Author: admin

  • നിർത്താതെ പെയ്ത് മഴ; ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു

    നിർത്താതെ പെയ്ത് മഴ; ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു

    നിർത്താതെ പെയ്ത് മഴ; ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു

    ഓസ്‌ട്രേലിയ-ഇന്ത്യ ഒന്നാം ടി20 മഴയെ തുടർന്ന് ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 9.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എടുത്തു നിൽക്കവെയാണ് മഴ കളി തടസ്സപ്പെടുത്തിയത്. മത്സരം തുടരാനാകാത്ത നിലയിൽ മഴ തുടർന്നതോടെ കളി ഉപേക്ഷിക്കാൻ മാച്ച് റഫറി തീരുമാനിക്കുകയായിരുന്നു

    രണ്ട് തവണയാണ് കളിയിൽ രസം കൊല്ലിയായി മഴ വന്നത്. ആദ്യം ഇന്ത്യൻ ഇന്നിംഗ്‌സിൽ 5 ഓവർ പൂർത്തിയാകുമ്പോൾ കളി നിർത്തിവെക്കേണ്ടി വന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ അപ്പോൾ. പിന്നീട് മത്സരം 18 ഓവറായി ചുരുക്കി മത്സരം തുടർന്നു. 9.4 ഓവർ പിന്നിടുമ്പോൾ വീണ്ടും മഴ എത്തുകയായിരുന്നു

    19 റൺസെടുത്ത അഭിഷേക് ശർമയാണ് പുറത്തായത്. 14 പന്തിൽ 4 ഫോറുകൾ സഹിതം 19 റൺസെടുത്ത അഭിഷേകിനെ നഥാൻ എല്ലിസ് പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവും ശുഭ്മാൻ ഗില്ലും ചേർന്ന് വെടിക്കെട്ട് പ്രകടനമാണ് കാഴ്ച വെച്ചത്. സൂര്യകുമാർ യാദവ് 24 പന്തിൽ 2 സിക്‌സും 3 ഫോറും സഹിതം 39 റൺസുമായും ഗിൽ 20 പന്തിൽ 37 റൺസുമായും പുറത്താകാതെ നിന്നു
     

  • എന്ത് മൈറ്റി ഓസീസ്, ഓസ്‌ട്രേലിയ ഒക്കെ തീർന്ന്, ജെമി തീർത്ത്: ഇന്നലെ പിറന്ന റെക്കോർഡുകൾ

    എന്ത് മൈറ്റി ഓസീസ്, ഓസ്‌ട്രേലിയ ഒക്കെ തീർന്ന്, ജെമി തീർത്ത്: ഇന്നലെ പിറന്ന റെക്കോർഡുകൾ

    എന്ത് മൈറ്റി ഓസീസ്, ഓസ്‌ട്രേലിയ ഒക്കെ തീർന്ന്, ജെമി തീർത്ത്: ഇന്നലെ പിറന്ന റെക്കോർഡുകൾ

    വനിതാ ഏകദിന ലോകകപ്പ് സെമിയിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ നേടിയ ഐതിഹാസിക ജയം സമാനതകളില്ലാത്തത്. തോൽവിയറിയാതെ 16 മത്സരങ്ങളെന്ന ഖ്യാതിയുമായി എത്തിയ മൈറ്റി ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് തകർത്താണ് ഇന്ത്യ ഫൈനലിൽ കടന്നത്. ജെമീമ റോഡ്രിഗസ് സെഞ്ച്വറിയുമായും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അർധ സെഞ്ച്വറിയുമായും കളം വാണപ്പോൾ പിറന്നത് ഒരുപിടി റെക്കോർഡുകൾ കൂടിയാണ്

    വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ് കൂടിയാണ് ഇന്നലെ പിറന്നത്. ഇതേ ടൂർണമെന്റിൽ തന്നെ ലീഗ് ഘട്ടത്തിൽ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ 331 റൺസ് ചേസ് ചെയ്ത റെക്കോർഡാണ് ഇന്ത്യ തകർത്തത്. അതും ഓസ്‌ട്രേലിയക്കെതിരെ തന്നെയാണെന്നത് മധുരപ്രതികാരം കൂടിയായി മാറി

    ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ആദ്യ 300 റൺസ് ചേസ് കൂടിയാണിത്. അതും വനിതാ, പുരുഷ ടീം വ്യത്യാസമില്ലാതെയുള്ള റെക്കോർഡ്. നോക്കൗട്ട് റൗണ്ടിൽ 300 റൺസിലധികം വിജയകരമായി പിന്തുടർന്ന ആദ്യ ടീമായി ഇന്ത്യ മാറി. 

    ഏറ്റവും ഉയർന്ന മാച്ച് അഗ്രഗേറ്റ് കുറിച്ചതും ഇന്നലെയായിരുന്നു. ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് മത്സരത്തിലെ 678 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന മാച്ച് അഗ്രഗേറ്റ്. ഇന്നലെ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിൽ പിറന്നത് 679 റൺസാണ്.
     

  • ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളി; ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു

    ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളി; ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു

    ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളി; ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു

    ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് അന്തരിച്ചു. 78 വയസായിരുന്നു. ബംഗളൂരുവിൽ വെച്ച് വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. 1972ലെ മ്യൂണിക് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായിരുന്നു. അന്ന് ടീമിന്റെ ഗോൾ കീപ്പറായിരുന്നു മാനുവൽ

    ഏഴ് വർഷം ഇന്ത്യൻ ദേശീയ കുപ്പായത്തിൽ കളിച്ചു. 1973 ഹോളണ്ട് ലോകകപ്പിലും 1978 അർജന്റീന ലോകകപ്പിലും ഇന്ത്യക്കായി ഗോൾവല കാത്തു. 1947 ഒക്ടോബർ 20ന് കണ്ണൂർ ബർണശ്ശേരിയിലാണ് അദ്ദേഹം ജനിച്ചത്. 12ാം വയസിലാണ് ഹോക്കി കളി ആരംഭിച്ചത്

    15ാം വയസിൽ ഇന്ത്യൻ ആർമിയിൽ ചേർന്ന മാനുവൽ ഹോക്കി താരമായി മാറിയത് സർവീസസ് ക്യാമ്പിൽ നിന്ന് ലഭിച്ച പരിശീലനത്തെ തുടർന്നാണ്. 1972ൽ മ്യൂണിക് ഒളിമ്പിക്‌സിൽ ഇന്ത്യയെ വെങ്കല മെഡൽ ജേതാക്കളാക്കുന്നതിൽ മാനുവലിന്റെ ഗോൾ കീപ്പിംഗ് നിർണായക പങ്ക് വഹിച്ചിരുന്നു.
     

  • മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലടിക്കുന്ന രാഷ്ട്രീയം കേരളത്തിൽ തുടങ്ങിവച്ചത് മുഖ്യമന്ത്രി; രമേശ് ചെന്നിത്തല

    മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലടിക്കുന്ന രാഷ്ട്രീയം കേരളത്തിൽ തുടങ്ങിവച്ചത് മുഖ്യമന്ത്രി; രമേശ് ചെന്നിത്തല

    മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലടിക്കുന്ന രാഷ്ട്രീയം കേരളത്തിൽ തുടങ്ങിവച്ചത് മുഖ്യമന്ത്രി; രമേശ് ചെന്നിത്തല

    കേരളത്തിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലടിക്കുന്ന രാഷ്ട്രീയം തുടങ്ങിവച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ അധികാരം ലഭിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയും സിപിഐഎമ്മുമാണ് വർഗീയ ധ്രുവീകരണം നടത്താൻ ശ്രമിച്ചതെന്ന് രമേശ് ചെന്നിത്തല.

    വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആരേയും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കില്ലെന്ന് ഹൈക്കമാന്റ് പറഞ്ഞതായി രമേശ് ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാകരുതെന്ന് പിണറായി വിജയനേക്കാള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് നരേന്ദ്ര മോദിയാണ്. ഇവിടെ സിപിഐഎം-ബിജെപി അന്തര്‍ധാര വളരെ വ്യക്തമാകുന്നതെന്ന് അദേഹം പറഞ്ഞു. എൻഎസ്എസിന്റെ രാഷ്ട്രീയ ലൈൻ മാറിയിട്ടില്ല. എൻഎസ്എസുമായി നല്ല ബന്ധമാണ് ഉള്ളത്. ഇത്തവണ ന്യൂനപക്ഷത്തിന്റെ വോട്ട് കിട്ടില്ലെന്ന് മനസിലാക്കി സിപിഐഎം ഭൂരിപക്ഷത്തെ പിടിക്കാൻ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

    തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി സഖ്യം നീക്കുപോക്കാണെന്ന് അദേഹം പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വ്യക്തികളും സംഘടനകളുമായി നീക്കുപോക്കുകൾ സാധാരണമാണ്. ജമാഅത്തെ ഇസ്ലാമിയുമായി അടുത്ത ബന്ധം പുലർത്തിയത് സിപിഐഎം ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

    ശബരിമല സ്വര്‍ണക്കൊള്ള സമാനതകളില്ലാത്ത അഴിമതിയാണ്. ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ശബരിമലയ്‌ക്കെതിരായ ഗൂഢാലോചന സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായെന്നത് വളരെ വ്യക്തമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ വിവാദത്തിലും അദേഹം നിലപാട് വ്യക്തമാക്കി. അബിൻ വർക്കി യൂത്ത് കോൺഗ്രസിനെ നയിക്കാൻ പ്രാപ്തിയുള്ള ചെറുപ്പക്കാരനായതുകൊണ്ടാണ് പിന്തുണച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

  • പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു; പ്രതി പിടിയിൽ

    പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു; പ്രതി പിടിയിൽ

    പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു; പ്രതി പിടിയിൽ

    തമിഴ്‌നാട് രാമേശ്വരത്ത് പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിക്കൊന്നു. രാമനാഥപുരം ചേരൻകോട്ടയിൽ ശാലിനിയാണ്(17) കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയാണ് സംഭവം,

