Category: National

  • സുപ്രീം കോടതിയെ നയിക്കാൻ ജസ്റ്റിസ് സൂര്യകാന്ത്; ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേൽക്കും

    സുപ്രീം കോടതിയെ നയിക്കാൻ ജസ്റ്റിസ് സൂര്യകാന്ത്; ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേൽക്കും

    സുപ്രീം കോടതിയെ നയിക്കാൻ ജസ്റ്റിസ് സൂര്യകാന്ത്; ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേൽക്കും

    ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. രാവിലെ 9.15നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ജി20 ഉച്ചകോടിയിൽ ആയതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുത്തേക്കില്ല

    ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ്‌ഐആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. 2027 ഫെബ്രുവരി 9 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്.

    നിലവിൽ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസാണ് സൂര്യകാന്ത്. ഹരിയാനയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യത്തെ വ്യക്തിയാണ് അദ്ദേഹം. 
     

  • അൽ ഫലാഹ് സർവകലാശാലക്ക് കാരണം കാണിക്കൽ നോട്ടീസ്

    അൽ ഫലാഹ് സർവകലാശാലക്ക് കാരണം കാണിക്കൽ നോട്ടീസ്

    അൽ ഫലാഹ് സർവകലാശാലക്ക് കാരണം കാണിക്കൽ നോട്ടീസ്

    ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ന്യൂനപക്ഷ പദവി എടുത്തു കളയാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ചെങ്കോട്ട സ്‌ഫോടനത്തിൽ സർവകലാശാലയിലെ ഡോക്ടർമാർ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് കാരണം കാണിക്കൽ നോട്ടീസ്

    അതേസമയം ചെങ്കോട്ട സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഉമർ നബി മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായും ബന്ധം പുലർത്തിയതായി എൻഐഎ പറയുന്നു. കാശ്മീരിൽ എത്തിയ ഉമർ അൽ ഖ്വയ്ദ അടക്കമുള്ള ഗ്രൂപ്പുകളുമായി ചർച്ച നടത്തിയെന്ന് കണ്ടെത്തി. വൈറ്റ് കോളർ ഭീകര സംഘത്തെ നിയന്ത്രിച്ചത് മൂന്ന് പേരാണെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്

    അഫ്ഗാനിസ്ഥാനിലേക്കും പാക്കിസ്ഥാനിലേക്കും നീളുന്നതാണ് ഈ കണ്ണികൾ. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ നിന്ന് നിർണായക വിവരങ്ങളാണ് പുറത്തുവന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആക്രമണത്തിനുള്ള പദ്ധതിയുടെ ഭാഗമായി പാക് ചാര സംഘടനയുമായും ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ
     

  • ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം; എംഎൽഎമാരുടെ മൂന്നാമത്തെ സംഘവും ഡൽഹിയിൽ

    ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം; എംഎൽഎമാരുടെ മൂന്നാമത്തെ സംഘവും ഡൽഹിയിൽ

    ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം; എംഎൽഎമാരുടെ മൂന്നാമത്തെ സംഘവും ഡൽഹിയിൽ

    കർണാടകയിൽ മുഖ്യമന്ത്രി കസേരക്ക് വേണ്ടിയുള്ള അധികാര വടംവലി രൂക്ഷമായതോടെ ഹൈക്കമാൻഡിൽ സമ്മർദം ചെലുത്തുന്നതിനായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ അനുകൂലിക്കുന്ന കോൺഗ്രസ് എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിയലെത്തി. സിദ്ധരാമയ്യയിൽ നിന്ന് മുഖ്യമന്ത്രി പദവി ശിവകുമാറിന് കൈമാറണമെന്നാണ് സംഘത്തിന്റെ ആവശ്യം

    ഹൈക്കമാൻഡുമായി അടിയന്തര കൂടിക്കാഴ്ച ആവശ്യപ്പെട്ട് എട്ട് നിയമസഭാ അംഗങ്ങൾ കൂടിയാണ് ഞായറാഴ്ച രാത്രി ഡൽഹിയിലെത്തിയത്. കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ഭരണകാലാവധി പകുതി പിന്നിട്ട സാഹചര്യത്തിൽ അധികാര പങ്കിടൽ ഫോർമുല നടപ്പാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞാഴ്ച എംഎൽഎമാരുടെ രണ്ട് സംഘങ്ങളും ഡൽഹിയിലെത്തിയിരുന്നു

    2023 മെയ് മാസത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ രണ്ടര വർഷത്തിന് ശേഷം പദവി ശിവകുമാറിന് കൈമാറാമെന്ന് പാർട്ടി നേതൃത്വം വാഗ്ദാനം ചെയ്തിരുന്നതായി കോൺഗ്രസ് നേതാക്കൾ പറയുന്നു. എന്നാൽ നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്ന വാർത്തകൾ സിദ്ധരാമയ്യ തള്ളിക്കളഞ്ഞു.
     

