Author: admin

  • ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഉത്തരവാദിത്തം പൂർണമായും ആർസിബിക്കെന്ന് കുറ്റപത്രം

    ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഉത്തരവാദിത്തം പൂർണമായും ആർസിബിക്കെന്ന് കുറ്റപത്രം

    ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഉത്തരവാദിത്തം പൂർണമായും ആർസിബിക്കെന്ന് കുറ്റപത്രം

    ബംഗളൂരു ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ കുറ്റപത്രം തയ്യാറായി. ഉത്തരവാദിത്തം പൂർണമായും ആർ.സി.ബിക്കാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. കർണാടക സി.ഐ.ഡിയാണ് കുറ്റപത്രം തയ്യാറാക്കിയത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഐ.പി.എല്ലിൽ കന്നി ക്രിക്കറ്റ് കിരീടം ലഭിച്ചത് ആഘോഷിക്കാനായി ചിന്ന സ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകർ തിക്കിലും തിരക്കിലുംപെട്ട് മരിച്ച സംഭവത്തിലാണ് കുറ്റപത്രം.

    ദുരന്തത്തിൽ പരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മന്റ് കമ്പനിയായ ഡിഎൻഎക്കും കെ.എസ്.സിഎക്കും കൂട്ടുത്തരവാദിത്തമുണ്ട്. 2200 പേജുള്ള കുറ്റപത്രത്തിൽ പരിപാടിയ്ക്ക് മുന്നോടിയായി തയ്യാറെടുപ്പുകൾ നടത്തിയില്ലെന്നും അപകടത്തിന്റെ തെളിവുകളായി സിസിടിവി ദൃശ്യങ്ങളും മൊഴികളും ഉണ്ടെന്ന് സിഐഡി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

    ജൂൺ നാലിന് വൈകുന്നേരമായിരുന്നു ആൾക്കൂട്ട ദുരന്തമുണ്ടായത്. സംഭവത്തിൽ 11 പേർക്കാണ് തിക്കിലും തിരക്കിലുംപെട്ട് ജീവൻ നഷ്ടമായത്. പൊലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകൾ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് എത്തിയതോടെയാണ് ആഘോഷങ്ങൾ ദുരന്തത്തിലേക്ക് വഴിമാറിയത്.
     

