Category: Novel

  • തണൽ തേടി: ഭാഗം 46

    തണൽ തേടി: ഭാഗം 46

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    ആദ്യം കാണും ഞൊടിയിലേ ഇത്രക്കിഷ്ടം വളരുമോ ഇതിലും മുന്‍പേ എവിടെയോ.. കണ്ടിട്ടില്ലേ പറയുമോ ഏതേതോ.. ജന്മപ്പൂങ്കാവിന്‍ വഴിയിലോ🎶 ആ വരികൾ വന്നപ്പോഴേക്കും ആള് പെട്ടെന്ന് തന്നെ ഒന്ന് നോക്കി. അപ്പോൾ തന്നെ താനും ആളെ ഒന്ന് നോക്കി. മിഴികൾ പരസ്പരം കോർത്തതും ആള് കണ്ണ് ചിമ്മി കാണിച്ചു കുറച്ചു സമയങ്ങൾക്ക് ശേഷമാണ് ടിക്കറ്റ് എടുക്കുവാൻ കണ്ടക്ടർ വന്നത്…… വിഷ്ണുവേ……. പെട്ടെന്ന് സെബാസ്റ്റ്യൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കണ്ടക്ടറെ വിളിച്ചു….. വിഷ്ണു അപ്പോൾ തന്നെ സെബാസ്റ്റ്യന്റെ സീറ്റിലേ എഞ്ചിന്റെ അടുത്ത് പോയി എന്നാ ഇച്ചായാ…. അവിടെ ടിക്കറ്റ് വേണ്ട. വിഷ്ണുവിന് മാത്രം കേൾക്കാൻ പാകത്തിലാണ് അത് പറഞ്ഞത്. അതെന്നാ..? ഒരു സംശയത്തോടെ ഒന്ന് തിരികെ തന്നെ നോക്കുന്ന കണ്ടക്ടറെ കണ്ടപ്പോൾ അവൻ എന്തോ പറഞ്ഞു എന്ന് അവൾക്കും സംശയം തോന്നിയിരുന്നു.. അതങ്ങനെയാ..! ചിരിച്ചുകൊണ്ട് വണ്ടിയോടിച്ച് അവൻ പറഞ്ഞപ്പോൾ അവളെ ഒന്നുകൂടി ഒന്നു സൂക്ഷിച്ചു വിഷ്ണു നോക്കിയതിനുശേഷം വീണ്ടും സെബാസ്റ്റ്യനേ നോക്കി. ഉടനെ തന്നെ പെട്ടിപ്പുറത്തിരുന്ന് പെൺകുട്ടികളും തന്നെ നോക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി… അവർ തമ്മിലുള്ള സംഭാഷണത്തിൽ എന്തെങ്കിലും അവർ കേട്ടതായിരിക്കും. അതാണ് പെട്ടെന്ന് നോക്കിയത്. അതാണോ ചേച്ചി..? വിഷ്ണു അത്ഭുതപ്പെട്ട് സെബാസ്റ്യനോട് ചോദിച്ചപ്പോൾ അവൻ അതേന്ന അർഥത്തിൽ തലയാട്ടി കാണിച്ചിരുന്നു… വിഷ്ണു വന്ന വേഗത്തിൽ തിരികെ വന്ന് ലക്ഷ്മിയുടെ അരികിൽ നിന്നുകൊണ്ട് ഒന്ന് ചിരിച്ചു കാണിച്ചു. പറയണ്ടായോ ആരാണെന്ന്, എനിക്ക് മനസ്സിലായില്ല. പരിചയമുള്ളത് പോലെ വിഷ്ണു ചോദിച്ചപ്പോൾ അവൾ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്. അങ്ങോട്ട് ഇരിക്കാൻ മേലായിരുന്നോ ഡ്രൈവിംഗ് സീറ്റിന് നേരെയുള്ള സീറ്റ് ചൂണ്ടിക്കൊണ്ട് വിഷ്ണു ചോദിച്ചപ്പോൾ. വേണ്ട എന്ന് ലക്ഷ്മി ആംഗ്യം കാണിച്ചു. ചുമ്മാ അല്ല ഇച്ചായൻ പെട്ടെന്ന് പാട്ടൊക്കെ മാറ്റിയത്. സെബാസ്റ്റ്യന്റെ അരികിൽ ചെന്ന് വിഷ്ണു പറഞ്ഞപ്പോൾ അവൻ ചുണ്ട് കടിച്ച് അവനെ ഒന്ന് കൂർപ്പിച്ച് നോക്കി… പോയി ടിക്കറ്റ് എടുക്കഡാ… സെബാസ്റ്റ്യൻ അവനോടത് പറഞ്ഞെങ്കിലും ചുണ്ടിൽ ഒരു ചെറു ചിരിയുണ്ടാരുന്നു. പിന്നെ എന്തോ അവളെ ഒന്ന് തിരിഞ്ഞുനോക്കാൻ അവനെ ധൈര്യം തോന്നിയില്ല. അവന്മാരൊക്കെ എന്തെങ്കിലും പറഞ്ഞ് കളിയാക്കും. പിന്നിലേക്ക് പോയ വിഷ്ണു കിളിയായ സുനിയോടും ലക്ഷ്മിയെ കുറിച്ച് പറയുന്നുണ്ടായിരുന്നു. പുറകിലിരുന്ന് രണ്ടെണ്ണവും തന്നെ കളിയാക്കുക ആയിരിക്കുമേന്ന് മനസ്സിലായതുകൊണ്ട് സെബാസ്റ്റ്യൻ പിന്നെ ആ ഭാഗത്തേക്ക് നോക്കാനേ പോയില്ല. എങ്കിലും മാറിമാറി വരുന്ന പാട്ടുകളിലൂടെ തന്റെ മനസ്സ് അവളെ അറിയിക്കാൻ അവൻ ശ്രമിക്കുകയും ചെയ്തിരുന്നു. പെട്ടിപ്പുറത്ത് ഇരുന്ന പെൺകുട്ടികളുടെ രണ്ടുപേരുടെ മുഖം മങ്ങിയിരുന്നു. അവന് വേണ്ടപ്പെട്ട ആരോ ആണെന്ന് അവർക്ക് മനസ്സിലായത് കൊണ്ടാണ് പിന്നീട് അവനെ നോക്കുന്നത് നോട്ടം ഒരല്പം അവര് കുറച്ചത്. അതൊരു വിധത്തിൽ ലക്ഷ്മിക്ക് ആശ്വാസമാണ് തോന്നിയത്. വണ്ടി ബസ് സ്റ്റാൻഡിലേക്ക് കയറിയപ്പോഴേക്കും ആള് കൂടി തുടങ്ങിയിരുന്നു. എല്ലാരും ഇറങ്ങി കഴിഞ്ഞപ്പോൾ ഇറങ്ങുന്നതിനു മുൻപ് അവൾ എൻജിന്റെ അരികിലേക്ക് വന്നിരുന്നു. പെട്ടിപ്പുറത്ത് ഇരുന്ന പെൺകുട്ടികൾ തിരിഞ്ഞു നോക്കി നോക്കി ആണ് ഇറങ്ങിയത്…. കൂട്ടുകാരിയേ വിളിക്കണ്ടേ..? അവൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് എല്ലാവരും ഇറങ്ങി കഴിഞ്ഞപ്പോൾ അവളെ നോക്കി കൊണ്ട് ചോദിച്ചു. എവിടെയാണെന്ന് അറിയാൻ ഒന്നു വിളിച്ചാൽ കൊള്ളാം. അവളും മടിച്ചു പറഞ്ഞു. അപ്പോൾ അവൻ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അവൾക്ക് നേരെ നീട്ടി. അവൾ ലോക്ക് മാറ്റി പെട്ടെന്ന് അർച്ചനയെ വിളിച്ചപ്പോൾ, അവൾ 10 മിനിറ്റിനുള്ളിൽ ബേക്കറിയിൽ എത്തും എന്നാണ് പറഞ്ഞത്. ഓക്കേ പറഞ്ഞു വെച്ച് ഫോൺ തിരികെ അവന്റെ കയ്യിലേക്ക് കൊടുത്തു. ഞങ്ങളെ കൂടി പരിചയപ്പെടുത്തി കൊടുക്ക് ഇച്ചായ… അപ്പോഴേക്കും സുനിയും വിഷ്ണുവും പെട്ടി പുറത്തേക്ക് വന്നിരുന്നു കൊണ്ട് പറഞ്ഞു. ലക്ഷ്മിക്ക് എല്ലാവരെയും കണ്ടപ്പോൾ ഒരു നാണം തോന്നിയിരുന്നു.. ഇത് വിഷ്ണു, ഇത് സുനിൽ, എന്റെ കൂട്ടുകാരാ… അല്പം ചമ്മലോടെയും മടിയോടെയുമാണ് അവൻ പറഞ്ഞത്. അതേ ചമ്മൽ അവളിലും നിറഞ്ഞ നിന്നിരുന്നു. അവള് തലയാട്ടതിനുശേഷം രണ്ടുപേരെയും നോക്കി ചിരിച്ചു കാണിച്ചു. ഇനി ഞങ്ങൾക്ക് പരിചയപ്പെടുത്തി തായോ.. സുനിൽ വിടാനുള്ള ഭാവമില്ല. സെബാസ്റ്റ്യന് ദേഷ്യവും വരുന്നുണ്ട് നാണവും വരുന്നുണ്ട്. ഇത് ലക്ഷ്മി…. അവൻ പറഞ്ഞു ഞങ്ങളെ പരിചയപ്പെടുത്തിയപ്പോൾ കൂട്ടുകാരാണ് എന്നല്ലേ പറഞ്ഞെ അപ്പൊ ഞങ്ങൾക്കും പരിചയപ്പെടുത്തി തരുമ്പോൾ ആരാണെന്ന് പറയണ്ടേ.? വിഷ്ണു ചോദിച്ചപ്പോൾ സെബാസ്റ്റ്യൻ ആകെ വിയർത്തു എന്ന് ലക്ഷ്മിക്ക് തോന്നി. അവന്റെ ഭാവം കണ്ടു ചിരി വന്നു പോയിരുന്നു അവൾക്ക്. ഇത് എന്റെ… എന്റെ…. എന്റെ പെൺകൊച്ച്…. അവൻ പറഞ്ഞപ്പോൾ ലക്ഷ്മിയുടെ ഇടനെഞ്ചിൽ ഒരു തിരയിളക്കം സംഭവിച്ചു. അവൾ പെട്ടെന്ന് മുഖമുയർത്തി അവനെയൊന്നു നോക്കി.. ആ മുഖത്ത് നാണമാണ്.! കുഞ്ഞുങ്ങളുടെ പോലെ വാത്സല്യം തോന്നുന്ന മുഖമാണ് ഇടയ്ക്ക് അവന്… ആ മുഖം ചിലപ്പോൾ വല്ലാതെ ക്യൂട്ട് ആവും. അങ്ങനെ പറ… വിഷ്ണു പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ തോളിൽ കിടന്ന തോർത്തെടുത്ത് മുഖം ഒന്ന് തുടച്ചിരുന്നു. അത്രത്തോളം അവൻ ആ നിമിഷം വിയർത്തു പോയി എന്ന് കണ്ട് ലക്ഷ്മിക്ക് ചിരി വന്നു … എന്റെ പൊന്നു ചേച്ചി, എത്ര പെൺപിള്ളാര് പുറകെ നടന്നിട്ടുള്ള മനുഷ്യനാണെന്ന് അറിയോ.? ഇതുവരെ ഒരാളെ തിരിഞ്ഞു നോക്കുന്നത് കണ്ടിട്ടില്ല. എന്തിന് നിങ്ങൾ രണ്ടുപേരും എങ്ങനെ പ്രേമത്തിൽ ആയി എന്ന് പോലും മനസ്സിലാകുന്നില്ല. ഒരു സൂചന പോലും തന്നിട്ടില്ല. പക്ഷേ ഞാൻ കണ്ടിട്ടുണ്ട്. ഈ വണ്ടിയിൽ കയറാറില്ലേ.? വിഷ്ണു അവളോട് ചോദിച്ചപ്പോൾ അത്ഭുതത്തോടെ സെബാസ്റ്റ്യൻ അവനെ നോക്കി. ഇവൻ ഇതൊക്കെ എപ്പോൾ ശ്രദ്ധിക്കുന്നു എന്ന അർത്ഥത്തിൽ. കോളേജ് പഠിച്ചപ്പോഴോക്കെ കയറിയിട്ടുണ്ടെന്ന് തോന്നുന്നു. ലക്ഷ്മി സമ്മതിച്ചു എന്നിട്ട് പോലും നിങ്ങൾ പരസ്പരം അറിയാവുന്നതു പോലെ ഒന്ന് നോക്കിയിട്ട് പോലുമില്ലല്ലോ. അല്ലടാ ഞാൻ നോട്ടീസ് അടിക്കാം എല്ലാവർക്കും വേണ്ടി, പെട്ടെന്ന് ഗൗരവത്തോടെ സെബാസ്റ്റ്യൻ പറഞ്ഞു. ഇങ്ങനെയൊരു മൊരടനെ എങ്ങനെ സഹിക്കുന്നു ചേച്ചി..? സെബാസ്റ്റ്യനേ നോക്കി വിഷ്ണു ചോദിച്ചപ്പോൾ ലക്ഷ്മി ചിരിച്ചു പോയിരുന്നു… ആ കൊച്ചു വരും ചെല്ല്…! ലക്ഷ്മിയോട് അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി വിഷ്ണുവിനെയും സുനിലിനെയും ഒന്ന് നോക്കി ചിരിച്ചതിനു ശേഷം പുറത്തേക്ക് ഇറങ്ങിയിരുന്നു. ഇച്ചായ ചേച്ചി സൂപ്പർ..! വിഷ്ണു തംസപ്പുയർത്തി സെബാസ്റ്റ്യനോടായി പറഞ്ഞു. അവന്റെ ഒരു ചേച്ചി..! നിന്റെ പകുതി പ്രായം പോലുമില്ല .. സെബാസ്റ്റ്യൻ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. പ്രായം ഇവിടെ ആരേലും നോക്കുമോ ഇച്ചായാ, ഇച്ചായന്റെ പെണ്ണ് എന്ന് നമ്മൾക്ക് ചേച്ചിയല്ലേ.? നമ്മൾ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കേണ്ട.? സുനിൽ പെട്ടെന്ന് പറഞ്ഞു. ഇച്ചായൻ ഞങ്ങൾക്ക് ആരാ, അതുപോലെ അല്ലേ.? വിഷ്ണു പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ ഒന്നും മിണ്ടാതെ ഡ്രൈവിംഗ് സീറ്റിലെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയിരുന്നു. നടന്നു പോകാൻ തുടങ്ങിയ ലക്ഷ്മിയെ അവൻ വിളിച്ചു ലക്ഷ്മി…. അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. 12 മുക്കാൽ ആവുമ്പോ ഈ വണ്ടി തിരിച്ചു പോകും. നമ്മുടെ വീടിന്റെ അവിടെ കൂടെ, ആ സമയത്ത് വന്നാൽ ഞാനിവിടെ കാണും.. അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി.. വരുന്നില്ലേ അർച്ചനെ പരിചയപ്പെടാൻ… അവൾ ചോദിച്ചു നിങ്ങൾ കൂട്ടുകാരികൾ തമ്മിൽ സംസാരിക്ക് പിന്നെ ഒരു അവസരത്തിൽ പരിചയപ്പെടാം.. കുറച്ചു പരിപാടിയുണ്ട്.. അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി പുറത്തേക്ക് നടന്നിരുന്നു……..തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 47

