സുബീൻ ഗാർഗിന്റെ മരണം കൊലപാതകമെന്ന് അസം മുഖ്യമന്ത്രി; സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളി
ഗായകൻ സുബീൻ ഗാർഗിന്റെ മരണം ആക്‌സ്മികമല്ലെന്നും കൊലപാതകമാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സുബീൻ ഗാർഗിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം സംസ്ഥാനത്തെ തന്നെ ഞെട്ടിക്കുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ഹിമന്ത തയ്യാറായില്ല
സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഹിമന്ത ബിശ്വ ശർമ. സിംഗപ്പൂരിൽ വെച്ച് സ്‌കൂബ ഡൈവിംഗിനിടെയാണ് സുബീൻ ഗാർഗ് മരിക്കുന്നത്. സുബിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി
ബോളിവുഡ്, അസമീസ് ഗാനങ്ങളിലൂടെ പ്രശസ്തനായ സുബീൻ ഗാർഗ് സെപ്റ്റംബർ 19നാണ് മരിക്കുന്നത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ പരിപാടിക്കായാണ് സിംഗപ്പൂരിൽ അദ്ദേഹം എത്തിയത്. സുബീന്റെ മരണവുമായി ബന്ധപ്പെട്ട് ഏഴ് പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

Leave a Reply