Author: admin

  • മുൻ മന്ത്രിയും മുതിർന്ന നേതാവുമായ സെങ്കോട്ടയ്യൻ ഇന്ന് വിജയ്‌യുടെ ടിവികെയിൽ ചേരും

    മുൻ മന്ത്രിയും മുതിർന്ന നേതാവുമായ സെങ്കോട്ടയ്യൻ ഇന്ന് വിജയ്‌യുടെ ടിവികെയിൽ ചേരും

    മുൻ മന്ത്രിയും മുതിർന്ന നേതാവുമായ സെങ്കോട്ടയ്യൻ ഇന്ന് വിജയ്‌യുടെ ടിവികെയിൽ ചേരും

    തമിഴ്‌നാട്ടിൽ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയ മുതിർന്ന നേതാവ് കെഎ സെങ്കോട്ടയ്യൻ ഇന്ന് ടിവികെയിൽ ചേരും. രാവിലെ പത്ത് മണിക്ക് ചെന്നൈയിലെ ടിവികെ ഓഫീസിൽ എത്തി അംഗത്വം സ്വീകരിക്കും. വിജയ് ഓഫീസിൽ സെങ്കോട്ടയ്യനെ സ്വീകരിക്കും

    ഇന്നലെ വിജയ് സെങ്കോട്ടയ്യനുമായി രണ്ട് മണിക്കൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. ടിവികെയുടെ സംഘടനാ സെക്രട്ടറി സ്ഥാനവും കോർ കമ്മിറ്റി കോർഡിനേറ്റർ സ്ഥാനവും സെങ്കോട്ടയ്യന് ലഭിക്കുമെന്നാണ് അറിയുന്നത്. 9 തവണ എംഎൽഎ ആയിട്ടുള്ള സെങ്കോട്ടയ്യൻ ജയലളിത, എടപ്പാടി പളനിസ്വാമി മന്ത്രിസഭകളിൽ അംഗമായിരുന്നു

    സെങ്കോട്ടയ്യനെ പാർട്ടിയിൽ എത്തിക്കാൻ ഡിഎംകെയും ശ്രമിച്ചിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദേശപ്രകാരം ദേവസ്വം മന്ത്രി ശേഖർ ബാബു സെങ്കോട്ടയ്യനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
     

  • കോന്നിയിൽ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ട് കുട്ടികളുടെ സംസ്‌കാരം ഇന്ന്

    കോന്നിയിൽ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ട് കുട്ടികളുടെ സംസ്‌കാരം ഇന്ന്

    കോന്നിയിൽ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ട് കുട്ടികളുടെ സംസ്‌കാരം ഇന്ന്

    പത്തനംതിട്ട കോന്നി കരിമാൻതോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടു കുട്ടികളുടെ സംസ്‌കാരം ഇന്ന്. കരിമാൻതോട് ശ്രീനാരായണ സ്‌കൂളിലെ പൊതുദർശനത്തിന് ശേഷമായിരിക്കും സംസ്‌കാരം. മൂന്നാം ക്ലാസ് വിദ്യാർഥി ആദ്യ ലക്ഷ്മി എൽകെജി വിദ്യാർഥി യദു കൃഷ്ണൻ എന്നിവരാണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്.

    കരിമാൻതോട് ശ്രീനാരായണ സ്‌കൂളിൽ പൊതുദർശനത്തിന് ശേഷമാകും സംസ്‌കാരം നടക്കുക. പത്തുമണിയോടെ പോസ്റ്റ്‌മോർട്ടം ആരംഭിക്കും. ആദ്യലക്ഷ്മിയുടെ പോസ്റ്റുമോർട്ടം പത്തനംതിട്ട ജനറൽ ആശുപത്രിയിലും യദുകൃഷ്ണന്റെ പോസ്റ്റുമോർട്ടം കോന്നി മെഡിക്കൽ കോളജിലും നടക്കും. ഉച്ചയ്ക്കുശേഷം ആയിരിക്കും സംസ്‌കാര ചടങ്ങുകൾ.

