ജാമ്യത്തിനെതിരായ അപ്പീൽ: ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും, രാഹുലിന് ഹൈക്കോടതി നോട്ടീസ്

ബലാത്സംഗ കേസിൽ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ അപ്പീലിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി നോട്ടീസ്. രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വിധിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും
കേസിൽ ഡിസംബർ 10നാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം കോടതി അനുവദിച്ചത്. രാഹുൽ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി ഒപ്പിടണമെന്ന് കോടതി നിർദേശിച്ചിരുന്നു. ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു മുൻകൂർ ജാമ്യം
രാഹുൽ ഹോം സ്‌റ്റേയിൽ എത്തിച്ച് ബലാത്സംഗം ചെയ്‌തെന്ന് കാണിച്ച് 23കാരി കെപിസിസി നേതൃത്വത്തിനാണ് പരാതി നൽകിയത്. ഈ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. പിന്നാലെ പോലീസ് കേസെടുത്തു.

Leave a Reply