    പ്രദേശവാസിയായ മുനിരാജ് ശാലിനിയുടെ പിന്നാലെ നടന്ന് നിരന്തരം പ്രണയാഭ്യർഥന നടത്തിയിരുന്നു. താത്പര്യമില്ലെന്ന് കുട്ടി മറുപടി നൽകുകയും ചെയ്തു. കഴിഞ്ഞാഴ്ച യുവാവ് വീണ്ടും ശല്യപ്പെടുത്തിയതോടെ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചു

    കഴിഞ്ഞ ദിവസം ശാലിനിയുടെ പിതാവ് മുനിരാജിനെ താക്കീത് ചെയ്തു. ഇതിന്റെ പ്രതികാരത്തിലാണ് ഇന്ന് രാവിലെ ഇയാൾ വഴിവക്കിൽ കാത്തുനിന്നത്. സംസാരിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ് മുന്നോട്ടു നടന്ന പെൺകുട്ടിയുടെ കഴുത്തിലും നെഞ്ചിലും ഇയാൾ കുത്തുകയായിരുന്നു. 

    പിന്നാലെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച മുനിരാജിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ശാലിനിയെ രാമേശ്വരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
     

  • മംഗല്യ താലി: ഭാഗം 82

    മംഗല്യ താലി: ഭാഗം 82

    രചന: കാശിനാഥൻ

    പെട്ടെന്നായിരുന്നു ഒരാൾ വന്ന് അവളുടെ തോളിൽ പിടിച്ചത്. രവീന്ദ്രനാണെന്ന് കരുതി അവൾ തിരിഞ്ഞു വന്ന് നോക്കിയതും ശ്രീകുമാർ. അവൻ മീരയെ കെട്ടിപ്പുണർന്നതും അവളെ വിറച്ചു പോയി അയ്യോ… മാറ്.. മാറുന്നുണ്ടോ നിങ്ങൾ.. മീര അലറി. എന്നാൽ അവൻ അവളെ കൂടുതൽ തന്നിലേക്ക് അമർത്തുകയായിരുന്നു. വിട് വിട്…. മീര പിന്നെയും ഒച്ചവെച്ചു. അപ്പോഴേക്കും സുകുമാരിയമ്മയും അവരുടെ നാത്തൂനും മുറിയിലേക്ക് പാഞ്ഞു വന്നു. എടി… എടി ഒരുമ്പേട്ടോളെ… എന്റെ മകനെ കറക്കി എടുത്തതും പോര ഇപ്പോൾ നീയ് ഇവനേം പിടിച്ചോ. സുകുമാരിയമ്മ അവളുടെ കരണം നോക്കി തലങ്ങും വിലങ്ങും അടിച്ചു.. അമ്മേ…. ഞാനൊന്നും അറിഞ്ഞതല്ല. ഇയാളാണ് മുറിയിലേക്ക് വന്നത്.. എന്നിട്ട് എന്നെ കയറി പിടിച്ചു. അമ്മേ സത്യമായിട്ടും ഞാനല്ല. മീര കരഞ്ഞുകൊണ്ട് അവരുടെ നേർക്ക് കൈകൂപ്പി. എന്നാൽ സുകുമാരിയമ്മ അവളെ പിന്നെയും അടിച്ചു. ഇറങ്ങി പോടീ…. മര്യാദക്ക് ഇറങ്ങി പോടീ നീയ്.. അവർ പിടിച്ചു വലിച്ചു അവളെ വെളിയിലേക്ക് കൊണ്ടുവന്നു. എന്റെ മകന്റെ ജീവിതം തകർത്തവളാണ്.. കാൽ കാശിന് ഗതിയില്ലാത്ത ഇവളെ, നല്ലവനായ എന്റെ മകൻ കൂടെ കൂട്ടിയിട്ട് ഒടുവിൽ ഇവൾ എന്റെ രവീന്ദ്രനെ ചതിച്ചു. സുകുമാരി ഉറക്കെ കരഞ്ഞുകൊണ്ട് പതം പെറുക്കി. നിങ്ങൾ പറയു…ഇനി ഇവളെ വെച്ച് വാഴിയ്ക്കണോ. നൂലുകെട്ട് ചടങ്ങിന് കൂടിനിന്നിരുന്ന അതിഥികളെ നോക്കി അവർ ചോദിച്ചു. ഇറക്കി വിടാൻ നോക്ക് ചേച്ചി… ഇങ്ങനെയുള്ളവളുമാരൊക്കെയാണ് കുടുംബത്തിന്റെ ശാപം. ഇവളുടെ തന്തയും തള്ളയും എങ്ങനത്തേതായിരുന്നു എന്ന് ആർക്കറിയാം.. ആ പാരമ്പര്യം കിട്ടാതിരിക്കുമോ. ആരൊക്കെയോ ഉറക്കെ പറയുന്നുണ്ട്. അമ്മേ ഞാനല്ല.. സത്യമായിട്ടും ഞാനല്ല…. ശ്രീകുമാർ മുറിയിലേക്ക് കയറി വന്നത്. ഞാനത് കണ്ടു പോലും ഇല്ല. മീര പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.. അതെന്താടി നീ കാണാഞ്ഞത്.. അത്രമാത്രം മതിമറന്ന് നീ എന്ത് ചെയ്യുകയായിരുന്നു…. ആണൊരുത്തൻ വന്നു കെട്ടിപ്പിടിച്ചിട്ട് അറിയാതെ നിന്ന് നിന്നെ എന്താടി ചെയ്യേണ്ടത്. ബന്ധുമിത്രാദികളില് ആരോ അവളോട് ചോദിച്ചു. ഇവളെ ഇറക്കി വിട്… ഇനി, ഇവളെ ഇവിടെ താമസിപ്പിച്ചാൽ, ഒരുപക്ഷെ ശേഖരെട്ടനെയും.. സുകുമാരിയുടെ സഹോദരി പറഞ്ഞപ്പോൾ മീരയ്ക്ക് ചങ്ക് പൊട്ടിപ്പോയി. രവീന്ദ്രൻ വന്നിട്ട് പോരെ.. അവനോട് പറയാതെ ഇറക്കി വിട്ടാൽ ഇനി മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ആവോ…? എന്ത് പ്രശ്നം… ഇവളേ പോലെ ഒരുവളെ ഈ വീട്ടിൽ വച്ച് പൊറുപ്പിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഇനി അവൻ വന്നശേഷം, ഇവള് ഒരുപക്ഷേ എന്റെ മകനെയും വിളിച്ച് ഇറങ്ങി പോകും. ഇല്ലെന്ന് ആര് കണ്ടു. ശേഖരൻ വൈദ്യർ പറഞ്ഞപ്പോൾ, സുകുമാരിയമ്മ അയാളുടെ നേർക്ക് ആക്രോശിച്ചു. അതും ശരി വെയ്ക്കുകയായിരുന്നു ബന്ധുമിത്രദികളിൽ പലരും കുഞ്ഞിനെയും മാറോടു ചേർത്തു കൊണ്ട് അവിടുന്ന് ഇറങ്ങിയിട്ട് ഇന്ന് 22വർഷം കഴിഞ്ഞു.. മീരയുടെ കണ്ണീരിനാൽ തലയിണ കുതിർന്നു. എത്ര നേരമായി ഈ കരച്ചിൽ തുടങ്ങിയിട്ട് എന്നറിയില്ല. പതിയെ എഴുന്നേറ്റ് അവർ ജനാലയുടെ അരികിൽ ചെന്ന് നിന്നു.. നെഞ്ചു പൊട്ടുകയാണ്… പൊട്ടിത്തകരുകയാണ്. ടീച്ചറ മ്മേ ………. അലറി വിളിച്ചുകൊണ്ട് ഭദ്ര ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. എന്താ.. എന്ത് പറ്റി ഭദ്രേ. ഹരി എഴുന്നേറ്റ ലൈറ്റ് ഓൺ ചെയ്തു. ഹരിയേട്ടാ… മീര ടീച്ചർ… ടീച്ചറമ്മയ്ക്ക് എന്തോ പറ്റി.. ഉറപ്പാണ്.. ഞാന് ടീച്ചറെ സ്വപ്നം കണ്ടു.. വയ്യാതെ കിടന്നു നിലവിളിക്കുന്നത് ആയിട്ട്.. നമുക്ക് അവിടെ വരെ ഒന്നു പോകാം ഹരിയേട്ടാ.. ഭദ്ര ചാടി എഴുന്നേറ്റ് കൊണ്ട് അവനോട് പറഞ്ഞു. നേരം അപ്പോൾ വെളുപ്പിന് 3മണി. ഡോ താൻ സ്വപ്നം കണ്ടതല്ലേ.. അതിനിങ്ങനെ പേടിച്ചാലോ.താൻ വന്നേ,ഞാൻ പറയട്ടെ.. ഹരി അവളെ പിടിച്ചു കിടക്കയിലേക്ക് ഇരുത്താൻ ശ്രമിച്ചു. പക്ഷെ ഭദ്ര ഒഴിഞ്ഞു മാറി. ഇല്ല ഹരിയേട്ടാ സത്യമായിട്ടും ടീച്ചർക്ക് എന്തുപറ്റി.. ഇന്നുവരെ ഞാൻ ഇതുപോലൊരു സ്വപ്നം കണ്ടിട്ടില്ല എനിക്കിപ്പോൾ തന്നെ ടീച്ചറെ കാണണം.. കണ്ടേ പറ്റു.. ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ ശാഠ്യo പിടിച്ചു. ഭദ്ര… താൻ സമയമൊന്നു നോക്കിക്കേ..3മണി.. ഈ നേരത്ത് നമ്മൾ എങ്ങനെയാടോ ടീച്ചറിന്റെ അടുത്തേക്ക് പോകുന്നത്. അതൊന്നും സാരമില്ല ഹരിയേട്ടാ.. ഈ നേരത്ത് പോയി എന്ന് കരുതി ഒന്നും സംഭവിക്കാനില്ല. ഒന്നുമല്ലെങ്കിലും ഹരിയേട്ടന്റെ ഓർഫനേജ് അല്ലേ അത് . പിന്നെന്താ.. ഓക്കേ.. അതെ.. ഒരു കാര്യം ചെയ്യാം നമുക്ക് ടീച്ചറിനെ ഒന്ന് ഫോൺ വിളിച്ചു നോക്കാം. എന്നിട്ട് തീരുമാനിക്കാം പോകണോ വേണ്ടയോ എന്നുള്ളത്.. താനൊരു സ്വപ്നം കണ്ടുവെന്നു കരുതി, ഓർഫനേജിൽ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ. അതും ഈ കൊച്ചു വെളുപ്പാൻ കാലത്തെ. ഹരി അവന്റെ ഫോൺ എടുത്തിട്ട് ടീച്ചറുടെ നമ്പറിലേക്ക് കോൾ ചെയ്തു. കുറേസമയം ബെല്ലടിച്ചിട്ടും ഫോൺ എടുക്കാതെ വന്നപ്പോൾ അവനു ഒരു പന്തികേട് പോലെ തോന്നി ഞാൻ പറഞ്ഞില്ലേ ഹരിയേട്ടാ… എന്റെ ടീച്ചറിന് എന്തോ പറ്റി, അതാണ് ഫോൺ എടുക്ക്തത്.. അവൾ ഉറക്കെ കരഞ്ഞു കൊണ്ട് അവനെ നോക്കി. വേറെ ആരുടെയെങ്കിലും നമ്പർ അറിയാമോ തനിക്ക്. ഇല്ല.. ടീച്ചറിന്റെ ഈ ഫോൺ മാത്രമേയുള്ളൂ. പിന്നെയുള്ളത് ഓഫീസിലെ ഫോണാണ്. ആ നമ്പർ ഒന്നു പറഞ്ഞെ അതിലേക്ക് വിളിച്ചു നോക്കാം… ഹരി ആവശ്യപ്പെട്ടതും ഭദ്ര ഓഫീസിലെ നമ്പരും പറഞ്ഞു കൊടുത്തു. അതിലും വിളിച്ച് നോക്കി… പക്ഷേ യാതൊരു അനക്കവും ഇല്ലായിരുന്നു. ഹരിയേട്ടൻ വരുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോകുവാ… ഒരു ഷോൾ എടുത്ത് മാറിലേക്ക് വിടർത്തിയിട്ടു കൊണ്ട് ഭദ്ര കതക് തുറന്നു വെളിയിലേക്ക് പാഞ്ഞു. ….കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • 12 റൺസിനിടെ വീണത് ഇന്ത്യയുടെ നാല് വിക്കറ്റുകൾ; ഒരുവശത്ത് തകർത്തടിച്ച് അഭിഷേക് ശർമ

