സർക്കാരുമായി സഹകരിച്ച് പോകും; കെ ടി യു വിസിയായി സിസ തോമസ് ചുമതലയേറ്റു

സർക്കാരുമായി സഹകരിച്ച് പോകും; കെ ടി യു വിസിയായി സിസ തോമസ് ചുമതലയേറ്റു

കെടിയു വിസി ആയി സിസ തോമസ് ചുമതലയേറ്റു. ഇപ്പോൾ കിട്ടിയ സ്വീകരണത്തിൽ സന്തോഷം. സർക്കാരുമായി സഹകരിച്ച് പോകും. തനിക്കെതിരായ ആരോപണങ്ങളിൽ വിഷമം തോന്നുന്നു. ഒരു ഭരണസ്തംഭനവും ഉണ്ടായിട്ടില്ല. പഴയ കാര്യമെല്ലാം കഴിഞ്ഞു, മുന്നോട്ടു പോയാൽ മതിയെന്നും സിസ തോമസ് പറഞ്ഞു

സിസ തോമസ് എന്ന വ്യക്തിയല്ല, കെടിയു എന്ന സ്ഥാപനമാണ് വലുത്. അപാകതകൾ പരിഹരിച്ച് മുന്നോട്ടുപോകും. തനിക്കെതിരെ മിനിട്‌സ് മോഷ്ടിച്ചുവെന്ന ആരോപണം വരെ ഉയർന്നു. അത്തരം പ്രസ്താവനകളിൽ വിഷമമുണ്ട്. എന്തിനാണ് മോഷ്ടാവായി ചിത്രീകരിക്കുന്നതെന്നും സിസ തോമസ് ചോദിച്ചു

കെടിയു ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ കഴിഞ്ഞ ദിവസമാണ് ഗവർണറും സർക്കാരും സമവായത്തിൽ എത്തിയത്. ഡിജിറ്റൽ സർവകലാശാല വിസി ആയി സജി ഗോപിനാഥനെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്‌
 

Comments

Leave a Reply

Your email address will not be published. Required fields are marked *