Category: Novel

  • തണൽ തേടി: ഭാഗം 39

    തണൽ തേടി: ഭാഗം 39

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അവൾ പെട്ടെന്ന് അവന്റെ മുഖത്തേക്ക് നോക്കി. തന്റെ മുഖത്ത് തന്നെയാണ് അവന്റെയും നോട്ടം. ഒരു കാവി കൈലി ഉടുത്തു പുറത്തൂടെ തോർത്തു തോളിൽ വിരിച്ചാണ് നിൽപ്പ്. നെഞ്ചിലെ രോമകാടുകളിൽ തെല്ല് ഈർപ്പം ബാക്കിയുണ്ട്. രോമരാജികൾ നിറഞ്ഞ വെളുത്ത ശരീരം, ആ നെഞ്ചിൽ ചേർന്നാണ് തന്റെ നിൽപ്പ്. ഒരു നിമിഷം ഇരു മിഴികളും പരസ്പരം കോർത്തു ബാലൻസ് കിട്ടുവാൻ വേണ്ടി അവളും പെട്ടെന്ന് അവന്റെ തോളിൽ ഒന്ന് പിടിച്ചിരുന്നു. അവന്റെ നിശ്വാസം അവളുടെ മുഖത്തേക്ക് പതിച്ചു ” സെബാനെ…. അവനെ വിളിച്ചുകൊണ്ട് മുറിയിലേക്ക് വന്ന സണ്ണി ഈ രംഗം കണ്ടുകൊണ്ട് ഒന്നു കിളി പാറി നിന്നുവെങ്കിലും പെട്ടെന്ന് അയാൾ അവിടെ നിന്നും തിരിഞ്ഞു നടന്നുകൊണ്ട് പറഞ്ഞു.. ഡാ നിന്നെ അവിടെ എല്ലാവരും തിരക്കുന്നു പെട്ടെന്ന് ഒന്ന് വരണേ… അയാളെ കണ്ടപ്പോൾ തന്നെ രണ്ടുപേരും അകന്നു മാറിയിരുന്നു. ഞാൻ…. ഇത്…. തേച്ചത് വയ്ക്കാൻ വേണ്ടി വന്നതാ.. അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു. അവന് ചിരി വന്നു പോയിരുന്നു. അവൾക്ക് തന്നെ നോക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് അവനു തോന്നി.. ഇതൊക്കെ സിനി ചെയ്യൂമായിരുന്നില്ലേ.? അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. “സിനിക്കും പോകണ്ടേ..? ഞാൻ അതുകൊണ്ട് അവളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി. അവൾ പറഞ്ഞപ്പോൾ അവൻ ഒന്ന് ചിരിച്ചു കാണിച്ചിരുന്നു. എങ്കിൽ പിന്നെ താൻ റെഡി ആയിക്കോ ഞങ്ങൾ പോകുന്ന കൂട്ടത്തിൽ തന്നെ, തന്നെ ഞാൻ ശിവണ്ണന്റെ വീട്ടിലേക്ക് ഇറക്കാം. അവൾ തലയാട്ടി, മുറിക്ക് പുറത്തേക്ക് കടന്നിരുന്നു. രണ്ടുപേരുടെയും ചൊടിയിൽ ഒരു പുഞ്ചിരി ആ നിമിഷം ബാക്കിയായിരുന്നു.. പുറത്തേക്കിറങ്ങി വന്ന സെബാസ്റ്റ്യനേ നോക്കി അവിടെ സണ്ണി നിൽപ്പുണ്ടായിരുന്നു. എടാ വീട് ആണെന്നുള്ള ബോധമെങ്കിലും നിനക്ക് ഉണ്ടോ.? ഒരു പെങ്കൊച്ച് ഉള്ള വീടാ, കല്യാണം കഴിയുന്നതുവരെയെങ്കിലും ആവശ്യമില്ലാത്ത പരിപാടികളൊക്കെ മാറ്റി വെച്ചേക്കണം… ഒരു ശാസന പോലെ അയാൾ പറഞ്ഞപ്പോൾ കാര്യം മനസ്സിലാവാതെ അവൻ അയാളുടെ മുഖത്തേക്ക് നോക്കി. എന്റെ പൊന്ന് സണ്ണി ചാച്ച നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നുമില്ല ഓ പിന്നെ, നീ പിന്നെ അവളെ കെട്ടിപ്പിടിച്ചുകൊണ്ട് അവിടെ കുമ്പസാരിക്കുവാരുന്നു… അയാൾ അതും പറഞ്ഞ് പുറത്തേക്ക് പോയപ്പോൾ അറിയാതെ സെബാസ്റ്റ്യൻ ചിരിച്ചു പോയിരുന്നു… എല്ലാവരും റെഡി ആകുന്ന തിരക്കിലാണ് അതിനിടയിൽ പെട്ടെന്നൊന്ന് കുളിച്ചെന്ന് വരുത്തി ലക്ഷ്മി കയ്യിൽ കിട്ടിയ ചുരിദാറും എടുത്താണ് റെഡിയായിരുന്നത്. പുറത്തേക്കിറങ്ങണോ വേണ്ടയോ എന്ന് അറിയാത്ത നിന്നപ്പോഴാണ് പെട്ടെന്ന് വാതിൽക്കൽ സിമിയെ കണ്ടത്. താൻ വന്നതിന് ശേഷം ഇതുവരെയും ഈ മുറിക്ക് പുറത്ത് തന്നെ കണ്ട് ഒന്ന് നോക്കിയിട്ട് പോലുമില്ല. സിനിയെ തിരക്കി വന്നതായിരിക്കും എന്ന് കരുതി അവൾ പെട്ടെന്ന് എഴുന്നേറ്റു.. സിനി പുറത്തേക്ക് പോയി സിമിയോടായി അവൾ പറഞ്ഞു.. സിനി പുറത്തുണ്ട് ഞാന് അവളെ കണ്ടിട്ട വന്നത്… സിമിയുടെ ആ വാക്കിൽ നിന്നു തന്നെ കാണുവാനുള്ള വരവാണെന്ന് അവൾക്ക് മനസ്സിലായിരുന്നു.. എന്താണാവോ ഇനി തന്നെ കണ്ട് സംസാരിക്കാനുള്ളത്. ഒരു നിമിഷം അവൾക്ക് ഭയവും തോന്നി. തന്നോട് വഴക്കിടാനോ മറ്റോ ആണോ.? ഞാൻ പോവാ, ഇനി കല്യാണത്തിന്റെ സമയത്ത് വരാം…. അവൾ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ അവൾക്ക് അത്ഭുതം തോന്നിയിരുന്നു. ഇവിടെ വന്നിട്ട് ഇത് ആദ്യമായാണ് സിനി തന്നോടും മിണ്ടുന്നത്. മനസ്സിനുള്ളിൽ അതൊരു കുഞ്ഞു വേദനയായി ഉണ്ടായിരുന്നു. അവൾ ഏറെ സന്തോഷത്തോടെ ഒന്ന് പുഞ്ചിരിച്ചു. സിമി തലയാട്ടി കാണിച്ചു. സിനി മുറിക്ക് പുറത്തേക്ക് പോയപ്പോഴേക്കും സെബാസ്റ്റ്യൻ അവളെ തിരക്കി അവിടേക്ക് വരുന്നുണ്ടായിരുന്നു.. ചേട്ടായി രണ്ട് വണ്ടിക്കുള്ള ആളുണ്ടല്ലോ നമ്മൾ ഒരു വണ്ടിയല്ലേ പറഞ്ഞിട്ടുള്ളൂ. അപ്പുറത്തെ ശോഭ ചേച്ചി ലാലി ആന്റിയും ഒക്കെയുണ്ട്. എല്ലാവരും കൂടി ഒരു ഇന്നോവയിൽ പറ്റില്ല. സിമി അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.. അത് സാരമില്ലടി ഞാൻ അറേഞ്ച് ചെയ്തോളാം. നീ വണ്ടിയിലോട്ട് കയറിക്കോ… നീയും ചാച്ചനും സിനിയും അമ്മച്ചിയും ആനി ആന്റിയും കൂടി ഇന്നോവയിൽ കയറിക്കോ. സണ്ണി ചാച്ചൻ വണ്ടി ഓടിച്ചോളും പിന്നെ ഒരു വണ്ടി അത് ഞാൻ അറേഞ്ച് ചെയ്തിട്ടുണ്ട്. അത് ശിവണ്ണൻ ഓടിച്ചു വന്നോളും. സെബാസ്റ്റ്യൻ പറഞ്ഞപ്പോൾ സിമി ലക്ഷ്മിയേ ഒന്നുകൂടി ഒന്നു നോക്കി കണ്ണുകൾ കൊണ്ട് പോകുകയാണെന്ന് പറഞ്ഞു പുറത്തേക്ക് നടന്നിരുന്നു. കുഞ്ഞിനെ ഒന്ന് കാണണം എന്നുള്ള ആഗ്രഹം ലക്ഷ്മിക്ക് ഉണ്ടായിരുന്നു ഇവിടെ വന്നപ്പോൾ മുതൽ കരഞ്ഞും ശബ്ദമുണ്ടാക്കിയും അവൾ വല്ലാതെ തന്നെ ആകർഷിച്ചിട്ടുണ്ട് ഒന്ന് എടുക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിലും അത് ആരോടും പറഞ്ഞില്ല. സെബാസ്റ്റ്യൻ ഇതിനോടകം നന്നായി വിയർത്തു കുളിച്ചിട്ടുണ്ടെന്ന് ലക്ഷ്മി ശ്രദ്ധിച്ചു. കുറച്ചു മുൻപ് താൻ തേച്ച് കൊടുത്ത ഷർട്ട് ഒക്കെ വിയർത്ത് ഒഴുകി നനഞ്ഞു തുടങ്ങിയിട്ടുണ്ട്. ചെന്നിയിൽ നിന്നും വിയർപ്പ് ചെറുതായി ഒഴുകി വരുന്നുണ്ട്. കഴിച്ചായിരുന്നോ….? അവൻ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. ഇല്ല…. തിരക്കായിരുന്നു അടുത്തുള്ള വീട്ടിൽ നിന്നൊക്കെ ആൾക്കാർ വന്നില്ലേ, അതാ ഞാനിങ്ങ് മാറിയിരുന്നത്. അമ്മയ്ക്ക് അതിനി ഒരു ബുദ്ധിമുട്ട് ആയാലോ.. അങ്ങനെയൊന്നും വിചാരിക്കേണ്ട.. സെബാനെ പുറത്തുനിന്ന് ആരോ വിളിച്ചപ്പോൾ ഇപ്പോൾ വരാമെന്ന് പറഞ്ഞ് അവൻ പുറത്തേക്ക് പോയിരുന്നു . പുറത്തേക്ക് പോയവൻ കുറെ സമയം കഴിഞ്ഞിട്ടും വരാതായപ്പോൾ എന്തോ തിരക്കിൽ പെട്ടു എന്ന് അവൾക്ക് തോന്നിയിരുന്നു. പരസ്പരം സ്നേഹമുള്ള ബന്ധുക്കൾ.. ഇങ്ങനെയുള്ള ആളുകളെ താൻ അധികം കണ്ടിട്ടില്ലെന്ന് ലക്ഷ്മി ഓർത്തു. തന്റെ വീട്ടിൽ ബന്ധുക്കൾ തമ്മിൽ വലിയ അടുപ്പം ഒന്നുമില്ല. ചെറിയമ്മയ്ക്ക് വീട്ടിൽ ആരും വരുന്നത് പോലും ഇഷ്ടമല്ല. ഇവിടെ അമ്മയും ആനി ആന്റിയും തമ്മിൽ എന്തൊരു സ്നേഹമാണ്. നാത്തൂന്മാർ തമ്മിൽ ഇത്രയും സ്നേഹമുണ്ടെന്ന് മനസ്സിലാക്കുന്നത് തന്നെ ഇവിടെ വന്നതിനു ശേഷം ആണ്. പപ്പയുടെ പെങ്ങളും ചെറിയമ്മയും കണ്ടാൽ തന്നെ പിണക്കമാണ്. എപ്പോൾ നോക്കിയാലും അവരുടെ കുറ്റം അച്ഛനോട് പറയാൻ മാത്രമാണ് ചെറിയമ്മയ്ക്ക് താൽപര്യം. ഇങ്ങനെയൊരു സാഹചര്യം തനിക്ക് ഉണ്ടായില്ലല്ലോ എന്ന് അവൾ ആ നിമിഷം ആലോചിക്കുകയായിരുന്നു.. കുറച്ച് സമയങ്ങൾക്ക് ശേഷമാണ് റൂമിന്റെ മുൻപിൽ ഒരു തലവട്ടം കണ്ടത്. നോക്കിയപ്പോൾ സെബാസ്റ്റ്യൻ ആണ്. കയ്യിൽ ഒരു പേപ്പർ പ്ലേറ്റും അതിനുമുകളിൽ എന്തോ പൊതിഞ്ഞു വെച്ച മറ്റൊരു പേപ്പർ പ്ലേറ്റും അതിന്റെ പുറത്തോരു പേപ്പർ ഗ്ലാസും ഉണ്ട്.. താൻ കഴിച്ചോ? പുറത്തോട്ട് വരാൻ വയ്യെങ്കിൽ ഇവിടെ ഇരുന്ന് കഴിച്ചൊ അവളുടെ കൈയ്യിലേക്ക് അത് നീട്ടി അവൻ പറഞ്ഞു തനിക്കുള്ള ഭക്ഷണവുമായി ആണ് അവൻ വന്നതെന്ന് അറിഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നിയിരുന്നു. ഈ തിരക്കിനിടയിലും തന്നെക്കുറിച്ച് അവൻ ചിന്തിക്കുന്നുണ്ടല്ലോ തനിക്ക് അവൻ പ്രാധാന്യം നൽകുന്നുണ്ടല്ലോ ആ ഒരു ചിന്ത അവളെ വല്ലാത്ത ആനന്ദത്തിൽ തന്നെയാണ് കൊണ്ടുചെന്ന് എത്തിച്ചത്. എനിക്കാണോ…? വിശ്വസിക്കാൻ കഴിയാതെ അവൾ ചോദിച്ചു. പിന്നല്ലാതെ… ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ..? അവൻ പറഞ്ഞു കുറച്ച് തിരക്ക് ഉണ്ട് ഞാനിപ്പോ വരാം.. അതേ… പോകാൻ തുടങ്ങിയവയെ അവൾ വിളിച്ചു കഴിച്ചോ..? അല്പം മടിയോടെയെങ്കിലും അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു.. ഇല്ല എല്ലാവരും കഴിക്കട്ടെ ഇറങ്ങുന്നതിനു മുൻപ് കഴിച്ചോളാം… അവളുടെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരിയോടെ അവന് മറുപടി പറഞ്ഞത്. അവളത് തിരക്കിയതിന്റെ സന്തോഷം അവന്റെ മനസ്സിലും ഉണ്ടായിരുന്നു. താൻ ഇവിടെ ഇരുന്ന് സമാധാനത്തോടെ കഴിക്ക്. തൽക്കാലം ഇങ്ങോട്ട് അധികമാരും വരില്ല. അതും പറഞ്ഞു അവൻ പുറത്തേക്കിറങ്ങിയിരുന്നു. ആന്റണി ആണെങ്കിൽ കൊച്ചുമകളെ കയ്യിൽ വച്ചുകൊണ്ടിരിക്കുകയാണ്. ആ കാഴ്ച കണ്ട സാലിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. ആരാടാ ഇങ്ങേർക്ക് രാവിലെ തന്നെ കുടിക്കാൻ മേടിച്ചു കൊടുത്തത്.? സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ സാലി ചോദിച്ചു. സെബാസ്റ്റ്യൻ സൂക്ഷിച്ച് അപ്പച്ചനെ ഒന്ന് നോക്കിയപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല എന്ന രീതിയിൽ അയാൾ അവനെ നോക്കി. ചാച്ചന് കുടിക്കാൻ ആണോ വകുപ്പില്ലാത്തത്.? ഇപ്പൊ എന്തുണ്ടായി.? അവൻ സാലിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. കൊച്ചിനെ എടുത്ത് കരയുന്നു ചിരിക്കുന്നു ഇവിടെ വരുന്നവർക്ക് ഒക്കെ മനസ്സിലായി കുടിച്ചിട്ട് ഇരിക്കുവാന്ന്, എന്തൊക്കെ കോപ്രായങ്ങൾ ആണ്, കരഞ്ഞിട്ടുപോലും ആ കൊച്ചിനെ സിമിയുടെ കയ്യിൽ കൊടുക്കാതെ വച്ചോണ്ടിരിക്കുവാ സാലി പറഞ്ഞു എന്ന് പറഞ്ഞാൽ ചാച്ചൻ കുടിക്കുന്ന കാര്യം ഇവിടെ ആർക്കും അറിയില്ലല്ലോ. അമ്മച്ചി ചുമ്മാ രാവിലെ പിടുത്തത്തിന് നിൽക്കാതെ വേറെ വല്ല കാര്യവും നോക്കിക്കേ.. സെബാസ്റ്റ്യൻ അവരെയും വഴക്കു പറഞ്ഞ് പുറത്തേക്ക് നടന്നിരുന്നു. അതിനിടയിൽ ആന്റണിയുടെ കയ്യിലിരുന്ന കുഞ്ഞി പെണ്ണിനെ അവൻ ഒന്ന് കയ്യിലെടുത്തു.. രണ്ടുമൂന്നു ദിവസമായി കുഞ്ഞിനെ കയ്യിൽ എടുത്തിട്ടില്ല. ലക്ഷ്മി വന്നതിനു ശേഷം സിമിയ്ക്ക് എന്തോ പിണക്കം പോലെയാണ്. അങ്ങോട്ട് ചെന്ന് കുഞ്ഞിനെ വാങ്ങാനും ഒരു പേടി. പൊതുവേ കുഞ്ഞിനെ കൈയിലെടുത്ത് ശീലം ഒന്നുമില്ല. സാധാരണ രാവിലെ ഉണർന്നു വരുമ്പോഴേക്കും അവൾ മടിയിൽ കൊണ്ടുവന്നിരുത്തി തരും. അതാണ് പതിവ്. അങ്ങനെയായിരുന്നു കൊഞ്ചിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിൽ കുഞ്ഞൊന്നു കരഞ്ഞാൽ അപ്പോൾ അവളെ വിളിക്കും. അവൾ ഉടനെ കൊണ്ടുപോകും. കുഞ്ഞിനെ കയ്യിലെടുക്കാൻ ഒന്നും വശമില്ല ഇപ്പോൾ രണ്ടും കൽപ്പിച്ച് എടുത്തതാണ്.. അവളീ വീട്ടിൽ നിന്ന് പോകുന്നതിൽ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് താൻ ആണ്. പക്ഷേ പുറത്തു പറയുന്നില്ല. ജനിച്ച് കൈയിൽ കിട്ടിയ സമയം മുതൽ ഉമ്മകൾ കൊണ്ട് അവന്റെ മൂടുകയാണ്. കവിളിൽ ഉമ്മ വച്ച് കവിൾ ചാടുമെടാ എന്ന് അമ്മച്ചി എപ്പോഴൊക്കെ പറഞ്ഞുവെങ്കിലും അതൊന്നും ഗൗനിക്കാതെയാണ് അവൻ കുഞ്ഞിനെ നോക്കുന്നത്. അല്ലെങ്കിലും പെങ്ങളുടെ കുഞ്ഞ് എന്ന് പറഞ്ഞാൽ അത് അമ്മാച്ചൻമാർക്ക് ഒരു പ്രത്യേക അനുഭവം ആണല്ലോ . എടാ സെബാനെ നിന്റെ പെണ്ണന്തേ..? കണ്ടില്ലല്ലോ. ലാലി ചോദിച്ചപ്പോൾ അവന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി നിറഞ്ഞു… “നിന്റെ പെണ്ണ്…. ” ആ വാക്ക് അവന്റെ മനസ്സിൽ നിറഞ്ഞുനിന്നു. ഒപ്പം അവളുടെ മുഖവും   പറഞ്ഞതുപോലെ ആ കൊച്ചെന്ത്യെ.? ഞാൻ ഇതിനിടയിൽ അതിന്റെ കാര്യ വിട്ടുപോയി… സാലി അപ്പോഴാണ് അത് ഓർത്തത് പോലെ സെബാസ്റ്റ്യൻ മുഖത്തേക്ക് നോക്കിയത്.. അവൾ അകത്ത് ഇരന്നു കഴിക്കുന്നുണ്ട് ഇപ്പൊ അങ്ങോട്ട് പോണ്ട… അവൻ പതുക്കെ അമ്മച്ചിക്ക് മാത്രം കേൾക്കാവുന്ന രീതിയിൽ പറഞ്ഞു.. അതെ എന്താണെന്ന് അർത്ഥത്തിൽ അവർ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി എല്ലാവരും വന്നിരിക്കുന്നത് കൊണ്ട് പുറത്തെങ്ങാനും വന്ന അമ്മച്ചി വല്ലതും പറയുമോ എന്നുള്ള ടെൻഷനിലാ അതുകൊണ്ട് പറഞ്ഞതാ.. അവരുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതുകൊണ്ട് പതുക്കെ അവൻ പറഞ്ഞു. സെബാനേ…. പുറത്തുനിന്ന് ശിവൻ വിളിച്ചപ്പോഴേക്കും അവൻ അവിടേക്ക് പോയിരുന്നു.. തന്റെ ചോദ്യത്തിന് മറുപടി കിട്ടാത്തതിന്റെ നീരസം ലാലിയുടെ മുഖത്ത് ഉണ്ടായിരുന്നു… എന്നതാ ആ പെണ്ണിനെ കുറിച്ച് ചോദിച്ചപ്പോൾ അമ്മയും മോനും കൂടെ ഒരു സ്വകാര്യം.. പെണ്ണ് ഇട്ടിട്ടു പോയോ..? അല്പം പരിഹാസത്തോട ലാലി ചോദിച്ചപ്പോൾ അത് അത്ര ഇഷ്ടപ്പെട്ടില്ല സാലിയ്ക്ക്… അതെന്താ ലാലി അങ്ങനെ ഒരു വർത്തമാനം, എന്റെ ചെറുക്കൻ അത്രയ്ക്ക് മോശക്കാരൻ ആണോ അവന്റെ പെണ്ണ് അവനേ ഇട്ടിട്ടു പോകാനും മാത്രം.. അയ്യോ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല സാലി ഇന്നത്തെ കാലത്തെ പെമ്പിള്ളാർ അല്ലേ ആദ്യത്തെ പൂതി തീരുമ്പോൾ ഇറങ്ങി പോകുന്നതല്ലേ കല്യാണം കഴിഞ്ഞത് പോകുന്നു പിന്നെയാ വിളിച്ചോണ്ട് വന്നത്… ലാലി അൽപം പരിഹാസത്തിൽ പറഞ്ഞപ്പോൾ സാലി അവരെയൊന്നു കൂർപ്പിച്ചു നോക്കി…. ഇതങ്ങനെ ഇറങ്ങി പോകുന്ന പെൺകൊച്ച് ഒന്നുമല്ല… ലക്ഷ്മിയേയും മറ്റുള്ളവർ കളിയാക്കിയത് അത്ര ഇഷ്ടപ്പെട്ടില്ല സാലിയ്ക്ക് മരുമോളെ പറഞ്ഞപ്പോൾ സാലിയ്ക്ക് പിടിച്ചില്ല.. ശോഭ അത് ഏറ്റുപിടിച്ചു. പിന്നല്ലാതെ എന്തൊക്കെ പറഞ്ഞാലും എന്റെ ചെറുക്കൻ ഇഷ്ടപ്പെട്ടു കൊണ്ടുവന്നതല്ലേ അപ്പോൾ എന്റെ സിനിയെയും സിമിയെയും പോലെ തന്നെയാണ്, സാലി പറഞ്ഞു അല്ല ആ കൊച്ചിനെ ഇവിടെ ഇങ്ങനെ നിർത്തുവാണോ.? അവരുടെ കല്യാണം ഒന്നും നടത്തി കൊടുക്കുന്നില്ലേ.? ശോഭ ചോദിച്ചു അടുത്ത മാസത്തേക്ക് എന്താണെങ്കിലും കല്യാണം ഉണ്ടാവും. അതിന്റെ കാര്യങ്ങളൊക്കെ പള്ളിയിൽ പറഞ്ഞു വെച്ചിരിക്കുകയാ. ഇവളെ ഒന്ന് കൊണ്ടുവിടട്ടെ എന്നോർത്തിട്ട് കൂടിയ…. വലിയ വീട്ടിലെ പെങ്കൊച്ച് ആണെന്നൊക്കെ ആണല്ലോ സാലി കേട്ടത്, സത്യമാണോ ലാലി ചോദിച്ചു … കയ്യിലും കഴുത്തിലും ഒക്കെ വല്ലതും ഉണ്ടോ.? അല്പം ശബ്ദം താഴ്ത്തി രഹസ്യം പോലെയാണ് ലാലി അത് ചോദിച്ചത്. ഓ ഞാൻ നോക്കിയില്ല. സെബാസ്റ്റ്യൻ പണ്ടേ പറയാറുണ്ട് കല്യാണം കഴിക്കുമ്പോൾ സ്ത്രീധനം മേടിക്കത്തില്ലെന്ന്. സിമിയുടെ കല്യാണത്തിന് കഷ്ടപ്പെട്ടത് എന്റെ കുഞ്ഞാ അതുകൊണ്ട് ഞങ്ങൾ അങ്ങനെയൊന്നും നോക്കിയിട്ടില്ല. അങ്ങനെ ആയിരുന്നെങ്കിൽ അവൻ വിളിച്ചോണ്ട് വന്നപ്പോൾ തന്നെ ഞാന് ഒരു പ്രശ്നവും ഇല്ലാതെ അകത്തേക്ക് കയറ്റുമോ.? ചേച്ചിയെ….. ആനി വിളിച്ചപ്പോൾ സാലി അകത്തേക്ക് പോയപ്പോൾ ശോഭയും ലാലിയും പരസ്പരം നോക്കി ചിരിച്ചു ഒരു പ്രശ്നവുമില്ലാതെ വീട്ടിലേക്ക് കയറ്റിയത്രെ ഞാൻ ഈ വിവരം വിളിച്ച് പറഞ്ഞപ്പോൾ ഈ പഞ്ചായത്ത് മൊത്തം അറിയിച്ചത് ഇവരാ, കരഞ്ഞു കൂവി എന്താരുന്നു. ആ പെണ്ണിനെ വിളിച്ചുകൊണ്ടുവന്ന കെട്ടി തൂങ്ങി ചാകുമെന്ന് ആ ചെറുക്കനോട് പറഞ്ഞവര. ഒരു പ്രശ്നവുമില്ലാതെ വീട്ടിലേക്ക് കയറ്റിയെന്ന് ശോഭ പറഞ്ഞു പിന്നല്ലേ ആ ചെറുക്കനും പെണ്ണും കൂടെ വന്ന് എത്രനേരം വെളിയിൽ നിന്നു. അവസാനം അവന്റെ മുതലാളിയും ആ കൂട്ടുകാരൻ ചെറുക്കനും കൂടി പറഞ്ഞ ഒരു വിധത്തിൽ അകത്തേക്ക് കയറ്റിയത്. നോക്കണേ നമ്മുടെ മുഖത്ത് നോക്കി നുണ പറയുന്നത്. ലാലിയും ശോഭയും പരസ്പരം പറഞ്ഞു ചിരിച്ചു . വണ്ടി വന്നതും എല്ലാവരും വണ്ടിയിലേക്ക് കയറിയിരുന്നു. കാറിലേക്ക് സെബാസ്റ്റ്യൻ കയറാത്തപ്പോൾ സംശയത്തോടെ സാലി അവനെ നോക്കി…. ഞാൻ പുറകെ ബൈക്കിന് വന്നോളാം അവളെ ശിവണ്ണന്റെ വീട്ടിൽ ആക്കണ്ടേ.?സാലിയുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ അവർ തലയാട്ടി. അധികം താമസിക്കാതെ വന്നേക്കണം മകന് അവർ നിർദേശം കൊടുത്തു. അവൻ അതിന് മറുപടിയൊന്നും പറയാതെ അകത്തേക്ക് പോയിരുന്നു. പോകുന്നതിനുമുമ്പ് ലക്ഷ്മിയോട് ആനിയും ആന്റണിയും സിനിയും യാത്രയൊക്കെ പറഞ്ഞാണ് പോയത്. സാലി ഒന്ന് നോക്കുക മാത്രം ചെയ്തു. കാറിൽ കയറിയിരുന്ന കുഞ്ഞി പെണ്ണിന്റെ കാലിൽ ഒരു മുത്തം കൊടുത്തിരുന്നു സെബാൻ. രണ്ടു വണ്ടിയും പോയതിനുശേഷം അവൻ അകത്തേക്ക് കയറി ലക്ഷ്മി അപ്പോൾ പോകാൻ തയ്യാറായി നിൽക്കുകയാണ് … ഇറങ്ങിയാലോ ..? അവൻ ചോദിച്ചു കഴിച്ചില്ലല്ലോ … അവനെ അവൾ ഓർമ്മിപ്പിച്ചു…. ഇനിയിപ്പോ വേണ്ട, വിശപ്പ് അങ്ങ് കെട്ടു അവൻ പറഞ്ഞു… ഒരുപാട് നേരം അവിടെ നിൽക്കേണ്ടതല്ലേ.? രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലല്ലോ. ചായ പോലും കുടിക്കാതെ അല്ലേ പള്ളിയിൽ പോയത്.? അവൾ ചോദിച്ചു തന്റെ ഈ കാര്യങ്ങളൊക്കെ അവൾ ശ്രദ്ധിച്ചിരുന്നു എന്നത് അവനിൽ ഒരു വലിയ പുതുമ തന്നെ നിറച്ചിരുന്നു…. അവൾ പെട്ടെന്ന് അടുക്കളയിലേക്ക് പോയി രണ്ട് അപ്പവും അല്പം കറിയും പ്ലേറ്റിൽ എടുത്തു കൊണ്ട് അവന് നേരെ വന്നു… അവൻ നിന്നുകൊണ്ടാണ് അത് കഴിച്ചത്. ഭക്ഷണം കഴിക്കുമ്പോഴും അവന്റെ മുഖത്തേക്ക് തന്നെയായിരുന്നു അവളുടെ നോട്ടം. കുടുംബത്തിനുവേണ്ടി മാത്രം ജീവിക്കുന്ന ഒരുവനാണ് അവൻ എന്ന് ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവൾക്ക് തോന്നിയിരുന്നു. എന്തെങ്കിലും വേണോ..? അവൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൾ ചോദിക്കുന്നുണ്ടായിരുന്നു. അവൻ വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി.. പെട്ടെന്ന് ഭക്ഷണം കഴിച്ച പ്ലേറ്റ് മേശപ്പുറത്ത് വച്ച് അവൻ കൈകഴുകി.. ആ നേരം കൊണ്ട് അവള് പ്ലേറ്റെടുത്ത് അടുക്കളയിൽ കൊണ്ടുപോയി കഴുകി വെച്ചു. അടുക്കളയിൽ നിന്ന് തിരികെ നടന്നപ്പോൾ വെള്ളമെടുക്കാനായി അകത്തേക്ക് വന്ന സെബാസ്റ്റ്യന്റെ നെറ്റിയിൽ തട്ടി വീണ്ടും അവള്, നെറ്റികൾ പരസ്പരം കൂട്ടിയിടിച്ചു ആഹ്ഹ് … വേദന കൊണ്ട് അവൾ അറിയാതെ വിളിച്ചു പോയിരുന്നു… സെബാസ്റ്റ്യനും വേദന എടുത്തിരുന്നു… എന്നാ പറ്റി..? അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.. തനിക്കൊരു ശ്രദ്ധയില്ലല്ലോ.. പുറകിന്ന് ഒരാൾ വരുന്നുണ്ടോ ഇല്ലയോ എന്നറിയാതെ അങ്ങ് ഓടിയേക്കുവാണോ.?? അവളെ വഴക്ക് പറഞ്ഞുകൊണ്ട് അവൻ അവളുടെ നെറ്റി തിരുമ്മിയപ്പോൾ ഒരു നിമിഷം അവൾ വല്ലാതെയായി. ആ വേദനയിലും കണ്ണുകൾ തുറന്നു അവൾ അവന്റെ മുഖത്തേക്ക് നോക്കി. കുറച്ചു മുൻപ് കൈയും വായും കഴുകിയതിന്റെ പ്രതീകമായി അവന്റെ മീശയിലും താടിതുമ്പിലും ജല തുള്ളികൾ ചെറിയൊരു തിളക്കം സൃഷ്ടിച്ചു നിൽപ്പുണ്ട്. അവളുടെ നോട്ടം എപ്പോഴോ അവന്റെ കണ്ണിലുടക്കി കണ്ണിമ ചിമ്മാതെ തന്നെ നോക്കി നിൽക്കുന്ന പെണ്ണിനെ കണ്ടപ്പോൾ അവനും വല്ലാതെ ആയി പോയിരുന്നു.. വേദന മാറിയോ..? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ അവൾ അതെന്ന അർത്ഥത്തിൽ തലയാട്ടിരുന്നു.. ഞാൻ കുറച്ച് വെള്ളം കുടിച്ചിട്ട് വരാം.. അവളോട് അത്രയും പറഞ്ഞു അവൻ ഫ്രിഡ്ജിന് അരികിലേക്ക് നടന്നപ്പോൾ, അധികസമയം അവിടെ നിൽക്കാതെ അവളും പുറത്തേക്ക് കടന്നിരുന്നു.. അവനോടൊപ്പം പുറത്തേക്കിറങ്ങുമ്പോൾ അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.. ശ്രദ്ധിച്ചു നടക്കു അവിടെ ഒരു പടിയുണ്ട്.. അവന്റെ മറുപടിയിൽ അവൾ അറിയാതെ ചിരിച്ചു പോയിരുന്നു.. കതക് പൂട്ടി താക്കോല് ചവിട്ടിയുടെ താഴേക്ക് വച്ച് അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. പിന്നിലേക്ക് കയറി ഇരുന്നവൾ… വണ്ടി വിട്ടു തുടങ്ങിയപ്പോൾ വലിയ പ്രശ്നങ്ങൾ ഒന്നും തോന്നിയില്ലെങ്കിലും റോഡിൽ നിന്നും ചെറിയൊരു പോക്കറ്റ് റോഡിലേക്ക് കയറിയപ്പോൾ അവൾക്ക് വല്ലാത്ത ഭയം തോന്നി. അവന് കുറച്ച് അധികം സ്പീഡ് ഉണ്ട്. റോഡ് ആണെങ്കിൽ അത്ര നല്ലതുമല്ല. വണ്ടിയുടെ ഹാൻഡിൽ പിടിച്ചാണ് താൻ ഇരിക്കുന്നത്. അവന്റെ തോളിൽ കൈ വയ്ക്കാൻ അവൾക്കു മടി തോന്നി.. മുന്നോട്ടുപോകുന്തോറും അവന്റെ വേഗതയും റോഡിന്റെ അവസ്ഥയും മോശമായി തുടങ്ങി… വണ്ടിയിൽ നിന്നും ഊർന്നു പോകുന്നത് പോലെ അവൾക്ക് തോന്നി.. വേഗം കുറയ്ക്കാൻ അവനോട് പറയാനും അവൾക്കു മടി തോന്നി… ഒരു വലിയ ഹമ്പ് ചാടിയപ്പോഴേക്കും വീഴും എന്ന അവസ്ഥ വന്നതും അവൾ അവന്റെ വയറിലൂടെ അവനെ ചുറ്റിപ്പിടിച്ചു. മുൻപോട്ട് ആഞ്ഞതും അവളുടെ ചുണ്ടുകൾ അവന്റെ കഴുത്തിൽ ഒരു സ്പർശനം തീർത്തു കഴിഞ്ഞിരുന്നു. ആ നിമിഷം തന്നെ സെബാസ്റ്റ്യൻ വണ്ടി സഡൻ ബ്രേക്ക് ഇട്ട് നിർത്തി തിരിഞ്ഞവളെ നോക്കി….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • മംഗല്യ താലി: ഭാഗം 87

    മംഗല്യ താലി: ഭാഗം 87

    രചന: കാശിനാഥൻ

    എനിക്ക് എന്നും വലുത് എന്റെ മകൾ ആയിരുന്നു… എന്റെ പൊന്നുമോള്. രവീന്ദ്രൻ വാൽസല്യത്തോടെ അതിനേക്കാൾ ഉപരി ഒരുപാട് സ്നേഹത്തോടെ പറയുകയാണ്. അയാൾക്ക് മകളോടുള്ള ഇഷ്ടം എത്രത്തോളം ആണെന്നുള്ളത് വ്യക്തമാക്കുന്ന വിധത്തിലായിരുന്നു ഓരോ കാര്യങ്ങളും അയാൾ പറഞ്ഞത്.. ഹരി ഞാൻ ഇന്ന് കുറച്ചു ബിസിയാണ്. എനിക്ക് വേറെ കുറച്ചു പ്രോഗ്രാംസ് ഉണ്ട്. നമുക്ക് മടങ്ങാം. ഹമ്…. ഹരി തലകുലുക്കി. എന്നിട്ട് ഭദ്രേ നോക്കി. താൻ വരുന്നുണ്ടോ. ഹരിയേട്ടൻ പൊയ്ക്കോളൂ.. ടീച്ചറമ്മ ഇവിടെ ഒറ്റക്കല്ലേ ഉള്ളൂ.. ആഹ്….. അവളുടെ തോളിൽ ഒന്ന് തട്ടിയിട്ട് ഹരി മീര ടീച്ചറോട് യാത്ര ചോദിച്ചു. മോളെ അച്ഛൻ വൈകുന്നേരം വരാം. ഇന്ന് അത്രമേൽ അർജന്റ് ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ ഉണ്ട്. അതുകൊണ്ട് മാത്രമാണ് അച്ഛൻ പോകുന്നത് കേട്ടോ. ഭദ്രേ നോക്കി പറഞ്ഞിട്ട് രവീന്ദ്രൻ വെളിയിലേക്ക് പോയി. മീരയോടെ ഒരു വാക്കുപോലും മിണ്ടിയതുമില്ല.. യാത്രയിൽ ഉടനീളം ഹരിയും രവീന്ദ്രനും നിശബ്ദരായിരുന്നു. ഒരിക്കൽപോലും പ്രതീക്ഷിച്ചിരുന്നില്ല ഇവർ രണ്ടാളുമാണ് മാതാപിതാക്കൾ എന്നുള്ളത്.. പെട്ടെന്നത് അറിഞ്ഞതും ഹരി വലിയൊരു ഷോക്കിൽ ആയിപോയി.. ആ സമയത്ത് രവീന്ദ്രന്റെ ഫോൺ ശബ്ദിച്ചു. അയാൾ ആരോടോ കാണേണ്ട സമയവും സ്ഥലവും ഒക്കെ വിശദീകരിക്കുന്നുണ്ട്.. ഹരി അവന്റെ ഓഫീസിൽ ഇറങ്ങിയതും രവീന്ദ്രൻ ഒരു ഡ്രൈവറെ അറേഞ്ച് ചെയ്തു വണ്ടിയിൽ വീണ്ടും പോയി. Pinki Heaven എന്നൊരു റിസോർട്ടിലേക്ക് ആയിരുന്നു അയാളുടെ കാർ ചെന്നു നിന്നത്. അയാളെ കാണുവാനായി വന്ന വ്യക്തി അവിടെ നേരത്തെ എത്തിച്ചേർന്നിരുന്നു. ഹെലോ…. മാഡം. രവീന്ദ്രന്റെ ശബ്ദം കേട്ടതും അവർ തിരിഞ്ഞുനോക്കി.. ആഹ് രവീന്ദ്രൻ… ആ സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞു വന്നു. മഹാലക്ഷ്മി മാഡം കണ്ടിട്ട് കുറെ നാളുകൾ ആയല്ലോ… കുശലാന്വേഷണങ്ങൾ ഒക്കെ നടത്തികൊണ്ട് ഇരുവരും രണ്ട് കസേരകളിലായി നിലയുറപ്പിച്ചു.. അതിനുശേഷം ആണ് മഹാലക്ഷ്മി കാര്യത്തിലേക്ക് വന്നത്. തന്റെ കമ്പനി മഹാലക്ഷ്മി, വിൽക്കുവാൻ പോകുകയാണ്… രവീന്ദ്രനോട് അത് ഏറ്റെടുക്കണം എന്ന് പറയുവാനായിരുന്നു മഹാലക്ഷ്മി വന്നത്. പെട്ടെന്നത് കേട്ടതും അയാൾ ഞെട്ടി. വാട്ട് യു മീൻ മാഡം… ഇത്രയും ടേൺ ഓവർ ഉള്ള കമ്പനി വിൽക്കുകയോ…. എനിക്ക് വിശ്വസിക്കാൻ പോലും ആവുന്നില്ല… രവീന്ദ്രൻ മഹാലക്ഷ്മി നോക്കി ഉറക്കെ ചോദിച്ചു പോയി.. കുറച്ച് ഫിനാൻഷ്യൽ ട്രബിൾസ്.. പിന്നെ രവീന്ദ്രനും അറിയാമല്ലോ നമ്മളുടെ കമ്പനി ഇപ്പോൾ മാർക്കറ്റിൽ കുറച്ച് താഴെയാണ് എന്നുള്ളത്.. അതൊക്കെ സ്വാഭാവികമാണ് മാഡം. ഒരു കമ്പനി ആകുമ്പോൾ എന്നും ഒരേ രീതിയിൽ പോവില്ല. അപ്പ് and ഡൗൺ നമ്മൾ അംഗീകരിച്ചേ പറ്റൂ.. ഫെയ്സ് ചെയ്യേണ്ട കാര്യങ്ങൾ ഫേസ് ചെയ്ത് തന്നെ വേണം നമ്മൾ അതിജീവിച്ച് മുന്നോട്ടുപോകേണ്ടത്.. ഞാൻ അങ്ങനെയാണ് കേട്ടോ അതുകൊണ്ട് മാത്രം പറഞ്ഞു എന്നെ ഉള്ളൂ… ഓ വയ്യ രവീന്ദ്രൻ… കുറെ നാളുകൾ ആയില്ലേ ഈ ഓഫീസ് ജോലി ഇതൊക്കെയായിട്ട് നടക്കുന്നത് ഇനി എനിക്ക് കുറച്ച് റിലാക്സ് ആവണം. രവീന്ദ്രൻ അല്ലാതെ ആർക്കും എന്നെ ഇപ്പോൾB സഹായിക്കുവാൻ പറ്റില്ല. അതുകൊണ്ടാണ് ഞാൻ താങ്കളെ വന്നത് പോലും. താങ്കൾ നന്നായി ആലോചിച്ചു തീരുമാനം പറഞ്ഞാൽ മതി.. അത് പോസിറ്റീവ് ആണെന്ന് മാത്രം ഞാൻ വിശ്വസിച്ചോട്ടെ. പ്രതീക്ഷയോടെ മഹാലക്ഷ്മി രവീന്ദ്രനെ നോക്കി.. ഓക്കേ മാഡം… ഞാൻ അറിയിക്കാം…. വൈകുന്നേരത്തിനുള്ളിൽ.. ഓക്കേ.. ശരി. അയാളെ നോക്കി കൈകൂപ്പി കാണിച്ചുകൊണ്ട് മഹാലക്ഷ്മി ഇറങ്ങി. പലരെയും സമീപിച്ചുവെങ്കിലും ആർക്കും ഇപ്പോൾ ഇത്രയും ഹ്യൂജ് എമൗണ്ട് മുടക്കി കമ്പനി ടേക്ക് ഓവർ ചെയ്യാൻ യാതൊരു നിവൃത്തിയുമില്ലായിരുന്നു. ഒടുവിൽ മനസില്ലാമനസോടെയാണ് മഹാലക്ഷ്മി രവീന്ദ്രന്റെ അടുത്തേക്ക് വന്നത്.. മറ്റൊരു വഴിയും കാണാഞ്ഞത് കൊണ്ട്. അനിരുദ്ധൻ ഒരു കാരണവശാലും ഭാര്യയുടെ വീട്ടിൽ നിന്നും മടങ്ങിവരില്ലെന്ന് തീരുമാനം പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ആ സ്ഥിതിക്ക് ഓരോ ദിവസം ചെല്ലുന്തോറും കമ്പനി നഷ്ടത്തിലാകുന്നതിലും നല്ലത് ആർക്കെങ്കിലും വിൽക്കുന്നതാണ്… ടൗണിൽ ഒരു സൂപ്പർമാർക്കറ്റും ഒന്ന് രണ്ട് ഷോപ്പുകളും ഒക്കെ വേറെയുണ്ട്… ഐശ്വര്യയുടെ വീട്ടിൽ നിന്നും എപ്പോഴെങ്കിലും തിരിച്ചു വന്നാൽ പോലും അനിരുദ്ധൻ അത് കൈകാര്യം ചെയ്തോളും. അതിലുള്ള തടി മിടുക്കൊക്കെ മാത്രമേ അവനുള്ളു താനും…. എങ്ങനെയെങ്കിലും കമ്പനി ഏറ്റെടുക്കുവാൻ രവീന്ദ്രന് മനസ്സുണ്ടാകണേ എന്നൊരു പ്രാർത്ഥന മാത്രമേ ആ നിമിഷം മഹാലക്ഷ്മിക്ക് ഉണ്ടായിരുന്നുള്ളൂ. മാഡം…… ഡ്രൈവർ വിളിച്ചതും മഹാലക്ഷ്മി ഞെട്ടി. പുറത്തേക്ക് നോക്കിയപ്പോഴാണ് , സെൻമേരിസ് ഹോസ്പിറ്റലിന്റെ മുന്നിലായി തങ്ങൾ എത്തി എന്നുള്ളത് അവർക്ക് മനസ്സിലായത്.. ഡ്രൈവറോട് നേരത്തെ പറഞ്ഞിരുന്നു തനിയ്ക്കൊരു ചെക്കപ്പിനായി ഹോസ്പിറ്റലിലേക്ക് പോകേണ്ട കാര്യം.. അപ്പോയിൻമെന്റ് എടുത്ത ശേഷം ഡോക്ടർ ബീന തരകനെ കാണുവാനായി മഹാലക്ഷ്മി വെയിറ്റ് ചെയ്തു.. അവരുടെ ടോക്കൺ വിളിച്ചപ്പോൾ അകത്തേക്ക് കയറിച്ചെന്നു. എന്തുപറ്റി? എന്താണ് വിശേഷം? ഡോക്ടർ ബീന ചോദിച്ചതും മഹാലക്ഷ്മി അവരുടെ വലത് ബ്രസ്റ്റിലായി ഒരു തടിപ്പ് ഫീൽ ചെയ്യുന്നു എന്നു പറഞ്ഞു. ഒന്നു നോക്കട്ടെ… കയറിക്കിടക്കാമോ.. ഡോക്ടർ ചോദിച്ചതും മഹാലക്ഷ്മി ബഡ്ഡിലേക്ക് കയറി കിടന്നു. ഡോക്ടർ അവരുടെ രണ്ട് ബ്രസ്റ്റും എക്സാമിൻ ചെയ്തു. കൂടെ ആരെങ്കിലും ഉണ്ടോ..? ഡ്രൈവർ ആണുള്ളത്… മക്കൾ ആരെങ്കിലും… ഇല്ല…. ഉത്തരവാദിത്തപ്പെട്ട ആരെയെങ്കിലും കൂട്ടി ഒന്നു വരണം കെട്ടോ. എന്താ ഡോക്ടർ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ….? ബെഡിൽ നിന്നും എഴുന്നേറ്റ് കസേരയിലേക്ക് വന്നിരിക്കുകയാണ് മഹാലക്ഷ്മി. അങ്ങനെ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഇല്ല.. എങ്കിലും എന്തോ ഒരു ചെറിയ ഗ്രോത്ത് കാണുന്നുണ്ട്. നമുക്ക് ഒരു സ്കാനിങ് ഒക്കെ ചെയ്തു നോക്കാം.. പിന്നെ ബയോപ്സിക്കും ഒന്ന് അയക്കണം.. ഡോക്ടർ തന്റെ മുൻപിൽ ഇരിക്കുന്ന കമ്പ്യൂട്ടറിൽ എന്തൊക്കെയോ രേഖപ്പെടുത്തുന്നുണ്ട്. ഡോക്ടർ പറഞ്ഞ വാചകങ്ങൾ കേട്ടപ്പോൾ മഹാലക്ഷ്മിയുടെ നെഞ്ച് പൊട്ടിപ്പോകും പോലെയാണ് അവർക്ക് തോന്നിയത്……കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 41

