Blog

  • തണൽ തേടി: ഭാഗം 60

    തണൽ തേടി: ഭാഗം 60

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അവനൊന്നും കണ്ണ് ചിമ്മി കാണിച്ചു. ചെരുപ്പൂരി രണ്ടുപേരും അമ്പലത്തിനകത്തേക്ക് കയറിയപ്പോൾ അവളുടെ മുഖത്തേക്ക് നോക്കിയവാൻ പറഞ്ഞു എനിക്ക് ഈ അമ്പലത്തിൽ ഒന്നും പോയി പരിചയമില്ല. ആകെ സപ്തദാഹത്തിനും ഉത്സവത്തിനും ആണ് പോയിട്ടുള്ളത്. ഇവിടുത്തെ കീഴ്വഴക്കങ്ങൾ ഒന്നും എനിക്ക് അറിയില്ല. അതുകൊണ്ട് എല്ലാം പറഞ്ഞു തരണം. അവള് ചിരിച്ചുകൊണ്ട് അവനോട് ഒപ്പം അമ്പലത്തിനുള്ളിലേക്ക് കയറി. ശ്രീ കോവിലിന്റെ മുൻപിൽ നിന്ന് കണ്ണുകൾ അടച്ച് പ്രാർത്ഥിക്കുമ്പോൾ തനിക്ക് ലഭിച്ച ഈ മനോഹരമായ ജീവിതത്തിന് നന്ദി പറയുകയായിരുന്നു ലക്ഷ്മി. അത്രമേൽ മികച്ച ഒരു ജീവിതം തന്നെയായിരിക്കും ഇത് എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. സെബാസ്റ്റ്യന് പണത്തിന് മാത്രമാണ് കുറവുള്ളത്. ബാക്കിയെല്ലാം കൊണ്ടും അവൻ സമ്പന്നനാണ്. ബന്ധങ്ങൾ കൊണ്ടും സ്നേഹം കൊണ്ടും. അങ്ങനെ എല്ലാംകൊണ്ടും അവൻ സമ്പന്നൻ ആണെന്ന് അവൾ ഓർത്തു. തിരുമേനിയുടെ കയ്യിൽ നിന്നും പ്രസാദം വാങ്ങി നെറ്റിയിൽ തൊട്ടു. ഒപ്പം അത് അവന്റെ നെറ്റിയിലും ഒരല്പം തൊട്ടു കൊടുത്തിരുന്നു അവൾ. അവൻ ചിരിയോടെ അത് സ്വീകരിച്ചു. പുറത്തേക്ക് ഇറങ്ങിയതും ബൈക്കിലേക്ക് കയറാൻ തുടങ്ങിയവളുടെ കയ്യിൽ പിടിച്ച് ഒന്നുകൂടി അവൻ ചോദിച്ചു. ശരിക്കും ഇന്നലെ എന്താ നടന്നത്..? അവന്റെ മുഖത്തെ ചമ്മൽ അവൾക്ക് വ്യക്തമായി കാണാമായിരുന്നു. അവൾക്ക് ചിരി വന്നു പോയി.. അത്രയ്ക്കൊന്നും ഇല്ല ഇദ്ദേഹം ഇന്നലെ എനിക്ക് ഒരു ഫ്ലയിങ് കിസ്സ് തന്നു അത്രേയുള്ളൂ മടിയോടെ ആണെങ്കിലും അവൾ പറഞ്ഞു അയ്യേ അത്രേ ഉള്ളോ, ഞാൻ വിചാരിച്ചു… അവൻ പെട്ടെന്ന് ആശ്വാസത്തോടെ പറഞ്ഞു എന്ത് വിചാരിച്ചു..? അവളൊന്ന് അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.. ഒന്നും വിചാരിച്ചില്ലേ..? അവൻ കൈ തൊഴുതു കൊണ്ട് പറഞ്ഞു.. പിന്നെ ഈ അതെ, ഇതെ എന്നല്ലാതെ ഇതുവരെ എന്നെ കാര്യമായിട്ട് ഒന്നും വിളിച്ചിട്ടില്ലല്ലോ. അവൻ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് കുസൃതിയോടെ ചോദിച്ചു. ഒരുപാട് വട്ടം ഞാനും ആലോചിച്ചു ആ കാര്യം എന്താ ഞാൻ വിളിക്കുന്നെ.? അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു.. തനിക്ക് ഇഷ്ടമുള്ളത് എന്തും വിളിക്കാം, സെബാനെന്ന് വിളിച്ചോ എല്ലാരും എന്നെ അങ്ങനെയാ വിളിക്കുന്നേ. പേരോ.? എന്നെക്കാളും മുതിർന്നതല്ലേ എനിക്ക് മടിയാ എങ്കിൽ പിന്നെ ഇച്ചായാന്ന് വിളിക്കുമോ..? അല്പം ചമ്മലോടെ അവളുടെ മുഖത്തേക്ക് നോക്കിയാണ് ചോദ്യം അത് കേൾക്കാൻ ഒരു സുഖമുണ്ട് അത് തന്റെ നാവിൽ നിന്ന് കേൾക്കണം എനിക്ക് വല്യ ആഗ്രഹമുണ്ട്. അവൾ അവന്റെ മുഖത്തേക്ക് നോക്കി, അവൾ തലയാട്ടി ശരി… ചിരിയോടെ പറഞ്ഞു എങ്കിൽ പിന്നെ കേറിക്കോ, ഇനി താമസിച്ചാൽ അമ്മച്ചി വാക്കത്തി എടുക്കും. സെബാസ്റ്റ്യൻ അത് പറഞ്ഞപ്പോൾ ചിരിയോടെ അവളും കയറിയിരുന്നു.. രണ്ടുപേരും വീട്ടിലേക്ക് ചെന്നപ്പോഴേക്കും അവിടെ തിരക്ക് തുടങ്ങിയിരുന്നു.. പിന്നെ ബ്യൂട്ടീഷന്റെ വരവായി ബ്യൂട്ടീഷൻ എത്തിയതും സെബാസ്റ്റ്യൻ നേരെ മുറിയിലേക്ക് പോയി. അവനെ ഒരുക്കാൻ ഒരു ആകെ എത്തിയത് സുഹൃത്തുക്കൾ മാത്രമായിരുന്നു. കുളികഴിഞ്ഞ് നന്നായി ഒന്ന് ഷേവ് ചെയ്ത് ഒരു ക്രീമും കൂടി ഇട്ടതോടെ സെബാസ്റ്റ്യന്റെ ഒരുക്കം കഴിഞ്ഞു. സെബാസ്റ്റ്യൻ പറഞ്ഞതുകൊണ്ട് തന്നെ വന്ന ബ്യൂട്ടീഷനോട് വളരെ നാച്ചുറൽ ആയിട്ടുള്ള മേക്കപ്പ് മതി എന്ന് പ്രത്യേകം പറഞ്ഞിരുന്നു ലക്ഷ്മി. സാരിയുടുത്ത് മേക്കപ്പ് എല്ലാം കഴിഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്ക് തൃപ്തികരമായിരുന്നു. മുടി പൊക്കി കെട്ടി വെച്ചിരിക്കുകയാണ്. തങ്ങളുടെ രീതിയിലുള്ള കല്യാണമാണെങ്കിൽ മുടി പിന്നിയിടുകയാണ് ചെയ്യുന്നത്. ഇത് നെറ്റ് കൂടി വച്ചിട്ടുണ്ട്. എങ്കിലും അവൾക്ക് അത് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. ബന്ധുക്കളിൽ ചിലർക്കും അയൽവക്കത്തുള്ളവർക്കും ഒക്കെ രാവിലെ ഭക്ഷണവും കരുതിയിട്ടുണ്ടായിരുന്നു. ലിപ്സ്റ്റിക് ഇട്ടു കഴിഞ്ഞതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കാൻ ബ്യൂട്ടീഷൻ സമ്മതിച്ചില്ല. അതോടെ അർച്ചന വന്നു വാരി തരുകയായിരുന്നു ചെയ്തത്. എങ്കിലും ഭക്ഷണം കഴിച്ചു. രണ്ടുപേർക്കും വേണ്ടി ഒരു വണ്ടിയാണ് ഒരുക്കിയിരുന്നത്. വണ്ടിയിലേക്ക് കയറി സെബാസ്റ്റ്യന്റെ അരികിൽ ഇരിക്കുമ്പോൾ അതുവരെ ഇല്ലാത്ത ഒരു നാണം തന്നെ പൊതിയുന്നതുപോലെ അവൾക്ക് തോന്നിയിരുന്നു… ഡ്രൈവിംഗ് സീറ്റിൽ ശിവനാണ്.. മുൻപിൽ സിനിയും കയറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വണ്ടിയിലിരുന്ന് ഒന്നും സംസാരിക്കാൻ നിന്നില്ല. എങ്കിലും അവളുടെ കൈകൾക്ക് മുകളിൽ അവൻ കൈകൾ എടുത്ത് വെച്ചിരുന്നു. ശേഷം അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.. ഗ്രേ നിറത്തിലുള്ള ഒരു സ്യൂട്ട് ആണ് അവന്റെ വേഷം. പള്ളിയിലേക്ക് ചെന്നപ്പോൾ തന്നെ ആളുകളൊക്കെ വന്നു തുടങ്ങി എന്ന് മനസ്സിലായിരുന്നു.. നിരവധി ആളുകൾ പള്ളിയിൽ എത്തിയിട്ടുണ്ട്. ക്യാമറാമാൻ പല പോസിൽ നിൽക്കാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ പറയുന്നുണ്ട്. സെബാസ്റ്റ്യന്റെ അരികിൽ ചേർന്നു നിന്നും, അവനവളുടെ തോളത്തു കൂടി കയ്യിട്ടുമൊക്കെ ഒരുപാട് ചിത്രങ്ങൾ എടുക്കുന്നുണ്ട്. എല്ലാത്തിനും നിന്നു കൊടുത്തിരുന്നു. അകത്തേക്ക് കയറി ആശിർവാദ പ്രാർത്ഥനയും താലി വാഴത്തലും ഒക്കെയായി കുറച്ച് അധികം നേരം എടുത്തു. അവസാനം ഏഴു നൂലിൽ ചാർത്തിയ മിന്നു അവളുടെ കഴുത്തിലേക്ക് അച്ഛൻ വച്ചുനീട്ടുമ്പോൾ സെബാസ്റ്റ്യൻ സ്വതവേ തന്റെ ചുണ്ടിൽ വിരിയുന്ന ചിരിയോടെ അത് സ്വീകരിച്ച് അവളുടെ കഴുത്തിൽ കെട്ടിക്കൊടുത്തു. സിമി അത് ഒന്നുകൂടി മുറുക്കി കെട്ടുകയും ചെയ്തു..നിറകണ്ണുകളോടെ സെബാസ്റ്റ്യന്റെ മുഖത്തേക്ക് അവൾ നോക്കി. അവൻ കുസൃതിയോടെ അവളെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു. കണ്ണുകൾ അടച്ച് അവൾ ക്രൂശിത രൂപത്തിന് മുൻപിലേക്ക് നോക്കി പ്രാർത്ഥിച്ചു. ഇനിയുള്ള ജീവിതം സുന്ദരം ആവണം എന്ന്….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • രണ്ടാം ടെസ്റ്റിലും കളി മറന്ന് ഇന്ത്യ; ദയനീയ തകർച്ച, എട്ട് വിക്കറ്റുകൾ വീണു

