അമ്മയുടെയും മകളുടെയും ആത്മഹത്യ: ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ ഇന്ന് നാട്ടിലെത്തിക്കും

അമ്മയുടെയും മകളുടെയും ആത്മഹത്യ: ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ ഇന്ന് നാട്ടിലെത്തിക്കും

തിരുവനന്തപുരം പൂന്തുറ കമലേശ്വരത്ത് അമ്മയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൾ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ ഇന്ന് നാട്ടിലെത്തിക്കും. തുടർ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും കേസെടുക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈയിൽ നിന്ന് ഉണ്ണികൃഷ്ണനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

ബന്ധുക്കൾക്ക് ആത്മഹത്യാക്കുറിപ്പ് വാട്സാപ്പിൽ അയച്ചു നൽകിയാണ് സജിത മകൾ ഗ്രീമ എന്നിവർ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യാ കുറിപ്പിൽ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതരാരോപണങ്ങളാണ് ഉള്ളത്. മകൾക്ക് 200 പവൻ സ്വർണം സ്ത്രീധനമായി നൽകിയിട്ടും അത് മതിയാകില്ലെന്ന് പറഞ്ഞു അപമാനിച്ചതായി ആരോപണമുണ്ട്. 6 വർഷത്തെ ദാമ്പത്യത്തിൽ മകളെ ഭർത്താവ് ഉണ്ണികൃഷ്ണൻ മാനസികമായി ഉപദ്രവിച്ചു. മകളെ ഉപയോഗിച്ച ഉടുപ്പ് പോലെ ഉപേക്ഷിച്ചതായും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

ആറുവർഷം മുൻപേ വിവാഹം കഴിഞ്ഞെങ്കിലും 25 ദിവസം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്. നിയമപരമായി ഇതുവരെ വിവാഹബന്ധം വേർപെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ബന്ധുവിന്റെ മരണ വീട്ടിൽ വച്ച് ഭർത്താവ് ഉണ്ണികൃഷ്ണൻ അപമാനിച്ചു ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
 

Comments

Leave a Reply

Your email address will not be published. Required fields are marked *