ഒന്നാമത്തെ ബലാത്സംഗ കേസ്: രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് തുടരും, മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ഒന്നാമത്തെ കേസിലാണിത്. വിശദമായ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചെങ്കിലും വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം വ്യാഴാഴ്ച പരിഗണിക്കുമെന്ന് പറയുമ്പോഴും ക്രിസ്മസ് അവധിക്കായി കോടതി അടയ്ക്കുകയാണ്
ജനുവരി ആദ്യവാരമാകും പിന്നീട് കോടതി തുറന്ന് പ്രവർത്തിക്കുക. കേസിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് തുടരും. രാഹുൽ മാങ്കൂട്ടത്തിലിന് ഇത് ആശ്വാസമാണ്. രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ നൽകിയ അപ്പീലും പരിഗണിക്കുന്നത് രാവിലെ മാറ്റിയിരുന്നു
ക്രിസ്മസ് അവധിക്ക് ശേഷം ഹർജി പരിഗണിക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. മറുപടി നൽകാൻ സമയം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സിംഗിൾ പെഞ്ച് അറിയിച്ചത്.

Leave a Reply