    പരുക്കേറ്റ മൂന്ന് വിദ്യാർഥികളുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇന്നലെ വൈകുന്നേരം നാലരയോടെ കരിമാൻതോട് ശ്രീനാരായണ സ്‌കൂളിലെ കുട്ടികളുമായി പോയ ഓട്ടോ ആണ് അപകടത്തിൽപ്പെട്ടത്. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു.

  • പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവർ; തന്ത്രിക്ക് കുരുക്കായി പത്മകുമാറിന്റെ മൊഴി

    പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവർ; തന്ത്രിക്ക് കുരുക്കായി പത്മകുമാറിന്റെ മൊഴി

    പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവർ; തന്ത്രിക്ക് കുരുക്കായി പത്മകുമാറിന്റെ മൊഴി

    ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്തി കണ്ഠരര് രാജീവര്‍ക്കെതിരെ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ മൊഴി. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്ന് പത്മകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കി.

    പാളികള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ തന്ത്രിമാര്‍ അനുമതി നല്‍കയെന്നും തന്ത്രികൊണ്ടുവന്നതിനാല്‍ പോറ്റിയെ വിശ്വസിച്ചതെന്നുമാണ് എ പത്മകുമാറിന്‍റെ മൊഴി നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നില്ല. പോറ്റി തന്റെ ആറന്മുളയിലുള്ള വീട്ടില്‍ വരാറുണ്ടെന്നും പത്മകുമാര്‍ മൊഴി നല്‍കി.

    അതേസമയം സ്വര്‍ണ്ണപാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു കണ്ഠരര് രാജീവര്‍ മൊഴി നല്‍കിയത്. കഴിഞ്ഞദിവസമായിരുന്നു കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര് എന്നിവരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയത്. നടപടി ക്രമങ്ങള്‍ പാലിച്ചായിരുന്നു അനുമതി നല്‍കിയത്. പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍തിയിട്ടില്ലെന്നുമാണ് വിശദീകരണം. പോറ്റിയെ ആദ്യം അറിയുന്നത് കീഴ്ശാന്തി എന്ന നിലയിലാണ്. സ്പോണ്‍സര്‍ എന്ന നിലയില്‍ പരിചയം തുടര്‍ന്നെന്നും മൊഴിയിലുണ്ട്.

    കേസില്‍ റിമാന്‍ഡിലുള്ള പത്മകുമാറിനെ രണ്ട് ദിവസത്തേക്കാണ് എസ്‌ഐടി ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയത്. പത്മകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

  • ആധികാരികം: രോഹിതിന് സെഞ്ച്വറി, കോഹ്ലിക്ക് അർധസെഞ്ച്വറി; ഇന്ത്യക്ക് 9 വിക്കറ്റ് ജയം

    ആധികാരികം: രോഹിതിന് സെഞ്ച്വറി, കോഹ്ലിക്ക് അർധസെഞ്ച്വറി; ഇന്ത്യക്ക് 9 വിക്കറ്റ് ജയം

    ആധികാരികം: രോഹിതിന് സെഞ്ച്വറി, കോഹ്ലിക്ക് അർധസെഞ്ച്വറി; ഇന്ത്യക്ക് 9 വിക്കറ്റ് ജയം

    വിന്റേജ് കോഹ്ലിയും വിന്റേജ് രോഹിതും നിറഞ്ഞാടിയ മത്സരത്തിൽ ഇന്ത്യക്ക് 9 വിക്കറ്റിന്റെ കൂറ്റൻ ജയം. വൈറ്റ് വാഷ് ഭീഷണിയിൽ സിഡ്‌നിയിലെ മൂന്നാം ഏകദിനത്തിന് ഇറങ്ങിയ ഇന്ത്യക്കൊപ്പമായിരുന്നു കളിയിലെ ഓരോ നിമിഷവും. കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷകൾക്ക് ചിറക് മുളപ്പിച്ച് രോഹിത് ശർമയും വിരാട് കോഹ്ലിയും ഗ്രൗണ്ടിൽ നിറഞ്ഞാടിയപ്പോൾ ഇന്ത്യയെ തേടിയെത്തിയത് വിജയത്തിനൊപ്പം ഒരുപാട് റെക്കോർഡുകൾ കൂടിയാണ്

    ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 46.4 ഓവറിൽ 236 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ കേവലം 38.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 69 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ വിജയത്തിലേക്ക് അനായാസം തുഴഞ്ഞെത്തിയത്. സെഞ്ച്വറിയുമായി രോഹിത് ശർമയും അർധ സെഞ്ച്വറിയുമായി വിരാട് കോഹ്ലിയും പുറത്താകാതെ നിന്നു

    ഒന്നാം വിക്കറ്റിൽ രോഹിതും ഗില്ലും ചേർന്ന് തകർപ്പൻ തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഇരുവരും ചേർന്ന് 69 റൺസ് കൂട്ടിച്ചേർത്തു. 24 റൺസെടുത്ത ഗിൽ പുറത്തായെങ്കിലും പിന്നീടൊരിക്കൽ പോലും ഇന്ത്യൻ ബാറ്റ്‌സ്മാൻമാരെ വെല്ലുവിളിക്കാൻ ഓസീസ് ബൗളർമാർക്ക് സാധിച്ചില്ല. 125 പന്തിൽ 13 ഫോറും 3 സിക്‌സും സഹിതം രോഹിത് 121 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ രണ്ട് ഏകദിനങ്ങളിലും പൂജ്യത്തിന് പുറത്തായ കോഹ്ലിയുടെ തകർപ്പൻ തിരിച്ചു വരവും മത്സരത്തിൽ കണ്ടു

    നേരിട്ട ആദ്യ പന്തിൽ തന്നെ സിംഗിൾ എടുത്ത് തുടങ്ങിയ കോഹ്ലിയുടെ ബാറ്റിൽ നിന്ന് തന്നെയാണ് വിജയ റൺസും പിറന്നത്. 81 പന്തിൽ 7 ഫോറുകൾ സഹിതം 74 റൺസുമായി കോഹ്ലി പുറത്താകാതെ നിന്നു. ഇതിനിടെ ഏകദിനത്തിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ രണ്ടാമനാകാനും കോഹ്ലിക്ക് സാധിച്ചു. മുന്നിൽ ഇനി സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ മാത്രമാണുള്ളത്. ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവുമധികം റൺസ് നേടിയ രണ്ടാമത്തെ ജോഡിയായി കോഹ്ലിയും രോഹിതും മാറി. സച്ചിൻ-ഗാംഗുലി സഖ്യമാണ് ഒന്നാമതുള്ളത്

    56 റൺസെടുത്ത മാറ്റ് റെൻഷോയായിരുന്നു ഓസീസിന്റെ ടോപ് സ്‌കോറർ. മാത്യു ഷോർട്ട് 30 റൺസും മിച്ചൽ മാർഷ് 41 റൺസുമെടുത്തു. അലക്‌സ് ക്യാരി 24, കൂപ്പർ കോൺ 23, ട്രാവിസ് ഹെഡ് 29, നഥാൻ ഏലിയാസ് 16 എന്നിങ്ങനെയാണ് മറ്റ് സ്‌കോറുകൾ. ഇന്ത്യക്കായി ഹർഷിത് റാണ നാല് വിക്കറ്റെടുത്തു. വാഷിംഗ്ടൺ സുന്ദർ രണ്ടും സിറാജ്, പ്രസിദ്ധ്, കുൽദീപ്, അക്‌സർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി
     

