Category: Novel

  • തണൽ തേടി: ഭാഗം 56

    തണൽ തേടി: ഭാഗം 56

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അകത്തെ മുറിയിൽ സിമിയും സീനിയും സാലിയും ആനിയും എല്ലാം കൂടി മന്ത്രകോടിയിൽ നിന്നും നൂലെടുക്കുകയാണ്. താലികെട്ടുവാൻ വേണ്ടി. മറുപുറത്ത് കുറച്ചുപേര് പെണ്ണ് സുന്ദരിയാണ് എന്നും സെബാസ്റ്റ്യന് ചേരുമെന്നും ഒക്കെ പറയുന്നത് അവൾ കേട്ടിരുന്നു. അത് കേട്ട് അവൾക്ക് സന്തോഷം തോന്നിയിരുന്നു ചിരിയോടെ അകത്തേക്ക് കയറിയപ്പോൾ കണ്ട കാഴ്ച വീണ്ടും തന്നെ ഞെട്ടിക്കുന്നതായിരുന്നു, സിമി ചേച്ചിയുമായി കമ്പനിയായ അർച്ചന. അവളല്ലെങ്കിലും അങ്ങനെയാണ്. എല്ലാവരുമായും വളരെ പെട്ടെന്ന് കമ്പനി ആവുന്ന കൂട്ടത്തിലാണ്. ഇവിടെ വന്നപ്പോൾ തന്നെ സിനിയുമായി അടുത്തു കഴിഞ്ഞിരുന്നു. വളരെ പെട്ടെന്ന് സിമി ചേച്ചിയെയും കയ്യിൽ എടുത്തു എന്ന് പറയുന്നതാണ് സത്യം. വന്നപ്പോൾ മുതൽ ഓരോ ജോലികൾ ചെയ്ത് അമ്മച്ചിയേയും. സിമി ചേച്ചിയ്ക്ക് ഇപ്പോൾ തന്നോട് പിണക്കം ഒന്നുമില്ല. കുഞ്ഞിനെ ഒക്കെ തന്റെ കയ്യിലാണ് പിടിക്കാൻ തരുന്നത്. നാത്തൂനാണ് എന്ന രീതിയിൽ തന്നെയാണ് രീതികളൊക്കെ. അത് വലിയ സന്തോഷം പകരുന്ന ഒന്നുതന്നെയാണെന്ന് അവൾ ഓർമ്മിക്കുകയും ചെയ്തു. ഇടയിൽ ബന്ധുക്കാരെയൊക്കെ പരിചയപ്പെടുത്തി തരുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ ജോജി ചേട്ടന്റെ വീട്ടുകാർ വന്നപ്പോഴും കൊണ്ട് നിർത്തി പരിചയപ്പെടുത്തുന്നുണ്ട്. ഈ കുടുംബത്തിലെ ഒരാളെ പോലെ എല്ലാവരും തന്നെ ചേർത്തുപിടിക്കുന്നത് വലിയ സന്തോഷം തരുന്ന കാര്യമാണ്. അതിനൊപ്പം തന്നെ ആ ഒരുത്തന്റെ സ്നേഹലാളനങ്ങളും. നാളെ അവന്റെ നല്ല പാതി ആവാൻ പോകുന്നത് ഓർത്തപ്പോൾ ചൊടിയിൽ ഒരു പുഞ്ചിരി വിടരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.. അപ്പുറത്ത് ആന്റണിയും അയാളുടെ കൂട്ടുകാരും എല്ലാവരും കൂടി ചെറിയ രീതിയിലുള്ള ആഘോഷമാണ്. സെബാസ്റ്റ്യൻ ആണ് അവർക്ക് വേണ്ട സാധനം അവിടെ എത്തിച്ചു കൊടുത്തത്. കുറച്ചു മുൻപ് എവിടെയോ പോയിട്ട് വന്ന് ചാച്ചന്റെ കയ്യിൽ വലിയൊരു കുപ്പി കൊടുത്ത് ആരും കാണാതെ പുറകിലേക്ക് പറഞ്ഞു വിടുന്നവനെ അവൾ പെട്ടെന്ന് ഓർത്തെടുത്തു. എന്തൊക്കെ പറഞ്ഞാലും ആൾക്ക് ചാച്ചൻ എന്ന് വെച്ചാൽ വലിയ ജീവനാണ്. അമ്മച്ചി പലപ്പോഴും ചാച്ചനെ ഓരോന്ന് പറയുമ്പോഴും ആൾ വന്ന് തടസ്സം പിടിക്കുന്നതും ഇടയ്ക്ക് ആരും കാണാതെ ചാച്ചന്റെ പോക്കറ്റിലേക്ക് തിരുകി കുറച്ച് കാശ് വെച്ച് കൊടുക്കുന്നതും ഒക്കെ പലതവണ അപ്രതീക്ഷിതമായി അവൾ കണ്ടിട്ടുണ്ട്. അതിരുവിട്ട് ഇതുവരെയും ചാച്ചനോട് അവൻ സംസാരിക്കുന്നതും കേട്ടിട്ടില്ല. പലപ്പോഴും ദേഷ്യത്തോടെ അമ്മയോട് സംസാരിക്കാറുണ്ട്. പക്ഷേ ചാച്ചനോട് ഒരു വാക്കുപോലും ആവശ്യമില്ലാതെ സെബാസ്റ്റ്യൻ സംസാരിക്കാറില്ല എന്ന് അവൾ ശ്രദ്ധിച്ചിരുന്നു. പകരം അയാൾക്ക് ആവശ്യമുള്ളതെല്ലാം ആ കൈകളിലെത്തിക്കാൻ യാതൊരു മടിയും അവൻ കാണിക്കുകയും ചെയ്യാറില്ല.. അതേസമയം സെബാസ്റ്റ്യനും അമ്മാച്ചനും തമ്മിൽ സുഹൃത്തുക്കളെ പോലെയാണ് എന്നും അവൾക്ക് മനസ്സിലായിട്ടുണ്ട്. എല്ലാവർക്കും പ്രാധാന്യം നൽകുന്ന ഒരു വ്യക്തിയാണ് സെബാസ്റ്റ്യൻ എന്നും കുടുംബത്തെ അത്രമേൽ നെഞ്ചോട് ചേർത്ത് പിടിക്കാൻ അവന് സാധിക്കുന്നുണ്ട് എന്നും അവൾക്ക് മനസ്സിലായിരുന്നു.. വന്നവർക്കൊക്കെ വിളമ്പിയത് സെബാസ്റ്റ്യനും സുഹൃത്തുക്കളും തന്നെയായിരുന്നു. സെബാസ്റ്റ്യന്റെ കൂട്ടുകാരുടെ വക പാട്ടും ഡാൻസും ഒക്കെ ഉണ്ടായിരുന്നു. കൂട്ടത്തിൽ കയറി സണ്ണി ചാച്ചനും ഡാൻസ് കളിക്കുന്നത് കാണാം. ആള് നല്ല ആക്ടീവ് ആണ്. എല്ലാത്തിനും കൂടെ ശിവ അണ്ണനും ഉണ്ട്. ഇതൊക്കെ ഒരു പ്രത്യേക ഓളം തന്നെയാണെന്ന് ലക്ഷ്മി ഓർത്തു.. തന്റെ വീട്ടിൽ ഇത് ഒന്നുമുണ്ടായിട്ടില്ല. തങ്ങളുടെ ആഘോഷങ്ങളെല്ലാം വളരെ സ്വകാര്യം ആയിട്ടുള്ളതായിരുന്നു. അച്ഛനും ചെറിയമ്മയും താനും അനുജനും മാത്രം അടങ്ങുന്നത്. പലപ്പോഴും അച്ഛനെയും അച്ഛന്റെ വീട്ടുകാരെയും പോലും ക്ഷണിക്കാൻ താല്പര്യമുണ്ടായിരുന്നില്ല ചെറിയമ്മയ്ക്ക്. എല്ലാവരിൽ നിന്നും അകന്ന ഒരു ജീവിതമായിരുന്നു. താൻ ഇതൊക്കെ ആയിരുന്നു ആഗ്രഹിച്ചത്. മൈക്കും കരോക്കെയും ഒക്കെയായാണ് ആൾക്കാര് നിൽക്കുന്നത്. ഇതിനിടയിൽ സണ്ണി ചാച്ചൻ പഴയ ഏതോ ഒരു പാട്ട് പാടുന്നതും കണ്ടു. ആനി ആന്റി വഴക്ക് പറയുന്നുണ്ടെങ്കിലും ആള് നിന്ന് പാടുകയാണ്. ആൾക്ക് നല്ല പ്രോത്സാഹനവും കിട്ടുന്നുണ്ട്. കൂട്ടത്തിൽ കൂടുതലും ബന്ധുക്കൾ ആയതുകൊണ്ടു തന്നെ എല്ലാവരും നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. എടാ സെബാനെ നിന്റെ ദിവസമല്ലേ നീ ഒരു പാട്ട് പാടണം.! ശിവൻ പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ വേണ്ട എന്ന് പറഞ്ഞുവെങ്കിലും. എല്ലാവരും കൂടെ നിർബന്ധിച്ച് ആളുടെ കയ്യിലേക്ക് മൈക്ക് കൊണ്ട് കൊടുത്തു. പിന്നെ പാടാതെ തരമില്ല എന്ന് അവസ്ഥ വന്നതോടെ. ആള് പാടാം എന്ന് അവസ്ഥയിൽ എത്തി. കണ്ണുകൾ ഒക്കെ താണു തുടങ്ങിയിട്ടുണ്ട്. ആള് കുടിച്ചു എന്ന് അത് കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്.. ഷർട്ടിന്റെ സ്ലീവ് അലസമായി ചുരുട്ടി വെച്ചിരിക്കുകയാണ്. ഇവൻ നന്നായിട്ട് പാട്ടുപാടുമെന്ന് ശിവൻ പറഞ്ഞു അങ്ങോട്ടു പാട് ഇച്ചായ വിഷ്ണു പ്രോത്സാഹിപ്പിക്കുന്നുണ്ട്. അങ്ങനെ അവസാനം പാട്ട് പാടാനായി മൈക്കുമെടുത്ത് സ്റ്റേജിലേക്ക് കയറി. ആ രാഗ വിസ്താരം കേൾക്കുവാൻ വേണ്ടി അവളും. മൈക്ക് എടുത്ത് അവൻ അവളുടെ മുഖത്തേക്ക് നോക്കി, അവളെ നോക്കി ഒന്ന് കണ്ണുചിമ്മി അവൾക്ക് മാത്രം മനസിലാവുന്ന കുസൃതി ചിരിയോടെ അവൻ പാടി തുടങ്ങി 🎶അമ്പ് പെരുന്നാൾ ചേലോടേ… എൻ്റെ മുന്നിൽ വന്നവളാ… അന്ന് തൊട്ടേ ഉള്ളാകേ… വമ്പ് കാട്ടണ പെണ്ണിവളാ… ആരുമില്ലാ നേരത്ത്… ശൃംഗാരമോതും കണ്ണിവളാ… വീട് നിറയെ പിള്ളേരായ്… എൻ നാട് വാഴാൻ പോണോളാ… പാതിരാവിൻ വാതിലെന്നും ചാരിടുന്നോള്… പാതിയായ് എന്നുമെന്നിൽ ഒട്ടിടുന്നോള്…🎶…തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 57

    തണൽ തേടി: ഭാഗം 57

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    കുറച്ച് സമയം കൂടി കഴിഞ്ഞപ്പോഴേക്കും പാട്ടിനൊപ്പം ആള് ഡാൻസ് കളിക്കുകയും ചെയ്യുന്നുണ്ട്. മുണ്ടൊക്കെ മടക്കി കുത്തി അടിപൊളിയായി ആണ് കളിക്കുന്നത്. ഒപ്പം വണ്ടിയിലെ സുഹൃത്തുക്കളും പിന്നെ സണ്ണി ചാച്ചനും ഒക്കെ കൂടിയിട്ടുണ്ട്. 10- 11 മണിയോടെ എല്ലാ വന്നവരെല്ലാവരും ഏകദേശം പോയി തുടങ്ങിയിരുന്നു. ഇതിനിടയിൽ ഒരു ഗ്ലാസിൽ സാലിയുടെ പ്രായമായ അമ്മച്ചിക്ക് ഒരു കൊച്ചു ഗ്ലാസിൽ മുണ്ടിൽ ഒളിപ്പിച്ചു എന്തോ കൊടുക്കുന്നത് കണ്ടു. പിന്നെ വല്ല്യമ്മച്ചിയുടെ എക്സ്പെർഷൻ കണ്ടപ്പോൾ ആണ് അത് മദ്യം ആണെന്ന് ലക്ഷ്മിയ്ക്ക് മനസിലായത്. ലക്ഷ്മിയ്ക്ക് ചിരിയും വന്നു 10-80 വയസുള്ള അമ്മച്ചി ആണേ ഇനി വീട്ടുകാർക്കുള്ള സമയമാണ്. അവസാനം സെബാസ്റ്റ്യന്റെ കുറച്ച് സുഹൃത്തുക്കൾ മാത്രമാണ് അവശേഷിച്ചത്. ഇനി നമുക്ക് കഴിക്കാം, വാ ലക്ഷ്മി വന്നു വിളിച്ചത് സിമി ചേച്ചി ആണ്. അങ്ങനെ എല്ലാവരും കൂടിയിരുന്നപ്പോൾ സെബാസ്റ്റ്യൻ എത്തിയിരുന്നു സെബാനെ നീയും കൂടിയിരിക്കഡാ സാലി പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ ഞാൻ പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു. ഇനി എപ്പോഴാ പിന്നെ… ദേ നേരത്തെ കിടന്നുറങ്ങേണ്ടതാണ് നാളെ രാവിലെ എഴുനേൽക്കണ്ടേ സാലി വഴക്ക് പറയുന്നുണ്ട്. അപ്പോഴാണ് സിനിയുടെ അരികിലിരുന്ന ലക്ഷ്മിയിൽ അവന്റെ കണ്ണ് പതിഞ്ഞത്. മുഖത്തൊരു കള്ളച്ചിരി മിന്നി. കണ്ണൊക്കെ ചുവന്നിരിക്കുകയാണ്. ചെറിയൊരു ആട്ടം ഉണ്ടോ എന്ന് സംശയമില്ലാതില്ല. മുണ്ടും മടക്കി കുത്തി മുന്നോട്ടു ആഞ്ഞപ്പോൾ ഒരു ചെറിയ ആട്ടം പോലെ തോന്നുന്നുണ്ട്. മുഖം അങ്ങ് വിയർത്തു ചുവന്നു. തന്റെ അരികിലേക്ക് വന്ന് തനിക്കും എല്ലും കപ്പയും വിളമ്പിത്തരുന്നുണ്ട്. ഒപ്പം മുഖത്ത് ഒരു കള്ളച്ചിരിയും ഉണ്ട്. കൂർപ്പിച്ച് ഒന്നും നോക്കുക മാത്രമാണ് ചെയ്തത്. അധികം ആവരുത് എന്ന് പ്രത്യേകം പറഞ്ഞതാണ്. എന്നിട്ടാണ് ഇങ്ങനെ ആടി കുഴഞ്ഞു നിൽക്കുന്നത്. അത് കണ്ടപ്പോൾ ഒരു നിമിഷം ദേഷ്യമാണ് തോന്നിയത്. അതുകൊണ്ട് മുഖത്ത് നോക്കാതെ ഇരുന്ന് കഴിച്ചു. അതിനിടയിൽ പാനീയും പഴവും ആയി വിഷ്ണുവും വന്നു. ജീവിതത്തിൽ ആദ്യമായാണ് ഇത് കഴിക്കുന്നത്. അതുകൊണ്ടു തന്നെ അതിനെക്കുറിച്ച് വലിയ പിടി ഒന്നും ലക്ഷ്മിക്കുണ്ടായിരുന്നില്ല. പിന്നെ സിനിയാണ് പറഞ്ഞത് പഴത്തിൽ മുക്കിയാണ് കഴിക്കുന്നത് എന്ന്. എങ്കിലും കപ്പ കഴിച്ചു കഴിച്ചപ്പോൾ അതിനൊരു പ്രത്യേക രുചി ഉണ്ടെന്ന് അവൾക്കും തോന്നിയിരുന്നു. രണ്ടുമൂന്നുവട്ടം ആള് കണ്ണുകൾ കൊണ്ട് തന്നെ നോക്കുകയും തന്റെ മുഖഭാവം അറിയാൻ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നത് കണ്ടിരുന്നു. താൻ ആവട്ടെ ഒരു മൈൻഡ് ഇല്ലാതെ നിൽക്കുന്നത് കണ്ടിട്ട് ആവും സ്ത്രീകൾ നിൽക്കുന്ന ഭാഗത്തേക്ക് ആള് വന്നിരുന്നു. ശേഷം സിമി ചേച്ചിയുടെ കയ്യിലിരുന്ന് കുഞ്ഞിന് പിടിച്ചു വാങ്ങിക്കൊണ്ട് തന്റെ അരികിലായി നിന്നു. എന്റെ പൊന്ന് പിണക്കത്തിലാണോ..? കുഞ്ഞിനെ നോക്കിയാണ് ചോദ്യം എങ്കിലും ആ ചോദ്യത്തിന്റെ അർത്ഥം അവൾക്കു മനസ്സിലാക്കാൻ സാധിച്ചിരുന്നു. അവളുടെ ചുണ്ടിൽ ഒരു ചിരി മിന്നിയെങ്കിലും അവളത് സമർത്ഥമായി ഒളിപ്പിച്ചു. ചക്കര കഴിച്ചായിരുന്നോ..? ഒരു പ്രത്യേക ടോണിലാണ് ചോദ്യമൊക്കെ. പൊട്ടി ചിരിച്ചു പോകുമോ എന്ന ഭയമായിരുന്നു അവൾക്ക്. പിന്നെ മൂന്നുമാസം പ്രായമുള്ള കുഞ്ഞല്ലേ കഴിക്കുന്നത്, നിക്കാൻ വയ്യ അവന്! കൊച്ചിനെ താഴെ ഇട്ടേക്കല്ല്, പോയി കിടന്നുറങ്ങാൻ നോക്ക് സാലി അവനെ വഴക്ക് പറഞ്ഞപ്പോൾ അത്രയും നേരം പിടിച്ചുവച്ച ചിരി പുറത്തുവന്നു പോയിരുന്നു. ചിരിച്ച് നേരെ നോക്കിയത് അവന്റെ മുഖത്തേക്കാണ്. ആള് നന്നായി കിറുങ്ങി നിൽക്കുകയാണെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇതൊന്നും എന്നേ ബാധിക്കുന്നില്ല എന്ന മട്ടാണ് അതോടൊപ്പം ഇതുവരെ കാണാത്ത ഒരു ഭാവം മുഖത്ത്! കണ്ണെടുക്കാതെ തന്നെ തന്നെ നോക്കുക ആണ്. ആ ഭാവം എന്തെന്നറിയാതെ അവൾ ഒന്ന് കൂർപ്പിച്ചു നോക്കി. പെട്ടെന്നാണ് അവൻ ഒരു കണ്ണ് ചിമ്മി കാണിച്ചു ചുണ്ടുകൾ കൊണ്ട് ഉമ്മ തരുന്നത് പോലെ കാണിച്ചത്. ഒരു നിമിഷം അവളും അത്ഭുതപ്പെട്ടു പോയിരുന്നു …തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 59

