Category: Novel

  • മംഗല്യ താലി: ഭാഗം 82

    മംഗല്യ താലി: ഭാഗം 82

    രചന: കാശിനാഥൻ

    പെട്ടെന്നായിരുന്നു ഒരാൾ വന്ന് അവളുടെ തോളിൽ പിടിച്ചത്. രവീന്ദ്രനാണെന്ന് കരുതി അവൾ തിരിഞ്ഞു വന്ന് നോക്കിയതും ശ്രീകുമാർ. അവൻ മീരയെ കെട്ടിപ്പുണർന്നതും അവളെ വിറച്ചു പോയി അയ്യോ… മാറ്.. മാറുന്നുണ്ടോ നിങ്ങൾ.. മീര അലറി. എന്നാൽ അവൻ അവളെ കൂടുതൽ തന്നിലേക്ക് അമർത്തുകയായിരുന്നു. വിട് വിട്…. മീര പിന്നെയും ഒച്ചവെച്ചു. അപ്പോഴേക്കും സുകുമാരിയമ്മയും അവരുടെ നാത്തൂനും മുറിയിലേക്ക് പാഞ്ഞു വന്നു. എടി… എടി ഒരുമ്പേട്ടോളെ… എന്റെ മകനെ കറക്കി എടുത്തതും പോര ഇപ്പോൾ നീയ് ഇവനേം പിടിച്ചോ. സുകുമാരിയമ്മ അവളുടെ കരണം നോക്കി തലങ്ങും വിലങ്ങും അടിച്ചു.. അമ്മേ…. ഞാനൊന്നും അറിഞ്ഞതല്ല. ഇയാളാണ് മുറിയിലേക്ക് വന്നത്.. എന്നിട്ട് എന്നെ കയറി പിടിച്ചു. അമ്മേ സത്യമായിട്ടും ഞാനല്ല. മീര കരഞ്ഞുകൊണ്ട് അവരുടെ നേർക്ക് കൈകൂപ്പി. എന്നാൽ സുകുമാരിയമ്മ അവളെ പിന്നെയും അടിച്ചു. ഇറങ്ങി പോടീ…. മര്യാദക്ക് ഇറങ്ങി പോടീ നീയ്.. അവർ പിടിച്ചു വലിച്ചു അവളെ വെളിയിലേക്ക് കൊണ്ടുവന്നു. എന്റെ മകന്റെ ജീവിതം തകർത്തവളാണ്.. കാൽ കാശിന് ഗതിയില്ലാത്ത ഇവളെ, നല്ലവനായ എന്റെ മകൻ കൂടെ കൂട്ടിയിട്ട് ഒടുവിൽ ഇവൾ എന്റെ രവീന്ദ്രനെ ചതിച്ചു. സുകുമാരി ഉറക്കെ കരഞ്ഞുകൊണ്ട് പതം പെറുക്കി. നിങ്ങൾ പറയു…ഇനി ഇവളെ വെച്ച് വാഴിയ്ക്കണോ. നൂലുകെട്ട് ചടങ്ങിന് കൂടിനിന്നിരുന്ന അതിഥികളെ നോക്കി അവർ ചോദിച്ചു. ഇറക്കി വിടാൻ നോക്ക് ചേച്ചി… ഇങ്ങനെയുള്ളവളുമാരൊക്കെയാണ് കുടുംബത്തിന്റെ ശാപം. ഇവളുടെ തന്തയും തള്ളയും എങ്ങനത്തേതായിരുന്നു എന്ന് ആർക്കറിയാം.. ആ പാരമ്പര്യം കിട്ടാതിരിക്കുമോ. ആരൊക്കെയോ ഉറക്കെ പറയുന്നുണ്ട്. അമ്മേ ഞാനല്ല.. സത്യമായിട്ടും ഞാനല്ല…. ശ്രീകുമാർ മുറിയിലേക്ക് കയറി വന്നത്. ഞാനത് കണ്ടു പോലും ഇല്ല. മീര പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.. അതെന്താടി നീ കാണാഞ്ഞത്.. അത്രമാത്രം മതിമറന്ന് നീ എന്ത് ചെയ്യുകയായിരുന്നു…. ആണൊരുത്തൻ വന്നു കെട്ടിപ്പിടിച്ചിട്ട് അറിയാതെ നിന്ന് നിന്നെ എന്താടി ചെയ്യേണ്ടത്. ബന്ധുമിത്രാദികളില് ആരോ അവളോട് ചോദിച്ചു. ഇവളെ ഇറക്കി വിട്… ഇനി, ഇവളെ ഇവിടെ താമസിപ്പിച്ചാൽ, ഒരുപക്ഷെ ശേഖരെട്ടനെയും.. സുകുമാരിയുടെ സഹോദരി പറഞ്ഞപ്പോൾ മീരയ്ക്ക് ചങ്ക് പൊട്ടിപ്പോയി. രവീന്ദ്രൻ വന്നിട്ട് പോരെ.. അവനോട് പറയാതെ ഇറക്കി വിട്ടാൽ ഇനി മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ആവോ…? എന്ത് പ്രശ്നം… ഇവളേ പോലെ ഒരുവളെ ഈ വീട്ടിൽ വച്ച് പൊറുപ്പിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഇനി അവൻ വന്നശേഷം, ഇവള് ഒരുപക്ഷേ എന്റെ മകനെയും വിളിച്ച് ഇറങ്ങി പോകും. ഇല്ലെന്ന് ആര് കണ്ടു. ശേഖരൻ വൈദ്യർ പറഞ്ഞപ്പോൾ, സുകുമാരിയമ്മ അയാളുടെ നേർക്ക് ആക്രോശിച്ചു. അതും ശരി വെയ്ക്കുകയായിരുന്നു ബന്ധുമിത്രദികളിൽ പലരും കുഞ്ഞിനെയും മാറോടു ചേർത്തു കൊണ്ട് അവിടുന്ന് ഇറങ്ങിയിട്ട് ഇന്ന് 22വർഷം കഴിഞ്ഞു.. മീരയുടെ കണ്ണീരിനാൽ തലയിണ കുതിർന്നു. എത്ര നേരമായി ഈ കരച്ചിൽ തുടങ്ങിയിട്ട് എന്നറിയില്ല. പതിയെ എഴുന്നേറ്റ് അവർ ജനാലയുടെ അരികിൽ ചെന്ന് നിന്നു.. നെഞ്ചു പൊട്ടുകയാണ്… പൊട്ടിത്തകരുകയാണ്. ടീച്ചറ മ്മേ ………. അലറി വിളിച്ചുകൊണ്ട് ഭദ്ര ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. എന്താ.. എന്ത് പറ്റി ഭദ്രേ. ഹരി എഴുന്നേറ്റ ലൈറ്റ് ഓൺ ചെയ്തു. ഹരിയേട്ടാ… മീര ടീച്ചർ… ടീച്ചറമ്മയ്ക്ക് എന്തോ പറ്റി.. ഉറപ്പാണ്.. ഞാന് ടീച്ചറെ സ്വപ്നം കണ്ടു.. വയ്യാതെ കിടന്നു നിലവിളിക്കുന്നത് ആയിട്ട്.. നമുക്ക് അവിടെ വരെ ഒന്നു പോകാം ഹരിയേട്ടാ.. ഭദ്ര ചാടി എഴുന്നേറ്റ് കൊണ്ട് അവനോട് പറഞ്ഞു. നേരം അപ്പോൾ വെളുപ്പിന് 3മണി. ഡോ താൻ സ്വപ്നം കണ്ടതല്ലേ.. അതിനിങ്ങനെ പേടിച്ചാലോ.താൻ വന്നേ,ഞാൻ പറയട്ടെ.. ഹരി അവളെ പിടിച്ചു കിടക്കയിലേക്ക് ഇരുത്താൻ ശ്രമിച്ചു. പക്ഷെ ഭദ്ര ഒഴിഞ്ഞു മാറി. ഇല്ല ഹരിയേട്ടാ സത്യമായിട്ടും ടീച്ചർക്ക് എന്തുപറ്റി.. ഇന്നുവരെ ഞാൻ ഇതുപോലൊരു സ്വപ്നം കണ്ടിട്ടില്ല എനിക്കിപ്പോൾ തന്നെ ടീച്ചറെ കാണണം.. കണ്ടേ പറ്റു.. ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ ശാഠ്യo പിടിച്ചു. ഭദ്ര… താൻ സമയമൊന്നു നോക്കിക്കേ..3മണി.. ഈ നേരത്ത് നമ്മൾ എങ്ങനെയാടോ ടീച്ചറിന്റെ അടുത്തേക്ക് പോകുന്നത്. അതൊന്നും സാരമില്ല ഹരിയേട്ടാ.. ഈ നേരത്ത് പോയി എന്ന് കരുതി ഒന്നും സംഭവിക്കാനില്ല. ഒന്നുമല്ലെങ്കിലും ഹരിയേട്ടന്റെ ഓർഫനേജ് അല്ലേ അത് . പിന്നെന്താ.. ഓക്കേ.. അതെ.. ഒരു കാര്യം ചെയ്യാം നമുക്ക് ടീച്ചറിനെ ഒന്ന് ഫോൺ വിളിച്ചു നോക്കാം. എന്നിട്ട് തീരുമാനിക്കാം പോകണോ വേണ്ടയോ എന്നുള്ളത്.. താനൊരു സ്വപ്നം കണ്ടുവെന്നു കരുതി, ഓർഫനേജിൽ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ. അതും ഈ കൊച്ചു വെളുപ്പാൻ കാലത്തെ. ഹരി അവന്റെ ഫോൺ എടുത്തിട്ട് ടീച്ചറുടെ നമ്പറിലേക്ക് കോൾ ചെയ്തു. കുറേസമയം ബെല്ലടിച്ചിട്ടും ഫോൺ എടുക്കാതെ വന്നപ്പോൾ അവനു ഒരു പന്തികേട് പോലെ തോന്നി ഞാൻ പറഞ്ഞില്ലേ ഹരിയേട്ടാ… എന്റെ ടീച്ചറിന് എന്തോ പറ്റി, അതാണ് ഫോൺ എടുക്ക്തത്.. അവൾ ഉറക്കെ കരഞ്ഞു കൊണ്ട് അവനെ നോക്കി. വേറെ ആരുടെയെങ്കിലും നമ്പർ അറിയാമോ തനിക്ക്. ഇല്ല.. ടീച്ചറിന്റെ ഈ ഫോൺ മാത്രമേയുള്ളൂ. പിന്നെയുള്ളത് ഓഫീസിലെ ഫോണാണ്. ആ നമ്പർ ഒന്നു പറഞ്ഞെ അതിലേക്ക് വിളിച്ചു നോക്കാം… ഹരി ആവശ്യപ്പെട്ടതും ഭദ്ര ഓഫീസിലെ നമ്പരും പറഞ്ഞു കൊടുത്തു. അതിലും വിളിച്ച് നോക്കി… പക്ഷേ യാതൊരു അനക്കവും ഇല്ലായിരുന്നു. ഹരിയേട്ടൻ വരുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോകുവാ… ഒരു ഷോൾ എടുത്ത് മാറിലേക്ക് വിടർത്തിയിട്ടു കൊണ്ട് ഭദ്ര കതക് തുറന്നു വെളിയിലേക്ക് പാഞ്ഞു. ….കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • പ്രണയം: ഭാഗം 24

    പ്രണയം: ഭാഗം 24

    എഴുത്തുകാരി: കണ്ണന്റെ രാധ

    അവൾ വേഗം തന്നെ റെഡിയായി വേണുവിന്റെ കാറിലേക്ക് കയറി. അങ്ങോട്ടുള്ള യാത്രയിൽ മുഴുവൻ അവൾ ഉത്സാഹവതി ആയിരുന്നു.. വീണയുടെ വീടിനു മുൻപിൽ കാർ നിർത്തിയതും അകത്തുനിന്നും ആദ്യം ഇറങ്ങിയത് വേണുവായിരുന്നു. ” അയ്യോ കുഞ്ഞ് ഇറങ്ങുന്നതിനു മുൻപ് വിളിച്ചിരുന്നെങ്കിൽ ഞാൻ പുറത്തേക്കിറങ്ങി നിന്നേനല്ലോ അയാൾ കൃഷ്ണനോട് വളരെ ഭവ്യതയോടെ പറഞ്ഞു. ” മോളും ഇവിടേക്ക് വരുന്നു എന്ന് പറഞ്ഞു, അപ്പോൾ ഞാനും കരുതി ഇറങ്ങാന്ന് കൃഷ്ണൻ പറഞ്ഞപ്പോഴാണ് അവളെ വേണു ശ്രദ്ധിച്ചത് ” ആഹാ മോളുo ഉണ്ടായിരുന്നോ.? സുധെ… അയാൾ അകത്തേക്ക് നോക്കി വിളിച്ചപ്പോൾ അകത്തു നിന്നും സുധ ഇറങ്ങി വന്നിരുന്നു ” ചായ എടുക്ക്…. വേണു പറഞ്ഞു വീണു കൃഷ്ണനെ ക്ഷണിച്ചു രണ്ടുപേരും അകത്തേക്ക് കയറിയപ്പോൾ ഒരു നിറഞ്ഞ പുഞ്ചിരി സമ്മാച്ചു. അകത്തേക്ക് പോയി ചായയുമായി വന്നു. ” ഇന്ദിര വീട്ടിൽ ഇല്ല, അതുകൊണ്ട് മോൾ അവിടെ ഒറ്റയ്ക്ക് ഇരിക്കുവാ അപ്പൊൾ ഇവിടെ വന്ന് ഇവിടുത്തെ കുട്ടിയെ കാണണമെന്ന് പറഞ്ഞു.. എങ്കിൽ പിന്നെ എന്റെ കൂടെ പോരട്ടെ എന്ന് ഞാനും കരുതി. ചായ എടുത്തു കൊണ്ട് കൃഷ്ണൻ പറഞ്ഞു. ” അതിനെന്താ മോൾ ഇവിടെ ഇരിക്കട്ടെ , നന്ദനെ കൊണ്ട് ഞാൻ തിരികെ കൊണ്ട് വിടീപ്പിച്ചോളാം, അവിടെ ഒറ്റയ്ക്ക് ഇരിക്കുന്നതിന് നല്ലത് അല്ലേ ഇവിടെ വീണയ്ക്കൊപ്പം വന്നിരിക്കുന്നത്, സുധ പറഞ്ഞപ്പോൾ കൃഷ്ണൻ നന്നായി ഒന്ന് ചിരിച്ചു. ” വീണ എവിടെ ആന്റി.? അവള് ചോദിച്ചു ” അവള് കുളിക്കുവാ, ഇപ്പൊ വരും സുധ പറഞ്ഞപ്പോൾ കൃഷ്ണൻ ചായകുടിച്ച് ഭംഗിയായി ചിരിച്ചു കപ്പ് സുധയുടെ കയ്യിൽ ഏൽപ്പിച്ചു. നമ്മുക്ക് ഇറങ്ങിയാലോ.? വേണുവിനോട് അയാൾ ചോദിച്ചപ്പോൾ അയാൾ തലയാട്ടി. ശേഷം കീർത്തനയേ യും ഒന്ന് നോക്കി. അയാൾ കൃഷ്ണന് ഒപ്പം നടന്നുപോയി. ” മോള് വല്ലതും കഴിച്ചിട്ടാണോ വന്നത്.. ” കഴിച്ചില്ല ആന്റി .. അവളും മറുപടി പറഞ്ഞു ” എങ്കിൽ പിന്നെ ഞാൻ ഇഡ്ഡലി എടുക്കട്ടെ, ” ഇപ്പൊ വേണ്ടാ ഞാൻ വീണയെ ഒന്ന് കണ്ടിട്ട് ആവട്ടെ. “എങ്കിൽ മോള് വീണേടെ മുറിയിലേക്ക് പൊക്കോ. ഞാൻ ഇപ്പൊ വരാം.. അപ്പുറത്തെ വീട്ടിലെ കുറച്ചു പൈസ കടം വാങ്ങിയത് കൊടുക്കാനുണ്ട്. അത് വേണുവേട്ടൻ കയ്യിൽ തന്നു കയ്യിൽ ഇരുന്നാൽ ചെലവായി പോകും, കയ്യോടെ അങ്ങ് കൊടുക്കട്ടെ.. മോളും ഇരിക്ക് കേട്ടോ.. അത്രയും പറഞ്ഞവർ പുറത്തേക്കിറങ്ങിയപ്പോൾ അവൾ തലയാട്ടി ഇരുന്നു. നേരെ വീണയുടെ മുറിയിലേക്കാണ് പോകാനായി നടന്നത്. പലതവണ ഇവിടെ വന്നിട്ടുള്ളപ്പോഴൊക്കെ ആ മുറി പരിചിതവും ആണ്. അതിനു തൊട്ടടുത്ത മുറി തന്നെയാണ് നന്ദേട്ടൻ എന്നറിയാം. ആ മുറിയുടെ ഉള്ളിലേക്ക് നോക്കിയപ്പോൾ അവള് അതിലില്ല. കുളികഴിഞ്ഞ് വന്നിട്ടില്ല എന്ന് മനസ്സിലായത് കൊണ്ട് തന്നെ തൊട്ടപ്പുറത്തെ മുറിയിലേക്ക് ഒന്ന് എത്തിനോക്കി. അവിടെ പുതച്ചു മുടി കിടക്കുന്ന ആളെ കണ്ടപ്പോൾ മനസ്സിൽ സന്തോഷവും സങ്കടവും ഒക്കെ ഒരേപോലെ വന്നു. പെട്ടെന്ന് തന്നെ അവിടേക്ക് കയറി.. ആൾ നല്ല ഉറക്കത്തിലാണ് ആരും വരുന്നില്ലന്ന് ഉറപ്പുവരുത്തി ആളിന്റെ അരികിൽ ആയി കയറിയിരുന്നു. ശേഷം ആ നെറ്റിയിൽ കൈവച്ച് നോക്കി, അവളുടെ കൈതടങ്ങളുടെ തണുപ്പ് അറിഞ്ഞു അവൻ പെട്ടെന്ന് കണ്ണുകൾ തുറന്നു. കൺമുമ്പിൽ കീർത്തനയെ കണ്ടപ്പോൾ അവൻ ഒന്നു ഞെട്ടിയിരുന്നു. പെട്ടെന്ന് കണ്ണുകൾ തിരുമ്മി ഒന്നുകൂടി നോക്കി. അവന്റെ ആ രീതി കണ്ടപ്പോൾ അവൾക്കും ചിരി വന്നു. ” ഞാൻ തന്നെയാ നന്ദേട്ടാ.. അവൾ പറഞ്ഞപ്പോൾ അവൻ പെട്ടെന്ന് എഴുന്നേറ്റിരുന്നു. താനിവിടെ എപ്പോ വന്നു.? അവൻ അവളോട് ചോദിച്ചു. ഷർട്ട് ഒന്നും ഇടാതെ പുതപ്പിട്ട് കിടക്കുകയായിരുന്നു അവൻ. പെട്ടെന്ന് അങ്ങനെ അവൾ തന്നെ കണ്ടതിൽ അവന് ഒരു ചളിപ്പ് തോന്നി. അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് ഒരു ഷർട്ട് എടുത്ത് ഇട്ടു. അവന്റെ നാണം കാണെ അവൾക്ക് ചിരി വന്നു. അവൾ പൊട്ടിച്ചിരിച്ചു പോയിരുന്നു. ” നന്ദേട്ടന്റെ ഒരു കാര്യം, പെൺകുട്ടികളെക്കാൾ കഷ്ടമാണല്ലോ, എന്ത് പറ്റി..? ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.. ഒന്നുമില്ല അവൾ ചിരിയോടെ പറഞ്ഞു.. ” താൻ ഇത് എപ്പോ വന്നു.? അവൻ അവളോട് ചോദിച്ചു ” നന്ദേട്ടൻ ഇവിടെ വന്ന് കിടക്ക്, ഞാൻ വന്നതുകൊണ്ടാണോ നിൽക്കുന്നത് , നല്ല പനിയുണ്ട് ” ഞാൻ കിടന്നോളാം താൻ എപ്പോ വന്നു എന്ന് പറ. ” ഞാൻ ദേ ഇപ്പൊ വന്നതേയുള്ളൂ. അച്ഛന് ആണ് കൊണ്ടുവിട്ടത്, വീണേ കാണണം എന്ന് പറഞ്ഞ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. ” അതറിയാലോ അല്ലാതെ വീണയുടെ ഏട്ടനെ കാണാൻ ആണെന്ന് പറഞ്ഞാൽ അച്ഛൻ കൊണ്ടു വിടുമോ ഒരു കുസൃതിയോടെ അവൻ ചോദിച്ചു ” എനിക്കൊരു സമാധാനവുമില്ല കാണാതെ, അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കൊരു നാണം തോന്നി. അത് അവനും മനസിലായി ” ആരെ കാണാതെ.? വീണേയോ.,? അവൻ കുസൃതിയോട് ചോദിച്ചു. ഒപ്പം കട്ടിലിലേക്ക് ഇരിക്കുകയും ചെയ്തു. അവൾ അവനെ കൂർപ്പിച്ച് ഒന്ന് നോക്കി.. ” അതെ വീണേ കാണാതെ തന്നെ. ഞാൻ പോവാ പിണങ്ങി പോകാൻ തുടങ്ങിയവളുടെ കയ്യിൽ പിടിച്ച് അവൻ ഒന്ന് നിർത്തി ” വീണയുടെ ചേട്ടനെ കാണാൻ ആണെന്ന് അച്ഛനോട് പറഞ്ഞൊ.? കുസൃതിയോടെ അവൻ ചോദിച്ചു. അവളുടെ മുഖം രക്ത വർണ്ണമായി ” പനി കുറവില്ല അവിടെ അടങ്ങി കിടക്ക്.. അവളത് പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു. ” തന്റെ പനി കുറഞ്ഞോ.? ” എന്റെ പനിയൊക്കെ പോയി. താൻ ഇങ്ങോട്ട് വന്നത് ആരും കണ്ടില്ലേ.? ഇല്ല അമ്മ അപ്പുറത്തെ വീട്ടിലേക്ക് പോയത് ആണ് അവൾ കുളിക്കാ, ആ സമയം നോക്കി ഞാൻ ഇങ്ങോട്ട് വന്നത് ആണ് എങ്കിൽ പൊക്കോ ആരും കാണണ്ട പോകും മുൻപ് അവൾ അവനെ ഒന്ന് നോക്കി.. ശേഷം ഓടി വന്നാ കവിളിൽ ഒരു ഉമ്മ നൽകി .. അവൻ അത്ഭുതപ്പെട്ടു പോയിരുന്നു ” ഇത് പനി പെട്ടെന്ന് മാറാനാ. ചിരിയോടെ അവൾ മുറിയിൽ നിന്നും ഇറങ്ങി പോയപ്പോൾ അതെ അമ്പരപ്പിൽ ആയിരുന്നു അവൻ…..തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 33

    തണൽ തേടി: ഭാഗം 33

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    ചെറുക്കന്റെ കല്യാണം നടത്തേണ്ട മനുഷ്യനാ. ഇങ്ങനെ നാല് കാലേ നടക്കുന്നത്. നീ കേറി പോയി വല്ലോം കഴിച്ച് കിടക്കാൻ നോക്ക് കൊച്ചേ. അങ്ങേര് ഇങ്ങനെ ഓരോന്ന് പറയും ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് സാലി പറഞ്ഞു ലക്ഷ്മി സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കയറി പൊയ്ക്കോളാൻ അവൻ കണ്ണുകൾ കൊണ്ട് അവളോട് ആംഗ്യം കാണിച്ചു… എന്നാപ്പിന്നെ മോള് പോയി വല്ലതും കഴിച്ചു കിടക്കാൻ നോക്ക്, ചാച്ചൻ രാവിലെ മോളോട് സംസാരിച്ചോളാം. അവളെ നോക്കി അയാള് പറഞ്ഞപ്പോൾ അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. നിന്നേ മോളെ ഇത് ചാച്ചൻ മോൾക്ക് വേണ്ടി വാങ്ങിച്ചതാണ്. അയാൾ കയ്യിലിരുന്ന ഒരു പൊതിയെടുത്ത് അവൾക്ക് നേരെ നീട്ടി അവൾ അത് വാങ്ങിയാൽ പ്രശ്നമാകുമോ എന്ന രീതിയിൽ സെബാസ്റ്റ്യനേ നോക്കിയപ്പോൾ വാങ്ങാൻ അവൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു. അത് തുറന്ന് നോക്കിയപ്പോൾ അതിൽ പരിപ്പുവടയും ഉഴുന്നുവടയും ഒക്കെയാണ്. മോള് ആവശ്യത്തിന് കഴിച്ചിട്ട് ബാക്കി ഉണ്ടെങ്കിൽ ഇവിടെ ഉള്ളവർക്കൊക്കെ കൊടുത്താൽ മതി കേട്ടോ.. വാൽസല്യത്തോടെ ആന്റണി പറഞ്ഞപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു. അവൾ അകത്തേക്ക് നടന്നപ്പോൾ അവൾക്കൊപ്പം സീനിയും അകത്തേക്ക് പോയിരുന്നു. “:നിങ്ങൾ ഇങ്ങനെ നാല് കാലിൽ നടക്കുന്നതല്ലാതെ ഇവിടെ നടക്കുന്ന വല്ല കാര്യങ്ങളും അറിയുന്നുണ്ടോ മനുഷ്യ.? കല്യാണം നടത്തണം മാമോദിസ നടത്തണം, മാമോദിസ മറ്റെന്നാൾ നടത്താമെന്ന് അച്ഛൻ പറഞ്ഞിരിക്കുന്നത്. അതിന്റെ കാര്യങ്ങളൊക്കെ ഒന്ന് പോയി തിരക്കാണെങ്കിലും നിങ്ങൾ പോകുമോ.? എല്ലാത്തിനും കൂടി ഇവനെയാണോ വിടുന്നത്.? അവന്റെ കല്യാണത്തിന് ഓടി നടക്കേണ്ടത് നിങ്ങളല്ലേ.? മാമോദിസ കഴിഞ്ഞ് പെട്ടെന്ന് കല്യാണം തീരുമാനിക്കണം ഒന്ന് രണ്ട് ആഴ്ചയ്ക്കിടയിൽ തന്നെ നടത്തണം. നിങ്ങളുടെ ആലപ്പുഴയിൽ ഉള്ളവരെ ഒക്കെ വിളിക്കേണ്ട.? എന്റെ നിരണത്ത് ഉള്ളോരേ വിളിക്കണം. അതിനൊക്കെ ആരോടി നടക്കുന്നേ എന്നെക്കൊണ്ട് തന്നെ എല്ലായിടത്തും എത്താൻ ഒന്നും പറ്റത്തില്ല. നാളെ തൊട്ടെങ്കിലും നിങ്ങൾ ഈ പരിപാടി നിർത്തിയില്ലെങ്കിൽ ഞാനെന്റെ പാട്ടിന് ഇറങ്ങിപ്പോകും. സാലി പറഞ്ഞപ്പോൾ ഒന്നും രണ്ടും പറഞ്ഞു രണ്ടുപേരും തമ്മിൽ വഴക്ക് തുടങ്ങി.. ” എന്റെ പൊന്നമ്മച്ചി ഒന്ന് നിർത്താമോ.! അമ്മച്ചിയും കൂടി ഇങ്ങനെ തുടങ്ങിയാലോ. ചാച്ചനു ബോധം ഇല്ല എന്നേങ്കിലും പറയാം, അമ്മച്ചി അതിലും കഷ്ടമാണല്ലോ. ഇതൊക്കെ കൊണ്ടാണ് ഞാൻ പറഞ്ഞത് രജിസ്റ്റർ കല്യാണം മതിയെന്ന്. അപ്പോൾ കല്യാണം ആയിട്ട് തന്നെ നടത്തണം, ഇനി ഇതിനൊക്കെയുള്ള പൈസ ഞാൻ എവിടുന്നുണ്ടാക്കുമെന്നാ.? സെബാസ്റ്റ്യൻ ചോദിച്ചു ” അതൊന്നു ഓർത്തു നീ ബുദ്ധിമുട്ടണ്ട, ഞാൻ അയൽക്കൂട്ടത്തിൽ നിന്ന് ഒരു ലക്ഷം രൂപ നിനക്ക് ലോണെടുത്ത് അങ്ങ് തീരും. അത് പതിയെ തീർത്താൽ മതി, ഞാനും കുറച്ച് അടയ്ക്കാം. പിന്നെ കുറച്ചു പൈസ നീയും കൂടി എങ്ങനെയെങ്കിലും ഒന്ന് സംഘടിപ്പിച്ചാൽ മതി. അങ്ങനേ ആണേൽ ചെറിയ രീതിയിൽ ഈ കല്യാണം നടത്താം. മര്യാദയ്ക്ക് ഒരു കല്യാണം നടത്തി ഇങ്ങനെ കിടന്നു ബുദ്ധിമുട്ടേണ്ട ആവശ്യമുണ്ടായിരുന്നോ.? അതിനിടയിൽ അവർ മകനെ കുറ്റപ്പെടുത്തി അത് അകത്തെ മുറിയിൽ ലക്ഷ്മി കേൾക്കുന്നുണ്ടായിരുന്നു, അവൾക്ക് വേദന തോന്നി “അമ്മച്ചിയോട് ആര് പറഞ്ഞു മര്യാദയ്ക്ക് അല്ല കല്യാണം എന്ന് ? ഞാൻ എന്റെ കല്യാണം ആർഭാടം ഒന്നും ഇല്ലാതെ നടത്തണം എന്ന് സിമിയുടെ കല്യാണസമയത്ത് തന്നെ കരുതിയതാ.? അമ്മച്ചി ഒരുപാട് പ്രതീക്ഷിച്ചിട്ടുണ്ടെങ്കിൽ ഞാൻ എന്ത് ചെയ്യാനാ.? ” നിനക്ക് അങ്ങനേ ഒക്കെ പറയാം. ആകപ്പാടെ ഉള്ള ഒരാൺതരിയുടെ കല്യാണം നടത്താതെ എനിക്ക് പിന്നെ ഒരു മനസ്സമാധാനം കാണുകയില്ല. നിന്നെ കൊണ്ട് പറ്റത്തില്ലെങ്കിൽ ഞാൻ പതുക്കെ ആണെങ്കിലും അത് അടച്ചു തീർത്തോളാം. അവര് പറഞ്ഞപ്പോൾ പിന്നെ ഒന്നും പറയാൻ സെബാസ്റ്റ്യൻ നിന്നില്ല. പിറ്റേദിവസം ലക്ഷ്മിയെ ഒന്ന് അച്ഛന് കാണണം എന്ന് പറഞ്ഞിരുന്നു. പെട്ടെന്ന് കല്യാണം വേണമെന്നതുകൊണ്ട് മാമോദിസയുടെ ക്ലാസുകളും മറ്റും അവൾക്ക് സഭയെക്കുറിച്ചും ബൈബിളിൽ ഉള്ളതുമായ കാര്യങ്ങൾ ഒന്നും പറഞ്ഞു കൊടുക്കുവാനുള്ള സമയമില്ലായിരുന്നു. അതുകൊണ്ട് ചെറിയ രീതിയിൽ അച്ഛൻ ലക്ഷ്മിയോട് സംസാരിക്കാം എന്ന് പറഞ്ഞിരുന്നു. പിന്നെ ഒരാഴ്ച ചെറിയ ഒരു ക്ലാസ്സിൽ മഠത്തിൽ പഠിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു മാമോദിസയും അതിന്റെ അടുത്ത ആഴ്ചയിൽ കല്യാണവും എന്ന തീരുമാനത്തിൽ എത്തി. സെബാസ്റ്റ്യനും ലക്ഷ്മിയും കൂടി പോയാണ് അച്ഛനെ കണ്ടത്. അച്ഛൻ സംസാരിച്ചു കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി ഒന്നുകൂടി സെബാസ്റ്റ്യൻ ചോദിച്ചു തനിക്ക് വിഷമം ഒന്നും ഇല്ലല്ലോ അല്ലേ.? ഇല്ല ഞാൻ പറഞ്ഞില്ലേ പൂർണ്ണ മനസ്സോടെ ആണെന്ന് ഒരു ഭാവവ്യത്യാസമില്ലാതെ അവൾ പറഞ്ഞപ്പോഴാണ് അവനും സമാധാനമായത്.. പിന്നെ ചാച്ചൻ കുടിച്ചു കഴിഞ്ഞാൽ കുറച്ച് ബോറാ. അതോണ്ടാ ഇന്നലെ അങ്ങനെയൊക്കെ, തനിക്കത് ബുദ്ധിമുട്ടായോ.? അവൻ മടിയോടെ ചോദിച്ചപ്പോൾ എന്തു മറുപടി പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു.. തന്റെ അച്ഛൻ പോലും എന്തെങ്കിലും പ്രത്യേകിച്ച് തനിക്കായി വാങ്ങിച്ചു കൊണ്ട് വന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് മറുപടി. ആ സാഹചര്യത്തിലാണ് ഇന്നലെ തനിക്ക് വേണ്ടി ആണെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം പ്രത്യേകം ഒരു പൊതികെട്ടുമായി വന്നത്. ആ സന്തോഷം എത്രയാണെന്ന് എങ്ങനെയാണ് സെബാസ്റ്റ്യനെ പറഞ്ഞു മനസ്സിലാക്കുന്നത് എന്നായിരുന്നു അവളപ്പോൾ ചിന്തിച്ചത്.   ഇന്നലെ കുടിച്ചോണ്ടാണോ ചാച്ചൻ എന്നേ ഇഷ്ടമാണെന്നൊക്കെ പറഞ്ഞത്.. ഇന്ന് പിണക്കം വല്ലതും കാണിക്കൂമോ.? പേടിയോടെ അവള് ചോദിച്ചു അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത്, അമ്മച്ചിയെ പോലെ ഒന്നുമല്ല ചാച്ചൻ. കുറച്ചും കൂടി ഫ്രീയാ ഇന്നലെ തന്നെ പറഞ്ഞത് കേട്ടില്ലേ പറഞ്ഞിരുന്നെങ്കിൽ ചാച്ചൻ പോയി വിളിച്ചുകൊ, ണ്ടു വന്നേനെ എന്നൊക്കെ അങ്ങനത്തെ ഒരു രീതിയാണ്. ചിലർക്ക് അത് ഇഷ്ടപ്പെട്ടില്ല. അവൻ പറഞ്ഞു എനിക്ക് പക്ഷെ ഒരുപാട് സന്തോഷമായി. ആദ്യായിട്ടാ എന്നോട് ഇത്രയും സ്നേഹത്തോടെ ഒരാൾ, എനിക്ക് വേണ്ടി പ്രത്യേകിച്ച് പലഹാരങ്ങൾ ഒക്കെ വാങ്ങിക്കൊണ്ടൊക്കെ വരുന്നത്.. അച്ഛൻ എന്നെ നോക്കിയിരുന്നു കല്യാണം ഒക്കെ കഴിയുന്നതിനുമുമ്പ് വരെ.അത് കഴിഞ്ഞ് നോക്കിയിട്ടില്ല എന്നല്ല പിന്നെ ഒരു അകൽച്ച പോലെ, ചിലപ്പോൾ മനപ്പൂർവം ഉണ്ടായതായിരിക്കില്ല. എങ്കിലും അത് ഉണ്ടായിട്ടുണ്ട്. അവൾ പറഞ്ഞപ്പോൾ അവന് സങ്കടം തോന്നി.. പോട്ടെ വിഷമം ഉള്ള കാര്യങ്ങളെക്കുറിച്ച് ഒന്നും ആലോചിക്കേണ്ട. ഇനിയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ചാൽ മതി .. അവൻ പറഞ്ഞപ്പോൾ അവൾ അവന്റെ മുഖത്തേക്ക് മടിയോടെ നോക്കി എന്തോ ഒരു കാര്യം ചോദിക്കണോ ചോദിക്കണ്ടേ എന്നൊരു അവസ്ഥ അവളുടെ മുഖത്ത് ഉണ്ട് എന്ന് അവനും തോന്നി എന്താടോ അവൻ ചോദിച്ചു എനിക്കൊരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു പക്ഷേ അത് ചോദിക്കാൻ ഒരു മടി പോലെ.. എന്താ ചോദിക്ക് സെബാസ്റ്റ്യൻ പ്രോത്സാഹിപ്പിച്ചു. കല്യാണം എന്നൊക്കെ പറയുമ്പോൾ ഒരുപാട് പൈസ ആവില്ലേ.എന്റെ കൈയിലും സഹായിക്കാൻ മാത്രം ഒന്നുമില്ല. കയ്യിൽ കിട്ടിയ കുറച്ച് ഡ്രസ്സ് മാത്രം എടുത്താണ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. വാങ്ങിവച്ച സ്വർണ്ണം കൂടി കൊണ്ടുപോയി എന്ന് പറയിപ്പിക്കണ്ട എന്ന് കരുതി. ഇതുകൊണ്ട് ഒന്നും ആവില്ലെന്ന് അറിയാം. എങ്കിലും ഇത് മാത്രമേ എന്റെ കയ്യിലുള്ളു. കഴുത്തിൽ കിടന്ന അരപവൻ വരുന്ന ചെയിനും കാലിൽ കിടന്ന രണ്ടു പവൻ വരുന്ന പാദസരവും കയ്യിലെ നേർത്ത ചെയനും അവന് നേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു “3 പവൻ ഉണ്ടാകും. അതൊന്നും വേണ്ട അത്ര വലിയ കല്യാണമൊന്നുമല്ലല്ലോ പള്ളിയിൽ വെച്ച് കല്യാണം കഴിക്കണം എന്ന് മാത്രമേ അമ്മച്ചിക്ക് ആഗ്രഹമുള്ളൂ. അത് നടക്കും അത് കഴിഞ്ഞ് അത്യാവശ്യക്കാർക്കും അയൽപക്കത്തുള്ളവർക്കും വേണ്ടിയുള്ള ചെറിയൊരു സൽക്കാരമല്ലേ അതിന് അമ്മച്ചി പറഞ്ഞ ആ തുക തന്നെ ധാരാളം. തന്റെ കയ്യിലുള്ളതൊക്കെ അവിടെ തന്നെ ഇരുന്നോട്ടെ എങ്കിലും ഒരുപാട് ചെലവില്ലേ.? അത്യാവശ്യം എന്റെൽ ഉണ്ടെടോ, അതൊക്കെ മതിയാവും. സിമിയെ നാളെ കൊണ്ട് അവളുടെ വീട്ടിൽ വിടണം. തന്നെ കൂടെ കൊണ്ടുവാൻ നിർവാഹമില്ല. വീട്ടിലെ ഒറ്റയ്ക്ക് നിൽക്കാൻ ബുദ്ധിമുട്ടില്ലല്ലോ.? മടിയോടെയാണ് അവൻ ചോദിച്ചത്. ഇല്ല അവൾ മറുപടി പറഞ്ഞു അച്ഛൻ പറഞ്ഞത് അടുത്ത വ്യാഴാഴ്ച കഴിഞ്ഞുള്ള വ്യാഴം രാവിലത്തെ കുർബാന കഴിഞ്ഞ് കല്യാണം നടത്താമെന്നാ തനിക്ക് ഒക്കെയാണോ.? ഇനിയൊരു രണ്ടാഴ്ച കൂടിയേ ഉള്ളൂ, മടിയോടെ അവൻ ചോദിച്ചപ്പോൾ അവൾ അവനെ നോക്കിക്കൊണ്ട് അവൾ ഇല്ല എന്ന് പറഞ്ഞു. എല്ലാം തീരുമാനിച്ചാൽ മതി കല്യാണമല്ലേ തനിക്ക് ആരെയെങ്കിലും വിളിക്കണമെങ്കിൽ വിളിക്ക്.. അവൻ പറഞ്ഞപ്പോൾ അവൾ ഓർമ്മ കൂട്ടിൽ ഒന്ന് പരതി ആരെയാണ് തനിക്ക് വിളിക്കാനുള്ളത്.? കോളേജിൽ പഠിക്കുമ്പോൾ എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ഒരു സുഹൃത്ത് അർച്ചന മാത്രമാണ്. അവളെ വിളിക്കണമെന്ന് പലകുറി മനസ്സിൽ വിചാരിച്ചതായിരുന്നു കോളേജിൽ പഠിച്ച സമയത്ത് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. അവളെ വിളിക്കുന്നുണ്ടായിരുന്നു. നമ്പർ അറിയാമെങ്കിൽ ഫോണിൽ വിളിച്ചാൽ മതിയോ അതോ പോയി വിളിക്കണമോ.? അവൻ ചോദിച്ചു ഫോണിൽ വിളിച്ചാൽ മതി എങ്കിൽ പിന്നെ വിളിച്ചോ അവൻ ഫോൺ നമ്പർ നീട്ടിക്കൊണ്ട് അവളോട് പറഞ്ഞു. എന്നിട്ടും സംശയം തീരാതെ അവളുടെ മുഖത്തേക്ക് നോക്കി. തന്നെ നിൽക്കുന്ന അവളെ അവൻ ഒന്ന് കൂർപ്പിച്ചു നോക്കി.. തനിക്ക് എന്തെങ്കിലും എന്നോട് ചോദിക്കാനുണ്ടോ.? അവൻ ചോദിച്ചപ്പോൾ തന്റെ മനസ്സ് എങ്ങനെ അവൻ അറിഞ്ഞു എന്ന് അത്ഭുതത്തോടെ അവൾ അവനെ നോക്കി. ശേഷം പറഞ്ഞു എന്നെ… എന്നെ……. അവൾ വിയർത്തു തന്നെ..? അവൻ ചോദിച്ചു എന്നെ…. ശരിക്കും ഇഷ്ടായോ..? അവളുടെ ചോദ്യം കേട്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • പ്രണയം: ഭാഗം 25

