ദിലീപിനെതെരിയുള്ള തെളിവുകൾ പോലീസ് കൃത്രിമമായി നിർമിച്ചത്; ജയിലിൽ കിടക്കുന്നത് പുത്തരിയല്ലെന്ന് രാഹുൽ ഈശ്വർ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെയുള്ള തെളിവുകൾ പോലീസ് കൃത്രിമമായി നിർമിച്ചതെന്ന് രാഹുൽ ഈശ്വർ. കേസുമായി ബന്ധപ്പെട്ട് താൻ പണ്ട് പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായും രാഹുൽ ഈശ്വർ പറഞ്ഞു.
പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ഫോട്ടോ പോലീസ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിർമിച്ചതാണ്. ഇപ്പോഴും ദിലീപിനെ വേട്ടയാടുന്ന ചിലരുണ്ട്. തനിക്കെതിരെ കോടതിയിൽ പോലീസും പ്രോസിക്യൂഷനും കള്ളം എഴുതി കൊടുക്കുകയാണ് ചെയ്തത്
ദിലീപിന്റെ കാര്യത്തിൽ ആദ്യം മുതലേ ഞാൻ എടുക്കുന്ന നിലപാടുകൾ ശരിയാണെന്ന് തെളിഞ്ഞു. സമൂഹത്തിന് തെറ്റിപ്പോയി എന്ന തിരിച്ചറിവ് വേണം. എത്രകാലം ദിലീപിനെ വേട്ടയാടി. സാധാരണക്കാരനായ താൻ 16 ദിവസമാണ് ജയിലിൽ കിടന്നത്. ദിലീപ് 85 ദിവസം കിടന്നുവെന്നും രാഹുൽ പറഞ്ഞു
ജയിലിൽ കിടക്കുന്നതും പട്ടിണി കിടക്കുന്നതും എനിക്ക് പുത്തരിയല്ല. സത്യം വളരെ സിമ്പിളാണ്. കള്ളങ്ങളാണ് സങ്കീർണമായിരിക്കുന്നത്. സത്യങ്ങൾ പറയുന്നതിന് മടിക്കരുതെന്നും രാഹുൽ ഈശ്വർ പറഞ്ഞു
Leave a Reply