    രണ്ടാം ടെസ്റ്റിലും കളി മറന്ന് ഇന്ത്യ; ദയനീയ തകർച്ച, എട്ട് വിക്കറ്റുകൾ വീണു

    രണ്ടാം ടെസ്റ്റിലും കളി മറന്ന് ഇന്ത്യ; ദയനീയ തകർച്ച, എട്ട് വിക്കറ്റുകൾ വീണു

    ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. മൂന്നാം  ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യക്ക് 194 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റുകൾ നഷ്ടമായി. ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 489 റൺസാണ് എടുത്തത്. നിലവിൽ ദക്ഷിണാഫ്രിക്കയുടെ സ്‌കോറിനേക്കാൾ 295 റൺസ് പിന്നിലാണ് ഇന്ത്യ

    വിക്കറ്റ് നഷ്ടമില്ലാതെ 9 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. ഭേദപ്പെട്ട തുടക്കം കിട്ടിയെങ്കിലും പിന്നീട് തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. സ്‌കോർ 65ൽ നിൽക്കെ 22 റൺസെടുത്ത രാഹുലാണ് ആദ്യം പുറത്തായത്. 97 പന്തിൽ 58 റൺസെടുത്ത ജയ്‌സ്വാൾ സ്‌കോർ 95ൽ വെച്ച് പുറത്തായി. സായ് സുദർശൻ 15 റൺസെടുത്ത് മടങ്ങി

    ധ്രുവ് ജുറേൽ പൂജ്യത്തിനും ക്യാപ്റ്റൻ റിഷഭ് പന്ത് ഏഴ് റൺസിനും രവീന്ദ്ര ജഡേജ 6 റൺസിനും വീണു. നീതീഷ് കമാർ റെഡ്ഡി 10 റൺസെടുത്തു. വാലറ്റത്ത് വാഷിംഗ്ടൺ സുന്ദർ നടത്തിയ ചെറുത്ത് നിൽപ്പ് ഇന്ത്യയെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചു. സുന്ദർ 48 റൺസെടുത്ത് പുറത്തായി. നിലവിൽ 19 റൺസുമായി കുൽദീപ് യാദവും ബുമ്രയുമാണ് ക്രീസിൽ. മാർക്കോ ജാൻസൺ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ സിമോൺ ഹാർമർ 3 വിക്കറ്റെടുത്തു. കേശവ് മഹാരാജ് ഒരു വിക്കറ്റും സ്വന്തമാക്കി.
     

  • എന്തുകൊണ്ട് ഞാൻ കാനൻ DSLR ഉപേക്ഷിച്ച് പുതിയ മിറർലെസ്സ് ക്യാമറ തിരഞ്ഞെടുത്തു

    എന്തുകൊണ്ട് ഞാൻ കാനൻ DSLR ഉപേക്ഷിച്ച് പുതിയ മിറർലെസ്സ് ക്യാമറ തിരഞ്ഞെടുത്തു

    എന്തുകൊണ്ട് ഞാൻ കാനൻ DSLR ഉപേക്ഷിച്ച് പുതിയ മിറർലെസ്സ് ക്യാമറ തിരഞ്ഞെടുത്തു

    ഫോട്ടോഗ്രാഫി ലോകത്തെ പുത്തൻ തരംഗം: കാനൻ മിറർലെസ്സ് ക്യാമറ നൽകുന്ന മേൽക്കൈ

    ​കാനൻ (Canon) ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫർമാർക്കിടയിൽ ഒരുപോലെ പ്രിയങ്കരമാണ്. എങ്കിലും, കഴിഞ്ഞ ദശകമായി ക്യാമറ വിപണിയിൽ സംഭവിച്ച ഏറ്റവും വലിയ മാറ്റമാണ് DSLR (Digital Single-Lens Reflex) ക്യാമറകളിൽ നിന്ന് മിറർലെസ്സ് (Mirrorless) ക്യാമറകളിലേക്കുള്ള മാറ്റം. ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ എന്ന നിലയിൽ, ഞാൻ എന്റെ കാനൻ DSLR ക്യാമറകളെക്കാൾ കൂടുതലായി മിറർലെസ്സ് മോഡലുകൾ തിരഞ്ഞെടുക്കുന്നതിന്റെ കാരണങ്ങൾ ഇതാ:

