നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി; പൊന്നുംകുടം സമർപ്പിച്ചു

കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്. ഇന്ന് രാവിലെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്. ഇവിടുത്തെ പ്രധാന വഴിപാടായ പൊന്നുംകുടം വെച്ച് തൊഴുതു. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെയാണ് ദിലീപ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയത്
കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിൽ ആറ് പ്രതികളെ കോടതി ഇന്നലെ ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതി പൾസർ സുനി അടക്കം ആറ് പേരെ 20 വർഷത്തെ കഠിന തടവിനാണ് ശിക്ഷിച്ചത്. ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു
പ്രമുഖരായ പലരും ദർശനത്തിന് എത്തുന്ന ക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കൾ ക്ഷേത്രത്തിലെത്തി പൊന്നിൻകുടം സമർപ്പിച്ചിരുന്നു

Leave a Reply