ഡൽഹിയിൽ 50% വർക്ക് ഫ്രം ഹോം നിർബന്ധമാക്കി സർക്കാർ

ഡൽഹിയിൽ 50% വർക്ക് ഫ്രം ഹോം നിർബന്ധമാക്കി സർക്കാർ

 വായു മലിനീകരണ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും 50 ശതമാനം വർക്ക് ഫ്രം ഹോം രീതിയിൽ പ്രവർത്തിക്കാൻ ഡൽഹി സർക്കാർ നിർദേശം. നിർദേശം ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹിയിൽ ഈ സീസണിലെ ഏറ്റവും മോശം വായുനില ഡിസംബർ 15ന് രാവിലെ 498 എക്യുഐ സിവിയർ പ്ലസ് വിഭാഗത്തിൽ രേഖപ്പെടുത്തി

സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ ഡേറ്റ അനുസരിച്ച് തൊട്ടുമുമ്പത്തെ ദിവസത്തെ തുടർച്ചയായാണ് എക്യുഐയിലെ വർധനവ്. പ്രതിസന്ധി പരിഹരിക്കാൻ എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ നടപ്പാക്കിയിട്ടുണ്ട്.

ബിഎസ് 6 മാനദണ്ഡങ്ങൾക്ക് താഴെയുള്ള ഡൽഹിക്ക് പുറത്തുള്ള വാഹനങ്ങളുടെ പ്രവേശനം ഡൽഹി സർക്കാർ നിരോധിച്ചിട്ടുണ്ട്. കൂടാതെ പൊല്യൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനം നിഷേധിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
 

Comments

Leave a Reply

Your email address will not be published. Required fields are marked *