  • സംഗക്കാരയെയും പിന്നിലാക്കി കോഹ്ലി; മുന്നിൽ ഇനി സാക്ഷാൽ സച്ചിൻ മാത്രം

    സംഗക്കാരയെയും പിന്നിലാക്കി കോഹ്ലി; മുന്നിൽ ഇനി സാക്ഷാൽ സച്ചിൻ മാത്രം

    സംഗക്കാരയെയും പിന്നിലാക്കി കോഹ്ലി; മുന്നിൽ ഇനി സാക്ഷാൽ സച്ചിൻ മാത്രം

    ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി വിരാട് കോഹ്ലി. ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നി ഏകദിനത്തിൽ 54 റൺസ് എടുത്തു നിൽക്കവെയാണ് കോഹ്ലി ശ്രീലങ്കയുടെ കുമാർ സംഗക്കാരയെ മറികടന്ന് റൺവേട്ടയിൽ രണ്ടാമനായത്. 380 ഇന്നിംഗ്‌സിൽ നിന്ന് 14,234 റൺസാണ് സംഗക്കാര നേടിയത്. സിഡ്‌നിയിൽ 74 റൺസുമായി പുറത്താകാതെ നിന്ന കോഹ്ലിക്ക് നിലവിൽ 14,255 റൺസായി. 

    കോഹ്ലിക്ക് മുന്നിൽ ഇനി ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർ മാത്രമാണുള്ളത്. 452 ഇന്നിംഗ്‌സിൽ നിന്ന് 18,426 റൺസാണ് സച്ചിന്റെ സമ്പാദ്യം. ഓസീസ് മുൻ നായകൻ റിക്കി പോണ്ടിംഗ് 13,704 റൺസുമായി നാലാമതും ശ്രീലങ്കൻ മുൻ നായകൻ സനത് ജയസൂര്യ 13,439 റൺസുമായി അഞ്ചാമതുമുണ്ട്. 

    ഏകദിനത്തിലും ടി20യിലും കൂടി ഒന്നിച്ചെടുത്താൽ ഏറ്റവുമധികം റൺസ് നേടിയ താരം നിലവിൽ കോഹ്ലിയാണ്. 18,443 റൺസാണ് കോഹ്ലിക്കുള്ളത്. ടി20യിൽ 4188 റൺസും ഏകദിനത്തിൽ 14,255 റൺസും. സച്ചിൻ ഒരേയൊരു ടി20 മാത്രമാണ് കളിച്ചിട്ടുള്ളത്. ഇതിൽ 10 റൺസിന് പുറത്തായിരുന്നു.
     

  • ശ്രേയസ് അയ്യരുടെ പരുക്ക് ഗുരുതരം; ആന്തരിക രക്തസ്രാവവും, ഐസിയുവിൽ പ്രവേശിപ്പിച്ചു

    ശ്രേയസ് അയ്യരുടെ പരുക്ക് ഗുരുതരം; ആന്തരിക രക്തസ്രാവവും, ഐസിയുവിൽ പ്രവേശിപ്പിച്ചു

    ശ്രേയസ് അയ്യരുടെ പരുക്ക് ഗുരുതരം; ആന്തരിക രക്തസ്രാവവും, ഐസിയുവിൽ പ്രവേശിപ്പിച്ചു

    ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ പരുക്കേറ്റ ഇന്ത്യൻ താരം ശ്രേയസ് അയ്യരുടെ പരുക്ക് ഗുരുതരമെന്ന് വിവരം. സിഡ്‌നിയിലെ ആശുപത്രിയിലുള്ള താരത്തെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. അലക്‌സ് ക്യാരിയെ പുറത്താക്കാനായി പിന്നോട്ടി ഓടി ക്യാച്ച് ചെയ്യുന്നതിനിടെ ഇടത് വാരിയെല്ലിനാണ് ശ്രേയസ് അയ്യർക്ക് പരുക്കേറ്റത്

    ഡ്രസിംഗ് റൂമിലേക്ക് തിരികെ പോയ ശ്രേയസിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ട് ദിവസമായി ശ്രേയസ് ഐസിയുവിലാണ്. ആന്തരിക രക്തസ്രാവമുള്ളതായി കണ്ടെത്തി. അണുബാധ തടയേണ്ടതിനാൽ രോഗം ഭേദമാകുന്നതുവരെ ഏഴ് ദിവസം അദ്ദേഹം നിരീക്ഷണത്തിൽ തുടരുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു

    നിലവിൽ ശ്രേയസിന്റെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. ഏകദേശം മൂന്നാഴ്ചയോളം ശ്രേയസ് അയ്യർക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും.

  • ദേവപ്രിയയെയും ടിഎം അതുലിനെയും ഏറ്റെടുക്കുമെന്ന് സഞ്ജു സാംസൺ ഫൗണ്ടേഷൻ

    ദേവപ്രിയയെയും ടിഎം അതുലിനെയും ഏറ്റെടുക്കുമെന്ന് സഞ്ജു സാംസൺ ഫൗണ്ടേഷൻ

    ദേവപ്രിയയെയും ടിഎം അതുലിനെയും ഏറ്റെടുക്കുമെന്ന് സഞ്ജു സാംസൺ ഫൗണ്ടേഷൻ

    സംസ്ഥാന സ്‌കൂൾ കായികമേളയിൽ താരങ്ങളായ ദേവപ്രിയ ഷൈബുവിനെയും ടിഎം അതുലിനെയും ഏറ്റെടുക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ഉടമസ്ഥതയിലുള്ള സഞ്ജു സാംസൺ ഫൗണ്ടേഷൻ. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിൽ റെക്കോർഡ് വിജയമാണ് ദേവപ്രിയ സ്വന്തമാക്കിയത്. 

    സിഎച്ച്എസ് കാൽവരി മൗണ്ട് സ്‌കൂളിലെ വിദ്യാർഥിനിയാണ്. 100 മീറ്ററിലും 200 മീറ്ററിലും റെക്കോർഡ് നേടിയ ടിഎം അതുൽ ചാരമംഗലം സർക്കാർ ഡിവിഎച്ച്എസ്എസ് സ്‌കൂളിലെ വിദ്യാർഥിയാണ്. ചുരുങ്ങിയ ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് ഇരുവരും നേടിയ വിജയം കായിക കേരളത്തിന് പ്രചോദനമാണെന്ന് സഞ്ജു സാംസൺ ഫൗണ്ടേഷൻ അറിയിച്ചു. 

    അതുലിനും ദേവപ്രിയക്കും സംസ്ഥാന, ദേശീയതലത്തിൽ ആവശ്യമായ യാത്രാ, താമസ സൗകര്യങ്ങൾ ഫൗണ്ടേഷൻ നൽകും. പ്രൊഫഷണലായ അത്‌ലറ്റിക് കോച്ചിന്റെ സേവനവും ഇരുവർക്കും നൽകും. സംസ്ഥാന സ്‌കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് സഞ്ജു സാംസൺ
     

  • ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം റൺസൊഴുകുന്ന പിച്ചിൽ

    ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം റൺസൊഴുകുന്ന പിച്ചിൽ

    ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം റൺസൊഴുകുന്ന പിച്ചിൽ

    ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരക്ക് ഇന്ന് തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ കാൻബറയിലാണ് ആദ്യ മത്സരം. ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെയാണ് ഇന്ത്യ ടി20 പരമ്പരക്ക് ഇറങ്ങുന്നത്. അടുത്ത ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കാനുള്ള നിർണായക പരമ്പര കൂടിയാണിത്

    മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർ ടീമിലുണ്ട്. പരമ്പര നഷ്ടപ്പെട്ടാൽ സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻ സ്ഥാനവും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. പരമ്പരാഗതമായി ബാറ്റർമാരെ തുണയ്ക്കുന്ന പിച്ചാണ് കാൻബറയിലേത്. ഇന്ത്യൻ സമയം 1.45നാണ് മത്സരം ആരംഭിക്കുന്നത്. 

