Category: National

  • നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു കയറി; മൂന്ന് ഡോക്ടർമാർക്ക് ദാരുണാന്ത്യം

    നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു കയറി; മൂന്ന് ഡോക്ടർമാർക്ക് ദാരുണാന്ത്യം

    നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു കയറി; മൂന്ന് ഡോക്ടർമാർക്ക് ദാരുണാന്ത്യം

    തമിഴ്‌നാട് തൂത്തുക്കുടിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് ഡോക്ടർമാർ മരിച്ചു. പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരാണ് അപകടത്തിൽപ്പെട്ടത്. 

    കനത്ത മഴയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഹൗസ് സർജൻമാരായ സരൂപൻ(23), രാഹുൽ സെബാസ്റ്റ്യൻ(23), മുകിലൻ(23) എന്നിവരാണ് മരിച്ചത്. 

    ശരൺ, കൃതിക് കുമാർ എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
     

  • ബിജെപിയാണ് മികച്ചതെങ്കിൽ എന്തിന് കോൺഗ്രസിൽ നിൽക്കണം: ശശി തരൂരിനോട് സന്ദീപ് ദീക്ഷിത്

    ബിജെപിയാണ് മികച്ചതെങ്കിൽ എന്തിന് കോൺഗ്രസിൽ നിൽക്കണം: ശശി തരൂരിനോട് സന്ദീപ് ദീക്ഷിത്

    ബിജെപിയാണ് മികച്ചതെങ്കിൽ എന്തിന് കോൺഗ്രസിൽ നിൽക്കണം: ശശി തരൂരിനോട് സന്ദീപ് ദീക്ഷിത്

    നരേന്ദ്രമോദി സ്തുതി നിരന്തരം നടത്തുന്ന ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ബിജെപിയാണ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് എന്ന് തോന്നുന്നുണ്ടെങ്കിൽ എന്തിനാണ് കോൺഗ്രസിൽ നിൽക്കുന്നതെന്ന് സന്ദീപ് ദീക്ഷിത് ചോദിച്ചു.

    രാജ്യത്തെ കുറിച്ച് അദ്ദേഹത്തിന് കാര്യമായി ഒന്നും അറിയില്ലെന്ന് തോന്നുന്നു. അതാണ് ശശി തരൂരിന്റെ പ്രശ്‌നം. നിങ്ങളുടെ അഭിപ്രായത്തിൽ കോൺഗ്രസിന്റെ നയങ്ങൾക്ക് വിരുദ്ധമായി ആരെങ്കിലും രാജ്യത്തിന് നല്ലത് ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ അവരുടെ നയങ്ങൾ തുടരണം. പിന്നെ എന്തിനാണ് കോൺഗ്രസിൽ തുടരുന്നതെന്നും സന്ദീപ് ദീക്ഷിത് ചോദിച്ചു

    ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനാണ് സന്ദീപ് ദീക്ഷിത്. ബിജെപിയുടെയോ മോദിയുടെയോ തന്ത്രങ്ങൾ നിങ്ങൾ പ്രവർത്തിക്കുന്ന പാർട്ടിയേക്കാൾ നന്നായി പ്രവർത്തിക്കുന്നു എന്ന് നിങ്ങൾക്ക് തോന്നിയാൽ നിങ്ങൾ ഒരു വിശദീകരണം നൽകണം. അത് നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ നിങ്ങളൊരു കാപട്യക്കാരനാണെന്നും സന്ദീപ് പറഞ്ഞു
     

  • അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല; ഒപ്പിടാനുള്ള സമയപരിധി തള്ളി

    അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല; ഒപ്പിടാനുള്ള സമയപരിധി തള്ളി

    അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല; ഒപ്പിടാനുള്ള സമയപരിധി തള്ളി

    ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് തള്ളി. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് സുപ്രീം കോടതി മറുപടി നൽകിയത്. ഭരണഘടനയുടെ 200ാം അനുച്ഛേദം പ്രകാരം ബില്ലുകൾ ലഭിക്കുമ്പോൾ ഗവർണർക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിലാണ് സുപ്രീം കോടതിയുടെ മറുപടി

    അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠമായ നിലപാടാണ്. ബില്ല് വന്നാൽ ഗവർണർ അനിയന്ത്രിതമായി പിടിച്ചുവെക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടെന്നും കോടതി പറഞ്ഞു

    ആശയവിനിമയം ഇല്ലാതെ പിടിച്ചുവെക്കുന്നത് അഭിലഷണീയമല്ല. ഗവർണർ സാധാരണ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വിവേചനാധികാരം എന്തിനൊക്കെ ഉപയോഗിക്കാമെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഗവർണർ അംഗീകാരം നൽകാത്ത ബില്ലുകൾ നിയമസഭയിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടത്. 