  • തണൽ തേടി: ഭാഗം 33

    തണൽ തേടി: ഭാഗം 33

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    ചെറുക്കന്റെ കല്യാണം നടത്തേണ്ട മനുഷ്യനാ. ഇങ്ങനെ നാല് കാലേ നടക്കുന്നത്. നീ കേറി പോയി വല്ലോം കഴിച്ച് കിടക്കാൻ നോക്ക് കൊച്ചേ. അങ്ങേര് ഇങ്ങനെ ഓരോന്ന് പറയും ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് സാലി പറഞ്ഞു ലക്ഷ്മി സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കയറി പൊയ്ക്കോളാൻ അവൻ കണ്ണുകൾ കൊണ്ട് അവളോട് ആംഗ്യം കാണിച്ചു… എന്നാപ്പിന്നെ മോള് പോയി വല്ലതും കഴിച്ചു കിടക്കാൻ നോക്ക്, ചാച്ചൻ രാവിലെ മോളോട് സംസാരിച്ചോളാം. അവളെ നോക്കി അയാള് പറഞ്ഞപ്പോൾ അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. നിന്നേ മോളെ ഇത് ചാച്ചൻ മോൾക്ക് വേണ്ടി വാങ്ങിച്ചതാണ്. അയാൾ കയ്യിലിരുന്ന ഒരു പൊതിയെടുത്ത് അവൾക്ക് നേരെ നീട്ടി അവൾ അത് വാങ്ങിയാൽ പ്രശ്നമാകുമോ എന്ന രീതിയിൽ സെബാസ്റ്റ്യനേ നോക്കിയപ്പോൾ വാങ്ങാൻ അവൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു. അത് തുറന്ന് നോക്കിയപ്പോൾ അതിൽ പരിപ്പുവടയും ഉഴുന്നുവടയും ഒക്കെയാണ്. മോള് ആവശ്യത്തിന് കഴിച്ചിട്ട് ബാക്കി ഉണ്ടെങ്കിൽ ഇവിടെ ഉള്ളവർക്കൊക്കെ കൊടുത്താൽ മതി കേട്ടോ.. വാൽസല്യത്തോടെ ആന്റണി പറഞ്ഞപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു. അവൾ അകത്തേക്ക് നടന്നപ്പോൾ അവൾക്കൊപ്പം സീനിയും അകത്തേക്ക് പോയിരുന്നു. “:നിങ്ങൾ ഇങ്ങനെ നാല് കാലിൽ നടക്കുന്നതല്ലാതെ ഇവിടെ നടക്കുന്ന വല്ല കാര്യങ്ങളും അറിയുന്നുണ്ടോ മനുഷ്യ.? കല്യാണം നടത്തണം മാമോദിസ നടത്തണം, മാമോദിസ മറ്റെന്നാൾ നടത്താമെന്ന് അച്ഛൻ പറഞ്ഞിരിക്കുന്നത്. അതിന്റെ കാര്യങ്ങളൊക്കെ ഒന്ന് പോയി തിരക്കാണെങ്കിലും നിങ്ങൾ പോകുമോ.? എല്ലാത്തിനും കൂടി ഇവനെയാണോ വിടുന്നത്.? അവന്റെ കല്യാണത്തിന് ഓടി നടക്കേണ്ടത് നിങ്ങളല്ലേ.? മാമോദിസ കഴിഞ്ഞ് പെട്ടെന്ന് കല്യാണം തീരുമാനിക്കണം ഒന്ന് രണ്ട് ആഴ്ചയ്ക്കിടയിൽ തന്നെ നടത്തണം. നിങ്ങളുടെ ആലപ്പുഴയിൽ ഉള്ളവരെ ഒക്കെ വിളിക്കേണ്ട.? എന്റെ നിരണത്ത് ഉള്ളോരേ വിളിക്കണം. അതിനൊക്കെ ആരോടി നടക്കുന്നേ എന്നെക്കൊണ്ട് തന്നെ എല്ലായിടത്തും എത്താൻ ഒന്നും പറ്റത്തില്ല. നാളെ തൊട്ടെങ്കിലും നിങ്ങൾ ഈ പരിപാടി നിർത്തിയില്ലെങ്കിൽ ഞാനെന്റെ പാട്ടിന് ഇറങ്ങിപ്പോകും. സാലി പറഞ്ഞപ്പോൾ ഒന്നും രണ്ടും പറഞ്ഞു രണ്ടുപേരും തമ്മിൽ വഴക്ക് തുടങ്ങി.. ” എന്റെ പൊന്നമ്മച്ചി ഒന്ന് നിർത്താമോ.! അമ്മച്ചിയും കൂടി ഇങ്ങനെ തുടങ്ങിയാലോ. ചാച്ചനു ബോധം ഇല്ല എന്നേങ്കിലും പറയാം, അമ്മച്ചി അതിലും കഷ്ടമാണല്ലോ. ഇതൊക്കെ കൊണ്ടാണ് ഞാൻ പറഞ്ഞത് രജിസ്റ്റർ കല്യാണം മതിയെന്ന്. അപ്പോൾ കല്യാണം ആയിട്ട് തന്നെ നടത്തണം, ഇനി ഇതിനൊക്കെയുള്ള പൈസ ഞാൻ എവിടുന്നുണ്ടാക്കുമെന്നാ.? സെബാസ്റ്റ്യൻ ചോദിച്ചു ” അതൊന്നു ഓർത്തു നീ ബുദ്ധിമുട്ടണ്ട, ഞാൻ അയൽക്കൂട്ടത്തിൽ നിന്ന് ഒരു ലക്ഷം രൂപ നിനക്ക് ലോണെടുത്ത് അങ്ങ് തീരും. അത് പതിയെ തീർത്താൽ മതി, ഞാനും കുറച്ച് അടയ്ക്കാം. പിന്നെ കുറച്ചു പൈസ നീയും കൂടി എങ്ങനെയെങ്കിലും ഒന്ന് സംഘടിപ്പിച്ചാൽ മതി. അങ്ങനേ ആണേൽ ചെറിയ രീതിയിൽ ഈ കല്യാണം നടത്താം. മര്യാദയ്ക്ക് ഒരു കല്യാണം നടത്തി ഇങ്ങനെ കിടന്നു ബുദ്ധിമുട്ടേണ്ട ആവശ്യമുണ്ടായിരുന്നോ.? അതിനിടയിൽ അവർ മകനെ കുറ്റപ്പെടുത്തി അത് അകത്തെ മുറിയിൽ ലക്ഷ്മി കേൾക്കുന്നുണ്ടായിരുന്നു, അവൾക്ക് വേദന തോന്നി “അമ്മച്ചിയോട് ആര് പറഞ്ഞു മര്യാദയ്ക്ക് അല്ല കല്യാണം എന്ന് ? ഞാൻ എന്റെ കല്യാണം ആർഭാടം ഒന്നും ഇല്ലാതെ നടത്തണം എന്ന് സിമിയുടെ കല്യാണസമയത്ത് തന്നെ കരുതിയതാ.? അമ്മച്ചി ഒരുപാട് പ്രതീക്ഷിച്ചിട്ടുണ്ടെങ്കിൽ ഞാൻ എന്ത് ചെയ്യാനാ.? ” നിനക്ക് അങ്ങനേ ഒക്കെ പറയാം. ആകപ്പാടെ ഉള്ള ഒരാൺതരിയുടെ കല്യാണം നടത്താതെ എനിക്ക് പിന്നെ ഒരു മനസ്സമാധാനം കാണുകയില്ല. നിന്നെ കൊണ്ട് പറ്റത്തില്ലെങ്കിൽ ഞാൻ പതുക്കെ ആണെങ്കിലും അത് അടച്ചു തീർത്തോളാം. അവര് പറഞ്ഞപ്പോൾ പിന്നെ ഒന്നും പറയാൻ സെബാസ്റ്റ്യൻ നിന്നില്ല. പിറ്റേദിവസം ലക്ഷ്മിയെ ഒന്ന് അച്ഛന് കാണണം എന്ന് പറഞ്ഞിരുന്നു. പെട്ടെന്ന് കല്യാണം വേണമെന്നതുകൊണ്ട് മാമോദിസയുടെ ക്ലാസുകളും മറ്റും അവൾക്ക് സഭയെക്കുറിച്ചും ബൈബിളിൽ ഉള്ളതുമായ കാര്യങ്ങൾ ഒന്നും പറഞ്ഞു കൊടുക്കുവാനുള്ള സമയമില്ലായിരുന്നു. അതുകൊണ്ട് ചെറിയ രീതിയിൽ അച്ഛൻ ലക്ഷ്മിയോട് സംസാരിക്കാം എന്ന് പറഞ്ഞിരുന്നു. പിന്നെ ഒരാഴ്ച ചെറിയ ഒരു ക്ലാസ്സിൽ മഠത്തിൽ പഠിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു മാമോദിസയും അതിന്റെ അടുത്ത ആഴ്ചയിൽ കല്യാണവും എന്ന തീരുമാനത്തിൽ എത്തി. സെബാസ്റ്റ്യനും ലക്ഷ്മിയും കൂടി പോയാണ് അച്ഛനെ കണ്ടത്. അച്ഛൻ സംസാരിച്ചു കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി ഒന്നുകൂടി സെബാസ്റ്റ്യൻ ചോദിച്ചു തനിക്ക് വിഷമം ഒന്നും ഇല്ലല്ലോ അല്ലേ.? ഇല്ല ഞാൻ പറഞ്ഞില്ലേ പൂർണ്ണ മനസ്സോടെ ആണെന്ന് ഒരു ഭാവവ്യത്യാസമില്ലാതെ അവൾ പറഞ്ഞപ്പോഴാണ് അവനും സമാധാനമായത്.. പിന്നെ ചാച്ചൻ കുടിച്ചു കഴിഞ്ഞാൽ കുറച്ച് ബോറാ. അതോണ്ടാ ഇന്നലെ അങ്ങനെയൊക്കെ, തനിക്കത് ബുദ്ധിമുട്ടായോ.? അവൻ മടിയോടെ ചോദിച്ചപ്പോൾ എന്തു മറുപടി പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു.. തന്റെ അച്ഛൻ പോലും എന്തെങ്കിലും പ്രത്യേകിച്ച് തനിക്കായി വാങ്ങിച്ചു കൊണ്ട് വന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് മറുപടി. ആ സാഹചര്യത്തിലാണ് ഇന്നലെ തനിക്ക് വേണ്ടി ആണെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം പ്രത്യേകം ഒരു പൊതികെട്ടുമായി വന്നത്. ആ സന്തോഷം എത്രയാണെന്ന് എങ്ങനെയാണ് സെബാസ്റ്റ്യനെ പറഞ്ഞു മനസ്സിലാക്കുന്നത് എന്നായിരുന്നു അവളപ്പോൾ ചിന്തിച്ചത്.   ഇന്നലെ കുടിച്ചോണ്ടാണോ ചാച്ചൻ എന്നേ ഇഷ്ടമാണെന്നൊക്കെ പറഞ്ഞത്.. ഇന്ന് പിണക്കം വല്ലതും കാണിക്കൂമോ.? പേടിയോടെ അവള് ചോദിച്ചു അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത്, അമ്മച്ചിയെ പോലെ ഒന്നുമല്ല ചാച്ചൻ. കുറച്ചും കൂടി ഫ്രീയാ ഇന്നലെ തന്നെ പറഞ്ഞത് കേട്ടില്ലേ പറഞ്ഞിരുന്നെങ്കിൽ ചാച്ചൻ പോയി വിളിച്ചുകൊ, ണ്ടു വന്നേനെ എന്നൊക്കെ അങ്ങനത്തെ ഒരു രീതിയാണ്. ചിലർക്ക് അത് ഇഷ്ടപ്പെട്ടില്ല. അവൻ പറഞ്ഞു എനിക്ക് പക്ഷെ ഒരുപാട് സന്തോഷമായി. ആദ്യായിട്ടാ എന്നോട് ഇത്രയും സ്നേഹത്തോടെ ഒരാൾ, എനിക്ക് വേണ്ടി പ്രത്യേകിച്ച് പലഹാരങ്ങൾ ഒക്കെ വാങ്ങിക്കൊണ്ടൊക്കെ വരുന്നത്.. അച്ഛൻ എന്നെ നോക്കിയിരുന്നു കല്യാണം ഒക്കെ കഴിയുന്നതിനുമുമ്പ് വരെ.അത് കഴിഞ്ഞ് നോക്കിയിട്ടില്ല എന്നല്ല പിന്നെ ഒരു അകൽച്ച പോലെ, ചിലപ്പോൾ മനപ്പൂർവം ഉണ്ടായതായിരിക്കില്ല. എങ്കിലും അത് ഉണ്ടായിട്ടുണ്ട്. അവൾ പറഞ്ഞപ്പോൾ അവന് സങ്കടം തോന്നി.. പോട്ടെ വിഷമം ഉള്ള കാര്യങ്ങളെക്കുറിച്ച് ഒന്നും ആലോചിക്കേണ്ട. ഇനിയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ചാൽ മതി .. അവൻ പറഞ്ഞപ്പോൾ അവൾ അവന്റെ മുഖത്തേക്ക് മടിയോടെ നോക്കി എന്തോ ഒരു കാര്യം ചോദിക്കണോ ചോദിക്കണ്ടേ എന്നൊരു അവസ്ഥ അവളുടെ മുഖത്ത് ഉണ്ട് എന്ന് അവനും തോന്നി എന്താടോ അവൻ ചോദിച്ചു എനിക്കൊരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു പക്ഷേ അത് ചോദിക്കാൻ ഒരു മടി പോലെ.. എന്താ ചോദിക്ക് സെബാസ്റ്റ്യൻ പ്രോത്സാഹിപ്പിച്ചു. കല്യാണം എന്നൊക്കെ പറയുമ്പോൾ ഒരുപാട് പൈസ ആവില്ലേ.എന്റെ കൈയിലും സഹായിക്കാൻ മാത്രം ഒന്നുമില്ല. കയ്യിൽ കിട്ടിയ കുറച്ച് ഡ്രസ്സ് മാത്രം എടുത്താണ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. വാങ്ങിവച്ച സ്വർണ്ണം കൂടി കൊണ്ടുപോയി എന്ന് പറയിപ്പിക്കണ്ട എന്ന് കരുതി. ഇതുകൊണ്ട് ഒന്നും ആവില്ലെന്ന് അറിയാം. എങ്കിലും ഇത് മാത്രമേ എന്റെ കയ്യിലുള്ളു. കഴുത്തിൽ കിടന്ന അരപവൻ വരുന്ന ചെയിനും കാലിൽ കിടന്ന രണ്ടു പവൻ വരുന്ന പാദസരവും കയ്യിലെ നേർത്ത ചെയനും അവന് നേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു “3 പവൻ ഉണ്ടാകും. അതൊന്നും വേണ്ട അത്ര വലിയ കല്യാണമൊന്നുമല്ലല്ലോ പള്ളിയിൽ വെച്ച് കല്യാണം കഴിക്കണം എന്ന് മാത്രമേ അമ്മച്ചിക്ക് ആഗ്രഹമുള്ളൂ. അത് നടക്കും അത് കഴിഞ്ഞ് അത്യാവശ്യക്കാർക്കും അയൽപക്കത്തുള്ളവർക്കും വേണ്ടിയുള്ള ചെറിയൊരു സൽക്കാരമല്ലേ അതിന് അമ്മച്ചി പറഞ്ഞ ആ തുക തന്നെ ധാരാളം. തന്റെ കയ്യിലുള്ളതൊക്കെ അവിടെ തന്നെ ഇരുന്നോട്ടെ എങ്കിലും ഒരുപാട് ചെലവില്ലേ.? അത്യാവശ്യം എന്റെൽ ഉണ്ടെടോ, അതൊക്കെ മതിയാവും. സിമിയെ നാളെ കൊണ്ട് അവളുടെ വീട്ടിൽ വിടണം. തന്നെ കൂടെ കൊണ്ടുവാൻ നിർവാഹമില്ല. വീട്ടിലെ ഒറ്റയ്ക്ക് നിൽക്കാൻ ബുദ്ധിമുട്ടില്ലല്ലോ.? മടിയോടെയാണ് അവൻ ചോദിച്ചത്. ഇല്ല അവൾ മറുപടി പറഞ്ഞു അച്ഛൻ പറഞ്ഞത് അടുത്ത വ്യാഴാഴ്ച കഴിഞ്ഞുള്ള വ്യാഴം രാവിലത്തെ കുർബാന കഴിഞ്ഞ് കല്യാണം നടത്താമെന്നാ തനിക്ക് ഒക്കെയാണോ.? ഇനിയൊരു രണ്ടാഴ്ച കൂടിയേ ഉള്ളൂ, മടിയോടെ അവൻ ചോദിച്ചപ്പോൾ അവൾ അവനെ നോക്കിക്കൊണ്ട് അവൾ ഇല്ല എന്ന് പറഞ്ഞു. എല്ലാം തീരുമാനിച്ചാൽ മതി കല്യാണമല്ലേ തനിക്ക് ആരെയെങ്കിലും വിളിക്കണമെങ്കിൽ വിളിക്ക്.. അവൻ പറഞ്ഞപ്പോൾ അവൾ ഓർമ്മ കൂട്ടിൽ ഒന്ന് പരതി ആരെയാണ് തനിക്ക് വിളിക്കാനുള്ളത്.? കോളേജിൽ പഠിക്കുമ്പോൾ എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ഒരു സുഹൃത്ത് അർച്ചന മാത്രമാണ്. അവളെ വിളിക്കണമെന്ന് പലകുറി മനസ്സിൽ വിചാരിച്ചതായിരുന്നു കോളേജിൽ പഠിച്ച സമയത്ത് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. അവളെ വിളിക്കുന്നുണ്ടായിരുന്നു. നമ്പർ അറിയാമെങ്കിൽ ഫോണിൽ വിളിച്ചാൽ മതിയോ അതോ പോയി വിളിക്കണമോ.? അവൻ ചോദിച്ചു ഫോണിൽ വിളിച്ചാൽ മതി എങ്കിൽ പിന്നെ വിളിച്ചോ അവൻ ഫോൺ നമ്പർ നീട്ടിക്കൊണ്ട് അവളോട് പറഞ്ഞു. എന്നിട്ടും സംശയം തീരാതെ അവളുടെ മുഖത്തേക്ക് നോക്കി. തന്നെ നിൽക്കുന്ന അവളെ അവൻ ഒന്ന് കൂർപ്പിച്ചു നോക്കി.. തനിക്ക് എന്തെങ്കിലും എന്നോട് ചോദിക്കാനുണ്ടോ.? അവൻ ചോദിച്ചപ്പോൾ തന്റെ മനസ്സ് എങ്ങനെ അവൻ അറിഞ്ഞു എന്ന് അത്ഭുതത്തോടെ അവൾ അവനെ നോക്കി. ശേഷം പറഞ്ഞു എന്നെ… എന്നെ……. അവൾ വിയർത്തു തന്നെ..? അവൻ ചോദിച്ചു എന്നെ…. ശരിക്കും ഇഷ്ടായോ..? അവളുടെ ചോദ്യം കേട്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ശ്രേയസ് അയ്യർ ആശുപത്രി വിട്ടു, ഇന്ത്യയിലേക്ക് ഉടൻ മടങ്ങില്ല

