രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി പാർട്ടിക്കുള്ള കെണിയെന്ന് സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി പാർട്ടിക്കുള്ള കെണിയെന്ന് സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ പരാതി പാർട്ടിക്കുള്ള കെണിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. 23കാരിയുടെ പരാതിയിലൂടെ തന്നെയും പാർട്ടിയെയും കുടുക്കാൻ നോക്കി. രാഷ്ട്രീയ, നിയമവശങ്ങൾ പരിശോധിച്ച് തന്ത്രപൂർവമാണ് ആ പരാതി തയ്യാറാക്കിയത്. മാധ്യമങ്ങൾക്ക് നൽകിയതിന് ശേഷമാണ് തനിക്ക് പരാതി അയച്ചത്

പ്രതിപക്ഷ നേതാവുമായി കൂടിയാലോചിച്ച് പരാതി വേഗത്തിൽ ഡിജിപിക്ക് കൈമാറുകയായിരുന്നു. ഷാഫി പറമ്പിലിനെ തകർക്കാൻ സിപിഎം ഗൂഢാലോചന നടത്തുകയാണ്. പാർട്ടി പൂർണമായും ഷാഫിയെ പിന്തുണക്കും. പിവി അൻവറിനെ ഒപ്പം കൂട്ടാനാണ് കോൺഗ്രസ് തീരുമാനമെന്നും സണ്ണി ജോസഫ് പറഞ്ഞു

അതേസമയം രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വിധി പറയും. രാഹുലിന് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു.
 

Comments

Leave a Reply

Your email address will not be published. Required fields are marked *