം മുബഷീർ പറഞ്ഞിരുന്നുവെന്ന് മാതാവ് ഹാജിറ പറഞ്ഞു. ഒരു രോഗവും ഇല്ലാത്ത മകന് അറിയാത്ത ഗുളികൾ നൽകിയെന്നും ജയിൽ മാറ്റണമെന്ന് മുബഷീർ ആവശ്യപ്പെട്ടിരുന്നുവെന്നും കുടുംബം ആരോപിച്ചു. 

    മരിച്ചതിന്റെ തലേദിവസം പോയപ്പോഴും മുബഷീർ ആശുപത്രിയിലായിരുന്നു. മകന്റെ മരണത്തിൽ അന്വേഷണം വേണമെന്നും മാതാവ് ഹാജിറ ആവശ്യപ്പെട്ടു. 2016ലെ പോക്‌സോ കേസിൽ ഈ മാസമാണ് മുബഷീർ അറസ്റ്റിലായത്. കാസർകോട് സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡിലിരിക്കെയാണ് മരണം. 

  • ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി; തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത മഴയ്ക്ക് സാധ്യത

    ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി; തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത മഴയ്ക്ക് സാധ്യത

    ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി; തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത മഴയ്ക്ക് സാധ്യത

    ശ്രീലങ്ക-ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി. അടുത്ത 12 മണിക്കൂറിൽ ഡിത്വ ചുഴലിക്കാറ്റ് രൂപപ്പെടും. തമിഴ്‌നാട്, ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

    പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിലും ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ വിന്യസിച്ചു. അതേസമയം മലാക്ക കടലിടുക്കിൽ ഇന്നലെ രൂപപ്പെട്ട സെൻയാർ ചുഴലിക്കാറ്റ് ദുർബലമായി തീവ്ര ന്യൂനമർദമായി മാറി

    നവംബർ 25 മുതൽ 30 വരെ തമിഴ്‌നാട്ടിലും നവംബർ 29 മുതൽ ഡിസംബർ 1 വരെ തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായൽസീമ എന്നിവിടങ്ങളിലും നവംബർ 25 മുതൽ 29 വരെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
     

  • ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

    ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

    ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

    തൃശ്ശൂർ മാട്ടുമലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യ അർച്ചനയാണ്(20) മരിച്ചത്. ബുധനാഴ്ച വൈകിട്ട് വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ ഭർത്താവ് ഷാരോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു

    ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയിൽ നിന്ന് കൊണ്ടുവരാനായി ഭർതൃമാതാവ് പുറത്തുപോയ സമയത്താണ് സംഭവം. തിരികെ എത്തിയപ്പോൾ അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രണയത്തിലായിരുന്ന ഷാരോണും അർച്ചനയും ആറ് മാസം മുമ്പാണ് വിവാഹിതരായത്

    ഷാരോൺ സംശയരോഗിയായിരുന്നുവെന്നും അർച്ചനയെ ക്രൂരമായി മർദിക്കുമായിരുന്നുവെന്നും അർച്ചനയുടെ പിതാവ് ഹരിദാസ് പറഞ്ഞു. ആറ് മാസമായി വീട്ടിലേക്ക് ഫോൺ ചെയ്യാൻ പോലും മകളെ അനുവദിച്ചിരുന്നില്ല. ഷാരോൺ കഞ്ചാവ് കേസിലെ പ്രതിയാണെന്ന് പഞ്ചായത്ത് അംഗമായ ബിന്ദു പ്രിയൻ പറഞ്ഞു