    തണൽ തേടി: ഭാഗം 47

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അർച്ചന കാത്തിരിപ്പുണ്ട് അവളെ കണ്ടപ്പോൾ വല്ലാത്തൊരു സമാധാനം തോന്നിയിരുന്നു അവൾക്ക്. അരികിലേക്ക് ചെന്ന് അവളുടെ കയ്യിൽ മുറുക്കിപ്പിടിച്ചു… ലച്ചു നിന്നെ ഒന്ന് കാണാൻ ഞാൻ എന്ത് കഷ്ടപ്പെട്ടുവെന്നോ.? അർച്ചന പറഞ്ഞു നിനക്ക് ജ്യൂസ് പറയട്ടെ.? ലക്ഷ്മി തലയാട്ടി.. അർച്ചന രണ്ട് ഫ്രഷ് ജ്യൂസ് പറഞ്ഞു പിന്നീട് ലക്ഷ്മി പറഞ്ഞ കാര്യങ്ങളൊക്കെ കേട്ട് വാ തുറന്നു പോയിരുന്നു അർച്ചനയുടെ. സെന്റ് മേരിസിലെ ആ ചുള്ളൻ ചേട്ടനോ.? അർച്ചന ചോദിച്ചപ്പോൾ ഇവൾക്ക് ആളെ അറിയാമോ എന്ന രീതിയിൽ ലക്ഷ്മി അവളെ ഒന്ന് നോക്കി. നിനക്കറിയോ.? പിന്നെ എനിക്കറിയില്ലേ.? നമ്മുടെ ധന്യ ഇല്ലേ അവൾ ഈ ചേട്ടനെ കാണാൻ വേണ്ടി മാത്രം ഈ വണ്ടിയിൽ ആയിരുന്നു കയറുന്നത്. ഞാൻ അവളുടെ കൂടെ കയറാറുണ്ട്. അവൾ എത്രയോ തവണ പറഞ്ഞിരിക്കുന്നു. നീ ഓർക്കുന്നില്ലേ അർച്ചന ചോദിച്ചു ധന്യ ഒരു ബസ് ഡ്രൈവറെ ഇഷ്ടമാണെന്നും അയാൾ തിരിഞ്ഞു നോക്കാറില്ല എന്നും പലതവണ പറയുന്നത് ആ നിമിഷം ലക്ഷ്മി ഓർമ്മിച്ചു. അത് സെബാസ്റ്റ്യൻ ആണോ എന്ന് അത്ഭുതത്തോടെ അവൾ ഓർത്തു. നിനക്ക് വേറെ പണിയില്ലേ ഇവന്മാർക്കൊക്കെ ഇഷ്ടംപോലെ ലൈൻ കാണും എന്ന് അവളോട് പറഞ്ഞത് താൻ ആണെന്ന് ഓർക്കേ ലക്ഷ്മിക്ക് ചിരി വന്നു. അത് ഈ ആൾ ആയിരുന്നല്ലേ.? ലക്ഷ്മി ചോദിച്ചു അതേ അവൾ അറിഞ്ഞാൽ നിന്നേ കൊല്ലും. അവൾക്ക് ഈ പുള്ളിയോട് ഭയങ്കര പ്രേമം ആയിരുന്നു. എനിക്ക് അറിയാം ആ ചേട്ടനെ. ആളെ കണ്ടാൽ കറക്റ്റ് ഒരു ഉണ്ണി മുകുന്ദൻ ലുക്ക്‌ ആണ്. ആൾക്ക് നമ്മുടെ കോളേജിൽ ഇഷ്ടം പോലെ ഫാൻസ് ഉണ്ട്.. അർച്ചന പറഞ്ഞപ്പോൾ ലക്ഷ്മി എല്ലാം മൂളി കേട്ടു. എങ്കിലും നീ എന്ത് വിശ്വാസത്തിലാണ് അയാളുടെ കൂടെ വീട്ടിൽ പോയത്. ആൾ ഒരു പാവം ആടി. ലക്ഷ്മി പറഞ്ഞു ശരിക്കും പുള്ളിയേ കല്യാണം കഴിക്കാൻ നീ തീരുമാനിച്ചൊ.? അത്ഭുതത്തോടെ അർച്ചന ചോദിച്ചു… അങ്ങനെയല്ലേ പോലീസ് സ്റ്റേഷനിൽ എഴുതി വച്ചിരിക്കുന്നത്.? എന്നും പറഞ്ഞ് നിന്റെ ലൈഫ് നിനക്ക് ഇഷ്ടമല്ലാത്ത ഒരാളുടെ കൂടെ ഇൻവെസ്റ്റ് ചെയ്യാനാണോ ഉദ്ദേശിച്ചിരിക്കുന്നത്.? നമുക്ക് വേണമെങ്കിൽ പോലീസ് സ്റ്റേഷൻ എഴുതി വച്ചിരിക്കുന്ന ഒക്കെ മാറ്റി പറഞ്ഞുകൂടെ. അർച്ചന ചോദിച്ചു.. ആള് പാവാടി, ലക്ഷ്മി പറഞ്ഞപ്പോൾ ചിരിയോടെ അർച്ചന അവളുടെ മുഖത്തേക്ക് നോക്കി……..തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 48

