കണ്ണൂരിൽ റിപബ്ലിക് ദിന പ്രസംഗത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂരിൽ റിപബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. കലക്ടറേറ്റ് മൈതാനിയിലാണ് സംഭവം. സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത ശേഷം റിപബ്ലിക് ദിന സന്ദേശം നൽകുന്നതിനിടെയാണ് സംഭവം
പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന് ശാരീരികാസ്വസ്ഥതകൾ ഉണ്ടാകുകയും പിന്നാലെ കുഴഞ്ഞു വീഴുകയുമായിരുന്നു. വേദിയിലുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർ മന്ത്രിയെ താങ്ങിനിർത്തി, എടുത്ത് ആംബുലൻസിലേക്ക് മാറ്റി
വെള്ളം കുടിച്ച് അൽപ്പനേരം വിശ്രമിച്ചതോടെ അദ്ദേഹം സാധാരണ നിലയിലെത്തി. തുടർന്ന് മാധ്യമങ്ങളോടക്കം സംസാരിച്ച ശേഷമാണ് മന്ത്രി ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് പോയത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
Leave a Reply