    പ്രണയം: ഭാഗം 25

    എഴുത്തുകാരി: കണ്ണന്റെ രാധ

    ഓടി വന്നാ കവിളിൽ ഒരു ഉമ്മ നൽകി .. അവൻ അത്ഭുതപ്പെട്ടു പോയിരുന്നു ” ഇത് പനി പെട്ടെന്ന് മാറാനാ. ചിരിയോടെ അവൾ മുറിയിൽ നിന്നും ഇറങ്ങി പോയപ്പോൾ അതെ അമ്പരപ്പിൽ ആയിരുന്നു അവൻ അവൾ വാതിലിൽ നിന്നും മറഞ്ഞപ്പോഴാണ് കുറച്ചു മുൻപ് എന്താണ് സംഭവിച്ചത് എന്ന് ബോധം അവനു പോലും വന്നത് ” ഈ പെണ്ണ്! ചിരിയോടെ അവൻ കവിളിൽ ഒന്ന് തൊട്ടു .. ഇതൊരു ബെല്ലും ബ്രേക്കും ഇല്ലാത്ത സാധനമാണല്ലോ ദൈവമേ ചിരിയോടെ അവൻ ചിന്തിച്ചു.. അപ്പോഴേക്കും കീർത്തന വീണയുടെ മുറിയിൽ എത്തിയിരുന്നു. കുറച്ചു സമയങ്ങൾക്ക് ശേഷം വീണ കുളികഴിഞ്ഞ് ഇറങ്ങി വന്നപ്പോൾ മുറിയിൽ കീർത്തനയെ കണ്ട് ഒന്ന് അമ്പരന്നു ” നീ കുറ്റിയും പറിച്ച് വരുമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ ഇത്ര പെട്ടെന്ന് പോരുമെന്ന് പ്രതീക്ഷിച്ചില്ല വീണ പറഞ്ഞു ” ഞാന് വീട്ടിൽ വെറുതെ ഇരുന്നു ബോറടിച്ചപ്പോൾ ഇങ്ങു പോന്നതാ ” മനസ്സിലായി എനിക്ക്… ” ഏട്ടന് പനിയാ, ഇന്നലെ മുതൽ ഒരേ പനി, എന്നോട് പറഞ്ഞിരുന്നു ഞാനത് മറന്നു ഇപ്പോൾ പഴയതുപോലെ അല്ലല്ലോ നിങ്ങൾ തമ്മിൽ കോൺടാക്ട് ഉണ്ടല്ലോ അതുകൊണ്ട് എല്ലാകാര്യങ്ങളും നീ അറിയല്ലോ ഞാനറിയുന്നതിൽ മുൻപേ അല്ലേ..? ഒന്നുപോഡി എന്റെ സ്നേഹത്തിന്റെ ആഴവും പരപ്പും ഒക്കെ നീ പറഞ്ഞല്ലേ ആൾ അറിഞ്ഞത്. അതുകൊണ്ടല്ലേ എന്നെ മനസ്സിലാക്കാൻ ആൾക്ക് പറ്റിയത്.. ആ സ്മരണ ഉണ്ടാവണം, അതുപോട്ടെ ഇന്നലെ നിന്നെ കാണാൻ വന്നതിനുശേഷം ആണ് പനി ആയത്. ഒറ്റ ദിവസം കൊണ്ട് നിന്റെ പനി ഏട്ടന് വരാനും മാത്രം എന്താ സംഭവിച്ചത്.? കുസൃതിയോടെ അവൾ ചോദിച്ചു “ഒന്ന് പോടീ, ഞങ്ങൾ സംസാരിച്ചതെ ഉള്ളു, എനിക്ക് വലിയ സന്തോഷമായി ആ സന്തോഷത്തിന് ആണ് നിന്നെ ഒന്ന് കാണാൻ വേണ്ടി ഓടിവന്നത് ” ആയിക്കോട്ടെ അമ്മ കണ്ടില്ലേ നിന്നെ..? ” കണ്ടു “വീണേ നീ കുളിച്ച് ഇറങ്ങിയോ? ഈ കുട്ടി നിന്നെ കാണാൻ വേണ്ടി ഇങ്ങോട്ട് വന്നതായിരുന്നു, മുറിയിലേക്ക് കയറിവന്ന് സുധ പറഞ്ഞപ്പോൾ വീണയൊന്ന് ചിരിച്ചു… ദാ മോളെ ചായകുടിക്ക്.. അവളുടെ കയ്യിലേക്ക് ചായ കൊടുത്തുകൊണ്ട് സുധ പറഞ്ഞു ” നിനക്കുള്ള ചായ ഞാൻ അടുക്കളയിൽ വച്ചിട്ടുണ്ട്, പിന്നെ നന്ദൂനും കൂടി ചായ എടുത്തു കൊടുത്തേക്കണം.. ആ ചെറുക്കനോട് നീ രാവിലെ ഒന്ന് ആശുപത്രിയിൽ പോകാൻ പറഞ്ഞേ ഇന്നലെ വൈകിട്ട് എങ്ങോട്ട് പോയി പനിയും പിടിപ്പിച്ചു കൊണ്ട് വന്നിരിക്കുകയാണ്. വീണയോട് ആയി സുധ പറഞ്ഞപ്പോൾ വീണ അവളെ ഒന്ന് പാളി നോക്കി. അവൾ അപ്പോഴേക്കും മുഖം താഴ്ത്തി നിന്നു. ” ഞാൻ അപ്പുറം വരെ ഒന്ന് പോവാ, കുറച്ചു കഴിയുമ്പോൾ വരും കുടുംബശ്രീയുടെ കണക്കെടുപ്പ് ആണ്. നേരിട്ട് ചെന്നില്ലെങ്കിൽ അവളുമാർ കള്ളത്തരം കാണിക്കും. ഞാനും വെച്ചിട്ടുള്ളത് ആണ് പത്ത് രണ്ടായിരം രൂപ. അത് കിട്ടിയിട്ട് വേണം രണ്ടു കോഴിക്കുഞ്ഞുങ്ങളെ മേടിക്കാൻ. ഞാൻ അങ്ങോട്ട് പോവാ, കുറച്ച് സമയം കഴിഞ്ഞ് വരും. പിന്നെ നീ കീർത്തന മോൾക്ക് കഴിക്കാൻ കൂടി കൊടുക്കണം.. ഞാൻ പോയിട്ട് ഇപ്പൊ പെട്ടെന്ന് ഓടി വരാം കേട്ടോ.. വീണയുടെ മുഖത്തേക്ക് നോക്കി അത് പറഞ്ഞപ്പോൾ ചായ ഒന്ന് കുടിച്ചു കൊണ്ട് അവൾ തലയാട്ടി.. “വരട്ടെ മോളെ സുധ കീർത്തനയോട് പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും വീണ അടുക്കളയിലേക്ക് ചെന്നിരുന്നു. ഒപ്പം ഗ്ലാസ്സിൽ നിന്നും ചായ പകർത്തി. ” ഈ ചായ ഞാൻ കൊണ്ട് കൊടുത്തോട്ടെ… വീണയോട് കൊഞ്ചികൊണ്ട് അവൾ ചോദിച്ചപ്പോൾ രൂക്ഷമായി നോക്കി വീണ.. ” നിന്റെ നിൽപ്പ് കണ്ടപ്പഴേ എനിക്ക് തോന്നി.. ” പ്ലീസ് ഞാൻ ഒന്നു കൊണ്ടു കൊടുത്തോട്ടെ. അമ്മ വരുന്നതിനുമുമ്പ്.. ” ശരി ശരി അമ്മയൊന്നും കാണല്ലേ പെട്ടെന്ന് വന്നേക്കണം.. അവൾ പെട്ടെന്ന് തന്റെ കൈയിലിരുന്ന ചായ മേശപ്പുറത്തേക്ക് വച്ചുകൊണ്ട് അവളുടെ കൈയിലിരുന്ന് ചായ വാങ്ങി.. “നിന്റെ ചായ നീ കുടിക്കുന്നില്ലേ..? പോകുന്ന പോക്കിൽ അവളോട് ആയി വീണ ചോദിച്ചു.. ” അത് നീ കുടിച്ചോ ധൃതിയോടെ പോകുമ്പോൾ അവൾ മറുപടിയും പറഞ്ഞിരുന്നു നന്ദന്റെ മുറിയിലേക്ക് കയറുമ്പോൾ എന്തെന്നറിയാത്ത ഒരു സന്തോഷവും ഒപ്പം പരിഭ്രമവും അവളിൽ നിറഞ്ഞിരുന്നു… ” നന്ദേട്ടാ അവൾ വിളിച്ചപ്പോൾ അവൻ കണ്ണുകൾ തുറന്നു.. ഒരു നിമിഷം അവനെ ഒന്ന് നോക്കാൻ അവൾക്ക് മടി തോന്നിയിരുന്നു. എങ്കിലും ധൈര്യം സംഭരിച്ചുകൊണ്ട് അവന്റെ അരികിലേക്ക് നടന്നു. അവനപ്പോൾ ചെറു ചിരിയോടെ മേൽ മീശ തുമ്പ ഒന്ന് കടിച്ച് അവളെയും നോക്കി കിടക്കുകയാണ്. പെട്ടെന്ന് കട്ടിലിൽ എഴുന്നേറ്റിരിക്കുകയും ചെയ്തു.. ” ചായ അവന് നേരെ ചായ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.. ” ചായക്കൊപ്പം മറ്റെന്തെങ്കിലും ഉണ്ടോ.? അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് കുസൃതിയോടെ അവൻ ചോദിച്ചു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 34

    തണൽ തേടി: ഭാഗം 34

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    എന്നെ… എന്നെ……. അവൾ വിയർത്തു തന്നെ..? അവൻ ചോദിച്ചു എന്നെ…. ശരിക്കും ഇഷ്ടായോ..? അവളുടെ ചോദ്യം കേട്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു “എന്തേ ഇപ്പോൾ അങ്ങനെയൊരു ചോദ്യം.? അവളുടെ മുഖത്തേക്ക് നോക്കി അല്പം കുസൃതിയോടെ അവൻ ചോദിച്ചു.? അത്….. അത് അറിയണമല്ലോ… അതുകൊണ്ട അവൾ ഒരു നാണത്തോടെ പറഞ്ഞപ്പോൾ ചിരി അടക്കിപ്പിടിച്ച് കീഴ്മീശ അകത്തേക്ക് ഇട്ട് മേൽചുണ്ട് കൂട്ടിപ്പിടിച്ച് കണ്ണുകൾ അടച്ച് അതെന്ന് അർത്ഥത്തിൽ അവനൊന്നു തലയാട്ടി കാണിച്ചു.. അവന്റെ ആ പ്രവർത്തിക്ക് ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് ആ നിമിഷം അവൾക്ക് തോന്നിപ്പോയി. അവളുടെ ചൊടിയിലും ഒരു പുഞ്ചിരി താനെ വന്നു. ആ പുഞ്ചിരി അവൻ കാണാതെ പെട്ടെന്നവൾ ഒളിപ്പിച്ചു .. മറ്റെന്നാൾ മുതൽ ഞാൻ ബസ്സിൽ പോയിത്തുടങ്ങും. ഒരാഴ്ച ഒന്നും പോവാതിരിക്കാൻ l പറ്റില്ല. ഇനിയങ്ങോട്ട് ചെലവുകൾ ഒക്കെ വരില്ലേ.? അവൾ തലയാട്ടി “എങ്കിൽ കയറിയിക്കോ അവൻ ബൈക്കിലേക്ക് കയറി അത് സ്റ്റാർട്ട് ചെയ്തു. അവന്റെ ഒപ്പം ബൈക്കിൽ ഇരിക്കുമ്പോൾ തന്റെ ജീവിതം തന്നെ ഇവിടേക്ക് എത്തിച്ചതിനെ കുറിച്ച് ആയിരുന്നു അവൾ ചിന്തിച്ചത്. എത്ര പെട്ടെന്നാണ് താൻ പോലും അറിയാതെ തന്റെ ജീവിതം മാറി തുടങ്ങിയത്. ഒട്ടും പരിചിതമല്ലാത്ത ഒരു സ്ഥലം. ഒരാഴ്ച കഴിഞ്ഞാൽ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഇടമായി മാറുകയാണ്. ഇവിടെ പ്രിയപ്പെട്ട ഒന്നാക്കി മാറ്റാൻ തനിക്ക് സാധിക്കുമോ.? ഓരോ ചിന്തകൾക്കൊപ്പം വീട് എത്തിയത് അവൾ അറിഞ്ഞിരുന്നില്ല.. വീട്ടിലേക്ക് ചെല്ലുമ്പോൾ തന്നെ ആനിയും സണ്ണിയും ഉമ്മറത്ത് നിൽപ്പുണ്ട്. ഒപ്പം പുതിയൊരു ആളും. സ്ട്രൈറ്റ് ചെയ്ത മുടിയും സ്ലീവ്ലെസ്സ് കുർത്തിയും പലസോ പാന്റും ഒക്കെ അണിഞ്ഞ ഒരു പെൺകുട്ടിയാണ് . എപ്പോഴും കറക്കം ആണോടാ സണ്ണി ചോദിച്ചു “ഒന്ന് പോ സണ്ണി ചാച്ചാ പള്ളിയിൽ പോയതാ അവൻ ചിരിയോടെ പറഞ്ഞു വണ്ടിയിൽ നിന്നും ഇറങ്ങിയ ഉടനെ തന്നെ ആ പെൺകുട്ടി ലക്ഷ്മിയെ അടിമുടി ഒന്നു നോക്കി.. ” ഇതെന്താ സണ്ണി ചാച്ചൻ പെട്ടെന്ന്.? സെബാസ്റ്റ്യൻ ചോദിച്ചു “ഞാൻ ലീവെടുത്ത് പൊന്നു. നാളെ സിമിയെ കൊണ്ടുപോകണമെന്ന് നീ പറഞ്ഞില്ലായിരുന്നോ.? അതുകൊണ്ട് ഞാനിങ് പോന്നതാ.പിന്നെ ഇവളു ഇവിടെ ആയതുകൊണ്ട് ഒരു സുഖമില്ല. വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കാൻ. അനുമോൾ ആണെങ്കിൽ രാവിലെ വന്നത് ആണ്. ഇവൾ ഇല്ലാത്തോണ്ട് തിരിച്ചു പോകാൻ തുടങ്ങിയത് ആണ്. അപ്പൊ പിന്നെ ഞാൻ അവളെയും കൂടി കൊണ്ടുവന്നു.. സെബാസ്റ്റ്യൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു എങ്കിലും അവളുടെ മുഖത്തിന് അത്ര വലിയ തെളിച്ചമില്ല എന്ന് ലക്ഷ്മി ശ്രദ്ധിച്ചു. അനു ഇതാ ചേച്ചി, ലക്ഷ്മിയെ ചൂണ്ടിക്കൊണ്ട് ആനി പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു എന്ന് വരുത്തി. ആ പെൺകുട്ടിക്ക് തന്നെ ഒട്ടും ഇഷ്ടമായിട്ടില്ല എന്ന് പെട്ടെന്ന് തന്നെ ലക്ഷ്മിക്കു മനസ്സിലായി. ലക്ഷ്മി ഇത് ആൻ മരിയ, ആനി ആന്റിയുടെ അനിയത്തിയുടെ മോള് ആണ്. താൻ പഠിച്ച കോളേജിൽ തന്നെയാണ് പഠിക്കുന്നത്.. സെബാസ്റ്റ്യൻ അവളോട് പറഞ്ഞു ചേട്ടായി ഞങ്ങളോട് ആരോടും ഇതൊന്നും പറഞ്ഞില്ലല്ലോ. പരിഭവത്തോടെ അനു സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കി.. ഇതൊക്കെ അങ്ങനെ പറഞ്ഞുകൊണ്ട് നടക്കാൻ പറ്റുവൊടി.? ഒരു കുസൃതിയോടെ അവളോട് പറഞ്ഞവൻ അകത്തേക്ക് കയറി. ലക്ഷ്മി അപ്പോഴും പുറത്ത് നിൽക്കുകയാണ് എന്നതാ കൊച്ചേ നിന്നേ പ്രത്യേകം ക്ഷണിക്കണോ കുറച്ചുദിവസം കൂടി കഴിഞ്ഞാൽ പിന്നെ നീയല്ലേ വീട്ടുകാരി. ചെറു ചിരിയോട് ആനി അത് പറഞ്ഞപ്പോൾ അവളൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. അപ്പോഴും അനുവിന്റെ നോട്ടം ലക്ഷ്മിയുടെ മുഖത്ത് തന്നെ.. അവൾക്ക് എന്തോ വല്ലായ്മ തോന്നി. താൻ എന്തോ തെറ്റ് ചെയ്തത് പോലെയാണ് ആ പെൺകുട്ടി തന്നെ നോക്കുന്നത്. തന്നെക്കാൾ ഒന്നോ രണ്ടോ വയസ്സിന് എളപ്പമായിരിക്കും അവൾ എന്ന് തോന്നിയിരുന്നു. ആനിക്കൊപ്പം അകത്തേക്ക് കയറിയപ്പോഴേക്കും മുൻപിൽ തന്നെ അവൾ കയറി പോയിരുന്നു. സെബാസ്റ്റ്യൻ ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് ഹോളിലെ കസേരയിൽ ഇരിപ്പുണ്ട്. തൊട്ടടുത്ത് തന്നെ സണ്ണിയും ഇരിപ്പുണ്ട്. അച്ഛൻ എന്നാ പറഞ്ഞടാ ഫോൺ കട്ട് ചെയ്തതും അകത്തുനിന്നും സാലിയുടെ ചോദ്യം വന്നു.. അച്ഛൻ പറഞ്ഞ കാര്യങ്ങൾ എല്ലാം വിശദമായി അവൻ പറഞ്ഞു “എത്രനേരം ഉണ്ടെന്നാ പറഞ്ഞത് മഠത്തിൽ ക്ലാസ് സാലി വീണ്ടും മകനോട് ചോദിച്ചു രാവിലെ ഒരു എട്ടു മണിയാകുമ്പോൾ ചെല്ലാനാ പറഞ്ഞത്. ഒരു പത്തുമണിയിൽ കൂടുതൽ ഒന്നും കാണുന്നില്ല. സെബാസ്റ്റ്യൻ പറഞ്ഞു ഈ കൊച്ചിന് ഇവിടെ ഒന്നും പരിചയമില്ലല്ലോ. രാവിലെ ഞാൻ പോരുമ്പോൾ എന്റെ കൂടെ പോരട്ടെ. ക്ലാസ് കഴിയുമ്പോൾ നിന്റെ വണ്ടിയില് തിരിച്ചു വരത്തില്ലേ.? ആ സമയത്ത് അല്ലേ നിന്റെ ബസ് അതിലെ കൂടെ പോകുന്നത്. അല്ലേ പിന്നെ ചാച്ചൻ വന്നു കൊണ്ടുവരണം. അങ്ങേരെ നോക്കിയിരിക്കാതെ ഇരിക്കുന്നതാണ് നല്ലത്. എപ്പോഴാ ബോധവും പോക്കണവും പോകുന്നത് എന്ന് പറയാൻ പറ്റില്ല. സാലി പറഞ്ഞപ്പോൾ സെബാസ്റ്റ്യന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഊർന്നിരുന്നു. അവളുടെ കാര്യത്തിൽ അമ്മച്ചിക്ക് ശ്രദ്ധയുണ്ടല്ലോ എന്നൊരു ആശ്വാസം ആ പുഞ്ചിരിയിൽ നിറഞ്ഞു നിന്നു. സണ്ണി കണ്ടോ സ്നേഹം എന്ന രീതിയിൽ സെബാസ്റ്റ്യനേ നോക്കി.. അവൻ ചിരിച്ചു അമ്മച്ചി തന്നെ രാവിലെ കൊണ്ടുപോയാൽ മതി. ഒരാഴ്ചത്തെ കാര്യമല്ലേ ഉള്ളൂ, പിന്നെ തിരിച്ചു ഇങ്ങോട്ട് ബസിന് വന്നോളും അല്ലേ.? ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി സെബാസ്റ്റ്യൻ ചോദിച്ചപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു. നിങ്ങൾക്ക് വെള്ളം വേണോടാ.? അവനോടായാണ് ചോദ്യം എങ്കിലും അവളെ കൂടി അതിൽ ഉൾപ്പെടുത്തിയതിൽ അവൾക്ക് സന്തോഷം തോന്നി. അവൻ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ വേണ്ട എന്ന ഭാവമാണ്. എനിക്ക് കുറച്ച് കഞ്ഞി വെള്ളം ഉണ്ടെങ്കിൽ ഇങ്ങ് എടുത്തോണ്ട് വാ.. സെബാസ്റ്റ്യൻ പറഞ്ഞു..ഉടനെ തന്നെ സാലി അകത്തേക്ക് പോയി കഞ്ഞിവെള്ളം എടുത്തു കൊണ്ടുവന്നു. നിന്റെ പഠിത്തമൊക്കെ എങ്ങനെ പോകുന്നു അനുവിനോട് ആയി സെബാസ്റ്റ്യൻ ചോദിച്ചു. താല്പര്യമില്ലാത്ത മട്ടിൽ കുഴപ്പമില്ല എന്ന് മറുപടി പറയുന്നുണ്ട് അവൾ. അപ്പോഴും അവളുടെ നോട്ടം ഇടയ്ക്ക് തന്റെ മുഖത്തേക്ക് ആണ് എന്ന് ലക്ഷ്മി ശ്രദ്ധിച്ചു. എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നുള്ള ഭാവം ആയിരുന്നു ആ നിമിഷം ലക്ഷ്മിയുടെ ഉള്ളിൽ. കുളികഴിഞ്ഞു അകത്തേക്ക് വന്ന സിമി അനുവിനെ കണ്ടപ്പോഴേക്കും സന്തോഷത്തോടെ അവളുടെ അടുത്തേക്ക് വന്നു. അനുമോളെ നീ എപ്പോഴാ വന്നത്.? ഏറെ സ്നേഹത്തോടെ അവളുടെ അരികിൽ വന്ന് സിമി ഇരുന്നപ്പോൾ ലക്ഷ്മിക്ക് ചെറിയൊരു വേദന തോന്നി. താൻ ഇവിടെ വന്ന് ഈ നിമിഷം വരെ തന്റെ മുഖത്തേക്ക് ഒന്ന് നോക്കുകപോലും ചെയ്തിട്ടില്ല ആള്. ഞാൻ വന്നതേയുള്ളൂ ചേച്ചി അവളുടെ മുഖത്തേക്ക് നോക്കി അനു പറഞ്ഞു വാവച്ചി എവിടെ? നല്ല ഉറക്കം കുഞ്ഞ് അങ്ങ് പോവല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം. ഇതുവരെ ഒരു അനക്കം ഒക്കെ ഉണ്ടായിരുന്നു. വേദനയോടെ സാലി പറഞ്ഞപ്പോൾ സണ്ണി ഒന്ന് ചിരിച്ചുകൊണ്ട് സെബാസ്റ്റ്യനേ നോക്കി. ഏതായാലും ഒരു കല്യാണം നടക്കാൻ പോകുവല്ലേ ചേച്ചി, ഇനിയിപ്പോ സ്വന്തമായിട്ട് ഒരു കൊച്ചുമോനെയോ കൊച്ചുമോളെയോ തരാൻ മോനോട് പറ.. സണ്ണിയുടെ ആ വർത്തമാനത്തിൽ ലക്ഷ്മിയും സെബാസ്റ്റ്യനും ഒരേപോലെ ഞെട്ടിപ്പോയിരുന്നു. വിളറിയ മുഖത്തോടെ സെബാസ്റ്റ്യൻ അറിയാതെ ലക്ഷ്മിയേ ഒന്നു നോക്കി. അവളും ചമ്മി നിൽക്കുകയാണ്. എന്ത് മറുപടി പറയണം എന്ന് അറിയാതെ ആരെയും ഫേസ് ചെയ്യാൻ പറ്റാത്തതു കൊണ്ട് തന്നെ അവൾ പെട്ടെന്ന് അകത്തേക്ക് കയറിപ്പോയി. അത് കണ്ടു സെബാസ്റ്റ്യനും വല്ലാതെയായി… കല്യാണം പോലും കഴിഞ്ഞിട്ടില്ല അപ്പോഴേക്കും അങ്ങേരുടെ ഒരു വർത്തമാനം, എന്ത് എവിടെ എപ്പോഴാ പറയേണ്ടത് എന്ന് ഒരു ബോധവുമില്ല. ആനി ഭർത്താവിനെ വഴക്കു പറഞ്ഞു. കല്യാണം കഴിഞ്ഞാൽ അടുത്തതായിട്ട് സംഭവിക്കാൻ പോകുന്ന കാര്യത്തെക്കുറിച്ച് ഞാൻ പറഞ്ഞെന്നേയുള്ളൂ. ഇവിടെ ഒച്ചയും അനക്കവും ഇല്ലെന്നുള്ള സാലി ചേച്ചിയുടെ പരാതി തീരട്ടെ എന്ന് വിചാരിച്ചു. സണ്ണി നിഷ്കളങ്കതയോടെ പറഞ്ഞപ്പോൾ സാലി വരെ അയാളെ ഒന്ന് കൂർപ്പിച്ചു നോക്കി. ആ പെൺകൊച്ചു എന്ത് വിചാരിച്ചു കാണും.? അത് ഉടനെ തന്നെ ഓടിപ്പോയി. ആനി അകത്തേക്ക് നോക്കി പറഞ്ഞു കഞ്ഞിവെള്ളം കുടിച്ച ഗ്ലാസ് അമ്മച്ചിയുടെ കൈകളിലേക്ക് തിരിച്ചു കൊടുത്തിട്ട് സെബാസ്റ്റ്യനും നേരെ മുറിയിലേക്ക് പോയി. അവൻ മുറിയിൽ ചെന്ന് ഡ്രസ്സ് മാറി പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് സാലിയുടെ വരവ് നീ എന്നാടാ രണ്ടുമൂന്നു ദിവസമായിട്ട് എങ്ങോട്ടും പോകാതെ ഇവിടെ തന്നെ അട ഇരിക്കുന്നത്? ഞങ്ങൾ ആരെങ്കിലും നിന്റെ പെണ്ണിനെ പിടിച്ചു തിന്നുമെന്ന് പേടിച്ചിട്ടാണോ.? അവന്റെ മുഖത്തേക്ക് നോക്കി സാലി ചോദിച്ചു. അമ്മച്ചി ദൈവത്തെ വിചാരിച്ച് എന്നോട് പിടുത്തത്തിന് വരരുത്. അവൻ തൊഴുതു പുറത്തോട്ടൊന്നും ഇറങ്ങാൻ പറ്റിയ ഒരു സാഹചര്യം ആയിരുന്നില്ലല്ലോ എനിക്ക്, അതുകൊണ്ടാ പോവാതിരുന്നത് ആണ് ഞായറാഴ്ച ദിവസം പോലും നിന്നെ വീട്ടിൽ കാണുന്നതല്ല. അതുകൊണ്ട് ചോദിച്ചെന്നേയുള്ളു.. ഒന്നും രണ്ടും പറഞ്ഞ് വഴക്ക് വേണ്ട എന്ന് കരുതി സെബാസ്റ്റ്യൻ ഒന്നും മിണ്ടിയില്ല. നാളെ രാവിലെ സിമിയെ കൊണ്ടുവിടാൻ ഇവിടുന്ന് എല്ലാരും പോകുന്നുണ്ട്. ആ പെണ്ണിനെ കൊണ്ടുപോകാൻ പറ്റില്ല. അതിനോട് അതെങ്ങനെയാ പറയുന്നത്.? അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് അതൊന്നും ഓർത്ത് അമ്മച്ചി ടെൻഷൻ അടിക്കേണ്ട. അവൻ പറഞ്ഞു പരിചയം ഇല്ലാത്ത ഒരു സ്ഥലത്ത് ഒരു പെൺകുട്ടിയേ ഒറ്റയ്ക്ക് നിർത്തിയിട്ട് പോകാൻ പറ്റുമോ.? അതിനെന്താ മുറി അടച്ചു ഇവിടെ ഇരുന്നാൽ പോരെ.? സെബാസ്റ്റ്യൻ പരിഹാരവും കണ്ടെത്തി. എടാ ഞായറാഴ്ചയാ നാളെ അപ്പുറത്തും ഇപ്പുറത്തുമുള്ള മനുഷ്യരെല്ലാം പള്ളിയിൽ പോയിട്ട് ഉച്ച ആയിട്ട് തിരിച്ചു വരത്തുള്ളൂ. നമ്മൾ വരുമ്പോഴും ചിലപ്പോൾ വൈകുന്നേരമാകും. അതുവരെ ആ പെൺകൊച്ച് ഇവിടെ തന്നെ ഇരിക്കുക എന്ന് പറഞ്ഞാൽ എനിക്ക് ഒരു സമാധാനം കേടാ. അതും ഇന്നത്തെ കാലത്ത്… അമ്മച്ചിയുടെ വാക്കുകളിൽ അവളോടുള്ള വാത്സല്യം നിറഞ്ഞിരുന്നു. നീ ഒരു കാര്യം ചെയ്യ് ആ ശിവന്റെ വീട്ടിലോട്ട് അവളെ കൊണ്ട് വിട്. അവിടെ ആകുമ്പോൾ അവന്റെ പെണ്ണുമ്പിള്ളയില്ലേ.? തൊട്ടപ്പുറത്തെ നാലഞ്ച് ബംഗാളികളാണ് താമസിക്കാൻ വന്നിരിക്കുന്നത്. അവന്മാരൊക്കെ ഏതു തരക്കാരാണ് ആർക്കറിയാം. അമ്മച്ചി പറഞ്ഞപ്പോൾ അതുതന്നെയാണ് നല്ലത് എന്ന് സെബാസ്റ്റ്യനും തോന്നി….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • മംഗല്യ താലി: ഭാഗം 83

