ശബരിമല സ്വർണക്കൊള്ള: തന്ത്രിമാരായ കണ്ഠരര് മോഹനരുടെയും രാജീവരുടെയും മൊഴിയെടുത്തു

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിമാരുടെ മൊഴിയെടുത്ത് അന്വേഷണ സംഘം. കണ്ഠരര് രാജീവരുടെയും കണ്ഠരര് മോഹനരുടെയും മൊഴി എസ്‌ഐടി രേഖപ്പെടുത്തി. ഇരുവരും എസ്‌ഐടി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. ശബരിമലയിലെ മുതിർന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് തന്ത്രിമാർ മൊഴി നൽകി. സ്വർണപ്പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥർ പറഞ്ഞതു പ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴി.
ദ്വാരപാലക ശിൽപം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമെന്നായിരുന്നു കണ്ഠരര് രാജീവര് നേരത്തെ പറഞ്ഞിരുന്നത്. സ്വർണം പൂശാനായി ഇവ ചെന്നൈയിൽ കൊണ്ടുപോകാൻ താൻ അനുമതി കൊടുത്തിട്ടില്ലെന്നും തന്ത്രി പറഞ്ഞിരുന്നു.
Leave a Reply