വി കുഞ്ഞികൃഷ്ണനെതിരായ അച്ചടക്ക നടപടിയിൽ തീരുമാനം ഇന്ന്; ജില്ലാ കമ്മിറ്റി യോഗം അംഗീകാരം നൽകും

രക്തസാക്ഷി ഫണ്ട് വിവാദത്തിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരായ അച്ചടക്ക നടപടിയിൽ തീരുമാനം ഇന്ന്. ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരുന്നുണ്ട്. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചിരുന്നു.
ജില്ലാ കമ്മിറ്റി യോഗം ഇതിന് അംഗീകാരം നൽകും. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് അടക്കം വി കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലുകൾ കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അതേസമയം പാർട്ടി നടപടി പ്രതീക്ഷിച്ചതാണെന്നാണ് കുഞ്ഞികൃഷ്ണന്റെ പ്രതികരണം
അതേസമയം പയ്യന്നൂരിൽ കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പയ്യന്നൂർ മഹാദേവ ഗ്രാമത്തിൽ വി കുഞ്ഞികൃഷ്ണനെ എതിർത്ത് പോസ്റ്ററുകൾ വന്നപ്പോൾ അന്നൂരിൽ അനൂകൂലിച്ചാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

Leave a Reply