വരുമാനത്തില്‍ റെക്കോര്‍ഡ് കളക്ഷൻ; ഡിസംബറിൽ ഇതുവരെ കെഎസ്ആര്‍ടിസി നേടിയത് 8 കോടി 48 ലക്ഷം രൂപ

പ്രതിദിന വരുമാനക്കുതിപ്പ് തുടർന്ന് കെഎസ്ആർടിസി. ഡിസംബറിൽ ഇതുവരെ 8 കോടി 48 ലക്ഷം രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 7 കോടി 47 ലക്ഷം രൂപയായിരുന്നു വരുമാനം. പുതുതായി 169 ബസ്സുകൾ കൂടി എത്തുന്നതോടെ വരുമാനം പത്തു കോടി കടക്കുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.
ഈ വർഷം ഒരു കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലും വൻവർദ്ധനവാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം 21.09 ലക്ഷം യാത്രക്കാരായിരുന്നുവെങ്കിൽ, ഈ വർഷം 22.23 ലക്ഷം യാത്രക്കാരായി വർധിച്ചു. ഡിസംബർ ഒന്നിന് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന വരുമാനമെന്ന റെക്കോർഡും ksrtc സ്വന്തമാക്കി.
9 കോടി 84 ലക്ഷം രൂപയായിരുന്നു രണ്ടാമത്തെ റെക്കോർഡ് വരുമാനം. ഒക്ടോബർ ആറാം തീയതിയിലെ 9.41 കോടി രൂപയുടെ കളക്ഷൻ ഭേദിച്ചാണ് ഈ റെക്കോർഡ് നേട്ടം. സെപ്തംബർ എട്ടിന് 10.19 കോടി രൂപയുടെ റെക്കോർഡ് കളക്ഷനും ksrtc സ്വന്തമാക്കിയിരുന്നു. എല്ലാ ഡിപ്പോകളും പ്രവർത്തന ലാഭത്തിലാണ്. 35 ഡിപ്പോകൾക്ക് ടാർജറ്റ് പൂർത്തിയാക്കാനായി. പുതുതായി 169 ബസുകൾകൂടി എത്തുന്നതോടെ വരുമാനം 10 കോടി കടക്കുമെന്നാണ് ksrtcയുടെ പ്രതീക്ഷ. ശരാശരി ടിക്കറ്റിതരവരുമാനം 80 ലക്ഷം കൂടി ലഭിച്ചാൽ കെഎസ്ആർടിസി സ്വയംപര്യാപ്തത കൈവരിക്കും.
Leave a Reply