വിവാഹം കഴിക്കുന്നില്ലെങ്കിൽ സന്യാസിമാരാകാം; ലിവ് ഇൻ റിലേഷനെതിരെ മോഹൻ ഭാഗവത്

വിവാഹം കഴിക്കുന്നില്ലെങ്കിൽ സന്യാസിമാരാകാം; ലിവ് ഇൻ റിലേഷനെതിരെ മോഹൻ ഭാഗവത്

കൊൽക്കത്ത: ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ ഏർപ്പെട്ടവർക്കെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ് സർ സംഘ ചാലക് മോഹൻ ഭാഗവത്. ഇത്തരം സാഹചര്യങ്ങളിൽ ഉൾപ്പെടുന്നവർ ഉത്തരവാദിത്തം ഏറ്റെടുക്കാത്തവരാണ്, അത് ശരിയല്ല എന്ന് പറഞ്ഞ ഭാഗവത് വിവാഹം കഴിക്കാൻ താത്പര്യമില്ലെങ്കിൽ സന്യാസികളാകാം എന്നും പറഞ്ഞു. കുടുംബം, വിവാഹം എന്നത് ശാരീരിക സംതൃപ്‌തിയുടെ ഒരു മാർഗ്ഗമല്ല. അത് സമൂഹത്തിൽ ഒരു വ്യക്തി എങ്ങനെ ജീവിക്കണം എന്ന് പഠിക്കാനുള്ള ഒരു സംവിധാനമാണ്. നമ്മുടെ രാജ്യത്തെയും സമൂഹത്തെയും മതപരമ്പര്യങ്ങളെയും സംരക്ഷിക്കേണ്ട കാര്യമാണിത് എന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

ഒരു ദമ്പതികൾക്ക് കുറഞ്ഞത് മൂന്ന് കുട്ടികൾ വേണമെന്ന വാദത്തിലും മോഹൻ ഭാഗവത് ഉറച്ചുനിന്നു. ഇത്തരത്തിൽ മൂന്ന് കുട്ടികൾ ഉള്ളത് ആളുകളെ അവരുടെ അഹങ്കാരം കൈകാര്യം ചെയ്യാൻ പഠിപ്പിക്കുമെന്നും മോഹൻ ഭാഗവത് പറഞ്ഞു. 19 മുതൽ 25 വരെയുള്ള പ്രായത്തിൽ വിവാഹം നടക്കുകയും മൂന്ന് കുട്ടികൾ ഉണ്ടാകുകയും ചെയ്യുകയാണെങ്കിൽ കുട്ടികളുടെയും മാതാപിതാക്കളുടെയും ആരോഗ്യം നന്നായിരിക്കുമെന്നും മോഹൻ ഭാഗവത് പറഞ്ഞു

Comments

Leave a Reply

Your email address will not be published. Required fields are marked *