    തണൽ തേടി: ഭാഗം 59

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    ഇനിയിപ്പോ പറഞ്ഞാൽ തന്നെ എന്താ.? എന്നോടല്ലേ, അവൾ ചിരിയോടേ പറഞ്ഞു. അവൾ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ അവൻ വീണ്ടും അവളുടെ കയ്യിൽ പിടിച്ചു. അപ്പോൾ വേറെ ആരോടെങ്കിലും ആണെങ്കിൽ പ്രശ്നമുണ്ടോ.? ഒരു കുസൃതിയോടെ അവn ചോദിച്ചു… കൊല്ലും ഞാൻ, കൂർപ്പിച്ച മുഖത്തോടെ അവനെ നോക്കി അവൾ പറഞ്ഞപ്പോൾ അവൻ പൊട്ടി ചിരിച്ചു പോയിരുന്നു… ശരിക്കും…..? അവനൊരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. ഇന്നലെ എന്തായിരുന്നു കോലം, ഞാൻ ശരിക്കും പേടിച്ചുപോയി. കാലു പോലും നിലത്ത് ഉണ്ടായിരുന്നില്ല. പാട്ടും ഡാൻസും, അവൾ പറഞ്ഞു അതുവരെ എനിക്ക് ഓർമ്മയുണ്ട്. അത് കഴിഞ്ഞ് ലാസ്റ്റ് ഏതോ ഒരുത്തൻ ഒരു പെഗ്ഗ് തന്നു. അവിടം തൊട്ട റിലേ പോയി, പിന്നെ ഒന്നും ഓർമ്മയില്ല. അവൻ പറഞ്ഞു അമ്മ ഇന്നലെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.അവൾ പറഞ്ഞു അത് അമ്മയ്ക്ക് പതിവുള്ളതാ. ഞാൻ രണ്ടു പെഗ്ഗ് അടിച്ചു കഴിഞ്ഞാൽ പിന്നെ അമ്മച്ചിക്ക് ഒരിക്കലും ഇല്ലാത്ത ദേഷ്യമാ, ചാച്ചനെ പോലെ ആയി പോകുന്ന് ഓർത്താ.. പക്ഷേ അങ്ങനെ ഒന്നും ഞാൻ കുടിക്കില്ല വല്ലപ്പോഴും ഉള്ളു. എല്ലാത്തിനും നമുക്ക് ഒരു ലിമിറ്റ് ഉണ്ട്, ഇന്നലെ പിന്നെ സന്തോഷം കൊണ്ട, ഞാൻ ഈ ബസ്സിൽ കയറി കഴിഞ്ഞേ പിന്നെയാ ഇങ്ങനെയൊരു ശീലം തുടങ്ങിയത്. ആദ്യമൊക്കെ ബസ്സിൽ പോയിട്ട് തിരിച്ചു വരുമ്പോൾ ഭയങ്കര നടുവേദന ആയിരുന്നു. ആ വേദനയൊക്കെ മറക്കാൻ വേണ്ടി ഒരെണ്ണം കുടിക്കും. അപ്പോൾ ഒരാശ്വാസം. കിടന്നുറങ്ങാൻ പറ്റും.പിന്നെ അത് ആഘോഷങ്ങൾക്ക് മാത്രമായി ചുരുങ്ങി തുടങ്ങി. എങ്കിലും ഒരു അഡിക്റ്റ് അല്ല. എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റും. ഇന്നലെ പക്ഷെ പറ്റിയില്ല അവൻ പറഞ്ഞു അവൻ പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു കണ്ട്രോൾ ഉണ്ടായാൽ മതി. വല്ലപ്പോഴും അത്രേയുള്ളൂ, അവൻ പറഞ്ഞു. വലി..? അവൾ ചോദിച്ചു ഇതുവരെ ഇല്ല അവൻ പറഞ്ഞു അപ്പോൾ ഇനി ഉണ്ടാകുമോ.? അവൾ ചോദിച്ചു മനുഷ്യന്റെ കാര്യം അല്ലേ ഒന്നും പറയാൻ പറ്റില്ലല്ലോ, അവൻ പറഞ്ഞു. അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അവൾ പറഞ്ഞു ഞാൻ പോട്ടെ, ഒരുപാട് വൈകി. റെഡിയാവാൻ ഉള്ളതാ… പിന്നെ ഒന്നും പുട്ടി ഒന്നും ഒത്തിരി വേണ്ട. നാച്ചുറൽ ബ്യൂട്ടി ഉണ്ട് തനിക്ക്, അത് കളയണ്ട. അതേപോലെ കാണാനാണ് ഭംഗി. അവൻ പറഞ്ഞു പിന്നെ ഞാൻ കുളിച്ചിട്ട് വരാം, അത് കഴിഞ്ഞു നമുക്കൊരിടം വരെ പോയിട്ട് വരാം. ഇപ്പോഴോ അതേ, താൻ റെഡി ആയിട്ട് നിൽക്ക് ശരി അതും പറഞ്ഞ് മുറിയിലേക്ക് ചെന്നു അവൾ അപ്പോഴേക്കും സിനിയും അർച്ചനയും ഒക്കെ എഴുന്നേറ്റ് വരുന്നതേയുള്ളൂ. 6 മണി ആകുമ്പോഴേക്കും ബ്യൂട്ടീഷൻ വരുമെന്ന് അറിയിച്ചിട്ടുണ്ട്. സെബാസ്റ്റ്യൻ റെഡി ആവണം എന്ന് പറഞ്ഞതുകൊണ്ട് അവൾ നല്ലൊരു ചുരിദാറൊക്കെ അണിഞ്ഞ് നിന്നു. നീ എവിടെയെങ്കിലും പോവാണോ..? മുഖം ഒക്കെ കഴുകി അവളോട് ചോദിച്ചു അർച്ചന പറഞ്ഞു ആൾ പറഞ്ഞു റെഡി ആയി നിൽക്കണം എന്ന്.. എവിടെയോ പോകാനുണ്ട് എന്ന്. ഓഹോ, എങ്കിൽ പോയി വാ, ഞാൻ പല്ല് തേക്കട്ടെ അർച്ചന പോയപ്പോൾ ലക്ഷ്മി അടുക്കളയിലേക്ക് ചെന്നപ്പോൾ സാലി ചായ എടുത്തു അവളുടെ കയ്യിൽ കൊടുത്തു. അവളുടെ വേഷം കണ്ടുകൊണ്ട് സാലി ചോദിച്ചു. നീ എവിടെ പോവാ ആൾ പറഞ്ഞു റെഡിയായിട്ട് നിൽക്കാൻ. അപ്പോഴേക്കും ഒരു മുണ്ടും ഷർട്ടുമണിഞ്ഞു സെബാസ്റ്റ്യനും അവിടേക്ക് വന്നിരുന്നു. എവിടേ പോവാടാ സാലി ചോദിച്ചു ഇപ്പൊ വരാം ഒരു അത്യാവശ്യമുണ്ട്. ഒരു 15 മിനിറ്റിനുള്ളിൽ ഞങ്ങൾ വരും.. റെഡിയായോ..? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ അവൾ ആയി എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു. അമ്മച്ചി തന്ന ചായ കുടിച്ചുകൊണ്ട് രണ്ടുപേരും പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങിയിരുന്നു. എങ്ങോട്ടാണെന്ന് അറിയാതെ അവളവന്റെ മുഖത്തേക്ക് ഒന്ന് നോക്കി ബൈക്ക് സ്റ്റാർട്ട് ആക്കി അവളോട് കയറാൻ പറയുമ്പോൾ, അവൾ എവിടെയാണെന്ന് അർത്ഥത്തിൽ ഒന്നു കൂടി അവനെ നോക്കി. അവൻ കണ്ണ് ചിമ്മി കാണിച്ചു. കയറ്റം കയറി ബൈക്ക് പോകുമ്പോൾ ആനി സാലിയോട് ചോദിച്ചു. അവരെവിടെ പോയതാ ആർക്കറിയാം ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയതാണ്. എന്തേലും അത്യാവശ്യത്തിന് പോയത് ആയിരിക്കും സാലി പറഞ്ഞ് മറ്റു ജോലികളിൽ മുഴുകി. അപ്പോഴേക്കും ബാക്കിയുള്ളവരും ഏകദേശം എഴുന്നേറ്റ് വന്നിരുന്നു. ഓരോരുത്തരും അവരവരുടെ ജോലികളിലേക്ക് കടന്നു. യാത്രയിൽ നല്ല തണുപ്പുണ്ടായിരുന്നു. അവൾക്ക് നന്നായി തണുപ്പ് തോന്നി. വിറയ്ക്കുന്നുണ്ട് എന്ന് തോന്നിയതും സെബാസ്റ്റ്യൻ അവളോട് പറഞ്ഞു. തണുക്കുന്നുണ്ട് എങ്കിൽ അഭിമാനം ഒന്നും വിചാരിക്കേണ്ട എന്നെ പിടിച്ചിരുന്നോ. അവൻ അങ്ങനെ പറഞ്ഞപ്പോൾ ചിരി വന്നു പോയിരുന്നു അവൾക്ക്. ആൾ ഇങ്ങനെയൊക്കെ സംസാരിക്കാത്തത് ആണ് ഇത് എന്താണോ എന്തോ.? കുറച്ചു ദിവസം ആയി ഇത്തിരി അധികാരം ഒക്കെ കൂടിയിട്ടുണ്ട് എന്ന് തനിക്ക് തോന്നിയിരുന്നു. അത് കേട്ടതും ഒന്നും നോക്കാതെ അവൾ അവന്റെ വയറിനു മുകളിൽ കൈ വെച്ചു ചുറ്റി പിടിച്ചിരുന്നു… അവൾ തോളിൽ പിടിക്കും എന്നാണ് അവൻ കരുതിയത്. ഒരു നിമിഷം അവൻറെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അവൾ വീണ്ടും ചോദിച്ചു. എവിടെക്കാ..? ഇപ്പൊ എത്തും അപ്പോൾ അറിയാമല്ലോ അവൻ വണ്ടി കൊണ്ട് നിർത്തിയത് ഒരു അമ്പലത്തിനു മുൻപിൽ ആണ്. അവൾ മനസിലാകാതെ അവനെ നോക്കി. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസം ആണ്. പോയി ഈശ്വരന്മാരോട് പ്രാർത്ഥിച്ച് വായോ. അവൻ പറഞ്ഞു കണ്ണുകൾ നിറയാതിരിക്കാൻ അവൾ ശ്രമിച്ചു. അവനിൽ നിന്നും ഇങ്ങനെയൊരു ശ്രമം ഒട്ടും പ്രതീക്ഷിച്ചത് ആയിരുന്നില്ല. എന്റെ ചാച്ചന്റെയും അമ്മച്ചീടെയും സന്തോഷത്തിനു വേണ്ടിയാണ് താൻ ഈ ജാതി ഒക്കെ മാറാൻ സമ്മതിച്ചേന്ന് എനിക്ക് നന്നായി അറിയാം. ഇന്നത്തെ ദിവസം തന്റെ വിശ്വാസത്തിൽ പ്രാർത്ഥിച്ചിട്ട് വായോ , നിറകണ്ണുകളോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവൾ ചോദിച്ചു വരുന്നില്ലേ..? വരണോ.? അവൻ ചോദിച്ചു കൂടെയുണ്ടെങ്കിൽ സന്തോഷായേനെ അവൾ പറഞ്ഞു ബൈക്ക് ഒതുക്കിതിനുശേഷം അവൾക്കൊപ്പം അമ്പലത്തിലെ പടികൾ കയറി അവൻ. അവനെ ഞെട്ടിച്ചുകൊണ്ട് അവന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു. ആ കണ്ണുകൾ നിറയുന്നുണ്ടെന്ന് അവനു തോന്നി. കരയുവാന്നോ.? അവൻ കാതോരം അവളോട് ചോദിച്ചു. സന്തോഷം കൊണ്ടാ.. അവളവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • വരും ജന്മം നിനക്കായ്: ഭാഗം 67

