Category: National

  • അയോധ്യ രാമക്ഷേത്രം പതാക ഉയർത്തൽ ചടങ്ങ്; നഗരത്തിൽ മോദിയുടെ റോഡ് ഷോ

    അയോധ്യ രാമക്ഷേത്രം പതാക ഉയർത്തൽ ചടങ്ങ്; നഗരത്തിൽ മോദിയുടെ റോഡ് ഷോ

    അയോധ്യ രാമക്ഷേത്രം പതാക ഉയർത്തൽ ചടങ്ങ്; നഗരത്തിൽ മോദിയുടെ റോഡ് ഷോ

    അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയർത്തൽ ചടങ്ങിന് മുന്നോടിയായി നഗരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ. സാകേത് കോളേജിൽ നിന്നാണ് മോദിയുടെ റോഡ് ഷോ ആരംഭിച്ചത്. അയോധ്യ ധാം വരെയാണ് റോഡ് ഷോ നടക്കുക. അയോധ്യ ക്ഷേത്ര ദർശനത്തിന് ശേഷം സമീപ ക്ഷേത്രങ്ങളിലും മോദി ദർശനം നടത്തും. ഇതിന് ശേഷമാകും പതാക ഉയർത്തൽ ചടങ്ങ്

    ബിഹാർ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്. വിവിധ പിന്നാക്ക സമുദായ പ്രതിനിധികളെയടക്കം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നേരത്തെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പ്രദേശവാസികളെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. ക്ഷേത്രം ഉൾപ്പെടുന്ന മണ്ഡലത്തിലടക്കം ബിജെപിയുടെ തോൽവിക്ക് ഇത് വഴിവെച്ചിരുന്നു

    ഏഴായിരം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രധാന ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് പതാക ഉയർത്തൽ ചടങ്ങ് നടക്കുന്നത്. ചടങ്ങിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
     

  • സായുധ പോരാട്ടം അവസാനിപ്പിക്കാം, ഫെബ്രുവരി വരെ സമയം നൽകൂ: കീഴടങ്ങാൻ സമയം തേടി മാവോയിസ്റ്റുകൾ

    സായുധ പോരാട്ടം അവസാനിപ്പിക്കാം, ഫെബ്രുവരി വരെ സമയം നൽകൂ: കീഴടങ്ങാൻ സമയം തേടി മാവോയിസ്റ്റുകൾ

    സായുധ പോരാട്ടം അവസാനിപ്പിക്കാം, ഫെബ്രുവരി വരെ സമയം നൽകൂ: കീഴടങ്ങാൻ സമയം തേടി മാവോയിസ്റ്റുകൾ

    സായുധ പോരാട്ടം അവസാനിപ്പിക്കാനൊരുങ്ങി മാവോയിസ്റ്റുകൾ. മൂന്ന് സംസ്ഥാനത്തെ മാവോയിസ്റ്റുകളാണ് സായുധ പോരാട്ടം അവസാനിപ്പിക്കാൻ 2026 ഫെബ്രുവരി 15 വരെ സമയം തേടിയത്. കേന്ദ്ര സർക്കാരിനും മഹാരാഷ്ട്ര, ഛത്തിസ്ഗഡ്, മധ്യപ്രദേശ് മുഖ്യമന്ത്രിമാർക്കും ഇവർ കത്ത് നൽകി

    സ്‌പെഷ്യൽ സോണൽ കമ്മിറ്റി വക്താവ് അനന്ത് ആണ് കത്ത് നൽകിയത്. നക്‌സലിസം അവസാനിപ്പിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശത്തിന് പിന്നാലെയാണ് മാവോയിസ്റ്റുകൾ സമയം തേടിയത്. 3 സംസ്ഥാനങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് അംഗങ്ങളാണ് കീഴടങ്ങാൻ ഫെബ്രുവരി 15 വരെ സമയം തേടിയത്

    നിലവിലെ മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്നാണ് മൂന്ന് മുഖ്യമന്ത്രിമാർക്ക് നൽകിയ കത്തിൽ ഇവർ ആവശ്യപ്പെടുന്നത്. സ്‌പെഷ്യൽ സോണൽ കമ്മിറ്റി വക്താവ് അനന്ത് ആണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. പാർട്ടി പോളിറ്റ് ബ്യൂറോ സായുധ പ്രവർത്തനം താത്കാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതെന്ന് കത്തിൽ പറയുന്നു

    രാജ്യത്തെയും ലോകത്തെയും സാഹചര്യങ്ങൾ മാറുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പാർട്ടിയെ രക്ഷിക്കാനുള്ള മികച്ച മാർഗമായി ആയുധം ഉപേക്ഷിക്കുന്നതിനെ കാണുന്നുവെന്നും കത്തിൽ പറയുന്നുണ്ട്. 

     

  • അയോധ്യ രാമക്ഷേത്രത്തിൽ പതാക ഉയർത്തി പ്രധാനമന്ത്രി; പതാക സ്ഥാപിച്ചത് 191 അടി ഉയരത്തിൽ

    അയോധ്യ രാമക്ഷേത്രത്തിൽ പതാക ഉയർത്തി പ്രധാനമന്ത്രി; പതാക സ്ഥാപിച്ചത് 191 അടി ഉയരത്തിൽ

    അയോധ്യ രാമക്ഷേത്രത്തിൽ പതാക ഉയർത്തി പ്രധാനമന്ത്രി; പതാക സ്ഥാപിച്ചത് 191 അടി ഉയരത്തിൽ

    അയോധ്യ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും പ്രധാനമന്ത്രി മോദിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. അയോധ്യയിൽ ഉയർന്ന പതാക ധർമ പതാക എന്നറിയപ്പെടുമെന്ന് ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി. അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിൽ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്

    രാമന്റെ ആദർശങ്ങളുടെ സൂചകമായി കോവിദാര വൃക്ഷവും ഓം എന്നെഴുതുകയും ചെയ്ത കാവിനിറത്തിലുള്ള ത്രികോണാകൃതിയിലുള്ള പതാകയാണ് ഉയർത്തിയത്. രാമന്റെയും സീതയുടെയും വിവാഹ പഞ്ചമിയോട് അനുബന്ധിച്ചുള്ള മുഹൂർത്തത്തിലാണ് ചടങ്ങ് നടക്കുന്നത്. 

    പതാക ഉയർത്തലിന് മുന്നോടിയായി അയോധ്യയിൽ നരേന്ദ്രമോദിയുടെ റോഡ് ഷോയും നടന്നിരുന്നു. സാകേത് കോളേജ് മുതൽ അയോധ്യധാം വരെയാണ് റോഡ് ഷോ നടന്നത്. തുടർന്ന് സമീപ ക്ഷേത്രങ്ങളിൽ മോദി ദർശനം നടത്തി. ഇതിന് ശേഷമാണ് അയോധ്യ രാമക്ഷേത്രത്തിൽ പതാക ഉയർത്തിയത്.
     

  • ഹോം വർക്ക് ചെയ്യാത്തതിന് നാല് വയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി ശിക്ഷിച്ചു; വ്യാപക പ്രതിഷേധം

    ഹോം വർക്ക് ചെയ്യാത്തതിന് നാല് വയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി ശിക്ഷിച്ചു; വ്യാപക പ്രതിഷേധം

    ഹോം വർക്ക് ചെയ്യാത്തതിന് നാല് വയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി ശിക്ഷിച്ചു; വ്യാപക പ്രതിഷേധം

    ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ നാല് വയസുകാരനായ എൽകെജി വിദ്യാർഥിയെ കയറിൽ കെട്ടി മരത്തിൽ തൂക്കി ശിക്ഷിച്ചതായി പരാതി. ഛത്തീസ്ഗഢിലെ സൂരജ്പുരിലാണ് സംഭവം. സ്വകാര്യ സ്‌കൂളിലെ രണ്ട് അധ്യാപികമാരാണ് ക്രൂരതയ്ക്ക് പിന്നിൽ. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

    നാരായൺപുർ ഗ്രാമത്തിലെ നഴ്‌സറി മുതൽ എട്ടാം ക്ലാസ് വരെയുള്ള ഹൻസ് വാഹിനി വിദ്യാ മന്ദിർ എന്ന സ്‌കൂളിലാണ് സംഭവം.  കുട്ടി ഹോംവർക്ക് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയ അധ്യാപിക കുട്ടിയെ ക്ലാസിന് പുറത്തേക്ക് വിളിച്ച ശേഷം കയറുപയോഗിച്ച് കെട്ടി സ്‌കൂൾ വളപ്പിലെ മരത്തിൽ തൂക്കുകയായിരുന്നു.

    കുട്ടിയെ മരത്തിൽ തൂക്കിയിടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. കുട്ടി സഹായത്തിനായി കരയുന്നതും, ഇതിന് സമീപം രണ്ട് അധ്യാപികമാർ നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കൈൽ സാഹു, അനുരാധ ദേവാംഗൻ എന്നിവരാണ് സംഭവത്തിൽ ഉൾപ്പെട്ട അധ്യാപികമാർ.

  • സുബീൻ ഗാർഗിന്റെ മരണം കൊലപാതകമെന്ന് അസം മുഖ്യമന്ത്രി; സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളി

    സുബീൻ ഗാർഗിന്റെ മരണം കൊലപാതകമെന്ന് അസം മുഖ്യമന്ത്രി; സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളി

    സുബീൻ ഗാർഗിന്റെ മരണം കൊലപാതകമെന്ന് അസം മുഖ്യമന്ത്രി; സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളി

    ഗായകൻ സുബീൻ ഗാർഗിന്റെ മരണം ആക്‌സ്മികമല്ലെന്നും കൊലപാതകമാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സുബീൻ ഗാർഗിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം സംസ്ഥാനത്തെ തന്നെ ഞെട്ടിക്കുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ഹിമന്ത തയ്യാറായില്ല

    സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഹിമന്ത ബിശ്വ ശർമ. സിംഗപ്പൂരിൽ വെച്ച് സ്‌കൂബ ഡൈവിംഗിനിടെയാണ് സുബീൻ ഗാർഗ് മരിക്കുന്നത്. സുബിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി

    ബോളിവുഡ്, അസമീസ് ഗാനങ്ങളിലൂടെ പ്രശസ്തനായ സുബീൻ ഗാർഗ് സെപ്റ്റംബർ 19നാണ് മരിക്കുന്നത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ പരിപാടിക്കായാണ് സിംഗപ്പൂരിൽ അദ്ദേഹം എത്തിയത്. സുബീന്റെ മരണവുമായി ബന്ധപ്പെട്ട് ഏഴ് പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
     

  • മുഖ്യമന്ത്രി കസേര; ഡി.കെ. ശിവകുമാർ ‘രഹസ്യധാരണ’ വെളിപ്പെടുത്തി: പരസ്യ ചർച്ചയ്ക്കില്ല

    മുഖ്യമന്ത്രി കസേര; ഡി.കെ. ശിവകുമാർ ‘രഹസ്യധാരണ’ വെളിപ്പെടുത്തി: പരസ്യ ചർച്ചയ്ക്കില്ല

    മുഖ്യമന്ത്രി കസേര; ഡി.കെ. ശിവകുമാർ ‘രഹസ്യധാരണ’ വെളിപ്പെടുത്തി: പരസ്യ ചർച്ചയ്ക്കില്ല

    ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി മാറ്റം സംബന്ധിച്ച ചർച്ചകൾ പാർട്ടിയിലെ ‘അഞ്ചോ ആറോ പേർ’ തമ്മിലുള്ള ‘രഹസ്യധാരണ’യാണെന്ന് ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. ഈ വിഷയത്തിൽ പരസ്യമായി പ്രതികരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    ​മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടാണ് ശിവകുമാർ നിലപാട് വ്യക്തമാക്കിയത്.

