മൂന്ന് തവണ എംഎൽഎ, മുതിർന്ന നേതാവ്; ഇ എം അഗസ്തി കട്ടപ്പന നഗരസഭയിൽ പരാജയപ്പെട്ടു

നിയമസഭയിലെ പരാജയത്തിന് പിന്നാലെ കട്ടപ്പന നഗരസഭയിലും ഇഎം അഗസ്തിക്ക് പരാജയം. മൂന്ന് തവണ എംഎൽഎ, ജില്ലാ ബാങ്ക് പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് തുടങ്ങിയ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള മുതിർന്ന നേതാവാണ് ഇ എം അഗസ്തി. മുതിർന്ന നേതാവ് ജനവിധി തേടുന്നുവെന്നതിാൽ ഏറെ ശ്രദ്ധേയമായ മത്സരം നടക്കുന്ന നഗരസഭയായി കട്ടപ്പന മാറിയിരുന്നു
22ാം വാർഡായ ഇരുപതേക്കറിലായിരുന്നു അഗസ്തി മത്സരിച്ചത്. ഇടതുപക്ഷ സ്ഥാനാർഥി സിആർ മുരളിയാണ് ഇവിടെ വിജയിച്ചത്. 60 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് വാർഡ് പിടിച്ചെടുത്തത്. സിപിഎം ലോക്കൽ സെക്രട്ടറിയായ മുരളി ജനകീയ നേതാവായാണ് അറിയപ്പെടുന്നത്
മുൻ എംഎൽഎ കൂടിയായ അഗസ്തി യുഡിഎഫിന്റെ ചെയർമാൻ സ്ഥാനാർഥിയായിരുന്നു. നഗരസഭയുടെ ചരിത്രത്തിലെ രണ്ട് തെരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു കട്ടപ്പനയിൽ വിജയം. ഇത്തവണ ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു എൽഡിഎഫ്
Leave a Reply