    രാഷ്ട്രപതിക്ക് ബില്ല് അയക്കുകയോ അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള വിവേചനാധികാരമുണ്ട്. എന്നാൽ അനിയന്ത്രിതമായി പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും ബില്ലുകൾ ഗവർണർ ഒപ്പിടാതെ അംഗീകാരം നൽകുന്നതും ഭരണഘടനാപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

     

  • ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിന് പ്രധാനമന്ത്രി അടക്കമുള്ളവർ

    ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിന് പ്രധാനമന്ത്രി അടക്കമുള്ളവർ

    ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിന് പ്രധാനമന്ത്രി അടക്കമുള്ളവർ

    ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. പത്താം തവണയാണ് ബിഹാർ മുഖ്യമന്ത്രി കസേരയിലേക്ക് നിതീഷ് കുമാർ എത്തുന്നത്. പട്‌ന ഗാന്ധി മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ എത്തി

    ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങ് കാണാനെത്തിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന എൻഡിഎ നിയമസഭാ കക്ഷി യോഗത്തിലാണ് നിതീഷ് കുമാറിനെ നേതാവായി തെരഞ്ഞെടുത്തത്

    സാമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. 243 അംഗ നിയമസഭയിൽ 202 സീറ്റുകൾ നേടിയാണ് എൻഡിഎ വീണ്ടും അധികാരത്തിലെത്തിയത്. പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന് 35 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

  • കരൂർ ദുരന്തത്തിന് ശേഷം സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്; ആദ്യ പൊതുയോഗം സേലത്ത്

    കരൂർ ദുരന്തത്തിന് ശേഷം സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്; ആദ്യ പൊതുയോഗം സേലത്ത്

    കരൂർ ദുരന്തത്തിന് ശേഷം സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്; ആദ്യ പൊതുയോഗം സേലത്ത്

    കരൂർ ദുരന്തത്തിന് ശേഷം വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി ടിവികെ അധ്യക്ഷൻ വിജയ്. ഡിസംബർ ആദ്യവാരം പൊതുയോഗം നടത്താനാണ് നീക്കം. രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതം നടത്തും

    സേലത്താകും ആദ്യ യോഗം നടക്കുക. യോഗം നടത്താനായി  മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പോലീസിന് നൽകി. 

    ഡിസംബർ 4ന് സേലത്ത് യോഗം ചേരാനാണ് നീക്കം. ആഴ്ചയിൽ നാല് യോഗം വീതം നടത്തും. നേരത്തെ കരൂർ ദുരന്തത്തിന് പിന്നാലെ വിജയ് പര്യടനം നിർത്തിവെക്കുകയായിരുന്നു.
     

  • ചോദ്യം ചെയ്യലിന് ഹാജരായില്ല; അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

    ചോദ്യം ചെയ്യലിന് ഹാജരായില്ല; അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

    ചോദ്യം ചെയ്യലിന് ഹാജരായില്ല; അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

    റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള 1400 കോടിയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടി. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതോടെയാണ് നടപടി. ഫെമ ആക്ട് പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് അനിൽ അംബാനിക്ക് ഇഡി നോട്ടീസ് നൽകിയിരുന്നു. രണ്ട് തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്നതോടെയാണ് ഇഡിയുടെ കടുത്ത നടപടി

    ഇതോടെ റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇഡി കണ്ടുകെട്ടിയ ആസ്തികളുടെ മൂല്യം 9000 കോടിയായി ഉയർന്നു. ജയ്പൂർ-റംഗീസ് ഹൈവേ പ്രൊജക്ടിൽ നിന്ന് 40 കോടി രൂപ വിദേശത്തേക്ക് കടത്താൻ അനിൽ അംബാനി ഗ്രൂപ്പ് ശ്രമിച്ചതായി ഇഡി ആരോപിക്കുന്നു. സൂറത്തിലെ ഷെൽ കമ്പനികൾ വഴി ഈ പണം ദുബൈയിലേക്ക് കടത്തിയെന്ന് ഇഡി പറയുന്നു

    600 കോടി രൂപയിലധികം വരുന്ന ഒരു അന്താരാഷ്ട്ര ഹവാല ശൃംഖലയുടെ ഭാഗമാണിതെന്നാണ് ഇഡി കരുതുന്നത്. ആർകോം ബാങ്ക് തട്ടിപ്പ് കേസിൽ തട്ടിപ്പ്, ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങൾ ചുമത്തി സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിനെ തുടർന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
     

  • കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി തർക്കം രൂക്ഷം; ഡികെ ശിവകുമാർ പക്ഷം ഡൽഹിയിൽ

    കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി തർക്കം രൂക്ഷം; ഡികെ ശിവകുമാർ പക്ഷം ഡൽഹിയിൽ

    കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി തർക്കം രൂക്ഷം; ഡികെ ശിവകുമാർ പക്ഷം ഡൽഹിയിൽ

    കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അനുയായികളായ എം എൽ എമാർ ഡൽഹിയിലേക്ക്. സിദ്ധരാമയ്യ സർക്കാരിന്റെ രണ്ടര വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പദം പങ്കിടാമെന്ന വാഗ്ദാനം പാലിക്കണം എന്ന് ആവശ്യപ്പെടാനാണ് എം എൽ എമാർ പാർട്ടി ഹൈക്കമാൻഡിനെ സമീപിക്കുന്നത്. 