    • ‘രഹസ്യധാരണ’ പരാമർശം: “മുഖ്യമന്ത്രിയാക്കണമെന്ന് ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇത് ഞങ്ങൾ അഞ്ചോ ആറോ പേർ തമ്മിലുള്ള രഹസ്യധാരണയാണ്. എനിക്ക് ഇതിനെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ താത്പര്യമില്ല.”
    • പാർട്ടി താത്പര്യം: “എന്റെ മനസ്സാക്ഷിയിൽ ഞാൻ വിശ്വസിക്കുന്നു. പാർട്ടിയെ ദുർബലപ്പെടുത്താനോ വിഷമിപ്പിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. പാർട്ടി ഉണ്ടെങ്കിൽ മാത്രമേ നമ്മൾ ഉള്ളൂ. പ്രവർത്തകരുണ്ടെങ്കിൽ മാത്രമേ നമ്മൾ ഉള്ളൂ.”
    • സിദ്ധരാമയ്യയെ പിന്തുണച്ച്: “മുഖ്യമന്ത്രി (സിദ്ധരാമയ്യ) സംസാരിച്ചു കഴിഞ്ഞു. അദ്ദേഹം മുതിർന്ന നേതാവാണ്. പാർട്ടിയുടെ മുതൽക്കൂട്ടുമാണ്. അടുത്ത ബജറ്റും അവതരിപ്പിക്കുന്നത് താനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. 2028 നിയമസഭാ തിരഞ്ഞെടുപ്പും 2029 ലോക്സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ട് നമ്മൾ ഒന്നിച്ചു പ്രവർത്തിക്കണം.”

    ​കർണാടകയിൽ കോൺഗ്രസ് സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ, മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിൽ പദവി പങ്കിടാൻ ധാരണയുണ്ടായിരുന്നെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഉപമുഖ്യമന്ത്രിയുടെ ഈ പ്രതികരണം.

  • ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി

    ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി

    ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി

    ന്യൂഡൽഹി: കേരളത്തിൽ പ്രൈമറി സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ നിർബന്ധമായും സ്കൂളുകൾ അനുവദിക്കണമെന്നാണ് കോടതി നിർദേശിച്ചത്.

    ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്കൂളുകളും മൂന്നു കിലോമീറ്റർ പരിധിയിൽ അപ്പർ പ്രൈമറി സ്കൂളുകളുകളില്ലെങ്കിലും യുപി സ്കൂളുകളും സ്ഥാപിക്കാനാണ് നിർദേശം. മഞ്ചേരിയിലെ എളമ്പ്രയിൽ സ്കൂൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി നിർദേശം.

    എളമ്പ്രയിൽ അടിയന്തരമായി എൽപി സ്കൂളുകൾ സ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. സർക്കാർ സ്കൂൾ ആരംഭിക്കാനാണ് ഉത്തരവ്. സ്വന്തം കെട്ടിടമില്ലെങ്കിൽ വാടക കെട്ടിടത്തിൽ മൂന്നമാസത്തിനം സ്കൂൾ ആരംഭിക്കാനാണ് ഉത്തരവിൽ പറയുന്നത്.

  • പിന്നാക്ക സാഹചര്യത്തിൽ നിന്ന് താൻ പ്രധാനമന്ത്രിയായത് ഭരണഘടനയുടെ ശക്തിയാൽ: നരേന്ദ്രമോദി

    പിന്നാക്ക സാഹചര്യത്തിൽ നിന്ന് താൻ പ്രധാനമന്ത്രിയായത് ഭരണഘടനയുടെ ശക്തിയാൽ: നരേന്ദ്രമോദി

    പിന്നാക്ക സാഹചര്യത്തിൽ നിന്ന് താൻ പ്രധാനമന്ത്രിയായത് ഭരണഘടനയുടെ ശക്തിയാൽ: നരേന്ദ്രമോദി

    ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണക്കായി രാജ്യം ഇന്ന് ഭരണഘടനാ ദിനം ആചരിക്കും. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ നടക്കുന്ന ഭരണഘടനാ ദിനാഘോഷങ്ങൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു നേതൃത്വം നൽകും. 11 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയവർ പങ്കെടുക്കും

    മലയാളം, മറാഠി, നേപ്പാളി, പഞ്ചാബി, ബോഡോ, കാശ്മീരി, തെലുങ്ക്, ഒഡിയ, അസമീസ് എന്നീ ഒമ്പത് ഭാഷകളിലുള്ള ഭരണഘടന പരിഭാഷ ചടങ്ങിൽ പ്രകാശനം ചെയ്യും. ഭരണഘടന അംഗീകരിച്ചതിന്റെ 76ാം വാർഷികമാണ് ഈ വർഷം. പ്രവൃത്തിയിലൂടെ ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്താമെന്നും തുല്യതയും അന്തസും ഉറപ്പ് നൽകുന്ന നിർദേശങ്ങൾ നിറവേറ്റപ്പെടട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു

    2014ൽ പടിക്കെട്ടുകളെ നമിച്ച് പാർലമെന്റിലേക്ക് പ്രവേശിച്ചത് മോദി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ശക്തി കാരണമാണ് പിന്നാക്ക സാഹചര്യത്തിൽ നിന്ന് താൻ പ്രധാനമന്ത്രിയായത്. ഭരണഘടനയുടെ അറുപതാം വാർഷികം ഉചിതമായ രീതിയിൽ ആചരിക്കപ്പെട്ടില്ലെന്ന് പറഞ്ഞ് കോൺഗ്രസിനെയും മോദി വിമർശിച്ചു.
     

  • പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടി അതിർത്തി കടന്ന് ഇന്ത്യയിൽ; കമിതാക്കൾ ബിഎസ്എഫിന്റെ പിടിയിൽ

    പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടി അതിർത്തി കടന്ന് ഇന്ത്യയിൽ; കമിതാക്കൾ ബിഎസ്എഫിന്റെ പിടിയിൽ

    പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടി അതിർത്തി കടന്ന് ഇന്ത്യയിൽ; കമിതാക്കൾ ബിഎസ്എഫിന്റെ പിടിയിൽ

    പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടിയ കമിതാക്കളെ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് പിടികൂടി. പോപത് കുമാർ(24), ഗൗരി(20) എന്നിവരെയാണ് ബിഎസ്എഫ് പിടികൂടിയത്. രാത്രി മുഴുവൻ നടന്നാണ് ഇവർ ്തിർത്തിയിലെത്തിയത്. 

    ബിഎസ്എഫ് ഇരുവരെയും പോലീസിന് കൈമാറി. അതിർത്തിയിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള മിഥി എന്ന ഗ്രാമത്തിലുള്ളവരാണ് ഇരുവരും. വീട്ടുകാർ വിവാഹത്തിന് എതിർത്തതോടെയാണ് ഒളിച്ചോടിയതെന്ന് ഒഇവർ പോലീസിനോട് പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇരുവരെയും ഭുജിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് മാറ്റി

    കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ സമാനമായ സംഭവമാണ്. ഒക്ടോബർ 8ന് സിന്ധ് പ്രവിശ്യയിൽ നിന്നുള്ള താര രൺമാൽ ഭിൽ എന്ന യുവാവിനെയും മീന എന്ന യുവതിയെയും അതിർത്തി കടക്കുന്നതിനിടെ പിടികൂടിയിരുന്നു.
     

  • ഒരാൾ കൂടി പിടിയിൽ, അറസ്റ്റിലായവരുടെ എണ്ണം ഏഴായി

    ഒരാൾ കൂടി പിടിയിൽ, അറസ്റ്റിലായവരുടെ എണ്ണം ഏഴായി

    ഒരാൾ കൂടി പിടിയിൽ, അറസ്റ്റിലായവരുടെ എണ്ണം ഏഴായി

    ചെങ്കോട്ട സ്‌ഫോടനക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഫരീദാബാദ് സ്വദേശി സോയാബാണ് അറസ്റ്റിലായത്. സ്‌ഫോടനത്തിന് മുമ്പ് മുഖ്യസൂത്രധാരൻ ഉമർ നബിക്ക് താമസ സൗകര്യം നൽകിയത് സോയാബ് എന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. 

    ഉമറിന്റെ ആറ് കൂട്ടാളികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചെങ്കോട്ടയിലെ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ എൻഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. ഫരീദാബാദ് ഭീകര സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. 

    അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ എൻഐഎക്ക് ലഭിച്ചിട്ടുണ്ട്. ഉമർ നബിയും ഫരീദാബാദ് സംഘവും കൂടുതൽ ഭീകരാക്രമണങ്ങൾ പദ്ധതിയിട്ടിരുന്നതായാണ് കണ്ടെത്തൽ