റവാഡ ചന്ദ്രശേഖർ ശബരിമലയിൽ; എല്ലാവർക്കും സുഖ ദർശനം ഉറപ്പ് വരുത്തുന്നുണ്ടെന്ന് ഡിജിപി

റവാഡ ചന്ദ്രശേഖർ ശബരിമലയിൽ; എല്ലാവർക്കും സുഖ ദർശനം ഉറപ്പ് വരുത്തുന്നുണ്ടെന്ന് ഡിജിപി

സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ശബരിമലയിൽ. ദർശനത്തിനായാണ് അദ്ദേഹം ശബരിമലയിൽ എത്തിയത്. ബന്ധുക്കൾക്കൊപ്പമാണ് ഡിജിപി എത്തിയത്. സുരക്ഷയ്ക്കായി എല്ലാ ക്രമീകരണങ്ങളും ചെയ്യുനുണ്ടെന്ന് ഡിജിപി അറിയിച്ചു.

എല്ലാവർക്കും സുഖ ദർശനം ഉറപ്പു വരുത്തുന്നുണ്ട്. മണ്ഡല പൂജാ ദിവസത്തിൽ സ്‌പോട് ബുക്കിംഗ് വർധിപ്പിക്കുന്നത് കോടതിയും ദേവസ്വവുമായി ആലോചിച്ച ശേഷം നടപടി എന്നും അദ്ദേഹം വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിൽ വിധി വന്ന് പഠിച്ച ശേഷം പ്രതികരിക്കും. രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ രണ്ട് അന്വേഷണസംഘത്തെ ഒന്നാക്കി മാറ്റി. ടീമിനെ എഐജി പൂങ്കുഴലി നയിക്കുമെന്നും ഡിജിപി അറിയിച്ചു

Comments

Leave a Reply

Your email address will not be published. Required fields are marked *