    ഒരു മന്ത്രിയടക്കം പത്തോളം എംഎൽഎമാരാണ് ഡൽഹിയിലെത്തിയത്. കൂടുതൽ പേർ ഇന്ന് എത്തുമെന്നാണ് റിപ്പോർട്ട്. അധികാരം പങ്കുവെക്കൽ കരാർ നടപ്പാക്കണമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ, ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരെ കണ്ട് എംഎൽഎമാർ ആവശ്യപ്പെടും

    രാഷ്ട്രീയ നീക്കങ്ങൾ അണിയറയിൽ മുറുകുമ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ചയും ശനിയാഴ്ചയും നിശ്ചയിച്ചിരുന്ന മൈസൂരു, ചാമരാജനഗർ എന്നിവിടങ്ങളിലേക്കുള്ള യാത്ര റദ്ദാക്കി ബംഗളൂരുവിലേക്ക് മടങ്ങി.
     

  • കൊൽക്കത്തയിലും ബംഗ്ലാദേശിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി

    കൊൽക്കത്തയിലും ബംഗ്ലാദേശിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി

    കൊൽക്കത്തയിലും ബംഗ്ലാദേശിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി

    ബംഗ്ലാദേശിലും കൊൽക്കത്തയിലും ഭൂചലനം. റിക്ടർ സ്‌കൈയിലിൽ 5.2 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ബംഗ്ലാദേശിലെ ഘോരഷാൽ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. പിന്നാലെ കൊൽക്കത്തയിലും ഭൂചലനമുണ്ടായി

    രാവിലെ പത്തരയോടെ കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല

    യുഎസ് ജിയോളജിക്കൽ സർവേ കണക്കനുസരിച്ച് ബംഗ്ലാദേശിലെ നർസിംഗ്ഡിയിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
     

  • ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു

    ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു

    ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു

    ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു. മൂന്ന് ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിനാണ് വെള്ളിയാഴ്ച തുടക്കമായത്. ഉച്ചകോടിക്കിടെ വിവിധ ലോകനേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും

    ഇതാദ്യമായാണ് ജി20 ഉച്ചകോടി ആഫ്രിക്കയിൽ നടക്കുന്നത്. വസുധൈവ കുടുംബകം, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിലൂന്നി ആശയങ്ങൾ ഉച്ചകോടിയിൽ അവതരിപ്പിക്കുമെന്ന് മോദി പറഞ്ഞു

    ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക നേതാക്കളുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഐക്യദാർഢ്യം, സമത്വം, സുസ്ഥിരത എന്നതാണ് ഇത്തവണത്തെ ജി20 ഉച്ചകോടിയുടെ പ്രമേയം.

  • സേലത്തെ പൊതുയോഗത്തിന് വിജയ്ക്ക് അനുമതിയില്ല; അപേക്ഷ നിരസിച്ച് പോലീസ്

    സേലത്തെ പൊതുയോഗത്തിന് വിജയ്ക്ക് അനുമതിയില്ല; അപേക്ഷ നിരസിച്ച് പോലീസ്

    സേലത്തെ പൊതുയോഗത്തിന് വിജയ്ക്ക് അനുമതിയില്ല; അപേക്ഷ നിരസിച്ച് പോലീസ്

    കരൂർ ദുരന്തത്തിന് പിന്നാലെ രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങുന്ന ടിവികെ അധ്യക്ഷൻ വിജയ്ക്ക് തിരിച്ചടി. സേലത്തെ പൊതുയോഗത്തിന് പോലീസ് അനുമതി നൽകിയില്ല. ഡിസംബർ 4ന് പൊതുയോഗം സംഘടിപ്പിക്കാൻ ടിവികെ നൽകിയ അപേക്ഷ ജില്ലാ പോലീസ് മേധാവി തള്ളി. 

    കാർത്തിക ദീപം ആയതിനാൽ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പോലീസുകാരെ നിയോഗിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ബാബറി മസ്ജിദ് ദിനമായ ഡിസംബർ ആറിനും പൊതുയോഗം അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു

    അതേസമയം മറ്റൊരു ദിവസത്തേക്ക് അപേക്ഷ നൽകിയാൽ അനൂകൂല സമീപനമുണ്ടാകുമെന്ന സൂചനയും പോലീസ് നൽകിയിട്ടുണ്ട്. ഡിസംബർ രണ്ടാം വാരത്തിൽ പൊതുയോഗം നടത്താനായി ടിവികെ വീണ്ടും അപേക്ഷ നൽകിയേക്കും.