77ാമത് റിപബ്ലിക് ദിനാഘോഷത്തിൽ രാജ്യം; കർത്തവ്യപഥിൽ പരേഡ് പത്തരയോടെ

77ാമത് റിപബ്ലിക് ദിനാഘോഷത്തിൽ രാജ്യം; കർത്തവ്യപഥിൽ പരേഡ് പത്തരയോടെ

രാജ്യം 77ാമത് റിപബ്ലിക് ദിനം ആഘോഷിക്കുന്നു. സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന റിപബ്ലിക് ദിന പരേഡ് കർത്തവ്യപഥിൽ ഇന്ന് രാവിലെ പത്തരയോടെ നടക്കും. രാവിലെ 9.30ന് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെ പരിപാടികൾക്ക് തുടക്കമാകും

യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലയൻ. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് ഈ വർഷത്തെ മുഖ്യാതിഥികൾ. കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും. നൂറ് ശതമാനം ഡിജിറ്റൽ സാക്ഷരതാ നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമായ പ്ലോട്ടാണ് കേരളം അവതരിപ്പിക്കുന്നത്

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപബ്ലിക് ദിന പരേഡിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സല്യൂട്ട് സ്വീകരിക്കും. രാവിലെ 9 മണിക്ക് പരേഡ് ആരംഭിക്കും. വിവിധ സേനാവിഭാഗങ്ങൾ, എൻസിസി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പരേഡിൽ അണിനിരക്കും.
 

Comments

Leave a Reply

Your email address will not be published. Required fields are marked *