കൊച്ചി മേയർ സ്ഥാനത്തിനായി കോൺഗ്രസിൽ പിടിവലി; ദീപ്തിക്ക് ചെക്ക് വെക്കാൻ ജില്ലയിലെ നേതാക്കൾ

കൊച്ചി കോർപറേഷനിൽ ഭരണം പിടിച്ചതിന് പിന്നാലെ മേയർ സ്ഥാനത്തിനായി കോൺഗ്രസിൽ പിടിവലി. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് മേയറാകുന്നത് തടയാൻ ഒരു വിഭാഗം ശ്രമം തുടങ്ങി. പാർലമെന്ററി പാർട്ടി യോഗത്തിലെ ഭൂരിപക്ഷം നോക്കി മേയറെ തീരുമാനിക്കണമെന്ന് ഇവർ കെപിസിസിയോട് ആവശ്യപ്പെടും. ദീപ്തി മേരി വർഗീസ്, ഷൈനി മാത്യു, വികെ മിനിമോൾ ഈ മൂന്ന് പേരിൽ ഒരാളാകും കൊച്ചി മേയറായി എത്തുക.
എന്നാൽ മൂന്ന് പേർക്ക് വേണ്ടിയും ചരടുവലികൾ സജീവമാണ്. കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ ദീപ്തിക്ക് തന്നെയാണ് പരിഗണന കൂടുതൽ. എന്നാൽ ജില്ലയിലെ പ്രധാന നേതാക്കളിൽ ചിലർക്ക് ദീപ്തി മേയറാകുന്നതിൽ കടുത്ത എതിർപ്പുണ്ട്. ഇവരാണ് ഷൈനി മാത്യുവിന്റെയും മിനി മോളുടെയും പേരുകൾ ഉയർത്തി കൊണ്ടുവരുന്നത്
ലത്തീൻ വിഭാഗത്തിന് സ്വാധീനമുള്ള നഗരമെന്ന നിലയ്ക്കാണ് മിനിമോളെയും ഷൈനിയെയും ഉയർത്തിക്കാണിക്കുന്നത്. സമുദായ നേതാക്കളെ ഇറക്കിയുള്ള സമ്മർദത്തിനും നീക്കം നടക്കുന്നുണ്ട്.

Leave a Reply