കേരളം പല മേഖലകളിലും രാജ്യത്ത് ഒന്നാമത്; കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് പോകണമെന്ന് ഗവർണർ

കേരളം പല മേഖലകളിലും രാജ്യത്ത് ഒന്നാമത്; കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് പോകണമെന്ന് ഗവർണർ

രാജ്യത്തിന്റെ പുരോഗതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ചുപ്രവർത്തിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ല. വിയോജിപ്പുകളുണ്ടാകാമെങ്കിലും രാജ്യത്തിന്റെ പുരോഗതിയ്ക്ക് സൗഹൃദത്തോടെ മുന്നോട്ട് പോകണമെന്നും ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.

പല മേഖലകളിലും കേരളം രാജ്യത്ത് ഒന്നാമതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളം മുന്നിലാണെന്നും ഗവർണർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ നൂറ് ശതമാനം പോളിംഗ് ഉണ്ടാകണമെന്നും ഗവർണർ ആഹ്വാനം ചെയ്തു. 

കേരളത്തിൽ നിന്നും പത്മ പുരസ്‌കാരം ലഭിച്ചവരുടെ പേരെടുത്ത് ഗവർണർ അഭിനന്ദിച്ചു. വി. എസ് അച്യുതാനന്ദനെ പത്മവിഭൂഷൺ നൽകി ആദരിച്ച സർക്കാരിന് നന്ദിയെന്നും വി.എസ് രാഷ്ട്രീയ സമൂഹിക രംഗത്ത് പാരമ്പര്യം തീർത്തുവെന്നും ഗവർണർ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *