ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി സാബു എം ജേക്കബ് കൂടിക്കാഴ്ച നടത്തുന്നു

കിറ്റ്ക്സ് എംഡി സാബു എം ജേക്കബ് മേധാവിയായുള്ള ട്വന്റി ട്വന്റി എൻഡിഎയിൽ ചേരുമെന്ന് വിവരം. സാബു എം ജേക്കബ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. നാളെ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്താനിരിക്കെയാണ് നിർണായക നീക്കം
കൊച്ചിയിൽ വെച്ചാണ് രാജീവ് ചന്ദ്രശേഖറും ട്വന്റി ട്വന്റി മേധാവി സാബുവും കൂടിക്കാഴ്ച നടത്തിയത്. കിറ്റക്സ് പ്രവർത്തിക്കുന്ന കിഴക്കമ്പലം ആസ്ഥാനമായുള്ള പാർട്ടിയാണ് ട്വന്റി ട്വന്റി. എൻഡിഎ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് കരുതുന്നത്
നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നീക്കത്തിലാണ് ബിജെപി. ട്വന്റി ട്വന്റി മുന്നണിയിലെത്തുന്നത് എറണാകുളം ജില്ലയിൽ ഗുണം ചെയ്യുമെന്നാണ് ബിജെപി കരുതുന്നത്.

Leave a Reply