ജോൺ ബ്രിട്ടാസ് മികച്ച ഇടപെടൽ ശേഷിയുള്ള എംപി; ശബരിമല സ്വർണക്കൊള്ള കുറ്റക്കാരെ സംരക്ഷിക്കില്ല: മുഖ്യമന്ത്രി

ജോൺ ബ്രിട്ടാസ് മികച്ച ഇടപെടൽ ശേഷിയുള്ള എംപി; ശബരിമല സ്വർണക്കൊള്ള കുറ്റക്കാരെ സംരക്ഷിക്കില്ല: മുഖ്യമന്ത്രി

പിഎം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസ് എംപിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റ് അംഗങ്ങൾ സർക്കാരിന് വേണ്ട കാര്യങ്ങൾ നേടിയെടുക്കാൻ ബാധ്യതപ്പെട്ടവരാണ്. ബ്രിട്ടാസ് മികച്ച ഇടപെടൽ ശേഷിയുള്ള എംപിയാണ്. നാടിന്റെ ആവശ്യം നേടിയെടുക്കാൻ എല്ലാ അംഗങ്ങളും ഒന്നിച്ച് നിൽക്കണം. രാജ്യസഭാ അംഗമെന്ന നിലയിൽ ബ്രിട്ടാസ് ആ ഇടപെടൽ നടത്തുന്നുണ്ട്

ശബരിമല സ്വർണക്കൊള്ള കേസിൽ പാർട്ടി കുറ്റക്കാരെ സംരക്ഷിക്കില്ല. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയാണ്. അതിൽ കൂടുതൽ അഭിപ്രായം പറയാനില്ല. മസാല ബോണ്ടിലെ കിഫ്ബിക്കെതിരായ ഇഡി നോട്ടീസ് പരിഹാസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടുള്ളതാണ് നോട്ടീസ്

ആരോപണം രണ്ട് കയ്യുമുയർത്തി സ്വീകരിക്കും. കിഫ്ബി വഴി വികസനം ഞങ്ങൾ ചെയ്തതാണ്. എല്ലാം ചെയ്തത് ആർബിഐയുടെ അനുമതിയോടെയാണ്. വിസി നിയമനത്തിൽ സുപ്രീം കോടതി നിർദേശ പ്രകാരമാണ് മുൻഗണനക്രമ പട്ടിക സർക്കാർ നൽകിയത്. ആ നിർദേശം ഗവർണർ ലംഘിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Comments

Leave a Reply

Your email address will not be published. Required fields are marked *