    വരും ജന്മം നിനക്കായ്: ഭാഗം 67

    രചന: ശിവ എസ് നായർ

    “ശിവപ്രസാദിന്റെ ജാമ്യം റദ്ദാക്കി പ്രതിയെ ഇന്ന് തന്നെ ജയിലിൽ അടയ്ക്കാൻ ഈ കോടതി വിധിക്കുകയാണ്.” ജഡ്ജി ഉമാ ദേവിയുടെ വാക്കുകൾ ഇടി തീ പോലെയാണ് ശിവപ്രസാദിന്റെ കാതിൽ പതിഞ്ഞത്. കോടതി വിധി കേട്ടതും ഊർമ്മിള ഞെട്ടലോടെ തന്റെ മകനെ നോക്കി. “ശിവ… മോനെ… ” ഊർമ്മിള ഉച്ചത്തിൽ അവനെ വിളിച്ചു കരഞ്ഞു. അവർ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് പോകാൻ തുടങ്ങിയതും ആരൊക്കെയോ ചേർന്ന് ഊർമ്മിളയെ പിടിച്ചു വച്ചു. “എന്റെ മോനെ ജയിലിൽ അടയ്ക്കാൻ ഞാൻ സമ്മതിക്കില്ല. ഞാൻ ജീവനോടെ ഇരിക്കുമ്പോൾ അവനെ ജയിലിൽ കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല. കോടതി എന്റെ മോനെ വെറുതെ വിടണം. അവനൊരു തെറ്റും ചെയ്തിട്ടില്ല. ഇവൾ ഒറ്റ ഒരുത്തിയാണ് എന്റെ മോനെ ഈ ഗതിയിലാക്കിയത്. ഒരു ഭാര്യയുടെ ഒരു കടമയും അവൾ ചെയ്തിട്ടില്ല. എന്നിട്ട് കുറ്റം മൊത്തം എന്റെ മകന് മാത്രം. ഇതെന്ത് നീതിയാണ്.” അലറി കരഞ്ഞു കൊണ്ട് ഊർമിള കോടതിക്ക് നേരെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. ആരൊക്കെയോ ചേർന്ന് അവരെ പിടിച്ചു വച്ചു. ഊർമിള ഒത്തിരി തവണ ശിവപ്രസാദിന്റെ അരികിലേക്ക് പോകാൻ നോക്കിയെങ്കിലും എല്ലാവരും കൂടി അവരെ പിടിച്ചു വച്ചത് കാരണം ഊർമിളയ്ക്ക് ശിവപ്രസാദിന്റെ അടുത്തേക്ക് പോകാൻ കഴിഞ്ഞില്ല. ഒടുവിൽ ബിപി കൂടി അവർ തല ചുറ്റി നിലത്തേക്ക് വീണു. “അമ്മേ… ” ഊർമിള വീണത് കണ്ടതും ശിവപ്രസാദ് അലറി. അവൻ പെട്ടെന്ന് അവരുടെ അടുത്തേക്ക് ഓടി ചെല്ലാൻ ശ്രമിച്ചെങ്കിലും പോലീസുകാർ ശിവപ്രസാദിനെ പിടിച്ചു വച്ചു. കുറച്ച് സമയത്തെ പിടിവലിക്കൊടുവിൽ അവനെ പോലീസുകാർ ജീപ്പിന്റെ അടുത്തേക്ക് കൊണ്ടുപോയി. ഊർമിളയെ ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. *** കോടതി വളപ്പിലെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ അഖിലിനെ നോക്കി മൗനമായി നിൽക്കുകയായിരുന്നു ഗായത്രി. ഈ കേസിൽ തനിക്ക് നീതി ലഭിക്കാൻ കാരണം അഖിൽ ആണെന്ന് അവൾക്കറിയാം. അവന്റെ ഒരു സപ്പോർട്ട് ഒന്നു കൊണ്ട് മാത്രമാണ് താൻ ഇത്രയും വരെ പോരാടി എത്തിയത്. ഓരോന്നോർത്തപ്പോൾ ഗായത്രിയുടെ മിഴികൾ നിറഞ്ഞു. “എന്റെ കൂടെ നിന്നതിന് ഒത്തിരി നന്ദിയുണ്ട് അഖിലേട്ടാ. ഞാൻ അനുഭവിച്ചതിനൊക്കെ നീതി കിട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല.” അത് പറയുമ്പോൾ ഗായത്രിയുടെ ശബ്ദം ഇടറി. “ഇതൊന്നും എന്റെ മിടുക്കു കൊണ്ട് സംഭവിച്ചതല്ല ഗായു. അവൻ നിന്നോട് കാണിച്ച എല്ലാ ക്രൂരതയ്ക്കും നീ തെളിവുകൾ സൂക്ഷിച്ചിരുന്നത് കൊണ്ട് മാത്രമാണ് നിനക്ക് നീതി ലഭിച്ചത്.” അഖിൽ ഒരു പുഞ്ചിരിയോടെ അവളെ നോക്കി. അവന്റെ വാക്കുകൾ കേട്ട് ഗായത്രി ഒന്ന് നെടുവീർപ്പിട്ടു. “അടുത്ത ആഴ്ച ഞാൻ തിരിച്ചു പോകും ഗായു. അതിനുമുമ്പ് എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു. ഈ കേസിൽ ഒരു ഒത്തുതീർപ്പ് ഉണ്ടാവട്ടെ എന്ന് കരുതിയാണ് ഇതുവരെ ഞാൻ നിന്നോട് ഒന്നും ചോദിക്കാതിരുന്നത്.” അഖിൽ അല്പം ഗൗരവത്തോടെ പറഞ്ഞു. അവന്റെ വാക്കുകൾ കേട്ട് അവൾ അഖിലിനെ മനസ്സിലാകാത്ത ഭാവത്തിൽ നോക്കി. “അഖിലേട്ടന് എന്നോട് എന്താ പറയാനുള്ളത്?” “എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാണ് ഗായു. നീയെന്നെ എങ്ങനെയാണ് കാണുന്നതെന്ന് എനിക്കറിയില്ല. പക്ഷേ എന്റെ ഹൃദയം നിറച്ചും ഇപ്പോഴും നീ മാത്രമേ ഉള്ളു. നിനക്ക് പകരം മറ്റൊരു പെണ്ണിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ എന്നെക്കൊണ്ട് സാധിക്കില്ല.” അത് പറയുമ്പോൾ അവന്റെ ശബ്ദം വല്ലാതെ ഇടറി. പ്രതീക്ഷിക്കാത്തതെന്തോ കേട്ട ഭാവത്തിൽ ഗായത്രിയുടെ മിഴികളിൽ ഞെട്ടൽ പ്രകടമായി. “അഖിലേട്ടാ… ഞാൻ… എനിക്ക്… ഇനി ഒരിക്കലും എനിക്ക് അഖിലേട്ടന്റെ പഴയ ഗായു ആവാൻ പറ്റില്ല. കൂടുതലൊന്നും ഞാൻ വിശദീകരിക്കണ്ടല്ലോ. എന്റെ സാഹചര്യമെല്ലാം നന്നായി അറിയാവുന്ന ആളല്ലേ. ഞാൻ പറയാതെ തന്നെ എന്റെ മനസ്സ് മനസ്സിലാക്കുന്നതല്ലേ അഖിലേട്ടൻ.” ഗായത്രി സങ്കടത്തോടെ മുഖം കുനിച്ചു. “നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയാം ഗായു. നിനക്ക് വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ ആ കാത്തിരിപ്പിന്റെ അവസാനം നീ എന്റേതാകുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ എന്റെ കാത്തിരിപ്പിന് ഒരു അർത്ഥമുണ്ടാകു. മറ്റു കാര്യങ്ങൾ ഒന്നും നീ ആലോചിക്കേണ്ടതില്ല. നീ ശിവപ്രസാദിന്റെ കൂടെ ജീവിച്ചതൊന്നും എനിക്കൊരു പ്രശ്നമേയല്ല. നിന്റെ കൂടെ ജീവിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. നീ ഒരുപക്ഷേ അവന്റെ ഒപ്പം സന്തോഷത്തോടെ ജീവിച്ചിരുന്നെങ്കിൽ അതുകണ്ട് ഞാൻ സന്തോഷിക്കുമായിരുന്നു. എന്നും നിന്റെ സന്തോഷം തന്നെയാണ് എനിക്ക് പ്രധാനം.” അഖിൽ അവളുടെ കൈകൾ തന്റെ നെഞ്ചോട് ചേർത്ത് പറഞ്ഞു. ” ഞാൻ മറ്റൊരാളുടെ ഭാര്യയായി ജീവിച്ചത് അഖിലേട്ടന് ഒരു പ്രശ്നമല്ലായിരിക്കും. പക്ഷേ അഖിലേട്ടന്റെ അമ്മയ്ക്കും അനിയത്തിക്കും ഒന്നും ഇനി ഒരിക്കലും എന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. വെറുതെ അവരുടെ വെറുപ്പ് സമ്പാദിച്ചു കൊണ്ട് അഖിലേട്ടന്റെ കൂടെ എനിക്ക് ജീവിക്കണ്ട. അഖിലേട്ടനെ ഒരു സുഹൃത്തായി കാണാൻ ഞാൻ ശ്രമിക്കുകയാണ്. എന്നെക്കൊണ്ട് അതിന് സാധിക്കുമോ എന്നൊന്നും അറിയില്ല. എങ്കിലും ഞാനിപ്പോ അഖിലേട്ടന്റെ ഒപ്പം ഒരു ജീവിതം ആഗ്രഹിക്കുന്നില്ല. അത് ആർക്കും ഇഷ്ടപ്പെടില്ല. അതുകൊണ്ട് വെറുതെ എന്തിനാ വേണ്ടാത്ത ആഗ്രഹങ്ങളൊക്കെ മനസ്സിൽ കൊണ്ട് നടക്കുന്നത്. എനിക്ക് ഇങ്ങനെയൊക്കെ ജീവിച്ചാൽ മതി. എത്ര സമയമെടുത്തായാലും അഖിലേട്ടൻ എന്നെ മറന്നേ പറ്റൂ. മറ്റൊരു പെൺകുട്ടിയെ മനസ്സുകൊണ്ട് സ്വീകരിക്കാൻ ശ്രമിക്കണം. എന്റെ പേര് പറഞ്ഞ് അഖിലേട്ടന്റെ വീട്ടുകാരെ ഇനിയും വിഷമിപ്പിക്കരുത്. ഈ ജന്മം നമുക്കൊരിക്കലും ഒന്ന് ചേരാൻ കഴിയില്ല അഖിലേട്ടാ. അതുകൊണ്ട് അടുത്ത ജന്മം എങ്കിലും നമുക്ക് ഒരുമിക്കാൻ കഴിയണമേ എന്ന് പ്രാർത്ഥിക്കാം.” അവന്റെ കൈകളിൽ നിന്ന് തന്റെ കൈകൾ വേർപെടുത്തി കൊണ്ട് ഗായത്രി പിന്തിരിഞ്ഞു നടന്നു. ആ സമയം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഗായത്രിയുടെ മറുപടി അത് തന്നെയായിരിക്കും എന്ന് ഊഹിച്ചിരുന്നത് കൊണ്ട് അഖിലിന് പ്രത്യേകിച്ച് ഞെട്ടലൊന്നും ഉണ്ടായിരുന്നില്ല. “ഈ ജന്മം എന്റെ ജീവിതത്തിൽ ഒരു പെണ്ണേ ഉള്ളൂ ഗായു. അത് നീ മാത്രമാണ്. ഇപ്പോഴത്തെ നിന്റെ വിഷമം കൊണ്ടാണ് നീ ഇങ്ങനെയെല്ലാം പറയുന്നതെന്ന് എനിക്കറിയാം. കുറച്ചു നാൾ കഴിയുമ്പോൾ നിന്റെ മനസ്സ് മാറും പെണ്ണെ. അന്ന് എന്റെ ജീവിതത്തിലേക്ക് മടങ്ങി വരാൻ നിനക്ക് ഒരു മടിയും ഉണ്ടാവില്ല എന്ന് എനിക്ക് പ്രതീക്ഷയുണ്ട്. അതുകൊണ്ട് നിനക്ക് വേണ്ടി എത്രനാൾ വേണമെങ്കിലും കാത്തിരിക്കാൻ എനിക്ക് ഒരു മടിയുമില്ല. നീ എനിക്കുള്ളത് തന്നെയാണ്. അതുകൊണ്ടാണ് നിന്റെ ജീവിതം ഇങ്ങനെ അവസാനിച്ചത്.” അഖിൽ സ്വയമെന്നോണം പറഞ്ഞു കൊണ്ട് മനുവിന്റെ അടുത്തേക്ക് നടന്നു. “അവളോട് നീ കാര്യം പറഞ്ഞോ?” അഖിലിനെ കണ്ടതും മനു അവനോട് ചോദിച്ചു. “പറഞ്ഞു…. പക്ഷേ അവൾക്ക് ഇനി ഒരിക്കലും എന്റെ ജീവിതത്തിലേക്ക് വരാൻ പറ്റില്ല എന്നാണ് പറഞ്ഞത്. പക്ഷേ എനിക്ക് പ്രതീക്ഷയുണ്ട് മനു. എന്നായാലും അവൾ എന്റെ ജീവിതത്തിലേക്ക് തന്നെ മടങ്ങി വരും.” ആത്മവിശ്വാസത്തോടെ അഖിൽ പറഞ്ഞു. “ഗായത്രിയെ കല്യാണം കഴിക്കാൻ നിന്റെ അമ്മയും പെങ്ങളും സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?” മനുവിന്റെ ചോദ്യം കേട്ട് അഖിൽ വിലങ്ങനെ തലയാട്ടി. “അമ്മയും പെങ്ങളും ഒന്നും സമ്മതിക്കില്ലെന്ന് എനിക്കറിയാം മനു. അവള് ശിവപ്രസാദിനെ കല്യാണം കഴിച്ചപ്പോൾ തന്നെ അമ്മയ്ക്കും അനിയത്തിക്കും അവളോട് ആകെ ദേഷ്യമാണ്. അത് എങ്ങനെയെങ്കിലും മാറ്റിയെടുക്കണം. എന്റെ അമ്മയുടെ പെങ്ങളുടെ സമ്മതമുണ്ടെങ്കിൽ ഗായത്രിയുടെ മനസ്സ് വേഗം മാറും.” അഖിലിന്റെ സ്വരത്തിൽ പ്രതീക്ഷ നിറഞ്ഞു. “നിന്നെയും കൊണ്ട് വേഗം വീട്ടിൽ ചെല്ലാൻ നിന്റെ അമ്മ കുറച്ചുമുമ്പ് എന്നെ വിളിച്ച് പറഞ്ഞിരുന്നു.” മനു പെട്ടെന്ന് ഓർമ്മ വന്നതും പറഞ്ഞു. “എന്താ കാര്യമെന്ന് നീ ചോദിച്ചില്ലേ?” അഖിൽ ചോദിച്ചു. “കാര്യമൊന്നും പറഞ്ഞില്ല എത്രയും പെട്ടെന്ന് ചെല്ലാൻ മാത്രമേ പറഞ്ഞുള്ളൂ.” “എങ്കിൽ വാ നമുക്ക് വേഗം വീട്ടിലേക്ക് പോകാം.” അഖിൽ ബൈക്കിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു. മനു അവന്റെ പിന്നിലേക്ക് കയറി ഇരുന്നപ്പോൾ അഖിൽ ബൈക്ക് മുന്നോട്ട് എടുത്തു. ** അമ്മാവന്റെ ബെൻസ് കാർ മുറ്റത്ത് കിടക്കുന്നത് കണ്ടുകൊണ്ടാണ് അഖിൽ തന്റെ വീട്ടിൽ എത്തിച്ചേർന്നത്. അമ്മാവൻ വന്നതു കൊണ്ടായിരിക്കും തന്നോട് വേഗം വീട്ടിലേക്ക് വരാൻ പറഞ്ഞതെന്ന് അവൻ ചിന്തിച്ചു. മനുവിനോട് യാത്ര പറഞ്ഞ് അഖിൽ ഗേറ്റ് തുറന്ന് വീടിനുള്ളിലേക്ക് കയറി. ഹാളിലെ സോഫയിൽ അമ്മയോട് സംസാരിച്ചു കൊണ്ട് അമ്മാവൻ ശിവദാസനും സരസ്വതി അമ്മായിയും ഉണ്ടായിരുന്നു. പെട്ടെന്നുള്ള അവരുടെ വരവ് അത്രപന്തി അല്ലെന്ന് അഖിൽ ഊഹിച്ചു. അപ്പോഴാണ് അഞ്ജുവിന്റെ മുറിയിൽ നിന്നും അമ്മാവന്റെ മകൾ വേണിയും മകൻ വിനോദും എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ട് പുറത്തേക്ക് വന്നത്…….കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 60

    തണൽ തേടി: ഭാഗം 60

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അവനൊന്നും കണ്ണ് ചിമ്മി കാണിച്ചു. ചെരുപ്പൂരി രണ്ടുപേരും അമ്പലത്തിനകത്തേക്ക് കയറിയപ്പോൾ അവളുടെ മുഖത്തേക്ക് നോക്കിയവാൻ പറഞ്ഞു എനിക്ക് ഈ അമ്പലത്തിൽ ഒന്നും പോയി പരിചയമില്ല. ആകെ സപ്തദാഹത്തിനും ഉത്സവത്തിനും ആണ് പോയിട്ടുള്ളത്. ഇവിടുത്തെ കീഴ്വഴക്കങ്ങൾ ഒന്നും എനിക്ക് അറിയില്ല. അതുകൊണ്ട് എല്ലാം പറഞ്ഞു തരണം. അവള് ചിരിച്ചുകൊണ്ട് അവനോട് ഒപ്പം അമ്പലത്തിനുള്ളിലേക്ക് കയറി. ശ്രീ കോവിലിന്റെ മുൻപിൽ നിന്ന് കണ്ണുകൾ അടച്ച് പ്രാർത്ഥിക്കുമ്പോൾ തനിക്ക് ലഭിച്ച ഈ മനോഹരമായ ജീവിതത്തിന് നന്ദി പറയുകയായിരുന്നു ലക്ഷ്മി. അത്രമേൽ മികച്ച ഒരു ജീവിതം തന്നെയായിരിക്കും ഇത് എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. സെബാസ്റ്റ്യന് പണത്തിന് മാത്രമാണ് കുറവുള്ളത്. ബാക്കിയെല്ലാം കൊണ്ടും അവൻ സമ്പന്നനാണ്. ബന്ധങ്ങൾ കൊണ്ടും സ്നേഹം കൊണ്ടും. അങ്ങനെ എല്ലാംകൊണ്ടും അവൻ സമ്പന്നൻ ആണെന്ന് അവൾ ഓർത്തു. തിരുമേനിയുടെ കയ്യിൽ നിന്നും പ്രസാദം വാങ്ങി നെറ്റിയിൽ തൊട്ടു. ഒപ്പം അത് അവന്റെ നെറ്റിയിലും ഒരല്പം തൊട്ടു കൊടുത്തിരുന്നു അവൾ. അവൻ ചിരിയോടെ അത് സ്വീകരിച്ചു. പുറത്തേക്ക് ഇറങ്ങിയതും ബൈക്കിലേക്ക് കയറാൻ തുടങ്ങിയവളുടെ കയ്യിൽ പിടിച്ച് ഒന്നുകൂടി അവൻ ചോദിച്ചു. ശരിക്കും ഇന്നലെ എന്താ നടന്നത്..? അവന്റെ മുഖത്തെ ചമ്മൽ അവൾക്ക് വ്യക്തമായി കാണാമായിരുന്നു. അവൾക്ക് ചിരി വന്നു പോയി.. അത്രയ്ക്കൊന്നും ഇല്ല ഇദ്ദേഹം ഇന്നലെ എനിക്ക് ഒരു ഫ്ലയിങ് കിസ്സ് തന്നു അത്രേയുള്ളൂ മടിയോടെ ആണെങ്കിലും അവൾ പറഞ്ഞു അയ്യേ അത്രേ ഉള്ളോ, ഞാൻ വിചാരിച്ചു… അവൻ പെട്ടെന്ന് ആശ്വാസത്തോടെ പറഞ്ഞു എന്ത് വിചാരിച്ചു..? അവളൊന്ന് അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.. ഒന്നും വിചാരിച്ചില്ലേ..? അവൻ കൈ തൊഴുതു കൊണ്ട് പറഞ്ഞു.. പിന്നെ ഈ അതെ, ഇതെ എന്നല്ലാതെ ഇതുവരെ എന്നെ കാര്യമായിട്ട് ഒന്നും വിളിച്ചിട്ടില്ലല്ലോ. അവൻ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് കുസൃതിയോടെ ചോദിച്ചു. ഒരുപാട് വട്ടം ഞാനും ആലോചിച്ചു ആ കാര്യം എന്താ ഞാൻ വിളിക്കുന്നെ.? അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു.. തനിക്ക് ഇഷ്ടമുള്ളത് എന്തും വിളിക്കാം, സെബാനെന്ന് വിളിച്ചോ എല്ലാരും എന്നെ അങ്ങനെയാ വിളിക്കുന്നേ. പേരോ.? എന്നെക്കാളും മുതിർന്നതല്ലേ എനിക്ക് മടിയാ എങ്കിൽ പിന്നെ ഇച്ചായാന്ന് വിളിക്കുമോ..? അല്പം ചമ്മലോടെ അവളുടെ മുഖത്തേക്ക് നോക്കിയാണ് ചോദ്യം അത് കേൾക്കാൻ ഒരു സുഖമുണ്ട് അത് തന്റെ നാവിൽ നിന്ന് കേൾക്കണം എനിക്ക് വല്യ ആഗ്രഹമുണ്ട്. അവൾ അവന്റെ മുഖത്തേക്ക് നോക്കി, അവൾ തലയാട്ടി ശരി… ചിരിയോടെ പറഞ്ഞു എങ്കിൽ പിന്നെ കേറിക്കോ, ഇനി താമസിച്ചാൽ അമ്മച്ചി വാക്കത്തി എടുക്കും. സെബാസ്റ്റ്യൻ അത് പറഞ്ഞപ്പോൾ ചിരിയോടെ അവളും കയറിയിരുന്നു.. രണ്ടുപേരും വീട്ടിലേക്ക് ചെന്നപ്പോഴേക്കും അവിടെ തിരക്ക് തുടങ്ങിയിരുന്നു.. പിന്നെ ബ്യൂട്ടീഷന്റെ വരവായി ബ്യൂട്ടീഷൻ എത്തിയതും സെബാസ്റ്റ്യൻ നേരെ മുറിയിലേക്ക് പോയി. അവനെ ഒരുക്കാൻ ഒരു ആകെ എത്തിയത് സുഹൃത്തുക്കൾ മാത്രമായിരുന്നു. കുളികഴിഞ്ഞ് നന്നായി ഒന്ന് ഷേവ് ചെയ്ത് ഒരു ക്രീമും കൂടി ഇട്ടതോടെ സെബാസ്റ്റ്യന്റെ ഒരുക്കം കഴിഞ്ഞു. സെബാസ്റ്റ്യൻ പറഞ്ഞതുകൊണ്ട് തന്നെ വന്ന ബ്യൂട്ടീഷനോട് വളരെ നാച്ചുറൽ ആയിട്ടുള്ള മേക്കപ്പ് മതി എന്ന് പ്രത്യേകം പറഞ്ഞിരുന്നു ലക്ഷ്മി. സാരിയുടുത്ത് മേക്കപ്പ് എല്ലാം കഴിഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്ക് തൃപ്തികരമായിരുന്നു. മുടി പൊക്കി കെട്ടി വെച്ചിരിക്കുകയാണ്. തങ്ങളുടെ രീതിയിലുള്ള കല്യാണമാണെങ്കിൽ മുടി പിന്നിയിടുകയാണ് ചെയ്യുന്നത്. ഇത് നെറ്റ് കൂടി വച്ചിട്ടുണ്ട്. എങ്കിലും അവൾക്ക് അത് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. ബന്ധുക്കളിൽ ചിലർക്കും അയൽവക്കത്തുള്ളവർക്കും ഒക്കെ രാവിലെ ഭക്ഷണവും കരുതിയിട്ടുണ്ടായിരുന്നു. ലിപ്സ്റ്റിക് ഇട്ടു കഴിഞ്ഞതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കാൻ ബ്യൂട്ടീഷൻ സമ്മതിച്ചില്ല. അതോടെ അർച്ചന വന്നു വാരി തരുകയായിരുന്നു ചെയ്തത്. എങ്കിലും ഭക്ഷണം കഴിച്ചു. രണ്ടുപേർക്കും വേണ്ടി ഒരു വണ്ടിയാണ് ഒരുക്കിയിരുന്നത്. വണ്ടിയിലേക്ക് കയറി സെബാസ്റ്റ്യന്റെ അരികിൽ ഇരിക്കുമ്പോൾ അതുവരെ ഇല്ലാത്ത ഒരു നാണം തന്നെ പൊതിയുന്നതുപോലെ അവൾക്ക് തോന്നിയിരുന്നു… ഡ്രൈവിംഗ് സീറ്റിൽ ശിവനാണ്.. മുൻപിൽ സിനിയും കയറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വണ്ടിയിലിരുന്ന് ഒന്നും സംസാരിക്കാൻ നിന്നില്ല. എങ്കിലും അവളുടെ കൈകൾക്ക് മുകളിൽ അവൻ കൈകൾ എടുത്ത് വെച്ചിരുന്നു. ശേഷം അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.. ഗ്രേ നിറത്തിലുള്ള ഒരു സ്യൂട്ട് ആണ് അവന്റെ വേഷം. പള്ളിയിലേക്ക് ചെന്നപ്പോൾ തന്നെ ആളുകളൊക്കെ വന്നു തുടങ്ങി എന്ന് മനസ്സിലായിരുന്നു.. നിരവധി ആളുകൾ പള്ളിയിൽ എത്തിയിട്ടുണ്ട്. ക്യാമറാമാൻ പല പോസിൽ നിൽക്കാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ പറയുന്നുണ്ട്. സെബാസ്റ്റ്യന്റെ അരികിൽ ചേർന്നു നിന്നും, അവനവളുടെ തോളത്തു കൂടി കയ്യിട്ടുമൊക്കെ ഒരുപാട് ചിത്രങ്ങൾ എടുക്കുന്നുണ്ട്. എല്ലാത്തിനും നിന്നു കൊടുത്തിരുന്നു. അകത്തേക്ക് കയറി ആശിർവാദ പ്രാർത്ഥനയും താലി വാഴത്തലും ഒക്കെയായി കുറച്ച് അധികം നേരം എടുത്തു. അവസാനം ഏഴു നൂലിൽ ചാർത്തിയ മിന്നു അവളുടെ കഴുത്തിലേക്ക് അച്ഛൻ വച്ചുനീട്ടുമ്പോൾ സെബാസ്റ്റ്യൻ സ്വതവേ തന്റെ ചുണ്ടിൽ വിരിയുന്ന ചിരിയോടെ അത് സ്വീകരിച്ച് അവളുടെ കഴുത്തിൽ കെട്ടിക്കൊടുത്തു. സിമി അത് ഒന്നുകൂടി മുറുക്കി കെട്ടുകയും ചെയ്തു..നിറകണ്ണുകളോടെ സെബാസ്റ്റ്യന്റെ മുഖത്തേക്ക് അവൾ നോക്കി. അവൻ കുസൃതിയോടെ അവളെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു. കണ്ണുകൾ അടച്ച് അവൾ ക്രൂശിത രൂപത്തിന് മുൻപിലേക്ക് നോക്കി പ്രാർത്ഥിച്ചു. ഇനിയുള്ള ജീവിതം സുന്ദരം ആവണം എന്ന്….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 61