    1. ഭാരം കുറവ്, വലുപ്പം കുറവ് (Compact Size and Weight)

    ​DSLR ക്യാമറകളുടെ പ്രധാന പ്രത്യേകതയായ റിഫ്ലെക്‌സ് മിറർ (reflect mirror) സിസ്റ്റം മിറർലെസ്സ് ക്യാമറകളിൽ ഇല്ല. ഇതു കാരണം ക്യാമറയുടെ ബോഡി വളരെ ചെറുതും ഭാരം കുറഞ്ഞതുമായി.

    • യാത്രകൾക്ക് എളുപ്പം: ലെൻസുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെയുള്ള കിറ്റുകൾ കൊണ്ടുപോകുമ്പോൾ ഈ ഭാരക്കുറവ് വലിയ ആശ്വാസമാണ്. ഒരു ദിവസം മുഴുവൻ ക്യാമറ ഉപയോഗിക്കേണ്ടിവരുമ്പോൾ ഈ നേട്ടം വ്യക്തമാകും.

    2. മികച്ച ഇലക്ട്രോണിക് വ്യൂഫൈൻഡർ (Electronic Viewfinder – EVF)

    ​DSLR-ലെ ഒപ്റ്റിക്കൽ വ്യൂഫൈൻഡറിന് പകരം, മിറർലെസ്സ് ക്യാമറകൾ ഇലക്ട്രോണിക് വ്യൂഫൈൻഡറാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഗുണങ്ങൾ ഇവയാണ്:

    • തത്സമയ പ്രിവ്യൂ: ഷൂട്ട് ചെയ്യുന്നതിന് മുമ്പുതന്നെ എക്സ്പോഷർ, വൈറ്റ് ബാലൻസ്, കളർ ടോൺ തുടങ്ങിയ ക്രമീകരണങ്ങൾ ചിത്രത്തിൽ എങ്ങനെ വരുമെന്ന് കൃത്യമായി കാണാൻ EVF സഹായിക്കുന്നു.
    • മാനുവൽ ഫോക്കസ്: ഫോക്കസ് ചെയ്യുമ്പോൾ ചിത്രം വലുതാക്കി കാണിക്കാനുള്ള (Focus Peaking) സൗകര്യം, മാനുവൽ ഫോക്കസിംഗ് എളുപ്പമാക്കുന്നു.

    3. വേഗതയേറിയതും കൃത്യതയുമുള്ള ഓട്ടോഫോക്കസ് (Superior Autofocus)

    ​കാനൻ മിറർലെസ്സ് ക്യാമറകളിലെ ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസ് (Dual Pixel AF) സാങ്കേതികവിദ്യ വളരെ വേഗത്തിലും കൃത്യതയിലും ഫോക്കസ് ചെയ്യാൻ സഹായിക്കുന്നു.

    • ഐ ഡിറ്റക്ഷൻ (Eye Detection AF): ആളുകളുടെയും മൃഗങ്ങളുടെയും കണ്ണുകൾ തിരിച്ചറിഞ്ഞ് ഫോക്കസ് നിലനിർത്താനുള്ള കഴിവ്, പ്രത്യേകിച്ച് പോർട്രെയ്റ്റ് ഫോട്ടോഗ്രാഫർമാർക്ക് വലിയ സഹായമാണ്.
    • ഫ്രെയിം കവറേജ്: സെൻസറിന്റെ വലിയൊരു ഭാഗത്ത് ഫോക്കസ് പോയിന്റുകൾ ഉള്ളതിനാൽ ഫ്രെയിമിന്റെ ഏത് കോണിലുള്ള വിഷയത്തെയും കൃത്യമായി ഫോക്കസ് ചെയ്യാനാകും.

    4. മെച്ചപ്പെട്ട വീഡിയോ പ്രകടനം (Advanced Video Capabilities)

    ​വീഡിയോ ഷൂട്ടിംഗിൽ മിറർലെസ്സ് ക്യാമറകൾ DSLR-കളെക്കാൾ മികച്ചതാണ്.

    • 4K വീഡിയോ: പല മിറർലെസ്സ് മോഡലുകളും മികച്ച നിലവാരമുള്ള 4K വീഡിയോ വാഗ്ദാനം ചെയ്യുന്നു.
    • നിശ്ശബ്ദ ഷൂട്ടിംഗ്: മിറർ ഇല്ലാത്തതിനാൽ ഷട്ടർ സൗണ്ട് ഇല്ലാതെ ഫോട്ടോ എടുക്കാനും (സൈലന്റ് ഷട്ടർ), വീഡിയോ ഷൂട്ടിംഗിന് അത്യാവശ്യമായ നിശ്ശബ്ദമായ പ്രവർത്തനം നൽകാനും ഇതിന് കഴിയും.

    ​ഈ പ്രത്യേകതകൾ കാരണം, പുതിയ ലെൻസുകളും സാങ്കേതികവിദ്യകളും മിറർലെസ്സ് സിസ്റ്റത്തിനായി പുറത്തിറങ്ങുമ്പോൾ, കാനന്റെ ഭാവി മിറർലെസ്സ് വിഭാഗത്തിലാണെന്ന് ഉറപ്പാണ്.

  • ചുമതലയേൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് എംവി ഗോവിന്ദൻ

    ചുമതലയേൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് എംവി ഗോവിന്ദൻ

    ചുമതലയേൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് എംവി ഗോവിന്ദൻ

    ശബരിമല സ്വർണക്കൊള്ള കേസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി വിശ്വസിച്ച് ചുമതലയേൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എൻ വാസു ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ പത്മകുമാർ അങ്ങനെയല്ല. കുറ്റപത്രം സമർപ്പിച്ച ശേഷം ശക്തമായ നടപടിയുണ്ടാകുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി

    അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. ബോധപൂർവം ചെയ്തതല്ലെന്ന് പോലീസ് പ്രതികരിച്ചു. എആർ ക്യാമ്പിലെ എസ്‌ഐയും നാല് പോലീസുകാരുമാണ് വാസുവിനെ കോടതിയിലേക്ക് കൊണ്ടുപോയത്

    പ്രതിയോട് ഒരു കൈയിൽ വിലങ്ങ് ധരിപ്പിക്കുന്ന കാര്യം അറിയിച്ചു. വാസുവിന്റെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിപ്പിച്ചതെന്നും പോലീസുകാർ പറയുന്നു. സംഭവത്തിൽ എആർ കമാൻഡന്റ് അന്വേഷണം നടത്തുന്നുണ്ട്.
     