    തണൽ തേടി: ഭാഗം 41

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അതും പറഞ്ഞു സന്ധ്യ ഫോൺ എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തു. ലക്ഷ്മി ഫോൺ വാങ്ങി എന്ത് സംസാരിക്കണം എന്നറിയാത്ത ഒരു അവസ്ഥയിൽ നിന്നു.. മറുപുറത്ത് അവന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു.. ഹലോ… അവൾ ഫോൺ കാതോട് ചേർത്ത് പറഞ്ഞു സന്ധ്യ അപ്പോഴേക്കും കലവും എടുത്തുകൊണ്ട് കിണറ്റിന്റെ കരയിലേക്ക് പോയിരുന്നു.. തങ്ങൾ സംസാരിക്കട്ടെ എന്ന് കരുതിയുള്ള പോക്കാണ് എന്ന് ലക്ഷ്മിക്ക് മനസ്സിലായി. ഞാ…. ഞാൻ…. ഞാനിവിടെ എത്തിയിരുന്നു കേട്ടോ.. എന്ത് പറയണം എന്ന് അറിയാതെ അവൻ പെട്ടെന്ന് പറഞ്ഞു. ആണോ..? മ്മ്മ്… താനെന്തെടുക്കുകയായിരുന്നു.? ഞാനിവിടെ ചേച്ചിയോട് സംസാരിക്കുകയായിരുന്നു. ഞാനിവിടെ നിന്ന് കഴിച്ചിട്ട് ഇറങ്ങും, കഴിച്ചിട്ട് ഇരിക്കണം… അവൻ പറഞ്ഞു മ്മ്… വേറൊന്നുമില്ല എന്നാ ശരി.. അവൻ പറഞ്ഞു അവിടെ ഫംഗ്ഷൻ ഒക്കെ നന്നായി നടന്നോ.?.. ആഹ് കുഴപ്പമില്ല.. എങ്കിൽ ശരി ശരി ഫോൺ വച്ച് കഴിഞ്ഞതും അവന് ഒരു പ്രത്യേക ഫീൽ തോന്നി. അവനാ ഫോൺ കുറച്ചു നേരം തന്റെ നെഞ്ചോട് ഇങ്ങനെ ചേർത്തുപിടിച്ചു.. മറുപുറത്ത് അവളുടെ അവസ്ഥയും മറ്റൊന്നുമായിരുന്നില്ല. ഇത്രയും സമയം മനസ്സ് വല്ലാതെ മൂടികെട്ടി നിൽക്കുകയായിരുന്നു. ഒരു വല്ലാത്ത ശൂന്യത താൻ അനുഭവിക്കുകയായിരുന്നു. അവന്റെ ശബ്ദം ഒന്ന് കേട്ടപ്പോൾ തന്റെ മനസ്സിൽ എവിടെ നിന്നോ ഇല്ലാത്തൊരു ഉത്സാഹം കൈ വന്നതായി അവൾക്ക് തോന്നി. ഇത്ര സമയം ആ ശബ്ദം കേൾക്കാത്തതായിരുന്നോ തന്റെ വിഷമം എന്ന് അവൾ അവളോട് തന്നെ ചോദിച്ചിരുന്നു.. സമയം വളരെയധികം ഇഴഞ്ഞാണ് നീങ്ങുന്നത് എന്ന് അവൾക്ക് തോന്നി. ഉച്ചയാവാനുള്ള കാത്തിരിപ്പ് ആയിരുന്നു. ഉച്ചയ്ക്ക് സന്ധ്യ ചോറ് വിളമ്പി കൊടുത്തപ്പോഴും അവൻ ഇപ്പോൾ ഭക്ഷണം കഴിച്ച് കാണുമോ എന്നാണ് അവൾ ആദ്യം ചിന്തിച്ചത്. ഒന്നും സമയത്ത് കഴിക്കുന്ന ശീലം ഒന്നും ആൾക്കുള്ളതായി തോന്നുന്നില്ല. എന്തെങ്കിലും തിരക്കിൽ ആണെങ്കിൽ ഭക്ഷണം കഴിപ്പൊക്കെ കണക്കാണ്. അത് ഇതിനോടകം താൻ മനസ്സിലാക്കിയ കാര്യമാണ്.. ഏറ്റെടുത്ത എന്ത് കാര്യവും ചെയ്തു തീർക്കുന്നതിലാണ് ആൾക്ക് താൽപര്യം. ഏറ്റെടുത്ത കാര്യങ്ങളോട് വല്ലാത്ത ആത്മാർത്ഥതയാണ്! അതിപ്പോൾ തന്റെ കാര്യത്തിലും അങ്ങനെ തന്നെയാണല്ലോ എന്ന് അവൾ ചിന്തിക്കുകയായിരുന്നു. നീ എന്താടി പെണ്ണേ ദിവാസ്വപ്നം കാണുന്നത്.,? അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് സന്ധ്യ ചോദിച്ചപ്പോൾ അവൾ ഒന്ന് ചിരിച്ചു കാണിച്ചു. ഹേയ് ഞാന് വേറെന്താ ആലോചിച്ചത് ആണ് അവൾ മറുപടി പറഞ്ഞു അവിടെ നല്ല സൂപ്പർ ബീഫും കപ്പയുമോക്കെ കാണും.. അവൻ അതൊക്കെ കഴിച്ചു കാണും. തന്റെ മനസ്സറിഞ്ഞിട്ട് എന്നതുപോലെ സന്ധ്യ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് അത്ഭുതം തോന്നിയിരുന്നു. അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് ലക്ഷ്മി നോക്കി.. ഞാനും ഈ പ്രായമൊക്കെ കഴിഞ്ഞിട്ട് വന്നതല്ലേ? നിന്റെ ചിന്തയുടെ അർത്ഥമൊക്കെ എനിക്ക് മനസ്സിലാകും.. അവൾക്കുള്ള മറുപടി എന്നതുപോലെ സന്ധ്യ പറഞ്ഞപ്പോൾ അറിയാതെ അവളും ഒന്ന് ചിരിച്ചു പോയിരുന്നു. സന്ധ്യയിൽ നിന്ന് സെബാസ്റ്റ്യനെക്കുറിച്ച് അവൾക്ക് അറിയാൻ പറ്റി. ശിവന്റെയും സന്ധ്യയുടെയും പ്രണയത്തിന് ചുക്കാൻ പിടിച്ചതൊക്കെ സെബാസ്റ്റ്യൻ ആയിരുന്നു എന്ന് അവൾ പറഞ്ഞ കഥകളിൽ നിന്നും മനസ്സിലായി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ശിവന്റെ ചെറിയച്ഛൻ കുട്ടികളെയും വിളിച്ചുകൊണ്ട് വന്നിരുന്നു. കുട്ടികൾ കൂടി വന്നതോടെ കുറച്ചു കൂടി സന്തോഷം തോന്നിയിരുന്നു ലക്ഷ്മിക്ക്. പെട്ടെന്ന് തന്നെ അവരോട് ഒരാളായി മാറാനും ലക്ഷ്മിക്ക് സാധിച്ചു. അവർക്ക് ചിത്രങ്ങൾ വരച്ചു കൊടുത്തു അവരുടെ കൂടെ കളിച്ചും ഒക്കെ കുറെ സമയം അവൾ ഇരുന്നു. ഒരു രണ്ടുമണിയോടെ അടുത്തപ്പോഴാണ് സെബാസ്റ്റ്യൻ സന്ധ്യയുടെ ഫോണിലേക്ക് വിളിച്ചത്. ചേച്ചി പിള്ളേരെ വിളിച്ചായിരുന്നോ..? ആ എടാ അവരിങ്ങ് വന്നു. ചെറിയച്ഛൻ കൊണ്ടുവന്നു. ആണോ, ഞാനിവിടെ കവലില്‍ എത്തിയിട്ടുണ്ട്. ഇപ്പൊ അങ്ങോട്ട് വരും. ലക്ഷ്മിയോട് റെഡിയായി ഇരിക്കാൻ പറ.. ശരി.. ശരി അതും പറഞ്ഞ് സന്ധ്യ അകത്തേക്ക് ചെന്ന് സെബാസ്റ്റ്യൻ വരുന്നുണ്ടെന്ന് ലക്ഷ്മിയോട് പറഞ്ഞു.. വളരെ പ്രിയപ്പെട്ട എന്തോ ലഭിച്ചത് പോലെയുള്ള ഒരു അനുഭവമായിരുന്നു അവൾക്ക്. അവളുടെ മുഖത്ത് ആ സന്തോഷം അറിയാൻ ഉണ്ടായിരുന്നു. കുട്ടികളോട് ഒക്കെ യാത്ര പറഞ്ഞു പോകാൻ തയ്യാറെടുത്തവൾ. കുറച്ചു സമയങ്ങൾക്ക് ശേഷം വിയർത്തു അലഞ്ഞു ക്ഷീണം നിറഞ്ഞ ഒരു രൂപം കയറി വരുന്നത് കണ്ടപ്പോൾ തന്നെ അത് സെബാസ്റ്റ്യൻ ആണെന്ന് അവൾക്ക് മനസ്സിലായിരുന്നു.. ശിവേട്ടൻ എപ്പോൾ വരുമെടാ.? സന്ധ്യ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. അവരെല്ലാവരും വീട്ടിലോട്ട് പോയിട്ടുണ്ട്, ഒരു മുക്കാൽ മണിക്കൂറിനുള്ളിൽ വരും, നീ കേറുന്നില്ലേ.? ഇല്ല ചേച്ചി ചെന്നിട്ട് വേണം ഒന്ന് കിടക്കാൻ. ഭയങ്കര ക്ഷീണം.! നാളെ ബസിൽ പോകണ്ടതാ.. കുട്ടികളെ വിളിച്ച് അവരുടെ കയ്യിൽ ഓരോ കവറും കൂടി കൊടുത്താണ് സെബാസ്റ്റ്യൻ സന്ധ്യയോട് യാത്രയും പറഞ്ഞു ഇറങ്ങിയത്. ലക്ഷ്മിയെ കണ്ട മാത്രയിൽ തന്നെ അവന്റെ കണ്ണുകളും ഒന്ന് തിളങ്ങിയിരുന്നു. കുറച്ച് അധികം സമയം കാണാതിരുന്നതിന്റെ ബുദ്ധിമുട്ട് ഇരുമിഴികളിലും കാണാൻ ഉണ്ടായിരുന്നു. നന്നായി ക്ഷീണിച്ചല്ലോ..! പാലം കയറുമ്പോൾ ലക്ഷ്മി പറയുന്നുണ്ടായിരുന്നു. എന്തെങ്കിലും ഒരു ഫങ്ക്ഷൻ വീട്ടിൽ ഉണ്ടെങ്കിൽ ഇത് പതിവാ, ഈ ബുദ്ധിമുട്ടും ക്ഷീണവും ഒക്കെ. അത് ഒന്ന് കിടന്നു കഴിയുമ്പോൾ അങ്ങ് മാറിക്കോളും.. ചിരിയോടെ മുണ്ടോന്നു മടക്കി കുത്തി അവൻ പറഞ്ഞു ചേച്ചി എന്ത് പറഞ്ഞു.? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു ചേച്ചി നന്നായി സംസാരിക്കും, ഒരുപാട് കാര്യങ്ങൾ പറഞ്ഞു. അവരുടെ ഇഷ്ടത്തെക്കുറിച്ച് ഒക്കെ, അവൻ മൂളി കേൾക്കുന്നുണ്ടായിരുന്നു. അപ്പോഴും മിഴികൾ ഇടയ്ക്കിടെ ചെല്ലുന്നത് അവളിലേക്ക് തന്നെയാണ്. അവൾ കാണാതെ ഇടയ്ക്ക് അവളെ നോക്കും. അവളും അതേപോലെതന്നെ. രണ്ടുപേരും പരസ്പരം ഇരുവരും അറിയാതെ ഒരു ഒളിച്ചുകളി നടത്തുന്നുണ്ടായിരുന്നു. മാനം ഇരുണ്ടു മുടി ഒന്ന് രണ്ട് തുള്ളികൾ താഴേക്ക് പെയ്തു തുടങ്ങി. അയ്യോ മഴ പെയ്യുന്നു അവൾ പറഞ്ഞു കുറെ നേരമായിട്ട് മഴകോള് ഉണ്ടായിരുന്നു അവൻ അതും പറഞ്ഞ് ആകാശത്തേക്ക് നോക്കി.. ചാറ്റൽ മഴ പെയ്യുന്നുണ്ട്.. നമുക്ക് പെട്ടെന്ന് പാലം കടന്ന് താഴേക്ക് എത്താം. അവിടെ ഒരു ബസ് സ്റ്റോപ്പ് ഉണ്ട്. അവിടെ കേറിയിരിക്കാം.. അതും പറഞ്ഞ് രണ്ടുപേരും വേഗത്തിൽ നടക്കാൻ തുടങ്ങിയെങ്കിലും മഴ ശക്തമാകുന്നുണ്ടായിരുന്നു. വിയർത്തി ഇരിക്കുവല്ലേ മഴ നനയേണ്ട. തന്റെ തോളിൽ കിടന്ന ഷോള് എടുത്ത് അവന്റെ തലയിലൂടെ ഇട്ടിരുന്നു അവൾ.. പെട്ടെന്ന് അവൻ അവളുടെ മുഖത്തേക്കൊന്നു നോക്കി.. പനി വരും അതാ… അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. മേൽ മീശ ഒന്ന് കടിച്ച് അവളെ നോക്കി ചിരിച്ചു കാണിച്ചവൻ.. ശേഷം ആ ഷോളിന്റെ തുമ്പ് അല്പം എടുത്ത് അവളുടെ തലയിൽ കൂടിയിട്ടു.. അമ്പരപ്പോടെ അവന്‍റെ മുഖത്തേക്ക് അവൾ ഒന്നു നോക്കിയപ്പോൾ ഇരു കണ്ണുകളും ചിമ്മി കാണിച്ച് അവൻ പറഞ്ഞു. പനി വരും… പുതുമഴയാ… അവളുടെ ചൊടിയിലും ഒരു പുഞ്ചിരി നിറഞ്ഞിരുന്നു. ഒരു ഷോളിന്റെ മറവിൽ രണ്ടുപേരും തോളുരുമ്മി നടന്നു. ആ പാലം കടക്കുവോളം രണ്ടുപേരുടെയും ചുണ്ടിൽ ആ പുഞ്ചിരി മായാതെ ഉണ്ടായിരുന്നു.. താഴേക്കുള്ള പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ അറിയാതെ രണ്ടുപേരുടെയും കൈകൾ പരസ്പരം ഉരസി. വീഴാൻ പോയവളുടെ കയ്യിൽ മുറുക്കി പിടിച്ചവൻ.. അവന്റെ മുഖത്തേക്ക് അവൾ നോക്കിയപ്പോൾ അവളുടെ മുഖത്തേക്ക് നോക്കാതെ തന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി അവൾ കണ്ടിരുന്നു. പാലമിറങ്ങി നേരെ താഴെ ബസ്റ്റോപ്പിലേക്ക് കയറിയതും കാത്തിരുന്നത് പോലെ മഴ സംഹാരതാണ്ഡവമാടാൻ തുടങ്ങി. രണ്ടുപേരും ആ വെയിറ്റിംഗ് ഷെഡിൽ കയറിയിരുന്നു. ചാറ്റൽ മഴ നനഞ്ഞതിന്റെ പ്രതീകം എന്നതുപോലെ രണ്ടുപേരുടെയും മുഖത്ത് ചെറിയ വെള്ളത്തുള്ളികൾ ഒക്കെ സ്ഥാനം പിടിച്ചിട്ടുണ്ട്. വെയിറ്റിംഗ് ഷെഡ്ഡിൽ പരസ്പരം ഒരു അകലം സൂക്ഷിച്ചു ഇരിക്കുമ്പോൾ രണ്ടുപേരുടെയും മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ആയിരുന്നു. അവളെ നോക്കാതെ മറ്റെങ്ങോ കാഴ്ചകളിൽ അവൻ നോക്കിയിരുന്നുവെങ്കിലും മനസ്സിൽ മുഴുവൻ അവൾ ആയിരുന്നു. അവളുടെ അവസ്ഥയും അതുതന്നെയായിരുന്നു. പരസ്പരം മുഖത്തോട് മുഖം നോക്കാൻ രണ്ടുപേർക്കും എന്തൊക്കെയോ ബുദ്ധിമുട്ട് തോന്നി. താൻ വല്ലതും കഴിച്ചായിരുന്നോ.? മൗനത്തിന് വിരാമം ഇട്ടുകൊണ്ട് അവൻ തന്നെയാണ് ചോദിച്ചത്.. മ്മ് കഴിച്ചു…കഴിച്ചോ.? മറുചോദ്യം ചോദിച്ചവൾ അവൻ ചിരിച്ചുകൊണ്ട് തലയാട്ടി. നാളെ എപ്പോഴാ ബസ്സിൽ പോകുന്ന..? വെളുപ്പിന് ഒരു ആറുമണി ആവുമ്പോ വീട്ടിൽ നിന്ന് ഇറങ്ങും.. ഉച്ചയ്ക്ക് വരോ..? അവൾ ചോദിച്ചു എന്തിന്..? കുസൃതിയോടെ അവൻ ചോദിച്ചു അല്ല കഴിക്കാൻ വരാറുണ്ടോ എന്ന്.. അബദ്ധം പിണഞ്ഞത് പോലെ അവൾ മറ്റെവിടെയോ നോക്കി മറുപടി പറഞ്ഞപ്പോൾ, വീണ്ടും അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി ബാക്കിയായി… വരണോ.? ഒരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി മേൽമീശ കടിച്ചു ചിരിച്ചു അവൻ ചോദിച്ചു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • മംഗല്യ താലി: ഭാഗം 88

    മംഗല്യ താലി: ഭാഗം 88

    രചന: കാശിനാഥൻ

    അങ്ങനെ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഇല്ല.. എങ്കിലും എന്തോ ഒരു ചെറിയ ഗ്രോത്ത് കാണുന്നുണ്ട്. നമുക്ക് ഒരു സ്കാനിങ് ഒക്കെ ചെയ്തു നോക്കാം.. പിന്നെ ബയോപ്സിക്കും ഒന്ന് അയക്കണം.. ഡോക്ടർ തന്റെ മുൻപിൽ ഇരിക്കുന്ന കമ്പ്യൂട്ടറിൽ എന്തൊക്കെയോ രേഖപ്പെടുത്തുന്നുണ്ട്. ഡോക്ടർ പറഞ്ഞ വാചകങ്ങൾ കേട്ടപ്പോൾ മഹാലക്ഷ്മിയുടെ നെഞ്ച് പൊട്ടിപ്പോകും പോലെയാണ് അവർക്ക് തോന്നിയത്. ആരെ എങ്കിലും കൂട്ടിക്കൊണ്ട് ഇന്ന് തന്നെ വരികയാണെങ്കിൽ അത്രയും നല്ലത് കെട്ടോ.. ടെൻഷൻ അടിക്കേണ്ട കാര്യമൊന്നുമില്ല.. ഇപ്പോ എല്ലാത്തിനും ട്രീറ്റ്മെന്റ് ഉണ്ടല്ലോ. ഡോക്ടർ പിന്നെയും അവരെ ആശ്വസിപ്പിച്ചു. എങ്കിലും അതൊന്നും കേൾക്കുവാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു മഹാലക്ഷ്മി. ഞാൻ എന്റെ ഡ്രൈവറെ കൂട്ടിയാൽ മതിയോ… പെട്ടെന്ന് ഓർത്തതുപോലെ അവർ ചോദിച്ചു. അത് പറ്റില്ല… ഹസ്ബൻഡ് അല്ലെങ്കിൽ മക്കൾ, സഹോദരങ്ങളോ അങ്ങനെ ആരെങ്കിലും മതി, ഹമ്… മഹാലക്ഷ്മി തലയാട്ടി. ഉച്ചയ്ക്കുശേഷം വന്നാൽ മതിയോ ഡോക്ടർ.. മതി മതി… ഇവിടെയൊന്നു വിളിച്ചിട്ട് വരണേ.. ഓക്കേ.. അവരുടെ നേർക്ക് കൈകൂപ്പി കൊണ്ട് മഹാലക്ഷ്മി എഴുന്നേറ്റ്. അന്നാദ്യമായി മഹാലക്ഷ്മിയുടെ കവിളിലൂടെ ചൂട് കണ്ണീർ അരിച്ചിറങ്ങി… വേദനയോടുകൂടി അവർ ആ കോറിഡോറിലൂടെ ഇറങ്ങിവരികയാണ്. അപ്പോഴാണ് അവർ ഭദ്രയേ കാണുന്നത്. മുഖം തിരിച്ചു പോകുവാനായി തുടങ്ങിയതും ഭദ്ര മഹാലക്ഷ്മിയുടെ അടുത്തേക്ക് വന്നിരുന്നു. മാഡം. പിന്നിൽ നിന്നും സിസ്റ്റർ ഉറക്കെ വിളിക്കുന്നത് കേട്ട് മഹാലക്ഷ്മിയും ഭദ്രയും ഒരുപോലെ തിരിഞ്ഞു നോക്കി. ലക്ഷ്മിയുടെ അടുത്തേക്ക് കുറച്ചു മുന്നേ താൻ കണ്ടിരുന്ന ഡോക്ടറുടെ ഓ പ്പി യിൽ ഉണ്ടായിരുന്ന സിസ്റ്റർ ഓടിവന്നു. ഇന്ന് വൈകുന്നേരം വേണ്ടപ്പെട്ട ആരെയെങ്കിലും കൂട്ടിക്കൊണ്ടു വരുന്നുണ്ടെങ്കിൽ റിസപ്ഷനിൽ ഒന്ന് ബുക്ക് ചെയ്തിട്ട് പൊയ്ക്കോളൂ. അതാകുമ്പോൾ ഡോക്ടർ ബാക്കി കാര്യങ്ങളൊക്കെ അവരോട് പറഞ്ഞോളൂ കെട്ടോ.. ബയോപ്സിയുടെ കൺസന്റ് ലെറ്ററിൽ സൈൻ ചെയ്യണം, അതിനുവേണ്ടിയാണ്. പറഞ്ഞശേഷം സിസ്റ്റർ അവരുടെ അടുത്തുനിന്നും നടന്നുപോയി മഹാലക്ഷ്മിയോട് ആ സിസ്റ്റർ പറയുന്നത് കേട്ട്, ഭദ്രയ്ക്ക് തലചുറ്റി. ബയോപ്‌സി…. അവൾ അവരെ നോക്കി പുലമ്പി അമ്മേ…. അമ്മയ്ക്ക് എന്താണ് പറ്റിയത്…. പൊട്ടിക്കരഞ്ഞുകൊണ്ട് ഭദ്ര ചോദിച്ചതും മഹാലക്ഷ്മിയുടെ മിഴികളും നിറഞ്ഞു. ഒന്നുമില്ല……. പെട്ടന്ന് അവർ പറഞ്ഞു. പിന്നെന്തിനാണ് ആ സിസ്റ്റർ വന്നിട്ട് അങ്ങനെയൊക്കെ പറഞ്ഞത്. ലക്ഷ്മിയമ്മയ്ക്ക് എന്തുപറ്റി.എന്നോടൊന്നു പറയു.. പ്ലീസ്. അവരുടെ വലംകൈയെടുത്ത് കൂപ്പി പിടിച്ചുകൊണ്ട് അവൾ വിതുമ്പി. മോളെന്താ ഇവിടെ… എന്ത് പറ്റി.. ഹരിഎവിടെ..? അവർ സാവധാനം അവളെ നോക്കി ചോദിച്ചു. മീര ടീച്ചർക്ക് സുഖമില്ലാത വെളുപ്പിനെ ഇവിടെ അഡ്മിറ്റ് ആക്കിയതാണ്.. എന്തുപറ്റി…. ബിപിയുടെ പ്രോബ്ലം ആണ്, ഡോക്ടർ ഇപ്പോൾ റൗണ്ട്സിന് വന്നിരുന്നു. കുറച്ചു മെഡിസിൻസ് എഴുതിയിട്ടുണ്ട്, അത് വാങ്ങുവാനായി ഞാൻ ഫാർമസിയിലേക്ക് ഇറങ്ങി വന്നപ്പോഴാണ് ലക്ഷ്മിമ്മയെ കാണുന്നത്. ആഹ്… മോള് ചെല്ലു ചെന്നിട്ട് മരുന്നു വാങ്ങിക്ക്.. ഡ്രൈവർ പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട്, ഞാൻ പോയേക്കുവാ. ലക്ഷ്മിയമ്മേ… എന്നോട് ദേഷ്യം ആണെന്ന് അറിയാം, ഇഷ്ടമില്ലെന്നും അറിയാം. എന്നാലും ഞാൻ ചോദിക്കുവാ, ലക്ഷ്മിമ്മയ്ക്ക് എന്താണ് പറ്റിയത്… ദയവ് ചെയ്തു എന്നോട് പറയുമൊ. ഭദ്ര അവരുടെ നേർക്ക് നോക്കിക്കൊണ്ട് പിന്നെയും പറഞ്ഞു. എന്റെ ബ്രസ്റ്റില് ചെറിയ ഒരു തടിപ്പ് പോലെ. ഞാൻ ഡോക്ടറെ ഒന്ന് കാണിച്ചു. ജസ്റ്റ് പരിശോധനയ്ക്ക് അയച്ചശേഷം എന്താണെന്ന് പറയാമെന്ന് ഡോക്ടർ മറുപടി പറഞ്ഞത്.. ഉത്തരവാദിത്തപ്പെട്ടവർ ആരെങ്കിലും കൂടെ ഉണ്ടെങ്കിൽ മാത്രമേ അവർ ടെസ്റ്റിന് അയക്കുകയുള്ളൂ. അതുകൊണ്ട് ഞാൻ ഇറങ്ങിപ്പോന്നതാണ്. ഈശ്വരാ…. അവൾ ഉറക്കെ നിലവിളിച്ചു പോയി. ലക്ഷ്മിയമ്മ വന്നേ.. ഞാനുണ്ടല്ലോ കൂടെ. നമുക്ക് ചെന്നിട്ട് അത് പരിശോധനയ്ക്ക് അയക്കാനുള്ള കാര്യങ്ങൾ നോക്കാം. ഇപ്പോൾ ധൃതിവെച്ച് ഒന്നും ചെയ്യുന്നില്ല മോളെ.. എല്ലാം വരുന്നിടത്ത് വച്ച് കാണാം.. പോട്ടെ വേണ്ട… ലക്ഷ്മിയമ്മ ഇപ്പോൾ പോകുവാൻ ഞാൻ സമ്മതിക്കില്ല.. ഡോക്ടർ പറഞ്ഞ പ്രകാരം, നമ്മൾക്ക് ചെയ്യാം വന്നേ. അൽപ്പം ബലത്തിൽ അവരുടെ കയ്യിൽ പിടിച്ചു കൊണ്ട് അവൾ നടന്നു നീങ്ങി. സിസ്റ്റേഴ്സിനോടൊക്കെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയശേഷം ഭദ്ര ഓരോന്ന് ചെയ്യുന്നത് കണ്ട് മഹാലക്ഷ്മിയുടെ ഹൃദയം നൊന്തു. തന്റെ കുടുംബത്തിൽ നിന്നും അവളെ ആട്ടിറക്കി വിട്ട നിമിഷമായിരുന്നു മഹാലക്ഷ്മി അപ്പോൾ ഓർത്തത്. നിറമിഴികളോടെ തന്റെ കാലുപിടിച്ച് യാചിച്ചിരുന്ന പെൺകുട്ടിയെ ഓർക്കും തോറും അവരുടെ ചങ്ക് നീറി പിടഞ്ഞു. സർജറി യൂണിറ്റിന്റെ അരികിലായുള്ള ഒരു പ്രത്യേക ഡിപ്പാർട്ട്മെന്റിൽ ആയിരുന്നു , ഈ പ്രൊസീജറും നടത്തുന്നത്.. ലക്ഷ്മിയമ്മയ്ക്ക് യാതൊരു കുഴപ്പവുമില്ല, 100% അതെനിക്ക് ഉറപ്പാണ്.. ധൈര്യമായിട്ട് ചെന്നിട്ട് വാ. അവരെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു മുത്തം കൊടുത്തുകൊണ്ട് ഭദ്ര അത് പറഞ്ഞപ്പോൾ, മഹാലക്ഷ്മിയും കരഞ്ഞു പോയിരുന്നു. മഹാലക്ഷ്മിയെ അകത്തേക്ക് കയറ്റി വിട്ടിട്ട് പ്രാർത്ഥനയോടുകൂടി ഭദ്രയിരുന്നു. അപ്പോഴായിരുന്നു അവളുടെ ഫോണിലേക്ക് ഹരിയുടെ കോൾ വന്നത്. പെട്ടെന്ന് തന്നെ അവൾ കോൾ അറ്റൻഡ് ചെയ്തു. നടന്ന കാര്യങ്ങളൊക്കെ ഹരിയെ അവതരിപ്പിച്ചു. അരമണിക്കൂറിനുള്ളിൽ അവനും പാഞ്ഞു വന്നു. മഹാലക്ഷ്മി ഇറങ്ങി വന്നപ്പോൾ ഹരി ചെന്നിട്ട് അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു. അതുവരെ അമ്മയോട് ഉണ്ടായിരുന്ന ദേഷ്യവും പകയും ഒക്കെ എവിടേക്കോ ഓടി മറിഞ്ഞ നിമിഷമായിരുന്നു അത്. കുഴപ്പമില്ല മോനേ…. അവർ അവന്റെ തോളിൽ തട്ടി. എന്നിട്ട് അവനെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ഹരിയും ഭദ്രയും ചേർന്നായിരുന്നു മഹാലക്ഷ്മിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയത്. പേടിക്കേണ്ടതായി ഉണ്ടോ എന്ന് നമുക്ക് റിസൾട്ട് വന്നാലേ അറിയാൻ സാധിക്കൂ… സാരമില്ലെന്നേ നോക്കാം… ഹരിയെ നോക്കി ഡോക്ടർ പറഞ്ഞു. മീരയേകൂടി കണ്ടിട്ട് പോകാം അല്ലേ.. മീര ഏത് റൂമിലാണ് കിടക്കുന്നത്. മഹാലക്ഷ്മി ചോദിച്ചതും ഭദ്ര അവരെയും കൂട്ടി മീരയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന റൂമിലേക്ക് പോയി. ഇടയ്ക്ക് വന്നിട്ട് മഹാലക്ഷ്മിയുടെ വിവരങ്ങളൊക്കെ ഭദ്ര അവരെ ധരിപ്പിച്ചിരുന്നു. താനും കൂടി ഇറങ്ങി വരാമെന്ന് മീര പറഞ്ഞെങ്കിലും, ഭദ്ര അവരെ തടയുകയായിരുന്നു.. ലക്ഷ്മി മാഡത്തിന് ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയിൽ ആയിരുന്നു മീരയും.. അപ്പോഴാണ് അവർ മുഴുവനും ചേർന്ന് അവിടേക്ക് കയറി ചെന്നത്. ഇത്തിരിനേരം മഹാലക്ഷ്മിയോട് സംസാരിച്ച ശേഷം മീര ഭദ്രയോടും ഹരിയോടും ഒന്ന് പുറത്തേക്ക് പോകാമോ എന്ന് ചോദിച്ചു. അവർ രണ്ടാളും അത് അനുസരിക്കുകയും ചെയ്തു. കാരണം ടീച്ചർക്ക് അവരോട് തുറന്നു സംസാരിക്കുവാൻ ആണെന്നുള്ളത് രണ്ടാൾക്കും തോന്നി… ടീച്ചർ തന്നെ അത് തുറന്നു പറയുന്നതാണ് നല്ലതെന്ന് ഹരിക്കും തോന്നിയിരുന്നു. അതുകൊണ്ട് എതിർത്തൊന്നും പറയാതെ അവർ ഇരുവരും ഇറങ്ങി പോവുകയായിരുന്നു……കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • NEW മംഗല്യ താലി: ഭാഗം 89 || അവസാനിച്ചു