    തണൽ തേടി: ഭാഗം 61

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    ഏഴു നൂലിൽ ചാർത്തിയ മിന്നു അവളുടെ കഴുത്തിലേക്ക് അച്ഛൻ വച്ചുനീട്ടുമ്പോൾ സെബാസ്റ്റ്യൻ സ്വതവേ തന്റെ ചുണ്ടിൽ വിരിയുന്ന ചിരിയോടെ അത് സ്വീകരിച്ച് അവളുടെ കഴുത്തിൽ കെട്ടിക്കൊടുത്തു. സിമി അത് ഒന്നുകൂടി മുറുക്കി കെട്ടുകയും ചെയ്തു..നിറകണ്ണുകളോടെ സെബാസ്റ്റ്യന്റെ മുഖത്തേക്ക് അവൾ നോക്കി. അവൻ കുസൃതിയോടെ അവളെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു. കണ്ണുകൾ അടച്ച് അവൾ ക്രൂശിത രൂപത്തിന് മുൻപിലേക്ക് നോക്കി പ്രാർത്ഥിച്ചു. ഇനിയുള്ള ജീവിതം സുന്ദരം ആവണം എന്ന് പേരുകൾ എഴുതിയ മോതിരങ്ങൾ കൂടി പരസ്പരം ഇരുവരും പങ്കുവെച്ചു. മറിയ എന്ന പേരിട്ടുകൊണ്ട് മോതിരം എഴുതിയാൽ മതിയെന്ന് വീട്ടിൽ എല്ലാവരും പറഞ്ഞപ്പോൾ പേര് ലക്ഷ്മി എന്ന് തന്നെ മതിയെന്ന് നിർബന്ധിച്ചത് സെബാസ്റ്റ്യൻ ആണ്. ശരിക്കും അവൾ ആഗ്രഹിച്ചതും അതുതന്നെയായിരിക്കും എന്ന് അവൻ അറിയാമായിരുന്നു. പള്ളിയിലെ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് കുറച്ച് അധികം ആളുകൾക്കൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കേണ്ടതായി വന്നിരുന്നു. ബന്ധുക്കൾ ഒക്കെ അരികിൽ വരുമ്പോൾ എല്ലാവരെയും അവൻ ലക്ഷ്മിക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സിമിയും ജോജിയും സെബാസ്റ്റ്യന്റെ കയ്യിലേക്ക് ഒരു ചെയിനാണ് ഇട്ടുകൊടുത്തത്. ബസ്സിലെ സുഹൃത്തുക്കൾ എല്ലാവരും കൂടി ചേർന്ന് അവന്റെ കയ്യിൽ ഒരു മോതിരം അണിഞ്ഞു കൊടുത്തിരുന്നു. അതല്ലാതെ ശിവനും സന്ധ്യയും ഒരു മോതിരം അവന് സമ്മാനിച്ചിരുന്നു. ബസ്സിന്റെ ഓണർ ആയ സാബു ഒരു പവന്റെ ഒരു മാലയാണ് സെബാസ്റ്റ്യന് സമ്മാനിച്ചത്. തന്റെ ജോലിക്കാരിൽ അയാൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം സെബാസ്റ്റ്യനോടാണ്.. അതിന്റെ പ്രധാന കാരണം അവൻ ആത്മാർത്ഥമായി ജോലി ചെയ്യും എന്നതുപോലെ വിശ്വസിക്കാൻ കൊള്ളാവുന്നതാണ് എന്നതുമാണ്. ബസ്സിൽ ജോലി ചെയ്യുന്ന പലരും തന്നോട് പലതരത്തിലും കള്ളതരങ്ങൾ കാണിക്കാറുണ്ട്.. എന്നാൽ സെബാസ്റ്റ്യൻ എല്ലാകാര്യത്തിലും വിശ്വസ്തനാണ്. പലപ്പോഴും പൈസയുടെ കാര്യങ്ങൾ പോലും ഏൽപ്പിക്കുന്നത് അവനെയാണ്. സണ്ണിയും ആനിയും ഇട്ടു ഒരു മോതിരം. എല്ലാവർക്കും ഭക്ഷണം ആയി ഒരുക്കിയിരുന്നത് ബീഫ് ബിരിയാണി ആയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ ബസ്സിലെ സുഹൃത്തുക്കൾ വക ചില കലാപരിപാടികൾ ഒക്കെ ഉണ്ടായിരുന്നു. അവനും ലക്ഷ്മിയ്ക്കുമുള്ള ഭക്ഷണം ഒരു മൺചട്ടിയിലാണ് അവർ കൊണ്ടുവന്ന് തന്നത്. ശേഷം അതിന്റെ വീഡിയോ എടുക്കുകയും ഒക്കെ ചെയ്തിരുന്നു. സിമിയും സിനിയും അർച്ചനയും കൂടി ചേർന്നാണ് രണ്ടാം സാരി ഉടുക്കാൻ സഹായിച്ചത്. ചില്ലി റെഡ് നിറത്തിലുള്ള സാരിയ്ക്ക് മാച്ച് ചെയ്യുന്ന നിറത്തിലുള്ള കുർത്തയും അതേ കരയുള്ള മുണ്ടും ആയിരുന്നു അവന്റെ വേഷം. ആ വേഷത്തിൽ കണ്ടപ്പോൾ അവനെ ഒരു തനി അച്ചായനായി തന്നെയാണ് അവൾക്ക് തോന്നിയത്. ആ ഡ്രസ്സിൽ കുറച്ചുകൂടി അവന്റെ സൗന്ദര്യം വർധിച്ചത് പോലെ… നിറമൊക്കെ നന്നായി എടുത്തു കാണാനുണ്ട്. കല്യാണത്തിന് അനുവും വീട്ടുകാരും എത്തിയിരുന്നു. അനുവിന്റെ മുഖം കടന്നല് കുത്തിയത് പോലെ വീർത്തിട്ടുണ്ട്. താനെന്ത് ചെയ്തിട്ടാണോ ആവോ.? അവൾക്ക് അനുവിന്റെ മുഖം കണ്ടപ്പോൾ ചിരി വന്നു പോയിരുന്നു. പള്ളിയിലെ പരിപാടിയെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോൾ അവിടെയും ബന്ധുക്കളുടെ ബഹളമായിരുന്നു. കുരിശു വരച്ച് ബൈബിളും തന്ന് ലക്ഷ്മിയെ സാലി അകത്തേക്ക് കയറ്റിയപ്പോൾ അമ്മായിയമ്മയ്ക്ക് വള ഇടുന്ന ഒരു ചടങ്ങ് ഉണ്ടല്ലോ എന്ന് കൂട്ടത്തിൽ ആരോ പറയുന്നത് കേട്ടിരുന്നു. പെട്ടെന്ന് ലക്ഷ്മിക്ക് വല്ലാത്തൊരു കുറ്റബോധം തോന്നി. അവൾ നിസ്സഹായതയോടെ സെബാസ്റ്റ്യനെ നോക്കിയപ്പോൾ അവൻ ഒന്നുമില്ലാ എന്ന് കണ്ണടച്ചു കാണിച്ചു. അമ്മായിഅമ്മയ്ക്ക് വള വേണ്ടന്ന്, മരുമോൾ അല്ലല്ലോ മോൻ അല്ലേ അമ്മച്ചിക്ക് വള കൊടുക്കേണ്ടത്. സെബാസ്റ്റ്യൻ പറഞ്ഞു ഇത് പെട്ടെന്ന് നടത്തിയ ഒരു കല്യാണമല്ലേ, മാത്രമല്ല ആ കൊച്ചിന്റെ വീട്ടുകാർ ഒക്കെ സമ്മതിച്ചു നടത്തുമായിരുന്നെങ്കിൽ എന്താണെങ്കിലും അങ്ങനെയൊരു ചടങ്ങ് ഒഴിവാക്കുമായിരുന്നില്ല, എനിക്കിനി സ്വർണ്ണം ഇട്ട് നടക്കാത്ത കുറവേ ഉള്ളു സാലി പറഞ്ഞപ്പോൾ വല്ലാത്ത ഒരു ആശ്വാസം ലക്ഷ്മിക്കു തോന്നിയിരുന്നു. ഈ കുടുംബത്തിലുള്ളവർ തന്നെ മനസ്സിലാക്കുന്നുണ്ടല്ലോ അതിൽ കൂടുതൽ എന്താണ് വേണ്ടത്.? അകത്തേക്ക് കയറിയതും ചെറുക്കനും പെണ്ണിനും മധുരം കൊടുക്കുന്നതൊക്കെ ആയിരുന്നു പിന്നീടുള്ള ചടങ്ങ്. എല്ലാം കഴിഞ്ഞപ്പോഴേക്കും ലക്ഷ്മി ക്ഷീണിച്ചു പോയിരുന്നു. സെബാസ്റ്റ്യൻ വിയർത്തു തുടങ്ങിയിട്ടുണ്ട്. ആളുകൾ ഇങ്ങനെ നോക്കുന്നതും ചുറ്റും കൂടി നിൽക്കുന്നതും ഒന്നും അവൻ ഇഷ്ടമാവുന്നില്ലന്ന് ആ മുഖഭാവത്തിൽ നിന്നും ലക്ഷ്മിക്കും മനസ്സിലായിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ സിമിയാണ് അവളെയും കൂട്ടികൊണ്ട് പുതിയ മുറിയിലേക്ക് പോയത്. സെബാസ്റ്റ്യൻ അപ്പോഴേക്കും സുഹൃത്തുക്കൾക്കും ഒപ്പം പുറത്തേക്കു പോയിരുന്നു. നമുക്ക് സാധാരണ ഡ്രസ്സ് ഇടാം ഇനിയിപ്പോ അയൽവക്കത്തുള്ള കുറച്ച് പേരൊക്കെ വരത്തുള്ളൂ. സിമി പറഞ്ഞു കുഞ്ഞിവിടെ.? ലക്ഷ്മി ചോദിച്ചു അമ്മച്ചിയുടെ കൈയ്യിൽ ഉണ്ട് ചേച്ചി ഇന്ന് പോകുമോ.? ഇന്ന് പോണം, കാരണം ഇവിടെ എല്ലാവർക്കും കൂടി കിടക്കാൻ ഒന്നും സ്ഥലമില്ലല്ലോ. പിന്നെ ജോജിച്ചായനും കൂടി ഉള്ളതുകൊണ്ട് പോയേ പറ്റൂ ലക്ഷ്മി. ചിരിയോടെ സിമി പറഞ്ഞപ്പോൾ അവളും ഒന്ന് ചിരിച്ചു കാണിച്ചിരുന്നു. ലക്ഷ്മി ഒന്ന് കുളിക്ക്. എന്നിട്ട് ഡ്രസ്സ് ഒക്കെ മാറിയിട്ട് വാ ഇതൊന്ന് അഴിക്കാൻ ഹെൽപ് ചെയ്യാമോ സാരിയിലേക്ക് നോക്കിക്കൊണ്ട് ലക്ഷ്മി ചോദിച്ചു. എന്നിട്ടേ ഞാൻ പോകു, ഞാൻ തോർത്ത് എടുക്കാൻ വേണ്ടി പോയതാ. ഇപ്പൊ വരാം. സിമി അതും പറഞ്ഞു പോയപ്പോൾ ആശ്വാസം തോന്നിയിരുന്നു. എല്ലാം അഴിച്ചത് സിമിയും കൂടി ചേർന്നാണ്. അതുകഴിഞ്ഞ് അവൾ കുളിക്കാൻ കയറിയപ്പോഴേക്കും പുറത്ത് അർച്ചന കാത്തു നിൽക്കുന്നുണ്ട്. ഇന്നലെ ഒരു സമയത്ത് വന്നതാണവൾ.. അവൾ പോവുകയാണെന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് ഒരു വിഷമം തോന്നിയെങ്കിലും ഇനി അവളെ ഇവിടെ പിടിച്ചുനിർത്തുന്നത് ശരിയല്ലെന്ന് തോന്നി. അതോടെ അർച്ചന യാത്ര പറഞ്ഞ് ഇറങ്ങി. സെബാസ്റ്റ്യനെ കാണാനായി നടന്നപ്പോൾ അവൻ സുഹൃത്തുക്കളോട് എന്തോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ചേട്ടാ ഞാൻ പോവാ, അവന്റെ മുഖത്തേക്ക് നോക്കി അർച്ചന പറഞ്ഞു. എങ്ങനെ..? ബസിനു പോകാം അയ്യോ വേണ്ട, ഒരു കാര്യം ചെയ്യാം ഞാൻ കൊണ്ടു വിടാം. അയ്യോ ചേട്ട കുഴപ്പമില്ല ഞാൻ പൊയ്ക്കോളാം. അർച്ചന പറഞ്ഞു എല്ലാം ലക്ഷ്മി കാണുന്നുണ്ടായിരുന്നു അവൾക്ക് ആശ്വാസം തോന്നി. അവളെ ഈ സന്ധ്യാസമയത്ത് ഒറ്റയ്ക്ക് വിടുന്നത് ശരിയല്ല എന്ന് ലക്ഷ്മിക്കും തോന്നിയിരുന്നു. പിന്നെ തിരക്കിനിടയിൽ എങ്ങനെയാണ് സെബാസ്റ്റ്യനോട് പറയുന്നത് എന്ന് കരുതിയാണ് പറയാതിരുന്നത്. അവൻ തന്റെ മനസ്സറിഞ്ഞ് പ്രവർത്തിച്ചപ്പോൾ ലക്ഷ്മിക്ക് വല്ലാത്ത സമാധാനം ഉണ്ടായിരുന്നു. അത് സാരമില്ല ഞാൻ കൊണ്ടു വിടാം. ഞാനിപ്പോ വരാം.. ചാവി എടുക്കാൻ അകത്തേക്ക് പോയപ്പോൾ അതും നീട്ടി ലക്ഷ്മി അവിടെ നിൽപ്പുണ്ടായിരുന്നു. കുളിയൊക്കെ കഴിഞ്ഞൊ അവളെ നോക്കി അവൻ ചോദിച്ചപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു. ഞാൻ കൂട്ടുകാരിയേ ഒന്ന് കൊണ്ടുവിട്ടിട്ട് വരാം. ഈ സമയത്ത് ഒറ്റയ്ക്ക് വിടുന്നത് ശരിയല്ലല്ലോ. ഞാനോർത്തു ഇന്നിവിടെ കാണുമെന്ന് അതുകൊണ്ടാ ചോദിക്കാഞ്ഞത് ലക്ഷ്മിയോട് വിശദീകരണം പോലെ സെബാസ്റ്റ്യൻ പറഞ്ഞപ്പോൾ അവളൊന്നു ചിരിച്ചു കാണിച്ചിരുന്നു. പെട്ടെന്ന് അവൻ വണ്ടിയെടുത്ത് അർച്ചനയെ നോക്കിയപ്പോഴേക്കും അവൾ പിന്നിലേക്ക് കയറിയിരുന്നു. ലക്ഷ്മിയെ നോക്കി കൈവീശി കാണിച്ച് വണ്ടിയിലേക്ക് കയറി. രണ്ടുപേരും പോകുന്നത് കണ്ടു തിരികെ അകത്തേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് മുറിയിലിരുന്ന് പ്രായമായ ഒരു അമ്മമ്മ ആനിയോട് പറയുന്നത് ലക്ഷ്മി അവിചാരിതമായി കേട്ടത്. വേറൊരു കല്യാണം നടക്കായിരുന്നെങ്കിൽ ഈ ചെറുക്കന് എന്തൊക്കെ കിട്ടിയേനെ, അലമാരി വാഷിംഗ് മെഷീന് സ്വർണ്ണം. ഇതിപ്പോ പ്രേമിച്ചു കെട്ടിയതുകൊണ്ട് എന്താ പറ്റിയത് ഒന്നും കിട്ടിയില്ല. എന്ന് മാത്രമല്ല ബന്ധു ബലം പോലുമില്ല. ആ പെണ്ണിന്റെ ഭാഗത്തു നിന്ന് ആരുണ്ടായിരുന്നില്ലല്ലോ. അങ്ങനെ അല്ല അമ്മാമ്മേ, അവരുടെ വീട്ടിൽ സ്ഥിതി ഉള്ളോരാ. അവളുടെ കയ്യിലും കാലിലും കഴുത്തിലും ഒക്കെ സ്വർണ്ണം ഉണ്ടായിരുന്നു. അവർക്ക് ഈ കല്യാണത്തിന് സമ്മതം അല്ലായിരുന്നു. ഒരു ബസ് ഡ്രൈവറെ കൊണ്ട് അവരുടെ കൊച്ചിനെ കെട്ടിക്കാൻ അവർക്ക് താൽപര്യം തോന്നുമോ.? അതും വേറെ ജാതിക്കാരൻ. ആനി ലക്ഷ്മിയുടെ പക്ഷം പറഞ്ഞുകൊണ്ട് സംസാരിച്ചു. ആഹാ അവന് എന്നതാ കുഴപ്പം.? നമ്മുടെ ഈ നാട്ടിലുണ്ടോ ഇതേപോലെ നല്ലൊരു ചെറുക്കൻ. എന്തൊരു നല്ല സ്വഭാവം ആണ്. എല്ലാം പോട്ടെ അവനെത്രാമത്തെ വയസ്സ് മുതൽ വീട് നോക്കാൻ തുടങ്ങിയത് ആണ്. കുടുംബം നന്നായിട്ട് നോക്കാൻ പറ്റുന്നുണ്ടോ എന്നത് ആണ് ആമ്പിള്ളേരുടെ ഏറ്റവും വലിയ ഗുണം. അത് അവനുണ്ട് അതിൽ കൂടുതൽ എന്ത് സ്വഭാവാ വേണ്ടത്.? ആ പെണ്ണിന് തപസ്സിരുന്നാൽ ഇതേപോലെ നല്ലൊരു ചെറുക്കനെ കിട്ടുമോ.? പിന്നെ അവളുടെ വീട്ടുകാര് ഇത്രയും വലിയ ഉരുക്കം കാണിക്കുന്നത് എന്തോന്നിനാ. അമ്മാമ്മയ്ക്ക് സെബാസ്റ്റ്യനേ പറഞ്ഞത് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് ആ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ ലക്ഷ്മിക്ക് കഴിഞ്ഞിരുന്നു. അവന്റെ ചിരിക്ക് കൊടുക്കണം പൈസ ഇങ്ങോട്ട്, അതൊക്കെ ശരിയാ, എങ്കിലും ആ കൊച്ചിന്റെ അപ്പനെ ഗൾഫിലോ മറ്റോ ആണ്. നല്ല സ്ഥിതിയുള്ളവർ ആയിരിക്കും. അവർ എന്താണെങ്കിലും ഒരു ബസ് ഡ്രൈവറെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ ഒന്നുമായില്ലല്ലോ ഉദ്ദേശിച്ചിട്ടുണ്ടാവുന്നത്. ഇതാ പറയുന്നത് അവനവന്റെ കൊക്കിലൊതുങ്ങുന്നതേ കൊത്താവു എന്ന്. ഇവനീ വലിയ വീട്ടിലെ പെണ്ണിനെ കേറി പ്രേമിച്ചത് എന്തിനാ അമ്മാമ്മയ്ക്ക് സംശയം തീർന്നില്ല. ബസ്സിൽ എങ്ങാണ്ട് കയറി തുടങ്ങിയ പരിചയമാ. അവനെ നമുക്ക് അറിയത്തില്ലേ.? അവൻ അങ്ങനെ എല്ലാവരോടും മിണ്ടിയും പറഞ്ഞും ഒന്നും ശീലം ഉള്ളതല്ല. ഈ കൊച്ചും ഒരു പാവം ആണ്. എങ്ങനെയോ ഇഷ്ടപ്പെട്ടു പോയതാ. പിന്നെ ഒരു കാര്യമാ ഇന്നത്തെ കാലത്തെ പെമ്പിള്ളേരൊക്കെ നല്ല ജോലിയുള്ള ചെറുക്കന്മാരെ മാത്രമേ കല്യാണം കഴിക്കുവെന്നും പറഞ്ഞാരിക്കുന്നത് അല്ലേ.? ആ സ്ഥാനത്ത് വീട്ടിൽ ഇത്രയും പ്രശ്നം നടന്നിട്ടും കല്യാണ തലേന്ന് തന്നെ ആ പെൺകൊച്ച് ഇറങ്ങി വന്നില്ലേ, ഇവന്റെ കൂടെ ജീവിക്കത്തൊള്ളൂ എന്നും പറഞ്ഞു അതൊരു വലിയ കാര്യമല്ലേ. ലക്ഷ്മിയുടെ പക്ഷം പിടിച്ചു പിന്നെയും ആനി പറഞ്ഞു കൂടുതൽ കേട്ട് നിൽക്കാൻ വയ്യാത്തത് കൊണ്ട് തന്നെ അവൾ നേരെ മുറിയിലേക്ക് പോയി. ആലോചിച്ചപ്പോൾ സെബാസ്റ്റ്യനേ പോലെ ഒരാളെ കിട്ടിയത് തന്റെ ഭാഗ്യം തന്നെയാണ്. പക്ഷേ തന്റെ വീട്ടുകാരുടെ അസാന്നിധ്യം ഇവിടെ പല ബന്ധുക്കളെയും ചോടിപ്പിച്ചിട്ടുണ്ട് എന്ന് അവൾക്ക് മനസ്സിലായി. അവരൊക്കെ വിശ്വസിക്കുന്നതുപോലെ താനും സെബാസ്റ്റ്യനും തമ്മിൽ പ്രണയത്തിലായിരുന്നുവെങ്കിൽ താൻ വീട്ടുകാരെ ഉപേക്ഷിച്ചു അവനുവേണ്ടി ഇറങ്ങിവരുമായിരുന്നോ.? ഇങ്ങനെ ഒരു പ്രതിസന്ധി ഇല്ലാരുന്നു എങ്കിൽ.? അവൾ ഒരു നിമിഷം ചിന്തിച്ചു നോക്കി. ഇത്രത്തോളം സ്നേഹിക്കുന്ന ഒരുവനുവേണ്ടി എങ്ങനെയാണ് ഇറങ്ങി വരാതിരിക്കുന്നത്.? ഈ ലോകത്തോട് മുഴുവൻ യുദ്ധം ചെയ്യാൻ തോന്നും ആ ഒരാൾക്ക് വേണ്ടി. അത്രത്തോളം ആണ് സ്നേഹിക്കുന്നവരെ അവൻ അടുക്കി പിടിക്കുന്നത്. പെട്ടെന്ന് അവന്റെ ചിരി അവളുടെ മനസ്സിലേക്ക് നിറഞ്ഞുവന്നു. അവൾക്ക് അപ്പോൾ അവനെ കാണണം എന്ന് തോന്നി….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • വരും ജന്മം നിനക്കായ്: ഭാഗം 68