  • ഇന്ത്യൻ യുവതിയെ തടഞ്ഞ സംഭവം; ചൈനയെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ

    ഇന്ത്യൻ യുവതിയെ തടഞ്ഞ സംഭവം; ചൈനയെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ

    ഇന്ത്യൻ യുവതിയെ തടഞ്ഞ സംഭവം; ചൈനയെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ

    അരുണാചൽ പ്രദേശിൽ നിന്നുള്ള ഇന്ത്യൻ യുവതിയെ ചൈനയിലെ ഷാങ്ഹായി വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സംഭവത്തിൽ ചൈനയെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. യുകെയിൽ താമസിക്കുന്ന ഇന്ത്യൻ യുവതിയായ പെം തോങ്‌ഡോക്കിനെയാണ് തടഞ്ഞുവെച്ചത്. യുകെയിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രക്കിടെയാണ് ഇവർ ഷാങ്ഹായിയിൽ ഇറങ്ങിയത്

    അരുണാചൽ പ്രദേശിൽ നിന്നുള്ളവർ ഇന്ത്യക്കാരല്ലെന്ന് പറഞ്ഞ് ചൈനീസ് ഉദ്യോഗസ്ഥർ അപമാനിച്ചതായി ഇവർ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. താൻ ശുദ്ധ ഹിന്ദി സംസാരിക്കുന്ന ഇന്ത്യക്കാരിയാണെന്ന് അവരെ അറിയിച്ചതായും പെം വ്യക്തമാക്കി. പിന്നാലെയാണ് ഇന്ത്യ ചൈനയെ കടുതത് പ്രതിഷേധം അറിയിച്ചത്

    ചൈനയുമായുള്ള ബന്ധം നന്നാക്കാനുള്ള ശ്രമങ്ങളെ ഇത്തരം നടപടി ബാധിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. ഷാങ്ഹായിയിലെ ഇന്ത്യൻ കോൺസുലേറ്റ് യുവതിക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
     

