പോറ്റിയുടെ അച്ഛന് ഉപഹാരം; ചിത്രം പുറത്തുവന്നതോടെ വിശദീകരണവുമായി കടകംപള്ളി

പോറ്റിയുടെ അച്ഛന് ഉപഹാരം; ചിത്രം പുറത്തുവന്നതോടെ വിശദീകരണവുമായി കടകംപള്ളി

ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയതിൽ പുതിയ വിശദീകരണവുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോറ്റിയൂടെ വീട്ടിൽ പോയത് കുട്ടിയുടെ ചടങ്ങിന് അല്ലെന്നും പിതാവിന്റെ ചടങ്ങുമായി ബന്ധപ്പെട്ടാണെന്നും കടകംപള്ളി പറഞ്ഞു. ആ ഉപഹാരം ഞാൻ കൊണ്ടുവന്നതല്ല, അവിടെ ഇരുന്നത് എടുത്ത് കൊടുത്തതാണെന്നും കടകംപള്ളി പറഞ്ഞു. കടകംപള്ളിയും രാജു എബ്രഹാമും പോറ്റിയുടെ പിതാവിന് സമ്മാനം നൽകുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം

അതേസമയം പോറ്റിയെ കണ്ട വിഷയത്തിൽ സോണിയ ഗാന്ധിയെ പിന്തുണച്ചും കടകംപള്ളി സംസാരിച്ചു. കളങ്കിതനായ ഒരു വ്യക്തിയെ സോണിയ ഗാന്ധി വീട്ടിൽ കയറ്റുമെന്ന് താൻ കരുതുന്നില്ലെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം. ഇതിന് പിന്നാലെ നിയമസഭയിൽ സോണിയ-പോറ്റി ബന്ധം ഉന്നയിച്ച് ഭരണപക്ഷം പ്രതിപക്ഷത്തെ കടന്നാക്രമിച്ചിരുന്നു. ഇതോടെ കടകംപള്ളി വീണ്ടും തിരുത്തി. താൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചു എന്നായിരുന്നു തിരുത്തൽ

കളങ്കിതനായ വ്യക്തിയെ സോണിയ ഗാന്ധി വീട്ടിൽ കയറ്റില്ലെന്നാണ് പറഞ്ഞത്. കൂടെ പോയ കോൺഗ്രസുകാർ എന്തൊക്കെ ചെയ്‌തെന്ന് പറഞ്ഞിട്ടില്ല. പോറ്റിയെ ഞാൻ കണ്ടതിലും അസ്വാഭാവികതയില്ല. പോറ്റിയുടെ കുടുംബാംഗങ്ങൾ മുഴുവൻ ഒപ്പമുണ്ടായിരുന്നു. പോറ്റി ക്ഷണിച്ചത് കൊണ്ടാണ് പോയതെന്നും കടകംപള്ളി പ്രതികരിച്ചു
 

Comments

Leave a Reply

Your email address will not be published. Required fields are marked *