    തണൽ തേടി: ഭാഗം 48

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    നമുക്ക് വേണമെങ്കിൽ പോലീസ് സ്റ്റേഷൻ എഴുതി വച്ചിരിക്കുന്ന ഒക്കെ മാറ്റി പറഞ്ഞുകൂടെ. അർച്ചന ചോദിച്ചു.. ആള് പാവാടി, ലക്ഷ്മി പറഞ്ഞപ്പോൾ ചിരിയോടെ അർച്ചന അവളുടെ മുഖത്തേക്ക് നോക്കി ആള് പാവാടയാണോ സാരിയാണോ എന്നല്ലല്ലോ ഞാൻ ചോദിച്ചത്. നിനക്ക് ആളോടൊപ്പമുള്ള ലൈഫ് പറ്റില്ലെങ്കിൽ നമുക്ക് പോലീസ് സ്റ്റേഷനിൽ ചെന്ന് സത്യങ്ങളെല്ലാം പറയാം എന്നല്ലേ.? വേണെങ്കിൽ അക്കൂട്ടത്തിൽ നമുക്ക് ആ വൃത്തികെട്ടവന് ഒരു പണിയും കൊടുക്കാം… ഏത് വൃത്തികെട്ടവൻ..? വിവേക്..! അവൻ വിളിച്ചിട്ടാണ് നീ വന്നതെന്നും അത് കഴിഞ്ഞ് അവൻ നിന്നെ വീട്ടിലേക്ക് കൊണ്ടുപോയില്ലെന്നും പറയാം..! പ്രണയം നടിച്ച് നിന്നെ പറ്റിച്ചതിന് അവന് നല്ല ശിക്ഷ കിട്ടും. നീ ഒന്ന് പോടീ എന്റെ മനസ്സിൽ ഇപ്പോ അങ്ങനെ ആരെയും ദ്രോഹിക്കണം എന്നുള്ള ചിന്തയൊന്നുമല്ല. വിവേക് വിളിച്ചില്ലല്ലോ. ഞാൻ ഇറങ്ങിവന്നത് എന്റെ സ്വന്തം ഇഷ്ടപ്രകാരം അല്ലേ.? അവൻ എന്നെ കൂടെ കൂട്ടുമെന്ന് ഞാൻ വിചാരിച്ചു. പക്ഷേ അത് എന്തുകൊണ്ടും നന്നായി എന്ന എനിക്ക് തോന്നുന്നത്.. അതെന്താ അങ്ങനെ..? പ്രത്യേക താളത്തിൽ അവള് ചോദിച്ചപ്പോൾ ലക്ഷ്മിയുടെ മുഖത്ത് ഒരു നാണമൊക്കെ വിരിയുന്നത് അറിയുന്നുണ്ടായിരുന്നു. ആ നിമിഷം ലക്ഷ്മിയും ഒന്ന് ചിരിച്ചു ശേഷം അതുകൊണ്ടല്ലേ അവൻ വിശ്വസിക്കാൻ കൊള്ളാത്തവൻ ആണെന്ന് മനസ്സിലായത്. അപ്പോ ഇപ്പൊ വിശ്വസിക്കാൻ കൊള്ളാവുന്ന ആളാരാണ്.? അർച്ചന വിടാൻ ഭാ വമില്ല.. നിനക്കെന്താച്ചു..? ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല.., നീ എങ്ങനെ ഉദ്ദേശിച്ചു എന്നൊന്നും ഞാൻ ചോദിച്ചില്ലല്ലോ. നിനക്കിപ്പോൾ വിശ്വസിക്കാൻ കൊള്ളാമെന്നു തോന്നുന്നത് ആരാണെന്ന് അല്ലേ ചോദിച്ചത്.,? സത്യം പറ നിനക്ക് ആ ചേട്ടനെ ഇഷ്ടമല്ലേ., അവളുടെ മുഖത്തേക്ക് നോക്കി അർച്ചന അത് ചോദിക്കുമ്പോൾ എന്തു മറുപടിയാണ് പറയേണ്ടത് എന്ന് ആ നിമിഷം അറിയില്ലായിരുന്നു. അവൾക്കും എന്നോട് നീ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതല്ലേ, സത്യത്തിൽ ഈ വിവേകിനെ നിനക്ക് അത്ര ഇഷ്ടം ഒന്നുമില്ലായിരുന്നു എന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട അവൻ പോയിട്ടും നിനക്ക് വലിയ വിഷമം ഒന്നും ഇല്ലാത്തത്. കാരണം നീ നിന്റെ വീട്ടിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു റീസൺ മാത്രമായിട്ട് വിവേകിനെ കണ്ടിട്ടുള്ളൂ. സത്യത്തിൽ അവനോട് ഇഷ്ട്ടം ഉണ്ടായിരുന്നില്ല. പിന്നെ പിന്നാലെ നടന്ന ഉപദ്രവിച്ചപ്പോൾ നീ അങ്ങ് സമ്മതിച്ചു എന്നേയുള്ളൂ. അതല്ലേ സത്യം.? അർച്ചന ചോദിച്ചപ്പോൾ അവൾക്ക് മുൻപിൽ അതിനൊന്നും മറുപടിയുണ്ടായിരുന്നില്ല. ഈ ചേട്ടനെ നിനക്കിഷ്ടമാണ് അല്ലേ.? “ഞാൻ അതിനെക്കുറിച്ച് നിന്നോട് എങ്ങനെയാ പറഞ്ഞു തരുന്നത്. എന്റെ സിറ്റുവേഷനും സാഹചര്യങ്ങളും ഒക്കെ നിനക്കറിയാമല്ലോ. അതൊക്കെ വിവേകിനും അറിയാവുന്നതാ. പക്ഷേ വിവേക് അത്രയും വലിയ സിറ്റുവേഷനിൽ എന്നെ ഉപേക്ഷിക്കാ ചെയ്തത്. ഒരു പരിചയം ഇല്ലാഞ്ഞിട്ടും എന്റെ ഒരു കാര്യങ്ങളും അറിയാഞ്ഞിട്ടും അവസാനം നിമിഷം വരെ എന്റെ കൂടെ നിന്ന ആളാണ്. എന്റെ പുറകെ ആദർശ് വന്ന സമയത്ത് ഒക്കെ എനിക്കൊരു കാവല് പോലെ നിന്ന മനുഷ്യന്.. നീ പറഞ്ഞതുപോലെ ഒരുപാട് നാളത്തെ പരിചയം ഒന്നും എനിക്കില്ല. ആളെ കുറിച്ച് ഒന്നും അറിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പാ. വിവേകിനെ പോലെ ഇടയ്ക്ക് വെച്ച് ചതിച്ചിട്ട് പോകുന്ന ആളല്ല. അപ്പോ നീ ആളുടെ ഫാനായി എന്ന അർത്ഥം. അപ്പോൾ കല്യാണത്തിന് പൂർണ്ണസമ്മതം ആണ് നിനക്ക് അല്ലേ.? അർച്ചന പറഞ്ഞു ആദ്യം തീരുമാനിച്ച സമയത്ത് എനിക്ക് പൂർണ്ണസമതം ഒന്നും ഉണ്ടായിരുന്നില്ല. സിറ്റുവേഷൻ കൊണ്ട് സമ്മതിച്ചു പോയതാ. എനിക്ക് മറ്റെങ്ങോട്ട് പോകണമെന്ന് അറിയില്ല. പോലീസ് സ്റ്റേഷനിൽ അങ്ങനെ എഴുതി വെച്ചിരിക്കുകയും ചെയ്യുന്നു. വീട്ടിലേക്ക് പോയ എന്റെ ജീവിതം ഏതാണ്ട് അവസാനിച്ച മട്ടാണ്. എനിക്ക് ഈ ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക എന്ന് മാത്രമേ മുൻപിൽ ഉണ്ടായിരുന്നുള്ളൂ. വിവേക് കൂടി കൈയൊഴിഞ്ഞതോടെ ഞാൻ വിചാരിച്ചത് മരിച്ചാലോ എന്നാണ്. പക്ഷേ ഇപ്പോൾ എനിക്ക് അങ്ങനെയല്ല. ആൾ! അതൊരു ഭാഗ്യം തന്നെയാണ്. അത്രയ്ക്ക് നല്ല ആളാ. ചെറിയ സമയം കൊണ്ട് എനിക്ക് അത് മനസ്സിലായിട്ടുണ്ട്. അപ്പൊ നിന്റെ മനസ്സിലിപ്പോ ഒരു ഹീറോ പരിവേഷമാണ് ആൾക്ക്. നിനക്ക് സമ്മതമാണെങ്കിൽ എനിക്കെന്താ കുഴപ്പം? പിന്നെ ആൾക്ക് ഇഷ്ടംപോലെ ഫാൻസ് ഉണ്ട് നീ ആള്‍ക്ക് ദൃഷ്ടി ദോഷം ഒന്നും വരാതെ സൂക്ഷിച്ചാൽ മതി. ഒന്ന് പോടീ..! അവള് ചിരിച്ചു ആൾക്ക് നിന്നെ ഇഷ്ടമാണോ.? അർച്ചന ചോദിച്ചു ആവോ എനിക്കറിയില്ല. മട്ടും ഭാവവും ഒക്കെ കാണുമ്പോൾ ഇഷ്ടമുള്ള പോലെയൊക്കെയാ തോന്നുന്നത് എനിക്ക്….. അവൾ ഒന്നും നിർത്തി നിനക്ക്…? അർച്ചന ചോദിച്ചു   എനിക്ക് ആളെ ഇഷ്ടമാണ്..! അത് പ്രേമാണോ എന്നൊന്നും എനിക്കറിയില്ല. ആൾ എനിക്ക് തരുന്ന കെയറിങ്ങും ആളുടെ ശ്രദ്ധയും ഒക്കെ എനിക്കിഷ്ടമാണ്. പിന്നെ കുടുംബത്തോട് ഒക്കെയുള്ള സ്നേഹം. അച്ഛനെയും അമ്മയേയൊക്കെ നന്നായിട്ട് സ്നേഹിക്കുന്ന ഒരാളാണ്. അങ്ങനെയുള്ള ഒരാൾക്ക് ഭാര്യയെ സ്നേഹിക്കാൻ നന്നായിട്ട് സാധിക്കും. കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ആളാ. ലക്ഷ്മി പെട്ടന്ന് വാചാല ആയി നീ ഒരുപാട് വിഷമങ്ങൾ അനുഭവിച്ചത് അല്ലേ.? നിനക്ക് സന്തോഷം ഉണ്ടാവണമെന്ന് മാത്രമേ എനിക്ക് ഉള്ളൂ. എന്താണെങ്കിലും വിവേകിന്റെ ഒപ്പം പോയാൽ നിനക്ക് സന്തോഷം ഉണ്ടാവില്ലായിരുന്നു അതെനിക്ക് കുറച്ച് അധികം കാലങ്ങളായി മനസ്സിലായത് ആണ്. ഞാൻ പിന്നെ പറയണ്ടാന്ന് കരുതിയാ പറയാതിരുന്നത്. സമയം പോകുന്നു എനിക്ക് ആ ബസ്സിന് തന്നെ തിരിച്ചു പോണം. ലക്ഷ്മി പറഞ്ഞു ഉവ്വോ…? ഒരു പ്രത്യേക താളത്തിൽ അർച്ചന ചോദിച്ചു കളിയാക്കല്ലേടി അതാവുമ്പോൾ വീടിന് മുമ്പിൽ ഇറങ്ങാം. നമുക്ക് ഇറങ്ങിയാലോ.? ഇറങ്ങിയേക്കാം പിന്നെ ആളുടെ വീട്ടിൽ എല്ലാവർക്കും നിന്നെ ഇഷ്ടമാണോ.? ഇഷ്ടമാണെന്ന് തോന്നുന്നു ആരും മോശമായി ഇടപെട്ടിട്ടില്ല. എന്താണെങ്കിലും എന്റെ വീട്ടിലേക്കാളും സുരക്ഷിതമാണ് ഞാൻ ആളുടെ വീട്ടിൽ. അതുമാത്രം അറിയാം.! എങ്കിൽ പിന്നെ എന്താ പ്രശ്നം നിനക്കാളിനെ ഇഷ്ട്ടം ആണ്, ആൾക്ക് നിന്നെയും ഇഷ്ടമാണ്. വേറൊന്നും നോക്കാനില്ലല്ലോ. അല്ലെങ്കിലും ഈ ആക്സിഡന്റൽ ആയിട്ട് നടക്കുന്ന സ്നേഹത്തിനായിരിക്കും കൂടുതലും ആയുസ്. ഞാൻ ഏതായാലും നിന്റെ ചേട്ടനെ ഒന്ന് പരിചയപ്പെടട്ടെ.. അർച്ചന ചോദിച്ചു നീ പ്രത്യേകിച്ചൊന്നും പറയാൻ നിക്കല്ലേ. പ്രത്യേകിച്ച് എന്തു പറയാൻ.? മനസ്സിലാവാത്ത പോലെ അർച്ചന അവളുടെ മുഖത്തേക്ക് നോക്കി ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞു എന്നൊന്നും നിനക്കിഷ്ടമാണെന്ന് നീ ഇതുവരെ ആളോട് തുറന്നു പറഞ്ഞിട്ടില്ലേ.? എനിക്ക് കല്യാണത്തിന് സമ്മതമാണെന്ന് ഞാൻ പറഞ്ഞല്ലോ. അപ്പോൾ പിന്നെ പ്രത്യേകിച്ച് എടുത്തു പറയണോ മാത്രമല്ല ആൾക്ക് എന്നേ മനസ്സിലാവും..! വിശ്വാസത്തോടെ പറഞ്ഞു ലക്ഷ്മി അത്ര ആത്മവിശ്വാസമൊക്കെ ആയോ നിനക്ക്.? അവൾ ചോദിച്ചപ്പോൾ ഒന്ന് ചിരിച്ചു കാണിച്ചിരുന്നു ലക്ഷ്മി…..തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • പ്രണയം: ഭാഗം 30