    12 റൺസിനിടെ വീണത് ഇന്ത്യയുടെ നാല് വിക്കറ്റുകൾ; ഒരുവശത്ത് തകർത്തടിച്ച് അഭിഷേക് ശർമ

    12 റൺസിനിടെ വീണത് ഇന്ത്യയുടെ നാല് വിക്കറ്റുകൾ; ഒരുവശത്ത് തകർത്തടിച്ച് അഭിഷേക് ശർമ

    ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ്. വിക്കറ്റ് നഷ്ടമില്ലാതെ 20 റൺസ് എന്ന നിലയിൽ നിന്നും ഇന്ത്യ 4ന് 32 റൺസ് എന്ന നിലയിലേക്ക് വീഴുകയായിരുന്നു. 12 റൺസിനിടെയാണ് ഇന്ത്യക്ക് 4 വിക്കറ്റുകൾ നഷ്ടമായത്

    സ്‌കോർ 20ൽ നിൽക്കെ 5 റൺസെടുത്ത ശുഭ്മാൻ ഗില്ലിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. ഹേസിൽവുഡ് ഗില്ലിനെ മിച്ചൽ മാർഷിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. സൂര്യകുമാർ യാദവിന് പകരം വൺ ഡൗണായി ക്രീസിലെത്തിയത് സഞ്ജു സാംസൺ. രണ്ട് റൺസെടുത്ത് നിൽക്കെ സഞ്ജു വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി. ഇതോടെ ഇന്ത്യ 2ന് 23 എന്ന നിലയിലേക്ക് വീണു

    നാലാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ഒരു റൺസിന് പുറത്തായി. അഞ്ചാമനായി എത്തിയതിലക് വർമ പൂജ്യത്തിനും വീണതോടെ ഇന്ത്യ 4ന് 32 റൺസ് എന്ന നിലയിലായി. പിന്നീട് ക്രീസിലെത്തിയ അക്‌സർ പട്ടേൽ നിലയുറപ്പിച്ചെന്് തോന്നിപ്പിച്ചെങ്കിലും 7 റൺസെടുത്ത് നിൽക്കെ റൺ ഔട്ടായി പുറത്ത്. 

    ഇതോടെ ഇന്ത്യ 49ന് 5 എന്ന വൻ തകർച്ചയിലേക്ക് കൂപ്പുകുത്തി. അതേസമയം ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് തകർത്തടിച്ച് മുന്നേറുകയാണ് അഭിഷേക് ശർമ. 13 പന്തിൽ ഒരു സിക്‌സും അഞ്ച് ഫോറും സഹിതം 33 റൺസുമായി അഭിഷേക് ശർമ ക്രീസിലുണ്ട്. 2 റൺസെടുത്ത ഹർഷിത് റാണയാണ് മറുവശത്ത്.
     

  • തിരുപ്പതിയിൽ ടൈൽസ് ഫാക്റ്ററിയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് അപകടം; 2 മരണം, 3 പേർക്ക് പരുക്ക്

    തിരുപ്പതിയിൽ ടൈൽസ് ഫാക്റ്ററിയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് അപകടം; 2 മരണം, 3 പേർക്ക് പരുക്ക്

    തിരുപ്പതിയിൽ ടൈൽസ് ഫാക്റ്ററിയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് അപകടം; 2 മരണം, 3 പേർക്ക് പരുക്ക്

    തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിക്കടുത്ത് വേലമ്പാട് ടൈൽസ് ഫാക്റ്ററിയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് വൻ അപകടം. രണ്ട് പേർ മരിക്കുകയും മൂന്നു പേർക്ക് പരുക്കേറ്റു. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

    ഫാക്റ്ററിയിൽ ടൈൽസ് നിർമാണത്തിനായി എൽപിജി സൂക്ഷിച്ചിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ടാങ്കിൽ ചോർച്ച സംബന്ധിച്ച് പരിശോധന നടക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായെന്നാണ് വിവരം. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

  • പ്രണയം: ഭാഗം 24

    പ്രണയം: ഭാഗം 24

    എഴുത്തുകാരി: കണ്ണന്റെ രാധ

    അവൾ വേഗം തന്നെ റെഡിയായി വേണുവിന്റെ കാറിലേക്ക് കയറി. അങ്ങോട്ടുള്ള യാത്രയിൽ മുഴുവൻ അവൾ ഉത്സാഹവതി ആയിരുന്നു.. വീണയുടെ വീടിനു മുൻപിൽ കാർ നിർത്തിയതും അകത്തുനിന്നും ആദ്യം ഇറങ്ങിയത് വേണുവായിരുന്നു. ” അയ്യോ കുഞ്ഞ് ഇറങ്ങുന്നതിനു മുൻപ് വിളിച്ചിരുന്നെങ്കിൽ ഞാൻ പുറത്തേക്കിറങ്ങി നിന്നേനല്ലോ അയാൾ കൃഷ്ണനോട് വളരെ ഭവ്യതയോടെ പറഞ്ഞു. ” മോളും ഇവിടേക്ക് വരുന്നു എന്ന് പറഞ്ഞു, അപ്പോൾ ഞാനും കരുതി ഇറങ്ങാന്ന് കൃഷ്ണൻ പറഞ്ഞപ്പോഴാണ് അവളെ വേണു ശ്രദ്ധിച്ചത് ” ആഹാ മോളുo ഉണ്ടായിരുന്നോ.? സുധെ… അയാൾ അകത്തേക്ക് നോക്കി വിളിച്ചപ്പോൾ അകത്തു നിന്നും സുധ ഇറങ്ങി വന്നിരുന്നു ” ചായ എടുക്ക്…. വേണു പറഞ്ഞു വീണു കൃഷ്ണനെ ക്ഷണിച്ചു രണ്ടുപേരും അകത്തേക്ക് കയറിയപ്പോൾ ഒരു നിറഞ്ഞ പുഞ്ചിരി സമ്മാച്ചു. അകത്തേക്ക് പോയി ചായയുമായി വന്നു. ” ഇന്ദിര വീട്ടിൽ ഇല്ല, അതുകൊണ്ട് മോൾ അവിടെ ഒറ്റയ്ക്ക് ഇരിക്കുവാ അപ്പൊൾ ഇവിടെ വന്ന് ഇവിടുത്തെ കുട്ടിയെ കാണണമെന്ന് പറഞ്ഞു.. എങ്കിൽ പിന്നെ എന്റെ കൂടെ പോരട്ടെ എന്ന് ഞാനും കരുതി. ചായ എടുത്തു കൊണ്ട് കൃഷ്ണൻ പറഞ്ഞു. ” അതിനെന്താ മോൾ ഇവിടെ ഇരിക്കട്ടെ , നന്ദനെ കൊണ്ട് ഞാൻ തിരികെ കൊണ്ട് വിടീപ്പിച്ചോളാം, അവിടെ ഒറ്റയ്ക്ക് ഇരിക്കുന്നതിന് നല്ലത് അല്ലേ ഇവിടെ വീണയ്ക്കൊപ്പം വന്നിരിക്കുന്നത്, സുധ പറഞ്ഞപ്പോൾ കൃഷ്ണൻ നന്നായി ഒന്ന് ചിരിച്ചു. ” വീണ എവിടെ ആന്റി.? അവള് ചോദിച്ചു ” അവള് കുളിക്കുവാ, ഇപ്പൊ വരും സുധ പറഞ്ഞപ്പോൾ കൃഷ്ണൻ ചായകുടിച്ച് ഭംഗിയായി ചിരിച്ചു കപ്പ് സുധയുടെ കയ്യിൽ ഏൽപ്പിച്ചു. നമ്മുക്ക് ഇറങ്ങിയാലോ.? വേണുവിനോട് അയാൾ ചോദിച്ചപ്പോൾ അയാൾ തലയാട്ടി. ശേഷം കീർത്തനയേ യും ഒന്ന് നോക്കി. അയാൾ കൃഷ്ണന് ഒപ്പം നടന്നുപോയി. ” മോള് വല്ലതും കഴിച്ചിട്ടാണോ വന്നത്.. ” കഴിച്ചില്ല ആന്റി .. അവളും മറുപടി പറഞ്ഞു ” എങ്കിൽ പിന്നെ ഞാൻ ഇഡ്ഡലി എടുക്കട്ടെ, ” ഇപ്പൊ വേണ്ടാ ഞാൻ വീണയെ ഒന്ന് കണ്ടിട്ട് ആവട്ടെ. “എങ്കിൽ മോള് വീണേടെ മുറിയിലേക്ക് പൊക്കോ. ഞാൻ ഇപ്പൊ വരാം.. അപ്പുറത്തെ വീട്ടിലെ കുറച്ചു പൈസ കടം വാങ്ങിയത് കൊടുക്കാനുണ്ട്. അത് വേണുവേട്ടൻ കയ്യിൽ തന്നു കയ്യിൽ ഇരുന്നാൽ ചെലവായി പോകും, കയ്യോടെ അങ്ങ് കൊടുക്കട്ടെ.. മോളും ഇരിക്ക് കേട്ടോ.. അത്രയും പറഞ്ഞവർ പുറത്തേക്കിറങ്ങിയപ്പോൾ അവൾ തലയാട്ടി