    മംഗല്യ താലി: ഭാഗം 83

    രചന: കാശിനാഥൻ

    ഹരിയേട്ടൻ വരുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോകുവാ… ഒരു ഷോൾ എടുത്ത് മാറിലേക്ക് വിടർത്തിയിട്ടു കൊണ്ട് ഭദ്ര കതക് തുറന്നു വെളിയിലേക്ക് പാഞ്ഞു. ഭദ്രാ…. നിൽക്കേടോ.. ഞാനീ വേഷമൊന്നു മാറട്ടെ. ഹരി ഉറക്കെ പറഞ്ഞു. എന്നിട്ട് അവനും ഡ്രസ്സ്‌ ഒക്കെയൊന്നു ചേഞ്ച്‌ ചെയ്തു.. ശേഷം കാറിന്റെ ചാവിയും എടുത്തുകൊണ്ട് ഭദ്രയുടെ അടുത്തേക്ക് തിടുക്കത്തിൽ ചെന്നു… അവൻ നോക്കിയപ്പോൾ ഭദ്ര കരഞ്ഞുകൊണ്ട് നിൽക്കുകയാണ്. ഭദ്രാ.. താൻ എന്തിനാണ് ഇങ്ങനെ കരയുന്നത്. എടോ ടീച്ചർക്ക് യാതൊരു കുഴപ്പവും കാണില്ല. ടീച്ചർ ഉറങ്ങുകയായിരിക്കും. അതാ ഫോൺ എടുക്കാത്തത്. ഇല്ല ഹരിയേട്ടാ…. ടീച്ചർക്ക് എന്തോ പറ്റി.. എനിയ്ക്കുറപ്പാണ്, എത്രയോ രാത്രികളിൽ, ആരെങ്കിലുമൊക്കെ, കുഞ്ഞുങ്ങളെ കൊണ്ടു പോയി കിടത്തിയിട്ട് ഓടി പോകാറുണ്ട്,, ഒരു ചെറിയ കരച്ചിൽ കേൾക്കുമ്പോൾ ടീച്ചർ ചാടി എഴുന്നേൽക്കും. ദേവിയമ്മയ്ക്കൊക്കെ എന്നും അത്ഭുതമാണ്.. ഇതെങ്ങനെ സാധിക്കുന്നുവെന്ന് ചോദിക്കും… അപ്പോൾ പറയും എന്റെ ജീവനും ശ്വാസവും ഒക്കെ ഇവിടമല്ലേന്നു.. എന്നിട്ട് പറയും, ഒരു ദിവസം ഉറക്കത്തിലാവും ഞാനങ്ങട് പോകുന്നെന്നു… ഭദ്ര വാവിട്ട് കരയുന്നത് കണ്ടപ്പോൾ അവനും സങ്കടം കൂടി. എടൊ.. പോട്ടെ, സമാധാനിയ്ക്ക്.. ഒരു പത്തു മിനിറ്റ് കൂടി. നമ്മൾ എത്താറായിന്നേ. ഹരി അത് പറയുമ്പോളും ഭദ്ര ടീച്ചറിനെ വിളിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. സെക്യൂരിറ്റിചേട്ടന്റെ നമ്പർ അറിയാമോ ഭദ്രയ്ക്ക്? പെട്ടെന്ന് ഹരി ചോദിച്ചു. ഇല്ല എനിക്കറിയില്ല ഹരിയേട്ടാ… ടീച്ചർമാരുടെ നമ്പരും പിന്നെ ഓഫീസിലെ നമ്പരും മാത്രമേ എനിക്ക് അറിയൂ.. ആഹ്.. ഇട്സ് ഓക്കേ.. നമ്മളെത്താറായില്ലോ… നോ പ്രോബ്ലം. പ്രധാന കവാടത്തിനെ പിന്നിട്ടു കൊണ്ട് ഹരിയുടെ വണ്ടി അകത്തേക്ക് പാഞ്ഞു വന്നപ്പോൾ, അവരുടെ കണ്ണിൽ ആദ്യമുടക്കിയത് ഒരു ആംബുലൻസ് ആയിരുന്നു.. ഹരിയേട്ടാ……. ഭദ്ര അലറി യതും ഹരിക്ക് ചെറിയ പേടി തോന്നിപ്പോയ്… വണ്ടി നിന്നതും ഭദ്ര ചാടി ഇറങ്ങി.എന്നിട്ട് ആംബുലൻസിന്റെ അടുത്തേക്ക് പാഞ്ഞു. മീരടീച്ചറെ താങ്ങിയെടുത്തു കൊണ്ട് ആരൊക്കെയോ പുറത്തേക്ക് വരുന്നുണ്ട്. അയ്യോ… എന്ത് പറ്റി… ടീച്ചർക്ക് എന്ത് പറ്റി.. ഭദ്രയുടെ നിലവിളി കേട്ടതും അവരൊക്കെ തിരിഞ്ഞു നോക്കി. മോളെ…ദേവിമ്മ അവളെ കണ്ടതും, കരഞ്ഞുപോയി.. ദേവിയമ്മേ… ടീച്ചർക്ക് എന്ത് പറ്റി,,, അറിയില്ല മോളെ.. ബോധമറ്റു കിടക്കുകയാ… എന്നാണന്നു അറിയില്ല. അവർ എല്ലാവരും കൂടി ആംബുലൻസിൽ കയറ്റി നേരെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയാണ്… ഭദ്രയും ഹരിയും കൂടി പിന്നാലെ പോയി.. ഞാൻ പറഞ്ഞില്ലേ, ഏട്ടനോട് പറഞ്ഞില്ലേ എന്റെ മീരടീച്ചർക്ക് ആപത്തെന്തോ സംഭവിച്ചന്നു.. സത്യമായില്ലേ ഹരിയേട്ടാ. അത് സത്യമയില്ലേ… എടൊ.. എന്തായാലും ഹോസ്പിറ്റലിൽ അല്ലേ വന്നത്. ഇനി പേടിക്കണ്ട.. ടീച്ചർക്ക് ബി പി ലോ ആയതാവും. സിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു മീരയേ എത്തിച്ചത്. നേരെ എമർജൻസി വിഭാഗത്തിലേക്ക് ആണ് കയറ്റിയത്.. ഹരിയുടെ ഊഹം തെറ്റിയില്ല. പ്രഷർ ഡൌൺ ആയതിനെ തുടർന്ന് സംഭവിച്ചതായിരുന്നു.. മീരയ്ക്ക് അടിയന്തര ശുശ്രൂഷകൾ നൽകിയപ്പോൾ അവർ സാവധാനം കണ്ണു തുറന്നു.. ആദ്യം അവരുടെ ദൃഷ്ടി പതിഞ്ഞത് കരഞ്ഞുകൊണ്ട് നിൽക്കുന്ന ഭദ്രയിൽ ആയിരുന്നു. മോളെ… നീയ്.. അവർ ചുണ്ടനക്കി. ടീച്ചർക്ക് എന്തോ വയ്യാതെ വരുന്നതായി ഭദ്ര സ്വപ്നം കണ്ടു. അങ്ങനെ ഞങ്ങൾ ഓർഫനേജിലേക്ക് പോന്നതായിരുന്നു.. ഭദ്ര ആണെങ്കിൽ ടീച്ചർന്റെ അടുത്തേക്ക് ഇരുന്നു. എന്നിട്ട് അവരുടെ വലം കൈ എടുത്തു കൂട്ടി പിടിച്ചു..ഒപ്പം അവൾ കരഞ്ഞു പോയിരിന്നു. ഒന്നും പറ്റിയില്ലല്ലോടാ..എന്റെ പൊന്നുമോള് പേടിക്കണ്ട കേട്ടോ. ടീച്ചർ സാവധാനം പറഞ്ഞു.. ഇന്നൊരു ദിവസത്തേക്ക് അഡ്മിറ്റ് ആക്കാം എന്ന് ഡോക്ടർ നിർദ്ദേശിച്ചതും, ഹരി അത് സമ്മതിച്ചു. എന്നിട്ട് അവർ രണ്ടാളുംകൂടി അന്ന് ടീച്ചർന്റെ കൂടെ നിന്നു. ഓർഭനേജിലെ ആളുകളെയൊക്കെ ഹരി പറഞ്ഞു വിട്ടിരുന്നു. ദേവിയമ്മയെ വിളിച്ചു ഭദ്ര കാര്യങ്ങൾ അവതരിപ്പിച്ചു. എല്ലാം കേട്ട് കഴിഞ്ഞു അവർക്ക് ആശ്വസമായതു പോലും വേറെ കുഴപ്പമില്ലല്ലോ അല്ലേ മോളെ.. എന്നിട്ടും അവർ ചോദിച്ചു. ഇല്ലന്നെ.. ഒരു കുഴപ്പവുമില്ല.. ടീച്ചറമ്മ അകത്തുണ്ട്. മയക്കത്തിലാ. ഇൻജെക്ഷൻ എടുത്തിരുന്നു. അതിന്റെയാ . അവരോട് സംസാരിച്ചു ഫോൺ കട്ട് ചെയ്തിട്ട് ഭദ്ര പിന്നെയും കാഷ്വാലിറ്റിയിലേക്ക് കയറിച്ചെന്നു… നേരം അപ്പോൾ വെളുപ്പിന് 5മണി ആയിരുന്നു. കുറച്ചു കഴിഞ്ഞു ടീച്ചർനെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.. ഭദ്ര അവരെ ചേർത്തു പിടിച്ചുകൊണ്ട് ബെഡിലേക്ക് കിടത്തിയപ്പോൾ മീരയുടെ നെഞ്ചു പൊട്ടി. തന്റെ രക്തം…. തന്റെ പൊന്നോമന.. തനിയ്ക്ക് ഒരു വയ്യഴിക വന്നപ്പോൾ, തന്റെ പൊന്നുമകൾ ഓടി വന്നല്ലോ.. ഇതാണ് രക്തബന്ധം… അതിന്റെ മൂല്യമാണ് താൻ ഇപ്പൊ കണ്ടത്. അവർ ഓർത്തു. പേടിപ്പിച്ചു കളഞ്ഞല്ലോ അമ്മേ… ഞാനെത്ര മാത്രംവിഷമിച്ചു ന്നൊ. ഭദ്ര അവരുടെ നെറുകയിൽ മുത്തം കൊടുത്തു കൊണ്ട് പറഞ്ഞപ്പോൾ ഒരു വരണ്ട ചിരി ചിരിക്കുകയാണ് മീര. ഡോക്ടർ ചോദിച്ചു, എന്തിനാണിത്ര വിഷമം വന്നതെന്ന്.. കാര്യമായിട്ട് എന്തോ മനഃസൽ തട്ടിയത് കൊണ്ടാ ടീച്ചറമ്മയ്ക്ക് ബി പി ലോ ആയത് പോലും. ഭദ്ര ചോദിച്ചപ്പോൾ അവർ ഒന്നും പറയാതെ അങ്ങനെകിടന്നു. വല്ലാത്തൊരു ആലോചനയോടെ. അമ്മേ.. എന്തെങ്കിലും സങ്കടം ഉണ്ടൊ അമ്മയ്ക്ക്? അവൾ വീണ്ടും ചോദിച്ചു. ഹേയ്.. ഇല്ലടാ. പിന്നെന്തു പറ്റി… എന്റെ ടീച്ചറമ്മയ്ക്ക് ഒരിക്കലും ഇങ്ങനെ ഒരു ക്ഷീണം വന്നിട്ടേ ഇല്ലല്ലോ. അതൊക്കെ പ്രായത്തിന്റെ ആണ് ഭദ്ര… നീ എന്തിനാ ഇങ്ങനെ ഓരോന്ന് ചോദിച്ചു കൊണ്ട് ടീച്ചറിനെ വിഷമിപ്പിക്കുന്നത്. ഹരി വഴക്കു പറഞ്ഞതും ഭദ്ര നിശബ്ദയായി.. എന്നാൽ മീര ചില തീരുമാനങ്ങളൊക്കെ എടുത്തു കഴിഞ്ഞിരുന്നു അപ്പോളേക്കും. തന്റെ മകൾ… അവൾ എല്ലാം അറിയേണ്ട സമയമായി. അല്ലേലും ഇനി അതൊന്നും മറച്ചു വെച്ചിട്ട് കാര്യമില്ല.. അവളുടെ ജന്മം…. അത് വെളിപ്പെടുത്തണം.. ഇല്ലെങ്കിൽ തനിക്ക് എന്തേലും പറ്റിയാൽ തന്റെ കുഞ്ഞ്….. അവളുടെ അച്ഛനേം അമ്മേം അറിയാതെ ജീവിച്ചു തീർക്കേണ്ടി വരും. ഹരി ഓഫീസിൽ പോകുമ്പോൾ എല്ലാം തുറന്ന് പറയാൻ അവർ തീരുമാനിച്ചുറപ്പിച്ചു…കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 35

    തണൽ തേടി: ഭാഗം 35

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    നീ ഒരു കാര്യം ചെയ്യ് ആ ശിവന്റെ വീട്ടിലോട്ട് അവളെ കൊണ്ട് വിട്. അവിടെ ആകുമ്പോൾ അവന്റെ പെണ്ണുമ്പിള്ളയില്ലേ.? തൊട്ടപ്പുറത്തെ നാലഞ്ച് ബംഗാളികളാണ് താമസിക്കാൻ വന്നിരിക്കുന്നത്. അവന്മാരൊക്കെ ഏതു തരക്കാരാണ് ആർക്കറിയാം. അമ്മച്ചി പറഞ്ഞപ്പോൾ അതുതന്നെയാണ് നല്ലത് എന്ന് സെബാസ്റ്റ്യനും തോന്നി…. പിറ്റേന്ന് തന്നെ സിമിയെയും കുഞ്ഞിനെയും വീട്ടിൽ കൊണ്ട് വിടുവാനുള്ള തയ്യാറെടുപ്പുകളും ആയി രാവിലെ മുതൽ തിരക്കായിരുന്നു സെബാസ്റ്റ്യനും വീട്ടുകാരും. എല്ലാത്തിനും ഒരു സഹായത്തിന് ഓടിനടക്കാൻ സണ്ണിയും ആനിയും ഉണ്ടായിരുന്നത് വലിയ ആശ്വാസം തന്നെയായിരുന്നു. കുഞ്ഞിന്റെ ഉടുപ്പുകൾ ഒക്കെ ബാഗിൽ അടുക്കി വയ്ക്കുമ്പോൾ സാലിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നിരുന്നു. ആശുപത്രി മുതൽ കയ്യിലെടുത്തതാണ് ഇന്ന് അവൾ പോവുകയാണെന്ന് അറിയുമ്പോൾ വല്ലാത്തൊരു വേദന മനസ്സിനെ നീറ്റുന്നു.. അവൾ പോകും എന്നുള്ള ഒരു ചിന്ത പോലും സഹിക്കാൻ പറ്റുന്നില്ല. വൈകുന്നേരം ആയപ്പോഴേക്കും സിനി വന്നിരുന്നു. സിനി വന്നതോടെയാണ് ലക്ഷ്മിക്ക് ജീവൻ വീണത്.. ആ വീട്ടിൽ ഇതിനോടകം തന്നെ സിനിയുമായി ഒരു ആത്മബന്ധം ലക്ഷ്മി നേടിയെടുത്തിരുന്നു. എന്ത് കാര്യവും തുറന്നു പറയാൻ പറ്റുന്ന ഒരു അടുത്ത സുഹൃത്ത് തന്നെയാണ് ഇപ്പോൾ തനിക്ക് സിനി. അത്രമേൽ പ്രിയപ്പെട്ട ആരോ വന്നതുപോലെ അവൾ സിനിയുടെ അരികിലേക്ക് ഓടി ചെല്ലുന്നുണ്ടായിരുന്നു. അവര് തമ്മിലുള്ള ആ ഒരു അടുപ്പം സെബാസ്റ്റ്യനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വളരെ ചെറിയ സമയം കൊണ്ട് തന്നെ ഇരുവരും തമ്മിൽ ഒരു പ്രത്യേക ആത്മബന്ധം ഉടലെടുത്തു എന്ന് സെബാസ്റ്റ്യന് തോന്നിയിരുന്നു.. വന്നതേ ലക്ഷ്മിയുടെ കയ്യിൽ കയറി പിടിച്ചിരുന്നു സിനി എടീ അനു നീ എപ്പോ വന്നു..? അനുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് സിനി ചോദിച്ചു.. ഞാൻ ഉച്ചയ്ക്ക് വന്നത് ആണ് ലക്ഷ്മി ചേച്ചിയേ പരിചയപ്പെട്ടിരുന്നോ. ലക്ഷ്മിയെ നോക്കി സിനി ചോദിച്ചു ആഹ് പരിചയപ്പെട്ടു… അവൾ അത്രയും പറഞ്ഞപ്പോൾ വല്ലാത്തൊരു വേദന ആ നിമിഷം ലക്ഷ്മിയിൽ ഉടലെടുത്തിരുന്നു. തന്റെ മുഖത്തേക്ക് പോലും അവൾ നോക്കുന്നില്ല. വന്നപ്പോൾ മുതൽ തന്നോട് എന്തോ ഒരു ഇഷ്ടക്കേട് ഉണ്ട്… പള്ളിയിൽ പോയിട്ട് എന്തായി ചേച്ചി… അവൾ ഏറെ സന്തോഷത്തോടെ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. നടന്ന കാര്യങ്ങൾ ഒക്കെ അവളോട് പറഞ്ഞു. അപ്പോഴേക്കും സിനിയോടൊപ്പം ലക്ഷ്മി മുറിയിലേക്ക് പോയിരുന്നു. കുഞ്ഞിനും അമ്മയ്ക്കും തേക്കാനുള്ള എണ്ണ മുറുക്കുവാൻ വേണ്ടി എണ്ണ വാങ്ങാനും പിന്നെ സിമിയ്ക്ക് കൊടുത്തുവിടാനുള്ള അല്ലറചില്ലറ സാധനങ്ങൾ വാങ്ങാനും ഒക്കെയായി സെബാസ്റ്റ്യനേ കവലയിലേക്ക് വിട്ടിരിക്കുകയായിരുന്നു… അതുകൊണ്ടുതന്നെ സിനിയ്ക്കൊപ്പം മാത്രമായിരുന്നു ലക്ഷ്മിയുടെ ഇരിപ്പ്. അവളോട് ഇതുവരെയും മിണ്ടാൻ ഒന്നും തുടങ്ങിയിട്ടില്ല. അതിന്റെ ഒരു ബുദ്ധിമുട്ട് അവൾക്കുണ്ടായിരുന്നു.. അതുകൊണ്ടു തന്നെ അടുക്കളയിലേക്ക് ചെന്ന് അവരെ എന്തെങ്കിലും സഹായിക്കണമോന്ന് ചോദിക്കാൻ അവൾക്ക് മടി തോന്നി. അഥവാ ഒന്നും മിണ്ടാത്ത ഒരു രീതിയാണ് കാണിക്കുന്നതെങ്കിൽ അത് തനിക്ക് സങ്കടം ആകുമല്ലോ എന്നാണ് അവൾ ചിന്തിച്ചത്. എല്ലാത്തിലും ഉപരി അടുക്കളപ്പണി ഒന്നും ചെയ്യാൻ തനിക്ക് അത്ര വശവും ഇല്ല. വീട്ടിൽ ചെറിയമ്മ ഉള്ളതുകൊണ്ട് അത്തരം കാര്യങ്ങളൊക്കെ ചെയ്തിട്ടുള്ളത് ചെറിയമ്മ തന്നെയായിരുന്നു. അത്യാവിശ്യം ചില വീട്ടുജോലികൾ മാത്രമാണ് താൻ ചെയ്തിട്ടുള്ളത്. അലക്കലും വീട് ക്ലീൻ ചെയലും അങ്ങനെയുള്ള കാര്യങ്ങൾ മാത്രമേ തനിക്ക് അറിയുകയുള്ളൂ. അതുകൊണ്ട് തന്നെ അവിടെ ചെന്ന് അവരെന്തെങ്കിലും ജോലി ചെയ്യാൻ പറഞ്ഞാൽ എന്ത് മറുപടി പറയും എന്നുള്ള ഒരു ആശങ്കയും അവളുടെ മനസ്സിൽ ഉണ്ടായിരുന്നു. മടിചു മടിച്ചാണ് സിനിയോട് അവള് ചോദ്യം ചോദിച്ചത്. ആ കുട്ടി നിങ്ങളുടെ കസിൻ ആണോ.? ഏതു കുട്ടിയ ചേച്ചി… മനസ്സിലാവാത്തതുപോലെ സിനി ചോദിച്ചു ആ കുട്ടി അനു ഇപ്പോ നമ്മൾ കണ്ടില്ലേ.? അനുവോ.? അനു നമ്മുടെ ആനി ആന്റിയുടെ അനിയത്തിയുഡെ മോള് ആണ്. പറഞ്ഞിരുന്നില്ലേ.? പറഞ്ഞിരുന്നു, എന്തോ വന്നപ്പം മുതലേ എന്നെ ആ കുട്ടിക്ക് ഇഷ്ടായില്ലെന്ന് തോന്നുന്നു. വല്ലാത്ത ദേഷ്യത്തോടെ നോക്കുകയായിരുന്നു. തന്റെ വിഷമം സിനിയോടെങ്കിലും പറഞ്ഞില്ലെങ്കിൽ വല്ലാത്ത ഒരു സങ്കടം തോന്നും എന്ന് അവൾക്ക് തോന്നിയിരുന്നു. അതാണോ അതിന് പ്രത്യേകമായ ഒരു കാരണം കാണും ചേച്ചി.. ചിരിയോടെ സിനി പറഞ്ഞപ്പോൾ മനസ്സിലാകാത്തത് പോലെ അവൾ സിനിയുടെ മുഖത്തേക്കൊന്നു നോക്കി.. അവളെ കുറച്ചുനാള് ചേട്ടായേയും മനസ്സിൽ കൊണ്ട് നടന്നതാ.. സിനിയുടെ ആ വെളിപ്പെടുത്തലിൽ ഞെട്ടി പോയിരുന്നു ലക്ഷ്മി.. ആണോ..? അവൾ ഒന്നുകൂടി എടുത്തു ചോദിച്ചു അങ്ങനെ അധികം ആർക്കും ഒന്നും അറിയില്ല. ചേട്ടായിക്ക് പോലും അറിയില്ല. പക്ഷേ എനിക്കറിയാം എന്റെ ഒരു കൂട്ടുകാരിയുടെ അനിയത്തിയും ഇവളും ഒന്നിച്ചായിരുന്നു പഠിക്കുന്നത്. ആ സമയത്ത് ഇവള് ചേട്ടായിയേ കാണാൻ വേണ്ടി സ്ഥിരമായിട്ട് ചേട്ടായി പോകുന്ന ബസ്സിന് പോകും. പിന്നെ നമ്മുടെ ബന്ധത്തിലുള്ള കൊച്ചല്ലേ അതുകൊണ്ട് ചേട്ടായി മിണ്ടുകയും പറയുകയും ഒക്കെ ചെയ്യും. അതുവച്ച് ഇവൾ കൂട്ടുകാരിയോട് പറഞ്ഞത് ഇവളും ചേട്ടായും തമ്മിൽ ലൈൻ ആണെന്ന്. അവസാനം എന്റെ ഫ്രണ്ട് എന്നോട് ചോദിച്ചപ്പോൾ ഞാനിത് അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞു. അവസാനം ഞാൻ അവളോട് ചോദിച്ചപ്പഴാ അവള് പറയുന്നത്, അവൾക്ക് ചേട്ടായിയേ ഇഷ്ടമാണെന്ന്. അപ്പോൾ ചേട്ടായി സ്നേഹിച്ചു കൊണ്ട് വന്ന പെണ്ണിനോട് ഒരു കുശുമ്പ് കാണിക്കാതിരിക്കുമോ.? അതുകൊണ്ടായിരിക്കും ചേച്ചിയേ ഇഷ്ടമില്ലാത്തത് പോലെയൊക്കെ കാണിച്ചത്. സിനി പറഞ്ഞപ്പോൾ ഒരു നിമിഷം അനുവിനോട് എന്തെന്നില്ലാത്ത ഒരു ദേഷ്യം അവൾക്കും തോന്നിയിരുന്നു. എന്തിനാണ് ആ പെൺകുട്ടിയോടെ തനിക്ക് ദേഷ്യം തോന്നുന്നത് എന്ന് പലകുറി ചിന്തിച്ചു. അവനെ മറ്റൊരു പെൺകുട്ടി മനസ്സിൽ ആരാധിച്ചുകൊണ്ട് നടക്കുന്നുണ്ടായിരുന്നു എന്ന തോന്നലാണോ അതിന് കാരണം എന്ന് ഒരു നിമിഷം അവൾ ചിന്തിച്ചു…..തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • മംഗല്യ താലി: ഭാഗം 84

    മംഗല്യ താലി: ഭാഗം 84

    രചന: കാശിനാഥൻ

    അമ്മേ… അമ്മയിതു എന്ത് ഭാവിച്ചാണ്.. സ്വന്തം ഇഷ്ടത്തിന് ഓരോന്ന് ചെയ്തു കൂട്ടിയിട്ട്, ഇപ്പോൾ ഒടുക്കം എന്തായി. മേജർ ആയിട്ടുള്ള എല്ലാ കമ്പനിയും നമ്മളും ആയിട്ടുള്ള കോൺട്രാക്ട് പിൻവലിച്ചു.. ഒന്നിനൊന്ന് കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്.. ഇനിയും അമ്മയുടെ അഹമ്മതി നിർത്തിയിട്ടില്ലെങ്കിൽ, നമ്മൾ പിച്ചച്ചട്ടി എടുക്കേണ്ട അവസ്ഥയിലാകും. ആദ്യമായിട്ട് അനിരുദ്ധൻ അത്രമേൽക്ഷോഭത്തോടെ മഹാലക്ഷ്മിയോട് സംസാരിച്ചത്.. എന്നാൽ യാതൊരു കൂസലും ഇല്ലാതെ അവർ കാലിന്മേൽ കാലും കയറ്റി വെച്ച് സെറ്റിയിൽ ഇരിക്കുകയാണ്.. അമ്മേ……. ഞാൻ പറയുന്നത് എന്തെങ്കിലും അമ്മ കേൾക്കുന്നുണ്ടോ.? അവൻ ഒന്നൂടെ ചോദ്യം ആവർത്തിച്ചു. നിനക്കെന്തിന്റെ കേടാണ്…. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാൻ ആയിട്ട് വന്നിരുന്നു ഓരോന്ന് പറഞ്ഞോളൂ.. എടാ അവൻ ജോലികൾ ചെയ്യുന്നത് കണ്ടെങ്കിലും നിനക്ക് പഠിക്കാൻ മേലായിരുന്നോ.. വെറുതെ നോക്കുകുത്തിയുടെ കണക്ക് അവിടെ പോയിരുന്നു.. ആ സമയത്ത്, കമ്പനിയുടെ എന്തെങ്കിലും കാര്യങ്ങൾ നീയൊന്ന് പഠിക്കുവാൻ ശ്രമിച്ചിരുന്നുവെങ്കിൽ, ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു.. ഓഹോ അപ്പോൾ കുറ്റം മുഴുവൻ എനിക്കായി അല്ലേ അമ്മേ..? ദേഷ്യം വന്നിട്ട് കണ്ണ് കാണാൻ മേലാത്ത അവസ്ഥയായിരുന്നു. അതേടാ….. നിന്റെ ഭാഗത്ത് തന്നെയാണ് കുറ്റം മുഴുവനും. ആദ്യം നീ നന്നാവാൻ നോക്ക്. എന്നിട്ട് എന്റെ മെക്കിട്ട് കയറാൻ വന്നാൽമതി. അമ്മ ഒരുത്തി കാരണമാണ് ഈ കുടുംബം ഇങ്ങനെ അധപ്പതിച്ചത്. പണത്തോടുള്ള അമ്മയുടെ ആർത്തി.. അതുകൊണ്ടല്ലേ ഭദ്രയെ പോലും അമ്മ ബലിയാടക്കാൻ ശ്രമിച്ചത്. എന്തായാലും, ഹരി നന്മയുള്ളവനാണ്. അതുകൊണ്ടാണല്ലോ അവൻ ഉന്നതങ്ങളിലേക്ക് കയറിക്കൊണ്ടിരിക്കുന്നത്. അമ്മ അറിഞ്ഞിരുന്നോ, രവീന്ദ്രൻ സാർ , ഹരിയുമായി ചേർന്ന് പുതിയൊരു കമ്പനി സ്റ്റാർട്ട് ചെയ്തത്. നമ്മുടെ മേജർ കമ്പനീസ് എല്ലാം ഹരിയുടെ കമ്പനിയുമായി പുതിയ കരാറിൽ ഏർപ്പെട്ടു. അമ്മ പിൻ കാലുകൊണ്ട് തൊഴിച്ചു വിട്ടപ്പോൾ, ഓർത്തിരുന്നില്ല അല്ലേ മകൻ ഇതുപോലെ കത്തി കയറി വരുമെന്നുള്ളത്. എനിക്ക് അവന്റെ കാര്യം കേൾക്കുക പോലും വേണ്ട, ഇനി അതിനെക്കുറിച്ച് സംസാരിക്കാനാണ് നിന്റെ ഭാവമെങ്കിൽ രണ്ടിനെയും കൈപിടിച്ച് ഇറക്കിവിടു ഞാന് ഈ രണ്ടെന്നു ഉദ്ദേശിച്ചത് അമ്മ ആരെയാ.. പിന്നിൽ നിന്നും ഐശ്വര്യയുടെ ശബ്ദം. പെട്ടെന്ന് മഹാലക്ഷ്മി ഒന്നു പകച്ചു. അമ്മ ഇറക്കിവിടുക ഒന്നും വേണ്ട ഞങ്ങൾ രണ്ടാളും സ്വന്തം ഇഷ്ടപ്രകാരം പോയേക്കാം.. എന്തെ മതിയോ… ഞാൻ അതൊന്നും മനസ്സിൽ ഓർത്തുകൊണ്ട് പറഞ്ഞതല്ല മോളെ… എന്ത് ഓർത്തിട്ട് ആണെങ്കിലും അല്ലെങ്കിലും ശരി.. അമ്മ പറഞ്ഞു ല്ലോ… ഐശ്വര്യ അതേറ്റുപിടിച്ച് പിന്നീട് അമ്മായിയമ്മയും മരുമകളും തമ്മിൽ ഉഗ്രൻ വാക്കേറ്റം ആയിരുന്നു.. അനിരുദ്ധൻ പറഞ്ഞിട്ടൊന്നും രണ്ടാളും കേൾക്കാൻ പോലും കൂട്ടാക്കിയില്ല. ഞാൻ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്ന സ്ഥിതിയിലായിരുന്നു മഹാലക്ഷ്മി…. ഒടുവിൽ ഐശ്വര്യയുടെ ഫോണിലേക്ക് അവളുടെ ഡാഡി വിളിച്ചപ്പോഴാണ് രംഗം ഒന്ന് ശാന്തമായത്. എന്നാൽ അത് അതിനേക്കാൾ വലിയൊരു പ്രളയത്തിന് മുൻപുള്ള കുറച്ചുനേരത്തെ ശാന്തത മാത്രമായിരുന്നു. മകളോട് ഇങ്ങനെയൊക്കെ മഹാലക്ഷ്മി പറഞ്ഞു എന്ന് അറിഞ്ഞപ്പോൾ ഐശ്വര്യയുടെ ഡാഡി അത് ഏറ്റു പിടിച്ചു… അരമണിക്കൂറിനുള്ളിൽ അയാൾ മംഗലത്ത് വീട്ടിൽ പാഞ്ഞ് എത്തി.. പിന്നീട് അവിടെ നടന്നത് ഉഗ്രൻ സ്ഫോടനം ആയിരുന്നു. . ഐശ്വര്യയും അനിരുദ്ധനേയും വിളിച്ചുകൊണ്ട് അവളുടെ ഡാഡി ഇറങ്ങിപ്പോയപ്പോൾ ആദ്യമായി മഹാലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു. പോകരുതെന്ന് മകനോട് ഒരായിരം ആവർത്തി അവർ പറഞ്ഞുവെങ്കിലും അനിരുദ്ധൻ അതിനൊന്നും ചെവി കൊടുക്കാതെ ഇറങ്ങി. അങ്ങനെ ഹരി അവന്റെ ഭാര്യയെയും വിളിച്ചുകൊണ്ടു പോയതുപോലെ, അനിരുദ്ധനും ഐശ്വര്യയും മംഗലത്ത് വീട്ടിൽ നിന്നും പടിയിറങ്ങി. ഓരോ മിനിറ്റുകൾ പിന്നിടും തോറും , മഹാലക്ഷ്മിയുടെ കമ്പനിയുടെ മാർക്കറ്റ് വാല്യൂ ഇടിഞ്ഞു കൊണ്ടേയിരുന്നു. മരുമകളെ തലപ്പത്ത് സ്ഥാനത്തേക്ക് കൈപിടിച്ച് കയറ്റിയപ്പോൾ അവർ ഓർത്തിരുന്നില്ല രണ്ടാഴ്ചകൊണ്ട് കമ്പനി കെട്ടി പൂട്ടേണ്ട അവസ്ഥ വരും എന്നുള്ളത്. പാവം ഹരിയെ വെറും കറിവേപ്പില പോലെ വലിച്ചെറിഞ്ഞ അവർക്ക് ദൈവം കൊടുത്ത ഏറ്റവും വലിയ ശിക്ഷ ആയിരുന്നു അത്. അന്നാണെങ്കിൽ കമ്പനിയിലെ എംപ്ലോയിസിന് സാലറി കൊടുക്കേണ്ട ദിവസമാണ്. കമ്പനി നഷ്ടത്തിൽ ആയതുകൊണ്ട് ഒരൊറ്റ ചില്ലി കാശ് പോലും അക്കൗണ്ടിൽ ഇല്ല… കോടികൾ കിടന്നിരുന്ന അക്കൗണ്ട് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കാലിയാകുകയായിരുന്നു… അതിനു പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത്, മേജർ ആയിട്ടുള്ള കമ്പനി ഒക്കെ മംഗലത്ത് ഗ്രൂപ്പിൽ നിന്നും വിത്ഡ്രോ ചെയ്തപ്പോൾ അവർ നിക്ഷേപിച്ച പണം തിരികെ കൊടുക്കേണ്ട അവസ്ഥയായിരുന്നു. അപ്രകാരമാണ് മഹാലക്ഷ്മി തകർന്നു പോയത്.. സാലറി കൊടുക്കേണ്ട ദിവസമാണെന്ന് പറഞ്ഞ് കമ്പനി മാനേജർ വിളിച്ചപ്പോൾ, മഹാലക്ഷ്മി അയാളോട് വീട്ടിലേക്ക് വരുവാൻ പറഞ്ഞു.. 50പവന്റ സ്വർണ്ണഭരണങ്ങൾ ഇരിപ്പുണ്ടായിരുന്നു വീട്ടിൽ തന്നെ.. അതു മുഴുവൻ അവർ എടുത്തു വച്ചു… ഈ മാസത്തെ സാലറി അങ്ങനെ കൊടുക്കുവാൻ അവർ ധാരണയിലായി. ചെറിയൊരു സമാധാനം മനസ്സിൽ തോന്നിയെങ്കിലും അനിരുദനും കൂടി തന്നെ വിട്ട് പോയതിൽ അവരുടെ ഹൃദയം തേങ്ങി. ലക്ഷ്മിയമ്മേ… ഓഫീസിൽ നിന്നും ആരോ എത്തിയിട്ടുണ്ട് കേട്ടോ. ഭാമ വന്നു പറഞ്ഞപ്പോൾ മഹാലക്ഷ്മി തന്റെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിച്ചെന്നു. അവരുടെ കൈവശം 50 പവന്റെ ആഭരണങ്ങളും ഉണ്ടായിരുന്നു. കമ്പനിയിലെ മാനേജരായ കുരുവിളയുടെ കയ്യിലേക്ക് അത് കൊടുത്തശേഷം പണയം വെച്ചോള് അല്ലെങ്കിൽ വിറ്റോളു എങ്ങനെയെങ്കിലും സാലറി എല്ലാവർക്കും കൊടുക്കുക കേട്ടോ കുരുവിള…എനിക്ക് നല്ല സുഖമില്ല… അതുകൊണ്ട് ഞാൻ ഓഫീസിലേക്ക് വരുന്നില്ല അവർ പറഞ്ഞതും കുരുവിള തലയാട്ടിക്കൊണ്ട് ഇറങ്ങിപ്പോയി. മഹാലക്ഷ്മി വീണ്ടും തന്റെ റൂമിലേക്ക് വന്നു. ഭാമ… എന്നെയിനി ആരും വിളിക്കരുത് കേട്ടോ.. അഥവാ ആരെങ്കിലും കാണാൻ വന്നിട്ടുണ്ടെങ്കിൽ ഞാൻ ഇവിടെ ഇല്ലെന്ന് പറഞ്ഞാൽ മതി. ഹ്മ്. ഭാമ ചുമൽ ചലിപ്പിച്ചു *** ഹരി ഓഫീസിലേക്ക് പോയതും മീര ടീച്ചറും ഭദ്രയും തനിച്ചായി. രണ്ടാൾക്കും ഉള്ള ബ്രേക്ക്ഫാസ്റ്റ് ഒക്കെ വാങ്ങി കൊടുത്ത ശേഷം ആയിരുന്നു ഹരി പോയത്. ടീച്ചറിനെ വളരെ നിർബന്ധിച്ച് ആയിരുന്നു ഭദ്ര അതൊക്കെ കഴിപ്പിച്ചത്. മോളെ….. മീര ടീച്ചർ വിളിച്ചതും അവൾ അവരുടെ അരികിലേക്ക് വന്നിരുന്നു. പെട്ടെന്ന് അവർ ഭദ്രയെ കെട്ടിപ്പിടിച്ച്.. എന്നിട്ട് ഉറക്കെ നിലവിളിച്ചു. ടീച്ചർ.. എന്ത് പറ്റി.. എന്ത്‌ പറ്റി എന്റെ ടീച്ചർക്ക്.. എന്തിനാണ് ഇങ്ങനെ ടീച്ചർ കരയുന്നത്. അവരുടെ കരച്ചിൽ കണ്ടതും ഭദ്രയും വാവിട്ട് കരഞ്ഞുപോയി. പെട്ടെന്ന് മീര ഭദ്രയുടെ ഇരുകാലുകളിലും പിടിച്ചു. മോളെ… എനിക്ക് മാപ്പ് തരണം.. എന്റെ പൊന്നു മോള് എനിക്ക് മാപ്പ് തരണം… അവർ വിതുമ്പി ക്കൊണ്ട് പറഞ്ഞപ്പോൾ ഭദ്ര ഒന്നും മനസിലാവാതെ തരിച്ചു നിന്നു.. ഈ സമയത്ത്, മീര ടീച്ചർക്ക് സുഖമില്ലാതെ ഹോസ്പിറ്റലിലാണ്. അതുകൊണ്ടാണ് താൻ ഇന്ന് ഓഫീസിലേക്ക് വരാൻ വൈകിയത് എന്നുള്ള വിവരം അ ഹരി രവീന്ദ്രൻ സാറിനെ വിളിച്ച് അറിയിച്ചിരുന്നു. പെട്ടെന്ന് അയാൾക്ക് മീരയെ കാണണം എന്നുള്ള ആഗ്രഹം പറഞ്ഞു. സാറിന് മീര ടീച്ചറെ പരിചയം ഉണ്ടോ എന്ന് ഹരി ചോദിച്ചപ്പോൾ.. ഉണ്ട്, തനിക് അവരെ അറിയാം… ബാക്കിയൊക്കെ മീരയെ കണ്ട ശേഷം പറയാം എന്നും പറഞ്ഞു കൊണ്ട് ഹരിയോടൊപ്പം ഹോസ്പിറ്റലിലേക്ക് വന്നതായിരുന്നു രവീന്ദ്രൻ. വാതിൽ തുറന്ന് അകത്തേക്ക് കയറിയ ഹരിയും രവീന്ദ്രനും കാണുന്നത്, ഭദ്രയുടെ കാലിൽ കെട്ടിപ്പിടിച്ച് കരയുന്ന മീരയെ ആയിരുന്നു….കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • പ്രണയം: ഭാഗം 26