    ശ്രേയസ് അയ്യർ ആശുപത്രി വിട്ടു, ഇന്ത്യയിലേക്ക് ഉടൻ മടങ്ങില്ല

    ശ്രേയസ് അയ്യർ ആശുപത്രി വിട്ടു, ഇന്ത്യയിലേക്ക് ഉടൻ മടങ്ങില്ല

    ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇടതുവാരിയെല്ലിനും പ്ലീഹക്കും പരുക്കേറ്റ ശ്രേയസ് അയ്യർ ആശുപത്രി വിട്ടു. സിഡ്നി ആശുപത്രിയിൽ നിന്ന് താരത്തെ ഡിസ്ചാർജ് ചെയ്തതായും എന്നാൽ ഉടൻ ഇന്ത്യയിലേക്ക് മടങ്ങില്ലെന്നുമാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അധികൃതർ നൽകുന്ന വിവരം. 

    പരുക്കിന്റെ സ്വഭാവത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിൽ പുറത്തുവിട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ 25 നാണ് ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡിംഗിനിടെ ശ്രേയസ് അയ്യറിന് പരുക്കേറ്റത്.

    താരത്തിന് ആന്തരിക രക്തസ്രാവം ഉണ്ടായി എന്ന വിവരം വലിയ ആശങ്കയാണ് ക്രിക്കറ്റ് ആരാധകർക്ക് ഇടയിൽ ഉണ്ടാക്കിയത്. എന്നാൽ കൃത്യമായ സമയത്ത് പരുക്ക് തിരിച്ചറിഞ്ഞ് ചികിത്സ നൽകാനായി.