  • തണൽ തേടി: ഭാഗം 61

    തണൽ തേടി: ഭാഗം 61

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    ഏഴു നൂലിൽ ചാർത്തിയ മിന്നു അവളുടെ കഴുത്തിലേക്ക് അച്ഛൻ വച്ചുനീട്ടുമ്പോൾ സെബാസ്റ്റ്യൻ സ്വതവേ തന്റെ ചുണ്ടിൽ വിരിയുന്ന ചിരിയോടെ അത് സ്വീകരിച്ച് അവളുടെ കഴുത്തിൽ കെട്ടിക്കൊടുത്തു. സിമി അത് ഒന്നുകൂടി മുറുക്കി കെട്ടുകയും ചെയ്തു..നിറകണ്ണുകളോടെ സെബാസ്റ്റ്യന്റെ മുഖത്തേക്ക് അവൾ നോക്കി. അവൻ കുസൃതിയോടെ അവളെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു. കണ്ണുകൾ അടച്ച് അവൾ ക്രൂശിത രൂപത്തിന് മുൻപിലേക്ക് നോക്കി പ്രാർത്ഥിച്ചു. ഇനിയുള്ള ജീവിതം സുന്ദരം ആവണം എന്ന് പേരുകൾ എഴുതിയ മോതിരങ്ങൾ കൂടി പരസ്പരം ഇരുവരും പങ്കുവെച്ചു. മറിയ എന്ന പേരിട്ടുകൊണ്ട് മോതിരം എഴുതിയാൽ മതിയെന്ന് വീട്ടിൽ എല്ലാവരും പറഞ്ഞപ്പോൾ പേര് ലക്ഷ്മി എന്ന് തന്നെ മതിയെന്ന് നിർബന്ധിച്ചത് സെബാസ്റ്റ്യൻ ആണ്. ശരിക്കും അവൾ ആഗ്രഹിച്ചതും അതുതന്നെയായിരിക്കും എന്ന് അവൻ അറിയാമായിരുന്നു. പള്ളിയിലെ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് കുറച്ച് അധികം ആളുകൾക്കൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കേണ്ടതായി വന്നിരുന്നു. ബന്ധുക്കൾ ഒക്കെ അരികിൽ വരുമ്പോൾ എല്ലാവരെയും അവൻ ലക്ഷ്മിക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സിമിയും ജോജിയും സെബാസ്റ്റ്യന്റെ കയ്യിലേക്ക് ഒരു ചെയിനാണ് ഇട്ടുകൊടുത്തത്. ബസ്സിലെ സുഹൃത്തുക്കൾ എല്ലാവരും കൂടി ചേർന്ന് അവന്റെ കയ്യിൽ ഒരു മോതിരം അണിഞ്ഞു കൊടുത്തിരുന്നു. അതല്ലാതെ ശിവനും സന്ധ്യയും ഒരു മോതിരം അവന് സമ്മാനിച്ചിരുന്നു. ബസ്സിന്റെ ഓണർ ആയ സാബു ഒരു പവന്റെ ഒരു മാലയാണ് സെബാസ്റ്റ്യന് സമ്മാനിച്ചത്. തന്റെ ജോലിക്കാരിൽ അയാൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം സെബാസ്റ്റ്യനോടാണ്.. അതിന്റെ പ്രധാന കാരണം അവൻ ആത്മാർത്ഥമായി ജോലി ചെയ്യും എന്നതുപോലെ വിശ്വസിക്കാൻ കൊള്ളാവുന്നതാണ് എന്നതുമാണ്. ബസ്സിൽ ജോലി ചെയ്യുന്ന പലരും തന്നോട് പലതരത്തിലും കള്ളതരങ്ങൾ കാണിക്കാറുണ്ട്.. എന്നാൽ സെബാസ്റ്റ്യൻ എല്ലാകാര്യത്തിലും വിശ്വസ്തനാണ്. പലപ്പോഴും പൈസയുടെ കാര്യങ്ങൾ പോലും ഏൽപ്പിക്കുന്നത് അവനെയാണ്. സണ്ണിയും ആനിയും ഇട്ടു ഒരു മോതിരം. എല്ലാവർക്കും ഭക്ഷണം ആയി ഒരുക്കിയിരുന്നത് ബീഫ് ബിരിയാണി ആയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ ബസ്സിലെ സുഹൃത്തുക്കൾ വക ചില കലാപരിപാടികൾ ഒക്കെ ഉണ്ടായിരുന്നു. അവനും ലക്ഷ്മിയ്ക്കുമുള്ള ഭക്ഷണം ഒരു മൺചട്ടിയിലാണ് അവർ കൊണ്ടുവന്ന് തന്നത്. ശേഷം അതിന്റെ വീഡിയോ എടുക്കുകയും ഒക്കെ ചെയ്തിരുന്നു. സിമിയും സിനിയും അർച്ചനയും കൂടി ചേർന്നാണ് രണ്ടാം സാരി ഉടുക്കാൻ സഹായിച്ചത്. ചില്ലി റെഡ് നിറത്തിലുള്ള സാരിയ്ക്ക് മാച്ച് ചെയ്യുന്ന നിറത്തിലുള്ള കുർത്തയും അതേ കരയുള്ള മുണ്ടും ആയിരുന്നു അവന്റെ വേഷം. ആ വേഷത്തിൽ കണ്ടപ്പോൾ അവനെ ഒരു തനി അച്ചായനായി തന്നെയാണ് അവൾക്ക് തോന്നിയത്. ആ ഡ്രസ്സിൽ കുറച്ചുകൂടി അവന്റെ സൗന്ദര്യം വർധിച്ചത് പോലെ… നിറമൊക്കെ നന്നായി എടുത്തു കാണാനുണ്ട്. കല്യാണത്തിന് അനുവും വീട്ടുകാരും എത്തിയിരുന്നു. അനുവിന്റെ മുഖം കടന്നല് കുത്തിയത് പോലെ വീർത്തിട്ടുണ്ട്. താനെന്ത് ചെയ്തിട്ടാണോ ആവോ.? അവൾക്ക് അനുവിന്റെ മുഖം കണ്ടപ്പോൾ ചിരി വന്നു പോയിരുന്നു. പള്ളിയിലെ പരിപാടിയെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോൾ അവിടെയും ബന്ധുക്കളുടെ ബഹളമായിരുന്നു. കുരിശു വരച്ച് ബൈബിളും തന്ന് ലക്ഷ്മിയെ സാലി അകത്തേക്ക് കയറ്റിയപ്പോൾ അമ്മായിയമ്മയ്ക്ക് വള ഇടുന്ന ഒരു ചടങ്ങ് ഉണ്ടല്ലോ എന്ന് കൂട്ടത്തിൽ ആരോ പറയുന്നത് കേട്ടിരുന്നു. പെട്ടെന്ന് ലക്ഷ്മിക്ക് വല്ലാത്തൊരു കുറ്റബോധം തോന്നി. അവൾ നിസ്സഹായതയോടെ സെബാസ്റ്റ്യനെ നോക്കിയപ്പോൾ അവൻ ഒന്നുമില്ലാ എന്ന് കണ്ണടച്ചു കാണിച്ചു. അമ്മായിഅമ്മയ്ക്ക് വള വേണ്ടന്ന്, മരുമോൾ അല്ലല്ലോ മോൻ അല്ലേ അമ്മച്ചിക്ക് വള കൊടുക്കേണ്ടത്. സെബാസ്റ്റ്യൻ പറഞ്ഞു ഇത് പെട്ടെന്ന് നടത്തിയ ഒരു കല്യാണമല്ലേ, മാത്രമല്ല ആ കൊച്ചിന്റെ വീട്ടുകാർ ഒക്കെ സമ്മതിച്ചു നടത്തുമായിരുന്നെങ്കിൽ എന്താണെങ്കിലും അങ്ങനെയൊരു ചടങ്ങ് ഒഴിവാക്കുമായിരുന്നില്ല, എനിക്കിനി സ്വർണ്ണം ഇട്ട് നടക്കാത്ത കുറവേ ഉള്ളു സാലി പറഞ്ഞപ്പോൾ വല്ലാത്ത ഒരു ആശ്വാസം ലക്ഷ്മിക്കു തോന്നിയിരുന്നു. ഈ കുടുംബത്തിലുള്ളവർ തന്നെ മനസ്സിലാക്കുന്നുണ്ടല്ലോ അതിൽ കൂടുതൽ എന്താണ് വേണ്ടത്.? അകത്തേക്ക് കയറിയതും ചെറുക്കനും പെണ്ണിനും മധുരം കൊടുക്കുന്നതൊക്കെ ആയിരുന്നു പിന്നീടുള്ള ചടങ്ങ്. എല്ലാം കഴിഞ്ഞപ്പോഴേക്കും ലക്ഷ്മി ക്ഷീണിച്ചു പോയിരുന്നു. സെബാസ്റ്റ്യൻ വിയർത്തു തുടങ്ങിയിട്ടുണ്ട്. ആളുകൾ ഇങ്ങനെ നോക്കുന്നതും ചുറ്റും കൂടി നിൽക്കുന്നതും ഒന്നും അവൻ ഇഷ്ടമാവുന്നില്ലന്ന് ആ മുഖഭാവത്തിൽ നിന്നും ലക്ഷ്മിക്കും മനസ്സിലായിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ സിമിയാണ് അവളെയും കൂട്ടികൊണ്ട് പുതിയ മുറിയിലേക്ക് പോയത്. സെബാസ്റ്റ്യൻ അപ്പോഴേക്കും സുഹൃത്തുക്കൾക്കും ഒപ്പം പുറത്തേക്കു പോയിരുന്നു. നമുക്ക് സാധാരണ ഡ്രസ്സ് ഇടാം ഇനിയിപ്പോ അയൽവക്കത്തുള്ള കുറച്ച് പേരൊക്കെ വരത്തുള്ളൂ. സിമി പറഞ്ഞു കുഞ്ഞിവിടെ.? ലക്ഷ്മി ചോദിച്ചു അമ്മച്ചിയുടെ കൈയ്യിൽ ഉണ്ട് ചേച്ചി ഇന്ന് പോകുമോ.? ഇന്ന് പോണം, കാരണം ഇവിടെ എല്ലാവർക്കും കൂടി കിടക്കാൻ ഒന്നും സ്ഥലമില്ലല്ലോ. പിന്നെ ജോജിച്ചായനും കൂടി ഉള്ളതുകൊണ്ട് പോയേ പറ്റൂ ലക്ഷ്മി. ചിരിയോടെ സിമി പറഞ്ഞപ്പോൾ അവളും ഒന്ന് ചിരിച്ചു കാണിച്ചിരുന്നു. ലക്ഷ്മി ഒന്ന് കുളിക്ക്. എന്നിട്ട് ഡ്രസ്സ് ഒക്കെ മാറിയിട്ട് വാ ഇതൊന്ന് അഴിക്കാൻ ഹെൽപ് ചെയ്യാമോ സാരിയിലേക്ക് നോക്കിക്കൊണ്ട് ലക്ഷ്മി ചോദിച്ചു. എന്നിട്ടേ ഞാൻ പോകു, ഞാൻ തോർത്ത് എടുക്കാൻ വേണ്ടി പോയതാ. ഇപ്പൊ വരാം. സിമി അതും പറഞ്ഞു പോയപ്പോൾ ആശ്വാസം തോന്നിയിരുന്നു. എല്ലാം അഴിച്ചത് സിമിയും കൂടി ചേർന്നാണ്. അതുകഴിഞ്ഞ് അവൾ കുളിക്കാൻ കയറിയപ്പോഴേക്കും പുറത്ത് അർച്ചന കാത്തു നിൽക്കുന്നുണ്ട്. ഇന്നലെ ഒരു സമയത്ത് വന്നതാണവൾ.. അവൾ പോവുകയാണെന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് ഒരു വിഷമം തോന്നിയെങ്കിലും ഇനി അവളെ ഇവിടെ പിടിച്ചുനിർത്തുന്നത് ശരിയല്ലെന്ന് തോന്നി. അതോടെ അർച്ചന യാത്ര പറഞ്ഞ് ഇറങ്ങി. സെബാസ്റ്റ്യനെ കാണാനായി നടന്നപ്പോൾ അവൻ സുഹൃത്തുക്കളോട് എന്തോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ചേട്ടാ ഞാൻ പോവാ, അവന്റെ മുഖത്തേക്ക് നോക്കി അർച്ചന പറഞ്ഞു. എങ്ങനെ..? ബസിനു പോകാം അയ്യോ വേണ്ട, ഒരു കാര്യം ചെയ്യാം ഞാൻ കൊണ്ടു വിടാം. അയ്യോ ചേട്ട കുഴപ്പമില്ല ഞാൻ പൊയ്ക്കോളാം. അർച്ചന പറഞ്ഞു എല്ലാം ലക്ഷ്മി കാണുന്നുണ്ടായിരുന്നു അവൾക്ക് ആശ്വാസം തോന്നി. അവളെ ഈ സന്ധ്യാസമയത്ത് ഒറ്റയ്ക്ക് വിടുന്നത് ശരിയല്ല എന്ന് ലക്ഷ്മിക്കും തോന്നിയിരുന്നു. പിന്നെ തിരക്കിനിടയിൽ എങ്ങനെയാണ് സെബാസ്റ്റ്യനോട് പറയുന്നത് എന്ന് കരുതിയാണ് പറയാതിരുന്നത്. അവൻ തന്റെ മനസ്സറിഞ്ഞ് പ്രവർത്തിച്ചപ്പോൾ ലക്ഷ്മിക്ക് വല്ലാത്ത സമാധാനം ഉണ്ടായിരുന്നു. അത് സാരമില്ല ഞാൻ കൊണ്ടു വിടാം. ഞാനിപ്പോ വരാം.. ചാവി എടുക്കാൻ അകത്തേക്ക് പോയപ്പോൾ അതും നീട്ടി ലക്ഷ്മി അവിടെ നിൽപ്പുണ്ടായിരുന്നു. കുളിയൊക്കെ കഴിഞ്ഞൊ അവളെ നോക്കി അവൻ ചോദിച്ചപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു. ഞാൻ കൂട്ടുകാരിയേ ഒന്ന് കൊണ്ടുവിട്ടിട്ട് വരാം. ഈ സമയത്ത് ഒറ്റയ്ക്ക് വിടുന്നത് ശരിയല്ലല്ലോ. ഞാനോർത്തു ഇന്നിവിടെ കാണുമെന്ന് അതുകൊണ്ടാ ചോദിക്കാഞ്ഞത് ലക്ഷ്മിയോട് വിശദീകരണം പോലെ സെബാസ്റ്റ്യൻ പറഞ്ഞപ്പോൾ അവളൊന്നു ചിരിച്ചു കാണിച്ചിരുന്നു. പെട്ടെന്ന് അവൻ വണ്ടിയെടുത്ത് അർച്ചനയെ നോക്കിയപ്പോഴേക്കും അവൾ പിന്നിലേക്ക് കയറിയിരുന്നു. ലക്ഷ്മിയെ നോക്കി കൈവീശി കാണിച്ച് വണ്ടിയിലേക്ക് കയറി. രണ്ടുപേരും പോകുന്നത് കണ്ടു തിരികെ അകത്തേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് മുറിയിലിരുന്ന് പ്രായമായ ഒരു അമ്മമ്മ ആനിയോട് പറയുന്നത് ലക്ഷ്മി അവിചാരിതമായി കേട്ടത്. വേറൊരു കല്യാണം നടക്കായിരുന്നെങ്കിൽ ഈ ചെറുക്കന് എന്തൊക്കെ കിട്ടിയേനെ, അലമാരി വാഷിംഗ് മെഷീന് സ്വർണ്ണം. ഇതിപ്പോ പ്രേമിച്ചു കെട്ടിയതുകൊണ്ട് എന്താ പറ്റിയത് ഒന്നും കിട്ടിയില്ല. എന്ന് മാത്രമല്ല ബന്ധു ബലം പോലുമില്ല. ആ പെണ്ണിന്റെ ഭാഗത്തു നിന്ന് ആരുണ്ടായിരുന്നില്ലല്ലോ. അങ്ങനെ അല്ല അമ്മാമ്മേ, അവരുടെ വീട്ടിൽ സ്ഥിതി ഉള്ളോരാ. അവളുടെ കയ്യിലും കാലിലും കഴുത്തിലും ഒക്കെ സ്വർണ്ണം ഉണ്ടായിരുന്നു. അവർക്ക് ഈ കല്യാണത്തിന് സമ്മതം അല്ലായിരുന്നു. ഒരു ബസ് ഡ്രൈവറെ കൊണ്ട് അവരുടെ കൊച്ചിനെ കെട്ടിക്കാൻ അവർക്ക് താൽപര്യം തോന്നുമോ.? അതും വേറെ ജാതിക്കാരൻ. ആനി ലക്ഷ്മിയുടെ പക്ഷം പറഞ്ഞുകൊണ്ട് സംസാരിച്ചു. ആഹാ അവന് എന്നതാ കുഴപ്പം.? നമ്മുടെ ഈ നാട്ടിലുണ്ടോ ഇതേപോലെ നല്ലൊരു ചെറുക്കൻ. എന്തൊരു നല്ല സ്വഭാവം ആണ്. എല്ലാം പോട്ടെ അവനെത്രാമത്തെ വയസ്സ് മുതൽ വീട് നോക്കാൻ തുടങ്ങിയത് ആണ്. കുടുംബം നന്നായിട്ട് നോക്കാൻ പറ്റുന്നുണ്ടോ എന്നത് ആണ് ആമ്പിള്ളേരുടെ ഏറ്റവും വലിയ ഗുണം. അത് അവനുണ്ട് അതിൽ കൂടുതൽ എന്ത് സ്വഭാവാ വേണ്ടത്.? ആ പെണ്ണിന് തപസ്സിരുന്നാൽ ഇതേപോലെ നല്ലൊരു ചെറുക്കനെ കിട്ടുമോ.? പിന്നെ അവളുടെ വീട്ടുകാര് ഇത്രയും വലിയ ഉരുക്കം കാണിക്കുന്നത് എന്തോന്നിനാ. അമ്മാമ്മയ്ക്ക് സെബാസ്റ്റ്യനേ പറഞ്ഞത് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് ആ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ ലക്ഷ്മിക്ക് കഴിഞ്ഞിരുന്നു. അവന്റെ ചിരിക്ക് കൊടുക്കണം പൈസ ഇങ്ങോട്ട്, അതൊക്കെ ശരിയാ, എങ്കിലും ആ കൊച്ചിന്റെ അപ്പനെ ഗൾഫിലോ മറ്റോ ആണ്. നല്ല സ്ഥിതിയുള്ളവർ ആയിരിക്കും. അവർ എന്താണെങ്കിലും ഒരു ബസ് ഡ്രൈവറെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ ഒന്നുമായില്ലല്ലോ ഉദ്ദേശിച്ചിട്ടുണ്ടാവുന്നത്. ഇതാ പറയുന്നത് അവനവന്റെ കൊക്കിലൊതുങ്ങുന്നതേ കൊത്താവു എന്ന്. ഇവനീ വലിയ വീട്ടിലെ പെണ്ണിനെ കേറി പ്രേമിച്ചത് എന്തിനാ അമ്മാമ്മയ്ക്ക് സംശയം തീർന്നില്ല. ബസ്സിൽ എങ്ങാണ്ട് കയറി തുടങ്ങിയ പരിചയമാ. അവനെ നമുക്ക് അറിയത്തില്ലേ.? അവൻ അങ്ങനെ എല്ലാവരോടും മിണ്ടിയും പറഞ്ഞും ഒന്നും ശീലം ഉള്ളതല്ല. ഈ കൊച്ചും ഒരു പാവം ആണ്. എങ്ങനെയോ ഇഷ്ടപ്പെട്ടു പോയതാ. പിന്നെ ഒരു കാര്യമാ ഇന്നത്തെ കാലത്തെ പെമ്പിള്ളേരൊക്കെ നല്ല ജോലിയുള്ള ചെറുക്കന്മാരെ മാത്രമേ കല്യാണം കഴിക്കുവെന്നും പറഞ്ഞാരിക്കുന്നത് അല്ലേ.? ആ സ്ഥാനത്ത് വീട്ടിൽ ഇത്രയും പ്രശ്നം നടന്നിട്ടും കല്യാണ തലേന്ന് തന്നെ ആ പെൺകൊച്ച് ഇറങ്ങി വന്നില്ലേ, ഇവന്റെ കൂടെ ജീവിക്കത്തൊള്ളൂ എന്നും പറഞ്ഞു അതൊരു വലിയ കാര്യമല്ലേ. ലക്ഷ്മിയുടെ പക്ഷം പിടിച്ചു പിന്നെയും ആനി പറഞ്ഞു കൂടുതൽ കേട്ട് നിൽക്കാൻ വയ്യാത്തത് കൊണ്ട് തന്നെ അവൾ നേരെ മുറിയിലേക്ക് പോയി. ആലോചിച്ചപ്പോൾ സെബാസ്റ്റ്യനേ പോലെ ഒരാളെ കിട്ടിയത് തന്റെ ഭാഗ്യം തന്നെയാണ്. പക്ഷേ തന്റെ വീട്ടുകാരുടെ അസാന്നിധ്യം ഇവിടെ പല ബന്ധുക്കളെയും ചോടിപ്പിച്ചിട്ടുണ്ട് എന്ന് അവൾക്ക് മനസ്സിലായി. അവരൊക്കെ വിശ്വസിക്കുന്നതുപോലെ താനും സെബാസ്റ്റ്യനും തമ്മിൽ പ്രണയത്തിലായിരുന്നുവെങ്കിൽ താൻ വീട്ടുകാരെ ഉപേക്ഷിച്ചു അവനുവേണ്ടി ഇറങ്ങിവരുമായിരുന്നോ.? ഇങ്ങനെ ഒരു പ്രതിസന്ധി ഇല്ലാരുന്നു എങ്കിൽ.? അവൾ ഒരു നിമിഷം ചിന്തിച്ചു നോക്കി. ഇത്രത്തോളം സ്നേഹിക്കുന്ന ഒരുവനുവേണ്ടി എങ്ങനെയാണ് ഇറങ്ങി വരാതിരിക്കുന്നത്.? ഈ ലോകത്തോട് മുഴുവൻ യുദ്ധം ചെയ്യാൻ തോന്നും ആ ഒരാൾക്ക് വേണ്ടി. അത്രത്തോളം ആണ് സ്നേഹിക്കുന്നവരെ അവൻ അടുക്കി പിടിക്കുന്നത്. പെട്ടെന്ന് അവന്റെ ചിരി അവളുടെ മനസ്സിലേക്ക് നിറഞ്ഞുവന്നു. അവൾക്ക് അപ്പോൾ അവനെ കാണണം എന്ന് തോന്നി….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ദക്ഷിണാഫ്രിക്ക 260ന് ഡിക്ലയർ, ഇന്ത്യക്ക് 549 റൺസ് വിജയലക്ഷ്യം