    വരും ജന്മം നിനക്കായ്: ഭാഗം 68

    രചന: ശിവ എസ് നായർ

    അഞ്ജുവിന്റെ മുറിയിൽ നിന്നും അമ്മാവന്റെ മകൾ വേണിയും മകൻ വിനോദും എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടതും അഖിലിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അവൻ രൂക്ഷമായി അനിയത്തിയെ ഒന്ന് നോക്കി. അവന്റെ നോട്ടം കണ്ട് അഞ്ജുവിന് ചെറുതായി ഭയം തോന്നി. “അമ്മാവനും അമ്മായിയും എന്താ പതിവില്ലാതെ ഈ വഴി. വർഷങ്ങൾ ആയല്ലോ നിങ്ങളെ ഈ വഴിയൊക്കെ ഒന്ന് കണ്ടിട്ട്. കൃത്യമായി പറഞ്ഞാൽ അച്ഛൻ മരിച്ചതിനു ശേഷം പിന്നെ നിങ്ങൾ ഈ വീട്ടിലേക്ക് വന്നിട്ടേയില്ല.” പുച്ഛത്തോടെ അഖിൽ അമ്മാവനെയും അമ്മായിയെയും നോക്കി. “നീയെന്താ മോനെ ഇങ്ങനെയൊക്കെ പറയുന്നത്?” എനിക്കിങ്ങോട്ട് വരാൻ നേരവും കാലവും ഒക്കെ നോക്കണോ. ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ട് ഞാൻ കുറച്ചു തിരക്കിൽ ആയിപോയി. അതുകൊണ്ടാണ് എനിക്ക് ഇങ്ങോട്ടൊന്നും വരാൻ പറ്റാതിരുന്നത്. വിനോദും കൂടി ഇപ്പോ ബിസിനസ് ഏറ്റെടുത്ത് നടത്താൻ തുടങ്ങിയതിൽ പിന്നെയാണ് ഞാനൊന്ന് ഫ്രീ ആയത്. അതാ ഇങ്ങോട്ടൊന്ന് ഇറങ്ങാമെന്ന് വിചാരിച്ചത്. പിന്നെ നീ നാട്ടിൽ വന്നത് ഞങ്ങൾ അറിയാനും കുറച്ചു വൈകി. അല്ലെങ്കിൽ നേരത്തെ തന്നെ മോനെ കാണാൻ ഞങ്ങൾ വരുമായിരുന്നു.” ശിവദാസൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “മോന് അവിടെ സുഖമല്ലേ, ജോലിയൊക്കെ എങ്ങനെ പോകുന്നു? ഇനിയെന്നാ തിരിച്ചു പോകുന്നത്.” സരസ്വതി കുശലാന്വേഷണം നടത്തി. “ജോലിക്കൊന്നും ഒരു കുഴപ്പമില്ല… ചിലപ്പോൾ തിരിച്ചു പോയില്ലെന്നും വരും. ഇവിടെ എന്തെങ്കിലും ബിസിനസ് ചെയ്ത് കൂടിയാലോ എന്ന് ആലോചിക്കുന്നുണ്ട് ഞാൻ.” അലസ മട്ടിൽ പറഞ്ഞു കൊണ്ട് അഖിൽ തന്റെ മുറിയിലേക്ക് കയറിപ്പോയി. അവരോട് ഇനിയും സംസാരിച്ചാൽ താൻ അതിര് കടന്ന് എന്തെങ്കിലും പറഞ്ഞു പോകുമെന്ന് അവന് തോന്നി. വീട്ടിൽ കയറി വരുന്നവരോട് അപമര്യാദയായി പെരുമാറണ്ട എന്ന് കരുതിയാണ് അഖിൽ അവിടെ നിന്നും ഒഴിഞ്ഞു മാറി പോയത്. അവന്റെ ആ പെരുമാറ്റം ഇരുവർക്കും തീരെ ഇഷ്ടമായില്ല. വിനോദിനെയും വേണിയെയും പോലും അഖിൽ മൈൻഡ് ചെയ്തില്ല. അവൻ തങ്ങളെ നോക്കാതെ പോയതിൽ ഇരുവർക്കും വിഷമം തോന്നി. അഖിൽ മുകളിലേക്ക് കയറിപ്പോകുന്നത് നിരാശയോടെയാണ് വേണി നോക്കി നിന്നത്. “പത്ത് കാശ് സമ്പാദിക്കാൻ തുടങ്ങിയപ്പോ നിന്റെ മോന് നല്ല അഹങ്കാരമായല്ലോ ദേവകി.” സരസ്വതി അനിഷ്ടത്തോടെ അഖിലിന്റെ അമ്മയെ നോക്കി. “ഏട്ടത്തി ഒന്നും വിചാരിക്കരുത്. ഇവരുടെ അച്ഛൻ മരിച്ചതിൽ പിന്നെ നിങ്ങളെ ആരെയും ഈ വഴിക്ക് കണ്ടിട്ടില്ലല്ലോ. അതിന്റെ ദേഷ്യമാണ് അവന്. ബിസിനസിന്റെ തിരക്കുകൾ കൊണ്ടാണ് നിങ്ങൾക്ക് ഈ വഴി വരാൻ പറ്റാത്തതെന്ന് എനിക്കറിയാം. പക്ഷേ അത് അഖിലിന് പറഞ്ഞാൽ മനസ്സിലാവില്ലല്ലോ.” ദേവകി ക്ഷമാപണത്തോടെ ഇരുവരോടും പറഞ്ഞു. “ദാസേട്ടന്റെ തിരക്കുകളെ കുറിച്ച് ഞാൻ നിന്നോട് പ്രത്യേകം പറയേണ്ടല്ലോ ദേവകി. വിനോദ് മോനും കൂടി ബിസിനസ്സിലേക്ക് ഇറങ്ങിയ ശേഷമാണ് ദാസേട്ടനൊന്ന് ഫ്രീ ആയത്. ബന്ധുക്കളെയൊന്നും വെറുപ്പിക്കരുതെന്ന് മോനെ പറഞ്ഞ് നീ മനസ്സിലാക്കണം. പിന്നെ വേണി മോളുമായുള്ള കല്യാണ കാര്യവും നീ അവനോട് സൂചിപ്പിക്കണം.” സരസ്വതിയുടെ വാക്കുകൾ കേട്ട് ദേവകി പുഞ്ചിരിച്ചു. “ഞാൻ പറഞ്ഞ എന്റെ മോൻ കേൾക്കും. ഏട്ടത്തിക്ക് എങ്കിലും ഞങ്ങളെ ഒന്ന് അന്വേഷിച്ചു വരാൻ തോന്നിയല്ലോ. അഖിയോട് ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊള്ളാം.” ദേവകി പറഞ്ഞു. “പിന്നെ ഗൾഫിലുള്ള ഈ നല്ല ജോലി വിട്ടിട്ട് ഇവിടെ ബിസിനസ് തുടങ്ങാൻ ഒന്നും നീ സമ്മതിക്കണ്ട. വെറുതെ കുറെ കാശ് കളയാം എന്നല്ലാതെ ബിസിനസ് ഒക്കെ അവനെക്കൊണ്ട് പറ്റിയ പണിയാണെന്ന് എനിക്ക് തോന്നുന്നില്ല.” ശിവദാസൻ ഉപദേശ രൂപേണ പറഞ്ഞു കൊണ്ട് അവരെ നോക്കി. അഖിൽ മുകളിലേക്ക് കയറി പോയെങ്കിലും തന്റെ മുറിയിലേക്ക് പോകാതെ താഴെ നടക്കുന്ന സംഭാഷണങ്ങൾ ശ്രദ്ധിച്ചു കൊണ്ട് സ്റ്റെയർ കേസിന് മുകളിൽ അവർ കാണാതെ നിൽക്കുകയായിരുന്നു അവൻ. തനിക്കുള്ള കല്യാണ ആലോചനയും ആയിട്ടാണ് അമ്മാവന്റെയും അമ്മായിയുടെയും ഈ അപ്രതീക്ഷിത വരവ് എന്ന് അവൻ ഊഹിച്ചു. താഴെക്കിറങ്ങിച്ചെന്ന് അവരോട് നാലു വർത്തമാനം പറയാൻ അവന്റെ നാവ് തരിച്ചെങ്കിലും അഖിൽ ആത്മസംയമനം പാലിച്ചു നിന്നു. “എന്നാപ്പിന്നെ ഞങ്ങൾ ഇറങ്ങട്ടെ ദേവകി. അഖിലിനോട് സംസാരിച്ചിട്ട് നീ വിവരമറിയിക്ക്. നല്ലൊരു മുഹൂർത്തം നോക്കി നമുക്ക് ഇവരുടെ രണ്ടുപേരുടെയും നിശ്ചയം അങ്ങ് നടത്താം.” ശിവദാസൻ സോഫയിൽ നിന്നും എഴുന്നേറ്റു. “ഞാൻ മോനോട് പറഞ്ഞിട്ട് വിവരം അറിയിക്കുന്നുണ്ട്.” ദേവകി ചിരിച്ചു. “എങ്കിൽ ശരി, ഞങ്ങൾ വേറൊരു ദിവസം വരാം. ഇങ്ങനെ വീട്ടിൽ തന്നെ ഇരിക്കാതെ ഇടയ്ക്ക് മോളെയും കൂട്ടി നീ അങ്ങോട്ടൊക്കെ ഒന്ന് ഇറങ്ങ്.” ഇറങ്ങാൻ നേരം ദേവകിയുടെ കൈപിടിച്ച് സരസ്വതി പറഞ്ഞു. “വരാം ഏട്ടത്തി.” അഞ്ചുവും ദേവകിയും പുഞ്ചിരിയോടെ അവരെ യാത്രയാക്കി. കാറിൽ കയറാൻ നേരം വിനോദ് പിന്തിരിഞ്ഞ് അഞ്ജുവിനെ നോക്കി പുഞ്ചിരിച്ചു കാണിച്ചു. അവന്റെ ചിരിയും കണ്ണു കൊണ്ടുള്ള നോട്ടവും കണ്ട് അവൾക്ക് ഒരു നിമിഷം നാണം തോന്നി. ആ കാഴ്ച കണ്ടു കൊണ്ടാണ് അഖിൽ മുകളിൽ നിന്നും താഴേക്ക് വന്നത്. “ആരോട് ചോദിച്ചിട്ട അമ്മ അവരെയൊക്കെ ഈ വീട്ടിൽ വിളിച്ചു കയറ്റിയത്. നാലെണ്ണവും കൂടി ഇങ്ങോട്ട് വന്നിറങ്ങിയപ്പോൾ തന്നെ പറഞ്ഞ് വിട്ടൂടായിരുന്നോ?” അഖിൽ അമർഷത്തോടെ ചോദിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു. “വീട്ടിൽ കയറി വരുന്നവരോട് എങ്ങനെയാ ഇറങ്ങി പോകാൻ പറയുന്നത്. മരിച്ചു പോയ നിന്റെ അച്ഛന്റെ ചേച്ചിയാണ് അവർ. ആ ഒരു ബഹുമാനമെങ്കിലും നമ്മൾ അവർക്ക് കൊടുക്കണ്ടേ.” ദേവകി ശാസനയോടെ മകനെ നോക്കി. “ഇത്രയും വർഷം ഇവരൊക്കെ എവിടെ പോയി കിടക്കുകയായിരുന്നു. നമ്മള് ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് ഇവരൊക്കെ അന്വേഷിച്ചിട്ടുണ്ടോ? ഇപ്പോൾ ഞാൻ ഗൾഫിൽ പോയി സമ്പാദിക്കാൻ തുടങ്ങിയെന്ന് അറിഞ്ഞപ്പോൾ ഒരു നാണവുമില്ലാതെ ഇളിച്ചു കൊണ്ട് കയറി വന്നതാണെന്ന് അമ്മയ്ക്ക് മനസ്സിലായില്ലേ.” അഖിൽ ദേഷ്യം കൊണ്ട് ഉറഞ്ഞ് തുള്ളി. “ഏട്ടൻ ഇത്രയ്ക്ക് ദേഷ്യപ്പെടാൻ മാത്രം ഇവിടെ ഒന്നും സംഭവിച്ചില്ലല്ലോ. ബിസിനസിന്റെ തിരക്കുകൾ ഒക്കെ ഉള്ളതു കൊണ്ടല്ലേ അമ്മാവന് ഇതുവഴി വരാൻ പറ്റാത്തത്. അച്ഛൻ മരിച്ചപ്പോൾ അവരൊക്കെ വന്നതാണല്ലോ. എല്ലാവർക്കും അവരുടേതായ തിരക്കുകൾ ഉണ്ടാവില്ലെ? അല്ലാതെ എപ്പോഴും ഇവിടെ വന്ന് നമ്മൾ എങ്ങനെയാ ജീവിക്കുന്നത് എന്നൊക്കെ നോക്കിയിരിക്കാൻ പറ്റുമോ?” അഞ്ചു ചോദിച്ചു. “നീ ഒരക്ഷരം മിണ്ടിപ്പോകരുത്. ഇത്രയും വർഷം തിരിഞ്ഞു നോക്കാത്തവർ ഒന്ന് വന്ന് ചിരിച്ചു കാണിച്ചപ്പോ ഴേക്കും അമ്മയെപ്പോലെ നീയും പഴയതൊക്കെ മറന്നു. എല്ലു മുറിയെ ഞാൻ കഷ്ടപ്പെട്ടിട്ട നിന്നെ പഠിപ്പിക്കുന്നതും ഈ വീട് കെട്ടിപ്പൊക്കിയതും. ഇത്രയും നാൾ ആരുടെയും സഹായവും സഹകരണവും ഇല്ലാതെ നമുക്ക് തനിച്ച് ജീവിക്കാമെങ്കിൽ ഇനിയും അങ്ങനെ പറ്റും. അതുകൊണ്ട് ഇത്രയും നാളും ഇല്ലാതിരുന്ന ബന്ധുത്വം ഒന്നും ഇനിയും വേണ്ട.” അഖിൽ ദേഷ്യത്തോടെ ഇരുവരെയും നോക്കി. “നീ ഇങ്ങനെ ദേഷ്യപ്പെടല്ലേ മോനെ. അമ്മാവനും അമ്മായിയും വെറുതെ വന്നതല്ല. വേണിയെ ഇങ്ങോട്ട് കെട്ടിച്ചുവിടാൻ അവർക്ക് താല്പര്യമുണ്ട്. അതുപോലെ വിനോദിന് നമ്മുടെ അഞ്ചു മോളെ കൊടുക്കുമോ എന്നും അവർ ചോദിച്ചിട്ടുണ്ട്. നിന്റെ ഇഷ്ടം കൂടി നോക്കിയതിനു ശേഷം നിനക്ക് താല്പര്യമാണെങ്കിൽ രണ്ടാളുടെയും നിശ്ചയം ഒരേ ദിവസം തന്നെ നടത്താമെന്നാണ് അമ്മാവനും അമ്മായിയും പറഞ്ഞത്. വേണി മോള് നല്ല സുന്ദരിയാ, നിനക്ക് ചേരും. പിന്നെ നീ തിരിച്ചു പോകുന്നതിനു മുമ്പ് നിശ്ചയം നടത്തണമെന്നാണ് ഏട്ടത്തി പറഞ്ഞിട്ട് പോയത്. എന്തായാലും നിങ്ങൾക്ക് രണ്ടുപേർക്കും വിവാഹ പ്രായമായല്ലോ. അഞ്ചു മോളെ നമുക്ക് പരിചയമുള്ളിടത്ത് കെട്ടിച്ച് വിടുമ്പോൾ എനിക്ക് സമാധാനവും ഉണ്ടാവും.” ദേവകി അത് പറയുമ്പോൾ അഖിലിന്റെ മുഖം ദേഷ്യത്താൽ ചുവന്ന് തുടുത്തു. ” വിനോദനെ കല്യാണം കഴിക്കാൻ നിനക്ക് ഇഷ്ടമുണ്ടോ? ” അഖിൽ രൂക്ഷമായി അഞ്ജുവിനെ നോക്കി. ” ഇഷ്ടപ്പെടാതിരിക്കാൻ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലല്ലോ. ഏട്ടന് വേണിയെ ഇഷ്ടമാണെങ്കിൽ നമ്മുടെ രണ്ടുപേരുടെയും നിശ്ചയവും കല്യാണവും ഒരേ സമയത്ത് തന്നെ നടക്കും. ” അഞ്ചു പറഞ്ഞത് കേട്ട് അഖിൽ കോപം നിയന്ത്രിച്ചു. ” അങ്ങനെ നീയിപ്പോ അവനെ ഇഷ്ടപെടണ്ട. വേണിയെ കല്യാണം കഴിക്കാൻ എനിക്കൊരു താല്പര്യവുമില്ല. അതുകൊണ്ട് നീയും വേണ്ടാത്തതൊന്നും ആഗ്രഹിക്കാൻ നിക്കണ്ട. ഇത്രയും വർഷത്തിനിടയ്ക്ക് അമ്മാവനും അമ്മായിയും ഈ വഴി വന്നില്ലെങ്കിലും വേണിക്കോ വിനോദിനോ ഒരു തവണയെങ്കിലും നമ്മളെ ഒന്ന് വിളിക്കാനോ ഇങ്ങോട്ട് വരാനോ തോന്നിയിട്ടില്ലല്ലോ. അതുകൊണ്ട് അങ്ങനെയുള്ളവരുമായി ബന്ധം കൂടാതിരിക്കുന്നത് തന്നെയാണ് നല്ലത്. അതുകൊണ്ട് നിന്റെ മനസ്സിൽ വേണ്ടാത്ത വല്ല മോഹവും കയറി കൂടിയിട്ടുണ്ടെങ്കിൽ അതങ്ങ് കളഞ്ഞേക്ക്. അമ്മയോടും കൂടിയാ ഞാനിത് പറയുന്നത്. ” അഖിൽ ശാസനയോടെ പറഞ്ഞു. ” അഞ്ചു മോൾക്ക് സ്ത്രീധനം ഒന്നും വേണ്ടെന്നാണ് അവർ പറഞ്ഞിട്ടുള്ളത്. ഇവളെ വേറെ ആർക്കെങ്കിലും കെട്ടിച്ചു കൊടുക്കുകയാണെങ്കിൽ കൊടുക്കാനുള്ള സ്ത്രീധനം നിന്റെ കയ്യിലുണ്ടോ. അങ്ങനെയാണെങ്കിൽ നീ ഇവളെ ആർക്കു വേണമെങ്കിലും കെട്ടിച്ചു കൊടുത്തോ എനിക്കൊരു പ്രശ്നവുമില്ല. അവർക്കാണെങ്കിൽ സ്ത്രീധനം ഒന്നും കൊടുക്കേണ്ടല്ലോ എന്ന് കരുതിയാണ് അഞ്ചു സമ്മതം പറഞ്ഞത്. എനിക്കും ഈ ബന്ധത്തിനോട് താല്പര്യം ഉണ്ട്. നീ സമ്മതിച്ചേ പറ്റു മോനെ.” ദേവകി ഉറച്ച സ്വരത്തിൽ പറഞ്ഞു……..കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 62

