കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡികെ ശിവകുമാറിനെ പുറത്ത് നിന്ന് പിന്തുണക്കാമെന്ന് ബിജെപി
കര്‍ണാടക കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കസേരക്ക് വേണ്ടി വടംവലി തുടരുന്നതിനിടെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ പിന്തുണച്ച് ബിജെപി രംഗത്ത്. കേന്ദ്രം ആവശ്യപ്പെട്ടാല്‍ ഡികെ ശിവകുമാറിനെ പിന്തുണക്കുമെന്ന് ബിജെപി നേതാവ് സദാനന്ദ ഗൗഡ പറഞ്ഞു. ഡികെ ശിവകുമാര്‍ പുറത്ത് നിന്ന് പിന്തുണ നല്‍കിയാലും സ്വീകരിക്കുമെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി
ഡികെ ശിവുകമാറിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുറത്ത് നിന്ന് പിന്തുണ വാഗ്ദാനം ചെയ്യുന്നു. നേതൃത്വം അനുവദിച്ചാല്‍ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ അടുത്ത മുഖ്യമന്ത്രിയാകാനായി പുറത്ത് നിന്ന് പിന്തുണ നല്‍കുന്നതാണെന്നും ഗൗഡ പറഞ്ഞു.
നേരത്തെ ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമുന്നയിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡിനെ കണ്ടിരുന്നു. എന്നാല്‍ അധികാരം വിടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ

Leave a Reply