ബദരിനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കളെ ഇനി പ്രവേശിപ്പിക്കില്ല

ബദരിനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളടക്കം തങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് വിലക്കേർപ്പെടുത്താൻ ക്ഷേത്ര കമ്മിറ്റി നീക്കം. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച വിവരം ക്ഷേത്ര കമ്മിറ്റി അറിയിച്ചത്. ഹിന്ദുക്കൾക്ക് മാത്രമാകും ക്ഷേത്രങ്ങളിൽ ഇനി പ്രവേശനമുണ്ടാകുക
ക്ഷേത്രകമ്മിറ്റിയുടെ അടുത്ത ബോർഡ് മീറ്റിംഗിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ബദരിനാഥ്, കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹേമന്ത് ദ്വിവേദിയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ നിയന്ത്രണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും വിലക്ക് ബാധകമായിരിക്കുമെന്നും ദ്വിവേദി അറിയിച്ചു
ഏപ്രിൽ 23നാണ് ഈ വർഷം ബദരിനാഥ് ക്ഷേത്രം തുറക്കുന്നത്. ചാർധാമിന്റെ ഭാഗമാണ് ബദരിനാഥും കേദാർനാഥും. ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരിനാഥ് എന്നീ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ചാർധാം യാത്ര ഇന്ത്യയിലെ ഏറ്റഴും പ്രധാനപ്പെട്ട തീർഥാടന യാത്ര കൂടിയാണ്.
Leave a Reply