    തണൽ തേടി: ഭാഗം 62

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    ഈ ലോകത്തോട് മുഴുവൻ യുദ്ധം ചെയ്യാൻ തോന്നും ആ ഒരാൾക്ക് വേണ്ടി. അത്രത്തോളം ആണ് സ്നേഹിക്കുന്നവരെ അവൻ അടുക്കി പിടിക്കുന്നത്. പെട്ടെന്ന് അവന്റെ ചിരി അവളുടെ മനസ്സിലേക്ക് നിറഞ്ഞുവന്നു. അവൾക്ക് അപ്പോൾ അവനെ കാണണം എന്ന് തോന്നി ബന്ധുക്കളുടെ എണ്ണം ഇതിനിടയിൽ കുറഞ്ഞു വരുന്നുണ്ടായിരുന്നു. പലരും യാത്ര പറഞ്ഞ് തിരികെ പോകാൻ തുടങ്ങി. പോകുന്നവരിൽ പലരും മുറിയിൽ വന്ന് ലക്ഷ്മിയെ കണ്ടു യാത്രയൊക്കെ പറഞ്ഞാണ് പോകുന്നത് ഇടയ്ക്ക് സിമി വന്നു ഒറ്റയ്ക്കല്ല എന്ന് അറിയിക്കുന്നതുപോലെ അരികിൽ വന്ന് എന്തെങ്കിലും ഒക്കെ സംസാരിച്ചിട്ട് പോകും. അതിനിടയിൽ സിമി കുഞ്ഞിനെ കൂടി തന്റെ കയ്യിൽ കൊണ്ട് തന്നു. ഇവിടെ വന്നപ്പോൾ മുതൽ അവൾ ഒരുപാട് കൊതിപ്പിച്ചതാണ്. ഒന്ന് എടുക്കാൻവല്ലാത്ത കോതി ആയിരുന്നു. കുറച്ച് സമയം അവളെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ അവൾക്കൊപ്പം ഇരുന്ന് കളിക്കുകയായിരുന്നു ചെയ്തത്. അപ്പോഴാണ് വിയർത്തു കുതിർന്ന് ഒരാൾ മുറിയിലേക്ക് കടന്നു വരുന്നത്. പെട്ടെന്ന് ലക്ഷ്മിയേ മുറിയിൽ കണ്ടപ്പോൾ അവനോന്ന് ചിരിച്ചു കാണിച്ചു. ഞാൻ വിചാരിച്ചു പുറത്ത് ആയിരിക്കും എന്ന്. കൂട്ടുകാരിയെ സേഫ് ആയി വീട്ടിൽ കൊണ്ട് വിട്ടു. ഈ സൺ‌ഡേ പുള്ളിക്കാരി ഒരു വിരുന്ന് ഓഫർ ചെയ്തിട്ടുണ്ട്. ആണോ.? അതെന്നെ എന്നിട്ട് എന്ത് പറഞ്ഞു..? ഓക്കേ പറഞ്ഞിട്ടുണ്ട്. സിനി എന്റെ ഡ്രസ്സ്‌ ഒക്കെ ഇങ്ങോട്ട് മാറ്റി എന്ന് തോന്നുന്നു. കുളിക്കാൻ ആയിട്ട് നോക്കിയപ്പോൾ ഒന്നും കാണുന്നില്ല. ആകെ മടുത്തു പോയി. ഒന്ന് കുളിച്ചില്ലെങ്കിൽ ശരിയാവില്ല. അലമാര തുറന്നു കൊണ്ട് അവൻ പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ താൻ അത് കാര്യമാക്കേണ്ട. പല ആളുകളല്ലേ പലതരത്തിലുള്ള ചിന്താഗതികളാണ്. പിന്നെ എല്ലാരും പഴയ ആൾക്കാർ ഒക്കെ അല്ലേ.? അലമാരിയിൽ നിന്നും ഡ്രസ്സ് എടുത്ത് തോളിലേക്കിട്ട് അവളുടെ മുഖത്ത് നോക്കി അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു. എന്നാ പറ്റി പെട്ടെന്നൊരു മൂഡ് ഓഫ് പോലെ..? അവളുടെ മുഖം കണ്ട് മനസ്സ് മനസ്സിലാക്കിയത് പോലെ അവൻ ചോദിച്ചു.. ഒന്നുമില്ല അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു അവരൊക്കെ അങ്ങനെ പറഞ്ഞത് വിചാരിച്ചിട്ടാണെങ്കിൽ ഞാൻ പറഞ്ഞില്ലേ അത് കാര്യം ആയിട്ട് എടുക്കണ്ട. ഈ വന്നവരൊന്നും അല്ല ഇവിടെ താമസിക്കേണ്ടത്, അത് നമ്മളൊക്കെയല്ലേ. അമ്മച്ചിക്കൊക്കെ തന്നോട് വലിയ കാര്യം ആണ്. അതുകൊണ്ട് മറ്റൊന്നും ഓർത്ത് വിഷമിക്കേണ്ട. എങ്ങനെ തന്നെ ആശ്വസിപ്പിക്കും എന്ന് അറിയാതെ നിൽക്കുകയാണ് ആൾ. അവള് ചിരിച്ചുകൊണ്ട് തലയാട്ടി. കുറച്ചു കൂട്ടുകാരുണ്ട് എന്തുവന്നാലും കട്ടക്ക് നിൽക്കുന്നവരാണ്. അവരെ ഒന്ന് പറഞ്ഞു വിട്ടിട്ട് വരാം. അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ മാത്രം അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.. ഇന്നലത്തെ പോലാണോ വരാൻ പോകുന്നത്.? അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.. ഹേയ് കല്യാണം ആയിട്ട് ഇന്ന് കുടിക്കാനോ.? അതൊന്നുമില്ല! അവന്മാരെ ഒന്ന് ഡീൽ ചെയ്തിട്ട് വരാമെന്നാ ഉദ്ദേശിച്ചത്. ഞാനൊന്നും കഴിക്കില്ല. നമ്മുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമല്ലേ ആ ദിവസത്തിന്റെ ഭംഗി അങ്ങനെ കളയാനും മാത്രം ഒരു ബോറൻ ഒന്നുമല്ല ഞാൻ. അവളുടെ മുഖത്തേക്ക് നോക്കി പറയുമ്പോൾ ഏറെ ആർദ്രമായിരുന്നു ആ സ്വരം.. അവൾക്ക് ആ നിമിഷം അവന്റെ മുഖം കൈ കുമ്പിളിൽ എടുത്ത് വെറുതെ നോക്കിയിരിക്കാൻ ആണ് തോന്നിയത്. തന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കുന്നവളെ കണ്ട് മനസ്സിലാവാതെ അവൻ വിരൽ ഞൊടിച്ചു വിളിച്ചു. എന്താണ് സ്വപ്നം കാണാണോ..? പെട്ടെന്ന് അബദ്ധം പിണഞ്ഞത് പോലെ അവളൊന്നു ചിരിച്ചു. അല്ല, കുഞ്ഞ് ഉറങ്ങി ഞാൻ അതിനെപ്പറ്റി ആലോചിച്ചതാ. ബെഡിൽ ചരിഞ്ഞു കിടന്നുറങ്ങുന്ന കുഞ്ഞിനെ കാണിച്ചുകൊണ്ട് അവൾ പറഞ്ഞപ്പോൾ. അവൻ അവളെ മനസ്സിലായി എന്ന് അർത്ഥം വരുന്നതുപോലെ ഒന്ന് തലയാട്ടി. പെട്ടെന്നാണ് അവളുടെ മാറിൽ താൻ കെട്ടിക്കൊടുത്ത മിന്ന് അവന്റെ ശ്രദ്ധയിൽ പെട്ടത്. ഒരു നിമിഷം അവന്റെ മനസ്സിലേക്ക് എന്തൊക്കെയോ ചിന്തകൾ കടന്നുവന്നു. ആദ്യമായി അവളെ കണ്ടതും വിവേകിന്റെ അടുത്ത് കൊണ്ടുവിടാൻ പോയതും ഒക്കെ. ഇന്ന് അവൾ തന്റെ പാതിയാണ്. മനസ്സിൽ എപ്പോഴോ അവൾ ഇടം പിടിച്ചു കഴിഞ്ഞു. താലിയിലേക്ക് സൂക്ഷിച്ചു നോക്കുന്നവനെ കണ്ടപ്പോൾ അവൾ എന്താ എന്നർത്ഥത്തിൽ പുരികം പൊക്കി. അവൻ ഒന്നുമില്ലെന്ന് തലയാട്ടി കാണിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി. ഇച്ചായാ… പെട്ടെന്ന് അവൾ വിളിച്ചപ്പോൾ അവനൊരു പ്രത്യേക അനുഭൂതിയാണ് തോന്നിയത്. വാതിൽക്കൽ നിന്നവൻ ചിരിയോടെ തിരിഞ്ഞുനോക്കി.. ഒരുപാട് താമസിക്കില്ലല്ലോ..? ഇല്ല എല്ലാവരും പോവായി, അവൻ പറഞ്ഞു. അച്ഛനെ കണ്ടില്ല, പള്ളിയിൽ നിന്ന് ഇങ്ങോട്ട് വന്നു കഴിഞ്ഞേ പിന്നെ, അതിനി വൈകിട്ട് നോക്കിയാ മതി. ചാച്ചന്റെ വല്ല കൂട്ടുകാരുടെയും കൂടെ പോയതായിരിക്കും. അല്ലെങ്കിലും ഇവിടെ എന്ത് പരിപാടി വന്നാലും ഓടിനടക്കാൻ ഞാൻ മാത്രമേ ഉള്ളൂ. അതിപ്പോ എന്റെ സ്വന്തം പരിപാടി ആണെങ്കിൽ പോലും. ഒരു ചിരിയോടെ അതും പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി പോയി. കുഞ്ഞിനെയും കൊണ്ട് സിമിയുടെ റൂമിലേക്ക് ചെന്നിരുന്നു ലക്ഷ്മി. അവളും അപ്പോൾ കുളിയൊക്കെ കഴിഞ്ഞ് പോകാൻ തുടങ്ങുകയായിരുന്നു. ജോജി പുറത്തെ കാര്യങ്ങളൊക്കെ ഒരുവിധം ഒതുക്കുന്നുണ്ട്. കസേരകൾ അടുക്കി വയ്ക്കുകയും പന്തൽ അഴിക്കാനും ഒക്കെ സഹായിക്കുന്നുണ്ട്. സണ്ണിയും അവർക്കൊപ്പം കൂടിയിട്ടുണ്ട്. സാലി ആണെങ്കിൽ ബാക്കി വന്ന ഭക്ഷണം പല പാത്രങ്ങളിൽ ആക്കി അടുത്ത വീടുകളിലേക്ക് കൊണ്ടുകൊടുക്കുവാൻ സിനിക്ക് നിർദ്ദേശം കൊടുക്കുകയാണ്. അത്യാവശ്യം ബന്ധുക്കളെല്ലാവരും പോയിക്കഴിഞ്ഞു. ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്നത് ആന്റണിയുടെ അമ്മച്ചി മാത്രമാണ്. അവർ അടുക്കളയിൽ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. സുഹൃത്തുക്കളെ എല്ലാം പറഞ്ഞുവിട്ടു സെബാസ്റ്റ്യനും എട്ടുമണിയോടെ വീട്ടിലേക്ക് വന്നിരുന്നു. ഒരു കാവി നിറത്തിലുള്ള ലുങ്കിയും കറുത്ത ഷർട്ടും ആണ് അവന്റെ വേഷം. കുളികഴിഞ്ഞ് മുടി ചീകി ഒതുക്കി വെച്ചിട്ടുണ്ട്. വല്ലാത്ത തലവേദന, അമ്മച്ചി ഒരു കട്ടൻ ചായ തരാമോ? അവൻ സാലിയോട് ചോദിച്ചപ്പോൾ അവർ പെട്ടെന്ന് തന്നെ കട്ടൻ ചായ ഇടാനായി പോയിരുന്നു. ആ സമയം കൊണ്ട് ജോജിയും സിമിയും കുഞ്ഞും യാത്ര പറഞ്ഞ് ഇറങ്ങി. കുറച്ച് വലിയ പൊതിയൊക്കെ തന്നെ സിമിയുടെ കൈയിലും കെട്ടിപ്പൊതിഞ്ഞു കൊടുത്തിട്ടുണ്ട് സാലി. അളിയാ ആദ്യത്തെ വിരുന്ന് അങ്ങോട്ട് തന്നെയാവട്ടെ, നാളെ തന്നെ രണ്ടുപേരും അങ്ങോട്ട് ഇറങ്ങ് പോകുന്നതിനു മുൻപ് സെബാസ്റ്റ്യന്റെ കയ്യിൽ പിടിച്ചു കൊണ്ട് ജോജി പറഞ്ഞു. നാളെ എനിക്കൊന്ന് കിടന്നുറങ്ങണം അളിയ, രണ്ടുമൂന്നു ദിവസത്തെ ക്ഷീണമുണ്ട്. അതുകഴിഞ്ഞ് സമയം പോലേ ഞാൻ ഇറങ്ങാം. ഞാൻ വിളിക്കാം ജോജിയോട് സെബാസ്റ്റ്യൻ ചിരിയോടെ മറുപടി പറഞ്ഞു. ആൾ എവിടെ.? ജോജി ചോദിച്ചപ്പോഴാണ് മുറിയിൽ നിന്നും ഇറങ്ങി ലക്ഷ്മി വന്നത്. ഞങ്ങൾ ഇറങ്ങുവ ലക്ഷ്മി, ജോജി പറഞ്ഞപ്പോൾ അവൾ ചിരിയോടെ തലയാട്ടിയിരുന്നു. ഞാൻ ഒന്ന് കിടക്കട്ടെ, ജോജി പോയതും ലക്ഷ്മിയോടും സണ്ണിയോടും പറഞ്ഞ് സെബാസ്റ്റ്യൻ മുറിയിലേക്ക് പോയിരുന്നു. ലക്ഷ്മി…. അകത്തുനിന്നും സാലിയുടെ വിളി കേട്ടപ്പോൾ അവൾ അടുക്കളയിലേക്ക് ചെന്നു അപ്പോൾ കയ്യിൽ ചായയുമായി നിൽക്കുകയാണ് സാലി അവന് കൊണ്ട് കൊടുക്ക് ചായ . ലക്ഷ്മിയോട് പറഞ്ഞു. ചായ വാങ്ങിയപ്പോൾ അവൾ തന്നോട് എന്തോ പറയാൻ നിൽക്കുന്നത് പോലെ സാലിക്ക് തോന്നി. അവർ പെട്ടെന്ന് അവളുടെ മുഖത്തേക്ക് നോക്കി എന്താ കൊച്ചേ.? അത് പിന്നെ അമ്മയെ ഞാൻ പറയുമ്പോൾ അമ്മ മോശമായിട്ട് കരുതരുത്. എന്നതാ കൊച്ചു പറ.? എന്റെ കയ്യിൽ ഒരു വള ഇരിപ്പുണ്ട് അന്ന് മോതിരത്തിന് ഒരു വള ഞാൻ തന്നില്ലേ അതേ ഫാഷനും വെയിറ്റും തന്നെയാണ്. അത് അമ്മയുടെ കയ്യിൽ ചേരുമോ എന്നറിയില്ല. അത് ഞാൻ തന്നാൽ അമ്മ വാങ്ങുമോ.? മടിച്ചു മടിച്ചാണ് ചോദ്യം. എന്നാ കൊച്ചെ ഇത്? എന്നാ കാര്യത്തിനാ ഇപ്പം എനിക്ക് അത് തരുന്നത്.? അവരങ്ങനെ പറഞ്ഞതുകൊണ്ടാണോ.? ആരാണ്ട് ചുമ്മാ എന്തെങ്കിലും ഒരു കുറ്റം പറയേണ്ടെന്ന് കരുതി പറഞ്ഞതാ. അതൊന്നും ഓർത്ത് ഇന്നത്തെ ദിവസം നീ സന്തോഷം കളയാൻ നിക്കണ്ട. എനിക്കങ്ങനെ പൊന്നിനോടും പണത്തിനോട് ഒന്നും ഒരു ആർത്തിയില്ല. കേറി വന്ന കാലത്ത് ഇതൊക്കെ ഇട്ടിട്ട് നടക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അന്നൊക്കെ സെബാസ്റ്റ്യന്റെ അപ്പൻ ഇതെല്ലാം കൊണ്ട് തുലച്ചു. അത്യാവശ്യം അന്നത്തെ കാലത്ത് നന്നായിട്ട് തന്ന എന്നെ കെട്ടിച്ചു വിട്ടത്. ഇവിടെ വന്നതിനുശേഷം എല്ലാം പോയത്.. പിന്നെ പിള്ളാരെ പഠിപ്പിക്കാനും ഓരോ ആവശ്യങ്ങൾക്കും വേണ്ടി മാത്രമായി സ്വർണം വാങ്ങുന്നത് തന്നെ. പിന്നെ ഒരു പെൺകൊച്ചിനെ കെട്ടിച്ചു വിട്ടതിന്റെ ബുദ്ധിമുട്ട് ഒക്കെ എനിക്ക് നന്നായിട്ട് അറിയാവുന്നതാണ്. എന്റെ സെബാസ്റ്റ്യൻ എന്തോരം ഓടിയതാണെന്നറിയോ.? അവൻ ഒരു പെണ്ണിനെ കെട്ടുന്ന കാലത്ത് കണക്ക് പറഞ്ഞ് സ്ത്രീധനം വാങ്ങിക്കുകയില്ല എന്ന് ഞാൻ തീരുമാനിച്ചത് ആണ്. അവനും അങ്ങനെ തന്നെയാണ്. എനിക്ക് അവൻ കൊണ്ടുവരുന്ന പെണ്ണിന്റെ പൊന്നും പണമൊന്നുംഞങ്ങൾക്ക് ആവശ്യമുണ്ടായിരുന്നില്ല. അവനെ സ്നേഹിക്കുന്ന ഒരു പെണ്ണായിരിക്കണം എന്നേയുള്ളൂ. പിന്നെ എല്ലാ അമ്മമാരും ആഗ്രഹിക്കുന്ന പോലെ നമ്മുടെ ജാതിയിൽ നിന്ന് തന്നെ ഒരു പെൺകുട്ടി വേണമെന്നു എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അത് ഇല്ലെന്ന് ഞാൻ പറയുന്നില്ല. ഇതിപ്പോൾ എല്ലാരും അറിയിച്ച് പള്ളിയിൽ വച്ച് കല്യാണം നടന്നല്ലോ. എനിക്ക് അത് മതി. എനിക്ക് നിന്നെ ഇഷ്ടമാണ്. വേറൊന്നും ഓർത്ത് നീ വിഷമിക്കേണ്ട. ആ വള കൈയിലിട്ട് കൊണ്ട് നടക്കു.. ഇപ്പോഴത്തെ പ്രായത്തിലെ ഇതൊക്കെ ഇടാൻ തോന്നത്തുള്ളൂ കുറച്ചുനാളും കൂടി കഴിഞ്ഞ ആ ചിന്തയൊക്കെ അങ്ങ് പോകും. ആ തോന്നുന്ന സമയത്ത് അതൊക്കെ ഇട്ട് നടക്കണം മക്കളെ, ചിരിയോടെ അവരത് പറഞ്ഞപ്പോഴാണ് അവൾക്ക് ആശ്വാസം തോന്നിയത്. ഇതുവരെ താനെന്തോ തെറ്റ് ചെയ്തത് പോലെയായിരുന്നു മനസ്സും മൂടികെട്ടി നിൽക്കുകയായിരുന്നു.. അകത്തേക്ക് കയറുമ്പോൾ ആകപ്പാടെ ഒരു ആശ്വാസം തോന്നി മനസ്സിന്….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • വരും ജന്മം നിനക്കായ്: ഭാഗം 69