  • അധോലോക തലവൻ അൻമോൽ ബിഷ്‌ണോയിയെ ഇന്ത്യയിലെത്തിച്ചു; എൻഐഎ അറസ്റ്റ് ചെയ്തു

    അധോലോക തലവൻ അൻമോൽ ബിഷ്‌ണോയിയെ ഇന്ത്യയിലെത്തിച്ചു; എൻഐഎ അറസ്റ്റ് ചെയ്തു

    അധോലോക തലവൻ അൻമോൽ ബിഷ്‌ണോയിയെ ഇന്ത്യയിലെത്തിച്ചു; എൻഐഎ അറസ്റ്റ് ചെയ്തു

    യുഎസ് നാടുകടത്തിയ 200 ഇന്ത്യക്കാരിൽ ഉൾപ്പെട്ട അധോലോക സംഘത്തലവൻ അൻമോൽ ബിഷ്‌ണോയിയെ എൻ ഐ എ അറസ്റ്റ് ചെയ്തു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ അൻമോലിനെ എൻ ഐ എ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  പഞ്ചാബിൽ വാണ്ടഡ് ലിസ്റ്റിൽ ഉള്ള രണ്ട് പിടികിട്ടാപ്പുള്ളികൾ അടക്കം 200 ഇന്ത്യക്കാരെയാണ്  യുഎസ് കഴിഞ്ഞ ദിവസം നാടുകടത്തിയത്. 

    ജയിലിൽ കഴിയുന്ന ഗുണ്ടാ സംഘത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനാണ് അൻമോൽ ബിഷ്‌ണോയി. മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകം, നടൻ സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് 2024 ഏപ്രിലിൽ നടന്ന വെടിവെപ്പ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി പ്രമാദമായ ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. 

    2022 ഏപ്രിലിലാണ് ഇയാൾ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ടത്. വ്യാജ റഷ്യൻ രേഖകൾ ഉപയോഗിച്ച് യുഎസിനും കാനഡക്കും ഇടയിൽ യാത്ര ചെയ്യുകയായിരുന്നു ഇയാളെന്നാണ് വിവരം. കഴിഞ്ഞ നവംബറിലാണ് ഇയാൾ യുഎസിൽ കസ്റ്റഡിയിലായത്.
     

  • പ്രണയം: ഭാഗം 25

    പ്രണയം: ഭാഗം 25

    എഴുത്തുകാരി: കണ്ണന്റെ രാധ

    ഓടി വന്നാ കവിളിൽ ഒരു ഉമ്മ നൽകി .. അവൻ അത്ഭുതപ്പെട്ടു പോയിരുന്നു ” ഇത് പനി പെട്ടെന്ന് മാറാനാ. ചിരിയോടെ അവൾ മുറിയിൽ നിന്നും ഇറങ്ങി പോയപ്പോൾ അതെ അമ്പരപ്പിൽ ആയിരുന്നു അവൻ അവൾ വാതിലിൽ നിന്നും മറഞ്ഞപ്പോഴാണ് കുറച്ചു മുൻപ് എന്താണ് സംഭവിച്ചത് എന്ന് ബോധം അവനു പോലും വന്നത് ” ഈ പെണ്ണ്! ചിരിയോടെ അവൻ കവിളിൽ ഒന്ന് തൊട്ടു .. ഇതൊരു ബെല്ലും ബ്രേക്കും ഇല്ലാത്ത സാധനമാണല്ലോ ദൈവമേ ചിരിയോടെ അവൻ ചിന്തിച്ചു.. അപ്പോഴേക്കും കീർത്തന വീണയുടെ മുറിയിൽ എത്തിയിരുന്നു. കുറച്ചു സമയങ്ങൾക്ക് ശേഷം വീണ കുളികഴിഞ്ഞ് ഇറങ്ങി വന്നപ്പോൾ മുറിയിൽ കീർത്തനയെ കണ്ട് ഒന്ന് അമ്പരന്നു ” നീ കുറ്റിയും പറിച്ച് വരുമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ ഇത്ര പെട്ടെന്ന് പോരുമെന്ന് പ്രതീക്ഷിച്ചില്ല വീണ പറഞ്ഞു ” ഞാന് വീട്ടിൽ വെറുതെ ഇരുന്നു ബോറടിച്ചപ്പോൾ ഇങ്ങു പോന്നതാ ” മനസ്സിലായി എനിക്ക്… ” ഏട്ടന് പനിയാ, ഇന്നലെ മുതൽ ഒരേ പനി, എന്നോട് പറഞ്ഞിരുന്നു ഞാനത് മറന്നു ഇപ്പോൾ പഴയതുപോലെ അല്ലല്ലോ നിങ്ങൾ തമ്മിൽ കോൺടാക്ട് ഉണ്ടല്ലോ അതുകൊണ്ട് എല്ലാകാര്യങ്ങളും നീ അറിയല്ലോ ഞാനറിയുന്നതിൽ മുൻപേ അല്ലേ..? ഒന്നുപോഡി എന്റെ സ്നേഹത്തിന്റെ ആഴവും പരപ്പും ഒക്കെ നീ പറഞ്ഞല്ലേ ആൾ അറിഞ്ഞത്. അതുകൊണ്ടല്ലേ എന്നെ മനസ്സിലാക്കാൻ ആൾക്ക് പറ്റിയത്.. ആ സ്മരണ ഉണ്ടാവണം, അതുപോട്ടെ ഇന്നലെ നിന്നെ കാണാൻ വന്നതിനുശേഷം ആണ് പനി ആയത്. ഒറ്റ ദിവസം കൊണ്ട് നിന്റെ പനി ഏട്ടന് വരാനും മാത്രം എന്താ സംഭവിച്ചത്.? കുസൃതിയോടെ അവൾ ചോദിച്ചു “ഒന്ന് പോടീ, ഞങ്ങൾ സംസാരിച്ചതെ ഉള്ളു, എനിക്ക് വലിയ സന്തോഷമായി ആ സന്തോഷത്തിന് ആണ് നിന്നെ ഒന്ന് കാണാൻ വേണ്ടി ഓടിവന്നത് ” ആയിക്കോട്ടെ അമ്മ കണ്ടില്ലേ നിന്നെ..? ” കണ്ടു “വീണേ നീ കുളിച്ച് ഇറങ്ങിയോ? ഈ കുട്ടി നിന്നെ കാണാൻ വേണ്ടി ഇങ്ങോട്ട് വന്നതായിരുന്നു, മുറിയിലേക്ക് കയറിവന്ന് സുധ പറഞ്ഞപ്പോൾ വീണയൊന്ന് ചിരിച്ചു… ദാ മോളെ ചായകുടിക്ക്.. അവളുടെ കയ്യിലേക്ക് ചായ കൊടുത്തുകൊണ്ട് സുധ പറഞ്ഞു ” നിനക്കുള്ള ചായ ഞാൻ അടുക്കളയിൽ വച്ചിട്ടുണ്ട്, പിന്നെ നന്ദൂനും കൂടി ചായ എടുത്തു കൊടുത്തേക്കണം.. ആ ചെറുക്കനോട് നീ രാവിലെ ഒന്ന് ആശുപത്രിയിൽ പോകാൻ പറഞ്ഞേ ഇന്നലെ വൈകിട്ട് എങ്ങോട്ട് പോയി പനിയും പിടിപ്പിച്ചു കൊണ്ട് വന്നിരിക്കുകയാണ്. വീണയോട് ആയി സുധ പറഞ്ഞപ്പോൾ വീണ അവളെ ഒന്ന് പാളി നോക്കി. അവൾ അപ്പോഴേക്കും മുഖം താഴ്ത്തി നിന്നു. ” ഞാൻ അപ്പുറം വരെ ഒന്ന് പോവാ, കുറച്ചു കഴിയുമ്പോൾ വരും കുടുംബശ്രീയുടെ കണക്കെടുപ്പ് ആണ്. നേരിട്ട് ചെന്നില്ലെങ്കിൽ അവളുമാർ കള്ളത്തരം കാണിക്കും. ഞാനും വെച്ചിട്ടുള്ളത് ആണ് പത്ത് രണ്ടായിരം രൂപ. അത് കിട്ടിയിട്ട് വേണം രണ്ടു കോഴിക്കുഞ്ഞുങ്ങളെ മേടിക്കാൻ. ഞാൻ അങ്ങോട്ട് പോവാ, കുറച്ച് സമയം കഴിഞ്ഞ് വരും. പിന്നെ നീ കീർത്തന മോൾക്ക് കഴിക്കാൻ കൂടി കൊടുക്കണം.. ഞാൻ പോയിട്ട് ഇപ്പൊ പെട്ടെന്ന് ഓടി വരാം കേട്ടോ.. വീണയുടെ മുഖത്തേക്ക് നോക്കി അത് പറഞ്ഞപ്പോൾ ചായ ഒന്ന് കുടിച്ചു കൊണ്ട് അവൾ തലയാട്ടി.. “വരട്ടെ മോളെ സുധ കീർത്തനയോട് പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും വീണ അടുക്കളയിലേക്ക് ചെന്നിരുന്നു. ഒപ്പം ഗ്ലാസ്സിൽ നിന്നും ചായ പകർത്തി. ” ഈ ചായ ഞാൻ കൊണ്ട് കൊടുത്തോട്ടെ… വീണയോട് കൊഞ്ചികൊണ്ട് അവൾ ചോദിച്ചപ്പോൾ രൂക്ഷമായി നോക്കി വീണ.. ” നിന്റെ നിൽപ്പ് കണ്ടപ്പഴേ എനിക്ക് തോന്നി.. ” പ്ലീസ് ഞാൻ ഒന്നു കൊണ്ടു കൊടുത്തോട്ടെ. അമ്മ വരുന്നതിനുമുമ്പ്.. ” ശരി ശരി അമ്മയൊന്നും കാണല്ലേ പെട്ടെന്ന് വന്നേക്കണം.. അവൾ പെട്ടെന്ന് തന്റെ കൈയിലിരുന്ന ചായ മേശപ്പുറത്തേക്ക് വച്ചുകൊണ്ട് അവളുടെ കൈയിലിരുന്ന് ചായ വാങ്ങി.. “നിന്റെ ചായ നീ കുടിക്കുന്നില്ലേ..? പോകുന്ന പോക്കിൽ അവളോട് ആയി വീണ ചോദിച്ചു.. ” അത് നീ കുടിച്ചോ ധൃതിയോടെ പോകുമ്പോൾ അവൾ മറുപടിയും പറഞ്ഞിരുന്നു നന്ദന്റെ മുറിയിലേക്ക് കയറുമ്പോൾ എന്തെന്നറിയാത്ത ഒരു സന്തോഷവും ഒപ്പം പരിഭ്രമവും അവളിൽ നിറഞ്ഞിരുന്നു… ” നന്ദേട്ടാ അവൾ വിളിച്ചപ്പോൾ അവൻ കണ്ണുകൾ തുറന്നു.. ഒരു നിമിഷം അവനെ ഒന്ന് നോക്കാൻ അവൾക്ക് മടി തോന്നിയിരുന്നു. എങ്കിലും ധൈര്യം സംഭരിച്ചുകൊണ്ട് അവന്റെ അരികിലേക്ക് നടന്നു. അവനപ്പോൾ ചെറു ചിരിയോടെ മേൽ മീശ തുമ്പ ഒന്ന് കടിച്ച് അവളെയും നോക്കി കിടക്കുകയാണ്. പെട്ടെന്ന് കട്ടിലിൽ എഴുന്നേറ്റിരിക്കുകയും ചെയ്തു.. ” ചായ അവന് നേരെ ചായ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.. ” ചായക്കൊപ്പം മറ്റെന്തെങ്കിലും ഉണ്ടോ.? അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് കുസൃതിയോടെ അവൻ ചോദിച്ചു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ടെന്നീസ് കോർട്ടിലെ ഇന്ത്യൻ ഇതിഹാസം; രോഹൻ ബൊപ്പണ്ണ വിരമിച്ചു

