കമലേശ്വരത്തെ അമ്മയുടെയും മകളുടെയും ആത്മഹത്യ; ഗ്രീമയുടെ ഭർത്താവിനെ കേരളത്തിലെത്തിച്ചു

കമലേശ്വരത്തെ അമ്മയുടെയും മകളുടെയും ആത്മഹത്യ; ഗ്രീമയുടെ ഭർത്താവിനെ കേരളത്തിലെത്തിച്ചു

തിരുവനന്തപുരം കമലേശ്വരം സ്വദേശികളായ സജിതയെയും മകൾ ഗ്രീമയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ നാട്ടിൽ എത്തിച്ചു. ഉണ്ണികൃഷ്ണനെ ഇന്നലെ മുംബൈയിൽ നിന്ന് പിടികൂടിയിരുന്നു. ഗുരുതര വകുപ്പുകളാണ് ഉണ്ണിക്കൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. 

ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതും ഭാര്യയോടുള്ള ക്രൂരതയും ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്ധേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാട്ടിലേക്ക് കൊണ്ടുപോകാൻ കോടതി അനുവദിച്ചിരുന്നു.

ഇരുവരുടെയും ആത്മഹത്യാക്കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. സ്ത്രീധന പീഡനവും മാനസിക പീഡനവും നടന്നതായി പോലീസ് പറയുന്നു. 

Comments

Leave a Reply

Your email address will not be published. Required fields are marked *