    NEW മംഗല്യ താലി: ഭാഗം 89 || അവസാനിച്ചു

    രചന: കാശിനാഥൻ

    മീര പറയുന്ന കാര്യങ്ങൾ ഒന്നൊന്നായി കേട്ടുകൊണ്ട് മഹാലക്ഷ്മി ഞെട്ടി ഇരിക്കുകയാണ്. രവീന്ദ്രൻ സാറിന്റെ ഭാര്യയായിരുന്നു മീര എന്നുള്ളത് ഒരിക്കൽപോലും താൻ പ്രതീക്ഷിച്ചിരുന്നില്ല… ഇങ്ങനെയൊക്കെയായിരുന്നു മിരയുടെ ജീവിതത്തിൽ സംഭവിച്ചത് എന്നുള്ളത് അവരുടെ വാക്കുകളിലൂടെ കേൾക്കും തോറും മഹാലക്ഷ്മിയുടെ ശരീരം തരിച്ചുകൊണ്ടേയിരുന്നു. കരഞ്ഞുകൊണ്ട് നടന്ന കാര്യങ്ങൾ ഒന്നൊന്നായി പറയുകയാണ് മീര. ഒടുവിൽ ഭദ്രലക്ഷ്മി തന്റെ മകളാണെന്ന് മീര പറഞ്ഞതും, മഹാലക്ഷ്മിയുടെ ഇരു മിഴികളും തുറിച്ചു നിന്നു. ഈശ്വരാ… ഇത് സത്യമാണോ മീര അവർ ഉറക്കെ ചോദിച്ചു പോയി. അതെ മാഡം… എന്റെ വയറ്റിൽ പിറന്ന, എന്റെ സ്വന്തം മകളാണ് ഭദ്ര… ഞാനായിരുന്നു എന്റെ കുഞ്ഞിനെ ആ അമ്മത്തൊട്ടിലിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചു പോയത്. എന്നിട്ട് രണ്ട് മാസം കഴിഞ്ഞപ്പോൾ അവിടെ ജോലിയ്ക്കായി അന്വേഷിച്ചു വന്നതും, മംഗലത്ത് ഓർഫനേജിൽ കയറിപ്പറ്റിയതും എല്ലാം എന്റെ കുഞ്ഞിനോടൊപ്പം കഴിയാൻ വേണ്ടി മാത്രമായിരുന്നു. അവളെ ഓർത്താണ് ഞാൻ അവിടെ ജീവിച്ചത്. എന്റെ കൺമുമ്പിൽ തന്നെ എന്റെ കുഞ്ഞു വളരണമെന്ന് ആഗ്രഹിച്ചു കൊണ്ട്… കരഞ്ഞുകൊണ്ട് പറയുകയാണ് മീര. എല്ലാം കേട്ട്കൊണ്ട് വിറങ്ങലിച്ചു ഇരിയ്ക്കുവാൻ മഹാലക്ഷ്മി ക്ക് അപ്പോൾ കഴിഞ്ഞിരുന്നുള്ളൂ. അപ്പോഴാണ് ഓർഫനേജിലെ കുറച്ച് ആളുകൾ മീരയെ കാണുവാനായി വന്നത്. പെട്ടെന്ന് മഹാലക്ഷ്മി എഴുന്നേറ്റ്. പുറത്തേക്കിറങ്ങി വന്നപ്പോൾ ഹരിയും ഭദ്രയും അവിടെ ഓരോരോ കസേരകളിലായി ഇരിക്കുന്നുണ്ട്. ഭദ്രയേ കാണുമ്പോൾ അവളുടെ മുൻപിൽ നിൽക്കുമ്പോൾ മഹാലക്ഷ്മിയ്ക്ക് ഒരുപാട് വേദന തോന്നി. അവളോട് ചെയ്തതും പ്രവർത്തിച്ചതും ഒക്കെ ഓർക്കുമ്പോൾ കുറച്ചു മുന്നേ ടെസ്റ്റ് ചെയ്ത റിസൾട്ട് പോസിറ്റീവായി ക്കൊണ്ട് എത്രയും പെട്ടെന്ന് ഈ ജീവിതം ഒന്ന് തീർന്നു കിട്ടുവാനാണ് അവർ പ്രാർത്ഥിച്ചത് പോലും. മാപ്പ്.. എല്ലാത്തിനും മാപ്പ്. ഭദ്രയെ നോക്കികൈ കൂപ്പി കാണിച്ചു കൊണ്ട് അവർ നടന്നു നീങ്ങി. അമ്മേ… നിൽക്ക്.. ഞാൻ കൊണ്ട് പോയി വിടാം. ഹരി അവരുടെ പിന്നാലെ ഓടിച്ചെന്നു. വേണ്ട മോനെ ഡ്രൈവർ ഉണ്ട്… അത് സാരമില്ല…ഡ്രൈവർ പോയ്ക്കോട്ടെ..ഇപ്പൊ ഞാൻ അമ്മേടെ കൂടെ വരാം. അങ്ങനെ ഹരിയാണ് മഹാലക്ഷ്മിയെ വീട്ടിലേക്ക് കൊണ്ടുപോയി ആക്കിയത്. കുറച്ച് നാളുകൾക്കു ശേഷം ഹരി വീണ്ടും മംഗലത്ത് വീട്ടിൽ കാലുകുത്തി. അവനെ കണ്ടതും സുസമ്മയം ഭാമയും ഓടിവന്നു. മോനേ….. സ്നേഹത്തോടെയുള്ള സൂസമ്മയുടെ വിളിയിൽ ഹരി ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു.. സൂസമ്മച്ചി എന്തൊക്കെയുണ്ട് വിശേഷങ്ങൾ….? വിശേഷം ഒന്നും ഇല്ല മോനെ… മോന് സുഖം ആണോ. ആഹ്… അവൻ ഒന്നും മന്ദഹസിച്ചു. അമ്മയുടെ മുറിയിലേക്ക് കയറി ചെന്നപ്പോൾ , ജനാലയുടെ കമ്പിയിൽ അമർത്തിപ്പിടിച്ചുകൊണ്ട് നിൽക്കുന്ന മഹാലക്ഷ്മിയെ ആയിരുന്നു അവൻ കണ്ടത്. അമ്മേ…. ഹരി വിളിച്ചതും മഹാലക്ഷ്മി തിരിഞ്ഞുനോക്കി. അമ്മ വിഷമിക്കുവൊന്നും വേണ്ട.. എന്റെ അമ്മയ്ക്ക് യാതൊരു കുഴപ്പവുമില്ല.. എനിക്ക് 100% ഉറപ്പുണ്ട്..ആ റിസൾട്ട് നെഗറ്റീവ് ആയിരിക്കും… അവൻ പറഞ്ഞതും മഹാലക്ഷ്മി ഹരിയ കെട്ടിപ്പിടിച്ച് കുറെ നേരം കരഞ്ഞു.. നിങ്ങളോട് രണ്ടാളോടും ചെയ്ത പാപത്തിന്റെ ഫലമാണ് ഇതൊക്കെ… ഈ മാറാരോഗം വന്നു തന്നെ എന്നെ കീഴ്പ്പെടുത്തും മോനേ.. എനിക്കത് ഉറപ്പുണ്ട്. പിന്നെ ഒരു സമാധാനം എന്താണെന്ന് വെച്ചാൽ, ഞാൻ ചെയ്ത പാപത്തിന്റെ എല്ലാ ദോഷങ്ങളും ഈ ഭൂമിയിൽ നിന്നും അനുഭവിച്ചു തന്നെയാണ് ഞാൻ മടങ്ങാൻ പോകുന്നത്. ആ ഒരു കാര്യത്തിൽ എനിക്ക് ആശ്വസിക്കാം. ഇല്ല.. എന്റെ അമ്മയ്ക്ക് അങ്ങനെയൊന്നും വരില്ല. ഹരിയുടെ മിഴികൾ നിറഞ്ഞു. പുറത്തേക്കിറങ്ങി പോയിട്ട് അവൻ ഫോണെടുത്ത് അനിരുത്തനെ വിളിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ അനിരുദ്ധനും കരയുകയിരുന്നു.. അത് കണ്ടു കൊണ്ടാണ് ഐശ്വര്യ അവന്റെ അടുത്തേക്ക് കയറി വന്നത്. കാര്യങ്ങൾ ചോദിച്ചപ്പോൾ അനിരുദ്ധൻ എല്ലാം വിശദീകരിച്ചു. ഐശ്വര്യ നമുക്കിപ്പോൾ തന്നെ പോകണം താൻ വേഗം റെഡിയാകു … ബയോപ്സിക്ക് അയച്ചു എന്നല്ലേ ഉള്ളൂ… അതിന് ഇത്രമാത്രം അനിയേട്ടൻ ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നുമില്ല.. വരട്ടെ റിസൾട്ട് ഒക്കെ വന്നശേഷം നമുക്ക് പോയാൽ മതി… കേട്ടപാതി അങ്ങോട്ട് ഓടി ചെന്നിട്ട് എന്നാ കിട്ടാനാ. പിന്നെ എന്തായാലും ആ തള്ളക്ക് സുഖമാ.. ദൈവം അറിഞ്ഞു കൊടുത്തത് തന്നെയാണ്. ഐശ്വര്യ പറഞ്ഞു നിർത്തിയതും അനിരുദ്ധൻ അവളുടെ കരണം തീർത്ത ഒരൊറ്റ അടിയായിരുന്നു. ടി…… മര്യാദയ്ക്ക് എന്റെ കൂടെ വരുന്നുണ്ടെങ്കിൽ ഇപ്പോൾ വന്നോണം.. ഇല്ലെങ്കിൽ നീ ഇവിടെ നിന്റെ അപ്പന്റെ അമ്മയുടെയും കൂടെ പൊറുത്താല്‍ മതി… എനിക്ക് എന്റെ പെറ്റമ്മ തന്നെയാടി വലുത്. അവൻ പാഞ്ഞു വെളിയിലേക്ക് പോയി. *** ഒരാഴ്ചയ്ക്കുശേഷം…. ഐശ്വര്യയും അനിയും ചേർന്ന് അമ്മയും ആയിട്ട് ഹോസ്പിറ്റലിൽ എത്തിയതാണ്.. ഇന്നാണ് ബോയിപ്സി റിസൾട്ട്‌ വരുന്നത്.. പ്രാർത്ഥനയോടെ ഇരിക്കുകയാണ് മൂവരും. മഹാലക്ഷ്മി ഇടയ്ക്കൊക്കെ ശ്വാസം എടുത്തു വലിയ്ക്കുന്നത് കാണുമ്പോൾ അനിയ്ക്ക് അറിയാം അമ്മേടെ വിഷമം എത്രത്തോളം ഉണ്ടെന്ന് ഉള്ളത്. ഒടുവിൽ അവരുടെ ഊഴം എത്തി. മൂവരും കേറി ചെന്നപ്പോൾ ഡോക്ടർ റിസൾട്ട്‌ നോക്കുകയാണ്. ഇരിയ്ക്കൂ……. മഹാലക്ഷ്മി വിറയലോടെ കസേരയിൽ ഇരുന്നു. പേടിയ്ക്കുവൊന്നും വേണ്ട കേട്ടോ. നിങ്ങൾക്ക് പ്രോബ്ലം ഒന്നും ഇല്ല.. റിസൾട്ട്‌ നെഗറ്റീവ് ആണ്. ഡോക്ടർ പറയുന്ന കേട്ടതും മഹാലക്ഷ്മിയുടെ മിഴികൾ നിറഞ്ഞു തൂവി. ഐശ്വര്യയും അനിയും സമാധാനഭാവത്തിൽ പരസ്പരം ഒന്നും നോക്കി.. ഡോക്ടർ ഇത് ഉടനെ റിമൂവ് ചെയ്തു കളയേണ്ട ഗ്രോത്ത് ആണോ. നമ്മൾക്ക് മെയിൻ ആയിട്ടുള്ള സർജനെ കൂടി കണ്ടിട്ട് തീരുമാനിക്കാൻ ബാക്കി. എന്റെ അഭിപ്രായത്തിൽ വേറെ പ്രശ്നമൊന്നും ഇല്ലെന്നാണ് തോന്നുന്നത്.. സർജൻ തീരുമാനിക്കട്ടെ. അതാണ് ബെറ്റർ. അനി ചോദിച്ചതും ഡോക്ടർ പറഞ്ഞു. അപ്പോഴേക്കും അനിരുദ്ധന്റെ പോക്കറ്റിൽ കിടന്ന് ഫോൺ ഇരമ്പുന്നുണ്ടായിരുന്നു. ഹരി ആണെന്നുള്ളത് അവന് അറിയാം. ഫോണും എടുത്ത് അനി വെളിയിലേക്ക് ഇറങ്ങി. ഏട്ടാ….. ഹരി അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല മോനെ. റിസൾട്ട് നെഗറ്റീവ് ആണ്. ഞങ്ങൾ ഡോക്ടറെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് നീ വിളിച്ചത്. സത്യമാണോ ഏട്ടാ, പേടിക്കേണ്ടതായ യാതൊരു സുഖവും അമ്മയ്ക്ക് ഇല്ലല്ലോ അല്ലേ. ഇല്ല മോനെ നമ്മുടെയൊക്കെ പ്രാർത്ഥന ദൈവം കേട്ടതുകൊണ്ട് അമ്മയ്ക്ക് യാതൊരു കുഴപ്പവുമില്ല.. എത്ര ദിവസമായിട്ട് ടെൻഷൻ അടിക്കുന്നു. ഇപ്പഴാ മനസമാധാനമായത്. അതെ…. സത്യം. ചേട്ടനും അനുജനും കൂടി സംസാരിച്ചുകൊണ്ട് നിന്നപ്പോൾ മഹാലക്ഷ്മിയും ഐശ്വര്യയും ഇറങ്ങിവന്നു,സർജനെ കാണുവാനായി പോകുവാനാണ് വന്നത്.. ആ സമയത്ത് ഐശ്വര്യയുടെ ഫോണിലേക്ക് ഭദ്രയും വിളിച്ചിരുന്നു. അനിരുദ്ധൻ പറഞ്ഞ മറുപടി തന്നെയാണ് അവളും ഭദ്രയെ അറിയിച്ചത്. എല്ലാവർക്കും ആശ്വാസവും സമാധാനവും ആയ നിമിഷം. ഹരി നല്ല തിരക്കിലായിരുന്നു കുറച്ചു ദിവസങ്ങൾ ആയിട്ട് അവന് ആകെ ഓട്ടപ്പാച്ചിൽ മാത്രമാണ്,,,രവീന്ദ്രൻ അവന്റെ പേരിൽ സ്റ്റാർട്ട് ചെയ്ത പുതിയ കമ്പനിയുടെ കാര്യങ്ങളൊക്കെ നോക്കണം. ഒപ്പം തന്നെ അനിരുത്തനെയു ഐശ്വര്യയെയും മംഗലത്ത് ഗ്രൂപ്പിന്റെ മൊത്തം കാര്യങ്ങളും പഠിപ്പിച്ചു കൊടുക്കണം. രാത്രി ഏറെ വൈകിയാണ് ഹരി വീട്ടിൽ എത്തുന്നത് പോലും. പിന്നെ ഇപ്പോൾ ഒരു ആശ്വാസമുള്ളത് എന്താണെന്ന് വെച്ചാൽ രവീന്ദ്രൻ മംഗലത്ത് ഓർഫനേജിന്റെ അടുത്തായിയുള്ള ഹൗസിംഗ് കോംപ്ലക്സിൽ നിന്ന് ഒരു വീട് വാങ്ങി… മീരയെയും കൂട്ടി അയാൾ അവിടെയാണ് താമസം. പകലുമുഴുവനും മീര ഓർഫനേജിൽ തന്നെയാണ്.. അവിടെ അത്യാവശ്യം അന്തേവാസികൾ ഒക്കെ ഉള്ളതിനാൽ അവരുടെയൊക്കെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് മീരയുടെ നേതൃത്വത്തിലാണ്. ഓർഫനേജിൽ നിന്നും ഒരു ഇറക്കം തന്റെ ജീവിതത്തിൽ ഇല്ലെന്നുള്ളത് മീര രവീന്ദ്രനോട് പറഞ്ഞു അതിൽ പ്രകാരമാണ് അയാൾ ഇങ്ങനെ ഒരു സൊലൂഷൻ കണ്ടെത്തിയത്. ഭദ്രയും ഹരിയും ഇപ്പോഴും ആ വാടകവീട്ടിൽ തന്നെയാണ് തുടരുന്നത്. അച്ഛന്റെയും അമ്മയുടെയും അടുത്തൊക്കെ അവൾ പോകാറുണ്ട്. അവരോടൊപ്പം സമയം ചിലവഴിക്കാറുണ്ട്. എന്നാലും തങ്ങളുടെ ഈ കൊച്ചു വീട്ടിലെ സന്തോഷകരമായ ദിവസങ്ങൾ ഒരുപാട് ആസ്വദിക്കുകയാണ് രണ്ടാളും ചേർന്ന്. അങ്ങനെ ഏറെ നാളുകൾക്കു ശേഷം കുടുംബത്തിൽ ഉണ്ടായിരുന്ന പിശാച് ഇറങ്ങിപ്പോയ നിമിഷം ആയിട്ടാണ് ഹരി അമ്മയുടെ റിസൾട്ട് വന്ന ദിവസത്തെ ഭദ്രയോട് വർണ്ണിച്ചത്. ജീവിതം എന്താണെന്ന് ഉള്ളത് അമ്മ പഠിച്ചത് ഈ കഴിഞ്ഞ ഒരു ഏഴ് ദിവസങ്ങൾ കൂടി ആയിരുന്നു എന്ന് ഹരി പറഞ്ഞു. മഹാലക്ഷ്മിയുടെ പാതി ജീവനും തീർന്ന മട്ടിലായിരുന്നു അവർ കഴിഞ്ഞത്. അനിരുദ്ധൻ ഇറങ്ങിപ്പോകുന്ന പിന്നാലെ ഐശ്വര്യയും അവളുടെ കുടുംബവും മഹാലക്ഷ്മിയെ കാണുവാനായി എത്തിയിരുന്നു. അവരുടെ അവസ്ഥ കണ്ടതും ഐശ്വര്യ പിന്നീട് മടങ്ങി പോയില്ല. ഇത്രയൊക്കെ ഉള്ളൂ ഒരാളുടെ ജീവിതം എന്ന് അവളും പഠിച്ചു എന്തെങ്കിലും ഒരു മാറാവ്യാധി വന്നാൽ അപ്പൊ കഴിയും പണവും പ്രതാപവും പ്രശസ്തിയും ഒക്കെ എന്നുള്ളത് മഹാലക്ഷ്മിയിലൂടെ അവൾ മനസ്സിലാക്കി. രവീന്ദ്രനോട് കമ്പനി ഏറ്റെടുക്കുവാൻ മഹാലക്ഷ്മി പറഞ്ഞ കാര്യങ്ങൾ അയാളാണ് ഹരിയെ അറിയിച്ചത്. അവൻ അനിയേ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചപ്പോൾ അവനും വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നു. അങ്ങനെ ഹരി ഒന്നു രണ്ടു ദിവസങ്ങൾ കമ്പനിയിൽ ചെന്നിട്ട് പതിയെ കാര്യങ്ങൾ ഒന്നൊന്നായി വീണ്ടെടുക്കുവാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. ഒപ്പം ഏട്ടനെ എല്ലാ നന്നായി പഠിപ്പിക്കുകയും ചെയ്തു.. പഴയ രീതിയിലേക്ക് കമ്പനി വളരണമെങ്കിൽ ഏറെ സമയം എടുക്കും എന്നുള്ളത് ഹരിക്ക് വ്യക്തമായി അറിയാം. അതുവരെ കാത്തിരിക്കുകയല്ലാതെ മറ്റൊരു മാർഗവും ഇല്ല താനും. എന്നാൽ രവീന്ദ്രന്റെ നേതൃത്വത്തിൽ ഹരി ആരംഭിച്ച പുതിയ സംരംഭം , ഓരോ മണിക്കൂറുകൾ പിന്നിടുമ്പോഴും ഒരു സൂര്യനെപ്പോലെ കത്തിജ്വലിച്ചു കയറി വരികയായിരുന്നു… ഓഫീസിലെ കാര്യങ്ങളൊക്കെ നോക്കി നടത്തുവാനായി ഭദ്രേയും അവൻ ഹെൽപ്പ് ചെയ്യുവാനായി വിളിച്ചപ്പോൾ, അവൾ റെഡി. അടുത്ത തിങ്കളാഴ്ച മുതൽ ഭദ്രയും വന്നു തുടങ്ങാമെന്ന് അവൾ അവനോട് പറഞ്ഞു. അങ്ങനെ അമ്മ ഹോസ്പിറ്റലിൽ നിന്നും എത്തിയ ദിവസം വൈകുന്നേരം ഭദ്രയും ഹരിയും കൂടി മംഗലത്ത് വീട്ടിലേക്ക് ചെന്നിരുന്നു. ഹരി അപ്പോഴാണ് ഫ്രീ ആയത്. അതുകൊണ്ടാണ് വീട്ടിൽ എത്തുവാൻ ലേറ്റ് ആയി പോയതും. അമ്മയുടെയും ഏട്ടന്റെയും ഒക്കെ കൂടെയിരുന്ന് കുറെയേറെ സമയം അവർ സംസാരിച്ചു. അപ്പോഴാണ് രവീന്ദ്രനും മീരയും അവിടേക്ക് വന്നത്. എല്ലാവർക്കും സന്തോഷവും ആശ്വാസവും… അനിരുദ്ധൻ കഴിക്കുവാനുള്ള ഫുഡ് ഒക്കെ വെളിയിൽ നിന്നും വരുത്തിയിരുന്നു. രാത്രി ഏറെ വൈകിയാണ് എല്ലാവരും പിരിഞ്ഞു പോയത് ഹരിയോടും ഭദ്രയോടും ഒരു ദിവസത്തേക്ക് വീട്ടിലേക്ക് വരുവാൻ പറഞ്ഞ് അച്ഛനും അമ്മയും നിർബന്ധിച്ചപ്പോൾ ഒടുവിൽ അവർ രണ്ടാളും അവിടേക്ക് പോയി. ചെന്നപ്പോൾ ആയിരുന്നു നാലഞ്ചു ബാഗുകൾ പായ്ക്ക് ചെയ്തു വെച്ചിരിക്കുന്നത് ഭദ്ര കാണുന്നത്. അച്ഛാ… ഇതെന്താണ്..? ഭദ്ര രവീന്ദ്രനെ നോക്കി ചോദിച്ചു. ഞാനും അമ്മയും കൂടി ഒരു യാത്ര പോകുകയാണ് മോളെ… വല്ലാത്തൊരു ആഗ്രഹമാണ് അച്ഛന്,,,, ഒരുപാട് ദിവസങ്ങൾ ഒന്നുമില്ല, ഒരു പത്തു പന്ത്രണ്ട് നാൾ.. അതുകഴിഞ്ഞാൽ ഞങ്ങൾ മടങ്ങിയെത്തും കെട്ടോ. ഓഹ്… ഹണി മൂൺ പാക്കിങ് ആയിരുന്നു അല്ലേ. കുറുമ്പോടെ ഭദ്ര ചോദിക്കുമ്പോൾ മീരയുടെ മുഖത്ത് നാണം.. ആഹ്.. അങ്ങനെയെങ്കിൽ അങ്ങനെ. ഒക്കെ നമ്മുട മോൾടെ ഇഷ്ട്ടം പോലെ ചിന്തിയ്ക്കട്ടെ അല്ലേ ഭാര്യേ… രവീന്ദ്രൻ മീരയുടെ തോളിൽ ഒന്ന് തന്റെ തോള് കൊണ്ട് ഒന്നുതട്ടി.. എല്ലാവരുടെയും സ്നേഹം കണ്ട്കൊണ്ട് ഹരി ഒരു പുഞ്ചിരിയോടെ നിന്നു.. അടുത്ത ദിവസം കാലത്തെ അച്ഛനെയും അമ്മയെയും എയർപോർട്ടിൽ ആക്കിയ ശേഷം ഹരി യും ഭദ്രയും വീട്ടിലേക്ക് തിരിച്ചു വന്നത് ഭദ്രക്കുട്ടി വീട്ടുകാരും കുടുംബക്കാരും ഒക്കെ ആയപ്പോൾ ഈ പാവം ഹരിയേട്ടനെ മറന്നോ നീയ്… ഹരി ചോദിക്കുന്ന കേട്ട്കൊണ്ട് അവൾ അവനെ ഇത്തിരി ദേഷ്യത്തിൽ നോക്കി. അങ്ങനെ എപ്പോളെങ്കിലും തോന്നിയിട്ടുണ്ടോ ഏട്ടന്? ഹ്മ്… തോന്നാത്തിരുന്നാൽ കൊള്ളാം. ഓഹ്… തോന്നില്ല.. അതുകൊണ്ട് ആ പേടി വേണ്ട കേട്ടോ. ഓക്കേ…. ആയിക്കോട്ടെ. പെട്ടന്ന് ഭദ്ര ഹരിയെ ഇറുക്കി പുണർന്നു. എനിക്ക് എന്റെ ഹരിയേട്ടൻ കഴിഞ്ഞേ ഒള്ളു ബാക്കിഎല്ലാവരും. ആരോരുമില്ലാത്ത ഈ ഭദ്രയേ ചേർത്ത് പിടിച്ചു കൂടെ കൂട്ടിയ ആളല്ലേ, ഈ ആളു എന്റെ ജീവിതത്തിലേക്ക് വന്നപ്പോളാണ് എനിയ്ക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കയും സന്തോഷവും ഒക്കെ തോന്നിയത്.എല്ലാ അർഥത്തിലും ഹരിയേട്ടന്റെ സ്വന്തം ആയ നിമിഷം, ആ ഒരു നിമിഷത്തിൽ ആയിരുന്നു ഞാൻ ഏറ്റവും കൂടുതൽ സംതൃപ്തയായത്.. ഇനി അങ്ങോളം എനിക്ക് എന്റെ ഹരിയേട്ടന്റെ മാത്രമായി കഴിഞ്ഞാൽ മതി. അച്ഛനെയും അമ്മയെയും ഒക്കെ കിട്ടിയതിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. എന്റെ അമ്മയെ പോലെ ഞാൻ സ്നേഹിച്ച മീര ടീച്ചർ, എന്റെ പെറ്റമ്മ ആയിരുന്നു എന്നറിഞ്ഞ നിമിഷം.. അതുപോലെ ഏട്ടനെ കൈ പിടിച്ചു കയറ്റിയ രവീന്ദ്രൻ സർ എന്റെ അച്ഛൻ ആണെന്ന് ടീച്ചറമ്മ പറഞ്ഞപ്പോൾ ഒക്കെ എനിക്ക് ഒരുപാട് ഒരുപാട് സന്തോഷം തോന്നി.. എന്റെ ജന്മത്തിന് അവകാശി ഉണ്ടല്ലോ എന്ന ഒരു ചേതോവികാരം… എന്നാൽ അതിനേക്കാൾ ഒക്കെ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമെന്ന് പറയുന്നത്, ഹരിയേട്ടന്റെ പെണ്ണായി, ഏട്ടന്റെ പാതിയായി, ഞാനും എന്റെ ഹരിയേട്ടനും നമ്മുട കുഞ്ഞുങ്ങളും ഒക്കെ കൂടി അടിച്ചു പൊളിച്ചു കഴിയുന്നതാണ് കേട്ടൊ. അവനെ കെട്ടിപിടിച്ചു കൊണ്ട്, അവന്റെ ഇരു കവിളിലും മാറി മാറി മുത്തം കൊടുത്തു കൊണ്ട് ഭദ്ര പറഞ്ഞപ്പോൾ ഹരി പുഞ്ചിരിയോടെ അവളെ നോക്കി. അപ്പൊ എല്ലാം പറഞ്ഞ പോലെ,, പക്ഷെ അവസാനം പറഞ്ഞ കാര്യത്തിന് ഞാൻ ഇത്തിരി കൂടി കഷ്ട്ടപ്പെടണം അല്ലേ ഭദ്രാ… ഹരി ചോദിച്ചതും ഭദ്രയുടെ നെറ്റിയിൽ നീളൻ വരകൾ വീണു. മനസ്സിലായില്ലേ…. ഇല്ല്യാ.. എന്തെ… എന്റെ കുഞ്ഞുങ്ങളെ പെറ്റുവളർത്തി സന്തോഷമായിട്ട് കഴിയണമെന്നത് തിയറി… അതിന്റെ പ്രാക്റ്റിക്കൽ നടപടികൾ നമ്മുക്ക് സ്വീകരിക്കേണ്ടേ ഭാര്യേ… പറയുകയും അവൻ അവളെ വായുവിലേക്ക് ഒന്ന് ഉയർത്തി. പ്ലീസ്… കഷ്ടമുണ്ട് ഹരിയേട്ടാ.. പ്ലീസ്.. താഴെ നിറുത്തിയ്ക്കെ.. നിറുത്താം.. അല്ലാണ്ട് പറ്റില്ലല്ലോ.. റൂമിലെത്തട്ടെ പെണ്ണെ. അവൻ പറഞ്ഞതും ഭദ്ര അവന്റെ ഇരു ചുമലിലും അടിച്ചുകൊണ്ട് ബഹളം കൂട്ടി. ടി.. അടങ്ങിയിരിക്ക്ടി, ഇല്ലെങ്കിൽ മേടിക്കും കേട്ടോ നീയ്.ഈ ഹരിയേട്ടനെ അറിയാല്ലോ നിനക്ക് റൂമിൽ എത്തിയിട്ട് അവളെ താഴേക്ക് ഇറക്കുന്നതിടയിൽ ഹരി വിളിച്ചു പറഞ്ഞു. അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് പ്രണയത്തോടെ,സ്നേഹത്തോടെ സമാധാനത്തോടെ, സന്തോഷത്തോടെ ഭദ്രലക്ഷ്മിയും ഹരിനാരായണനും അവരുടെ ജീവിതം ജീവിച്ചു തുടങ്ങി.. **** അവസാനിച്ചു. ഹരിയെയും ഭദ്രയെയും സ്നേഹിച്ച എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി.

