സമുദായങ്ങളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാനില്ല; വെള്ളാപ്പള്ളിയെ അഭിനന്ദിക്കുന്നുവെന്നും സതീശൻ

എൻഎസ്എസ്-എസ്എൻഡിപി യോഗം തമ്മിലുള്ള ഐക്യശ്രമം പാളിയതിൽ പ്രതികരണത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സമുദായങ്ങൾ തമ്മിൽ ഐക്യമുണ്ടാകുന്നത് നല്ലതാണ്. അങ്ങനെ വേണ്ടെന്ന് പറയാനുള്ള അധികാരവും അവർക്കുണ്ട്. അത് അവരുടെ ആഭ്യന്തര കാര്യമാണ്
അതിൽ ഇടപെടാനില്ല. ഞങ്ങളുടെ കാര്യത്തിൽ അവരും ഇടപെണ്ടതില്ല എന്ന് പറയുന്നത് പോലെയാണിത്. പത്മഭൂഷൺ ലഭിച്ച വെള്ളാപ്പള്ളി നടേശനെ വിഡി സതീശൻ അഭിനന്ദിച്ചു. എസ്എൻഡിപിക്ക് ലഭിച്ച അംഗീകാരമാണ് പത്മ പുരസ്‌കാരമെന്ന് വെള്ളാപ്പള്ളി തന്നെ പറഞ്ഞു. എസ്എൻഡിപിക്ക് അംഗീകാരം ലഭിക്കുമ്പോൾ ആരെങ്കിലും എതിർക്കുമോയെന്നും സതീശൻ ചോദിച്ചു
തന്നെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം സമുദായ സംഘടനകൾക്കുണ്ട്. വിമർശനത്തിന് അതീനല്ല. വർഗീയത പറയരുതെന്ന് മാത്രമാണ് പറയാനുള്ളത്. അപ്പോൾ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

Leave a Reply