    പ്രണയം: ഭാഗം 30

    എഴുത്തുകാരി: കണ്ണന്റെ രാധ

    നന്ദനെ കണ്ടതും അവളുടെ കണ്ണിൽ ഒരു പ്രത്യേക തിളക്കം പോലെ കീർത്തനയ്ക്ക് തോന്നി. കീർത്തനയുടെ ചോടിയിലുള്ള പുഞ്ചിരിയെ തകർക്കാൻ കഴിയുന്നതായിരുന്നു അവളുടെ കണ്ണിലെ ആ തിളക്കം. കീർത്തന നോക്കിയത് അവളെ തന്നെയായിരുന്നു ഐശ്വര്യമുള്ള ഒരു മുഖം, നിറയെ പീലികൾ ഉള്ള കണ്ണ് അവനെ കണ്ടപ്പോഴേക്കും ഒന്നുകൂടി വിടർന്നു . ചിരിയോട് നിൽക്കുന്ന നന്ദനെ നോക്കി ഒന്നുകൂടി ഒരു പുഞ്ചിരി കൊടുത്തു അവൾ. നന്ദുവേട്ടൻ ഇവിടെ ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല, ആഗ്രഹിച്ചതെന്തോ കണ്ട സന്തോഷത്തിൽ ഓടി വന്നവൾ അവന്റെ അരികിൽ നിന്ന് പറഞ്ഞപ്പോൾ കീർത്തനയ്ക്ക് എന്തോ ആ അധികാരമത്ര ഇഷ്ടപെട്ടില്ല.. ഇതാരാ നന്ദുവേട്ടാ കീർത്തന ചൂണ്ടി അവൾ ചോദിച്ചപ്പോൾ നന്ദന്റെ ചൊടിയിൽ ഒരു ചിരി വിരിഞ്ഞു, ഇത് നമുക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ്, കീർത്തനയെ നോക്കി നന്ദൻ അങ്ങനെ പറഞ്ഞപ്പോഴേക്കും ആ പെൺകുട്ടിയുടെ മുഖത്ത് ഒരു ഭയത്തിന്റെ നിഴൽ വീണത് അവൾ അറിഞ്ഞു, മനസ്സിലാവാതെ അവൾ വീണ്ടും നന്ദന്റെ മുഖത്തേക്ക് നോക്കി അപ്പോഴേക്കും ഓട്ടോക്കാരന് പണവും കൊടുത്തുകൊണ്ട് ആ പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീയും അവർക്ക് അരികിലേക്ക് വന്നു. നന്ദുവേട്ടൻ അധികാരത്തോടെയുള്ള അവളുടെ ആ വിളിയാണ് കീർത്തനയുടെ കാതിൽ പ്രതിധ്വനിച്ചത് മുഴുവൻ. ആഹാ നീ ഇവിടെ ഉണ്ടായിരുന്നോ.? ഞാനെവിടെ പോകാനാ അമ്മായി, അവൻ ചിരിയോടെ അവരോട് പറഞ്ഞു നിനക്ക് പുറത്തോട്ട് മറ്റോ എന്തെങ്കിലും ജോലിക്ക് നോക്കിക്കൂടെ? എന്തിനാ ഇവിടെ വെറുതെ ഇങ്ങനെ നിൽക്കുന്നത് ഒന്നുമില്ലെങ്കിലും നല്ല വിദ്യാഭ്യാസം ഇല്ലേ നിനക്ക്, വന്ന പാടെ അമ്മായി അവനെ കുറ്റപ്പെടുത്താൻ തുടങ്ങി എനിക്കിവിടെ കുറച്ച് കമ്മിറ്റ്മെൻസ് ഒക്കെ ഉണ്ടമ്മായി, അങ്ങനെ മാറിനിൽക്കാൻ ഒന്നും പറ്റില്ല. കീർത്തന ഒന്ന് നോക്കിയാണ് അവനത് പറഞ്ഞത്. ഇത് കേട്ടതും അവളുടെ മുഖം ചുവക്കാൻ തുടങ്ങി ദേ ചെറുക്കാ ഇവിടെ ഇങ്ങനെ ഓട്ടോയും ഓടിച്ചു കൊണ്ട് നടന്ന നിനക്ക് പെണ്ണ് കിട്ടില്ല കെട്ടോ, അമ്മായി അവന്റെ തോളിൽ അടിച്ചുക്കൊണ്ട് പറഞ്ഞു നോക്കാം ഈ ഓട്ടോയും ഓടിച്ചു കൊണ്ട് നടന്നിട്ട് ആരെങ്കിലും ഇഷ്ടപ്പെടുമോ എന്ന്, അതും ആരും കാണാത്ത രീതിയിൽ കീർത്തനയേ ഒളിഞ്ഞു നോക്കിയാണ് അവൻ പറഞ്ഞത് അപ്പോഴാണ് അമ്മായി അരികിൽ നിന്ന കീർത്തനയെ കാണുന്നത്, ഈ കൊച്ച് ഏതാടാ ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അമ്മായി ചോദിച്ചു അതെന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അമ്മായി അപ്പോഴേക്കും അകത്തുനിന്നും വീണയുടെ ശബ്ദം കേട്ടിരുന്നു. അത് കേട്ടപ്പോഴാണ് അവർക്കൊപ്പം ഉള്ള പെൺകുട്ടിയുടെ മുഖം തെളിഞ്ഞത് എന്ന കീർത്തനയ്ക്ക് തോന്നി മോളുടെ പേരെന്താ ചിരിയോടെ അമ്മായി അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു കീർത്തന ഒരു പുഞ്ചിരിയോടെ അവരോട് മറുപടി പറഞ്ഞെങ്കിലും ഹൃദയത്തിനുള്ളിൽ എന്തോ ഒരു വേദന തന്നെ നീറ്റുന്നത് പോലെ അവൾക്കും തോന്നിയിരുന്നു അമ്മായിയ്ക്ക് അറിയാം നമ്മുടെ അമ്പാട്ട് കൃഷ്ണൻ അങ്കിളിന്റെ മോൾ ആണ് അവള്. വീണ പറഞ്ഞു ആഹാ അമ്പാട്ടെ കുട്ടിയാണോ എനിക്ക് മനസ്സിലായില്ല കേട്ടോ, അമ്മായി പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു കീർത്തന ഇത് ശ്രീലക്ഷ്മി എന്റെ കസിനാ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് , വീണ ആ പെൺകുട്ടിയെ കീർത്തനയ്ക്ക് പരിചയപ്പെടുത്തി ഓർമ്മയുണ്ട് കീർത്തന പറഞ്ഞു, ആഹാ നിങ്ങൾ എത്തിയോ? ഇതെന്താ ഇവിടെ തന്നെ നിന്നു കളഞ്ഞത് അകത്തേക്ക് കയറി വായോ അകത്തുനിന്നും സുധ പുറത്തേക്ക് വന്നു കൊണ്ട് വിളിച്ചു, മോളും അകത്ത് കയറിയില്ലേ ഞാനിതാ മോൾക്ക് ചായ എടുക്കാൻ വേണ്ടി പോയതാ, കീർത്തനയുടെ കൈയിലേക്ക് ചായയുടെ ഗ്ലാസ് വച്ചു കൊടുത്തു കൊണ്ട് സുധ പറഞ്ഞു, നിങ്ങൾ വന്നത് ഞാൻ അറിഞ്ഞില്ല ട്ടോ നിങ്ങള് വാ ചായ തരാം, വാ മോളെ ശ്രീലക്ഷ്മിയുടെ കയ്യിലേക്ക് പിടിച്ചുകൊണ്ട് സുധ അകത്തേക്ക് കയറി , കീർത്തനയുടെ കയ്യിൽ പിടിച്ചു കൊണ്ട് വീണയും അകത്തേക്ക് കയറിയെങ്കിലും അവളുടെ മനസ്സ് ശരിയല്ല എന്ന് അവൾക്ക് തോന്നി. എന്തോ ഒരു അസ്വസ്ഥത വന്നു നിറയുന്നത് പോലെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ നന്ദേട്ടൻ കണ്ണുരുട്ടി നോക്കുന്നുണ്ട്. ശേഷം ആരും കാണാത്ത രീതിയിൽ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു , പിന്നെ കൈയിലിരുന്ന ചായ ഗ്ലാസും വാങ്ങി ഒന്നു മൊത്തി അത് തിരികെ കയ്യിലേക്ക് വച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി, എന്തോ അത്രയും വലിയ വേദനയ്ക്കിടയിലും അത് കണ്ടപ്പോൾ ആകെ ഒരു ആശ്വാസം തോന്നി, മുഖം പെട്ടെന്ന് തന്നെ ചുവന്നു തുടുത്തു. കുറച്ച് സമയം വീണയ്ക്കൊപ്പം ഇരുന്നെങ്കിലും മനസ്സ് ശരിയായിരുന്നില്ല അടുക്കളയിൽ അമ്മായിയും സുധയും കൂടി വലിയ വർത്തമാനവും പാചകവുമാണ്, ശ്രീലക്ഷ്മി വീണയുടെ മുറിയിലേക്ക് കയറി വന്നപ്പോൾ കീർത്തന അവളെ നോക്കി ചിരിച്ചു എന്ന് വരുത്തി. അവൾക്കും കീർത്തനയെ കണ്ടത് എന്തോ ഒരു അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട് എന്ന് കീർത്തനയ്ക്കും തോന്നിയിരുന്നു, കുറച്ചുസമയം ശ്രീലക്ഷ്മി വർത്തമാനം ഒക്കെ പറഞ്ഞിരുന്നു. ഇടയ്ക്ക് വീണയുമായി അവൾ കൂടുതൽ സംസാരിക്കുന്നത് കണ്ട് പതിയെ മുറിയിൽ നിന്നും ഇറങ്ങി, നീ എവിടെ പോവാടി പോകുന്നത് കണ്ടുകൊണ്ട് വീണ ചോദിച്ചു ഒറ്റപ്പെടരുത് എന്ന് തോന്നിയത് കൊണ്ടാവാം ഞാനൊന്ന് വാഷ് റൂമിൽ പോയിട്ട് വരാടി, അത്രയും പറഞ്ഞ് പുറത്തേക്ക് നടന്നപ്പോൾ വീണ പിന്നെ വിളിച്ചില്ല, മനസ്സിന് എന്തോ ഒരു സുഖം തോന്നിയില്ല, നന്ദേട്ടന്റെ മുറിയുടെ അരികിൽ എത്തിയത് പോലും അറിഞ്ഞില്ല. ആ മുറിയും കടന്ന് ഉമ്മറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും ഒരു കൈകൾ തന്നെ വലിച്ച് അകത്തേക്ക് കയറ്റി….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 49

    തണൽ തേടി: ഭാഗം 49

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    മാത്രമല്ല ആൾക്ക് എന്നേ മനസ്സിലാവും..! വിശ്വാസത്തോടെ പറഞ്ഞു ലക്ഷ്മി അത്ര ആത്മവിശ്വാസമൊക്കെ ആയോ നിനക്ക്.? അവൾ ചോദിച്ചപ്പോൾ ഒന്ന് ചിരിച്ചു കാണിച്ചിരുന്നു ലക്ഷ്മി ബേക്കറിയിൽ നിന്ന് ബില്ല് കൊടുത്ത് രണ്ടുപേരും കൂടി ബേക്കറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ ലക്ഷ്മിയുടെ കണ്ണുകൾ പരതിയത് അവിടെ എവിടെയെങ്കിലും സെബാസ്റ്റ്യൻ ഉണ്ടോ എന്നായിരുന്നു.. നിന്നെ ഇടയ്ക്ക് ഒന്ന് കാണാൻ പറ്റില്ലേ.? അർച്ചന ചോദിച്ചു ഒരാഴ്ച കൂടി പള്ളിയിൽ ക്ലാസ് ഉണ്ടാകും. അത് കഴിഞ്ഞ് എങ്ങനെയെങ്കിലും അമ്മായിയോടോ മറ്റോ പറഞ്ഞ് സർട്ടിഫിക്കറ്റ് എടുക്കണം എന്ന് ആണ് വിചാരിക്കുന്നത്. എന്തെങ്കിലും ജോലി നോക്കാല്ലോ ലക്ഷ്മി പറഞ്ഞു അത് നന്നായി, നിന്റെ ഈ മതം മാറുന്ന തീരുമാനം മാത്രം എനിക്ക് അത്ര ഇഷ്ടായില്ല. അതിന്റെ ആവശ്യം ഉണ്ടായിരുന്നോ..? അങ്ങനെയൊരു തീരുമാനമെടുത്തത് മറ്റൊന്നും കൊണ്ടല്ലടി, ആ അച്ഛനും അമ്മയും ഞാൻ കാരണം ഒരുപാട് വിഷമിച്ചു. അവർക്ക് എന്തെങ്കിലും ഒരു സന്തോഷം കിട്ടിക്കോട്ടെ എന്ന് വിചാരിച്ചു. പിന്നെ മതം മാറി എന്ന് വെച്ചിട്ട് എനിക്ക് എന്തുമാറ്റം വരാനാ.? എല്ലാ മതങ്ങളും ഒന്നുതന്നെയല്ലേ. നമ്മൾ ഏതു മതത്തിൽ ജീവിക്കുന്നു എന്നതൊന്നുമല്ലല്ലോ നമ്മുടെ പ്രവർത്തി എങ്ങനെയാണ് എന്നുള്ളതല്ലേ പ്രധാനം. ആളിന്റെ അച്ഛനും അമ്മയും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് പുള്ളിയുടെ കല്യാണം. അത് പള്ളിയിൽ വച്ച് തന്നെ വേണമെന്ന് അമ്മയ്ക്ക് നിർബന്ധമുണ്ട്. ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയതൊക്കെ ആണ്. അപ്പൊൾ അവരുടെ ആ സ്വപ്നം ഞാനായിട്ട് തച്ചുടയ്ക്കുന്നത് ശരിയല്ലല്ലോ. ഒരു അമ്മയുടെ വിഷമം അമ്മയ്ക്ക് മാത്രമേ അറിയൂ. എനിക്ക് ഒരു അമ്മ ഇല്ലാത്തതുകൊണ്ട് എനിക്കത് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. എനിക്ക് അമ്മ ഉണ്ടായിരുന്നെങ്കിൽ എന്റെ അമ്മയ്ക്ക് അങ്ങനെ ആഗ്രഹം ഉണ്ടാവില്ലേ.? എന്റെ കല്യാണം നന്നായിട്ട് നടക്കുന്നത് കാണാൻ.. അത്രയുമേ ഞാൻ കരുതിയുള്ളൂ. നീ ഒരുപാട് മാറിയോ.? നിന്റെ ചിന്തകളിൽ എല്ലാം ആൾക്കാണ് ഇപ്പോൾ പ്രിഫ്രൻസ്. ഇത്രയും ചെറിയ സമയം കൊണ്ട് ആള് നിന്റെ മനസ്സിൽ ഇത്രയും വലിയൊരു സ്ഥാനം നേടുമെന്ന് ഞാൻ വിചാരിച്ചില്ല. നീ വിവേകിനെക്കുറിച്ച് ഇത്രയും ഇഷ്ടത്തോടെ ഒരിക്കൽപോലും എന്നോട് പറഞ്ഞിട്ടില്ല അർച്ചന പറഞ്ഞപ്പോൾ ചിരിക്കുക മാത്രമേ ലക്ഷ്മി ചെയ്തുള്ളൂ. നിർത്തിയിട്ടിരിക്കുന്ന ബസ്സുകൾ നോക്കി നോക്കി അവസാനം സെന്റ് മേരീസ് ബോർഡ് എഴുതിയ ബസിന്റെ അരികിലേക്ക് രണ്ടുപേരും എത്തി.. ആളുകൾ ഒന്നും അധികം കേറിത്തുടങ്ങിയിട്ടില്ല. ആരുമില്ല ബസിൽ. വാതിലിന്റെ അരികിലുള്ള സീറ്റിൽ ആയി വാതിലിലെ കമ്പിയുടെ മുകളിൽ കാല് രണ്ടും നീട്ടി പൊക്കി വച്ച് മൊബൈലിൽ എന്തോണ്ടിക്കൊണ്ട് സെബാസ്റ്റ്യൻ ഇരിക്കുന്നത് ലക്ഷ്മി കണ്ടിരുന്നു. അതല്ലേ ആള്…? സെബാസ്റ്റ്യനേ നോക്കി പരിചയ ഭാവത്തോടെ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അർച്ചന ചോദിച്ചപ്പോൾ അവൾ അതേന്ന അർത്ഥത്തിൽ തലയാട്ടി കാണിച്ചിരുന്നു. ഒരു പേടിയും ഇല്ലാതെ അർച്ചന വണ്ടിയിലേക്ക് കയറിയപ്പോൾ ഒന്ന് ഭയന്നു പോയിരുന്നു ലക്ഷ്മി. അവൾ കയറാൻ മടിച്ചുനിന്നു. അപ്പോഴേക്കും സെബാസ്റ്റ്യൻ കണ്ണുയർത്തി അർച്ചനയേ ഒന്നു നോക്കി. അവളെ കണ്ട് മനസിലായിരുന്നില്ല എങ്കിലും അവൻ പെട്ടെന്ന് കാലുകൾ താഴ്ത്തിയിരുന്നു. അപ്പോഴാണ് പുറത്തു നിന്ന് പരുങ്ങി കളിക്കുന്ന ലക്ഷ്മിയെ കണ്ടത്. അതോടെ സെബാസ്റ്റ്യൻ ഫോൺ ലോക്ക് ചെയ്ത് സീറ്റിലേക്ക് വച്ചതിനു ശേഷം അർച്ചനയേ ഒന്നുകൂടി നോക്കി .ഞാൻ അർച്ചന, ലക്ഷ്മിയുടെ ഫ്രണ്ട് ആണ്. അവൾ സ്വയം പരിചയപ്പെടുത്തിയപ്പോൾ സെബാസ്റ്റ്യൻ ഒന്ന് ചിരിച്ചു. ശേഷം സീറ്റിൽ നിന്നും എഴുന്നേറ്റു.. കേറി വാടി.. ലക്ഷ്മിയോട് അർച്ചന പറഞ്ഞപ്പോൾ ലക്ഷ്മിയെ ഒന്ന് നോക്കിയിരുന്നു സെബാസ്റ്റ്യൻ. ഞാൻ ചേട്ടനേ പരിചയപ്പെടാൻ വേണ്ടി വന്നതാ. എനിക്ക് ചേട്ടനെ അറിയാം. അർച്ചന സ്വയം പരിചയപ്പെടുത്തുകയാണ്. സെബാസ്റ്റ്യൻ നന്നായെന്ന് ചിരിച്ചു കാണിച്ചു . തന്റെ പേരെന്താ.? സെബാസ്റ്റ്യൻ അവളോട് ചോദിച്ചു അർച്ചന, ഞാൻ ഇവളുടെ ബെസ്റ്റ് ഫ്രണ്ട് ആണ് ട്ടോ. എല്ലാ കാര്യങ്ങളും അവൾ എന്നോട് പറഞ്ഞു. അതിനുമോന്ന് പുഞ്ചിരിക്കുക മാത്രമാണ് സെബാസ്റ്റ്യൻ ചെയ്തത്. തനിക്ക് എന്നെ എങ്ങനെ അറിയാം.? സെബാസ്റ്റ്യൻ അവളോട് ചോദിച്ചു ഞാൻ ഇടക്കൊക്കെ ഈ ബസ്സിന് കയറാറുള്ളത് ആണ്. അപ്പോഴൊക്കെ ഞാൻ ചേട്ടനെ കണ്ടിട്ടുണ്ട്. പിന്നെ ഞങ്ങളുടെ കോളേജിൽ ചേട്ടനെ അറിയാത്തത് ഇവൾക്ക് മാത്രം ആയിരിക്കും അർച്ചന പറഞ്ഞപ്പോൾ സെബാസ്റ്റ്യന് ചെറിയൊരു നാണം തോന്നി….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 50