  • സുപ്രീം കോടതിയുടെ 53ം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് ചുമതലയേറ്റു

    സുപ്രീം കോടതിയുടെ 53ം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് ചുമതലയേറ്റു

    സുപ്രീം കോടതിയുടെ 53ം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് ചുമതലയേറ്റു

    ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 7 വിദേശരാജ്യങ്ങളിലെ പരമോന്നത കോടതികളിൽ നിന്നടക്കം പ്രതിനിധികൾ പങ്കെടുത്തു. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 

    2027 ഫെബ്രുവരി 9 വരെ സൂര്യകാന്തിന് പദവിയിൽ തുടരാം. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാധ് സിംഗ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

    ഹരിയാന സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. ഹരിയാനയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം. 42ാം വയസിലാണ് അദ്ദേഹം ഹൈക്കോടതി അഭിഭാഷകനാകുന്നത്. 2018ൽ ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2019ൽ സുപ്രീം കോടതിയിലെത്തി.
     

  • പിതാവിന് ഹൃദയാഘാതം, വിവാഹം മാറ്റിവെച്ചു; പിന്നാലെ സ്മൃതിയുടെ പ്രതിശ്രുത വരന് അണുബാധയും

    പിതാവിന് ഹൃദയാഘാതം, വിവാഹം മാറ്റിവെച്ചു; പിന്നാലെ സ്മൃതിയുടെ പ്രതിശ്രുത വരന് അണുബാധയും

    പിതാവിന് ഹൃദയാഘാതം, വിവാഹം മാറ്റിവെച്ചു; പിന്നാലെ സ്മൃതിയുടെ പ്രതിശ്രുത വരന് അണുബാധയും

    ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥാനയുടെ വിവാഹ ചടങ്ങിനിടെ പിതാവ് ശ്രീനിവാസ് മന്ഥാനക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് വിവാഹം മാറ്റിവെച്ചിരുന്നു. മഹാരാഷ്ട്ര സംഗ്ലിയിലെ സ്മൃതിയുടെ ഫാം ഹൗസിലെ വിവാഹ വേദിയിൽ നിന്ന് ആംബുലൻസിലാണ് ശ്രീനിവാസിനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

    ശ്രീനിവാസ് ആശുപത്രി വിട്ടതിന് ശേഷമാകും വിവാഹ ചടങ്ങുകൾ പുനരാരംഭിക്കുക. എന്നാൽ മറ്റൊരു വിവരം കൂടി ഇപ്പോൾ പുറത്തുവരുന്നുണ്ട്. സ്മൃതിയുടെ പ്രതിശ്രുത വരനായ പലാശ് മുച്ഛലും ആശുപത്രിയിലാണ്. വിവാഹവേദിയിൽ വെച്ച് അണുബാധയുണ്ടായതിനെ തുടർന്നാണ് പലാശ് ചികിത്സ തേടിയത്

    പലാശിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ഉടൻ തന്നെ പലാശ് ആശുപത്രി വിട്ട് ഹോട്ടലിലേക്ക് മാറുമെന്നാണ് വിവരം. സംഗീത സംവിധായകനായ പലാശ് ഇൻഡോർ സ്വദേശിയാണ്.
     

  • ബോളിവുഡിലെ ഇതിഹാസ താരം ധർമേന്ദ്ര വിടവാങ്ങി; അന്ത്യം 89ാം വയസിൽ

    ബോളിവുഡിലെ ഇതിഹാസ താരം ധർമേന്ദ്ര വിടവാങ്ങി; അന്ത്യം 89ാം വയസിൽ

    ബോളിവുഡിലെ ഇതിഹാസ താരം ധർമേന്ദ്ര വിടവാങ്ങി; അന്ത്യം 89ാം വയസിൽ

    ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു. 89ാം വയസിലാണ് അന്ത്യം. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. അടുത്തിടെ ധർമേന്ദ്രയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

    ബോളിവുഡിലെ മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര അറിയപ്പെടുന്നത്. ഇക്കിസ് എന്ന ചിത്രമാണ് അവസാനമായി അഭിനയിച്ചത്. ഈ ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരടക്കം ആറ് മക്കളുണ്ട്

    ആറ് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 300ലധികം സിനിമകളിൽ അഭിനയിച്ചു. ഏറ്റവും കൂടുതൽ ഹിറ്റ് ഹിന്ദി സിനിമകളിൽ അഭിനയിച്ച റെക്കോർഡും ധർമേന്ദ്രയുടെ പേരിലാണ്.
     

  • തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; ആറ് പേർ മരിച്ചു; 30 പേർക്ക് പരുക്ക്

    തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; ആറ് പേർ മരിച്ചു; 30 പേർക്ക് പരുക്ക്

    തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; ആറ് പേർ മരിച്ചു; 30 പേർക്ക് പരുക്ക്

    തെമിഴ്‌നാട്ടിലെ തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആറുപേർ മരിച്ചു. 30 ഓളം പേർക്ക് പരുക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തെങ്കാശി ജില്ലയിലെ ഇടയ്ക്കലിലെ ദുരൈ സാമിപുരത്തിനടുത്താണ് അപകടമുണ്ടായത്. 

    തെങ്കാശിയിൽ നിന്ന് ശ്രീവില്ലിപുത്തൂരിലേക്ക് പോവുകയായിരുന്ന ബസും കോവിൽപട്ടിയിൽ നിന്ന് തെങ്കാശിയിലേക്ക് വരികയായിരുന്ന ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 

    മഴയും റോഡിലെ തടസ്സങ്ങളും കാരണം പരുക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നത് പ്രയാസപ്പെട്ടതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ നാല് ദിവസമായി തെങ്കാശി, തിരുനെൽവേലി ജില്ലകളിൽ കനത്ത മഴയാണ്.
     

  • അവസാന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് നിമിഷങ്ങള്‍ക്കകം ധര്‍മേന്ദ്രയുടെ മടക്കം

    അവസാന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് നിമിഷങ്ങള്‍ക്കകം ധര്‍മേന്ദ്രയുടെ മടക്കം

    അവസാന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് നിമിഷങ്ങള്‍ക്കകം ധര്‍മേന്ദ്രയുടെ മടക്കം

    അവസാന സിനിമയായ ‘ഇക്കിസ്’ റിലീസിന് മുമ്പെ ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്രയുടെ യാത്രയായി. ഡിസംബര്‍ 25ന് ആണ് ഇക്കിസ് തിയേറ്ററുകളില്‍ എത്തുന്നത്. 89 വയസുള്ള ധര്‍മേന്ദ്ര് തന്റെ 90-ാം ജന്മദിനത്തിന് ദിവസങ്ങള്‍ മുമ്പാണ് വിടപറഞ്ഞിരിക്കുന്നത്. ഡിസംബര്‍ 8ന് ആണ് ധര്‍മേന്ദ്രയുടെ ജന്മദിനം.

    ധര്‍മേന്ദ്രയുടെ മരണത്തിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് ‘ഇക്കിസ്’ എന്ന അവസാനത്തെ ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ‘കാലാതീതനായ ഇതിഹാസം’ എന്ന ടാഗ് ലൈനോടെയാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. പരം വീര്‍ ചക്രം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ അരുണ്‍ ഖേതര്‍പാലിന്റെ കഥയാണ് സിനിമയാകുന്നത്.

    അരുണിന്റെ പിതാവ് എംഎല്‍ ഖേതര്‍പാലിന്റെ വേഷത്തിലാണ് ധര്‍മേന്ദ്ര ഇക്കിസില്‍ അഭിനയിക്കുന്നത്. ‘പിതാക്കന്മാര്‍ മക്കളെ വളര്‍ത്തുന്നു, ഇതിഹാസങ്ങള്‍ രാഷ്ട്രങ്ങളെ വളര്‍ത്തുന്നു’ എന്ന കുറിപ്പോടെയാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദയാണ് അരുണ്‍ ഖേതര്‍പാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാഡോക്ക് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം ശ്രീറാം രാഘവ് ആണ് സംവിധാനം ചെയ്യുന്നത്.

    അതേസമയം, 1960ല്‍ ‘ദില്‍ ഭി തേരാ ഹം ഭി തേരെ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ‘ഷോലെ’, ‘ധരം വീര്‍’, ‘ചുപ്‌കെ ചുപ്‌കെ’, ‘മേരാ ഗാവ് മേരാ ദേശ്’, ‘ഡ്രീം ഗേള്‍’ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി എത്തിയ ധര്‍മേന്ദ്ര ഏറെ പ്രശസ്തനായി. ഷാഹിദ് കപൂറും കൃതി സനോനും അഭിനയിച്ച ‘തേരി ബാത്തോം മേം ഐസാ ഉല്‍ഝാ ജിയാ’ എന്ന ചിത്രമാണ് ധര്‍മേന്ദ്രയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്.