    ദക്ഷിണാഫ്രിക്ക 260ന് ഡിക്ലയർ, ഇന്ത്യക്ക് 549 റൺസ് വിജയലക്ഷ്യം

    ദക്ഷിണാഫ്രിക്ക 260ന് ഡിക്ലയർ, ഇന്ത്യക്ക് 549 റൺസ് വിജയലക്ഷ്യം

    ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 549 റൺസ് വിജയലക്ഷ്യം. നാലാം ദിനമായ ഇന്ന് ദക്ഷിണാഫ്രിക്ക രണ്ടാമിന്നിംഗ്‌സ് 260 റൺസെടുത്ത ശേഷം ഡിക്ലയർ ചെയ്തു. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ട്രിസ്റ്റൻ സ്റ്റബ്‌സ് 94 റൺസിന് വീണതോടെ നായകൻ ബവുമ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു

    ഇന്ന് ഒരു മണിക്കൂറും ബുധനാഴ്ച മുഴുവൻ ദിനവും ബാറ്റ് ചെയ്യാനാകുമെങ്കിലും ഇന്ത്യയ്ക്ക് മുന്നിൽ കാര്യങ്ങൾ അത്ര പന്തിയല്ല. കൂറ്റൻ സ്‌കോർ പിന്തുടർന്ന് ജയിക്കുക അസാധ്യമാണ്. എന്നാലും സമനിലയെങ്കിലും പിടിക്കുകയെന്നതാകും ഇന്ത്യയുടെ ലക്ഷ്യം. ഇതിനും സാധിച്ചില്ലെങ്കിൽ തോൽവിയോടെ പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യപ്പെടുന്ന നാണക്കേടും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്

    നാലാം ദിനം 5ന് 260 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. സ്റ്റബ്‌സ് 94 റൺസ് എടുത്തപ്പോൾ ടോണി ഡിസോർസി 49 റൺസും ബവുമ 3 റൺസുമെടുത്ത് പുറത്തായി. വിയാൻ മുൽഡർ 35 റൺസുമായി പുറത്താകാതെ നിന്നു. എയ്ഡൻ മർക്രാം 29 റൺസും റയാൻ റിക്കിൽട്ടൺ 35 റൺസുമെടുത്തു.
     

  • ഫോട്ടോഗ്രാഫർമാർക്ക് വേണ്ട ഫോൾഡബിൾ ഫോൺ; 200MP ക്യാമറയുമായി Samsung Galaxy Z Fold7 വിപണിയിൽ തരംഗം സൃഷ്ടിക്കുന്നു

    ഫോട്ടോഗ്രാഫർമാർക്ക് വേണ്ട ഫോൾഡബിൾ ഫോൺ; 200MP ക്യാമറയുമായി Samsung Galaxy Z Fold7 വിപണിയിൽ തരംഗം സൃഷ്ടിക്കുന്നു

    ഫോട്ടോഗ്രാഫർമാർക്ക് വേണ്ട ഫോൾഡബിൾ ഫോൺ; 200MP ക്യാമറയുമായി Samsung Galaxy Z Fold7 വിപണിയിൽ തരംഗം സൃഷ്ടിക്കുന്നു

    Samsung Galaxy Z Fold7: ക്യാമറ മികവും ഫോൾഡിംഗ് സൗകര്യവും ഒരുമിച്ച്

    ​ഇതുവരെയുള്ള ഫോൾഡബിൾ ഫോണുകളുടെ ചരിത്രത്തിൽ പലപ്പോഴും വിലയിൽ മുൻപിലാണെങ്കിലും ക്യാമറയുടെ കാര്യത്തിൽ മറ്റ് ഫ്ലാഗ്ഷിപ്പ് ഫോണുകളേക്കാൾ പിന്നിലായിരുന്നു. എന്നാൽ, സാംസങ് ഗാലക്സി Z Fold7-ലൂടെ ആ കുറവുകൾക്ക് ഒരു പരിഹാരമായിരിക്കുകയാണ്. ഈ ഫോൺ, മികച്ച ഫോട്ടോഗ്രാഫി കഴിവുകൾ ഉള്ളതുകൊണ്ട് തന്നെ, പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്ക് പോലും ഒരു ‘സഹായി’യായി മാറുന്നു.

    എന്തുകൊണ്ട് ഫോട്ടോഗ്രാഫർമാർ Fold7-നെ തിരഞ്ഞെടുക്കുന്നു?