    തണൽ തേടി: ഭാഗം 50

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    ലച്ചൂ ഒരു പാവമാട്ടോ, ഒരുപാട് പ്രോബ്ലംസ് ഫേസ് ചെയ്തിട്ട അവൾ ഇപ്പോൾ ചേട്ടന്റെ വീട്ടിൽ നിൽക്കുന്നത്. ചേട്ടൻ അല്ലാതെ വേറെ ആരാണെങ്കിലും ഒരുപക്ഷേ ഇങ്ങനെ ഒന്നും ചെയ്യില്ല. രാത്രിയിൽ ഒരു പെൺകുട്ടി ഒറ്റപ്പെട്ടുപോകുമ്പോൾ അവളെ സഹായിക്കാനുള്ള ഒരു മനസ്സുണ്ടാവുക എന്ന് പറയുന്നത് ചെറിയ കാര്യമൊന്നുമല്ല. ആ സമയത്ത് അവൾ എന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ ഞാൻ അവളെ എന്റെ വീട്ടിലേക്ക് കൊണ്ടുപോയേനെ. എങ്കിലും എത്ര ദിവസം എനിക്ക് സംരക്ഷിക്കാൻ പറ്റും. അവളുടെ അച്ഛനും ചെറിയമ്മയൊക്കെ ഓപ്പോസിറ്റ് നിൽക്കുമ്പോൾ എനിക്ക് പരിധികളില്ലേ.? അവൾക്ക് ശരിക്കും വേണ്ടത് ചേട്ടനെപ്പോലെ നട്ടെല്ലുള്ള ഒരു പുരുഷന്റെ സംരക്ഷണമാണ്. ആ വിവേക് ഭൂലോക ഉടായിപ്പ് ആണെന്ന് എനിക്ക് ആദ്യം അറിയാമായിരുന്നു. അർച്ചന പറയുകയാണ് ലക്ഷ്മി നിസ്സഹായമായി അവളെ നോക്കുന്നുണ്ട്. അവളുടെ മുഖം കാണെ സെബാസ്റ്റ്യന് ചിരി വന്നു പോയിരുന്നു. എന്നിട്ട് എന്താ താൻ കൂട്ടുകാരിക്ക് പറഞ്ഞു കൊടുക്കാഞ്ഞത് ആ ബന്ധം വേണ്ടെന്ന്. അവൻ കൈകെട്ടി നിന്ന് ചോദിച്ചു അവളുടെ സിറ്റുവേഷൻ അങ്ങനെയായിരുന്നു ചേട്ടാ. ഇനിയിപ്പോ അവനെ കൊണ്ട് ഇവൾ ആ വീട്ടിൽ നിന്ന് രക്ഷപെടുന്നെങ്കിൽ രക്ഷപ്പെട്ടോട്ടെ എന്ന് ഞാനും കരുതി. അവളുടെ വീട്ടിലെ അവസ്ഥ അത് ഭയങ്കര ശോചനീയാമായിരുന്നു. അതിപ്പോ ഞാനെത്ര പറഞ്ഞാലും ചേട്ടനും മനസ്സിലാവില്ല. അനുഭവിച്ചാൽ മാത്രം മനസ്സിലാവുന്ന കാര്യങ്ങൾ. ചേട്ടനോട് എനിക്കൊരു ഒറ്റ റിക്വസ്റ്റ്യൊള്ളൂ. ഒരുപാട് അനുഭവിച്ചതാണ് ഇവൾ. ഒരുപാട് വിഷമിച്ചത് ആണ്. അവളെ വിഷമിപ്പിക്കരുത്. സെബാസ്റ്റ്യൻ തലയാട്ടി നന്നായി ഒന്ന് ചിരിച്ചു കാണിച്ചു. പിന്നെ ചേട്ടന്റെ നമ്പരിൽ വിളിച്ചാൽ ഇവളെ കിട്ടില്ലേ..? രാവിലെ ഒരു ആറുമണിക്ക് മുൻപും വൈകിട്ട് ഒരു ഏഴുമണിക്ക് ശേഷവും വിളിച്ചാൽ കിട്ടും. സെബാസ്റ്റ്യൻ പറഞ്ഞു. ഞാൻ ഇടയ്ക്ക് വിളിക്കാം. എന്നാൽ ഞാൻ പോട്ടെ കുറച്ചു കാര്യങ്ങൾ ഉണ്ട്. ഇവളെ ഒന്ന് കാണാൻ വേണ്ടി ഇറങ്ങിയത് ആണ്. പിന്നെ കല്യാണത്തിന് രണ്ടുപേരും കൂടി വന്നു ഇൻവിറ്റേഷൻ തരണം അവൾ പറഞ്ഞപ്പോൾ അവൻ ചിരിച്ചുകൊണ്ട് തലയാട്ടി കാണിച്ചു.. എങ്കിൽ പിന്നെ ലച്ചു നീ കയറിയിരുന്നോ? ഞാൻ പോവാ. ഇടയ്ക്ക് വിളിക്കാം. അർച്ചന വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ ലക്ഷ്മി അവൾക്ക് നേരെ കൈ വീശി കാണിച്ചു. അവൾ അവിടെ നിന്നും പോയിക്കഴിഞ്ഞപ്പോൾ വണ്ടിയിൽ താനും സെബാസ്റ്റ്യനും മാത്രമേ ഉള്ളൂ എന്ന ബോധം ലക്ഷ്മിക്ക് വന്നു. ആ നിമിഷം അവൾക്ക് ചെറിയൊരു ചമ്മൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ചിരിച്ചുകൊണ്ട് നിൽക്കുകയാണ്. കൂട്ടുകാരി കൊള്ളാലോ നന്നായി സംസാരിക്കുന്നുണ്ട്. തന്നെ പോലെയല്ല, അവൻ പറഞ്ഞപ്പോൾ അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.. എനിക്ക് നന്നായി സംസാരിക്കുന്ന പെൺകുട്ടികളെ ഭയങ്കര ഇഷ്ടമാ… അവളെ നോക്കി അവൻ പറഞ്ഞു. എങ്കിൽ പിന്നെ നന്നായി സംസാരിക്കുന്ന ഏതെങ്കിലും പെൺകുട്ടികളെ നോക്കായിരുന്നില്ലേ.?ഇഷ്ടം പോലെ ഫാൻസ്‌ ഉണ്ടല്ലോ, അവൾ അത് പറഞ്ഞപ്പോൾ അവൻ അവളെ ഒന്ന് അത്ഭുതത്തോടെ നോക്കി. ഇത് ആദ്യമായി ആണ് ഇത്രയും അധികാരത്തിൽ ഒക്കെ സംസാരിക്കുന്നത്. അവൻ മുൻപേ ഇരുന്ന വാതിലിന്റെ അരികിലുള്ള സീറ്റിലേക്ക് ഇരുന്നുകൊണ്ട് അവൾ പുറത്തേ കാഴ്ചകളിലേക്ക് നോട്ടമെത്തിച്ചു. അവനപ്പോഴേക്കും അവളെ പോലും ഞെട്ടിച്ചുകൊണ്ട് അവളുടെ അരികിൽ തന്നെ വന്നിരുന്നു. ഒരു നിമിഷം അവളുടെ ഹൃദയതാളം വല്ലാതെ ഉയരുന്നുണ്ടായിരുന്നു. നോക്കട്ടെ……! നന്നായി സംസാരിക്കുന്ന ഏതെങ്കിലും പെൺകുട്ടിയേ, അവൻ ചോദിച്ചു അവളുടെ തോളിൽ ഉരുമിയാണ് അവൻ ഇരിക്കുന്നത്. അവളുടെ മുഖത്തേക്ക് നോക്കിയാണ് ചോദ്യവും. വല്ലാത്തൊരു പരിഭ്രമം അവളെ മൂടുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടുകൾ വിറക്കുന്നത് അവന് കാണാം. നോക്കട്ടെ….! ഒരിക്കൽ കൂടി അവൾക്ക് കേൾക്കാൻ പാകത്തിൽ അവളുടെ ചെവിയോരം അവൻ ചോദിച്ചു. അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി, ഒപ്പം തന്നേ കൂർപ്പിച്ചു ഒരു നോട്ടവും … അവൻ ചുണ്ടുകൾ കടിച്ചു പിടിച്ചു മീശ ഒന്ന് പിരിച്ചു ചിരിച്ചു ” എങ്കിൽ പിന്നെ ഈ മിണ്ടാപൂച്ചയേ വച്ചു അഡ്ജസ്റ്റ് ചെയ്യാം അല്ലേ.? താടിയിൽ തഴുകി അവളെ നോക്കി അവൻ ചോദിച്ചു. അപ്പോഴേക്കും ബസ്സിലേക്ക് ഒന്ന് രണ്ട് ആളുകളൊക്കെ കേറി തുടങ്ങി. ആ സമയം അവൾക്ക് അരികിൽ നിന്നും അവനെഴുന്നേറ്റു എനിക്ക് ഈ മിണ്ടപെണ്ണിനെയാ ഇഷ്ട്ടം കേട്ടോ..! പോകും വഴി അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ കാതോരം പറഞ്ഞവൻ….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 51