    വരും ജന്മം നിനക്കായ്: ഭാഗം 69

    രചന: ശിവ എസ് നായർ

    “ഈ വീട് വയ്ക്കാനും എന്നെ പഠിപ്പിക്കാനും ഒക്കെ ഏട്ടൻ ഇപ്പോൾ തന്നെ ഒരുപാട് കാശ് ചിലവാക്കിയില്ലേ. ഇനി എന്റെ കല്യാണത്തിന് കൂടി ചെലവാക്കാൻ ഏട്ടന്റെ കയ്യിൽ കാശുണ്ടോ. രണ്ട് കല്യാണവും ഒരുമിച്ച് നടത്തുകയാണെങ്കിൽ കല്യാണ ചിലവൊക്കെ അമ്മാവൻ നോക്കിക്കോളാം എന്നാണ് പറഞ്ഞത്. പിന്നെ അവർക്ക് സ്ത്രീധനമൊന്നും വേണ്ട എന്നെ മാത്രം മതിയെന്ന് പറഞ്ഞതു കൊണ്ടാണ് ഞാൻ എതിർപ്പൊന്നും പറയാതിരുന്നത് അല്ലാതെ വേണ്ടാത്ത മോഹമൊന്നും മനസ്സിൽ കേറ്റിയിട്ടല്ല ഏട്ടാ. അമ്മാവനും അമ്മായിയും ഈ ബന്ധം കൊണ്ട് വന്നപ്പോൾ ഏറ്റവും സന്തോഷം അമ്മയ്ക്ക് ആയിരുന്നു.” അഞ്ചു മുഖം കുനിച്ചു. “ഒരു രൂപ പോലും സ്ത്രീധനം കൊടുക്കാതെ തന്നെ നിന്റെ കല്യാണം ഞാൻ നടത്തും. നിനക്കാരെയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അത് പറഞ്ഞോ, സ്ത്രീധനം മോഹിക്കാത്ത നല്ല പയ്യൻ ആണെങ്കിൽ ഞാൻ അത് നടത്തി തരും. അല്ലെങ്കിൽ നിനക്കുള്ള ചെക്കനെ സമയമാകുമ്പോൾ ഞാൻ തന്നെ കണ്ടുപിടിച്ചോളാം, എന്ത് പറയുന്നു നീ?” അഖിൽ ചോദ്യ ഭാവത്തിൽ അനിയത്തിയെ നോക്കി. “എന്റെ മനസ്സിൽ അങ്ങനെ ആരുമില്ല. ഏട്ടൻ കണ്ടുപിടിക്കുന്ന ആളെ കല്യാണം കഴിക്കാൻ എനിക്ക് സമ്മതമാണ്.” അഞ്ചു പെട്ടെന്ന് പറഞ്ഞു. “വിനോദിനും വേണിക്കും എന്താ കുഴപ്പം. നിന്റെ അച്ഛന്റെ ഏട്ടത്തിയുടെ മക്കൾ തന്നെയല്ലേ അവർ. അറിയുന്ന കുടുംബത്തിലേക്കാണ് അഞ്ജുവിനെ വിടുന്നതെങ്കിൽ നമുക്ക് അതൊരു സമാധാനമല്ലേ മോനെ.” ദേവകി അനുനയത്തിൽ ചോദിച്ചു. “ഇത്ര പെട്ടെന്ന് അമ്മയ്ക്ക് എങ്ങനെയാ മാറാൻ കഴിയുന്നതമ്മേ. അച്ഛന്റെ മരണ ശേഷം നമ്മൾ ഇവിടെ കിടന്നു ചക്രശ്വാസം വലിച്ചപ്പോൾ ഇവരെ ആരെയും ഇങ്ങോട്ട് കണ്ടില്ലല്ലോ. പെട്ടെന്ന് ബന്ധം കൂടാൻ വന്നപ്പോൾ തന്നെ ആലോചിക്കണ്ടേ എന്റെ ജോലി കണ്ടിട്ടാകുമെന്ന്. അമ്മയ്ക്ക് ഇത്ര വിവരമില്ലാതായി പോയല്ലോ.” അഖിലിന് ദേഷ്യം അടക്കാനായില്ല. “നിന്റെ ജോലിയും പൈസയും കണ്ടിട്ടാണ് അവർ വന്നതെന്ന് എനിക്കറിയാഞ്ഞിട്ടല്ല മോനെ. നിന്റെ ഏട്ടന്റെ ചേച്ചിയല്ലേ എന്ന് കരുതിയാണ് ഞാൻ എല്ലാം മറന്നത്. ബന്ധുക്കളെയൊക്കെ എന്തിനാ വെറുതെ വെറുപ്പിക്കുന്നത്. അതോർത്തിട്ടാണ് ഞാൻ ഈ ആലോചനയ്ക്ക് അവരോട് സമ്മതം പറയാൻ തീരുമാനിച്ചത്.” ദേവകി വിഷമത്തോടെ പറഞ്ഞു. “എന്തായാലും അവരുടെ ആലോചന നടക്കില്ല. അതുകൊണ്ട് അമ്മ അതേക്കുറിച്ച് സ്വപ്നം കാണണ്ട. സമയമാകുമ്പോൾ അഞ്ചുവിന് ഞാൻ നല്ലൊരു ചെക്കനെ കണ്ടുപിടിച്ചു കല്യാണം നടത്തിക്കോളാം.” അഖിലിന്റെ വാക്കുകൾ കേട്ട് ദേവകി വിഷമമായി. “വേണിയും വിനോദും ആയുള്ള ബന്ധം വേണ്ടെങ്കിൽ വേണ്ട. പക്ഷേ ഇവൾടെ കല്യാണം നടക്കുന്ന സമയത്ത് തന്നെ നിന്റെ കല്യാണവും നടക്കണം അഖി. നീ തിരിച്ച് ഗൾഫിലേക്ക് പോകുന്നതിനു മുമ്പ് നിന്റെ വിവാഹ നിശ്ചയം നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. വേണിയെ നിനക്ക് വേണ്ടെങ്കിൽ വേണ്ട ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ഒരു കൂട്ടുകാരിയുടെ മകൾ ഉണ്ട് സന്ധ്യ, അമ്മ അവളെ നിനക്ക് വേണ്ടി ആലോചിക്കട്ടെ.” ദേവകി പ്രതീക്ഷയോടെ മകനെ നോക്കി. “എനിക്ക് വേണ്ടി അമ്മ പെണ്ണ് അന്വേഷിക്കണമെന്നില്ല. ഈ ജന്മം എനിക്കൊരു കല്യാണം ഉണ്ടെങ്കിൽ അത് ഗായത്രിയുടെ കൂടെ മാത്രമായിരിക്കും. മനസ്സിൽ ഒരു പെൺകുട്ടിയെ പ്രതിഷ്ഠിച്ചിട്ട് വേറൊരു കുട്ടിയെ കല്യാണം കഴിക്കാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് എന്റെ കാര്യം നിങ്ങൾ ആരും ആലോചിക്കണ്ട. എനിക്കറിയാം എന്ത് വേണമെന്ന്.” അഖിലിന്റെ വാക്കുകൾ കേട്ട് അഞ്ചുവും ദേവകിയും ഞെട്ടി. “നിന്നെ വേണ്ടെന്ന് വെച്ചിട്ടല്ലേ അവൾ വേറൊരുത്തനെ കല്യാണം കഴിച്ചു പോയത്. എന്നിട്ട് ആ ബന്ധം മുന്നോട്ടു പോകാതെ ഡിവോഴ്സ് ആയി വീട്ടിലിരിക്കുന്ന അവളെ തന്നെ നിനക്ക് വേണോ. ഒരു രണ്ടാം കെട്ടുകാരിയെ കല്യാണം കഴിക്കാൻ ആണോ നീ കാത്തിരിക്കുന്നത്.” ദേവകി ദേഷ്യത്തോടെ ചോദിച്ചു. “അവൾ രണ്ടാംകെട്ട് ആയാലും മൂന്നാംകെട്ട് ആയാലും അമ്മയ്ക്ക് എന്താ. ഞങ്ങളല്ലേ ഒരുമിച്ച് ജീവിക്കുന്നത്.” ഗായത്രിയെ കുറിച്ച് അമ്മ മോശമായി പറഞ്ഞത് അഖിലിന് ഇഷ്ടമായില്ല. “നീ വേറെ ഏത് പെണ്ണിനെ കണ്ടുപിടിച്ചു കൊണ്ടു വന്നാലും ഞാൻ സമ്മതിച്ചേനെ. പക്ഷേ ആ ഒരുമ്പട്ടവളെ ഈ വീട്ടിൽ കയറ്റാൻ ഞാൻ സമ്മതിക്കില്ല. പത്രത്തിലും ടിവിയിലും ഒക്കെ വന്ന ന്യൂസ് ഞാനും കണ്ടതാ. ഭർത്താവ് പീഡിപ്പിച്ചു എന്ന് പറഞ്ഞ് കേസ് കൊടുത്തല്ലേ അവൾ അവനുമായുള്ള ബന്ധം ഉപേക്ഷിച്ചത്. ഈ നാട്ടിൽ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഇങ്ങനെയൊക്കെ. ആ നശിച്ച ജന്മത്തിനെ ഇങ്ങോട്ട് കെട്ടിക്കൊണ്ട് വന്നാൽ പിന്നെ എനിക്കോ നിന്റെ അനിയത്തിക്കോ ഈ നാട്ടിൽ തലയുയർത്തി നടക്കാൻ പറ്റില്ല. ഇവൾക്ക് നല്ലൊരു ബന്ധം പോലും പിന്നെ കിട്ടിയെന്ന് വരില്ല.” ദേവകി ദേഷ്യം കൊണ്ട് വിറച്ചു. “അമ്മ വെറുതെ കാര്യം അറിയാതെ സംസാരിക്കരുത്. നിങ്ങളാരും കരുതുന്നത് പോലെയൊന്നുമല്ല അവളുടെ ജീവിതത്തിൽ സംഭവിച്ചത്. അതുകൊണ്ട് യാഥാർത്ഥ്യം അറിയാതെ അമ്മ വെറുതെ ഗായത്രിയെ കുറ്റപ്പെടുത്തരുത്.” അഖിൽ അപേക്ഷ പോലെ പറഞ്ഞു. “ഗായത്രി ചേച്ചിയെ ഏട്ടൻ കല്യാണം കഴിക്കുന്നത് എനിക്കും ഇഷ്ടമല്ല. ഏട്ടനെ ചതിച്ച് വേറൊരാളെ കെട്ടിയതല്ലേ ആ ചേച്ചി. എന്നിട്ട് ആ ചേച്ചി ബന്ധം ഉപേക്ഷിച്ചു വന്നു നിൽക്കുന്നത് ഏട്ടനെ കെട്ടാൻ വേണ്ടിയാണോ. എന്റെയും അമ്മയുടെയും ഇഷ്ടം നോക്കാതെ ഏട്ടൻ ആ ചേച്ചിയെ ഇങ്ങോട്ട് കല്യാണം കഴിച്ചു കൊണ്ടു വരുമോ?” അഞ്ചുവും ദേഷ്യത്തിലായി. “നീയെങ്ങാനും അവളെ ഈ വീട്ടിലേക്ക് കൊണ്ടു വന്നാൽ പിന്നെ ഞങ്ങളും നീയും തമ്മിൽ ഒരു ബന്ധവും ഉണ്ടാവില്ല മോനേ. അവളെപ്പോലെ ഒരു പെണ്ണിനെ ഈ വീട്ടിൽ കയറ്റാൻ ഞാൻ സമ്മതിക്കില്ല. എനിക്ക് നാട്ടുകാരുടെ മുഖത്തു നോക്കാനുള്ളതാണ്.” ദേവകി വാശിയോടെ പറഞ്ഞു. “അമ്മ ഈ പറയുന്ന നാട്ടുകാരും ബന്ധുക്കളും ഒന്നുമല്ല ഇത്രയും നമുക്ക് ചെലവിന് തന്നത്. നമ്മൾ കഷ്ടപ്പെട്ട സമയത്തൊക്കെ ഒരു പട്ടി പോലും തിരിഞ്ഞു നോക്കാൻ ഇല്ലായിരുന്നല്ലോ. പലപ്പോഴും എന്റെ കയ്യിൽ 10 രൂപ എടുക്കാൻ ഇല്ലാതിരുന്നപ്പോൾ എന്നെ സഹായിച്ചിട്ടുള്ളത് ഗായത്രിയാണ്. അന്നവൾ കണക്കില്ലാതെ എന്നെ സഹായിച്ചതിന് പകരമായിട്ടില്ല അവളെ കല്യാണം കഴിക്കാൻ ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നത്. ഹൃദയത്തിൽ തട്ടി സ്നേഹിച്ചത് കൊണ്ടാണ് അമ്മേ. അതുപോലെ എന്റെ ജീവിതം എങ്ങനെ വേണമെന്ന് ഞാൻ തന്നെ തീരുമാനിക്കും. ഈ കുടുംബത്തെ വലിയൊരു കട കെണിയിൽ ആക്കിയിട്ടാണ് അച്ഛൻ പോയത്. ആ അവസ്ഥയിൽ നിന്നും ഈ നിലയിൽ എത്താൻ ഞാൻ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ഒന്നുമില്ലെങ്കിലും ഞാൻ ഗൾഫിൽ പോകാൻ കാരണം ഗായത്രിയുടെ അച്ഛനാണ്. എനിക്കൊരു ലക്ഷ്യം ഉണ്ടായത് അദ്ദേഹം കാരണമാണ്. പിന്നെ സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് കാര്യങ്ങൾ ഇങ്ങനെയൊക്കെ സംഭവിച്ചു പോയി. അതിന്റെ പേരിൽ ഗായത്രിയെ ഉപേക്ഷിച്ചു കളയാൻ എനിക്ക് കഴിയില്ല. ഈ ജന്മം അവളെ മറക്കാൻ എനിക്ക് പറ്റുകയുമില്ല. ഗായത്രി സമ്മതിച്ചാൽ ഞാനെന്റെ ജീവിതത്തിൽ അവളെ കൂട്ടുക തന്നെ ചെയ്യും. അമ്മയും നീയും വെറുതെ എതിർക്കണ്ട. നിങ്ങളുടെ അനുഗ്രഹത്തോടെ ഒരുമിച്ച് ജീവിക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. പത്രത്തിലും ടിവിയിലും കാണുന്ന വാർത്ത കേട്ട് നിങ്ങൾ വെറുതെ ഗായത്രിയെ കുറ്റപ്പെടുത്താൻ നിൽക്കാതെ അവളുടെ അവസ്ഥ മനസ്സിലാക്കാൻ നിങ്ങൾ ശ്രമിക്കണം. അവളുടെ സ്ഥാനത്ത് നമ്മുടെ അഞ്ചുവാണെങ്കിൽ അമ്മ ഇങ്ങനെയൊക്കെ പറയുമോ. ഭർത്താവിന്റെ പീഡനം സഹിച്ച് ആ വീട്ടിൽ കടിച്ചു തൂങ്ങി നിൽക്കാതെ അവൾ അതിനെ എതിർത്തതാണോ നിങ്ങൾ അവളിൽ കാണുന്ന കുറ്റം. എന്റെ ഗായത്രി ചങ്കൂറ്റമുള്ള പെണ്ണാണ്.. സ്വന്തം അച്ഛന്റെയും അമ്മയുടെയും കണ്ണുനീരിന് മുൻപിൽ സ്വാർത്ഥമായി തീരുമാനമെടുക്കാൻ അവൾക്ക് കഴിഞ്ഞില്ല. അതൊരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല.. ഈ കുടുംബം ഈ നിലയിൽ എത്തിക്കാൻ ഞാൻ ഇത്രയും കഷ്ടപ്പെട്ടതല്ലേ അമ്മേ. നമുക്ക് കേറിക്കിടക്കാൻ ഒരു വീടുണ്ടായത് ഞാൻ എല്ലുമുറിയെ പണിയെടുത്തിട്ടല്ലേ. അങ്ങനെയുള്ള എന്റെ ഇഷ്ടം സാധിപ്പിച്ച് തരാൻ നിങ്ങൾക്ക് മനസ്സ് വരുന്നില്ലെങ്കിൽ പിന്നെ നിങ്ങൾക്ക് വേണ്ടി ഞാൻ ജീവിച്ചതിൽ ഒരു അർത്ഥവുമില്ല.” അഖിൽ നിരാശയോടെ സോഫയിലേക്ക് ഇരുന്നു. അമ്മയും അനിയത്തിയും തന്നെ മനസ്സിലാക്കുന്നില്ലല്ലോ എന്നോർത്ത് അവന് കടുത്ത ഹൃദയ വേദന തോന്നി. അവരുടെ സമ്മതം കൂടി ഉണ്ടെങ്കിൽ മാത്രമേ ഗായത്രിയെ പറഞ്ഞു മനസ്സിലാക്കി തന്റെ ജീവിതത്തിലേക്ക് കൂട്ടാൻ പറ്റുകയുള്ളൂ എന്ന് അഖിലിന് നന്നായി അറിയാം. ഗായത്രിയെ ഒരുതരത്തിലും അംഗീകരിക്കാൻ ദേവകിക്കോ അഞ്ചുവിനോ കഴിയുന്നുണ്ടായിരുന്നില്ല. അവന്റെ വിഷമം കണ്ടപ്പോൾ ഇരുവർക്കും ഒരു നിമിഷം എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. “മറ്റൊരുത്തൻ ചവച്ച് തുപ്പിയ വിഴുപ്പിനെ തന്നെ നിനക്ക് വേണോ മോനെ. നിന്നെ കല്യാണം കഴിക്കുന്ന പെൺകുട്ടി മനസ്സു കൊണ്ടും ശരീരം കൊണ്ടും പരിശുദ്ധിയായിരിക്കണം എന്നാണ് അമ്മ ആഗ്രഹിച്ചത്. അതുകൊണ്ട് ഗായത്രിയെ അംഗീകരിക്കാൻ എനിക്ക് കഴിയില്ല മോനെ.” ഗായത്രിയെ കുറിച്ച് തന്നെ അമ്മ പറഞ്ഞ വാക്കുകൾ അഖിലിനെ പിടിച്ചുലച്ചു……..കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • വരും ജന്മം നിനക്കായ്: ഭാഗം 70