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • പ്രണയം: ഭാഗം 28

    പ്രണയം: ഭാഗം 28

    എഴുത്തുകാരി: കണ്ണന്റെ രാധ

    അപ്പോൾ നടക്കാത്ത കാര്യങ്ങൾ പറയാൻ വേണ്ടിയാണ് നീ എന്നെ വിളിച്ചത് അല്ലേ. മ്? ചിരിയോടെ അവൻ ചോദിച്ചപ്പോൾ അവളുടെ മുഖം വല്ലാതെയായി, കണ്ണുകൾ ചുവന്നു തുടങ്ങി.. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നു തുടങ്ങിയ നിമിഷം അവനും വല്ലാതെ ആയി.. ആ കണ്ണുനീർ തന്റെ കൈവിരാൽ തുടച്ചുകൊണ്ട് അവൻ ചോദിച്ചു. എന്തുപറ്റി..? നന്ദേട്ടൻ ഇങ്ങനെയൊക്കെയാണോ മനസ്സിൽ ചിന്തിച്ചു വച്ചിരിക്കുന്നത്. അതാണോ ആഗ്രഹം.? ഇതൊന്നും നടക്കരുത് എന്ന്. സത്യം പറ, ശരിക്കും എന്നെ ഇഷ്ടമാണോ.? അതോ എന്നെ ഇഷ്ടമാണെന്ന് വെറുതെ അഭിനയിക്കുന്നതാണോ. അവന്റെ മുഖത്തേക്ക് നോക്കി അവൾ അങ്ങനെ ചോദിച്ചപ്പോൾ ഒരു നിമിഷം അവനും അമ്പരപ്പെട്ടവളെ നോക്കിയിരുന്നു. നിനിക്ക് അങ്ങനെ തോന്നുന്നുണ്ടോ.? ഞാൻ നിന്റെ മുൻപിൽ അഭിനയിക്കുകയാണെന്ന്. അരുതാത്ത എന്തോ കേട്ടതുപോലെ അവൻ നോക്കി. പിന്നല്ലാതെ ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് പറയുമ്പോൾ ഇത് നടക്കരുത് എന്നാണോ നന്ദേട്ടൻ ആഗ്രഹം.? ഒഴുകി വന്ന കണ്ണുനീരോടെ ചോദിച്ചവൾ എടി പൊട്ടി ഞാനൊരു തമാശ പറഞ്ഞതാ, നീ അതിങ്ങനെ സീരിയസ് ആയിട്ട് എടുത്താലോ. ഈ കാര്യത്തിൽ മാത്രം തമാശ വേണ്ടെ നന്ദേട്ട… നന്ദേട്ടന് അറിയില്ല ഞാൻ എത്രത്തോളം ഹൃദയം തന്ന സ്നേഹിക്കുന്നതെന്ന്.. നന്ദേട്ടൻ അപ്പുറം മറ്റൊരു സന്തോഷവും എനിക്കില്ല. അതിനപ്പുറം മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നുമില്ല. എനിക്ക് അതൊക്കെ അറിയാം.! ഞാൻ വെറുതെ ഒരു തമാശയായിട്ട് പറഞ്ഞതാ, അത് നിനക്ക് വിഷമമായെങ്കിൽ സോറി. അവളുടെ മുഖത്തേക്ക് നോക്കി ഒരു കുറ്റബോധത്തോടെ പറഞ്ഞപ്പോൾ വീണ്ടും അവൾക്ക് വേദന തോന്നി. അവൾ ഒന്നും പറയാതെ അവന്റെ കൈകളിൽ പിടിച്ച് ആ കൈകൾ തന്റെ കവിളോട് ചേർത്തുവച്ചുകൊണ്ട് ആ കൈയിൽ ചാഞ്ഞു കിടന്നു. എനിക്ക് നന്ദേട്ടൻ ഇല്ലാതെ പറ്റില്ല, അത്രത്തോളം ഞാൻ സ്നേഹിച്ചിട്ടുണ്ട്. അത് അറിയാൻ സാധിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ എന്റെ ജീവനേക്കാൾ ഏറെ ഞാൻ സ്നേഹിക്കുന്നുണ്ട്. പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു. എനിക്ക് അതൊക്കെ അറിയാം, ഞാൻ അറിയാതെ പറഞ്ഞു പോയതാ. ഇനി ഒരിക്കലും അങ്ങനെ പറയില്ല.. അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ അവൾ കണ്ണുകൾ തുടച്ച് അവനെ ഒന്ന് നോക്കി.. എനിക്ക് ഉറപ്പു തരുമോ എന്തൊക്കെ പ്രതിസന്ധികൾ വന്നാലും ഇനി നമ്മൾ പിരിയുന്ന കാര്യത്തെപ്പറ്റി പറയില്ലെന്ന്… വലംകൈ നീട്ടി അവളത് ചോദിച്ചപ്പോൾ ചെറുചിരിയോടെ അവനാ കൈകൾക്ക് മുകളിൽ തന്റെ കൈകൾ വച്ചുകൊണ്ട് പറഞ്ഞു. ഇനി ഒരിക്കലും ഞാൻ അങ്ങനെ പറയില്ല… ഇനി നമ്മൾ തമ്മിൽ പിരിയുന്നുണ്ടെങ്കിൽ അത് എന്റെ മരണമായിരിക്കും പോരെ.. അവൻ ചോദിച്ചപ്പോൾ അവള് പെട്ടെന്ന് അവന്റെ വായ പൊത്തി കളഞ്ഞിരുന്നു… തിസന്ധ്യ നേരത്തെ ഇങ്ങനെയുള്ള വർത്തമാനങ്ങൾ ഒന്നും വേണ്ട നന്ദേട്ടാ…. അവൾ പറഞ്ഞപ്പോൾ അവൻ അവളെ തന്നെ നോക്കിയിരുന്നു. നിന്റെ ഒരു കാര്യം എന്ത് പറഞ്ഞാലും വിഷമം. ഇനി നീ പറ അതേപോലെ ഞാൻ സംസാരിക്കാം. അപ്പോൾ കുഴപ്പമില്ലല്ലോ, സന്തോഷമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞാൽ മതി നമ്മുടെ കല്യാണം, അത് കഴിഞ്ഞുള്ള കാര്യങ്ങൾ അങ്ങനെയൊക്കെ. അവള് അവന്റെ തോളിലേക്ക് ചാഞ്ഞു. കല്യാണം കഴിഞ്ഞ് ഉള്ള എന്ത് കാര്യങ്ങൾ..? കുസൃതിയോടെ അവൻ ചോദിച്ചു അവൾ അവനെയൊന്ന് കൂർപ്പിച്ചു നോക്കി അമ്പലം മുറ്റത്ത് ഇരുന്ന് തന്നെ പറയണം ഇങ്ങനെ ഉള്ള വർത്തമാനം.. ശെടാ ഇതിപ്പോ എന്തുപറഞ്ഞാലും കുറ്റം ആണല്ലോ എങ്കിൽ നമുക്ക് അമേരിക്കയിൽ ട്രംപ് നടത്തിയ പ്രസംഗത്തെക്കുറിച്ച് സംസാരിച്ചാലോ.. അവൻ ചോദിച്ചപ്പോൾ അവൾ വീണ്ടും അവനെ ഒന്ന് കൂർപ്പിച്ച് നോക്കിയിരുന്നു. നന്ദേട്ടൻ എല്ലാം കളിയാ.. എങ്കിൽ ഇനി ഒന്നും പറയുന്നില്ല കുറച്ചു കാര്യം ചെയ്തു കാണിച്ചാലോ.,,? അവളുടെ ഇടുപ്പിൽ പിടിച്ച് തന്നോട് ചേർത്തിരുത്തി കൊണ്ട് അവൻ ചോദിച്ചപ്പോൾ ആ മുഖത്ത് നാണം അല തല്ലി. നീണ്ട കൂവളം മിഴികൾ അടഞ്ഞു പോയി. അവൻ അവളുടെ കഴുത്തിൽ പിടിച്ചു തന്നോട് ചേർത്തു ആ കവിളിൽ ചുണ്ട് ചേർത്തു. അവന്റെ തോളിൽ അമർന്നു പോയി അവളുടെ കൈകൾ, വിരലാൽ അവൻ അവളുടെ ചുണ്ടിനു ചുറ്റും ഒരു കളം വരച്ചു. അവളുടെ കൈകൾ അവന്റെ പിൻകഴുത്തിൽ അമർന്നു. തന്റെ വിരലാൽ അവളുടെ ചുണ്ടിന്റെ കോണിൽ അവൻ പതിയെ ഞെരടി ആ മുഖം തന്നോട് അടുപ്പിച്ചു, മെല്ലെ ആ ചുണ്ടിൽ ഒരു നേർത്ത ചുംബനം.! അവന്റെ മിഴികളും ആ നിമിഷം അടഞ്ഞു പോയി..! ഇത് അമ്പലമാ നന്ദേട്ടാ… പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു,. എല്ലാം കഴിഞ്ഞപ്പോഴാണോ നിനക്ക് അമ്പലമാണ് എന്നുള്ള ബോധം വന്നത്.? അവളുടെ മുഖത്തേക്ക് നോക്കി തെല്ലു കുസൃതിയോടെ ചോദിച്ചവൻ.! അവളുടെ മുഖം വാക പോലെ പൂത്തു…! നേരം ഒരുപാട് ആയി പോകണ്ടേ നിനക്ക്.? എനിക്ക് പോകാൻ തോന്നുന്നില്ല, നന്ദേട്ടന്റെ കൂടെ ഇങ്ങനെ ചേർന്നിരിക്കാൻ തോന്നുന്നത്.. എങ്കിൽ ഞാൻ വീട്ടിൽ വന്നു നിന്റെ അച്ഛനോട് പറയട്ടെ.? എന്ത്..? കുസൃതിയോടെ വെള്ളത്തിലേക്ക് നീട്ടി വച്ചിരിക്കുന്ന അവന്റെ കാലിനു മുകളിൽ തന്റെ പാദസരം നിറഞ്ഞ കാലുകൾ കൊണ്ട് ഇക്കിളി കൂട്ടിക്കൊണ്ട് അവൾ ചോദിച്ചു.. ഈ പാവം പെൺകൊച്ചിനെ എനിക്കിങ് തന്നേക്കാൻ, എനിക്കും ഈ പെണ്ണില്ലാതെ ഇപ്പോൾ പറ്റില്ലാന്ന്. അത്രയ്ക്ക് ധൈര്യമുണ്ടോ നന്ദേട്ടന്..? അവൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു തുടരും. അതെന്താടി അങ്ങനെ ഒരു ടോക്ക്. എനിക്ക് ധൈര്യം ഇല്ല എന്ന് സംശയമുണ്ടോ.? എനിക്കൊരു കുഴപ്പവുമില്ല ഞാൻ വേണമെങ്കിൽ അച്ഛനോട് വന്ന് ചോദിക്കാം. ഇപ്പോൾ ചോദിക്കാൻ ഒന്നും നിൽക്കണ്ട മോൻ നല്ലൊരു ജോലിയൊക്കെ മേടിക്കാൻ നോക്ക്.. എനിക്ക് ചെലവിന് തരണ്ടേ.? നീയല്ലേ പറഞ്ഞത് ഞാൻ ഉണ്ടെങ്കിൽ നിന്റെ വയറു നിറയും, നിനക്ക് ചോറും കറിയും ഒന്നും വേണ്ടാന്ന്… അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു… അതൊക്കെ ഒരു ഓളത്തിന് പറയുന്നതല്ലേ. നന്ദേട്ടൻ ഒപ്പം ഉണ്ടെങ്കിൽ എനിക്ക് സന്തോഷമാണ്… എങ്കിലും വിശക്കില്ലേ.? നമുക്ക് വയറു നിറയണ്ടെ..? വയറു എന്താണെങ്കിലും നിറയും. പക്ഷേ….. അവനൊന്ന് നിർത്തി കുസൃതിയോടെ അവളെ നോക്കിയപ്പോൾ അവൾ മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി… പിന്നെയാണ് അവൻ പറഞ്ഞതിന്റെ അർത്ഥം അവൾക്ക് മനസ്സിലായത്. അത് മനസ്സിലായതും അവൾ അവനെ കൂർപ്പിച്ച് ഒന്ന് നോക്കി. അപ്പോ വീണ പറയുന്ന പോലെ നന്ദേട്ടന് അത്ര പാവമൊന്നുമല്ല. ഞാനൊരു ഭീകരനാണെന്ന് തോന്നാനു മാത്രം ഇപ്പോ എന്താ ഇവിടെ ഉണ്ടായത്.,? കല്യാണം കഴിഞ്ഞ് സാധാരണ നടക്കാറുള്ള ഒരു പ്രകൃതി നിയമത്തെക്കുറിച്ച് അല്ലേ കുട്ടി ഞാൻ സംസാരിച്ചുള്ളൂ. അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു. ഞാൻ സത്യായിട്ടും വിചാരിച്ചതല്ല നന്ദേട്ടൻ ഇങ്ങനെയൊക്കെ എന്നോട്, എങ്ങനെയൊക്കെ…? ഒന്നുകൂടി അവളുടെ അരികിലേക്ക് നീങ്ങിയിരുന്ന് ആ മുടി തുമ്പ് വകഞ്ഞുമാറ്റി പിൻകഴുത്തിൽ മീശ തുമ്പാൽ ഉരസി കൊണ്ട് അവൻ ചോദിച്ചു.. ആരെങ്കിലും കാണുട്ടോ, ഞാൻ പോവാ… എങ്ങനെ പോകും.? ആ പാടം കഴിഞ്ഞാൽ ഞാൻ അങ്ങ് നടന്നു പൊയ്ക്കോളാം. ഈ രാത്രിയിലോ..? രാത്രി ഒന്നും ആയില്ലല്ലോ സന്ധ്യ ആയതല്ലേ ഉള്ളൂ. ഞാൻ കൊണ്ടുവിടട്ടെ ആരെങ്കിലും കണ്ടാലോ.? ഈ സമയത്തിനി ആരും കാണില്ല. നീ ഒറ്റയ്ക്ക് പോയ എനിക്കൊരു സമാധാനം കാണില്ല… അത് വേണ്ട ചിലപ്പോൾ വേണു അങ്കിൾ വന്നാലോ.. എന്നെ കാണണ്ടാവുമ്പോൾ അമ്മ പറഞ്ഞു വിടാൻ സാധ്യതയുണ്ട്. ഒരു കാര്യം ചെയ്യാം നീ കുറച്ചു മുന്നേ നടന്നോ ഞാൻ നിന്റെ പിറകെ വരാം…. ശരി രണ്ടുപേരും അമ്പലത്തിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോഴാണ് വേണു കാറിൽ വരുന്നത് കണ്ടത്. ഒന്ന് ഭയന്നുവെങ്കിലും അവളോട് മുൻപേ നടന്നുകൊള്ളാൻ കണ്ണു കാണിച്ചവൻ. അത് അനുസരിച്ച് അല്പം മുൻപേ അവൾ നടന്നു. കാറിന്റെ അരികിലേക്ക് എത്തിയിരുന്നു. നന്ദൻ അപ്പോഴേക്കും ഓട്ടോ സ്റ്റാർട്ട് ചെയ്ത് കഴിഞ്ഞിരുന്നു. വേണു വണ്ടി കൊണ്ടുവന്ന് കീർത്തനയുടെ മുൻപിൽ നിർത്തിയപ്പോഴാണ് അപ്പുറത്ത് വണ്ടി സ്റ്റാർട്ട് ചെയ്യുന്ന നന്ദനെ കണ്ടത്….. നന്ദാ…. വേണു വിളിച്ചപ്പോഴേക്കും പെട്ടു എന്ന നിലയിൽ അവൻ ഒന്ന് തിരിഞ്ഞുനോക്കി… അച്ഛനോ..,? അവൻ വേണുവിനെ നോക്കി ഒന്ന് ചിരിച്ചു. നീയെന്താ പതിവില്ലാതെ ഈ സമയത്ത് അമ്പലത്തില്. വേണു ചോദിച്ചപ്പോൾ എന്തു മറുപടി പറയണമെന്ന് അറിയാതെ നന്ദൻ നിന്നിരുന്നു.. ഞാന് ഓട്ടം വന്നതാ ഒരാളെ കൊണ്ട്, അപ്പൊ പിന്നെ ഒന്ന് കേറി തൊഴുതിയിട്ട് പോരാമെന്ന് കരുതി.. അവൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ കീർത്തനയ്ക്കും ശ്വാസം നേരേ വീണിരുന്നു. അവൾ അപ്പോഴേക്കും കാറിൽ കയറി കഴിഞ്ഞിരുന്നു. ഞാൻ കുറച്ച് താമസിച്ചേ വരു. നീ വീട്ടിലേക്ക് എന്തോ പച്ചക്കറിയോ മറ്റോ അവൾ വേണമെന്ന് പറഞ്ഞായിരുന്നു അതും കൂടി ഒന്ന് വാങ്ങിച്ചു കൊടുത്തേക്കണം. വേണു മകന് നിർദ്ദേശം നൽകി. അവൻ തലയാട്ടി കാണിച്ച് ഓട്ടോയിലേക്ക് കയറി. കണ്ണുകൾ കൊണ്ട് ഒന്നുകൂടി അവളോട് യാത്ര പറയുകയും ചെയ്തിരുന്നു. തിരികെ കാറിലേക്ക് വന്നു കയറിയ വേണു നന്ദനെ നോക്കി ഒന്ന് പുഞ്ചിരിച്ചിരുന്നു. താമസിച്ചു പോയത് എന്താണ് മോളെ ..? ദീപാരാധന തൊഴുത് കുറെ സമയം അങ്ങനെ നിന്നുപോയി അങ്കിൾ, സമയം പോയതൊന്നും അറിഞ്ഞില്ല അതിനു വേണുവോന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് സ്ഥിരമായി ഇരുവരും തമ്മിൽ കാണുന്നത് അമ്പലത്തിൽ വച്ചായി. കുറച്ചുകൂടി നേരത്തെ ഇറങ്ങാൻ നന്ദനും ശ്രമിച്ചു തുടങ്ങിയിരുന്നു. ഇതിനിടയിലാണ് കൃഷ്ണൻ നന്ദനൊരു ജോലി ശരിയാക്കിയത്. ജോലിയുടെ ഇന്റർവ്യൂ എറണാകുളത്താണ്. അതിനെക്കുറിച്ച് അവളോട് അവൻ അറിയുകയും ചെയ്തു. അപ്പോൾ ജോലി എറണാകുളത്ത് ആയിരിക്കും അല്ലേ നന്ദേട്ടാ.? അതറിയില്ല വലിയ കമ്പനി അല്ലേ അപ്പൊ ഒരുപാട് ബ്രാഞ്ചുകൾ കാണും. ചെലപ്പോ എറണാകുളത്താവും. അതൊന്നും നമുക്ക് പറയാൻ പറ്റില്ലല്ലോ. അപ്പോൾ പിന്നെ നമുക്ക് ദിവസവും കാണാൻ ഒന്നും പറ്റില്ല അല്ലേ .? ഞാൻ പറഞ്ഞതല്ലേ ഈ ജോലിയൊക്കെ മതിയെന്ന്, അപ്പോൾ നിനക്ക് അല്ലേ നിർബന്ധം നല്ല ജോലി തന്നെ വേണമെന്ന്. അപ്പോൾ ഇതൊക്കെ സഹിക്കേണ്ടി വരും. എന്താണെങ്കിലും ഇന്റർവ്യൂവിന് പോയിട്ട് നല്ല ജോലി കിട്ടുകയാണെങ്കിൽ അത് നമുക്ക് നല്ലതല്ലേ അവൾ ചോദിച്ചു പക്ഷേ ഒരു പ്രശ്നമുണ്ട് എന്താ നന്ദേട്ടാ..? അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൾ ചോദിച്ചു.. എനിക്ക് ദൂരെയൊന്നും പോയി ജോലി ചെയ്യാൻ ഒരു മൂഡില്ല. പണ്ടായിരുന്നെങ്കിൽ ഞാൻ പോയേനെ. ഏത് ജോലി കിട്ടിയാലും പക്ഷേ ഇപ്പോൾ, ഇപ്പൊ എന്താ…? അവൾ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. ഇപ്പൊ എനിക്ക് ഈ ഒരാളെ കാണാതിരിക്കാൻ ഭയങ്കര ബുദ്ധിമുട്ടാ.. . ഒറ്റ വലിക്ക് അവളെ തന്റെ നെഞ്ചോട് ചേർത്ത് അവൻ പറഞ്ഞു, പിന്നെ അവളുടെ മുടി പിന്നിലേക്ക് ഒതുക്കി വച്ചു. തന്നോട് ചേർത്ത് അവളെ ഇരുത്തി അവളുടെ തോളിൽ ചാഞ്ഞു കിടന്നു. അവൾ തന്റെ കരങ്ങളാൽ അവനേ നെഞ്ചോട് ചേർത്ത് പിടിച്ചു മെല്ലെ അവൻ അവളുടെ കഴുത്തിൽ ഉമ്മ വച്ചു, അവന്റെ പുറത്ത് അവളുടെ കൈകൾ മുറുകി. കഴുത്തിൽ നിന്ന് ഒഴുകിയ ചുണ്ടുകൾ മെല്ലെ കവിളിനെ തഴുകി ചുണ്ടിന് അരികിൽ എത്തി. അവളെ തന്റെ അരികിലേക്ക് ചേർത്ത് അവൻ അവളുടെ ചുണ്ടിൽ പതിയെ കടിച്ചു. സ്സ്സ്… അവളിൽ നിന്ന് ഒരു ആർത്തനാദം പുറത്ത് വന്നു…. അത് അവന്റെ ആവേശം കൂട്ടി… അവളുടെ കീഴ്ച്ചുണ്ട് അവൻ സ്വന്തം ആക്കി, തന്റെ ചുണ്ടുകൾ കൊണ്ട് അവിടെ ഒരു വലയം തീർത്തു, ആ ചുണ്ടുകളിലെ മധുരം നുകർന്നവൻ..! അവൾ അവന്റെ പുറത്ത് നഖങ്ങളാൽ പുതിയ ഒരു ചിത്രം വരച്ചു…തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 42

