വി വി രാജേഷിന് ആംശസ നൽകാൻ വിളിച്ചെന്ന വാർത്ത; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

വി വി രാജേഷിന് ആംശസ നൽകാൻ വിളിച്ചെന്ന വാർത്ത; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട വിവി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. കഴിഞ്ഞ ദിവസം രാവിലെ വി വി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ വിളിച്ചിരുന്നു.

പിഎയുടെ ഫോണിലാണ് വിളിച്ചത്. ആ സമയം മുഖ്യമന്ത്രി അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാമെന്ന് പിഎ അറിയിച്ചു. അതുകഴിഞ്ഞ് പിഎ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു. താൻ മേയറായി തെരഞ്ഞെടുക്കപ്പെടാൻ പോകുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്ന് കാണാമെന്നും രാജേഷ് പറഞ്ഞു

ആവട്ടെ, അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാൽ പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാർത്ത വിവി രാജേഷിനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചുവെന്നാണ്. ഇത് വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ കുറിപ്പിൽ പറയുന്നു
 

Comments

Leave a Reply

Your email address will not be published. Required fields are marked *