    പ്രണയം: ഭാഗം 26

    എഴുത്തുകാരി: കണ്ണന്റെ രാധ

    അവന് നേരെ ചായ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.. ” ചായക്കൊപ്പം മറ്റെന്തെങ്കിലും ഉണ്ടോ.? അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് കുസൃതിയോടെ അവൻ ചോദിച്ചു അമ്മ അവിടെ ഇഡ്ഡലി ഉണ്ടാക്കി വെച്ചിട്ടുണ്ടെന്ന് പറഞ്ഞു. അതെടുക്കണോ.? ഒരു കുസൃതിയോടെ അവൾ ചോദിച്ചു. അവൻ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്.. അപ്പോൾ കുറച്ചു മുൻപ് തന്നതിന്റെ പേര് എന്തായിരുന്നു.? അവളുടെ കയ്യിൽ വലിച്ചു കൊണ്ട് ചോദിച്ചു.. ഒറ്റവലിക്ക് തന്നെ അവൾ അവന്റെ അരികിലേക്ക് നീങ്ങി പോയിരുന്നു. ഒരു നിമിഷം അവനെ നോക്കാൻ ഒരു ചമ്മൽ ഒക്കെ തോന്നി… “അപ്പോൾ നാണം ഒന്നുമില്ലാരുന്നല്ലോ അവൻ അവളെ നോക്കി ചിരിയോടെ ചോദിച്ചു അവന്റെ മുഖത്തേക്ക് നോക്കി ചെറിയ ചിരിയോടെ അവൾ അകലാൻ നോക്കിയപ്പോൾ ആ കൈകൾക്ക് മുറുക്കം കൂടുന്നത് അവൾ അറിഞ്ഞു. ” അമ്മയോ മറ്റോ കാണും.. അമ്മ ഇവിടെ ഇല്ലെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടല്ലേ താൻ ധൈര്യം ആയി ഇങ്ങോട്ട് കയറി പോന്നത് ചെറുചിരിയോട് അവൻ ചോദിച്ചപ്പോൾ എന്തു മറുപടി പറയണമെന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു അവളും. ” വീണ വന്നാലോ അപ്പോൾ ആരെങ്കിലും വന്നാലേ കുഴപ്പമുള്ളൂ.? അല്ലെങ്കിൽ കുഴപ്പമില്ല.? അവൻ കീഴ്ചുണ്ട് കടിച്ചു ചോദിച്ചു ” ഞാൻ പോവാ നന്ദേട്ട താൻ ചായ കുടിച്ചോ അവളുടെ മുഖത്തേക്ക് നോക്കി ഏറെ ആർദ്രമായി അവൻ ചോദിച്ചപ്പോൾ അവൾ തലയാട്ടി ” പനി കുറവുണ്ടോ അവന്റെ നെറ്റിയിലും കഴുത്തിലും ഒക്കെ കൈവെച്ച് നോക്കിക്കൊണ്ട് അവൾ ചോദിച്ചു. അവൻ മാറി എന്ന അർത്ഥത്തിൽ തലയാട്ടി. “ആ ചായ ഒന്ന് തന്നേ.. അവൻ ഒന്ന് കുടിച്ച് കഴിഞ്ഞതും ഗ്ലാസ്‌ വാങ്ങി അവൾ പറഞ്ഞു. ” എന്താ..? അതൊക്കെയുണ്ട് ഇങ്ങ് തന്നെ.. അവന്റെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി ഒരു സിപ്പ് കുടിച്ചു ശേഷം അവന്റെ മുഖത്തേക്ക് നോക്കിയവൾ അവന് നൽകി എന്റെ വലിയൊരു ആഗ്രഹമായിരുന്നു ഇത്.. അവൾ നിഷ്കളങ്കതയോട് പറയുന്നത് കണ്ടു ചിരിച്ചു പോയിരുന്നു അവൻ “താൻ ശരിക്കും കണ്ട പൈങ്കിളി സിനിമകളൊക്കെ കുത്തിയിരുന്ന് കണ്ടിട്ട് ഓരോ സീൻസുമായി വന്നിരിക്കുകയാണ് അല്ലേ.? അവൻ ചോദിച്ചപ്പോൾ അവൾ അവനെ നോക്കി കൂർപ്പിച്ചു ഞാൻ അല്പം പൈങ്കിളിയാ ചിലപ്പോൾ അതൊന്നും നന്ദേട്ടൻ ഇഷ്ടമില്ലായിരിക്കും.. മറ്റെവിടെയോ നോക്കി പറഞ്ഞപ്പോൾ അവളുടെ കൈകൾക്ക് മുകളിലേക്ക് അവൻ കൈകൾ വച്ചു.. ” ഇഷ്ടകുറവൊന്നുമില്ല, പക്ഷേ ഞാൻ അത്ര റൊമാന്റിക് അല്ല. എന്നിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കരുത്. ഈ പൈങ്കിളി ഒന്നും എനിക്കറിയത്തില്ല അതിനൊന്നും പറ്റിയ ഒരു സാഹചര്യത്തിലല്ല ഞാൻ…. അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ അവന്റെ അരികിലേക്ക് കുറച്ച് നീങ്ങിയിരുന്നു. ശേഷം അവന്റെ താടിയിൽ കൈകൾ വച്ചു. പിന്നെ ആ മുഖം കൈക്കുമ്പിളിൽ എടുത്തു. ഒരു നിമിഷം അവന് അമ്പരന്നു പോയിരുന്നു അവളുടെ ആ പ്രവർത്തിയിൽ. ഒന്നും വേണ്ട എപ്പോഴും ഇങ്ങനെ അടുത്ത് ഈ മുഖം, അത് കാണണം എനിക്ക്. അതിനപ്പുറം പ്രത്യേകിച്ച് ആഗ്രഹങ്ങളോ സ്വപ്നങ്ങളോ ഒന്നുമില്ല… എന്നും എന്റെ അടുത്ത് ഇങ്ങനെ… അതുമാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ അതുണ്ടാവില്ലേ..? അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചപ്പോൾ അവൻ അവളെ കണ്ണിമ ചിമ്മാതെ നോക്കി “അത്രയ്ക്ക് ഇഷ്ട്ടം ആണോ.? അവൻ ചോദിച്ചു.. അവൾ അതേന്നെ അർത്ഥത്തിൽ തലയാട്ടി കാണിച്ചിരുന്നു. പിന്നെ അവന്റെ നെറ്റിയിൽ ഒരു നേർത്ത ചുംബനവും, അവൻ കണ്ണുകൾ അടച്ചു അത് സ്വീകരിച്ചു. ശേഷം തോളിലൂടെ കൈയ്യിട്ട് അവളെ തന്നോട് ചേർത്ത് ഇരുത്തി. അവൻ അലിവോടെ അവളെ ഒന്ന് നോക്കി അവൾ ആ തോളിൽ ചാഞ്ഞു പനിയൊക്കെ മാറാണെങ്കിൽ നാളെ വൈകുന്നേരം അമ്പലത്തിൽ വരണം വരുമോ.? അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു. വൈകുന്നേരത്തെ പരിപാടി ഒന്നും നടക്കില്ല മോളെ, ചെറുതായിട്ട് മീൻ കച്ചവടത്തിന് പോകുന്നുണ്ട്. അത് വൈകുന്നേരം ആണ് തകൃതിയായിട്ട് നടക്കുന്നത്. അതുകൊണ്ട് ഒരു നാലുമണിക്ക് ശേഷം ഒരു പരിപാടിയും നടക്കില്ല.. അതിനുമുൻപ് വേണമെങ്കിൽ എവിടെയെങ്കിലും വച്ച് കാണാനുള്ള സജീകരണ നീ ചെയ്താൽ ഞാൻ വരാം.. ആണോ എങ്കിൽ മൂന്നുമണിക്ക് നമ്മുടെ കുന്നിന്റെ മോളില് വരൂമോ അവിടെയാവുമ്പോ ആരുമുണ്ടാവില്ല… അവൾ പറഞ്ഞു ആരുമില്ലാത്ത സ്ഥലത്തിരുന്ന് എന്നോട് എന്ത് പറയാനാ നിനക്ക്.? ഒരു കുസൃതിയോടെ അവൻ ചോദിച്ചു…. അങ്ങനെയൊന്നുമല്ല ഞാൻ ഉദ്ദേശിച്ചത്.. ഞാൻ പ്രത്യേകിച്ചൊന്നും ഉദ്ദേശിച്ചിട്ടില്ല നീയെന്താ ഉദ്ദേശിച്ചേ. അവൻ വിടാൻ ഭാവമില്ലെന്ന് കണ്ടതും അവൾക്ക് നാണം തോന്നിയിരുന്നു. ഒന്ന് പോയെ നന്ദേട്ടാ… അവന്റെ അരികിൽ നിന്ന് അല്പം നീങ്ങി അവൾ ഞാൻ പോവാ ചിരിയോടെ പോകാൻ തുടങ്ങിയവളുടെ കൈകളിൽ അവൻ ഒന്ന് പിടിച്ചു. ഈ ഗ്ലാസ് കൂടി കൊണ്ട് പോടി… ചിരിയോടെ അവളുടെ കൈകളിലേക്ക് അത് വെച്ചുകൊടുത്തവൻ പറഞ്ഞപ്പോൾ അവളുടെ മുഖം വീണ്ടും കൂർത്ത് പോയിരുന്നു. അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അവൾ പറഞ്ഞു ഈ നന്ദേട്ടനൊട്ടും റൊമാന്റിക് അല്ല. അതെ ഞാൻ ഒരു അൺ റൊമാന്റിക് മൂരാച്ചിയാണ്. അതൊക്കെ നീ മനസ്സിലാക്കാൻ പോകുന്നേ ഉള്ളൂ… അപ്പൊ പറയരുത് അയ്യോ ഞാൻ പ്രതീക്ഷിച്ചത് ഇങ്ങനെയായിരുന്നില്ലേ ഞാൻ സ്വപ്നം കണ്ട കിനാശ്ശേരി ഇതായിരുന്നില്ലേ എന്നൊന്നും. ഇതൊക്കെ ഞാൻ മുൻപേ പറഞ്ഞതല്ലേ അവൻ ചോദിച്ചപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ മുറിയിൽ നിന്നും ഓടി പോയിരുന്നു ആ ചിരിയിൽ നന്ദനും ഒന്ന് പങ്കുകൊണ്ടു കണ്ണുകൾ തുറന്നപ്പോഴേക്കും നന്ദൻ ക്ലോക്കിൽ നോക്കി സമയം ഏതാണ്ട് നാല് മണിയായിരിക്കുന്നു. ഇത്രയും സമയം താൻ കിടന്നുറങ്ങിയോ? വെള്ളിയാഴ്ച ആയതുകൊണ്ട് തന്നെ ജോലി ഇല്ലാത്തതിനാൽ കിടന്നുറങ്ങിയതാണ്… ഏകാന്തതയുടെ നിമിഷങ്ങളിൽ എപ്പോഴും അവളുടെ ഓർമ്മകൾ തന്നെ കുത്തിനോവിക്കുമല്ലോ. ഇപ്പോൾ എവിടെയായിരിക്കും.? തന്നെ ഓർക്കുന്നുണ്ടാവുമോ.? അവൻ ചിന്തിച്ചു. ശേഷം പേഴ്സിൽ നിന്നും ഒരുപാട് പഴക്കമുള്ള ഒരു ഫോട്ടോ എടുത്തു നോക്കി.   എന്റെ മോളെ നീ എവിടെയാ.? സുഖമായിരിക്കുകയാണോ.? നിന്റെ നന്ദേട്ടനെ നീ ഓർക്കാറുണ്ടോ.? അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.. നന്ദേട്ടാ എന്നുള്ള കുപ്പിവള കിലുങ്ങുന്ന അവളോട് ചിരിയാണ് മനസ്സിൽ നിറയെ.. അല്ലെങ്കിലും ഈ കാലമത്രയും തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചതും ആ ഒരു വിളി തന്നെയായിരുന്നല്ലോ. ഫോണെടുത്ത് വീട്ടിലേക്ക് ഒന്നു വിളിക്കാമെന്ന് അവൻ കരുതി.. വെള്ളിയാഴ്ച ദിവസം ആണല്ലോ വീട്ടിലേക്ക് വിളിച്ചില്ലെങ്കിൽ പിന്നെ അതുമതി പരാതിക്ക്. ഫോണും എടുത്തുകൊണ്ട് താൻ പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ തന്നെ ഷുക്കൂർ പറയുന്നുണ്ടായിരുന്നു. വീട്ടിലേക്ക് വിളിക്കാൻ ആവും അല്ലേ, നീ നല്ല ഉറക്കമായിരുന്നു ക്ഷീണം കാണും എന്ന് കരുതിയ ഞാൻ വിളിക്കാതിരുന്നത്. ഷുക്കൂർ അടുത്ത് വന്ന് കാര്യമായി പറയുകയാണ്. അത് ഞാൻ മനോഹരമായ ഒരു സ്വപ്നത്തിൽ ആയിരുന്നു. അതുകൊണ്ടായിരിക്കും അവൻ ചിരിയോടെ മറുപടി പറഞ്ഞു. സ്വപ്നം ഒക്കെ എന്താണെന്ന് എനിക്ക് മനസ്സിലായി. ഓളെ ആയിരുന്നില്ലേ അന്റെ മൊഞ്ചത്തി.! ഷുക്കൂർ ചോദിച്ചപ്പോൾ കണ്ണുകൾ ചുവക്കാതിരിക്കാൻ പരമാവധി ശ്രമിച്ചാണ് അവൻ ഒന്ന് പുഞ്ചിരിച്ചത്. അവളെവിടെയാണെങ്കിലും എവിടെയോ നിനക്ക് വേണ്ടി കാത്തിരിക്കുക തന്നെ ആവും. നിന്റെ നാക്ക് പൊന്നാവട്ടെ.. ചിരിയുടെ അത്രയും പറഞ്ഞു അവൻ ടെറസ്സിലേക്ക് നീങ്ങി നിന്നിരുന്നു… വീട്ടിലേക്ക് രണ്ടുതവണ വിളിച്ചിട്ടും ബെല്ലടിച്ചു നിന്നതല്ലാതെ ആരും ഫോണെടുത്തില്ല. അച്ഛൻ എന്നോട് മിണ്ടിയിട്ട് തന്നെ മൂന്നുവർഷത്തോളം ആകുന്നു. പിന്നെ ആകെ സംസാരിക്കുന്നത് അമ്മയോട് ആണ്. അന്നത്തെ സംഭവത്തിന് ശേഷം അമ്മയുമായി വലിയ മിണ്ടാട്ടമില്ല. വീട്ടിലെ വിവരങ്ങൾ അറിയുന്നത് വീണ മുഖേനയാണ് അവളിപ്പോൾ അവിടെ അടുത്ത് തന്നെ ഒരു സ്കൂളിൽ ടീച്ചർ ആണ്. വീട്ടിൽ ആരും ഫോൺ എടുക്കാതെ വന്നപ്പോഴാണ് വീണയുടെ നമ്പറിലേക്ക് വിളിച്ചത്. ഒന്ന് രണ്ട് റിങ്ങിനു ശേഷം അവൾ ഫോൺ എടുത്തു. അവളുടെ സ്വരം കാതിൽ എത്തിയ നിമിഷം തന്നെ വല്ലാത്തൊരു സന്തോഷവും സമാധാനവും ഒക്കെ തന്നിൽ വന്നു നിറയുന്നതായി നന്ദന് തോന്നിയിരുന്നു… നീ ഇന്ന് സ്കൂളിൽ നിന്ന് നേരത്തെ വന്നോ അവൻ ചോദിച്ചു എനിക്ക് ഇന്ന് ഉച്ചകഴിഞ്ഞ് ഫ്രീയായിരുന്നു. ഉച്ചകഴിഞ്ഞ് മീറ്റിംഗ് ആയിരുന്നു. അതുകൊണ്ട് കുറച്ചു നേരത്തെ ഇറങ്ങാൻ പറ്റി.. നീ വീട്ടിൽ അല്ലേ ഞാൻ വിളിച്ചിട്ട് ആരും ഫോണെടുത്തില്ല.? ഞാൻ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുവ, അച്ഛനും അമ്മയും കൂടി ഇന്ന് വൈകുന്നേരം ഹോസ്പിറ്റലിൽ പോകുന്നു പറഞ്ഞായിരുന്നു. ഡോക്ടറുടെ അപ്പോയ്മെന്റ് എടുത്തിട്ടുണ്ട്. അതായിരിക്കും വിളിച്ചിട്ട് കിട്ടാത്തത്. എങ്കിൽ അതായിരിക്കും പിന്നെന്താ വിശേഷം..? എനിക്കെന്ത് വിശേഷം ദിവസവും ജോലിക്ക് പോകുന്നു തിരികെ വരുന്നു ഉറങ്ങുന്നു അതുതന്നെ അല്ലാതെ പ്രത്യേകിച്ച് എന്ത് വിശേഷം ഉണ്ടാവാൻ.. നിന്റെ വിശേഷങ്ങൾ ഒക്കെ പറ. നിന്റെ ഹരി സാർ എന്തുപറയുന്നു. മലയാളം അല്ലാതെന്തു പറയാൻ. അവൾ തമാശയോടെ പറഞ്ഞപ്പോൾ അവൻ ഒന്ന് ചിരിച്ചിരുന്നു.. അല്ലെങ്കിലും തന്റെ വേദനകളിൽ തന്റെ ചൊടിയിൽ ചിരി പകർത്താൻ അവൾക്ക് അല്ലാതെ മറ്റാർക്കും സാധിക്കില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇനി കുറച്ചുനാൾ തെലുങ്ക് പറയാൻ അയാളോട് പറ അയാളോ..? അളിയൻ ആവാൻ പോകുന്ന ആളാണ്. ബഹുമാനം വേണം ആയിക്കോട്ടെ ഭാവി അളിയനെ ബഹുമാനിച്ചില്ല എന്ന് വേണ്ട. ഏട്ടാ…. മടിച്ചു മടിച്ചവൾ വിളിച്ചു… എന്താടി പറ… കീർത്തന…. ആ പേര് കേട്ടതും അവന്റെ നെഞ്ചു ഒന്ന് കാളി.. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഇപ്പോഴാണ് വീണ്ടും ആ പേര് കേൾക്കുന്നത് എന്താണ് അവൾക്ക് പറയാനുള്ളതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷേ ആകാംക്ഷ നിറഞ്ഞ് നെഞ്ച് പൊട്ടി പോവുകയാണ്.. അവളോട് ചോദിക്കാനുള്ള ധൈര്യം പോലും ഇല്ല.. കേൾക്കുന്നുണ്ടോ.? നെറ്റ് കണക്ഷൻ വിട്ടുപോയി എന്ന് വിചാരിച്ചാണ് അവൾ വീണ്ടും ചോദിക്കുന്നത്. ആഹ് ഉണ്ട്.. നീ പറ… ശബ്ദം കുറച്ച് കൂടിപ്പോയോ എന്ന് തന്നെ സംശയം തോന്നി. കീർത്തന വന്നിട്ടുണ്ട്.! അവൾ പറഞ്ഞപ്പോഴേക്കും അവന്റെ നെഞ്ച് ശ്വാസംമുട്ടി പൊട്ടും എന്ന് തോന്നി നീ കണ്ടോ..? ഇല്ല അവന്റെ ശ്വാസ താളം അവൾക്ക് കേൾക്കാമായിരുന്നു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 38