    തണൽ തേടി: ഭാഗം 51

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അപ്പോഴേക്കും ബസ്സിലേക്ക് ഒന്ന് രണ്ട് ആളുകളൊക്കെ കേറി തുടങ്ങി. ആ സമയം അവൾക്ക് അരികിൽ നിന്നും അവനെഴുന്നേറ്റു എനിക്ക് ഈ മിണ്ടപെണ്ണിനെയാ ഇഷ്ട്ടം കേട്ടോ..! പോകും വഴി അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ കാതോരം പറഞ്ഞവൻ. അവൾ അവനെ ഒന്ന് പാളി നോക്കി, അപ്പോഴേക്കും അവൻ ടിക്കറ്റ് എടുക്കാനായി പോയിരുന്നു… ഡ്രൈവിംഗ് സീറ്റിൽ കുറച്ചു മുൻപേ അവൻ വിഷ്ണു എന്ന് വിളിച്ച കണ്ടക്ടറാണ്. അവൻ എന്താണ് ഡ്രൈവിംഗ് സീറ്റിൽ കയറാത്തത് എന്ന ഒരു നിമിഷം അവൾ ഓർത്തു. വണ്ടിയിലേ തിരക്ക് കൂടിയതോടെ അവനെ കാണാൻ സാധിക്കാതെയായി. എല്ലാവർക്കും ടിക്കറ്റ് കൊടുക്കുന്ന തിരക്കിലാണ് അവൻ.. ടിക്കറ്റ് കൊടുത്ത് ആൾ ഒന്ന് ഒതുങ്ങിയപ്പോൾ അവൻ വാതിലിന് അരികിലായി വന്ന് നിന്നു ഇടയ്ക്ക് ആള് കയറുകയും ഇറങ്ങുകയും ഒക്കെ ചെയ്യുമ്പോൾ, ഒരുകിളി ചെയ്യുന്ന ജോലി കൂടി ചെയ്യുന്നുണ്ട്. തൻറെ അരികിൽ മറ്റൊരു ചേച്ചി ഇരിപ്പുണ്ട് അതുകൊണ്ടുതന്നെ അവനോട് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ഇടയ്ക്ക് തന്റെ മുഖത്തേക്ക് നോക്കാൻ അവനും ഒന്നും മറന്നിട്ടില്ല. ഇടയ്ക്ക് ഡ്രൈവറിന്റെ അരികിലേക്ക് പോയവൻ വിഷ്ണുവിനോട് എന്തോ പറഞ്ഞപ്പോൾ സ്റ്റീരിയോയിൽ ഗാനം മുഴങ്ങി. 🎶അറിയാതെ ഇഷ്ടമായി അന്നുമുതലൊരു സ്നേഹ ചിത്രമായി മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ എന്റെ എല്ലാമായി.. അതിലേറെ ഇഷ്ടമായി.. എന്തു പറയണമെന്ന ചിന്തയായി പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ എന്റെ മാത്രം നീ🎶 പാട്ട് വന്നതും കീഴ്ച്ചുണ്ട് അകത്തേക്ക് കൂട്ടി പിടിച്ചു ചിരിച്ചു കാണിക്കുകയും കണ്ണു ചിമ്മി കാണിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് ആൾ. അപ്പോഴും ഉള്ളിൽ അവൻ പറഞ്ഞ വാക്കുകൾ മാത്രമാണ് നിറഞ്ഞുനിൽക്കുന്നത്. “എനിക്ക് ഈ മിണ്ടപെണ്ണിനെയാ ഇഷ്ട്ടം കേട്ടോ..! അടുത്ത സ്റ്റോപ്പിൽ ആണെ ഇറങ്ങേണ്ടത്… അവളുടെ മുഖത്തേക്ക് നോക്കി അവൻ കുറച്ച് സ്റ്റോപ്പുകൾ കഴിഞ്ഞപ്പോൾ പറഞ്ഞു. അവൾ തലയാട്ടി സമ്മതിക്കുകയും ചെയ്തിരുന്നു. വണ്ടി സ്റ്റോപ്പിൽ നിർത്തിയപ്പോഴേക്കും ആദ്യം ഇറങ്ങിയത് സെബാസ്റ്റ്യൻ തന്നെയാണ്. ഒപ്പം തന്നെ അവളോട് കണ്ണുകൾ കൊണ്ട് ഇറങ്ങി വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അവൾ സ്റ്റോപ്പിലേക്ക് ഇറങ്ങി വന്നപ്പോൾ വിഷ്ണുവിനോട് കൈകൾ കൊണ്ട് എന്തോ ഒരു ആംഗ്യം കാണിച്ച് സെബാസ്റ്റ്യൻ മുൻപേ നടന്നിരുന്നു. ഇതെന്താണെന്ന് അറിയാതെ അവളും അവന്റെ പിന്നാലെ നടന്നു. എന്താ ബസ്സിൽ പോകാഞ്ഞത്..? അവൾ സംശയം തീർക്കാനായി അവനോട് ചോദിച്ചു കഴിക്കണ്ടേ..? അവളുടെ മുഖത്തേക്ക് നോക്കി അവൻ മറുപടി പറഞ്ഞപ്പോഴാണ് താൻ കഴിക്കാൻ വരണമെന്ന് പറഞ്ഞതിനാണ് അവൻ ഇപ്പോൾ ഇറങ്ങിയത് എന്ന് മനസ്സിലായത്.. അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. തിരിച്ചുപോണോ.? അവളുടെ മുഖത്തേക്ക് നോക്കി കുസൃതിയോടെ അവൻ ചോദിച്ചു. അയ്യോ വേണ്ട അവൾ പെട്ടെന്ന് മറുപടി പറഞ്ഞു എങ്കിൽ വേഗം നടന്നോ, വണ്ടി തിരിച്ചു വരുമ്പോഴേക്കും എനിക്ക് പോണ്ടതാ… ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവൾ അവന്റെ പിന്നാലെ നടന്നു.. കൂട്ടുകാരി എന്തൊക്കെയാ പറഞ്ഞത്..? പോണ പോക്കിൽ അവൻ ചോദിക്കുന്നുണ്ട്. അവൾ പറഞ്ഞത് മുഴുവൻ ഇദ്ദേഹത്തിന്റെ ഫാൻസിനെ കുറിച്ച് ആണ്. കോളേജിൽ മുഴുവൻ ഇഷ്ടംപോലെ ഫാൻസ് ഉണ്ടെന്നും. എന്റെ ഒരു ഫ്രണ്ടിന് അസ്ഥിക്ക് പിടിച്ച പ്രേമമായിരുന്നു എന്നൊക്കെ. മറ്റെവിടെയോ നോക്കി അവള് പറയുമ്പോൾ ആ മുഖത്ത് മിന്നിമറയുന്ന അസൂയയും കുശുമ്പും ഒക്കെ കാണുകയായിരുന്നു ചെറു ചിരിയോടെ സെബാസ്റ്റ്യൻ. അതേത് ഫ്രണ്ട്..? അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. എന്റെ കൂടി പഠിക്കുന്ന ഒരു കുട്ടി ഉണ്ടായിരുന്നു. അവൾക്ക് വലിയ ഇഷ്ടായിരുന്നു നമ്മളെ കാണാൻ വേണ്ടി ഇടയ്ക്ക് ബസ്സിലൊക്കെ കേറാറുണ്ട്.. ഞാൻ ശ്രദ്ധിച്ചിട്ടില്ല ചെറു ചിരിയോടെ അവൻ പറഞ്ഞു ഇഷ്ടം പോലെ ആൾക്കാരല്ലേ നോക്കുന്നെ, അപ്പോൾ എങ്ങനെയാ ഒരാളെ തന്നെ ശ്രദ്ധിക്കുക അല്ലേ? തെല്ലു കുശുമ്പ് കലർന്ന ഒരു മറുപടിയാണ് അതെന്ന് അവന് തോന്നിയിരുന്നു… അതും ശരിയാ.. കാക്കി ഷർട്ട്‌ ഊരി തോളിൽ ഇട്ട് അവൻ പറഞ്ഞപ്പോൾ അവളൊന്നു കൂർപ്പിച്ചു നോക്കി അതിരിക്കട്ടെ എന്താ കൂട്ടുകാരുടെ പേര്..? അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി തന്നെ അവൻ ചോദിച്ചു.. അവൾ അവനെ കൂർപ്പിച്ചു നോക്കി.. ചുമ്മാ അറിഞ്ഞിരിക്കാലോ എന്ന് കരുതി ചോദിച്ചതാണേ. അവൻ കൈ തൊഴുതു കൊണ്ട് പറഞ്ഞു അങ്ങനെ അറിയണ്ട മറ്റെവിടെയോ നോക്കി പറഞ്ഞവൾ എങ്കിൽ വേണ്ട, ഞാൻ അങ്ങനെ ഈ ബസ്സിൽ കയറുന്ന പെൺകുട്ടികളെ ഒന്നും ശ്രദ്ധിക്കാറില്ല ചെറുചിരിയോട് അവൻ പറഞ്ഞപ്പോൾ ആ മുഖത്ത് നേരിയ ഒരു ആശ്വാസം പടരുന്നത് അവൻ കണ്ടിരുന്നു. അതെ….. അവൾ അവനെ ഒന്നു വിളിച്ചു. തിരിഞ്ഞു നോക്കിയ അതേ സ്പീഡിൽ തന്നെ അവൻ കല്ലിൽ തട്ടി വീഴാൻ തുടങ്ങിയപ്പോൾ. അവൾ അവന്റെ കയ്യിൽ കയറി പിടിച്ചു. വീണോ.? ആദിയോടെ അവൾ ചോദിച്ചു. അവളുടെ കൈയിൽ മുറുക്കിപ്പിടിച്ച് കണ്ണിലേക്ക് നോക്കിയാണ് അവൻ മറുപടി പറഞ്ഞത്… വീണു ശരിക്കും വീണു ആ മറുപടിക്ക് ഒരുപാട് അർത്ഥങ്ങളുണ്ടെന്ന് ആ നിമിഷം അവൾക്ക് തോന്നി…..തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 52

    തണൽ തേടി: ഭാഗം 52

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അവളുടെ ചുണ്ടിലും നാണം നിറഞ്ഞ ഒരു ചിരി വന്നു. എന്തിനാ വിളിച്ചേ..? അവളുടെ മുഖത്തേക്ക് നോക്കി കൈ വിട്ടു കൊണ്ട് അവൻ ചോദിച്ചു. അന്നെന്തോ പറയാൻ വന്നില്ലേ,?പിന്നെ ഓർക്കുമ്പോൾ പറയാം എന്ന് പറഞ്ഞില്ലേ, അത് എന്താണെന്ന് അറിയാൻ വേണ്ടിയായിരുന്നു.. അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. അതിനി ചോദിക്കണമെന്ന് തോന്നുന്നില്ല. അതിനുള്ള ഉത്തരമൊക്കെ എനിക്ക് കിട്ടി. അതെന്താ..? അവള് ചോദിച്ചപ്പോൾ അവൻ ഒന്നും ഇല്ല എന്ന് കണ്ണ് കാണിച്ചു. ചില കാര്യങ്ങൾക്കോക്കെ നമുക്ക് മറുപടി വേണ്ട. അവൻ പറഞ്ഞു. അപ്പോഴേക്കും നടന്നുകൊണ്ട് ഇരുവരും വീട്ടിലേക്ക് എത്തിയിരുന്നു. രണ്ടുപേരും വരുന്നത് കാണെ അനുവിന് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. അവൾ ചാടി തുള്ളി അകത്തേക്ക് പോയി നീയെന്താടാ ഈ സമയത്ത്..? അവനെ കണ്ടുകൊണ്ട് പുറത്തേക്ക് ഇറങ്ങിവന്ന ആനി ചോദിച്ചു കഴിക്കാൻ വന്നതാ, ചോറായിയാരുന്നോ.? അവൻ ചോദിച്ചു പറഞ്ഞപോലെ നീ ഇന്ന് ചോറ് കൊണ്ടുപോയില്ലല്ലോ ഞാൻ മറന്നു. എല്ലാം ആയി, തോരനു അരപ്പും കൂടെ ചേർത്താൽ മതി. അത് ഞാൻ ഇപ്പോൾ ചേർക്കാം.. നീ വന്നു ഇരിക്ക്. നീയും വാ കഴിക്ക്, രാവിലെ പോയതല്ലേ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ആനി പറഞ്ഞു. ചെന്ന് ഡ്രസ്സ് മാറിയിട്ട് വാ കഴിക്കാം, സെബാസ്റ്റ്യൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു. ഞാൻ പിന്നെ കഴിച്ചോളാം.. അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. ഞാൻ ഇല്ലാത്ത സമയം ഉണ്ടാക്കി കഴിക്കാൻ വന്നത് എന്തിനാണെന്ന് അറിയാല്ലോ.? അപ്പോ കൂടെ ഇരുന്ന് കഴിക്കാൻ ഒരാൾ വേണ്ടേ.? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ അവളും വല്ലാതെ ആയിരുന്നു. ആദ്യമായാണ് അവൻ ഇത്രയും തുറന്ന് സംസാരിക്കുന്നത്. ചേട്ടായി വാ കഴിക്കാം… അകത്തുനിന്നും അനു വിളിച്ചപ്പോൾ അവൾക്ക് ദേഷ്യം തോന്നിയിരുന്നു.. ചെന്ന് കഴിക്ക് സ്നേഹത്തോടെ വിളിക്കുന്നു അവൾ മുഖം കൂർപ്പിച്ചു പറഞ്ഞു ഇതെന്ത് എന്ന് അറിയാതെ ലക്ഷ്മിയെ നോക്കി സെബാസ്റ്റ്യൻ. ആരോടോ ഉള്ള ദേഷ്യം ആണ്. പോയി ഡ്രസ്സ് മാറിയിട്ട് വാടോ, ഇല്ലേൽ ഞാൻ പോവാ പരിഭവത്തോടെ അവൻ പറഞ്ഞപ്പോൾ അവൾ മുറിയിൽ പോയി വേഷമൊക്കെ മാറി തിരിച്ചു വന്നിരുന്നു. തിരിച്ചു ഡൈനിങ് റൂമിൽ വരുമ്പോൾ അവന് ഭക്ഷണം വിളമ്പി കൊടുക്കുന്ന അനുവിനെയാണ് കണ്ടത്. ദേഷ്യം തോന്നിയെങ്കിലും അവൾ സ്വയം നിയന്ത്രിച്ചു. അവൻ തന്നെയാണ് അവന്റെ അരികിലുള്ള കസേര അവൾക്കായി നീക്കിയിട്ടത്. നിങ്ങൾ കഴിക്കുന്നില്ലേ ആനിയോടും അനുവിനോടുമായി അവൻ ചോദിച്ചു. ഞങ്ങൾ പിന്നെ കഴിച്ചോളാം..! സമയമുണ്ടല്ലോ, നിങ്ങൾ കഴിച്ചോ ആനി അങ്ങനെ പറയുമ്പോഴും സെബാസ്റ്റ്യന് ആവശ്യമുള്ളതെല്ലാം അവന്റെ പ്ലേറ്റിലേക്ക് ഇട്ടു കൊടുക്കുന്ന അനുവിനെ കാണെ വല്ലാത്ത ഒരു ദേഷ്യം തന്നെ തോന്നിയിട്ടുണ്ടായിരുന്നു ആ നിമിഷം ലക്ഷ്മിക്ക്.. സെബാസ്റ്റ്യൻ ആവട്ടെ പ്ലേറ്റ് അടക്കം എല്ലാം ലക്ഷ്മിയ്ക്ക് നേരെ നീട്ടി കൊടുക്കുകയാണ്.. വെള്ളം എടുത്തോണ്ട് വരാമേ ലക്ഷ്മിയെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ അതും പറഞ്ഞ് അനു അകത്തേക്ക് പോയപ്പോഴാണ് ചോറിൽ കയ്യിട്ടു ഇളക്കി കൊണ്ടിരിക്കുന്ന ലക്ഷ്മിയേ അവൻ ശ്രദ്ധിച്ചത്.. കഴിക്കെടോ ഇനി വാരി തരേണ്ടി വരുമോ.? കുസൃതിയോടെ അവൻ ചോദിച്ചപ്പോൾ അവളുടെ മുഖത്ത് നാണം അലതല്ലിയിരുന്നു. തരേണ്ടി വന്നാൽ തരുമോ.? കുസൃതിയോടെ അവൾ ചോദിച്ചു. അവൻ അത്ഭുതത്തോടെ അവളെ നോക്കി. അവന്റെ കാര്യത്തിൽ താൻ വല്ലാതെ സ്വാർത്ഥ ആയി തുടങ്ങിയെന്ന് അവൾക്ക് മനസ്സിലായി. അനു അവനോട് കാണിക്കുന്ന അടുപ്പമാണ് തന്നെ അസ്വസ്ഥയാക്കുന്നത്. ഒരുപക്ഷേ അനുവിന് അവനോട് ഒന്നും ഉണ്ടായിരുന്നില്ലെങ്കിൽ അങ്ങനെയൊരു പ്രശ്നം ഉണ്ടാവില്ല. അവന്റെ മനസ്സിൽ താൻ ഉണ്ട് എന്ന് വ്യക്തമായി അവൻ പറഞ്ഞ വാക്കുകളിൽ വ്യക്തമായ കാര്യം ആണ്. അതോർക്കെ അവളിൽ ഒരു പുഞ്ചിരി നിറഞ്ഞു. ഇരുന്ന് സ്വപ്നം കാണാതെ കഴിക്കു കൊച്ചേ… അവന്റെ സ്വരം കേട്ടപ്പോഴാണ് അവൾക്ക് ബോധം വന്നത്. അപ്പോഴേക്കും ഒരുരള ചോറ് തന്റെ നേർക്ക് വന്നത് അവൾ കണ്ടു. അത്ഭുതത്തോടെ അവൾ അവനെ നോക്കി… വാരി തരുമോന്ന് ചോദിച്ചിട്ട് കുസൃതിയോടെ അവൻ ചോദിച്ചു…തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 53