ഇരുന്നു. നേരെ വീണയുടെ മുറിയിലേക്കാണ് പോകാനായി നടന്നത്. പലതവണ ഇവിടെ വന്നിട്ടുള്ളപ്പോഴൊക്കെ ആ മുറി പരിചിതവും ആണ്. അതിനു തൊട്ടടുത്ത മുറി തന്നെയാണ് നന്ദേട്ടൻ എന്നറിയാം. ആ മുറിയുടെ ഉള്ളിലേക്ക് നോക്കിയപ്പോൾ അവള് അതിലില്ല. കുളികഴിഞ്ഞ് വന്നിട്ടില്ല എന്ന് മനസ്സിലായത് കൊണ്ട് തന്നെ തൊട്ടപ്പുറത്തെ മുറിയിലേക്ക് ഒന്ന് എത്തിനോക്കി. അവിടെ പുതച്ചു മുടി കിടക്കുന്ന ആളെ കണ്ടപ്പോൾ മനസ്സിൽ സന്തോഷവും സങ്കടവും ഒക്കെ ഒരേപോലെ വന്നു. പെട്ടെന്ന് തന്നെ അവിടേക്ക് കയറി.. ആൾ നല്ല ഉറക്കത്തിലാണ് ആരും വരുന്നില്ലന്ന് ഉറപ്പുവരുത്തി ആളിന്റെ അരികിൽ ആയി കയറിയിരുന്നു. ശേഷം ആ നെറ്റിയിൽ കൈവച്ച് നോക്കി, അവളുടെ കൈതടങ്ങളുടെ തണുപ്പ് അറിഞ്ഞു അവൻ പെട്ടെന്ന് കണ്ണുകൾ തുറന്നു. കൺമുമ്പിൽ കീർത്തനയെ കണ്ടപ്പോൾ അവൻ ഒന്നു ഞെട്ടിയിരുന്നു. പെട്ടെന്ന് കണ്ണുകൾ തിരുമ്മി ഒന്നുകൂടി നോക്കി. അവന്റെ ആ രീതി കണ്ടപ്പോൾ അവൾക്കും ചിരി വന്നു. ” ഞാൻ തന്നെയാ നന്ദേട്ടാ.. അവൾ പറഞ്ഞപ്പോൾ അവൻ പെട്ടെന്ന് എഴുന്നേറ്റിരുന്നു. താനിവിടെ എപ്പോ വന്നു.? അവൻ അവളോട് ചോദിച്ചു. ഷർട്ട് ഒന്നും ഇടാതെ പുതപ്പിട്ട് കിടക്കുകയായിരുന്നു അവൻ. പെട്ടെന്ന് അങ്ങനെ അവൾ തന്നെ കണ്ടതിൽ അവന് ഒരു ചളിപ്പ് തോന്നി. അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് ഒരു ഷർട്ട് എടുത്ത് ഇട്ടു. അവന്റെ നാണം കാണെ അവൾക്ക് ചിരി വന്നു. അവൾ പൊട്ടിച്ചിരിച്ചു പോയിരുന്നു. ” നന്ദേട്ടന്റെ ഒരു കാര്യം, പെൺകുട്ടികളെക്കാൾ കഷ്ടമാണല്ലോ, എന്ത് പറ്റി..? ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.. ഒന്നുമില്ല അവൾ ചിരിയോടെ പറഞ്ഞു.. ” താൻ ഇത് എപ്പോ വന്നു.? അവൻ അവളോട് ചോദിച്ചു ” നന്ദേട്ടൻ ഇവിടെ വന്ന് കിടക്ക്, ഞാൻ വന്നതുകൊണ്ടാണോ നിൽക്കുന്നത് , നല്ല പനിയുണ്ട് ” ഞാൻ കിടന്നോളാം താൻ എപ്പോ വന്നു എന്ന് പറ. ” ഞാൻ ദേ ഇപ്പൊ വന്നതേയുള്ളൂ. അച്ഛന് ആണ് കൊണ്ടുവിട്ടത്, വീണേ കാണണം എന്ന് പറഞ്ഞ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. ” അതറിയാലോ അല്ലാതെ വീണയുടെ ഏട്ടനെ കാണാൻ ആണെന്ന് പറഞ്ഞാൽ അച്ഛൻ കൊണ്ടു വിടുമോ ഒരു കുസൃതിയോടെ അവൻ ചോദിച്ചു ” എനിക്കൊരു സമാധാനവുമില്ല കാണാതെ, അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കൊരു നാണം തോന്നി. അത് അവനും മനസിലായി ” ആരെ കാണാതെ.? വീണേയോ.,? അവൻ കുസൃതിയോട് ചോദിച്ചു. ഒപ്പം കട്ടിലിലേക്ക് ഇരിക്കുകയും ചെയ്തു. അവൾ അവനെ കൂർപ്പിച്ച് ഒന്ന് നോക്കി.. ” അതെ വീണേ കാണാതെ തന്നെ. ഞാൻ പോവാ പിണങ്ങി പോകാൻ തുടങ്ങിയവളുടെ കയ്യിൽ പിടിച്ച് അവൻ ഒന്ന് നിർത്തി ” വീണയുടെ ചേട്ടനെ കാണാൻ ആണെന്ന് അച്ഛനോട് പറഞ്ഞൊ.? കുസൃതിയോടെ അവൻ ചോദിച്ചു. അവളുടെ മുഖം രക്ത വർണ്ണമായി ” പനി കുറവില്ല അവിടെ അടങ്ങി കിടക്ക്.. അവളത് പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു. ” തന്റെ പനി കുറഞ്ഞോ.? ” എന്റെ പനിയൊക്കെ പോയി. താൻ ഇങ്ങോട്ട് വന്നത് ആരും കണ്ടില്ലേ.? ഇല്ല അമ്മ അപ്പുറത്തെ വീട്ടിലേക്ക് പോയത് ആണ് അവൾ കുളിക്കാ, ആ സമയം നോക്കി ഞാൻ ഇങ്ങോട്ട് വന്നത് ആണ് എങ്കിൽ പൊക്കോ ആരും കാണണ്ട പോകും മുൻപ് അവൾ അവനെ ഒന്ന് നോക്കി.. ശേഷം ഓടി വന്നാ കവിളിൽ ഒരു ഉമ്മ നൽകി .. അവൻ അത്ഭുതപ്പെട്ടു പോയിരുന്നു ” ഇത് പനി പെട്ടെന്ന് മാറാനാ. ചിരിയോടെ അവൾ മുറിയിൽ നിന്നും ഇറങ്ങി പോയപ്പോൾ അതെ അമ്പരപ്പിൽ ആയിരുന്നു അവൻ…..തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • അനായാസം ഓസ്‌ട്രേലിയ; രണ്ടാം ടി20യിൽ ഇന്ത്യക്ക് 4 വിക്കറ്റിന്റെ തോൽവി