    തണൽ തേടി: ഭാഗം 42

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അല്ല കഴിക്കാൻ വരാറുണ്ടോ എന്ന്.. അബദ്ധം പിണഞ്ഞത് പോലെ അവൾ മറ്റെവിടെയോ നോക്കി മറുപടി പറഞ്ഞപ്പോൾ, വീണ്ടും അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി ബാക്കിയായി… വരണോ.? ഒരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി മേൽമീശ കടിച്ചു ചിരിച്ചു അവൻ ചോദിച്ചു അവന്റെ ആ ചോദ്യത്തിന് പെട്ടെന്ന് എന്ത് മറുപടി പറയണം എന്ന് അവൾക്കറിയില്ലായിരുന്നു. അവൾ അവനെ നോക്കി. അവളെ തന്നെ നോക്കിയിരുന്നവൻ പെട്ടെന്ന് നോട്ടം മാറ്റി കളഞ്ഞു.. കീഴ്ച്ചുണ്ട് കടിച്ച് ചിരിച്ചു മറ്റെവിടെയോ നോക്കി അവൻ പറഞ്ഞു നമ്മുടെ വീടിന് താഴെ ഒരു പയ്യൻ ഉണ്ട് അവൻ സ്കൂളിൽ പോകുന്ന സമയത്ത് എനിക്കുള്ള പൊതി കൊണ്ടുവരികയാ ചെയ്യുന്നത്. അവന്റെ കൈയിലാ അമ്മച്ചി പൊതി കൊടുത്തു വിടുന്നത്, ഉച്ചയ്ക്കത്തേക്കുള്ളത്. ചിലപ്പോൾ ഞാൻ ഉച്ചയ്ക്ക് വല്ല ഹോട്ടലിൽ നിന്നും കഴിക്കും. അങ്ങനെയാ ചെയ്യാറുള്ളത്. വേണമെങ്കിൽ വരുന്നതുകൊണ്ട് ബുദ്ധിമുട്ടൊന്നുമില്ല… ഇടം കൈകൊണ്ട് താടിയിൽ ഉഴിഞ്ഞുകൊണ്ട് അവളെ ഒളിക്കണ്ണിട്ട് നോക്കി അവൻ പറഞ്ഞു അവൾ മറുപടിയൊന്നും പറയാതെ മറ്റെവിടെയോ ചിരിയോടെ നോക്കി.. മഴ കഴിഞ്ഞു എന്ന് തോന്നുന്നു.. പോയാലോ.? അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞപ്പോൾ അവൻ അവളെ തന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. ഒരുപാട് നേരം ഒന്നും ആ നോട്ടത്തെ അഭിമുഖീകരിക്കാൻ കഴിയില്ലന്ന് അവൾക്കും തോന്നിയിരുന്നു. ഒരു കൂട്ടുകാരിയോട് സംസാരിക്കണം എന്ന് പറഞ്ഞില്ലേ.?ആ കൊച്ചിനെ വിളിച്ചൊ ഇപ്പോഴാവുമ്പോൾ സമയം ഉണ്ടല്ലോ, ഫ്രീ ആയിട്ട് സംസാരിക്കാൻ പറ്റും. പിന്നെ മഴ തോർന്നിട്ട് ഒന്നുമില്ല. തുടങ്ങിയിട്ടേ ഉള്ളു അവളുടെ മുഖത്തേക്ക് നോക്കി ഒരു പ്രത്യേക ഈണത്തിൽ അവൻ പറഞ്ഞപ്പോൾ വല്ലാത്തൊരു പരവേശം അവൾക്കും തോന്നിയിരുന്നു. എങ്കിലും അവൻ നീട്ടിയ ഫോൺ വാങ്ങി അവൾ ലോക്ക് സ്ക്രീനിൽ പിടിച്ചപ്പോൾ അത് ലോക്കാണ്. 3 4 8 1 അവൾ സംശയത്തോടെ മുഖത്തേക്ക് നോക്കി പിൻ… അവൻ പറഞ്ഞു അവൾ അപ്പോൾ തന്നെ അത് അടിച്ചു കൊടുത്തു. ഓപ്പൺ ആയതും വന്നത് ഈശോയുടെ ഒരു ഫോട്ടോയാണ്. അതാണ് വാൾപേപ്പർ. മനസ്സിൽ ഓർമ്മയുള്ള നമ്പർ ഡയൽ ചെയ്ത് അവൾ ഫോൺ കോളിങ്ങിലിട്ടപ്പോഴും അവൻ ഇടയ്ക്ക് ഒളികട്ട് തന്നെ നോക്കുന്നത് അവൾക്ക് കാണാമായിരുന്നു. എങ്കിലും കാണാത്ത ഭാവത്തിൽ ഇരുന്നവൾ.. മറുപുറത്ത് ഫോൺ കണക്ട് ആയിരുന്നു അപ്പോഴേക്കും.. ഹലോ…? ഹലോ അച്ചു, ഞാനാ ലക്ഷ്മി. ഉത്സാഹത്തോടെ പറഞ്ഞു ലച്ചു, നീ എവിടെയാണ്.? നിന്റെ ഫോണിൽ വിളിച്ചിട്ട് സ്വിച്ച് ഓഫ് ആണല്ലോ. ഞാൻ നിന്നെ എത്ര ദിവസം കൊണ്ട് വിളിക്കാ എന്നറിയോ. അപ്പുറത്ത് നിന്നും ആധി നിറഞ്ഞ സ്വരം സെബാസ്റ്റ്യനും കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു. അതൊക്കെ വലിയ കഥയാ ഫോൺ എന്റെ കയ്യിൽ ഇല്ല. വീട്ടിലാ… അപ്പൊ നീ വീട്ടിൽ അല്ലേ..? അല്ല. പിന്നെ എവിടെയാ..? കല്യാണം എങ്ങനെയാ മുടങ്ങിയത്.? അങ്കിൾ വിളിച്ചിരുന്നു എന്നെ. നിനക്ക് ആരുമായിട്ട് എങ്കിലും ബന്ധമുണ്ടോ എന്നൊക്കെ ചോദിച്ചു. ഞാൻ വിവേകിന്റെ കാര്യം ഒന്നും പറഞ്ഞില്ല! എനിക്ക് അറിയില്ലെന്ന പറഞ്ഞത്. നീ വിവേകിന്റെ കൂടെയാണോ.? എന്താ സംഭവം.? എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. അർച്ചന വീണ്ടും ചോദിക്കുന്നുണ്ട്.. അതൊക്കെ നേരിട്ട് പറയാം. വിവേക് എന്ന് കേട്ടപ്പോൾ അവൾക്ക് ഒരു അസ്വസ്ഥത തോന്നി… എങ്കിൽ നമുക്ക് നാളെ കാണാൻ പറ്റുമോ.? അർച്ചന ചോദിച്ചപ്പോൾ അവൾ സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കി, അവൻ എന്ത് എന്ന് അർത്ഥത്തിൽ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി. നാളെ കാണാൻ പറ്റുമോന്ന് അവൾ ചോദിക്കുന്നു. ഒച്ചയൽപ്പം താഴ്ത്തി അവൾ അവനോട് പറഞ്ഞു. കാണാമെന്ന് പറ അവൻ മറുപടി പറഞ്ഞു… ആഹ്.. നാളെ കാണാം. നീ നാളെ ഫ്രീയാണോ.? ലക്ഷ്മി ഫോണെടുത്തുകൊണ്ട് ചോദിച്ചു… ആടി., എവിടെ വച്ചു കാണും.? അത് ഞാൻ വൈകിട്ട് നിന്നെ വിളിച്ചു പറയാം. ഈ നമ്പറിൽ വിളിച്ചാൽ കിട്ടുമോ ഇനി നിന്നേ.,? കിട്ടും വൈകുന്നേരം വിളിക്കണേ.. വൈകിട്ട് വിളിക്കാടി.. ലക്ഷ്മി ഫോൺ വച്ച് കഴിഞ്ഞ് സെബാസ്റ്റ്യനേ നോക്കി. എങ്ങനെയാ കാണുന്നതെന്ന അവൾ ചോദിക്കുന്നത്. എവിടെ വച്ചാണെന്ന്.? നാളെ താൻ പള്ളിയിൽ പോവില്ലേ അപ്പൊ അത് കഴിഞ്ഞ് തിരിച്ചു വരുന്ന വഴിക്ക് ടൗണിൽ ഇറങ്ങിയാൽ നിങ്ങൾക്ക് സംസാരിക്കാല്ലോ. അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു. അപ്പൊൾ പോകാം.? അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ അവൾ തലയാട്ടിയിരുന്നു. അവൻ ബൈക്കിലേക്ക് കയറി വണ്ടി സ്റ്റാർട്ട് ചെയ്തതും, അവൾ പിന്നിൽ ഇടം പിടിച്ചു. തോളിൽ കൈ വയ്ക്കും എന്ന് പ്രതീക്ഷിച്ചുവെങ്കിലും അത് ഉണ്ടായില്ല. അതോടെ അവന് ഒരു നിരാശ തോന്നിയിരുന്നു. അവനൊരു അല്പം വേഗത കൂട്ടി. പെട്ടന്ന് പ്രതീക്ഷിച്ചതുപോലെ അപ്പോഴേക്കും അവൾ കൈയെടുത്ത് തോളിൽ വച്ചിട്ടുണ്ടായിരുന്നു. ആ നിമിഷം തന്നെ അവൻ വണ്ടിയുടെ വേഗത കുറച്ചു. അവളിൽ ഒരു പുഞ്ചിരി ബാക്കിയായി.. റിയർവ്യൂ മിററിലൂടെ കൃത്യമായത് അവൻ അത് കാണുകയും ചെയ്തു. അവന്റെ ചുണ്ടിലെ മായാത്ത പുഞ്ചിരി അവൾക്കും കൃത്യമായി കാണാൻ കഴിയുന്നുണ്ടായിരുന്നു.. പകുതി എത്തിയപ്പോഴേക്കും വീണ്ടും ചാറ്റൽ മഴ പൊടിയാൻ തുടങ്ങിയിരുന്നു. വണ്ടി നിർത്തണോ ഇനി കുറച്ചുകൂടിയേ ഉള്ളൂ. അവൻ പുറകിലേക്ക് നോക്കിക്കൊണ്ട് അവളോട് ചോദിച്ചു. അവൾ വേണ്ട എന്ന് അർത്ഥത്തിൽ തലയാട്ടി. മുറ്റത്തേക്ക് ബൈക്ക് കൊണ്ടുവച്ചപ്പോഴേക്കും മഴ ശക്തിയിൽ പെയ്യാൻ തുടങ്ങിയിരുന്നു. അപ്പോഴേക്കും രണ്ടുപേരും വീട്ടിലെത്തിയിരുന്നു. ആരും വന്നിട്ടില്ലെന്ന് തോന്നുന്നു അവൻ പെട്ടെന്ന് ചവിട്ടിയുടെ താഴെ നിന്നും താക്കോലെടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തു. പോക്കറ്റിൽ നിന്നും ഫോണെടുത്ത് ശിവന്റെ നമ്പറിലേക്ക് വിളിച്ചു. നിങ്ങൾ എവിടെയാ ശിവ അണ്ണാ.? എടാ ഇവിടെ ഒരു ബ്ലോക്ക് പെട്ടുപോയി. പിന്നെ ഒരു ആക്സിഡന്റ് നടന്നിരിക്കുകയാ ആൾക്കാരെ എല്ലാവരും ആംബുലൻസ് കേറ്റി കൊണ്ടിരിക്കുക. അതുകൊണ്ട് ബ്ലോക്ക്. വരാന് ഒരു 15 മിനിറ്റും കൂടി എടുക്കും. ശിവൻ പറഞ്ഞപ്പോൾ അവൻ ശരി പറഞ്ഞു ഫോൺ വച്ചിരുന്നു. അപ്പോഴേക്കും ലക്ഷ്മി വീട് തുറന്നിരുന്നു. അവരെന്തോ ഒരു ബ്ലോക്കിൽ പെട്ടു. ഒരു 15 മിനിറ്റ് എടുക്കും വരാൻ എന്നാ പറഞ്ഞത്.. സെബാസ്റ്റ്യൻ ലക്ഷ്മിയോട് പറഞ്ഞു. അവൾ അപ്പോഴും തോർത്തും എടുത്ത് അവന് അരികിൽ എത്തി. അത് അവന് കൊടുക്കണോ വേണ്ടയോ എന്നറിയാതെ നിൽക്കുകയാണ് അവളുടെ ഭാവവും പരുങ്ങലുമൊക്കെ കണ്ടപ്പോൾ അവൻ അവളുടെ മുഖത്തേക്ക് ഒന്ന് കൂർപ്പിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.. എന്താ..? മഴ നനഞ്ഞില്ലേ….. വിയർത്തിരിക്കുകയായിരുന്നില്ലേ…. തലതോർത്തിയില്ലെങ്കിൽ…. വെള്ളം താന്നിട്ടു…..പനി വരും.! അവന്റെ മുഖത്തേക്ക് നോക്കാതെ മടിയോടെയാണ് അവൾ അത് പറഞ്ഞത്… ഒപ്പം തന്നെ കൈയിലിരുന്ന് തോർത്ത് അവന് നേരെ നീട്ടുകയും ചെയ്തിരുന്നു. ചെറുചിരിയോടെ അവനത് വാങ്ങി… അതേ ചിരിയോടെ തന്നെ തന്റെ തല തോർത്തുകയും ചെയ്തു. തൊട്ടടുത്ത നിമിഷം അവളെപ്പോലും ഞെട്ടിച്ചുകൊണ്ട് അവനാ തോർത്ത് അവളുടെ തലയുടെ മുകളിലേക്ക് ഇട്ട് ശക്തിയായി അവളുടെ തല തോർത്തി… പനി വരില്ലേ..? അവളുടെ മുഖത്തേക്ക് നോക്കി ചെറു ചിരിയോടെ അവനത് പറഞ്ഞപ്പോൾ അവളിലും ഒരു ചിരി നാമ്പിട്ടിരുന്നു.. അവളുടെ തോളിലേക്ക് തോർത്തിട്ട് അതേ ചിരിയോടെ അവൻ അകത്തേക്ക് കയറി.. ഒരു കട്ടൻ ചായ കിട്ടോ.? നല്ല തലവേദന ഉണ്ട്. പോകുന്ന പോക്കിൽ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ. ഞാനിപ്പോൾ ഉണ്ടാക്കിത്തരാം എന്നും പറഞ്ഞ് അവൾ അകത്തേക്ക് പോയിരുന്നു. അടുക്കളയിലേക്ക് ചെന്നപ്പോൾ കുറച്ച് സമയം എടുത്തു പഞ്ചസാരയും തേയിലയും ഒക്കെ കണ്ടുപിടിക്കാൻ. എങ്കിലും പെട്ടെന്ന് തന്നെ അവൾ കട്ടൻചായ ഇട്ടിരുന്നു. അവൻ ആദ്യമായി തന്നോട് ആവശ്യപ്പെടുന്നതാണ്. അത് അത്രയും മനോഹരമായി തന്നെ കൊടുക്കണം എന്ന് തോന്നി. ചായ ഇട്ടതും അവൾ വേഗം തന്നെ അവന്റെ റൂമിന് അരികിലേക്ക് ചെന്നിരുന്നു. അവൻ അപ്പോഴേക്കും വേഷമൊക്കെ മാറി പുറത്തേക്ക് ഇറങ്ങി വരികയായിരുന്നു. അവൾ ചായ ഒരു ചിരിയോടെ അവന് നേരെ നീട്ടി. ഗ്ലാസ് വാങ്ങുമ്പോൾ അറിയാത്തതുപോലെ അവളുടെ വിരലിൽ അവൻ ഒന്ന് സ്പർശിച്ചിരുന്നു. പെട്ടെന്ന് ശരീരത്തിലൂടെ ഒരു തരിപ്പ് കയറിയത് പോലെയാണ് അവൾക്ക് തോന്നിയത്. അവൾ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കിയപ്പോൾ ഇരുകണ്ണും ചിമ്മി കാണിച്ചവൻ. അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു.. പനി വരാതിരിക്കാൻ ഒരു ചൂട് കട്ടൻ ചായ മഴ നനഞ്ഞിട്ട് കുടിക്കുന്നത് നല്ലതാണ്. കുടിച്ചോ..? തന്റെ കയ്യിലേക്ക് അവൾ നീട്ടിയ അതേ കട്ടൻചായ തന്നെ അവൻ അവൾക്ക് നേരെ നീട്ടി.. അവള് അത് വാങ്ങണോ വേണ്ടയോ എന്നറിയാതെ നിന്നു. തലവേദന എടുക്കുന്നു എന്ന് പറഞ്ഞിട്ട്… താൻ കുടിക്കടോ അവൾക്ക് നേരെ ഗ്ലാസ്‌ നീട്ടിക്കൊണ്ട് വീണ്ടും അവൻ പറഞ്ഞപ്പോൾ അവൾ അത് വാങ്ങി ഒന്ന് സിപ്പ് ചെയ്തിരുന്നു. അപ്പോഴേക്കും സ്റ്റെപ്പിറങ്ങി സാലിയും ആനിയും വരുന്നതാണ് കണ്ടത്. അവരെ കണ്ടപ്പോഴേക്കും അവൻ പുറത്തേക്ക് ഇറങ്ങി നിന്നിരുന്നു. അവനെ അനുഗമിച്ചവളും. എന്നാ ബ്ലോക്ക് ആയിരുന്നു, എന്തോ പറയാനാ ഒരു വിധത്തില് ഇങ്ങ് വന്നു പറ്റിയത്.. ആനി സെബാസ്റ്റ്യനോടായി പറഞ്ഞു. ശിവണ്ണൻ പറഞ്ഞിരുന്നു. അവളുടെ കൈയിലിരുന്ന കട്ടൻചായ വാങ്ങിക്കൊണ്ട് വളരെ സ്വാഭാവികമായി അവൻ പറഞ്ഞു. കാര്യം അറിയാതെ അമ്പരക്കുകയാണ് അവൾ.. അപ്പോഴേക്കും സാലിയോട് എന്തോ സംസാരിച്ചുകൊണ്ട് അവൻ അതൊന്ന് സിപ്പ് ചെയ്തിരുന്നു. അവൾ അത്ഭുതത്തോടെ അവനെ നോക്കി ,വീണ്ടും അവൻ ആരും കാണാതെ കണ്ണ് ചിമ്മി കാണിച്ചു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • പ്രണയം: ഭാഗം 29

    പ്രണയം: ഭാഗം 29

    എഴുത്തുകാരി: കണ്ണന്റെ രാധ

    അവളുടെ കീഴ്ച്ചുണ്ട് അവൻ സ്വന്തം ആക്കി, തന്റെ ചുണ്ടുകൾ കൊണ്ട് അവിടെ ഒരു വലയം തീർത്തു, ആ ചുണ്ടുകളിലെ മധുരം നുകർന്നവൻ..! അവൾ അവന്റെ പുറത്ത് നഖങ്ങളാൽ പുതിയ ഒരു ചിത്രം വരച്ചു പിറ്റേദിവസം വീണയുടെ പിറന്നാളായതുകൊണ്ട് വീട്ടിലേക്ക് വരണം എന്ന് പ്രത്യേകം അവൾ ക്ഷണിച്ചിട്ടുണ്ടായിരുന്നു. ഇനിയിപ്പോൾ അവൾ ക്ഷണിച്ചിട്ടില്ലെങ്കിലും വീട്ടിലേക്ക് പോകും എന്നുള്ളത് ഉറപ്പാണ്. എന്തെങ്കിലും കാരണം കിട്ടി ആളെ കാണാൻ അവസരവും കാത്തു നിൽക്കുകയാണ്. അപ്പോഴാണ് ഇങ്ങനെ ഒരു പിറന്നാൾ. ആ സമയത്ത് താൻ എന്താണെങ്കിലും വീട്ടിലേക്ക് പോകാതിരിക്കില്ലല്ലോ. അവൾക്കു വേണ്ടി ഒരു ഗിഫ്റ്റ് വാങ്ങി കൊണ്ടാണ് വീട്ടിലേക്ക് പോകാനായി തയ്യാറായത്. അവിടെ ചെന്നപ്പോൾ സുധയും വീണയും അമ്പലത്തിൽ പോയി തിരികെ വന്നിട്ടേ ഉള്ളൂ തന്നെ കണ്ടപ്പോഴേക്കും സുധയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. ഒരു കണക്കിന് അത് കാണുന്നത് വലിയ സന്തോഷമാണ് കീർത്തനയ്ക്ക്. ആളിന്റെ അമ്മയ്ക്ക് തന്നെ ഇഷ്ടമാണല്ലോ എന്നുള്ള ഒരു സമാധാനം ആണ് അപ്പോൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. ആഹാ നീ എത്തിയോ..? ഞാൻ ഓർത്തു വരില്ല എന്ന് വീണ പറഞ്ഞു ഞാനങ്ങനെ വരാതിരിക്കൂമോ കീർത്തന ചോദിച്ചു. ഒരുപാട് നേരം ആയോ മോളെ വന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി സുധ ചോദിച്ചു. ഞാൻ വന്നിട്ടെയുള്ളൂ, അമ്മേ അവൾ ഹാപ്പി ബർത്ത് ഡേ പറഞ്ഞുകൊണ്ട് കവർ കയ്യിലേക്ക് ഏല്പിച്ചു കൊടുത്തിരുന്നു. വീണ അവളോട് താങ്ക്സ് പറഞ്ഞു. ഇതൊന്നും വേണ്ടാരുന്നു ഗിഫ്റ്റ് ഇല്ലാതെ പിറന്നാളിന് വരാനോ.? കീർത്ന അത് പറഞ്ഞപ്പോൾ അവൾ ഒന്നു ചിരിക്കുക മാത്രമാണ് ചെയ്തത്. കയറി വാ മോളെ ഞാൻ ചായ എടുക്കാം അത് പറഞ്ഞു സുധ അകത്തേക്ക് പോയി നന്ദേട്ടൻ പുറത്തേക്ക് പോയിരിക്കുകയാണ്. അവൾക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു കൊടുത്തിരുന്നു വീണ അതിനു ഞാൻ ചോദിച്ചില്ലല്ലോ നന്ദേട്ടൻ എവിടുന്ന് നീ ചോദിച്ചില്ലേലും പറയാനുള്ളത് എൻറെ കടമയാണ്. ആണല്ലോ. അതുകൊണ്ട് പറഞ്ഞതാ.വീണ പറഞ്ഞു എന്നോട് പറഞ്ഞിരുന്നു. പറഞ്ഞപോലെ നിനക്കിപ്പോൾ ഏട്ടന്റെ കാര്യങ്ങളൊക്കെ അറിയാലോ. ഞാനതങ്ങു മറന്നുപോയി സോറി. അവൾ പറഞ്ഞപ്പോൾ കൂർപ്പിച്ചു നോക്കി കീർത്തന ചെറിയൊരു സദ്യ ഒക്കെ ഉണ്ടെടി നീ എല്ലാം കഴിഞ്ഞിട്ട് പോയാൽ മതി. പെട്ടെന്ന് പോകല്ലേ വീണ പറഞ്ഞു എല്ലാം കഴിഞ്ഞേ പോകുന്നുള്ളൂ. ഞാൻ പ്രത്യേകം വീട്ടിൽ പറഞ്ഞിട്ടുണ്ട്. വൈകുന്നേരത്തേക്ക് അങ്ങ് ചെല്ലു എന്ന് എന്നോടുള്ള സ്നേഹം കൊണ്ടാണോ അതോ…. വീണ ചോദിച്ചു നിൻറെ ചേട്ടനെ എനിക്ക് ഇഷ്ടം ആണെന്ന് നിനക്കറിയാമല്ലോ, അതേപോലെ നിന്നേ എനിക്കിഷ്ടമാണ്. സത്യം പറഞ്ഞാ അങ്ങേരെ വീഴ്ത്താൻ വേണ്ടി ഞാൻ നിന്നെ പരിചയപ്പെടുന്നത്. എനിക്ക് നിന്നോട് ഉള്ളത് ഒരു ആത്മബന്ധം ആണ്. നീ എൻറെ സ്വന്തം അല്ലേ നിനക്ക് വേണ്ടി മാത്രം ആണ് ഞാൻ ഇവിടെ വന്നത്. നന്ദേട്ടനെ കാണാൻ ആണെങ്കിൽ എനിക്ക് എന്തൊക്കെ വഴികളുണ്ട്. എനിക്കറിയാം പെണ്ണേ ഞാൻ ചുമ്മാ പറഞ്ഞത്. പിന്നെ എന്തുണ്ട് നന്ദേട്ടന് പുതിയ വിശേഷം. വീണ ചോദിച്ചു നിൻറെ ചേട്ടൻറെ വിശേഷം നിനക്ക് ചോദിച്ചു കൂടെ. എന്നെക്കാൾ കൂടുതൽ ആളുടെ വിശേഷങ്ങളൊക്കെ അറിയുന്നത് നീയല്ലേ, അപ്പൊ പിന്നെ നിന്നോട് ചോദിക്കുന്നത് അല്ലേ എളുപ്പം ? ഓഹോ നന്ദേട്ടന് പുതിയൊരു ഇൻറർവ്യൂ നിന്റെ അച്ഛൻ പറഞ്ഞിട്ട് ഉണ്ട് എന്ന് കേട്ടല്ലോ. ഒരുപാട് ദൂരെ ആയിരിക്കും അതുകൊണ്ട് നന്ദേട്ടന് മടിയാ… വേണ്ട എന്ന് വിചാരിച്ച് ഇരിക്കുകയാണ് ദൂരെ ആണെങ്കിൽ കാമുകീ കാമുകന്മാർക്ക് പരസ്പരം കാണാൻ പറ്റില്ലല്ലോ അല്ലേ പോടി സത്യം പറ അതല്ലേ കാരണം.? അതും ഒരു കാരണം തന്നെ ആണ്. അതും ഒരു കാരണമാണ് എന്ന് അല്ല അത് മാത്രമാണ് കാരണം. നന്ദേട്ടൻ ഇന്റർവ്യൂന് വിളിച്ചു എന്ന് അറിഞ്ഞപ്പോൾ മുതൽ ഇവിടെ അമ്മയ്ക്ക് വല്ലാത്തൊരു സന്തോഷവും നിന്നെ ഒരുമാതിരി ദൈവത്തിന്റെ സ്ഥാനത്ത് കാണുന്നതുപോലെയൊക്കെ നിന്നെ പറ്റി പുകഴ്ത്തി പുകഴ്ത്തി പറഞ്ഞ് അമ്മ ഉത്തരത്തിൽ എത്തിയിരിക്കുകയാണ്. .വീണ പറഞ്ഞു എന്താണെങ്കിലും ഇന്റർവ്യൂവിന് പോവാനാ ഞാൻ നന്ദനോട് പറഞ്ഞത്. അപ്പോഴേക്കും നന്ദന്റെ ഓട്ടോ മുറ്റത്ത് വന്ന് നിന്നിരുന്നു. കീർത്തനയെ കണ്ടതും പെട്ടെന്ന് അവന്റെ ചോടികളിൽ ഒരു ചിരി വിടർന്നു. നിന്റെ കൂട്ടുകാരി എപ്പോ വന്നു.? വീണയുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ കീർത്തന അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.. എന്റെ കൂട്ടുകാരി എത്ര നിഷ്കളങ്കമായ ചോദ്യം. അവൾ അവിടെ നിന്നിറങ്ങിയ സമയം മുതൽ ഇവിടെ എത്തിയ നേരം വരെ കറക്റ്റ് ആയിട്ട് അറിയായിരിക്കും ഏട്ടന് എന്നിട്ട് എന്തിനാ എന്നോട് ഇങ്ങനെ ചോദിക്കുന്നെ… വീണ ചോദിച്ചപ്പോൾ നന്ദന് അറിയാതെ ചിരിച്ചു പോയിരുന്നു. ഓട്ടോയിൽ നിന്നും ഒരു പാക്കറ്റ് എടുത്തു കൊണ്ട് അവൻ അകത്തേക്ക് കയറി. ഇങ്ങനെയാണോ ഒരാൾ വീട്ടിൽ വന്നാൽ നീ പുറത്തു നിർത്തിയിരിക്കുകയാണോ.? വീണയുടെ മുഖത്തേക്ക് നന്ദൻ ചോദിച്ചു. ചേട്ടൻ കൈപിടിച്ച് അങ്ങോട്ട് കേറ്റന്നേ അതായിരിക്കും അവൾക്കും സന്തോഷം. അല്ലേടി..? വീണ ചോദിച്ചു ഈ പെണ്ണിന്റെ കാര്യം. കീർത്തന പറഞ്ഞു. നന്ദൻ അവളെ നോക്കി വീണ കാണാതെ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു അപ്പോഴേക്കും കീർത്തനയുടെ മുഖം ചുവന്നു തുടങ്ങിയിരുന്നു. വീണയുടെ കയ്യിലേക്ക് ആ പാക്കറ്റ് കൊടുത്തുകൊണ്ട് നന്ദൻ പറഞ്ഞപ്പോൾ ഇരുവരും സംസാരിക്കട്ടെ എന്ന് കരുതി ആ പായ്ക്കറ്റുമായി അകത്തേക്ക് പോയിക്കഴിഞ്ഞിരുന്നു വീണ കേറടി ഇങ്ങോട്ട് കൈയ്യിൽ പിടിച്ച് വലിച്ച് നന്ദനവളെ അകത്തേക്ക് കയറ്റിയപ്പോൾ അവളുടെ ചുണ്ടിലും ഒരു ചിരി വിടർന്നിരുന്നു. മുറ്റത്ത് മറ്റൊരു ഓട്ടോ കൊണ്ടുവന്ന നിർത്തിയപ്പോഴാണ് അതിലേക്ക് രണ്ടുപേരും ശ്രദ്ധിച്ചത്. പെട്ടെന്ന് നന്ദൻ അവളുടെ കൈകൾ വേർപ്പെടുത്തി. അച്ഛന്റെ പെങ്ങളുംമോളും ആണ് നന്ദൻ പറഞ്ഞപ്പോൾ അവൾ അവിടേക്ക് നോക്കിയിരുന്നു. 45 നടുത്ത് പ്രായം വരുന്ന ഒരു സ്ത്രീയും അവർക്കൊപ്പം ഒരു പെൺകുട്ടിയും. പെൺകുട്ടിക്ക് പ്രായം ഏതാണ്ട് തന്നെക്കാൾ ഒന്നോ രണ്ടോ വയസ്സ് കുറവായിരിക്കും. പക്ഷേ ആ മുഖത്ത് നല്ല ഐശ്വര്യം ഉണ്ടെന്ന് കീർത്തനയ്ക്ക് തോന്നി. നന്ദനെ കണ്ടതും അവളുടെ കണ്ണിൽ ഒരു പ്രത്യേക തിളക്കം പോലെ കീർത്തനയ്ക്ക് തോന്നി. കീർത്തനയുടെ ചോടിയിലുള്ള പുഞ്ചിരിയെ തകർക്കാൻ കഴിയുന്നതായിരുന്നു അവളുടെ കണ്ണിലെ ആ തിളക്കം….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 43

    തണൽ തേടി: ഭാഗം 43

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അവളുടെ കൈയിലിരുന്ന കട്ടൻചായ വാങ്ങിക്കൊണ്ട് വളരെ സ്വാഭാവികമായി അവൻ പറഞ്ഞു. കാര്യം അറിയാതെ അമ്പരക്കുകയാണ് അവൾ.. അപ്പോഴേക്കും സാലിയോട് എന്തോ സംസാരിച്ചുകൊണ്ട് അവൻ അതൊന്ന് സിപ്പ് ചെയ്തിരുന്നു. അവൾ അത്ഭുതത്തോടെ അവനെ നോക്കി ,വീണ്ടും അവൻ ആരും കാണാതെ കണ്ണ് ചിമ്മി കാണിച്ചു നിങ്ങൾ വന്നിട്ട് ഒത്തിരിനേരം ആയോ.? അവളുടെ മുഖത്തേക്ക് നോക്കിയാണ് സാലി ചോദിച്ചത്. ഞങ്ങൾ ഇങ്ങോട്ട് വന്ന് കയറിയതേയുള്ളൂ, ഭയങ്കര മഴയായിരുന്നു.. ആ മഴയിവിടാണോ പെയ്തത്.? അവിടെ നല്ല കോള് ഉണ്ടായിരുന്നു. അപ്പോഴേ ഞാൻ ഓർത്തു ഇവിടെ ആയിരിക്കും എന്ന്… സാലി പറഞ്ഞു സണ്ണി ചാച്ചൻ എന്തിയേ.? . സെബാസ്റ്റ്യൻ ചോദിച്ചു ഇച്ചായനും ചേട്ടായിയും കൂടി എങ്ങോട്ടോ പോയി ആനി പറഞ്ഞു എങ്ങോട്ടോ പോയെന്നോ.? എങ്ങോട്ടാ ബിവറേജിൽ അല്ലാതെ എങ്ങോട്ട്? സാലി പറഞ്ഞു ചായ ഇരിപ്പുണ്ടോ കൊച്ചേ…? ഉണ്ടേൽ കുറച്ചും ഇങ്ങു താ ആനി സെബാസ്റ്റ്യന്റെ കൈയ്യിലെ ചായ നോക്കി അവളോട് ചോദിച്ചു ഇല്ല ഞാൻ ഇപ്പോൾ ഇടാം ആന്റി… അവൾ പറഞ്ഞു.. ഇല്ലെങ്കിൽ വേണ്ട, ഉണ്ടെങ്കിൽ ശകലം എടുക്കാൻ പറഞ്ഞത് ആണ്. ഞാനിപ്പോ ഇടാം ആന്റി… അതും പറഞ്ഞു അവൾ അകത്തേക്ക് പോയപ്പോൾ സെബാസ്റ്റ്യൻ അവളെ ഒന്ന് നോക്കിയിരുന്നു… അവളും അത് കണ്ടു. തിരിഞ്ഞ് അവൾ നോക്കിയപ്പോൾ അവൻ വീണ്ടും ആ ചായ ക്ലാസ് ഒന്ന് സിപ്പ് ചെയ്ത് കണ്ണുചിമ്മി അവളെ കാണിച്ചു. അവളുടെ ചുണ്ടിൽ വിടർന്ന ഒരു പുഞ്ചിരി നിറഞ്ഞു. സിനിയും അനുവും കൂടി അപ്പോഴേക്കും വന്നിരുന്നു. അനുവിന് സെബാസ്റ്റ്യനേ കാണുമ്പോഴെല്ലാം വല്ലാത്ത വേദനയാണ്. ലക്ഷ്മിയേയും സെബാസ്റ്റ്യനെയും ഒരുമിച്ച് കാണുന്നത് അവൾക്ക് ഇഷ്ടമല്ല. ചേട്ടായി എന്തിനാ ഓടി പിടിച്ചു പോന്നത് അവൾ വിഷമത്തോടെ സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. ആ കൊച്ച് പരിചയമില്ലാത്ത ഒരിടത്ത് തന്നെ ഇരിക്കുകയല്ലേ, അപ്പോൾ അവന് അവിടെ എങ്ങനെയാ ഇരിക്കുന്നത്..? മറുപടി പറഞ്ഞത് ആനിയാണ്… സെബാസ്റ്റ്യൻ അതിനൊന്നും ചിരിച്ചു എന്ന് മാത്രം വച്ചു നാളെ തൊട്ട് അവൾക്ക് മഠത്തിൽ പോകണ്ടേടാ.? സാലി പടിയിലിരുന്നു കൊണ്ട് സെബാസ്റ്റ്യനോട് ആയി ചോദിച്ചു. ആഹ് രാവിലെ തൊട്ട് പോണം. എനിക്കും നാളെ തൊട്ട് പോണം. ഇനി പോകാതിരിക്കുന്നതെങ്ങനെയാ. നീയും പോകുന്നില്ലേ.? സാലി ചോദിച്ചു ഞാൻ നാളെ തൊട്ട് പോകുന്നുണ്ട്. അമ്മച്ചിയും പൊയ്ക്കോ. അവള് ക്ലാസ്സ് കഴിഞ്ഞ് വന്നോളും. എവിടെയാ ഇറങ്ങേണ്ടത് എന്നൊക്കെ നീ പറഞ്ഞുകൊടുത്തിട്ടുണ്ടോ.? അതൊക്കെ ഞാൻ പറഞ്ഞോളാം… സെബാസ്റ്റ്യൻ അലസമായി പറഞ്ഞു സിനിയും അനുവും മറ്റെന്തോ കാര്യങ്ങൾ സംസാരിക്കുകയാണ്. ആനിയും സാലിയും അവിടുത്തെ ആഹാരത്തെപ്പറ്റി ഒക്കെ സംസാരിച്ചു കൊണ്ടിരിക്കുന്നു. എല്ലാവരും പല ലോകത്താണെന്ന് മനസ്സിലാക്കിയതും ചായ കുടിച്ചു കഴിഞ്ഞാ സെബാസ്റ്റ്യൻ അടുക്കളയിലേക്ക് ഗ്ലാസ്സുമായി പോയിരുന്നു. അവൻ അകത്തേക്ക് കയറി പോകുന്നത് അനു കണ്ടിരുന്നു. അടുക്കളയിൽ ചെന്നപ്പോൾ എല്ലാ ഗ്ലാസിലേക്കും ചായ പകർത്തുകയാണ് ലക്ഷ്മി.. അവൻ അവൾക്ക് പിന്നിൽ ചെന്ന് തൊട്ടു തൊട്ടില്ല എന്ന രീതിയിൽ നിന്നു.. കുനിഞ്ഞു നിന്ന് ചായ ഗ്ലാസ്സിലേക്ക് പകർന്നവൾ പെട്ടെന്ന് നിവർന്നപ്പോൾ തല ചെന്ന് ഇടിച്ചത് അവന്റെ തോളിലാണ്. മുന്നോട്ട് നീങ്ങാനും വയ്യാത്ത അവസ്ഥയിൽ ആയി ലക്ഷ്മി, പാതകത്തിൽ അത്രയും തട്ടി ആണ് നില്കുന്നത്. അത്രയും തൊട്ടരികിൽ അവനെ കണ്ടതും അവൾ ഒന്ന് അമ്പരപ്പെട്ട് പോയിരുന്നു. പെട്ടെന്ന് ശരീരത്തിലേക്ക് ഒരു വിറയലും പരിഭ്രമവും ഒക്കെ കയറി വരുന്നത് അവളറിഞ്ഞു. അത് മനസ്സിലാക്കി എന്നോണം അവൻ പെട്ടെന്ന് കയ്യിലിരുന്ന ഗ്ലാസ്‌ സ്ലാബിന് പുറത്തേക്ക് വച്ചിരുന്നു. അതും അവളുടെ തോളിനു മുകളിലൂടെ കയ്യിട്ട്..! ഒരു വിരൽ ദൂരം ഇപ്പോൾ രണ്ടുപേരും തമ്മിലുള്ളു. അടിവയറ്റിൽ ഒരു തീഗോളം ഉയരുന്നത് അവൾ അറിഞ്ഞു. നല്ല ചായയായിരുന്നു..! അവളുടെ കാതോരം അവൻ പറഞ്ഞു, ശേഷം ചെറുചിരിയോടെ അവിടെയിരുന്ന രണ്ട് ഗ്ലാസുകളിൽ ഉള്ള ചായ എടുത്തു കൊണ്ട് പുറത്തേക്ക് പോയിരുന്നു. അതിലൊന്ന് ആനിക്കും മറ്റൊന്ന് സാലിക്കും അവൻ തന്നെ കൊടുത്തു.. പുറകെ സിനിക്കും അനുവിനുമുള്ള ചായയുമായി അവളും വന്നിരുന്നു. ഒരു കുസൃതി അപ്പോഴും അവന്റെ ചൂണ്ടിൽ ബാക്കിയായി ഉണ്ടെന്ന് അവൾക്ക് തോന്നി. അവളെ കാണുമ്പോഴൊക്കെ കുസൃതിയായി ഇരുകണ്ണും ചിമ്മി കാണിക്കുന്നുണ്ട്. നിനക്ക് വേണ്ടേ? അവളുടെ മുഖത്തേക്ക് നോക്കി സാലിയാണ് ചോദിച്ചത്.. ഇപ്പോഴാണ് അവർ മുഖത്ത് നോക്കിയൊന്ന് സംസാരിക്കുന്നത് എന്ന് ലക്ഷ്മി ഓർത്തു. വല്ലാത്തൊരു സമാധാനം ആ നിമിഷം അവളിൽ നിറഞ്ഞിരുന്നു. ഞാൻ കുടിച്ചിരുന്നു.! സെബാസ്റ്റ്യന്റെ മുഖത്ത് നോക്കി ചിരിയോടെയാണ് അവൾ മറുപടി പറഞ്ഞത്. ആ നിമിഷം കുസൃതിയോടെ അവളെ നോക്കി പുരികം പൊക്കി അവൻ. അവൾ ഒന്നും ഇല്ല എന്ന അർത്ഥത്തിൽ ഒന്ന് ചിരിച്ചു. വളരെ സന്തോഷം നിറഞ്ഞ ഒരു വൈകുന്നേരം ആയിരുന്നു അതെന്ന് ലക്ഷ്മിക്കും തോന്നിയിരുന്നു.. തിരികെ വന്നതും എല്ലാവരും അവശരായിരുന്നു. ആനിയും സാലിയും അപ്പുറത്തെ മുറിയിലേക്ക് കിടക്കാൻ പോയപ്പോഴേക്കും സിമി കിടന്ന റൂമിലേക്ക് പോയി കിടന്നിരുന്നു അനു. സിനി തിരികെ അവളുടെ റൂമിലേക്ക് ഇരുന്ന് ലക്ഷ്മിയോട് കുറച്ചുനേരം സംസാരിച്ചു. സന്ദ്യയുടെ വീട്ടിലെ വിശേഷങ്ങളും ഒക്കെ ചോദിച്ച് കുറച്ച് സമയം നിന്നു. അത് കഴിഞ്ഞപ്പോഴേക്കും സിനിക്കും ക്ഷീണം തോന്നി.. വല്ലാത്തൊരു യാത്രയായിരുന്നു ചേച്ചി. എനിക്കാണെങ്കിൽ തുണി ഒത്തിരി അലക്കാൻ കിടക്കുന്നു. സിനി കിടന്നോ . ഞാൻ പോയി അലക്കിക്കോളാം. അയ്യോ വേണ്ട ചേച്ചിയെ കൊണ്ട് എന്റെ തുണിയൊക്കെ അലക്കിപ്പിക്കുക എന്ന് പറഞ്ഞാൽ… അങ്ങനെയൊന്നും കരുതേണ്ട, എന്റെ തുണി സിനി അലക്കി തന്നിട്ടില്ലേ.? നാളെ കോളേജിൽ പോകേണ്ടതല്ലേ കിടന്നോ? എനിക്ക് ഏതായാലും കിടന്നാലും ഉറക്കം വരില്ല. ഇവിടെ വെറുതെ ഇരിക്കേണ്ടല്ലോ, ഞാൻ പോയി തുണി അലക്കിട്ട് വരാം… ചേച്ചി തോട്ടിലൊന്നും പോണ്ടാട്ടോ. പിന്നിലെ പൈപ്പിൽ നിന്ന് വെള്ളം പിടിച്ച് തുണി അലക്കിയാൽ മതി.. ശരി അവൾ അതും പറഞ്ഞു സിനിയുടെ തുണിയും അവളുടെ തുണിയും എല്ലാം എടുത്തുകൊണ്ട് പിന്നാമ്പുറത്തേക്ക് പോയിരുന്നു. തുണി അലക്കി കൊണ്ടിരിക്കുമ്പോൾ ആണ് കുളികഴിഞ്ഞ് ബാത്‌റൂമിന്റെ അകത്തുനിന്നും സെബാസ്റ്റ്യൻ വരുന്നത് കണ്ടത്. കിടക്കായിരുന്നില്ലേ..? അവൾക്ക് അരികിലേക്ക് വന്ന് തോർത്ത് പിഴിഞ്ഞ് അയയിലേക്ക് വിരിച്ചുകൊണ്ട് അവൻ ചോദിച്ചു. എനിക്ക് പകൽ കിടന്നാൽ ഉറക്കം വരില്ല. അങ്ങനെ ശീലമില്ല.. അവൾ വസ്ത്രം കുടഞ്ഞ് വിരിക്കുന്നതിനിടയിൽ പറഞ്ഞു.. അവന്റെ കയ്യിൽ മുഷിഞ്ഞ ലുങ്കി കണ്ടപ്പോൾ അവൾ അല്പം മടിയോടെയെങ്കിലും അവനോട് പറഞ്ഞു.. തന്നേക്ക് ഞാൻ കഴുകി ഇട്ടേക്കാം.. വേണ്ട ഞാൻ കഴുകിക്കോളാം… അത് തോളിൽ ഇട്ട് കൊണ്ട് അവൻ പറഞ്ഞു. അധികാരപൂർവ്വം അവന്റെ തോളിൽ നിന്നും അവളത് എടുത്ത് സോപ്പ് വെള്ളത്തിൽ മുക്കിവച്ചു.. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു. അതെ ഞാനൊരു കാര്യം ചോദിക്കട്ടെ… അവൾക്കറരികിലേക്ക് നീങ്ങി നിന്നു… ചേട്ടായി..! അടുക്കള വാതിലിൽ വന്ന് നിന്ന് അനിഷ്ടത്തോടെ അനു വിളിച്ചപ്പോൾ അവൻ പെട്ടെന്ന് അവളുടെ അരികിൽ നിന്നും അല്പം മാറി അനുവിനെ ഒന്ന് നോക്കി… എന്താടി…? ആന്റി വിളിക്കുന്നു.! താല്പര്യമില്ലാതെ അനു പറഞ്ഞിട്ട് അവിടെത്തന്നെ നിന്നപ്പോൾ താൻ ചെല്ലാതെ അവൾ പോകില്ലന്ന് സെബാസ്റ്റ്യന് മനസ്സിലായി. ലക്ഷ്മിയെ ഒന്ന് നോക്കി കണ്ണുകൾ കൊണ്ട് പോവാണെന്ന് പറഞ്ഞ് അവൻ അവൾക്ക് പിന്നാലെ നടന്നു… ലക്ഷ്മി നന കഴിഞ്ഞ് കുളിയും കൂടി കഴിഞ്ഞാണ് പിന്നെ സിനിയുടെ മുറിയിലേക്ക് വന്നത്.. അവളപ്പോഴേക്കും ഒരു ഉറക്കം ഒക്കെ കഴിഞ്ഞ് എഴുന്നേറ്റ് കുളിക്കാൻ തയ്യാറായിരിക്കുകയാണ്. ലക്ഷ്മി അടുക്കളയിലേക്ക് ചെന്നപ്പോൾ പെട്ടെന്ന് മുറ്റത്തേക്ക് സെബാസ്റ്റ്യന്റെ വണ്ടി വരുന്നത് അവൾ കണ്ടു. ഇത് എപ്പോൾ പോയി എന്ന പോലെ അമ്പരന്ന് അവൾ അവനെ ഒന്ന് നോക്കി.. കയ്യിൽ ഒരു പച്ചക്കറി കിറ്റ് ഉണ്ട്. അത് അവളുടെ കയ്യിലേക്കാണ് അവൻ നീട്ടിയത് അമ്മച്ചിയുടെ കൈയ്യിൽ കൊടുത്തേക്ക് അവളോട് അവൻ പറഞ്ഞപ്പോൾ അവൾ അത് വാങ്ങി.. പിന്നെ ഇത് കൈവെച്ചൊ പോക്കറ്റിൽ നിന്നും കുറച്ച് കാശ് എടുത്ത് അവളുടെ കയ്യിൽ കൊടുത്തു.. ഇതെന്തിനാ.? അവളാ പണത്തിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.. വണ്ടിക്കൂലിയ്ക്കും അത്യാവശ്യം കാര്യങ്ങൾക്കും ഒക്കെ തന്റെ കയ്യിൽ ഒന്നും കാണില്ലല്ലോ. നാളെ തൊട്ട് ബസ്സിൽ ഒക്കെ പോണ്ടേ.? രാവിലെ തന്നാൽ മതിയായിരുന്നു. കുറച്ച് സമയം മുൻപ് തന്നു എന്നും പറഞ്ഞ് എന്തു പറ്റാനാ.? അവൻ അതും പറഞ്ഞ് അകത്തേക്ക് പോയപ്പോൾ അവൾ പച്ചക്കറിയുമായി അടുക്കളയിലേക്ക് ചെന്നിരുന്നു. അവൻ വന്നോ.? അവളുടെ കയ്യില് പച്ചക്കറി കണ്ടു സാലി അവളോട് ചോദിച്ചു. ഇപ്പൊ വന്ന് കയറിയതേയുള്ളൂ അവൾ സാലിയോട് മറുപടിയും പറഞ്ഞു. ശേഷമാ പച്ചക്കറി കിറ്റ് സാലിയുടെ കയ്യിലേക്ക് കൊടുത്തു. നീ കാച്ചിൽ കഴിക്കുമോ കൊച്ചേ.? അതോ നിനക്ക് വേറെ ചോറ് ഉണ്ടാക്കണോ.? അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് സാലി ചോദിച്ചു.. ഞാൻ കഴിക്കും അമ്മേ. എന്നാ പിന്നെ കാച്ചിൽ മതി. വേണേൽ കുറച്ച് കഞ്ഞിയും കൂടെ വെക്കാം. ആർക്കെങ്കിലും വിശക്കുന്നേൽ കഴിക്കട്ടെ, വേറൊന്നും ഉണ്ടാക്കാൻ വയ്യ സാലി ആനിയോട് പറഞ്ഞു പുറത്തുനിന്ന് എന്തെങ്കിലും വാങ്ങിക്കണോ.,? ഇന്നിനി ഒന്നും വയ്ക്കാൻ നിക്കണ്ട. അടുക്കളയിലേക്ക് വന്ന സെബാസ്റ്റ്യൻ ചോദിച്ചു. എന്നാ പിന്നെ നീ രണ്ടു പൊറോട്ടയോ വല്ലോം വാങ്ങിക്ക്…വൈകിട്ടത്തേക്ക്, സാലി മടിയോടെ പറഞ്ഞു. നീ മീൻ വല്ലോം വാങ്ങിച്ചോ.? നാളെ നിനക്ക് പോകണ്ടേ.? സാലി പറഞ്ഞു നാളെ പൊതി വേണ്ട..! അവൻ പറഞ്ഞു അതെന്താ..? സാലി അവന്റെ മുഖത്തേക്ക് നോക്കി.. നാളെ ഞാൻ ഉച്ചയ്ക്ക് ഉണ്ണാൻ വരും… അവനത് പറഞ്ഞതും അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു. അവൻ കൃത്യമായി അത് കാണുകയും ചെയ്തു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 45

    തണൽ തേടി: ഭാഗം 45

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    തന്നെ നോക്കാൻ സാധിക്കാതെ മറ്റെവിടെയോ നോക്കി നിൽക്കുകയാണ് പക്ഷേ മുഖത്ത് ഒരു പുഞ്ചിരിയുണ്ട്. അത് പിന്നെ…. വാതിലിന്റെ അരികിലേക്ക് കുറച്ചുകൂടി നടന്നുകൊണ്ട് വന്നവൻ പറഞ്ഞു. അത് പിന്നെ എന്താണെന്ന് ഞാൻ അങ്ങ് മറന്നു പോയി…. ഇനി ഓർക്കുമ്പോൾ അത് പറയാം. കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു നിരാശ കൂടുകൂട്ടി…! അത് ചെറു ചിരിയോടെ അവൻ നോക്കി കണ്ടു. അവളെ ഒന്ന് നോക്കി പുഞ്ചിരിച്ചു കുടിച്ച ഗ്ലാസ് അവളുടെ കൈയിൽ ബലമായി തന്നെ കൊടുത്തു. അവൻ കയ്യിൽ പിടിച്ചപ്പോൾ ഒരു നിമിഷം അവൾ ഒന്ന് അമ്പരന്നു എങ്കിലും ചിരി മുഖത്ത് നിറഞ്ഞു. എന്റെ ഷർട്ട് ഒന്ന് തേച്ചു വയ്ക്കാമോ.? പതിഞ്ഞ സ്വരത്തിൽ അവളുടെ കാതോരം നിന്നാണ് ചോദ്യം. പരിഭ്രമവും സന്തോഷവും ഒക്കെ നിറഞ്ഞ ഒരു നിമിഷം അവൾ ചിരിയോടെ തലയാട്ടി പറഞ്ഞു അതിനെന്താ എവിടെയാ..? ആ കട്ടിലിൽ എടുത്ത് വച്ചിട്ടുണ്ട്. അവൻ കട്ടിലിൽ വച്ചിരുന്ന കാക്കി ഷർട്ട് ചൂണ്ടിക്കാണിച്ചു.. അവൾ അവനെ മറികടന്ന് അത് എടുക്കാനായി അവിടേക്ക് പോയി.. ആ നിമിഷം വാതിൽക്കൽ രസകരമായ ഒരു തടസ്സം അവൻ സൃഷ്ടിച്ചു. അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കിയപ്പോൾ കുസൃതിയോടെ ഇരു കണ്ണും ചിമ്മി കാണിച്ച് ആള് പുറത്തേക്ക് പോയി. അവൻ ബെഡിൽ വെച്ചിരുന്ന ഷർട്ട് എടുത്ത് ഹോളിൽ കൊണ്ടുവന്ന് തേച്ച് തിരികെ മടക്കി മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ കുളിയൊക്കെ കഴിഞ്ഞ് മുറിയിൽ വന്നിട്ടുണ്ട്. ജീൻസും ഇന്നർ ബെന്നിയനും ഇട്ടുകൊണ്ട് അലമാരിയുടെ കണ്ണാടിയിൽ നോക്കി മുടി ചീകുകയാണ്. ദാ ഷർട്ട്…. അവനത് അവളുടെ കയ്യിൽ നിന്നും വാങ്ങി ബട്ടൻസ് ഊരി കസേരയുടെ മുകളിലേക്ക് ഇട്ടു.. ശേഷം അയയിൽ നിന്നും ഒരു ചെക്ക് ഷർട്ട് എടുത്ത് ബട്ടന്‍സ് ഇടുന്നതിനിടയിൽ അവളെ നോക്കി പറഞ്ഞു.. രാവിലെ സിനി പോകുന്ന ബസിന് പോയാ മതി.! കുറച്ചു കഴിയുമ്പോൾ അമ്മച്ചിയും പോവും.. അമ്മച്ചി എവിടെപ്പോവും.? അവൾ അവനോട് ചോദിച്ചു അമ്മച്ചി ആ മഠത്തിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഉച്ചവരെ ഉള്ളൂ, ഒരു രണ്ടു മണി രണ്ടരയ്ക്ക് ആവുമ്പോൾ അമ്മച്ചി പോരും. പക്ഷേ രാവിലെ പോണം.. ഏഴുമണി ആകുമ്പോഴേക്കും ഇവിടുന്ന് ഇറങ്ങും. 8 ആകുമ്പോൾ മഠത്തിൽ കുർബാന ഉണ്ട് അത് കഴിഞ്ഞു അച്ഛൻ കഴിക്കാൻ വരും. സിനിയൊരു 9:00 ആകുമ്പോഴാ പോകുന്നത്. ആ ബസിനു പോയാൽ പള്ളിയുടെ വാതുക്കൽ ചെന്നിറങ്ങാം. അവിടുന്ന് പിന്നെ മഠം എവിടെയാണെന്ന് അറിയാല്ലോ. അതിന്റെ തൊട്ടു താഴെ തന്നെ… എല്ലാം കഴിഞ്ഞ് ഒരു 12 മണിയാവുമ്പൊൾ ഇറങ്ങിയാൽ മതി, അപ്പോൾ എന്റെ ബസ് അതിലെ കൂടെ തന്നെയാ വരുന്നത്. അവൻ പറഞ്ഞു കൂട്ടുകാരിയെ വിളിച്ച് ടൗണിൽ വച്ച് കാണാമെന്ന് പറ… അവൻ ഫോണ് നീട്ടിയപ്പോഴാണ് വൈകിട്ട് അവളെ വിളിക്കാം എന്ന് പറഞ്ഞ കാര്യം തന്നെ ലക്ഷ്മി ഓർത്തത്. അല്ലെങ്കിലും കുറച്ച് സമയങ്ങളായി താൻ ഇവിടെ അല്ലല്ലോ മറ്റൊരു മായാലോകത്താണല്ലോ. അവിടെ അവൻ മാത്രമേ ഉള്ളൂ എന്ന് അവൾക്ക് തോന്നി.. അവൾ ഫോൺ വാങ്ങിയതിനു ശേഷം പിൻ ഡയല് ചെയ്തു ഉടനെ തന്നെ ഫോൺ ഓൺ ആയി. അവൻ അത്ഭുതത്തോടെ അവളെ നോക്കി.. നല്ല ഓർമ്മയാണല്ലോ ചിരിയോട് പറഞ്ഞു കൊണ്ട് കാക്കി ഷർട്ട് മുകളിലേക്ക് ഇട്ടു. ഒന്ന് രണ്ട് ബെല്ലിന് ശേഷമാണ് ഫോൺ എടുക്കപ്പെട്ടത്. അവൾ സാധാരണ രാവിലെ ഉണരുന്നതാണ്. അതുകൊണ്ടാണ് ധൈര്യത്തോടെ വിളിച്ചത്. ലെച്ചു..! ആദ്യം തന്നെ ആ അഭിസംബോധനയാണ് കേട്ടത്. സെബാസ്റ്റ്യനും കേട്ടിരുന്നു അത് ലച്ചു..! അവൻ പതിയെ ആ പേര് ഒന്ന് നാവിൽ ഉരുവിട്ടു. ഒപ്പം ഒരു പുഞ്ചിരിയും അവന്റെ മുഖത്ത് നിറഞ്ഞു… എന്താടി ഇന്നലെ വിളിക്കാഞ്ഞത്..? തിരക്കായി പോയെടി, ഇന്ന് കാണാൻ പറ്റില്ലേ.? ഒരു 12 -12.30 യൊക്കെ ആകുമ്പോൾ നീ നമ്മുടെ സ്ഥിരം വരുന്ന ബേക്കറിയിലെ വരുമോ.? അവിടെ വന്നാൽ മതി ഞാൻ അങ്ങോട്ട് വരാം. ബസ്റ്റാൻഡിലെ ബേക്കറി ആണോ.? അതെ.. ശരി, ഞാൻ അവിടെ വന്നിട്ട് നിന്നെ വിളിക്കണോ.? വേണ്ട എന്റെ കയ്യിൽ ഫോണില്ല. അങ്ങോട്ട് വിളിക്കാം ഓക്കേ നീ ഏത് ബസ്സിന് വരും അവൾ ചോദിച്ചപ്പോൾ ലക്ഷ്മി സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കി.. സെന്റ് മേരി അവൻ പറഞ്ഞു കൊടുത്തു സെന്റ് മേരി ഓക്കേ.. ഫോൺ കട്ട് ചെയ്ത് അവന് നേരെ അവൾ നീട്ടി… ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ…. അവനോട് ചോദിച്ചപ്പോൾ അവൻ ചിരിച്ചുകൊണ്ട് തലയാട്ടി. അവളുടനേ തന്നെ അടുക്കളയിലേക്ക് ചെന്നിരുന്നു.. അവൻ ഒരുങ്ങിയോ.? ആവി പറക്കുന്ന ഇഡ്ഡലി മറ്റൊരു പാത്രത്തിലേക്ക് മാറ്റുന്നതിനിടയിൽ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് സാലി ചോദിച്ചു… റെഡിയായിട്ടുണ്ട്. എന്നാൽ ഒരു പ്ലേറ്റ് എടുത്ത് രണ്ട് ഇഡ്ഡലിയും സാമ്പാറും കൂടി അവന് എടുത്ത് പെട്ടെന്ന് അങ്ങോട്ട് കൊണ്ടു കൊടുക്ക്. സാലി പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് തന്നെ പ്ലേറ്റിൽ മൂന്നിഡ്ഡലിയും സാമ്പാറും എടുത്ത് ഹോളിലേക്ക് ചെന്നിരുന്നു. അവൻ അപ്പോഴേക്കും കൈയിലെ വാച്ച് ശരിക്ക് കെട്ടിക്കൊണ്ട് ഹോളിലേക്ക് വന്നിരുന്നു.. ഡൈനിങ് ടേബിൾ മുകളിലായി അത് വെച്ച് അവൾ വെള്ളം എടുക്കാനായി അകത്തേക്ക് പോയി. വെള്ളമെടുത്ത് പുറത്തേക്ക് വരുമ്പോൾ സമയമില്ലാതെ ധൃതിപിടിച്ച് കഴിക്കുന്നവനെയാണ് കണ്ടത്.. സാലി അപ്പോഴേക്കും ഒരു കവർ പാല് പൊട്ടിച്ച് കുറച്ച് ചായ ഇട്ട് അവിടേക്ക് കൊണ്ടുവന്നിരുന്നു. ഇഡ്ഡലി തീരാറാകുന്നതേയുള്ളൂ.. ഇടയ്ക്ക് വാച്ചിൽ നോക്കുന്നുണ്ട്. ചായ വേണ്ട അമ്മച്ചി സമയമില്ല അവൻ പറഞ്ഞു. ഒരു ചായ കുടിക്കാൻ അതിനുവേണ്ടി സമയം ഒന്നും വേണ്ട നീ കുടിച്ചിട്ട് പോടാ സാലി അതും പറഞ്ഞു അകത്തേക്ക് പോയി ഭയങ്കര ചൂടാ ഇനി ആറി വരാൻ നേരം എടുക്കും അവൻ പറഞ്ഞു. അവൻ വെള്ളം കുടിച്ച് വച്ച ഗ്ലാസ്സ് കണ്ടവൾ പെട്ടെന്ന് ചായയെടുത്ത് അതിലേക്ക് ആറ്റി. അവൻ ഭക്ഷണം കഴിച്ച് കൈ കഴുകിയപ്പോഴേക്കും ചായയുടെ ചൂട് മാറിയിരുന്നു. പോകാൻ തുടങ്ങിയവന്റെ കയ്യിലേക്ക് അവളത് നീട്ടി.. അവൻ പെട്ടെന്ന് അവളെ ഒന്ന് നോക്കി.. ചൂടില്ല.! പെട്ടെന്ന് കുടിക്കാം അവൾ പറഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി മിന്നിയിരുന്നു.. അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി ഒറ്റ വലിയ്ക്ക് തന്നെ അവൻ കുടിച്ചു കഴിഞ്ഞു. ഗ്ലാസും തിരികെ കൊടുത്തു. പോയിട്ട് വരട്ടെ..! അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു.. വാതിലോരം അവനെ അനുഗമിച്ചു അവളും ചെന്നു. സോഫയിൽ ആന്റണിയും തറയിൽ സണ്ണിയും കിടപ്പുണ്ട്.. രണ്ടുപേരും നല്ല ഉറക്കമാണ്. അവരെ ഉണർത്താതെ കതക് തുറന്ന് പതിയെ അവൻ പുറത്തേക്ക് നടന്നു. പുറത്ത് നല്ല തണുപ്പ് ആണ്. ഇറങ്ങണ്ട അവളോട് അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി. അവൻ പുറത്തേക്ക് പോയപ്പോൾ എന്തുകൊണ്ടോ നെഞ്ചിൽ വല്ലാത്തൊരു വേദന അവൾ അനുഭവിച്ചു… ബൈക്കിലേക്ക് കയറി പോകുന്നതിനു മുൻപ് അവൾക്ക് വേണ്ടിയൊന്ന് ഹോണും കൂടി അടിച്ചാണ് അവൻ പോയത്. തിരികെ അടുക്കളയിലേക്ക് വന്നപ്പോൾ ആനിയും എഴുന്നേറ്റ് വന്നിട്ടുണ്ട്.. ആഹാ ലക്ഷ്മി നേരത്തെ എഴുന്നേറ്റൊ? അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ആനി ചോദിച്ചു. അവനു പോണ്ടേ അതിന് എഴുന്നേറ്റു വന്നതായിരിക്കും. . അവളെ നോക്കി സാലിയാണ് മറുപടി പറഞ്ഞത്. താൻ എഴുന്നേറ്റത് ഇനി അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ലേ എന്നൊരു സംശയം അവളുടെ മനസ്സിൽ നിറഞ്ഞിരുന്നു.. ഞാൻ രാവിലെ പോകും.! പിന്നെ ഉച്ച ആയിട്ട് വരത്തുള്ളൂ.ആനി ഇവിടെ ഉള്ളതുകൊണ്ട് വേറെ കുഴപ്പമൊന്നുമില്ല. 12മണിക്ക് അവന്റെ ബസ്സിനെ തിരിച്ചുവന്നാൽ മതി. അവളുടെ മുഖത്തേക്ക് നോക്കി സാലി പറഞ്ഞപ്പോൾ അവൾ തലയാട്ടിയിരുന്നു. ചായ കുടിച്ചിട്ട് ഒരുങ്ങു ചെന്ന്… സാലി പറഞ്ഞു. കെട്ടാതെ പിന്നെ പെട്ടെന്ന് പോയി കുളിച്ച് റെഡിയായി. സിനിയോടൊപ്പം ഒരുങ്ങി ഇറങ്ങിയപ്പോൾ ആന്റണി മുറ്റത്ത് നിൽപ്പുണ്ടായിരുന്നു ചായയും കുടിച്ചുകൊണ്ട്. മക്കൾ എങ്ങോട്ടാ ജോലി വല്ലോം ഉണ്ടോ.? ആന്റണി ചോദിച്ചു. ഇല്ലച്ചാ പള്ളിയിൽ.. ഓ അതോ ഞാൻ അങ്ങ് മറന്നു പോയി. ആന്റണി ചിരിയോട് പറഞ്ഞപ്പോൾ അയാൾക്ക് ഒരു ചിര സമ്മാനിച്ചു സിനിയ്ക്ക് ഒപ്പം അവൾ നടന്നു. പള്ളിയിൽ ഇരുന്ന് സിസ്റ്റർ പറഞ്ഞു പഠിപ്പിക്കുന്നത് ഒക്കെ വിശദമായി തന്നെ ശ്രദ്ധിച്ചിരുന്ന് കേട്ടുവെങ്കിലും ഉള്ളിൽ മുഴുവൻ അവനായിരുന്നു ! ഇടയ്ക്കിടെ വാച്ചിലേക്ക് നോക്കുന്നുണ്ട്. സമയം 11 മുക്കാൽ ആയതോടെ ഇന്നത്തെ ക്ലാസ് കഴിഞ്ഞു എന്ന് സിസ്റ്റർ പറഞ്ഞിരുന്നു. അതിനിടയിൽ സാലി സിസ്റ്റേഴ്സിന് ചായയൊക്കെ ആയി വന്നത് കാണുകയും ചെയ്തിരുന്നു. പോകുന്നതിനു മുൻപ് സാലിയോടും യാത്ര പറഞ്ഞാണ് ഇറങ്ങിയത്. ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ പ്ലസ്ടുവിന് പഠിക്കുന്ന ഒരു കുട്ടിയുടെ മനസ്സായിരുന്നു അവൾക്ക്. ദൂരെ നിന്നും സെന്റ് മേരി എന്ന ബോർഡ് എഴുതിയ ബസ് വരുന്നത് കണ്ടപ്പോൾ തന്നെ നെഞ്ച് തുടി കൊട്ടിയിരുന്നു… കൈ കാണിക്കാതെ തന്നെ ബസ് കൊണ്ടുവന്ന് അരികിൽ നിർത്തി… ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ആളെ ഒന്ന് പാളി നോക്കി ബസ്സിലേക്ക് കയറി. തിരക്ക് കുറവായിരുന്നു. അതുകൊണ്ടു തന്നെ ആളെ കാണാൻ കഴിഞ്ഞു. ശ്രദ്ധയോടെ വണ്ടി ഓടിക്കുകയാണ്. കുറച്ചു മുന്നിലായി ആൾക്ക് കാണാവുന്ന പാകത്തിൽ തന്നെയാണ് സീറ്റ് കിട്ടിയത്. വണ്ടി എടുക്കുന്നതിനു മുൻപ് ആളൊന്നു പാളി നോക്കി തന്നെ. നോട്ടം ഇടഞ്ഞപ്പോൾ ചിരിച്ച് കണ്ണുചിമ്മി.. ധും ധും ധും ദൂരെയേതോ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ബസ്സിൽ അത്രയും നേരം പ്ലേ ചെയ്തു കൊണ്ടിരുന്നത്. താൻ കയറി ഇരുന്ന നിമിഷം തന്നെ ആൾ പാട്ട് മാറ്റി കളഞ്ഞിരുന്നു. 🎶ഊരും പേരും പറയാതെ ഉയിരില്‍ നിറയും നീയാരോ അതിരും മതിലും ഇല്ലാതെ കനവില്‍ വളരും നീയാരോ എതിലേ വന്നെന്നറിയീലാ എപ്പോഴാണെന്നറിയീലാ നേരില്‍ കാണും മുന്‍പേ എന്‍ കരളില്‍ നീയുണ്ടേ🎶 ആ പാട്ട് കേട്ടതും തന്റെ ചൊടിയിലും ഒരു പുഞ്ചിരി വിടർന്നിരുന്നു. പെട്ടിപുറത്ത് ഇരിക്കുന്നത് രണ്ട് പെൺകുട്ടികളാണ്. അവർ രണ്ടുപേരും ഇടയ്ക്കിടെ പാളിയാളെ നോക്കുന്നുണ്ട്. ആൾ ഇതൊന്നും കാണുന്നില്ല. എന്തോ ആ പെൺകുട്ടിയുടെ നോട്ടം ഒന്നും തനിക്ക് അത്ര ഇഷ്ടപ്പെടുന്നില്ലന്ന് ലക്ഷ്മി ഓർത്തു .. 🎶ആദ്യം കാണും ഞൊടിയിലേ ഇത്രക്കിഷ്ടം വളരുമോ ഇതിലും മുന്‍പേ എവിടെയോ.. കണ്ടിട്ടില്ലേ പറയുമോ ഏതേതോ.. ജന്മപ്പൂങ്കാവിന്‍ വഴിയിലോ🎶 ആ വരികൾ വന്നപ്പോഴേക്കും ആള് പെട്ടെന്ന് തന്നെ ഒന്ന് നോക്കി. അപ്പോൾ തന്നെ താനും ആളെ ഒന്ന് നോക്കി. മിഴികൾ പരസ്പരം കോർത്തതും ആള് കണ്ണ് ചിമ്മി കാണിച്ചു…..തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…