പൂനെ-എറണാകുളം എക്‌സ്പ്രസില്‍ രണ്ട് വയസുകാരനെ ഉപേക്ഷിച്ച നിലയിൽ

കൊച്ചി : രണ്ട് വയസുകാരനെ ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ. പൂനെ-എറണാകുളം എക്‌സ്പ്രസിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയുടെ സംരക്ഷണം നിലവിൽ ചൈൽഡ് ലൈൻ ഏറ്റെടുത്തിട്ടുണ്ട്. ഈ മാസം 17 തീയതിയാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയുടെ മാതാപിതാക്കളെ കുറിച്ച് അറിവുള്ളവർ റെയിൽവേ പൊലീസിൽ ബന്ധപെടണമെന്നും ആവശ്യപ്പെട്ടു. എറണാകുളത്തിനും ആലുവയ്ക്കും ഇടയിൽ വെച്ചാണ് ട്രെയിനിൽ ഒരു കുട്ടി ഒറ്റയ്ക്ക് ഇരിക്കുന്നത് യാത്രകാരുടെ ശ്രദ്ധയിൽപ്പെട്ടത്. യാത്രക്കാർ കുഞ്ഞിനോട് വിവരങ്ങൾ അന്വേഷിക്കുകയും കുട്ടി ഒറ്റയ്ക്കാണെന്ന് മനസ്സിലായതോടെയാണ് റെയിൽവേ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.കുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇത്രയും ദിവസമായിട്ടും കുഞ്ഞിനെ തിരക്കി ആരും എത്താത്തതിനാൽ ആണ് റെയിൽവേ പൊലീസ് ഇത്തരം ഒരു പത്രകുറിപ്പ് ഇറക്കിയിരിക്കുന്നത്.

Leave a Reply