    തണൽ തേടി: ഭാഗം 53

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അപ്പോഴേക്കും ഒരുരള ചോറ് തന്റെ നേർക്ക് വന്നത് അവൾ കണ്ടു. അത്ഭുതത്തോടെ അവൾ അവനെ നോക്കി… വാരി തരുമോന്ന് ചോദിച്ചിട്ട് കുസൃതിയോടെ അവൻ ചോദിച്ചു ഒരുവേള അത് വാങ്ങാൻ അവൾക്കൊരു അല്പം ചമ്മല് തോന്നിയിരുന്നു. അവൻ തന്നെപ്പറ്റി എന്ത് കരുതി കാണും. താനൊരു ഓളത്തിന് അങ്ങനെ ചോദിച്ചതാണ്. എങ്കിലും ചോദിച്ച ഉടനെ തരാനുള്ള ആ മനസ്സ്, എത്ര ആരാധികമാർ ഇങ്ങനെ ഒരു അവസരം കൊതിക്കുന്നുണ്ടാകും. അവൾക്ക് ചിരിയും വന്നു. വാങ്ങാൻ മടിച്ചു നിൽക്കുന്നവളെ കണ്ട് അവനും വല്ലാതെ ആയിപ്പോയി. നീ ആരേലും വരുന്നതിനുമുമ്പ് വേണെങ്കിൽ വാങ്ങാൻ നോക്കിക്കേ ആൾ പറയുന്നുണ്ട് . അവൾക്ക് പിന്നെയും എന്തോ ഒരു ചമ്മൽ. മൊത്തത്തിൽ ഒന്ന് നോക്കുമ്പോൾ ആരും അടുത്തില്ല. അവൻ പെട്ടെന്ന് കൈ പിൻവലിക്കാൻ തുടങ്ങിയപ്പോൾ ആ തഴമ്പിച്ച കൈകളിൽ അവളൊന്നു പിടിച്ചു. അവന്റെ മുഖത്ത് ഒരു ചിരി മിന്നി.. കണ്ണടച്ച് വായ് തുറന്നു കൊടുത്തു. വെപ്രാളത്തിന്റെ ഇടയിൽ മുഴുവൻ ചോറൊന്നും വായിക്കുള്ളിലേക്ക് ചെന്നില്ലെങ്കിലും, ഒരു വറ്റെങ്കിലും ആ കൈകൊണ്ട് കിട്ടി. അടുക്കളയിൽ നിന്നും പുറത്തേക്ക് വന്ന അനു ഇത് കണ്ടു കൊണ്ടാണ് വന്നത്. സമാധാനത്തിന് ഇനി മറ്റൊന്നുമില്ലന്ന് ആ നിമിഷം ലക്ഷ്മിയ്ക്ക് തോന്നിയിരുന്നു.. അല്പം അഭിമാനത്തോടെയും കുറച്ച് തലയെടുപ്പോടെയും തന്നെയാണ് അനുവിനെ നോക്കിയത്. സെബാസ്റ്റ്യൻ അനുവിനെ കണ്ടില്ല. വീണ്ടും ഭക്ഷണത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. വല്ലാത്ത ഒരു സന്തോഷമായിരുന്നു ആ നിമിഷം ലക്ഷ്മിയിൽ നിറഞ്ഞുനിന്നത്. താൻ ഇപ്പോൾ ബാലിശമായി ആണ് ചിന്തിക്കുന്നത് എന്ന് ആ നിമിഷം അവൾ അറിയാതെ ഓർത്തു പോയിരുന്നു. പ്രണയം മനുഷ്യനെ അടിമുടി മാറ്റി കളയും എന്നത് ഒരു സത്യം തന്നെയാ… ഇനിയെങ്കിലും അവനോടുള്ള അവളുടെ അധികാരം കാണിക്കൽ കുറച്ചു കുറയുമല്ലോ എന്നാണ് അവൾ കരുതിയത്. ജഗ്ഗു കൊണ്ടുവന്ന് മേശപ്പുറത്ത് വച്ചതിനുശേഷം ഒന്നും മിണ്ടാതെ ചാടിതുള്ളി അനു അകത്തേക്ക് പോകുന്നത് കണ്ടപ്പോൾ വല്ലാത്തൊരു സമാധാനമായിരുന്നു ആ നിമിഷം ലക്ഷ്മിയിൽ നിറഞ്ഞുനിന്നത്. പിന്നെ സെബാസ്റ്റ്യൻ അറിയാതെ പോലും ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിയിട്ടില്ല. അവളും അങ്ങനെ തന്നേ. അതിനുള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ലന്ന് പറയുന്നതാണ് സത്യം. രണ്ടാൾക്കും ചമ്മലും നാണവും ഒക്കെ ആയി. അവൻ ഇങ്ങനെ ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഓർത്തപ്പോൾ വീണ്ടും അവൾക്ക് ജാള്ള്യത തോന്നി. ഭക്ഷണം കഴിച്ച് അവളെ ഒന്ന് നോക്കുകപോലും ചെയ്യാതെ ചുണ്ടിലൂറിയ ചിരിയോടെ അവനേഴുന്നേറ്റ് പോയപ്പോൾ അവളും ഭക്ഷണം കഴിച്ച് എഴുന്നേറ്റിരുന്നു. അവന്റെ പ്ലേറ്റും കൂടി എടുത്തുകൊണ്ട് അപ്പുറത്തേക്ക് ചെല്ലുമ്പോൾ ആനി തൊട്ടടുത്ത വീട്ടിലെ ആരോടോ സംസാരിച്ചുകൊണ്ട് വാതിൽ പടിയിൽ ഇരിക്കുകയാണ്. എല്ലാം മതിയായിരുന്നോ കൊച്ചേ ആനി അവളോട് ചോദിച്ചപ്പോൾ അവൾ മതി എന്ന് അർത്ഥത്തിൽ തലയാട്ടി. പാത്രം കഴുകി വച്ചുകൊണ്ട് നിന്നപ്പോഴാണ് സാലിയുടെ സംസാരം കേട്ടത്. സെബാനോട് എന്തോ പറയുന്നതും ആളതിനു മറുപടി പറയുന്നതും ഒക്കെ കേൾക്കാം. പ്ലേറ്റ് കഴുകിവച്ച് ചെന്നപ്പോൾ സാലി ഇങ്ങോട്ട് വരികയാണ് ഇങ്ങോട്ടുള്ള വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയായിരുന്നോ കൊച്ചേ.? അവളുടെ മുഖത്തേക്ക് നോക്കി സാലി ചോദിച്ചു ഇല്ല, ഉണ്ടായിരുന്നല്ലോ.. സെബാസ്റ്റ്യൻ നോക്കി അവൾ പറഞ്ഞപ്പോൾ അവൻ ഉണ്ടല്ലോ എന്നാണ് അവൾ ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. അമ്മയ്ക്ക് കഴിക്കാൻ എടുക്കട്ടെ..? അവൾ സാലിയോട് ചോദിച്ചു.. ഇപ്പോൾ വേണ്ട അവന് ഒരു കുപ്പി വെള്ളം എടുത്തു കൊടുക്ക്. അവന് കൊണ്ടുപോകാൻ വെള്ളം വേണന്ന് പറയുന്ന കേട്ടു. സാലി അവളോട് പറഞ്ഞിട്ട് നേരെ മുറിയിലേക്ക് പോയി. അവൾ അത് കേട്ടപാടെ അടുക്കളയിലേക്ക് ചെന്നു. ഫ്രിഡ്ജിൽ ഇരുന്ന ഒരു കുപ്പി വെള്ളവുമായി അവന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവനെ കാണാനില്ല. കുറച്ചു കഴിഞ്ഞ് നോക്കിയപ്പോഴാണ് തങ്ങളുടെ മുറിയിൽ നിൽക്കുന്ന സെബാസ്റ്റ്യനെ കണ്ടത്. അലമാരിയുടെ പുറത്ത് ഉള്ള എന്തോ എടുക്കാൻ വേണ്ടി നിൽക്കുകയാണ്. പെട്ടെന്ന് അവിടേക്ക് ചെന്നു ദാ വെള്ളം എന്ന് പറഞ്ഞു ആഹ് അവിടെ വച്ചിട്ട് താൻ കസേരയിൽ ഒന്നു പിടിച്ചേ, അമ്മച്ചി ഈ പെട്ടിക്കകത്തു നിന്ന് എന്റെ മാമോദിസ സർട്ടിഫിക്കറ്റ് എടുക്കാൻ പറഞ്ഞിരിക്കുകയാണ് അവൻ പറഞ്ഞപ്പോൾ അവൾ അവൻ നിന്നിരുന്ന കസേരയിൽ ഒന്നു പിടിച്ചിരുന്നു. പെട്ടി അവൻ എടുത്ത് താഴോട്ട് ഇട്ടപ്പോഴേക്കും പൊടി കയറി തുടങ്ങിയ ആ പെട്ടിയിൽ നിന്നും എന്തോ ഒരു കരട് നേരെ വീണത് അവളുടെ കണ്ണിലേക്കാണ്. കണ്ണ് തിരുമ്മിക്കൊണ്ട് നൽകുന്നത് കണ്ടാണ് അവൻ അത് ശ്രദ്ധിച്ചത്. എന്നാ പറ്റി കരട് പോയോ, ആ പെട്ടി മൊത്തം പൊടിയായിരുന്നു. ഞാൻ അത് ശ്രദ്ധിച്ചുമില്ല അവൻ പറഞ്ഞു എന്തോ പോയി, നീറുന്നുണ്ട് അവൾ പറഞ്ഞു, കഴുകാം കുഴപ്പമില്ല അവള് കണ്ണ് തിരുമി പറഞ്ഞു തിരുമ്മാതെ… തിരുമ്മിയാൽ അത് മാറുകയില്ല. ഞാൻ നോക്കാം.! അവൾക്ക് അഭിമുഖമായി നിന്നുകൊണ്ട് അവൻ പതിയെ അവളുടെ കണ്ണ് തുറക്കാൻ ശ്രമിച്ചു. കൺപീലികൾ രണ്ടും വിടർത്തി അവൻ അവളുടെ കണ്ണിൽ ശക്തമായി അവൻ ഊതി അവന്റെ നിശ്വാസം മുഖത്ത് തട്ടിയതും അവൾ മറ്റൊരു ലോകത്തേക്ക് എത്തിയതുപോലെ… കണ്ണിൽ കൂടി കണ്ണുനീരും വരുന്നുണ്ട്. ഒന്നുകൂടി ശക്തമായി ഊതിയപ്പോൾ അവൾക്ക് കണ്ണുതുറക്കാം എന്ന നിലയായി… കണ്ണ് തുറന്നപ്പോൾ തന്റെ അരികിൽ ഒരു വിരൽ ദൂരത്തിനപ്പുറം അവൻ. ആ മുഖം അത്രയും അടുത്ത് ആദ്യമായി കാണുകയാണ് അവൾ. അവന്റെ മുഖത്തേക്ക് തന്നെ അവൾ ഒന്നു സൂക്ഷിച്ചു നോക്കി. പെട്ടെന്ന് അർച്ചന പറഞ്ഞ കാര്യങ്ങളൊക്കെയാണ് മനസ്സിലേക്ക് വന്നത് . ആളൊരു ഒരു കൊച്ചു സുന്ദരൻ തന്നെയാണ്! ആർക്കും കണ്ടാൽ ഇഷ്ടമാകുന്ന മുഖം. ചുവന്ന ചുണ്ടുകളും കട്ടി താടിയും മീശയും കവിളിൽ വിരിയുന്ന ചുഴിയും ഒക്കെയായി ഒരു സുന്ദരൻ. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് ആരാധന തോന്നുന്ന മുഖഭാവമാണ്. അവന്റെ മുഖത്തേക്ക് തന്നെ നോക്കിനിന്നവളെ കണ്ടപ്പോൾ അവനും ചിരി വന്നിരുന്നു.. കരട് പോയോ…? അവൻ ചോദിച്ചു, അവൾ തലയാട്ടിക്കൊണ്ട് പിന്മാറി… വൈകിട്ട് എപ്പോഴാ വരുന്നേ.? അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. 7 മണി കഴിഞ്ഞിട്ടേ വരു, അവൾ തലയാട്ടി കാണിച്ചു. വെള്ളം അവിടെ വച്ചിട്ടുണ്ട്.. അതും പറഞ്ഞു അവൾ പോകാൻ തുടങ്ങിയപ്പോൾ അവൻ അവളുടെ കയ്യിൽ പിടിച്ചു. ആ തഴമ്പുള്ള കൈതലങ്ങളുടെ ശക്തി അവൾ അറിഞ്ഞു. അവന്റെ മുഖത്തേക്ക് അവൾ സൂക്ഷിച്ചു നോക്കി. ആ കണ്ണുകളിൽ കുസൃതിയാണ്.! അവൾ എന്താന്ന അർത്ഥത്തിൽ അവന്റെ മുഖത്തേക്ക് നോക്കി. അടുത്താഴ്ച കല്യാണമാ…! അവനത് പറഞ്ഞപ്പോഴേക്കും അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു. ചോദിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല എങ്കിലും ചോദിച്ചില്ലെന്ന് പിന്നെ തോന്നരുതല്ലോ, ഇഷ്ടമല്ലേ എന്നേ ..? അവളുടെ കണ്ണിലേക്ക് നോക്കിയായിരുന്നു ആ ചോദ്യം. അറിയില്ലേ..? സംശയം ഉണ്ടോ.? ഒട്ടും ആലോചിക്കാതെ മറു ചോദ്യമായിരുന്നു അതിനുള്ള മറുപടി. അവൻ ഇല്ല എന്ന അർത്ഥത്തിൽ ചലിപ്പിച്ചു…. എങ്കിലും മറുപടി പറ, ഈ നാവുകൊണ്ട് കേൾക്കാൻ വേണ്ടി.. കൊച്ചുകുട്ടികളെ പോലെ കൊഞ്ചി പറഞ്ഞവൻ. ഇഷ്ടമാണ്…. ഒരുപാട്, ഒരുപാട് ഇഷ്ടമാണ്.! അവന്റെ കണ്ണുകളിൽ നോക്കിയായിരുന്നു അവളുടെ മറുപടി. പെട്ടെന്ന് അവന്റെ ചൊടിയിൽ ഒരു ചിരി വിടർന്നു.. അവളുടെ കൈകളിൽ നിന്നവൻ കയ്യെടുത്തു. തിരികെ പോകാൻ തുടങ്ങിയവന്റെ കൈയിൽ അവൾ പിടുത്തമിട്ടു.. എന്നെയോ….? മറു ചോദ്യം ചോദിച്ചവൾ. എന്നേ എത്ര ഇഷ്ടാണോ അതിലും ഇരട്ടി… കണ്ണ് ചിമ്മി പറഞ്ഞവൻ.. അവൾ ഒന്ന് ചിരിച്ചു. പോട്ടെ… അവളോട് യാത്രപറഞ്ഞ് അവൻ മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ ഒരു പ്രത്യേക അനുഭൂതി തന്നെ പൊതിയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു… അപരിചിതനായ ഒരുവൻ പ്രിയപ്പെട്ടവൻ ആകുന്ന ഒരു അനുഭൂതി.! …തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 55