    1. 200MP പ്രധാന ക്യാമറ (200MP Main Camera):
      • ​Galaxy S25 Ultra-യിൽ ഉപയോഗിക്കുന്ന അതേ 200MP വൈഡ് സെൻസർ Z Fold7-ലും സാംസങ് നൽകിയിരിക്കുന്നു.
      • ​കൂടുതൽ ഡീറ്റെയിൽസും (details), മികച്ച കളർ റെൻഡറിംഗും (color rendering) ഇത് ഉറപ്പാക്കുന്നു. ഉയർന്ന റെസല്യൂഷനിൽ ചിത്രമെടുക്കുന്നതിലൂടെ, ക്രോപ്പ് ചെയ്യേണ്ടി വന്നാലും ചിത്രത്തിന്റെ ഗുണമേന്മ നിലനിർത്താൻ സാധിക്കും.
    2. വിശാലമായ ഇന്റേണൽ ഡിസ്‌പ്ലേ (Large Internal Display):
      • ​ഫോൺ തുറക്കുമ്പോൾ ലഭിക്കുന്ന 8 ഇഞ്ച് വലിപ്പമുള്ള പ്രധാന സ്‌ക്രീൻ, ഷൂട്ട് ചെയ്യുന്ന ചിത്രങ്ങളുടെ പ്രിവ്യൂ കാണാനും എഡിറ്റിംഗ് നടത്താനും മികച്ച അനുഭവം നൽകുന്നു.
      • ​ചെറിയ ഫോൺ സ്‌ക്രീനുകളേക്കാൾ വലുപ്പമുള്ള ഈ ഡിസ്‌പ്ലേയിൽ, ഫോട്ടോഗ്രാഫർമാർക്ക് കൃത്യമായ കോമ്പോസിഷൻ ഉറപ്പാക്കാനും കളർ കറക്ഷൻ നടത്താനും എളുപ്പമാണ്.
    3. മാക്രോ സൗകര്യത്തോടെ അൾട്രാ-വൈഡ് (Ultra-wide with Macro):
      • ​12MP അൾട്രാ-വൈഡ് ക്യാമറയിൽ ഓട്ടോഫോക്കസ് (AF) സംവിധാനം കൂടി ഉൾപ്പെടുത്തിയതോടെ, ഈ ലെൻസ് ഉപയോഗിച്ച് അതിമനോഹരമായ മാക്രോ ഷോട്ടുകൾ എടുക്കാൻ സാധിക്കുന്നു.
    4. ഫ്ലെക്സ് മോഡ് & ട്രൈപോഡ് ഫീച്ചർ (Flex Mode for Tripod):
      • ​Z Fold7-ന്റെ ‘ഫ്ലെക്സ് മോഡ്’ ഉപയോഗിച്ച്, ഫോൺ ഒരു ട്രൈപോഡ് പോലെ ഏത് പ്രതലത്തിലും നിവർത്തി വെച്ച്, ഷെയ്ക്ക് ഇല്ലാതെ ലോങ് എക്സ്പോഷർ ഷോട്ടുകളോ മികച്ച നൈറ്റ്ഗ്രാഫിയോ (Nightography) പകർത്താനാകും.
      • ​കൂടാതെ, പ്രധാന ക്യാമറ ഉപയോഗിച്ച് മികച്ച സെൽഫികൾ എടുക്കാനും ഇത് സഹായിക്കുന്നു.
    5. മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ രൂപകൽപ്പന (Thinner and Lighter Design):
      • ​മുൻ മോഡലുകളേക്കാൾ കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ (215 ഗ്രാം മാത്രം) Fold7, കയ്യിൽ കൊണ്ടുനടക്കാനും പെട്ടെന്ന് ഉപയോഗിക്കാനും എളുപ്പമാണ്.

    ​മികച്ച ക്യാമറ ഹാർഡ്‌വെയറിനൊപ്പം, Snapdragon 8 Elite ചിപ്‌സെറ്റിന്റെ കരുത്തും ഗാലക്‌സി AI ഫീച്ചറുകളും എഡിറ്റിംഗ് വേഗത്തിലാക്കുകയും ചിത്രങ്ങൾക്ക് മിഴിവ് കൂട്ടുകയും ചെയ്യുന്നു. ഉയർന്ന വില (ഇന്ത്യയിൽ ₹1,74,999 രൂപയിൽ ആരംഭിക്കുന്നു) ഒരു വെല്ലുവിളിയാണെങ്കിലും, ഒരു ഫോണിൽ തന്നെ പ്രൊഫഷണൽ ഗ്രേഡ് ക്യാമറയും ടാബ്‌ലെറ്റ് വലുപ്പത്തിലുള്ള സ്‌ക്രീനും ആവശ്യമുള്ള ഫോട്ടോഗ്രാഫർമാർക്ക് Samsung Galaxy Z Fold7 ഒരു വിട്ടുവീഴ്ചയില്ലാത്ത തിരഞ്ഞെടുപ്പായി മാറിയിരിക്കുന്നു.

  • നാട്ടുകാരുമായി തർക്കം, പിന്നാലെ ഉടുമുണ്ട് പൊക്കി കാണിച്ചു; ബിഎൽഒയെ ചുമതലയിൽ നിന്ന് നീക്കി

    നാട്ടുകാരുമായി തർക്കം, പിന്നാലെ ഉടുമുണ്ട് പൊക്കി കാണിച്ചു; ബിഎൽഒയെ ചുമതലയിൽ നിന്ന് നീക്കി

    നാട്ടുകാരുമായി തർക്കം, പിന്നാലെ ഉടുമുണ്ട് പൊക്കി കാണിച്ചു; ബിഎൽഒയെ ചുമതലയിൽ നിന്ന് നീക്കി

    വോട്ടർമാരെ മുണ്ടുപൊക്കി കാണിച്ച ബിഎൽഒയെ ചുമതലയിൽ നിന്ന് മാറ്റി. തവനൂർ മണ്ഡലം 38ാം നമ്പർ ആനപ്പടി വെസ്റ്റ് എൽപി സ്‌കൂൾ ബൂത്തിലെ ബിഎൽഒ വാസുദേവനെയാണ് ആണ് ജില്ലാ കലക്ടർ നീക്കിയത്. വിഷയത്തിൽ ഉദ്യോഗസ്ഥനോട് വിശദീകരണം തേടും. പകരം ചുമതല അധ്യാപിക പ്രസീനക്ക് നൽകി

    കഴിഞ്ഞ ദിവസം എസ്‌ഐആർ എന്യൂമറേഷൻ ഫോം വിതരണ ക്യാമ്പിനിടെയാണ് ബിഎൽഒ ഉടുമുണ്ട് പൊക്കി കാണിച്ചത്. പ്രായമുള്ളവരെ അടക്കം വെയിലത്ത് ക്യൂ നിർത്തിയത് ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ് അശ്ലീല പ്രദർശനം നടത്തിയത്

    നാട്ടുകാരുമായുള്ള വാക്കേറ്റത്തിനിടെ കാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നതിൽ കുപിതനായ ഇയാൾ മുണ്ട് പൊക്കി കാണിക്കുകയായിരുന്നു. സ്ത്രീകളടക്കം നോക്കി നിൽക്കവെയാണ് ഇയാളുടെ അശ്ലീല പ്രവൃത്തിയുണ്ടായത്.
     

  • വാടക മുറിയിൽ കോളേജ് വിദ്യാർഥിനി മരിച്ച നിലയിൽ; ഒപ്പം താമസിച്ച യുവാവിനായി അന്വേഷണം

    വാടക മുറിയിൽ കോളേജ് വിദ്യാർഥിനി മരിച്ച നിലയിൽ; ഒപ്പം താമസിച്ച യുവാവിനായി അന്വേഷണം

    വാടക മുറിയിൽ കോളേജ് വിദ്യാർഥിനി മരിച്ച നിലയിൽ; ഒപ്പം താമസിച്ച യുവാവിനായി അന്വേഷണം

    ബംഗളൂരുവിൽ വാടകയ്ക്ക് എടുത്ത മുറിയിൽ കോളേജ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു ആചാര്യ കോളേജിലെ അവസാന വർഷ ബിബിഎം വിദ്യാർഥിനി ദേവിശ്രീയാണ്(21) മരിച്ചത്. 

    ദേവിശ്രീയെ ശ്വസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഒപ്പം താമസിച്ചിരുന്ന പ്രേം വർധൻ എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്നും ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. 

    കഴിഞ്ഞ ദിവസം രാത്രിയാണ് ഇവർ വാടക മുറിയിലെത്തിയത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം മുറി പുറത്ത് നിന്ന് പൂട്ടി പ്രേംവർധൻ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായും ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.