  • രാഷ്ട്രീയ പാർട്ടിക്കുള്ള സംഭാവന പണമായി നൽകുന്നത് തടയണം; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയുടെ നോട്ടീസ്

    രാഷ്ട്രീയ പാർട്ടിക്കുള്ള സംഭാവന പണമായി നൽകുന്നത് തടയണം; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയുടെ നോട്ടീസ്

    രാഷ്ട്രീയ പാർട്ടിക്കുള്ള സംഭാവന പണമായി നൽകുന്നത് തടയണം; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയുടെ നോട്ടീസ്

    രാഷ്ട്രീയ പാർട്ടികൾക്ക് പണമായി സംഭാവന (Cash Donation) നൽകുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

    ​ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിലവിൽ 2000 രൂപ വരെയുള്ള സംഭാവനകൾ പണമായി സ്വീകരിക്കാനും, ഇതിന്റെ സ്രോതസ്സ് വെളിപ്പെടുത്താതിരിക്കാനും (Anonymous donations) ആദായനികുതി നിയമത്തിലെ 13-എ വകുപ്പ് രാഷ്ട്രീയ പാർട്ടികളെ അനുവദിക്കുന്നുണ്ട്. ഈ ഇളവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

    ​യുപിഐ (UPI) ഉൾപ്പെടെയുള്ള ഡിജിറ്റൽ ഇടപാടുകൾ വ്യാപകമായ ഇക്കാലത്ത് പണമായുള്ള സംഭാവനകൾ അനുവദിക്കുന്നത് കള്ളപ്പണം വെളുപ്പിക്കുന്നതിനും സുതാര്യത ഇല്ലാതാക്കുന്നതിനും കാരണമാകുമെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. 2000 രൂപയിൽ താഴെയുള്ള തുകകളായി വിഭജിച്ച് വൻതുകകൾ പാർട്ടികൾക്ക് സംഭാവനയായി ലഭിക്കുന്നുണ്ടെന്നും ഇത് വോട്ടർമാരുടെ അറിയാനുള്ള അവകാശത്തെ ലംഘിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.

  • ഇന്ത്യാ ഗേറ്റ് പ്രതിഷേധം: മലിനീകരണത്തിനെതിരായ സമരത്തിൽ മാവോയിസ്റ്റ് മുദ്രാവാക്യം: 5 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

    ഇന്ത്യാ ഗേറ്റ് പ്രതിഷേധം: മലിനീകരണത്തിനെതിരായ സമരത്തിൽ മാവോയിസ്റ്റ് മുദ്രാവാക്യം: 5 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

    ഇന്ത്യാ ഗേറ്റ് പ്രതിഷേധം: മലിനീകരണത്തിനെതിരായ സമരത്തിൽ മാവോയിസ്റ്റ് മുദ്രാവാക്യം: 5 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

    ഡൽഹിയിലെ വായു മലിനീകരണത്തിനെതിരെ ഇന്ത്യാ ഗേറ്റിൽ നടന്ന പ്രതിഷേധത്തിനിടെ, കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മദ്‌വി ഹിഡ്മയ്ക്ക് (Madvi Hidma) അനുകൂലമായി മുദ്രാവാക്യം വിളിച്ചെന്ന് ഡൽഹി പോലീസ് കോടതിയെ അറിയിച്ചു. സംഭവത്തിൽ അറസ്റ്റിലായ അഞ്ച് വിദ്യാർത്ഥികളെ കോടതി രണ്ട് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

    ​പ്രതിഷേധക്കാർ പോലീസിന് നേരെ പെപ്പർ സ്പ്രേ (Pepper spray) പ്രയോഗിച്ചെന്നും, ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചെന്നും പോലീസ് ആരോപിച്ചു. ഹിഡ്മയ്ക്ക് സിന്ദാബാദ് വിളിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പോലീസ് കോടതിയിൽ ഹാജരാക്കി. അടുത്തിടെ ആന്ധ്രാപ്രദേശിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കൊടും മാവോയിസ്റ്റ് നേതാവാണ് മദ്‌വി ഹിഡ്മ.

    ​അതേസമയം, വായു മലിനീകരണത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ചെന്നും കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു.