ഒരാൾ കൂടി പിടിയിൽ, അറസ്റ്റിലായവരുടെ എണ്ണം ഏഴായി
ചെങ്കോട്ട സ്‌ഫോടനക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഫരീദാബാദ് സ്വദേശി സോയാബാണ് അറസ്റ്റിലായത്. സ്‌ഫോടനത്തിന് മുമ്പ് മുഖ്യസൂത്രധാരൻ ഉമർ നബിക്ക് താമസ സൗകര്യം നൽകിയത് സോയാബ് എന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ഉമറിന്റെ ആറ് കൂട്ടാളികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചെങ്കോട്ടയിലെ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ എൻഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. ഫരീദാബാദ് ഭീകര സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.
അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ എൻഐഎക്ക് ലഭിച്ചിട്ടുണ്ട്. ഉമർ നബിയും ഫരീദാബാദ് സംഘവും കൂടുതൽ ഭീകരാക്രമണങ്ങൾ പദ്ധതിയിട്ടിരുന്നതായാണ് കണ്ടെത്തൽ

Leave a Reply