    തണൽ തേടി: ഭാഗം 38

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    എടാ സന്ധ്യ മുതൽ ഈ സമയം വരെ ഞാനിവിടെ പച്ചയ്ക്ക് നിൽക്കുകയാ നീയ് ഒന്നു മേടിച്ചിട്ടില്ലേ സണ്ണി ചോദിച്ചു അത് ഞാൻ വെളിയിൽ കിടക്കുന്ന അരകല്ലിന്റെ പുറകിൽ വച്ചിട്ടുണ്ട് വെള്ളവും അവിടെ വച്ചിട്ടുണ്ട് പോയി അടിച്ചിട്ട് വാ സെബാസ്റ്റ്യൻ പറഞ്ഞു “നീ അടിക്കുന്നില്ലേ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. ഞാനടിച്ചാൽ ശരിയാവില്ല.. നാളെ വെളുപ്പിനെ എഴുന്നേറ്റ് ഇറച്ചി മേടിക്കാൻ ഒക്കെ പോണം. ഞാനിപ്പോൾ അടിച്ചിട്ട് കിടന്നാൽ രാവിലെ തല പൊങ്ങത്തില്ല. ഓ പിന്നെ അവൾ നിന്നോട് കുടിക്കേണ്ട എന്ന് പറഞ്ഞൊടാ ഒരു കുസൃതിയോടെ സണ്ണി ചോദിച്ചപ്പോൾ അവൻ അയാളെ ഒന്ന് കൂർപ്പിച്ച് നോക്കി. ഒന്ന് പോയെ സണ്ണി ചാച്ച, അതൊന്നുമല്ല കാര്യം. അവൻ തല കുടഞ്ഞു ഒരു ചെറുത് അടിക്കെടാ നിനക്ക് നാളെ എഴുന്നേൽക്കാൻ ഒരു ഉന്മേഷം വേണ്ടേ.? ഇന്നെന്താണെങ്കിലും വേണ്ട രാവിലെ കുർബാന കൊള്ളണ്ടതാ, പള്ളിയിൽ പോയിട്ട് വേണം അവളെ കൊണ്ടുവിടാൻ പോവാൻ.. അതുകൊണ്ട് ഞാൻ വെളുപ്പിനെ കുർബാനയ്ക്ക് പോകാമെന്ന് കരുതുന്നത്. സെബാസ്റ്റ്യൻ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ നിർബന്ധിക്കാൻ പോയില്ല സണ്ണി. വൈകുന്നേരം ചെറിയ രീതിയിലൊക്കെ സാലി അവളോട് സംസാരിക്കുന്നുണ്ടായിരുന്നു. അത് ലക്ഷ്മിക്ക് വലിയ ആശ്വാസമായിരുന്നു .. അന്നത്തെ ദിവസം സെബാസ്റ്റ്യനേ അധികം കാണാൻ പോലും സാധിച്ചില്ല. അത് അവളെ സംബന്ധിച്ചിടത്തോളം വല്ലാത്തൊരു വേദന തന്നെയായിരുന്നു. അവന്റെ സാന്നിധ്യം താൻ ആഗ്രഹിച്ചു തുടങ്ങിയെന്ന് ലക്ഷ്മിക്ക് മനസ്സിലായി. തന്നിൽ വന്നു തുടങ്ങുന്ന ഒരു മാറ്റത്തെ അത്ഭുതത്തോടെ അവൾ അറിയുകയായിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും തന്നെ താൻ വിവേകിനെക്കുറിച്ച് ഓർത്തിട്ടില്ല എന്നും അവൾ ഓർത്തു. ഇത്ര പെട്ടെന്ന് അവനെ മറന്നുപോയോ.? അപ്പോൾ അത്രയ്ക്ക് ഉണ്ടായിരുന്നുള്ളോ തന്റെ സ്നേഹം.? ഒരു നിമിഷം അവൾക്ക് പലതരത്തിലുള്ള സംശയങ്ങൾ മനസ്സിൽ നിറഞ്ഞിരുന്നു. സെബാസ്റ്റ്യന്റെ സാന്നിധ്യം തനിക്ക് വല്ലാത്തൊരു ഊർജ്ജം നൽകുന്നുണ്ടെന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു. പതിയെ പതിയെ തന്റെ മനസ്സും അവനെ സ്നേഹിച്ചു തുടങ്ങി എന്നത് ഒരു സത്യം തന്നെയാണ്. അതോ ബഹുമാനമാണോ.? അതുപോലെ ഒരു പുരുഷന് ഏത് പെൺകുട്ടിയാണ് ആഗ്രഹിക്കാത്തത്.? രാവിലെ സിനിയുടെ ഒപ്പം അവളും ഉണർന്നിരുന്നു. അടുക്കളയിൽ ചെന്നപ്പോൾ ആനിയും സാലിയും തിരക്കിട്ട പാചകത്തിലാണ് സാലി വളരെ വേഗത്തിൽ പാലപ്പം ചുട്ട് കാസറോളിലേക്ക് മാറ്റുകയാണ്. സാലി അവിടെയിരുന്ന് സവാളയും വെളുത്തുള്ളിയും ഒക്കെ അരിയുന്നു. അപ്പോഴേക്കും ബീഫുമായി സെബാസ്റ്റ്യനും എത്തി. അത് അവരുടെ കൈകളിലേക്ക് കൊടുത്ത് പള്ളിയിൽ പോവുകയാണെന്നും പറഞ്ഞ് അവൻ കുളിക്കാനായി പോയി. എടി സിനി എന്റെ ഷർട്ട്‌ ഒന്ന് തേച്ചേ പോകുന്ന പോക്കിൽ സീനിയോടായി അവൻ പറഞ്ഞു.. . അതെ ഇനി ഇതെല്ലാം അങ്ങോട്ട് പറഞ്ഞേക്ക്…. തമാശപോലെ ആനി പറഞ്ഞപ്പോഴാണ് ലക്ഷ്മി അവിടെ നിൽക്കുന്നത് അവൻ കണ്ടത്. അതെ എന്ത് പറഞ്ഞാലും സിനി എന്ന വിളി ഇനി നിർത്തിക്കോ കേട്ടോ ചേട്ടായി.. സിനി അത് ഏറ്റുപിടിച്ചു. സെബാസ്റ്റ്യൻ ഒന്നും പറയാതെ ചിരിയോടെ പുറത്തേക്കിറങ്ങി പോയിരുന്നു. ഏത് ഷർട്ട സിനി..? മടിയോടെ അവൾക്ക് മാത്രം കേൾക്കാൻ പാകത്തിന് ലക്ഷ്മി ചോദിച്ചു. ഞാൻ ചുമ്മാ പറഞ്ഞതാ ചേച്ചി ഞാൻ തേച്ചോളാം. സിനി അതും പറഞ്ഞു അവന്റെ മുറിയിൽ പോയി ഒരു ഷർട്ടും എടുത്തു കൊണ്ട് വന്നു… ഞാൻ തേക്കാം സിനി ഒരുങ്ങിക്കോ പോകണ്ടത് അല്ലേ.? അവൾ കൈനീട്ടി അത് വാങ്ങിയപ്പോൾ സിനി എതിർത്തില്ല. ഭംഗിയായി ആ ഷർട്ടും അതിനു ചേരുന്ന മുണ്ടും തേച്ചു. അതിനിടയിലാണ് ആന്റണി വരുന്നത്. എടി സാലി എന്റെ ഷർട്ടും കൂടി ഒന്ന് തേച്ച് താ ആന്റണി വിളിച്ചുപറഞ്ഞു പിന്നെ നിങ്ങളെ പെണ്ണുകാണാൻ പോവല്ലേ, ഞാനിവിടെ ഒരു നൂറുകൂട്ടം പണിയുമായി നിൽക്കുമ്പോഴാണ്. സാലി അടുക്കളയിൽ നിന്നും ദേഷ്യത്തോടെ വിളിച്ചു പറയുന്നത് കേട്ട് അവൾ ചാച്ചന്റെ ഷർട്ടും തേച്ചു കൊടുത്തു അയാൾക്ക് സന്തോഷമായി സെബാസ്റ്റ്യന്റെ ഷർട്ടുമായി നേരെ അവന്റെ മുറിയിലേക്ക് പോയിരുന്നു അവൾ എന്തുകൊണ്ടോ ആദ്യമായി അവളുടെ മനസ്സിൽ അവന്റെ മുറിയിലേക്ക് കയറിയപ്പോൾ അതുവരെ ഇല്ലാത്ത ഒരു പരിഭ്രമവും സന്തോഷവും ഒക്കെ ഉടലെടുക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അവന്റെ മുറി അവൾ വിശദമായി തന്നെ ഒന്ന് നോക്കി. ചെറിയൊരു സ്റ്റീൽ അലമാരയും ഷെൽഫും അയയും ജനലും ഒരു സിംഗിൾ കോട്ട് കട്ടിലും ഒക്കെയുള്ള മുറിയാണ്. വളരെ ഭംഗിയായി ആണ് അത് സൂക്ഷിച്ചിരിക്കുന്നത്. അവന്റെ കാക്കി ഷർട്ടുകളും ജീൻസും ലുങ്കിയുമൊക്കെ അയയിൽ കിടപ്പുണ്ടായിരുന്നു. മുഴുവൻ ഒന്ന് കണ്ണോടിച്ചു. മാതാവിന്റെ ഒരു രൂപവും കട്ടിലിന്റെ അരികിലായി കണ്ടു. കട്ടിലിലേക്ക് തേച്ച മുണ്ടും ഷർട്ടും വെച്ച് അവൾ തിരികെ പോരാൻ തുടങ്ങിയപ്പോഴാണ് തറയിൽ കിടന്ന് പ്ലാസ്റ്റിക് കവറിൽ കാല് തെന്നി അവൾ മുന്നോട്ടു കുതിച്ചത്. കൃത്യമായി തന്നെ അവൾ ചെന്ന് പതിച്ചത് അവന്റെ നെഞ്ചിലും. ലക്സ് സോപ്പിന്റെയും ഈറൻ തുള്ളികളുടെയും മനോഹരമായ ഒരു ഗന്ധം അവളുടെ നാസിക തുമ്പിനെ പൊതിഞ്ഞു. ആ നിമിഷമാണ് അരികിൽ നിൽക്കുന്നത് അവനാണ് എന്ന ബോധം അവൾക്ക് വന്നത്. താൻ വീഴാതിരിക്കാൻ തന്റെ ഇടുപ്പിൽ അവൻ കൈ ചേർത്തു വച്ചിട്ടുണ്ട്. അവൾ പെട്ടെന്ന് അവന്റെ മുഖത്തേക്ക് നോക്കി. തന്റെ മുഖത്ത് തന്നെയാണ് അവന്റെയും നോട്ടം. ഒരു കാവി കൈലി ഉടുത്തു പുറത്തൂടെ തോർത്തു തോളിൽ വിരിച്ചാണ് നിൽപ്പ്. നെഞ്ചിലെ രോമകാടുകളിൽ തെല്ല് ഈർപ്പം ബാക്കിയുണ്ട്. രോമരാജികൾ നിറഞ്ഞ വെളുത്ത ശരീരം, ആ നെഞ്ചിൽ ചേർന്നാണ് തന്റെ നിൽപ്പ്. ഒരു നിമിഷം ഇരു മിഴികളും പരസ്പരം കോർത്തു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…