വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയിൽ മേയർ ഇല്ല; സുരക്ഷാ കാരണങ്ങളാലെന്ന് വിവി രാജേഷ്

തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ തിരുവന്തപുരം കോർപറേഷൻ മേയർ വിവി രാജേഷ് എത്തില്ല. ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, സൈനിക, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി 22 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്
ഈ പട്ടികയിൽ ബിജെപി, എൻഡിഎ നേതാക്കളുണ്ടെങ്കിലും മേയറുടെ പേരില്ല. പ്രധാനമന്ത്രി അടക്കമുള്ള വിവിഐപികൾ എത്തുമ്പോൾ മേയർ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തുന്നത് പതിവാണ്.
അതേസമയം സുരക്ഷാ കാരണങ്ങളാലാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്താത്തതെന്ന് മേയർ വിവി രാജേഷ് അറിയിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടികളിലും വേദിയുള്ളതിനാൽ സ്വീകരണ ചടങ്ങ് ഒഴിവാക്കിയെന്നും മേയറുടെ ഓഫീസ് വ്യക്തമാക്കി

Leave a Reply