പ്രതീക്ഷിക്കാത്ത തിരിച്ചടി; തെറ്റുകളുണ്ടെങ്കിൽ കണ്ടെത്തി തിരുത്തി തിരിച്ചുവരും: ബിനോയ് വിശ്വം

തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശക്തമായി തിരിച്ചു വരും. എല്ലാ സാഹചര്യവും പരിശോധിക്കും. തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തുമെന്നും ആത്മാർത്ഥമായി പരിശോധിക്കുമെന്നും അദേഹം വ്യക്തമാക്കി.
ശബരിമല ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേമപെൻഷനിലെ എം എം മണിയുടെ അധിക്ഷേപ പരാമർശം തള്ളി ബിനോയ് വിശ്വം തള്ളി. കമ്മ്യൂണിസ്റ്റുകാർ നിലപാട് പറയുമ്പോൾ ഉപയോഗിക്കുന്ന വാക്കുകൾ ശൈലി പ്രധാനപ്പെട്ടതാണെന്നും അതിനകത്ത് എല്ലാമുണ്ടെന്നും അദേഹം പറഞ്ഞു.
അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തി. എകെജി സെന്റർ ഫ്‌ളാറ്റിൽ ആയിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഇരു പാർട്ടികളുടെയും നേതൃയോഗം ചേരുന്നതിന് ഇടയിലാണ് കൂടിക്കാഴ്ച.
Leave a Reply