വിവാഹം നടന്നിട്ട് രണ്ട് മാസം; ഗുജറാത്തിൽ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
ഗുജറാത്തിൽ നവവധുവിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. മാരിടൈം ബോർഡ് ഉദ്യോഗസ്ഥനായ യഷ് രാജ് സിംഗ് ഗോഹിലാണ് ഭാര്യ രാജേശ്വരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ദമ്പതിമാർ താമസിക്കുന്ന അഹമ്മദാബാദിലെ അപ്പാർട്ട്‌മെന്റിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം
ഇരുവരും വിവാഹിതരായിട്ട് രണ്ട് മാസം മാത്രമേ ആയിട്ടുള്ളു. വാക്കുതർക്കത്തിന് പിന്നാലെയാണ് കൊലപാതകം. ദമ്പതിമാർ തമ്മിൽ തർക്കമുണ്ടാകുകയും ഇതിനിടയിൽ യഷ് രാജ് സിംഗ് തന്റെ റിവോൾവർ ഉപയോഗിച്ച് രാജേശ്വരിക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു
തൊട്ടുപിന്നാലെ യഷ് രാജ് 108 എമർജൻസി സർവീസിലേക്ക് വിളിച്ചു. എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. യുവതിയുമായി ആംബുലൻസ് പുറപ്പെട്ടതിന് പിന്നാലെ മുറിയിൽ കയറിയ യഷ് രാജ് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു











