നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി; സന്നിധാനത്ത് എത്തിയത് ഇന്ന് പുലർച്ചെ

നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്. തിങ്കളാഴ്ച പുലർച്ചെയോടെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. പുലർച്ചെയോടെ പിആർഒ ഓഫീസിലെത്തിയ ശേഷം തന്ത്രിയുടെ ഓഫീസിലെത്തി.
കറുത്ത വസ്ത്രം ധരിച്ചാണ് ദിലീപ് എത്തിയത്. അതേസമയം ഇരുമുടി കെട്ടുണ്ടായിരുന്നില്ല. സുഹൃത്തുക്കളും ദിലീപിന് ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ തവണ ദിലീപ് ശബരിമലയിൽ എത്തിയപ്പോൾ വിഐപി പരിഗണന നൽകിയത് വിവാദമായിരുന്നു.
പത്ത് മിനിറ്റലധികമാണ് അന്ന് ദിലീപ് ശ്രീകോവിലിന് മുന്നിൽ നിന്നത്. ഹൈക്കോടതിയുൾപ്പെടെ അന്ന് വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ദിലീപ് കണ്ണൂർ തളപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു.
Leave a Reply