സീരിയൽ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ഭർത്താവെന്ന് പോലീസ്

സീരിയൽ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ഭർത്താവെന്ന് പോലീസ്

കന്നഡ സിനിമാ, സീരിയൽ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി. ഭർത്താവും നിർമാതാവുമായ ഹർഷവർധന്റെ നിർദേശപ്രകാരമാണ് ക്വട്ടേഷൻ സംഘം ചൈത്രയെ തട്ടിക്കൊണ്ടുപോയത്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞ് കഴിയുകയാണ്. മകളുടെ സംരക്ഷണം തനിക്ക് ലഭിക്കാനായാണ് ചൈത്രയെ തട്ടിക്കൊണ്ടുപോകാൻ ഹർഷവർധൻ ക്വട്ടേഷൻ നൽകിയതെന്ന് പോലീസ് അറിയിച്ചു

2023ലാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ എട്ട് മാസമായി വേർപിരിഞ്ഞ് കഴിയുകയാണ്. വേർപിരിയലിന് ശേഷവും ചൈത്ര സീരിയൽ അഭിനയത്തിൽ സജീവമായിരുന്നു. ഡിസംബർ 7ന് മൈസൂരുവിലേക്ക് ഷൂട്ടിംഗിനായി പോകവെയാണ് ഹർഷവർധന്റെ നിർദേശപ്രകാരം കൗശിക് എന്നയാൾ കൃത്യം നട്തതിയത്

തട്ടിക്കൊണ്ടുപോകലിന് അഡ്വാൻസായി 20,000 രൂപ നൽകിയതായും ആരോപിക്കപ്പെടുന്നു. മൈസൂരു റോഡ് മെട്രോ സ്‌റ്റേഷന് സമീപത്ത് വെച്ച് ചൈത്രയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഹർഷവർധൻ ചൈത്രയുടെ അമ്മയെ വിളിച്ച് കുട്ടിയെ താൻ പറയുന്ന സ്ഥലത്ത് എത്തിച്ചാൽ ചൈത്രയെ വിട്ടുതരാമെന്ന് അറിയിക്കുകയായിരുന്നു. 

തുടർന്ന് കുട്ടിയെ അർസികരയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഇതിന് ശേഷം ചൈത്രയെ സുരക്ഷിതമായി വിട്ടയക്കുമെന്ന് അറിയിക്കുകയായിരുന്നു. കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്‌
 

Comments

Leave a Reply

Your email address will not be published. Required fields are marked *