വിവാദങ്ങൾക്കിടെ ഡോ. നിജി ജസ്റ്റിൻ തൃശ്ശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്തു; വോട്ട് ചെയ്ത് ലാലി ജയിംസും

വിവാദങ്ങൾക്കിടെ ഡോ. നിജി ജസ്റ്റിൻ തൃശ്ശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് നേതാക്കൾ ഷാൾ അണിയിച്ചും തലയിൽ കിരീടം ചൂടിയും നിജിയെ സ്വീകരിച്ചു. സത്യപ്രതിജ്ഞക്ക് ശേഷം നിജി ജസ്റ്റിനെ മേയർ കോട്ട് അണിയിച്ചു. 35 വോട്ടുകൾ നേടിയാണ് നിജി ജസ്റ്റിൻ മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ചത്
ലാലി ജയിംസിനായിരുന്നു മേയർ സ്ഥാനത്തേക്ക് ഏവരും മുൻതൂക്കം കൽപ്പിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം അപ്രതീക്ഷിതമായി നിജി ജസ്റ്റിനെ മേയറായി ഡിസിസി പ്രസിഡന്റ് പ്രഖ്യാപിക്കുകയായിരുന്നു. ഇതിനിടെ ഗുരുതര ആരോപണവുമായി ലാലി ജയിംസ് രംഗത്തുവരികയും ചെയ്തിരുന്നു
കോൺഗ്രസ് നേതൃത്വം പണം വാങ്ങി മേയർ സീറ്റ് വിറ്റുവെന്നായിരുന്നു ലാലി ജയിംസിന്റെ ആരോപണം. പ്രതിഷേധങ്ങൾക്കിടയിലും ലാലി ജയിംസ് വോട്ട് ചെയ്യാനെത്തി. ലാലിയുടെയും രണ്ട് സ്വതന്ത്രരുടെയും വോട്ടും കോൺഗ്രസിനാണ് ലഭിച്ചത്.
Leave a Reply