    ഇന്ത്യ നാല് മത്സരങ്ങളാണ് ഇവിടെ കളിച്ചിട്ടുള്ളത്. ഇതിൽ മൂന്നെണ്ണം ഏകദിനങ്ങളായിരുന്നു. നാല് കളികളിൽ നിന്ന് രണ്ട് ജയവും രണ്ട് തോൽവിയുമാണ് ഇന്ത്യക്കുള്ളത്. ഇവിടെ കളിച്ച ഒരേയൊരു ടി20യിൽ വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
     

  • ഓസീസിനെതിരായ ആദ്യ ടി20യിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റ് ചെയ്യുന്നു; രസം കൊല്ലിയായി മഴ

    ഓസീസിനെതിരായ ആദ്യ ടി20യിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റ് ചെയ്യുന്നു; രസം കൊല്ലിയായി മഴ

    ഓസീസിനെതിരായ ആദ്യ ടി20യിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റ് ചെയ്യുന്നു; രസം കൊല്ലിയായി മഴ

    ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഓസീസ് നായകൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിംഗിന് ഇയക്കുകയായിരുന്നു. കാൻബറയിൽ നടക്കുന്ന മത്സരത്തിൽ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. മത്സരം അഞ്ച് ഓവർ പൂർത്തിയായപ്പോഴേക്കും മഴയെ തുടർന്ന് കളി തടസ്സപ്പെട്ടിരിക്കുകയാണ്.

    മത്സരം നിർത്തി വെക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിലാണ്. 19 റൺസെടുത്ത അഭിഷേക് ശർമയെയാണ് ഇന്ത്യക്ക് നഷ്ടമായത്. 14 പന്തിൽ 4 ഫോറുകൾ സഹിതമാണ് അഭിഷേക് 19 റൺസെടുത്തത്. 9 പന്തിൽ 16 റൺസുമായി ഗില്ലും 8 റൺസുമായി സൂര്യകുമാർ യാദവുമാണ് ക്രീസിൽ

    ഇന്ത്യൻ ടീം: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ, സഞ്ജു സാംസൺ, ശിവം ദുബെ, അക്‌സർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര
     

  • ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് രോഹിത് ശർമ; പിന്നിലാക്കിയത് ഗില്ലിനെ

    ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് രോഹിത് ശർമ; പിന്നിലാക്കിയത് ഗില്ലിനെ

    ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് രോഹിത് ശർമ; പിന്നിലാക്കിയത് ഗില്ലിനെ

    ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമത് എത്തി രോഹിത് ശർമ. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പിന്നിലാക്കിയാണ് രോഹിത് ശർമ ഒന്നാമനായത്. ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന പ്രായം കൂടിയ ഇന്ത്യൻ താരമാണ് 38കാരനായ രോഹിത് ശർമ

    ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനമാണ് രോഹിതിന് റാങ്കിംഗിൽ കുതിപ്പ് നേടിക്കൊടുത്തത്. നാലാം സ്ഥാനത്ത് നിന്നാണ് രോഹിത് ഒന്നാം റാങ്കിലേക്ക് എത്തിയത്. അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ 73 റൺസും സിഡ്‌നിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ 121 റൺസും രോഹിത് നേടിയിരുന്നു

    ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ താരമാണ് രോഹിത്. നേരത്തെ സച്ചിൻ തെൻഡുൽക്കർ, എംഎസ് ധോണി, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ എന്നിവരാണ് രോഹിതിനെ കൂടാതെ ഐസിസി റാങ്കിംഗിൽ ഒന്നാമത് എത്തിയിട്ടുള്ളത്. പുതിയ റാങ്കിംഗ് പ്രകാരം ഗിൽ മൂന്നാം സ്ഥാനത്താണ്. വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്തുണ്ട്.