ശബരിമല സ്വർണക്കൊള്ള: പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തദ്ദേശ തെരഞ്ഞെടുപ്പിനിടെ വൈറലായ പാരഡി ഗാനം പാർലമെന്റിന് മുന്നിൽ പാടി യുഡിഎഫ് എംപിമാർ. ശബരിമല വിഷയത്തിൽ കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് പാരഡി ഗാനാലാപനം
ശബരിമല സ്വർണക്കൊള്ളയിൽ നിലവിലെ എസ്‌ഐടി അന്വേഷണം പോരെന്ന് യുഡിഎഫ് പറയുന്നു. ഇന്ന് രാവിലെ 10.30ഓടെയാണ് ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ പാർലമെന്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കെസി വേണുഗോപാൽ, ആന്റോ ആന്റണി, ഹൈബി ഈഡൻ തുടങ്ങിയവർ വിഷയം ലോക്‌സഭയിൽ ഉന്നയിച്ചിരുന്നു.
പോറ്റിയെ കേറ്റിയേ, സ്വർണം ചെമ്പായി മാറ്റിയെ എന്ന പാട്ട് പാടിക്കൊണ്ടായിരുന്നു പ്രതിഷേധം. ശബരിമല കള്ളൻമാർ കടക്ക് പുറത്ത്, അമ്പലക്കള്ളൻമാർ കടക്ക് പുറത്ത് എന്നീ മുദ്രവാക്യങ്ങളും യുഡിഎഫ് എംപിമാർ ഉയർത്തി.
Leave a Reply