    വരും ജന്മം നിനക്കായ്: ഭാഗം 70

    രചന: ശിവ എസ് നായർ

    “മറ്റൊരുത്തൻ ചവച്ച് തുപ്പിയ വിഴുപ്പിനെ തന്നെ നിനക്ക് വേണോ മോനെ. നിന്നെ കല്യാണം കഴിക്കുന്ന പെൺകുട്ടി മനസ്സു കൊണ്ടും ശരീരം കൊണ്ടും പരിശുദ്ധിയായിരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് നീ എന്തൊക്കെ പറഞ്ഞാലും ഗായത്രിയെ അംഗീകരിക്കാൻ എനിക്ക് കഴിയില്ല മോനെ. അതുകൊണ്ട് അവളും ഒത്തുള്ള ജീവിതം മറക്കുന്നതാണ് നിനക്ക് നല്ലത്.” ഗായത്രിയെ കുറിച്ച് തന്റെ അമ്മ പറഞ്ഞ വാക്കുകൾ അഖിലിന്റെ മനസ്സിനെ പിടിച്ചുലച്ചു. “അവളെക്കുറിച്ച് അമ്മ ഇങ്ങനെയൊന്നും പറയരുത്. എന്റെ മനസ്സിൽ അവൾ ഇപ്പോഴും എപ്പോഴും പരിശുദ്ധ തന്നെയാണ്. ഇഷ്ടമില്ലാതെ ഒരു പെണ്ണിനെ താലി കെട്ടി അവളുടെ ഒപ്പം ജീവിക്കുന്നതിനേക്കാൾ നല്ലതല്ലേ എനിക്കിഷ്ടപ്പെട്ടവളെ കെട്ടുന്നത്. അതിന് അമ്മ ഇങ്ങനെ തടസ്സം നിൽക്കരുത്. അവളെ ഞാൻ അത്രയ്ക്കും സ്നേഹിച്ചു പോയി അമ്മേ. ഗായത്രിയെ മറക്കാൻ എന്നെക്കൊണ്ട് കഴിയില്ല.” അഖിലിന്റെ കണ്ണുകൾ നിറഞ്ഞു. “നിന്റെ സങ്കടം അമ്മയ്ക്ക് മനസ്സിലാകും മോനെ. പക്ഷേ നീ ഗായത്രിയെ നിന്റെ ഭാര്യയായി ഇങ്ങോട്ട് കൊണ്ടുവന്നു കഴിഞ്ഞാൽ ഞങ്ങളും അവളും ഈ വീടിനുള്ളിൽ ഒരുമിച്ച് കഴിയേണ്ട സാഹചര്യമുണ്ടാകും. അങ്ങനെ ഞങ്ങൾക്ക് മനസ്സു കൊണ്ട് സ്വീകരിക്കാൻ കഴിയാത്തൊരു പെണ്ണിനെ നീ ഇങ്ങോട്ട് കൊണ്ടു വന്നാൽ എപ്പോഴായാലും അതൊരു പൊട്ടിത്തെറിയിലേ അവസാനിക്കു. അതുകൊണ്ട് ഗായത്രിയെ കല്യാണം കഴിക്കുന്നതിനേക്കാൾ ഭേദം നീ ഈ ജന്മം വിവാഹം കഴിക്കാതിരിക്കുന്നതാണ് മോനെ. അതാകുമ്പോൾ എനിക്ക് നീ കല്യാണം കഴിച്ചില്ലല്ലോ എന്നൊരു സങ്കടം മാത്രമേ ഉണ്ടാവൂ. അവളെ നീ പോലൊരു പെണ്ണിനെ കെട്ടിയല്ലോ എന്നോർത്ത് ജീവിത കാലം മുഴുവനും എനിക്ക് ഇരട്ടി ദുഃഖം അനുഭവിക്കേണ്ടി വരില്ലല്ലോ. ഒരമ്മയുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കുമ്പോഴേ നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലാകു. നീ അറിഞ്ഞതോ മനസ്സിലാക്കിയതോ പോലെയല്ലല്ലോ ഞാൻ ഗായത്രി മനസ്സിലാക്കിയിട്ടുള്ളത്. നിന്നെ മറന്ന് മറ്റൊരു ജീവിതം ജീവിക്കാൻ ശ്രമിച്ചവളെ എന്റെ മോന് വേണ്ട എന്ന് തന്നെയാണ് എന്റെ തീരുമാനം. ഈ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലായിരുന്നെങ്കിൽ അവൾ അവന്റെ കൂടെ തന്നെ സന്തോഷത്തോടെ ജീവിക്കുമായിരുന്നില്ലേ. അല്ലാതെ അവളുടെ ഭർത്താവിനെ ഉപേക്ഷിച്ച് ഗായത്രി നിന്റെ കൂടെ വരില്ലായിരുന്നല്ലോ. സ്വന്തം അച്ഛന്റെ അമ്മയുടെയും കണ്ണീരിന് മുമ്പിൽ അല്ലേ അവൾ നിന്നെ മറന്നു മറ്റൊരുത്തന്റെ താലി സ്വീകരിച്ചത്. വീട്ടുകാർക്ക് വേണ്ടി അവൾക്ക് ത്യാഗം ചെയ്യാമെങ്കിൽ നിനക്കും ചെയ്യാം മോനെ. നല്ലൊരു പെൺകുട്ടിയെ കല്യാണം കഴിച്ചാൽ കുറച്ച് സമയമെടുത്ത് ആയാലും നിനക്ക് എല്ലാം മറക്കാൻ കഴിയും. അഥവാ നിനക്ക് ഗായത്രിയെ മറക്കാൻ കഴിയുന്നില്ലെങ്കിൽ നീ ആരെയും കല്യാണം കഴിക്കണ്ട. ആ വിഷമം ഞാൻ അങ്ങ് സഹിച്ചോളാം.” അത്രയും പറഞ്ഞു കൊണ്ട് ദേവകി അവിടെ നിന്നും എഴുന്നേറ്റ് പോയി. “അമ്മയുടെ അഭിപ്രായം തന്നെയാണ് ഏട്ടാ എന്റെയും അഭിപ്രായം. വീട്ടുകാർക്ക് വേണ്ടി ഏട്ടനെ മറന്ന് മറ്റൊരാളെ കല്യാണം കഴിച്ച ആ ചേച്ചിയെ എന്റെ ഏട്ടൻ കല്യാണം കഴിക്കണ്ട. അതിനേക്കാൾ നല്ലത് ഏട്ടൻ ഇങ്ങനെ കല്യാണം കഴിക്കാതെ ജീവിക്കുന്നത് തന്നെയാണ്.” അഞ്ചുവും തന്റെ തീരുമാനം അറിയിച്ചു. ഗായത്രിയെ വിവാഹം കഴിക്കുന്നതിനോട് അമ്മയും അനിയത്തിയും യോജിക്കില്ല എന്ന തിരിച്ചറിവ് അഖിലിനെ തളർത്തി. അവരുടെ സപ്പോർട്ട് ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ താൻ പ്രാണനായി സ്നേഹിച്ചവളെ തനിക്ക് ജീവിതത്തിലേക്ക് കൂടെ കൂട്ടാൻ കഴിയുമായിരുന്നു എന്ന് അഖിൽ ചിന്തിച്ചു. പക്ഷേ ഇനി ഒരിക്കലും തനിക്ക് അതിന് സാധിക്കില്ല എന്ന തിരിച്ചറിവ് അഖിലിനെ ഒത്തിരി വേദനിപ്പിച്ചു. നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് അവൻ സോഫയിൽ ചാരി കണ്ണുകൾ അടച്ചിരുന്നു. ഒരാഴ്ച കൂടി കഴിഞ്ഞാൽ അഖിൽ തിരികെ ഗൾഫിലേക്ക് മടങ്ങും. അതിനു മുമ്പ് ഒരിക്കൽ കൂടി ഗായത്രിയെ കണ്ട് ഒന്ന് സംസാരിക്കണമെന്ന് അവന് തോന്നി. 🍁🍁🍁🍁🍁 അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. ഗായത്രി കോളേജിലെ ക്ലാസ്സ് കഴിഞ്ഞ് സ്കൂട്ടറും എടുത്ത് കോളേജിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അഖിൽ തന്റെ ബൈക്കിൽ ചാരി റോഡിനപ്പുറം നിൽക്കുന്നത് അവൾ കണ്ടത്. അവനെ കണ്ടതും ഗായത്രി തന്റെ സ്കൂട്ടർ റോഡിന്റെ സൈഡിലേക്ക് ഒതുക്കി നിർത്തി. അപ്പോഴേക്കും അഖിൽ റോഡ് ക്രോസ് ചെയ്ത് അവളുടെ അടുത്തായി വന്നു. “അഖിലേട്ടൻ എന്താ പതിവില്ലാതെ ഇവിടെ.? എന്നെ കാണാൻ വന്നതാണോ.” ഗായത്രി ചോദ്യ ഭാവത്തിൽ അവനെ നോക്കി. “ഞാൻ നിന്നെ കാണാൻ വന്നതാണ് ഗായു. എനിക്ക് നിന്നോട് അല്പം സംസാരിക്കാനുണ്ടായിരുന്നു.” അഖിൽ പറഞ്ഞു. “അഖിലേട്ടന് എന്നോട് എന്താ പറയാനുള്ളത്?” അവൾ ചോദിച്ചു. “എനിക്ക് നിന്നോട് അല്പം സീരിയസായി തന്നെ സംസാരിക്കാനുണ്ട്. അതുകൊണ്ട് നമുക്ക് ഏതെങ്കിലും കോഫി ഷോപ്പിൽ പോയിരുന്ന് സ്വസ്ഥമായി സംസാരിക്കാം ഗായു. ഇവിടെ ഈ റോഡിൽ വച്ച് സംസാരിച്ചാൽ ശരിയാവില്ല.” അഖിലിന്റെ സ്വരത്തിൽ ഗൗരവം പ്രകടമായിരുന്നു. “എങ്കിൽ നമുക്ക് അവിടെ പോയിരിക്കാം.” കോളേജിന് എതിർവശത്തുള്ള ഒരു കോഫി ഷോപ്പ് ചൂണ്ടി ഗായത്രി പറഞ്ഞു. “ഓക്കേ… നീ വാ…” അഖിൽ ഗായത്രിയുടെ കൈപിടിച്ച് റോഡ് ക്രോസ് ചെയ്ത് കോഫി ഷോപ്പിലേക്ക് കയറിച്ചെന്നു. ഇരുവരും രണ്ട് കോഫിയും കട്ട്ലറ്റും ഓർഡർ ചെയ്തതിനു ശേഷം ഒരു മേശയ്ക്ക് എതിർവശത്തായി ഇരുപ്പുറപ്പിച്ചു. ഓർഡർ ചെയ്ത് 10 മിനിറ്റ് കഴിഞ്ഞപ്പോൾ അവർക്കുള്ള കോഫിയും കട്ട്ലെറ്റും വെയിറ്റർ അവരുടെ മുൻപിൽ കൊണ്ടു വച്ചു. “അഖിലേട്ടന് എന്താ പറയാനുള്ളത്?” കോഫി കുടിച്ചു കഴിഞ്ഞിട്ടും അവൻ ഒന്നും മിണ്ടാതിരിക്കുന്നത് കണ്ട് ഗായത്രി ചോദിച്ചു. “നാളെ കഴിഞ്ഞാൽ ഞാൻ തിരിച്ച് ദുബായ്ക്ക് പോകും. അതിനു മുമ്പ് നിന്നെ കണ്ട് ചില കാര്യങ്ങളിൽ ഒരു ക്ലാരിഫിക്കേഷൻ വരുത്തണമെന്ന് എനിക്ക് തോന്നി ഗായു.” അഖിൽ മുഖവുരയോടെ പറഞ്ഞു. “അഖിലേട്ടൻ എന്താ പറയാൻ പോകുന്നതെന്ന് എനിക്ക് മനസ്സിലായി.” അവന്റെ മുഖത്തെ ഭാവവും ഗൗരവവും ഒക്കെ കണ്ടപ്പോൾ എന്തായിരിക്കും അവൻ പറയാൻ പോകുന്നതെന്ന് അവൾ ഏകദേശം ഊഹിച്ചു. “നിന്നോട് എനിക്ക് ഒരു റിക്വസ്റ്റ് മാത്രമേ ഉള്ളൂ. എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടതിനു ശേഷം മാത്രമേ നീ ഇവിടെ നിന്ന് തിരിച്ചു പോകാൻ പാടുള്ളൂ. അല്ലാതെ അന്ന് കോടതി മുറ്റത്ത് വച്ച് പെട്ടെന്ന് ഇറങ്ങിപ്പോയത് പോലെ ഇവിടെ നിന്നും ഇറങ്ങി പോകരുത് നീ. അതെനിക്ക് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല.” അഖിൽ അപേക്ഷാ ഭാവത്തിൽ അവളെ നോക്കി. “ഇന്നെന്തായാലും അഖിലേട്ടന് പറയാനുള്ളത് മുഴുവൻ കേട്ടതിനു ശേഷം മാത്രമേ ഞാൻ പോകു.” ഗായത്രി കൈകൾ മാറത്ത് പിണച്ചു കെട്ടി അവനെ കേൾക്കാനായി തയ്യാറെടുത്തു. “ഗായു… ഞാൻ അന്ന് നിന്നോട് പറഞ്ഞില്ലേ. നിന്നെ എനിക്ക് ഇപ്പോഴും ഇഷ്ടമാണ് കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്ന്.. നിന്റെ മനസ്സിൽ ഇപ്പോൾ അങ്ങനെയുള്ള ചിന്തകളൊന്നും ഇല്ല എന്ന് എനിക്കറിയാം. എങ്കിലും എനിക്ക് നിന്നോടുള്ള ഇഷ്ടം ഇപ്പോഴും ഒരു ശതമാനം പോലും കുറഞ്ഞിട്ടില്ല. നാൾക്ക് നാൾ എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടിയിട്ടേയുള്ളൂ. കേവലം സഹതാപത്തിന്റെ പുറത്തല്ല നിന്നെ ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. നമ്മൾ സ്വപ്നം കണ്ട ജീവിതം ഒരുമിച്ചു ജീവിക്കാൻ വേണ്ടിയാണ് ഞാൻ നിന്നെ ക്ഷണിക്കുന്നത്. നിന്റെ മനസ്സ് മാറുന്നതിനായി എത്ര വർഷം കാത്തിരിക്കാനും ഞാൻ തയ്യാറാണ്. നിനക്കെന്നെ ഇപ്പോഴും ഇഷ്ടമുണ്ടെന്ന് എനിക്കറിയാം ഗായു. പിന്നെ എന്തിനാണ് നീ എന്റെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നത്. നിന്റെ ജീവിതത്തിലെ പ്രശ്നങ്ങളൊക്കെ അവസാനിച്ച സ്ഥിതിക്ക് നമുക്ക് ഒരുമിച്ച് ജീവിച്ചു കൂടെ. അത് ഉടനെ വേണമെന്ന് എനിക്കൊരു നിർബന്ധവുമില്ല. എല്ലാം മറക്കാൻ നിനക്ക് സമയം വേണമെന്ന് എനിക്കറിയാം. അതുവരെ കാത്തിരിക്കാൻ ഞാൻ ഒരുക്കവുമാണ്. ഒരിക്കൽ നിന്റെ അച്ഛൻ കാരണം നിന്നെ എനിക്ക് കൈവിട്ടു പോയി. ഇനിയും നിന്നെ കൈവിട്ടു കളയാൻ എനിക്ക് മനസ്സ് വരുന്നില്ല ഗായു. നിന്നോടുള്ള സ്നേഹം കൊണ്ടാണ് ഞാൻ ഇത്രയും കെഞ്ചി ചോദിക്കുന്നത്. എന്നെങ്കിലും നീ എന്റെ ജീവിതത്തിലേക്ക് കടന്നു വരുമോ? എന്റെ പഴയ ഗായുവായി?” അവസാന വാചകങ്ങൾ പറയുമ്പോൾ അഖിലിന്റെ ശബ്ദമിടറി……കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…