സിനിമാ താരം കൃഷ്ണപ്രസാദും സഹായിയും ചേർന്ന് മർദിച്ചതായി ഡോക്ടറുടെ പരാതി

സിനിമാ താരം കൃഷ്ണപ്രസാദും സഹായിയും ചേർന്ന് മർദിച്ചതായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ പരാതി. ശ്രീനിലയം വീട്ടിൽ ഡോ. ബി ശ്രീകുമാറാണ് പരാതി നൽകിയത്. കൃഷ്ണപ്രസാദും സഹായി കൃഷ്ണകുമാറും ചേർന്ന് മർദിച്ചെന്നാണ് ചങ്ങനാശ്ശേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്
കോട്ടയം നഗരത്തിൽ സ്ഥിരതാമസമാക്കിയ ഡോക്ടർക്കാണ് മർദനം. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്ത് ഭാര്യയുടെ പേരിലുള്ള പുരയിടത്തിൽ എത്തിയപ്പോഴാണ് മർദനമുണ്ടായത്. ശ്രീകുമാർ ഇവിടെ പുതിയ വീട് നിർമിക്കുന്നുണ്ട്. ഇതിനായി കല്ല് കെട്ടിയപ്പോൾ കൃഷ്ണപ്രസാദ് എത്തി തടയുകയും ഇനി കല്ല് കെട്ടിയാൽ പൊളിച്ച് നീക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു
ഇത് അന്വേഷിക്കാനാണ് ഡോക്ടർ സ്ഥലത്ത് എത്തിയത്. അപ്പോഴാണ് നടനും സഹായിയും ചേർന്ന് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ഡോക്ടറുടെ പരാതി കളവാണെന്ന് കൃഷ്ണപ്രസാദ് പ്രതികരിച്ചു. ഓട നികത്താനുള്ള ശ്രമമാണ് തടഞ്ഞതെന്നും ഇത് തന്റെ മാത്രം ആവശ്യമല്ലെന്നും 40ഓളം കുടുംബങ്ങളുടെ പൊതു ആവശ്യമാണെന്നും കൃഷ്ണപ്രസാദ് പറഞ്ഞു
Leave a Reply