    ടെന്നീസ് കോർട്ടിലെ ഇന്ത്യൻ ഇതിഹാസം; രോഹൻ ബൊപ്പണ്ണ വിരമിച്ചു

    ടെന്നീസ് കോർട്ടിലെ ഇന്ത്യൻ ഇതിഹാസം; രോഹൻ ബൊപ്പണ്ണ വിരമിച്ചു

    ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം ബൊപ്പണ്ണ നടത്തിയത്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനാണ് അദ്ദേഹം അവസാനം കുറിച്ചത്. പാരീസ് മാസ്റ്റേഴ്‌സ് 1000 ടൂർണമെന്റിലാണ് രോഹൻ അവസാനമായി കളിച്ചത്

    മറക്കാനാകാത്ത 20 വർഷങ്ങൾക്ക് ശേഷം എന്റെ റാക്കറ്റ് ഔദ്യോഗികമായി താഴെ വെക്കുകയാണ്. എന്റെ സെർവ് ശക്തിപ്പെടുത്താൻ കൂർഗിൽ വിറക് വെട്ടിയത് മുതൽ ലോകത്തിലെ ഏറ്റവും വലിയ വേദികളിൽ നിന്നതുവരെ, ഒരു സ്വപ്‌നം പോലെ തോന്നുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നു എന്നും അദ്ദേഹം കുറിച്ചു

    രണ്ട് തവണ ഗ്രാൻഡ് സ്ലാം കിരീടം രോഹൻ ബൊപ്പണ്ണ സ്വന്തമാക്കിയിട്ടുണ്ട്. 2024 ഓസ്‌ട്രേലിയൻ ഓപൺ പുരുഷ ഡബിൾസ്, 2017 ഫ്രഞ്ച് ഓപൺ മിക്‌സഡ് ഡബിൾസ് കിരീടങ്ങളാണ് ബൊപ്പണ്ണ സ്വന്തമാക്കിയത്. ഡബിൾസിലെ ഏറ്റവും പ്രായം കൂടിയ ഗ്രാൻഡ്സ്ലാം ജേതാവും ബൊപ്പണ്ണയാണ്‌
     

  • രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതി വിധി ഇന്ന്

    രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതി വിധി ഇന്ന്

    രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതി വിധി ഇന്ന്

    ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതിയുടെ വിധിയുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രപതിയുടെ റഫറൻസിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി ഇന്ന്. 14 ചോദ്യങ്ങളാണ് റഫറൻസിൽ രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത്. റഫറൻസിൽ സുപ്രിം കോടതി എടുക്കുന്ന തീരുമാനം കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഏറെ നിർണായകമാണ്

    ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ഗവർണർമാർ ബില്ലുകൾ തടഞ്ഞുവെക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമയപരിധികൾ ആവശ്യമാണെന്നാണ് റഫറൻസിൽ കേരളമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ വാദിച്ചത്

    കാലതാമസം നേരിടുന്ന കേസുകളിൽ കോടതിയെ സമീപിക്കാമെന്ന് നേരത്തെ സുപ്രീം കോടതി പറഞ്ഞിരുന്നു. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദേശം നൽകാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.
     

  • തണൽ തേടി: ഭാഗം 34

    തണൽ തേടി: ഭാഗം 34

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    എന്നെ… എന്നെ……. അവൾ വിയർത്തു തന്നെ..? അവൻ ചോദിച്ചു എന്നെ…. ശരിക്കും ഇഷ്ടായോ..? അവളുടെ ചോദ്യം കേട്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു “എന്തേ ഇപ്പോൾ അങ്ങനെയൊരു ചോദ്യം.? അവളുടെ മുഖത്തേക്ക് നോക്കി അല്പം കുസൃതിയോടെ അവൻ ചോദിച്ചു.? അത്….. അത് അറിയണമല്ലോ… അതുകൊണ്ട അവൾ ഒരു നാണത്തോടെ പറഞ്ഞപ്പോൾ ചിരി അടക്കിപ്പിടിച്ച് കീഴ്മീശ അകത്തേക്ക് ഇട്ട് മേൽചുണ്ട് കൂട്ടിപ്പിടിച്ച് കണ്ണുകൾ അടച്ച് അതെന്ന് അർത്ഥത്തിൽ അവനൊന്നു തലയാട്ടി കാണിച്ചു.. അവന്റെ ആ പ്രവർത്തിക്ക് ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് ആ നിമിഷം അവൾക്ക് തോന്നിപ്പോയി. അവളുടെ ചൊടിയിലും ഒരു പുഞ്ചിരി താനെ വന്നു. ആ പുഞ്ചിരി അവൻ കാണാതെ പെട്ടെന്നവൾ ഒളിപ്പിച്ചു .. മറ്റെന്നാൾ മുതൽ ഞാൻ ബസ്സിൽ പോയിത്തുടങ്ങും. ഒരാഴ്ച ഒന്നും പോവാതിരിക്കാൻ l പറ്റില്ല. ഇനിയങ്ങോട്ട് ചെലവുകൾ ഒക്കെ വരില്ലേ.? അവൾ തലയാട്ടി “എങ്കിൽ കയറിയിക്കോ അവൻ ബൈക്കിലേക്ക് കയറി അത് സ്റ്റാർട്ട് ചെയ്തു. അവന്റെ ഒപ്പം ബൈക്കിൽ ഇരിക്കുമ്പോൾ തന്റെ ജീവിതം തന്നെ ഇവിടേക്ക് എത്തിച്ചതിനെ കുറിച്ച് ആയിരുന്നു അവൾ ചിന്തിച്ചത്. എത്ര പെട്ടെന്നാണ് താൻ പോലും അറിയാതെ തന്റെ ജീവിതം മാറി തുടങ്ങിയത്. ഒട്ടും പരിചിതമല്ലാത്ത ഒരു സ്ഥലം. ഒരാഴ്ച കഴിഞ്ഞാൽ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഇടമായി മാറുകയാണ്. ഇവിടെ പ്രിയപ്പെട്ട ഒന്നാക്കി മാറ്റാൻ തനിക്ക് സാധിക്കുമോ.? ഓരോ ചിന്തകൾക്കൊപ്പം വീട് എത്തിയത് അവൾ അറിഞ്ഞിരുന്നില്ല.. വീട്ടിലേക്ക് ചെല്ലുമ്പോൾ തന്നെ ആനിയും സണ്ണിയും ഉമ്മറത്ത് നിൽപ്പുണ്ട്. ഒപ്പം പുതിയൊരു ആളും. സ്ട്രൈറ്റ് ചെയ്ത മുടിയും സ്ലീവ്ലെസ്സ് കുർത്തിയും പലസോ പാന്റും ഒക്കെ അണിഞ്ഞ ഒരു പെൺകുട്ടിയാണ് . എപ്പോഴും കറക്കം ആണോടാ സണ്ണി ചോദിച്ചു “ഒന്ന് പോ സണ്ണി ചാച്ചാ പള്ളിയിൽ പോയതാ അവൻ ചിരിയോടെ പറഞ്ഞു വണ്ടിയിൽ നിന്നും ഇറങ്ങിയ ഉടനെ തന്നെ ആ പെൺകുട്ടി ലക്ഷ്മിയെ അടിമുടി ഒന്നു നോക്കി.. ” ഇതെന്താ സണ്ണി ചാച്ചൻ പെട്ടെന്ന്.? സെബാസ്റ്റ്യൻ ചോദിച്ചു “ഞാൻ ലീവെടുത്ത് പൊന്നു. നാളെ സിമിയെ കൊണ്ടുപോകണമെന്ന് നീ പറഞ്ഞില്ലായിരുന്നോ.? അതുകൊണ്ട് ഞാനിങ് പോന്നതാ.പിന്നെ ഇവളു ഇവിടെ ആയതുകൊണ്ട് ഒരു സുഖമില്ല. വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കാൻ. അനുമോൾ ആണെങ്കിൽ രാവിലെ വന്നത് ആണ്. ഇവൾ ഇല്ലാത്തോണ്ട് തിരിച്ചു പോകാൻ തുടങ്ങിയത് ആണ്. അപ്പൊ പിന്നെ ഞാൻ അവളെയും കൂടി കൊണ്ടുവന്നു.. സെബാസ്റ്റ്യൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു എങ്കിലും അവളുടെ മുഖത്തിന് അത്ര വലിയ തെളിച്ചമില്ല എന്ന് ലക്ഷ്മി ശ്രദ്ധിച്ചു. അനു ഇതാ ചേച്ചി, ലക്ഷ്മിയെ ചൂണ്ടിക്കൊണ്ട് ആനി പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു എന്ന് വരുത്തി. ആ പെൺകുട്ടിക്ക് തന്നെ ഒട്ടും ഇഷ്ടമായിട്ടില്ല എന്ന് പെട്ടെന്ന് തന്നെ ലക്ഷ്മിക്കു മനസ്സിലായി. ലക്ഷ്മി ഇത് ആൻ മരിയ, ആനി ആന്റിയുടെ അനിയത്തിയുടെ മോള് ആണ്. താൻ പഠിച്ച കോളേജിൽ തന്നെയാണ് പഠിക്കുന്നത്.. സെബാസ്റ്റ്യൻ അവളോട് പറഞ്ഞു ചേട്ടായി ഞങ്ങളോട് ആരോടും ഇതൊന്നും പറഞ്ഞില്ലല്ലോ. പരിഭവത്തോടെ അനു സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കി.. ഇതൊക്കെ അങ്ങനെ പറഞ്ഞുകൊണ്ട് നടക്കാൻ പറ്റുവൊടി.? ഒരു കുസൃതിയോടെ അവളോട് പറഞ്ഞവൻ അകത്തേക്ക് കയറി. ലക്ഷ്മി അപ്പോഴും പുറത്ത് നിൽക്കുകയാണ് എന്നതാ കൊച്ചേ നിന്നേ പ്രത്യേകം ക്ഷണിക്കണോ കുറച്ചുദിവസം കൂടി കഴിഞ്ഞാൽ പിന്നെ നീയല്ലേ വീട്ടുകാരി. ചെറു ചിരിയോട് ആനി അത് പറഞ്ഞപ്പോൾ അവളൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. അപ്പോഴും അനുവിന്റെ നോട്ടം ലക്ഷ്മിയുടെ മുഖത്ത് തന്നെ.. അവൾക്ക് എന്തോ വല്ലായ്മ തോന്നി. താൻ എന്തോ തെറ്റ് ചെയ്തത് പോലെയാണ് ആ പെൺകുട്ടി തന്നെ നോക്കുന്നത്. തന്നെക്കാൾ ഒന്നോ രണ്ടോ വയസ്സിന് എളപ്പമായിരിക്കും അവൾ എന്ന് തോന്നിയിരുന്നു. ആനിക്കൊപ്പം അകത്തേക്ക് കയറിയപ്പോഴേക്കും മുൻപിൽ തന്നെ അവൾ കയറി പോയിരുന്നു. സെബാസ്റ്റ്യൻ ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് ഹോളിലെ കസേരയിൽ ഇരിപ്പുണ്ട്. തൊട്ടടുത്ത് തന്നെ സണ്ണിയും ഇരിപ്പുണ്ട്. അച്ഛൻ എന്നാ പറഞ്ഞടാ ഫോൺ കട്ട് ചെയ്തതും അകത്തുനിന്നും സാലിയുടെ ചോദ്യം വന്നു.. അച്ഛൻ പറഞ്ഞ കാര്യങ്ങൾ എല്ലാം വിശദമായി അവൻ പറഞ്ഞു “എത്രനേരം ഉണ്ടെന്നാ പറഞ്ഞത് മഠത്തിൽ ക്ലാസ് സാലി വീണ്ടും മകനോട് ചോദിച്ചു രാവിലെ ഒരു എട്ടു മണിയാകുമ്പോൾ ചെല്ലാനാ പറഞ്ഞത്. ഒരു പത്തുമണിയിൽ കൂടുതൽ ഒന്നും കാണുന്നില്ല. സെബാസ്റ്റ്യൻ പറഞ്ഞു ഈ കൊച്ചിന് ഇവിടെ ഒന്നും പരിചയമില്ലല്ലോ. രാവിലെ ഞാൻ പോരുമ്പോൾ എന്റെ കൂടെ പോരട്ടെ. ക്ലാസ് കഴിയുമ്പോൾ നിന്റെ വണ്ടിയില് തിരിച്ചു വരത്തില്ലേ.? ആ സമയത്ത് അല്ലേ നിന്റെ ബസ് അതിലെ കൂടെ പോകുന്നത്. അല്ലേ പിന്നെ ചാച്ചൻ വന്നു കൊണ്ടുവരണം. അങ്ങേരെ നോക്കിയിരിക്കാതെ ഇരിക്കുന്നതാണ് നല്ലത്. എപ്പോഴാ ബോധവും പോക്കണവും പോകുന്നത് എന്ന് പറയാൻ പറ്റില്ല. സാലി പറഞ്ഞപ്പോൾ സെബാസ്റ്റ്യന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഊർന്നിരുന്നു. അവളുടെ കാര്യത്തിൽ അമ്മച്ചിക്ക് ശ്രദ്ധയുണ്ടല്ലോ എന്നൊരു ആശ്വാസം ആ പുഞ്ചിരിയിൽ നിറഞ്ഞു നിന്നു. സണ്ണി കണ്ടോ സ്നേഹം എന്ന രീതിയിൽ സെബാസ്റ്റ്യനേ നോക്കി.. അവൻ ചിരിച്ചു അമ്മച്ചി തന്നെ രാവിലെ കൊണ്ടുപോയാൽ മതി. ഒരാഴ്ചത്തെ കാര്യമല്ലേ ഉള്ളൂ, പിന്നെ തിരിച്ചു ഇങ്ങോട്ട് ബസിന് വന്നോളും അല്ലേ.? ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി സെബാസ്റ്റ്യൻ ചോദിച്ചപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു. നിങ്ങൾക്ക് വെള്ളം വേണോടാ.? അവനോടായാണ് ചോദ്യം എങ്കിലും അവളെ കൂടി അതിൽ ഉൾപ്പെടുത്തിയതിൽ അവൾക്ക് സന്തോഷം തോന്നി. അവൻ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ വേണ്ട എന്ന ഭാവമാണ്. എനിക്ക് കുറച്ച് കഞ്ഞി വെള്ളം ഉണ്ടെങ്കിൽ ഇങ്ങ് എടുത്തോണ്ട് വാ.. സെബാസ്റ്റ്യൻ പറഞ്ഞു..ഉടനെ തന്നെ സാലി അകത്തേക്ക് പോയി കഞ്ഞിവെള്ളം എടുത്തു കൊണ്ടുവന്നു. നിന്റെ പഠിത്തമൊക്കെ എങ്ങനെ പോകുന്നു അനുവിനോട് ആയി സെബാസ്റ്റ്യൻ ചോദിച്ചു. താല്പര്യമില്ലാത്ത മട്ടിൽ കുഴപ്പമില്ല എന്ന് മറുപടി പറയുന്നുണ്ട് അവൾ. അപ്പോഴും അവളുടെ നോട്ടം ഇടയ്ക്ക് തന്റെ മുഖത്തേക്ക് ആണ് എന്ന് ലക്ഷ്മി ശ്രദ്ധിച്ചു. എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നുള്ള ഭാവം ആയിരുന്നു ആ നിമിഷം ലക്ഷ്മിയുടെ ഉള്ളിൽ. കുളികഴിഞ്ഞു അകത്തേക്ക് വന്ന സിമി അനുവിനെ കണ്ടപ്പോഴേക്കും സന്തോഷത്തോടെ അവളുടെ അടുത്തേക്ക് വന്നു. അനുമോളെ നീ എപ്പോഴാ വന്നത്.? ഏറെ സ്നേഹത്തോടെ അവളുടെ അരികിൽ വന്ന് സിമി ഇരുന്നപ്പോൾ ലക്ഷ്മിക്ക് ചെറിയൊരു വേദന തോന്നി. താൻ ഇവിടെ വന്ന് ഈ നിമിഷം വരെ തന്റെ മുഖത്തേക്ക് ഒന്ന് നോക്കുകപോലും ചെയ്തിട്ടില്ല ആള്. ഞാൻ വന്നതേയുള്ളൂ ചേച്ചി അവളുടെ മുഖത്തേക്ക് നോക്കി അനു പറഞ്ഞു വാവച്ചി എവിടെ? നല്ല ഉറക്കം കുഞ്ഞ് അങ്ങ് പോവല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം. ഇതുവരെ ഒരു അനക്കം ഒക്കെ ഉണ്ടായിരുന്നു. വേദനയോടെ സാലി പറഞ്ഞപ്പോൾ സണ്ണി ഒന്ന് ചിരിച്ചുകൊണ്ട് സെബാസ്റ്റ്യനേ നോക്കി. ഏതായാലും ഒരു കല്യാണം നടക്കാൻ പോകുവല്ലേ ചേച്ചി, ഇനിയിപ്പോ സ്വന്തമായിട്ട് ഒരു കൊച്ചുമോനെയോ കൊച്ചുമോളെയോ തരാൻ മോനോട് പറ.. സണ്ണിയുടെ ആ വർത്തമാനത്തിൽ ലക്ഷ്മിയും സെബാസ്റ്റ്യനും ഒരേപോലെ ഞെട്ടിപ്പോയിരുന്നു. വിളറിയ മുഖത്തോടെ സെബാസ്റ്റ്യൻ അറിയാതെ ലക്ഷ്മിയേ ഒന്നു നോക്കി. അവളും ചമ്മി നിൽക്കുകയാണ്. എന്ത് മറുപടി പറയണം എന്ന് അറിയാതെ ആരെയും ഫേസ് ചെയ്യാൻ പറ്റാത്തതു കൊണ്ട് തന്നെ അവൾ പെട്ടെന്ന് അകത്തേക്ക് കയറിപ്പോയി. അത് കണ്ടു സെബാസ്റ്റ്യനും വല്ലാതെയായി… കല്യാണം പോലും കഴിഞ്ഞിട്ടില്ല അപ്പോഴേക്കും അങ്ങേരുടെ ഒരു വർത്തമാനം, എന്ത് എവിടെ എപ്പോഴാ പറയേണ്ടത് എന്ന് ഒരു ബോധവുമില്ല. ആനി ഭർത്താവിനെ വഴക്കു പറഞ്ഞു. കല്യാണം കഴിഞ്ഞാൽ അടുത്തതായിട്ട് സംഭവിക്കാൻ പോകുന്ന കാര്യത്തെക്കുറിച്ച് ഞാൻ പറഞ്ഞെന്നേയുള്ളൂ. ഇവിടെ ഒച്ചയും അനക്കവും ഇല്ലെന്നുള്ള സാലി ചേച്ചിയുടെ പരാതി തീരട്ടെ എന്ന് വിചാരിച്ചു. സണ്ണി നിഷ്കളങ്കതയോടെ പറഞ്ഞപ്പോൾ സാലി വരെ അയാളെ ഒന്ന് കൂർപ്പിച്ചു നോക്കി. ആ പെൺകൊച്ചു എന്ത് വിചാരിച്ചു കാണും.? അത് ഉടനെ തന്നെ ഓടിപ്പോയി. ആനി അകത്തേക്ക് നോക്കി പറഞ്ഞു കഞ്ഞിവെള്ളം കുടിച്ച ഗ്ലാസ് അമ്മച്ചിയുടെ കൈകളിലേക്ക് തിരിച്ചു കൊടുത്തിട്ട് സെബാസ്റ്റ്യനും നേരെ മുറിയിലേക്ക് പോയി. അവൻ മുറിയിൽ ചെന്ന് ഡ്രസ്സ് മാറി പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് സാലിയുടെ വരവ് നീ എന്നാടാ രണ്ടുമൂന്നു ദിവസമായിട്ട് എങ്ങോട്ടും പോകാതെ ഇവിടെ തന്നെ അട ഇരിക്കുന്നത്? ഞങ്ങൾ ആരെങ്കിലും നിന്റെ പെണ്ണിനെ പിടിച്ചു തിന്നുമെന്ന് പേടിച്ചിട്ടാണോ.? അവന്റെ മുഖത്തേക്ക് നോക്കി സാലി ചോദിച്ചു. അമ്മച്ചി ദൈവത്തെ വിചാരിച്ച് എന്നോട് പിടുത്തത്തിന് വരരുത്. അവൻ തൊഴുതു പുറത്തോട്ടൊന്നും ഇറങ്ങാൻ പറ്റിയ ഒരു സാഹചര്യം ആയിരുന്നില്ലല്ലോ എനിക്ക്, അതുകൊണ്ടാ പോവാതിരുന്നത് ആണ് ഞായറാഴ്ച ദിവസം പോലും നിന്നെ വീട്ടിൽ കാണുന്നതല്ല. അതുകൊണ്ട് ചോദിച്ചെന്നേയുള്ളു.. ഒന്നും രണ്ടും പറഞ്ഞ് വഴക്ക് വേണ്ട എന്ന് കരുതി സെബാസ്റ്റ്യൻ ഒന്നും മിണ്ടിയില്ല. നാളെ രാവിലെ സിമിയെ കൊണ്ടുവിടാൻ ഇവിടുന്ന് എല്ലാരും പോകുന്നുണ്ട്. ആ പെണ്ണിനെ കൊണ്ടുപോകാൻ പറ്റില്ല. അതിനോട് അതെങ്ങനെയാ പറയുന്നത്.? അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് അതൊന്നും ഓർത്ത് അമ്മച്ചി ടെൻഷൻ അടിക്കേണ്ട. അവൻ പറഞ്ഞു പരിചയം ഇല്ലാത്ത ഒരു സ്ഥലത്ത് ഒരു പെൺകുട്ടിയേ ഒറ്റയ്ക്ക് നിർത്തിയിട്ട് പോകാൻ പറ്റുമോ.? അതിനെന്താ മുറി അടച്ചു ഇവിടെ ഇരുന്നാൽ പോരെ.? സെബാസ്റ്റ്യൻ പരിഹാരവും കണ്ടെത്തി. എടാ ഞായറാഴ്ചയാ നാളെ അപ്പുറത്തും ഇപ്പുറത്തുമുള്ള മനുഷ്യരെല്ലാം പള്ളിയിൽ പോയിട്ട് ഉച്ച ആയിട്ട് തിരിച്ചു വരത്തുള്ളൂ. നമ്മൾ വരുമ്പോഴും ചിലപ്പോൾ വൈകുന്നേരമാകും. അതുവരെ ആ പെൺകൊച്ച് ഇവിടെ തന്നെ ഇരിക്കുക എന്ന് പറഞ്ഞാൽ എനിക്ക് ഒരു സമാധാനം കേടാ. അതും ഇന്നത്തെ കാലത്ത്… അമ്മച്ചിയുടെ വാക്കുകളിൽ അവളോടുള്ള വാത്സല്യം നിറഞ്ഞിരുന്നു. നീ ഒരു കാര്യം ചെയ്യ് ആ ശിവന്റെ വീട്ടിലോട്ട് അവളെ കൊണ്ട് വിട്. അവിടെ ആകുമ്പോൾ അവന്റെ പെണ്ണുമ്പിള്ളയില്ലേ.? തൊട്ടപ്പുറത്തെ നാലഞ്ച് ബംഗാളികളാണ് താമസിക്കാൻ വന്നിരിക്കുന്നത്. അവന്മാരൊക്കെ ഏതു തരക്കാരാണ് ആർക്കറിയാം. അമ്മച്ചി പറഞ്ഞപ്പോൾ അതുതന്നെയാണ് നല്ലത് എന്ന് സെബാസ്റ്റ്യനും തോന്നി….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • വനിതാ ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; 51 കോടി രൂപ നൽകും