    തണൽ തേടി: ഭാഗം 55

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    സണ്ണി ചാച്ചനും കുറച്ചു ബന്ധുക്കളും എല്ലാം തൊട്ടപ്പുറത്ത് ഒരു കുപ്പിയുമായി കൂടിയിട്ടുണ്ട്. തിരക്കിനിടയിൽ പലരും ലക്ഷ്മിയെ നോക്കി എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്. ചിലരൊക്കെ ചിരിച്ചുകൊണ്ട് പരിചയപ്പെടാൻ വരുന്നുണ്ട്. ലൈറ്റ് പീച്ച് നിറത്തിലുള്ള ഒരു സാരി ആയിരുന്നു അവളുടെ വേഷം. അതീവ സുന്ദരിയായി തന്നെ അവളെ കാണപ്പെട്ടിരുന്നു. മുടി ആയിരം പിന്നൽ ഇട്ട് മുത്തുകൾ പിടിപ്പിച്ചിരിക്കുക ആയിരുന്നു. അർച്ചനയുടെ ഒരു സുഹൃത്താണ് ബ്യൂട്ടീഷൻ ചെയ്യുന്നത്. സെബാസ്റ്റ്യനും ലക്ഷ്മിയും നേരിട്ട് പോയി തന്നെ അർച്ചനയേ കല്യാണത്തിന് വിളിച്ചിരുന്നു. അതുകൊണ്ട് തലേദിവസം തന്നെ അർച്ചന എത്തിയിട്ടുണ്ട്.. അത് ലക്ഷ്മിക്ക് വലിയൊരു ആശ്വാസമായിരുന്നു. ഇല്ലെങ്കിൽ പരിചയമില്ലാത്ത ആളുകൾക്കിടയിൽ താൻ ഒറ്റപ്പെട്ടു പോകുമോ എന്ന് അവൾക്കൊരു സംശയം ഉണ്ടായിരുന്നു. ആരുമില്ലാതിരുന്ന സമയം നോക്കി സെബാസ്റ്റ്യൻ ലക്ഷ്മിയുടെ അടുത്തേക്ക് വന്നു. ആ പുറകിലെ വാഴ തോപ്പിലേക്ക് ഒന്ന് വരാമോ..? രഹസ്യമായി അവളോട് ചോദിച്ചവൻ.. ശേഷം കണ്ണുകൾ കൊണ്ട് താൻ അവിടെ ഉണ്ടാകുമെന്ന് ആംഗ്യം കാണിച്ച പോവുകയും ചെയ്തു. ഒരുവിധത്തിലാണ് അർച്ചനയുടെ അരികിൽ നിന്നും ബാത്റൂമിൽ പോകാൻ ആണെന്ന് പറഞ്ഞ് അവൾ പുറത്തേക്ക് ഇറങ്ങിയത്. അവിടെ ചെന്നപ്പോൾ ആളെ കാണുന്നില്ല ഇനി വന്നില്ലെന്ന് ഓർത്ത് തിരികെ പോകാൻ തുടങ്ങിയപ്പോഴാണ് കയ്യിൽ ഒരു പിടുത്തം വീണത്. ഒറ്റ വലിക്ക് ആളൊരു വാഴയുടെ ചുവട്ടിലേക്ക് നീക്കി നിർത്തിയിരുന്നു പെട്ടെന്ന് ആർക്കും കാണാൻ സാധിക്കില്ല. നിലാവിന്റെ വെട്ടത്തിൽ അതിലും പ്രഭയോടെ ആ മുഖം അവൾക്ക് കാണാം പെട്ടെന്ന് ഒരു നാണം തോന്നിയ മുഖം താഴ്ത്തി അവന്റെ ചുണ്ടിലും ഒരു ചിരി വിടർന്നു എന്റെ കുറച്ചു ഫ്രണ്ട്സ് ഒക്കെ വന്നിട്ടുണ്ട്. ഞാനിന്ന് കുറച്ച് കുടിക്കും കേട്ടോ, അതുകൊണ്ട് കുറച്ചുകഴിഞ്ഞ് കാണാൻ പറ്റില്ല. അതിനുമുമ്പു കാണാന്ന് കരുതി ഇറങ്ങിയതാ… അവന്റെ മുഖത്തേക്ക് തന്നെ അവൾ ഉറ്റുനോക്കി. ഒരു ചാണകപ്പച്ച നിറത്തിലുള്ള ഷർട്ടും അതിന്റെ അതേ കരയിലുള്ള മുണ്ടും ആണ് ആളുടെ വേഷം മുണ്ട് മടക്കി കുത്തിയിരിക്കുകയാണ്. ഷർട്ട് വിയർത്തിരിക്കുന്നു ആള് നല്ല ഓട്ടത്തിലായിരുന്നു എന്ന് അത് കാണുമ്പോൾ തന്നെ അറിയാം ഒരുപാട് ഒന്നും വേണ്ടട്ടോ… മറ്റെവിടെയോ നോക്കിയാണ് അവൾ മറുപടി പറഞ്ഞത്. അവൻ ഒന്ന് ചിരിച്ചു ഞാൻ അങ്ങനെ ഒരുപാട് ഒന്നും കഴിക്കുന്ന കൂട്ടത്തിൽ അല്ല. നമുക്കൊരു ലിമിറ്റ് ഉണ്ടല്ലോ. അവൾ ഒന്ന് ചിരിച്ചു.. ഹാപ്പി അല്ലെ..? അവൻ അവളുടെ മുഖത്തേക്ക് നോക്കി ഒന്നുകൂടി ചോദിച്ചു.. ചിരിച്ചുകൊണ്ട് അവൾ തലയാട്ടി. അല്പം ചരിവുള്ള ഒരു ഭാഗത്തായി കയറിയാണ് സെബാസ്റ്റ്യൻ നിന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് എന്തോ പറഞ്ഞു തിരിഞ്ഞപ്പോൾ അവന്റെ കാലൊന്ന് സ്ലിപ്പായി. അവൻ അവളെ പിടിച്ചുകൊണ്ടാണ് താങ്ങി നിന്നത്. അവളുടെ ഇടുപ്പിൽ പെട്ടെന്ന് കൈ വീണു. സാരി ഉടുത്തതു കൊണ്ട് തന്നെ അവളുടെ വയറിൽ ആണ് പിടുത്തം കിട്ടിയത്. അവന്റെ തഴമ്പിച്ച കൈകളുടെ മുറുക്കം അവൾ അറിഞ്ഞു. ഒരു നിമിഷം അവളും വല്ലാതെ ആയി. അവനും വല്ലാത്തൊരു അവസ്ഥയിലായി. സോറി ഞാൻ അറിഞ്ഞിട്ടല്ല… പെട്ടെന്ന് വീഴാൻ പോയപ്പോൾ അവൻ ക്ഷമാപണം പോലെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു. അവൾ തലയാട്ടി കാണിച്ചു വീഴാതിരിക്കാൻ അവന്റെ ഷർട്ടിന്റെ പുറകിൽ അവളും മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു . സെബാനെ…..നീ ഇവിടെ എന്തെടുക്കുവാ.? അതും ചോദിച്ചു കൊണ്ട് വന്ന ശിവൻ കാണുന്നത് ഈ രംഗമാണ്. ശിവനെ കണ്ടപ്പോഴേക്കും പെട്ടെന്ന് സെബാസ്റ്റ്യൻ അവളുടെ ശരീരത്തിൽ നിന്നും കയ്യെടുത്തിരുന്നു. അവളും അവനിൽ നിന്നും അകന്നു മാറി.. നിന്നെ ഞാൻ എവിടൊക്കെ നോക്കി സെബാനെ…. രംഗം മയപെടുത്താനായി അവളെ ഒന്ന് ചിരിച്ചു കാണിച്ചതിനു ശേഷം ശിവൻ പറഞ്ഞു ഞാൻ പോവാണേ…. അവളോട് അവൻ അത്രയും പറഞ്ഞു ശിവനോടൊപ്പം നടന്നിരുന്നു. അവൾക്കും ചമ്മല് തോന്നി. ആദ്യമൊക്കെ എന്തായിരുന്നു, കല്യാണം വേണ്ട ഞാൻ അങ്ങനെയൊന്നും ആ കുട്ടിയെ കണ്ടിട്ടില്ല എന്നിട്ടിപ്പോ വാഴത്തോട്ടത്തിൽ കെട്ടിപ്പിടുത്തം അല്ലേടാ, അവനെ നോക്കി ശിവൻ ചോദിച്ചു. അണ്ണാ നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നുമല്ല. സെബാസ്റ്റ്യൻ മറുപടി പറഞ്ഞു എടാ നാളെ നിന്റെ കല്യാണം അല്ലേ, അതുവരെ ഒന്ന് ക്ഷമിക്കാൻ വയ്യേ നിനക്ക്. ശിവൻ ചോദിച്ചപ്പോൾ സെബാസ്റ്റ്യൻ അയ്യടാന്നായി പോയി പുറകുവശത്തെ അടുക്കള വാതിലിൽ കൂടി അകത്തേക്ക് കയറി പോയിരുന്നു ആ നിമിഷം ലക്ഷ്മി. അകത്തെ മുറിയിൽ സിമിയും സീനിയും സാലിയും ആനിയും എല്ലാം കൂടി മന്ത്രകോടിയിൽ നിന്നും നൂലെടുക്കുകയാണ്. താലികെട്ടുവാൻ വേണ്ടി. മറുപുറത്ത് കുറച്ചുപേര് പെണ്ണ് സുന്ദരിയാണ് എന്നും സെബാസ്റ്റ്യന് ചേരുമെന്നും ഒക്കെ പറയുന്നത് അവൾ കേട്ടിരുന്നു. അത് കേട്ട് അവൾക്ക് സന്തോഷം തോന്നിയിരുന്നു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…