വൻ കുതിപ്പിനൊടുവിൽ ഇന്ന് ആശ്വാസം; സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

ദിവസങ്ങൾ നീണ്ട കുതിപ്പിനൊടുവിൽ സ്വർണവിലയിൽ നേരിയ ആശ്വാസം. പവന് ഇന്ന് 1680 രൂപ കുറഞ്ഞു. ഇതോടെ പവന്റെ വില 1,13,160 രൂപയിലെത്തി. ബുധനാഴ്ച രണ്ട് തവണയായി പവന് 5480 രൂപ വർധിച്ചിരുന്നു
ഇന്നലെ രാവിലെ 3680 രൂപയും ഉച്ചയ്ക്ക് ശേഷം 1800 രൂപയും പവന് വർധിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണ് ഇന്നലെയുണ്ടായത്. ഇന്നലെ പവന് 1,15,320 എന്ന സർവകാല റെക്കോർഡിലായിരുന്നു വില. ഇതിൽ നിന്നാണ് ഇന്ന് ഇടിവ് സംഭവിച്ചത്.
ഗ്രാമിന് ഇന്ന് 210 രൂപ കുറഞ്ഞ് 14,145 രൂപയായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,625 രൂപയും പവന് 93,000 രൂപയുമാണ് വിപണി വില. വെള്ളി വില ഗ്രാമിന് 325 രൂപയിലെത്തി.
Leave a Reply