    വനിതാ ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; 51 കോടി രൂപ നൽകും

    വനിതാ ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; 51 കോടി രൂപ നൽകും

    ഐസിസി വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ടീമിന് 51 കോടി രൂപ നൽകുമെന്ന് ബിസിസിഐ അറിയിച്ചു. ടൂർണമെന്റ് ജേതാക്കളായതിൽ നിന്ന് 39.78 കോടി രൂപയാണ് പ്രൈസ് മണിയായി ഐസിസി നൽകുന്നത്. 

    ഇന്നലെ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കന്നി ലോക കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 298 റൺസാണ് എടുത്തത്. 299 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾ ഔട്ടായി

    ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർഡ് സെഞ്ച്വറിയുമായി(101) മുന്നിൽ നിന്ന് നയിച്ചെങ്കിലും ടീമിനെ വിജയതീരത്ത് എത്തിക്കാനായില്ല. 5 വിക്കറ്റ് നേടിയ ദീപ്തി ശർമയുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഷഫാലി വർമ രണ്ടും ശ്രീ ചരണി ഒരു വിക്കറ്റുമെടുത്തു

    നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഷഫാലി വർമ 87 റൺസെടുത്തു. ഷഫാലിയാണ് ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ദീപ്തി ശർമ 58 റൺസുമെടുത്തു. ദീപ്തി പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരം നേടി. സ്മൃതി മന്ദാന 45 റൺസും റിച്ച ഘോഷ് 34 റൺസും ജമീമ റോഡ്രിഗ്‌സ് 24 റൺസുമെടുത്തു.
     

  • ആലപ്പുഴയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

    ആലപ്പുഴയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

    ആലപ്പുഴയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

    ആലപ്പുഴ കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശി പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി(3) വധശിക്ഷ വിധിച്ചത്. പുന്നപ്ര സ്വദേശിനി അനിത കൊല്ലപ്പെട്ട കേസിലാണ് വിധി

    2021 ജൂലൈ പത്തിനാണ് അനിതയുടെ മൃതദേഹം പൂക്കൈതയാറിൽ കണ്ടെത്തിയത്. സംഭവത്തിൽ അനിതയുടെ ആൺസുഹൃത്ത് നിലമ്പൂർ സ്വദേശി പ്രബീഷിനെയും ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശിനി രജനിയെയും അറസ്റ്റ് ചെയ്തിരുന്നു

    വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയുമായും രജനിയുമായും ഒരേസമയം അടുപ്പത്തിലായിരുന്നു. ഇതിനിടെ അനിത ഗർഭിണിയായി. ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അനിത വഴങ്ങിയില്ല. തുടർന്നാണ് പാലക്കാട് ജോലി ചെയ്യുകയായിരുന്ന അനിതയെ ആലപ്പുഴയിലെ രജനിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്.