    അനായാസം ഓസ്‌ട്രേലിയ; രണ്ടാം ടി20യിൽ ഇന്ത്യക്ക് 4 വിക്കറ്റിന്റെ തോൽവി

    അനായാസം ഓസ്‌ട്രേലിയ; രണ്ടാം ടി20യിൽ ഇന്ത്യക്ക് 4 വിക്കറ്റിന്റെ തോൽവി

    മെൽബണിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് തോൽവി. നാല് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 125 റൺസിന് ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിംഗിൽ ഓസീസ് 13.2  ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 

    ഓസീസ് ഇന്നിംഗ്‌സിന്റെ അവസാന ഘട്ടത്തിൽ മാത്രമാണ് വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചത്. പത്തിനോട് അടുത്ത് റൺ റേറ്റിലാണ് ഓസീസ് ബാറ്റ്‌സ്മാൻമാർ സ്‌കോർ ഉയർത്തിയത്. മിച്ചൽ മാർഷ് 46 റൺസും ട്രാവിസ് ഹെഡ് 28 റൺസുമെടുത്തു. ജോഷ് ഇൻഗ്ലിസ് 20 റൺസും മിച്ചൽ ഓവൻ 14 റൺസുമെടുത്തു. 

    ഇന്ത്യക്കായി കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ബുമ്ര എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ ഇന്ത്യ 125 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. ഇന്ത്യൻ നിരയിൽ രണ്ട് പേർ മാത്രമാണ് രണ്ടക്കം കടന്നത്. അഭിഷേക് ശർമ 37 പന്തിൽ 68 റൺസെടുത്ത് ടോപ് സ്‌കോററായി

    അഭിഷേകിനെ കൂടാതെ ഹർഷിത് റാണയാണ് രണ്ടക്കം കടന്നത്. ഹർഷിത് 35 റൺസെടുത്ത് പുറത്തായി. അക്‌സർ പട്ടേൽ 7 റൺസും ശുഭ്മാൻ ഗിൽ 5 റൺസും സഞ്ജു രണ്ട് റൺസിനും സൂര്യകുമാർ യാദവ് ഒരു റൺസിനും വീണു.